കേരളത്തെ നോക്കി വിവേകാനന്ദന്‍ ഭ്രാന്താലയം എന്ന് വിളിച്ചത് കേരളിയരുടെ മത ഭ്രാന്ത് കണ്ടിട്ടാണ്. മതത്തിന്റെ പേരില്‍ വിശ്വാസികളെ മുതലെടുക്കുന്ന മത മേധാവികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുകയും വിശ്വാസികളില്‍ തങ്ങളുടെ ഗൂഢലക്ഷ്യങ്ങള്‍ അടിച്ചേല്‍പ്പിച്ച് അവരെ ഭിന്നിച്ച് വളര്‍ന്ന് നില്‍ക്കുന്നവരെ കണ്ടിട്ടാണ്.
http://www.youtube.com/watch?v=jS70n4xT2lU
ഇന്ന് ആ പഴയ അവസ്ഥയിലേയ്ക്ക് കേരളം എത്തി നില്‍ക്കുന്നു. മതത്തിന്റെയും വിശ്യാസത്തിന്റെയും പേരില്‍ ജനങ്ങളെ മുതലെടുത്ത് തഴച്ചു വളരുന്ന സ്വാമിമാരെയും, വിശുദ്ധ പ്രാര്‍ത്ഥനക്കാരെയും, മുല്ലാക്കമാരെയും കുറിച്ച് ലോകം ഒരു ഞെട്ടലോടെ തിരിച്ചറിയുവാന്‍ തുടങ്ങിയിരിക്കുന്നു...
മുടി നീട്ടി വളര്‍ത്തി അന്തരീക്ഷത്തില്‍ നിന്ന് ഭസ്മവും, ശിവലിംഗങ്ങളും, മാലകളും എടുക്കുന്ന സിദ്ധന്മാര്‍ അയല്‍ സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുമെന്ന് കരുതിയ കേരളിയരെ, കൊച്ചിയിലെ തന്ത്രി കേസ്സും, തൃശൂരിലെ ഒരു ധ്യാന കേന്ദ്രത്തില്‍ നടന്ന റെയ്ഡും ഞെട്ടിക്കുവാന്‍ തുടങ്ങി. 100% സാക്ഷരരുള്ള ഈ കേരളത്തില്‍ ആധ്യാദ്മികതയുടെ പേരില്‍ വളരെ സുഖമായി പലതും നടക്കും എന്ന് ഇന്ന് കേരളത്തിന്റെ എല്ലാ ഭാഗത്ത് നിന്നുമായി ഉയര്‍ന്നു വരുന്ന വാര്‍ത്തകള്‍ തെളിയിക്കുന്നു.

എറണാകുളത്ത് വളരെ അവിചാരിതമായി ഒരു “സ്വാമി”ക്കെതിരെ ഉയര്‍ന്ന് വന്ന ഒരു ആരോപണം, കേരളത്തിലെ ജാതി-മത ഭേതമന്യേയുള്ള വിശ്വാസികളെ വിഢികളാക്കി അവരെ മുതലെടുക്കുന്ന ഡസന്‍ കണക്കിന് സ്വാമിമാരെയും, വിശുദ്ധ പ്രാര്‍ത്ഥനക്കാരെയും, മുല്ലാക്കമാരെയും തുറന്ന് കാട്ടുവാന്‍ അവസരം നല്‍കി.


എന്നാല്‍ ആത്മിയതയുടെയും, പ്രാര്‍ത്ഥനയുടെയും പേരില്‍ മുതലെടുത്തു കൊണ്ടിരിക്കുന്ന വന്‍ സ്രാവുകളെ തൊടുവാന്‍ സര്‍ക്കാരിന് കഴിയുമോ എന്നത് സംശയമാണ്. യുക്തിവാദികളുടെയും, ആര്യാടന്റെയും വെല്ലു വിളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമോ? ഇല്ല എന്ന് എളുപ്പത്തില്‍ പറയുവാന്‍ കഴിയും. കാരണം അവര്‍ വോട്ടു ബാങ്കുകളായി കഴിഞ്ഞു.
ഇതിനിടയില്‍, പകരം തിരിച്ചൊന്നും ചെയ്യുവാന്‍ കഴിയാത്ത ചില “സ്വാമി“മാരുടെ മുടിയും താടിയും മുറിക്കുവാനും “ആശ്രമങ്ങള്‍” തകര്‍ക്കുവാനും വലത്-ഇടത്-മദ്ധ്യ-സാമുദായിക യുവജന സംഘടനകള്‍ രംഗത്തിറങ്ങി കഴിഞ്ഞു. അവര്‍ നിയമം കയ്യിലെടുത്ത് കഴിഞ്ഞു... ഇവര്‍ ധൈര്യമുണ്ടെങ്കില്‍ ആരാധക വൃന്ദങ്ങളുള്ള, നാളുകളായി സംശയത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്ന വ്യക്തികളുടെയും, സ്ഥാപനങ്ങളുടെയും തനി നിറം പുറത്ത് കൊണ്ട് വരുവാന്‍ ധൈര്യം കാണിക്കുമോ?
ഇന്ന് “സ്വാമി”മാരുടെയും അവര്‍ നടത്തുന്ന ട്രെസ്റ്റ്കളുടെയും സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി വിദേശ കറന്‍സികളും, അനധികൃത ഇടപാടുകളും കണ്ടെത്തുന്നു. ഇത് പോലെ തന്നെ എന്ത് കൊണ്ട് കൊല്ലത്തെയും, കോട്ടയത്തെയും, തൃശൂരിലെയും, മലപ്പുറത്തെയും “കേന്ദ്രങ്ങളില്‍” റെയ്ഡ് നടത്തുന്നില്ല.
എന്ത് കൊണ്ട് ഈ കള്ള നാണയങ്ങള്‍ക്ക് കേരളിയരെ പറ്റിക്കുവാന്‍ കഴിയുന്നത്? ഒറ്റ ഉത്തരമേയുള്ളൂ.... 1940-60കളില്‍ യുവജനങ്ങള്‍ക്ക് മുന്‍പില്‍ സ്വാതന്ത്ര സമരമെന്നും, തൊഴിലാളികളുടെയും-ഭൂമിയില്ലാത്തവരുടെയും അവകാശ സമരങ്ങളെന്നുമുള്ള ലക്ഷ്യങ്ങള്‍ നിരത്തുവാന്‍ അന്നത്തെ രാഷ്ട്രീയ സംഘടനയ്ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്നോ... അധികാരത്തിനായി വടം വലിക്കുക, കിട്ടുന്നത് പോക്കറ്റിലാക്കുക, അധികാരം നിലനിര്‍ത്തുവാന്‍ എന്ത് വിടു പണിയും ചെയ്യുക എന്നിങ്ങനെയുള്ളത് മാത്രമേ ഭൂരിപക്ഷ രാഷ്ട്രീയക്കാര്‍ക്കും യുവജനങ്ങള്‍ക്കായി കാണിച്ച് കൊടുക്കുവാനുള്ളൂ. തന്റെയും, കുടുംബത്തിന്റെയും വ്യഥകള്‍ പങ്കുവെയ്ക്കുവാന്‍ ആരുമില്ലാതായി. ഇത് മുതലെടുക്കുവാന്‍ ചില കപട ആത്മീയര്‍ രംഗത്തെത്തി. ഇവര്‍ക്ക് ചില രാഷ്ടീയക്കാരും, മത മേലാളന്മാരും തണല്‍ നല്‍കിയതോടെ കാര്യങ്ങള്‍ എളുപ്പമായി.
കുഞ്ഞു മത്സ്യങ്ങളെ മാത്രമല്ല വമ്പന്‍ സ്രാവുകളെയും വലയിലാക്കിയില്ലെങ്കില്‍ വീണ്ടും ഈ കപട വേഷധാരികള്‍ രംഗത്തിറങ്ങും....









No comments:
Post a Comment