എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Monday, June 9, 2008

ടോം വടക്കന് ബോധോദയമുണ്ടായപ്പോള്‍...

ഒരു സുപ്രഭാതത്തില്‍ കേരളിയരെ ഞെട്ടിച്ച് കൊണ്ട് ടോം വടക്കന്‍ എന്ന മനുഷ്യന്‍ കോണ്‍ഗ്രസ്സിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുന്നു.. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാ ഇപ്പോള്‍ എവിടെ നിന്നോ ഒരു അശിരീരി... യൂത്തന്മാരെ പോലീസ് തല്ലിയത് മനുഷ്യത്വരഹിതമാണത്രേ.....

ഒരു നിമിഷം....
പണ്ട് സ്വയാശ്രയ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ കേരളം മുറവിളികൂട്ടിയപ്പോള്‍ പോലീസ് കുട്ടികളെയും യൂത്തന്മാരെയും തല്ലി ചതയ്ക്കുക മാത്രമാണോ ചെയ്തത്? ഇലക്ട്രിക്ക് ബാറ്റണും, ഗ്രനേഡും, ജല പീരങ്കിയും വെച്ചല്ലേ നേരിട്ടത്.. അന്ന് ടോം വടക്കന്‍ കാണാതിരുന്ന മനുഷ്യത്വരഹിത കാഴ്ചപ്പാട് ഇന്ന് എവിടെ നിന്നും വന്നു?






പോലീസ് മുത്തങ്ങയ്യില്‍ ആദിവാസികളെ ചുട്ട് കരിച്ചപ്പോഴും, ആലുവയില്‍ പള്ളി വികാരിമാരെ ഓടിച്ചിട്ട് തല്ലിയപ്പോഴും ടോം വടക്കന്റെ കണ്ണുകള്‍ എവിടെയായിരുന്നു?


ഡല്‍ഹിയില്‍ ഒ.ബി.സി സംവരണത്തിനെതിരെ സമരം ചെയ്തവരെ നിഷ്കരുണം തല്ലിചതച്ചപ്പോള്‍ ടോം വടക്കന്റെ മനുഷ്യ സ്നേഹം എവിടെയായിരുന്നു..


അപ്പോള്‍ മനുഷ്യ സ്നേഹമല്ല മനസ്സിലുള്ളത്...


അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്‍പ് പബ്ലിസിറ്റികിട്ടുവാനുള്ള ഒരു പങ്കപ്പാടേയ്......

6 comments:

മൂര്‍ത്തി said...

ഇതൊക്കെ ഇങ്ങനെ പരസ്യമാക്കാമോ? :)

Nishedhi said...

വടക്കന്‌ മാത്രമല്ല, വയലാര്‍ജിയ്ക്കുമുണ്ടായി ബോധോദയം!

കടത്തുകാരന്‍ said...

ടോം വടക്കന്‍റെ ബോദോദയം അവിടെ നില്‍ക്കട്ടെ...ഏതു സാഹചര്യത്തിലാണ്‍ യൂത്ത് കൊണ്‍ഗ്രസ്സുകാരെ തല്ലിയതെന്നും ഏതു സാഹചര്യത്തിലാണ്‍ ഇടതുപക്ഷ പ്രവര്‍ത്തകരെ തല്ലിയതെന്നും ഒരു വിഷയത്തെ കുറിച്ച് പോസ്റ്റിടുന്നതിനു മുമ്പ് ചിന്തിക്കേണ്ടത് സ്വാഭാവികമായ ഒരു കാര്യമായിരുന്നു, പക്ഷെ താങ്കള്‍ അത് ചെയ്തു കണ്ടില്ല. ചോര തിളക്കണം സുഹൃത്തേ, പക്ഷെ തിളച്ച് തൂവിപ്പോകരുത്.
യൂത്ത് കോണ്‍ഗ്രസ്സു കാര്‍ കഴിഞ്ഞ രണ്ടു മാസമായി നടത്തിപ്പോന്ന എത്ര സമരങ്ങളിലാണ്‍ അവര്‍ പൊതു സ്വത്തുക്കള്‍ തകര്‍ത്തു കളഞ്ഞത്? എത്ര വഴിയാത്രക്കാര്‍ക്കാണ്‍ അപകടം വരുത്തി വെച്ചത്? എത്രയെത്ര പരീക്ഷകളും ഇന്‍റെര്‍വ്യൂവുകളുമാണ്‍ തടസ്സപ്പെട്ടത്, അതില്‍ പങ്കെടുക്കാന്‍ അവര്‍ക്ക് കഴിയാതെ പോയത്? എത്ര പോലിസ്സുകാരെയാണ്‍ പട്ടിക കൊണ്ട് അടിച്ചു കൊന്നത്?

ഇങ്ങനെയുള്ള ക്രമസമാധാനം തകര്‍ക്കുന്ന സമരങ്ങളോ അക്രമങ്ങളോ നടത്തിയാല്‍ ലാത്തിച്ചാര്‍ജ്ജല്ല വെടിവെപ്പ് വരെ ചെയ്യണം, അതൊരു ഗവണ്മെന്‍റെ ന്‍റെ ഉത്തരവാദിത്തമാണ്.

സമരങ്ങളിലൂടെയും അക്രമങ്ങളിലൂടെയും അധികാരത്തില്‍ വന്നവര്‍ക്ക് സമരം ചെയ്യുന്നവരെ അടിച്ചമര്‍ത്താനും നക്സലേറ്റുകള്‍ എന്ന് മുദ്രകുത്താനും നാണമില്ലെ? ഇനിയും നിങ്ങള്‍ നാറാന്‍ ഭാക്കിയുണ്ടോ സുഹൃത്തെ?

യാരിദ്‌|~|Yarid said...

ഇതെന്തു ചോദ്യങ്ങളാണു മനോജെ...? മൂറ്ത്തി മാഷു ചോദിച്ചതു പോലെ ഇതൊക്കെ പരസ്യമാക്കാന്‍ കൊള്ളാമൊ..;)

തിരൂര്‍ തിലകന്‍ said...

യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്‍റെ ചോദിച്ച ചോദ്യത്തിന്‍ ഇതുവരെ ഡി വൈ എഫ് ഐ മറുപടി പറഞ്ഞില്ല. രണ്ടു മൂന്നു മാസമായി കോണ്‍ഗ്രസ്സുകാര്‍ നടത്തിവന്ന സമരങ്ങളില്‍ ഒരൊറ്റ കെ എസ് ആര്‍ ടി സി ബസ്സോ പ്രൈവറ്റ് വാഹനമോ അടിച്ചു തകര്‍ത്തോ? സമരമെന്നാല്‍ അടിച്ചു തകര്‍ക്കലല്ല മറിച്ച് അധികാരികളുടെ ശ്രദ്ധ വിഷയത്തിലേക്ക് തിരിക്കലാണ്. അക്കാരയത്തില്‍ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ ജനപക്ഷത്തും ഇടതു പക്ഷ സംഘടനകള്‍ ഫാസിസ്റ്റ് സൈഡിലുമാണെന്ന യാഥാര്‍ത്ഥ്യം നാം അംഗീകരിക്കേണ്ടി വരും

പിന്നെ സ്വാശ്രയ സ്ഥാപനങ്ങള്‍ക്കെതിരെ അന്ന് ഇടതുപക്ഷ സംഘടനകള്‍ നടത്തിയ സമരങ്ങള്‍ രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്ന് ഇനിയും താങ്കള്‍ക്ക് മനസ്സിലായില്ലെ? ഇപ്പോള്‍ സ്വാശ്രയ വിദ്യഭ്യാസത്തിനും സംഘടനകള്‍ക്കും ഓശാന പാടുകയാണ്‍ ഇടതു പക്ഷ സംഘടനകള്‍. അതുകൊണ്ട് തന്നെ അന്ന് സമരം നടത്തിയവരുടെ മേല്‍ പോലീസ് എന്തെങ്കിലും ബലപ്രയോഗം നടത്തിയിട്ടുണ്ടെങ്കില്‍ അത് ന്യായീകരിക്കപ്പെടുകയാണ്.

താങ്കള്‍ ന്യൂസ് പേപറുകള്‍ വായിക്കാറില്ലെ? ആദിവാസികള്‍ ആയാലും നാട്ടുവാസികള്‍ ആയാലും നിയമം കയ്യിലെടുക്കാന്‍ പാടില്ല, അങ്ങിനെയുണ്ടായാല്‍ പോലീസിന്‍ ബലം പ്രയോഗിക്കേണ്ടി വരും. പോലീസിന്‍റെ കയ്യില്‍ ലാത്തിയും തോക്കും ആഡംബരത്തിനല്ല. സ്വന്തം സഹപ്രവര്‍ത്തകനായ പോലീസുകാരനെ എസ് എഫ് ഐ ക്കാരന്‍ അടിച്ചു കൊല്ലുന്നതു കണ്ടിട്ടും അത് എ ബു വി പി കാരനാണ്‍ എന്ന് കള്ള മൊഴി കൊറ്റുത്ത് കൊലപാതകിയെ രക്ഷിക്കാന്‍ ശ്രമിച്ച പോലിസ്സ്സായിരുന്നില്ല അന്നത്തേത്. സഹപ്രവര്‍ത്തകനായ പോലീസുകാരന്‍രെ കാല്‍ വെട്ടിയപ്പോഴായിരുന്നു അന്ന് വെടിവെപ്പെ നടന്നത്? എവിടെയാ സുഹൃത്തേ താങ്കളൊക്കെ?

Manoj VM said...

പൊതുമുതല്‍ നശിപ്പിക്കുന്ന, അക്രമണങ്ങള്‍ നടത്തുന്ന, നിയമം കൈയ്യിലെടുക്കുന്ന സമരക്കാര്‍ക്കിട്ട് നല്ല തല്ല് തന്നെ കൊടുക്കണം. അത് ലോകത്ത് എല്ലായിടത്തും പണ്ടു മുതലേ അങ്ങിനെ തന്നെ.

സ്വന്തം ആളുകള്‍ ഭരണത്തില്‍ വരുമ്പോള്‍ മിണ്ടാതിരീക്കുക, പ്രതിപക്ഷത്താണെങ്കില്‍ നിലവിളിക്കുക എന്ന പ്രവണതെയെയാണ് ഞാന്‍ ചൂണ്ടികാട്ടുവാന്‍ ഉദ്ദേശിച്ചത്. അന്ന് മിണ്ടാതിരുന്നവര്‍ ഇന്ന് നിലവിളിക്കുന്നു, അന്ന് കരഞ്ഞ് ഒച്ചവെച്ചവര്‍ ഇന്ന് മിണ്ടാതിരിക്കുന്നു.. എന്നും നഷ്ടപ്പെടുന്നത് ഇവറ്റകളുടേ വാക്കും കേട്ട് ചാടിപുറപ്പെടുന്ന പാവം അനുയായികള്‍ക്കാണ്. അത് രാഷ്ട്രിയത്തിലായാലും, മത-സാമുദായിക സംഘടനയിലായാലും...

തിലകാ, ഇന്നും വേണമെങ്കില്‍ പറയാം പോലീസ്കാരെ ആക്രമിച്ചതിനാലാണ് അവര്‍ അടിച്ചതെന്ന്. തെളിവായി പത്രങ്ങളില്‍ വന്ന പോലീസിന്റെ തൊപ്പി തെറിപ്പിക്കുന്ന പടവും കാണിക്കാം.... പിന്നെ മുത്തങ്ങയില്‍ ഒരു പോലീസ്കാരനെ വെട്ടി പരിക്കേല്‍പ്പിച്ചു... പക്ഷേ പോലീസ് ആ വ്യക്തിയെ കൊലയ്ക്ക് കൊടുത്തിട്ട് അതിന്റെ പേരില്‍ അന്ന് അവിടെ ഭീകര താണ്ടവമാടിയതാണെന്ന് ആര്‍ക്കാണിന്ന് അറിയാത്തത്... മാധ്യമങ്ങളിലൂടെ നാം കണ്ടതല്ലേ...

സര്‍ക്കാര്‍ ഇന്ന് ഓശാനപാടുന്നുയെന്ന്... ശരിയാണ് കേവലം വോട്ടിന് വേണ്ടി ഇങ്ങനെ കാണിക്കാതെ ധൈര്യപൂര്‍വ്വം അവറ്റകള്‍ക്ക് എതിരെ നടപടി എടുക്കണം.... പക്ഷേ ഇതൊക്കെയാണങ്കിലും ആന്റണി സ്വപ്നം കണ്ട 50:50 നടപ്പിലാക്കുവാന്‍ ‍ബേബിക്കും കൂട്ടര്‍ക്കും കഴിഞ്ഞില്ലേ (സഭ ടോര്‍പ്പിടോ വെച്ചിട്ടു കൂടി). അന്നത്തെ സമരം നാം മാധ്യമങ്ങളിലൂടെ കണ്ടതാണ് താങ്കള്‍ അന്ന് എവിടെയായിരുന്നു? ഗ്രനേഡും, ഷോക്ക് ബാറ്റേണും വെച്ചാണോ സമര്‍ക്കാരെ നേരിടേണ്ടീയിരുന്നത്?

കടത്തുകാരാ, ഞാന്‍ ഒരു രാഷ്ട്രിയ പാര്‍ട്ടിയിലും അംഗമല്ല അത് കൊണ്ട് “ഇനിയും നിങ്ങള്‍ നാറാന്‍ ഭാക്കിയുണ്ടോ സുഹൃത്തെ?“ എന്ന ചോദ്യം എന്തിനെന്ന് എനിക്കറിയില്ല.. ഏതവന്‍ ഭരിച്ചാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെയെന്നതും, ഇന്ത്യക്കാര്‍ക്ക് സ്വാതന്ത്ര്യം കിട്ടിയത് അവര്‍ നടത്തിയ സമരങ്ങള്‍ കൊണ്ടല്ലയെന്നുമൊക്കെയുള്ള ചീഞ്ഞ് നാറുന്ന സത്യത്തേക്കാള്‍ ഭീകരമായി വല്ലതുമുണ്ടോ?