എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Tuesday, June 24, 2008

രണ്ടാം “വിമോചന സമരം” സ്വപ്നം കാണുന്ന കാ.സഭ

ഒരു രണ്ടാം “വിമോചന സമരം” സ്വപ്നം കാണുന്ന കാ.സഭ മേലാളന്മാര്‍ പഴയ ചരിത്രം ഓര്‍ത്തിരിക്കുന്നത് നല്ലത്. പണ്ട് നിങ്ങള്‍ നടത്തിയ സമരത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂട്ടിക്കുവാന്‍ കിണഞ്ഞ് ശ്രമിച്ചു. എന്നാല്‍ അന്ന് അതിനെതിരെ നിന്ന ഈഴവര്‍ ചെത്തുവാന്‍ ഉപയോഗിക്കുന്ന കത്തിയുമായി തങ്ങളുടെ സ്കൂളുകള്‍ക്ക് കാവല്‍ നിന്നു... പാഞ്ഞു വന്ന “സമര ഭടന്മാര്‍“ ഇത് കണ്ട് തിരിഞ്ഞ് ഓടിയ ചരിത്രം ഓര്‍ക്കുന്നത് നല്ലത്. അക്കാലത്ത് ആ സ്കൂളുകളില്‍ പഠനം നടന്നു. ഇന്ന് കാലം മാറി. പക്ഷേ നിങ്ങളെ തടുക്കാന്‍ നാനാ മതത്തില്‍ വിശ്വസിക്കുന്ന വന്‍ ജനാവലി തന്നെ കാണുമെന്ന് ഓര്‍ക്കുന്നത് നന്ന്.......

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സ്വകാര്യ കോളേജ് നിയമന ഉത്തരവ് സര്‍ക്കാര്‍ പിന്‍ വലിക്കുമെന്ന് പറഞ്ഞാല്‍ ഈ സമരത്തില്‍ നിന്ന് എന്‍.എസ്സ്.സ്സ്. താനെ പിന്മാറും. പക്ഷേ കോടികളായി കിട്ടുവാനുള്ള കൈക്കൂലി കളയാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്? വിദേശ സഹായം നല്ല വണ്ണമുള്ളത് കൊണ്ട് നിങ്ങള്‍ക്ക് ഒരു പക്ഷേ വേണ്ടായിരിക്കാം...

1 comment:

മലമൂട്ടില്‍ മത്തായി said...

ച്ചാല്‍ കാശാനീശ്വരന്‍ :-) അതുക്കു മീതെ പരുന്തും പറക്കില്ല.