എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...
ഡാമിന്റെ പല ഭാഗത്തും തുരന്ന് പരീശോധിക്കുമ്പോള്‍ സുര്‍ക്കി കാണാനേയില്ല എന്ന വാര്‍ത്ത പുറത്ത് വന്ന ഉടനെ ആ ഡാം ബലപ്പെടുത്തി എടുക്കാം എന്ന് പറഞ്ഞ് കൊച്ചൌസേപ്പ് രംഗ പ്രവേശം ചെയ്തിരിക്കുന്നു!!!
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ്നാട് കമ്പിയും കോണ്‍ഗ്രീറ്റും കൊണ്ട് ബലപ്പെടുത്തിയതാണ് എന്ന് അവകാശപ്പെടുന്ന ഡാമിനെ വീണ്ടും 55 കോടിയോളം മുടക്കി കമ്പിയും കോണ്‍ഗ്രീറ്റും കൊണ്ട് തങ്ങള്‍ ബലപ്പെടുത്തുമെന്ന് “വി ഗാര്‍ഡന്‍”!!!!!! 5.5 കോടി എറിഞ്ഞാണ് പുള്ളി രംഗപ്രവേശനം ചെയ്തിരിക്കുന്നത്!
എന്തിന് ആര്‍ക്ക് വേണ്ടി കൊച്ചൌസേപ്പ് ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്? എവിടെയാണ് ചീഞ്ഞ് നാറുന്നത്?
കുറച്ച് നാള്‍ മുന്‍പ് ആരൊക്കയോ എന്തിനോ വേണ്ടി സോഷ്യല്‍ നെറ്റ് വര്‍ക്ക് ഉപയോഗിച്ച് ജനങ്ങളെ ഭയപ്പെടുത്തി. ആ ഓളത്തിലേയ്ക്ക് രാഷ്ട്രീയക്കാരും എടുത്ത് ചാടി തമിഴ്നാട്ടിലെ പാവം കൃഷിക്കാരെ (മലയാളികളും തമിഴരും) പട്ടിണിയിലാക്കി. ഒടുവില്‍ രാഷ്ട്രീയക്കാര്‍ തടി തപ്പി.
കാര്യങ്ങള്‍ കേരളത്തിന് അനുകൂലമായി വരുന്ന ഈ അവസരത്തില്‍ തന്നെ തമിഴ്നാട്ടില്‍ വ്യവസായ സ്ഥാപനങ്ങള്‍ ഉള്ള ഒരാള്‍ കേരള വികാരത്തിന് എതിരായി പെട്ടെന്ന് രംഗത്ത് വരുന്നത് എന്തിനായിരിക്കും? തമിഴ്നാട്ടിലുള്ള സ്വന്തം വ്യവസായ സ്ഥാപനങ്ങള്‍ അക്രമിക്കപ്പെടാതിരിക്കുവാന്‍ വേണ്ടിയാണോ?