വില കയറ്റം.. എന്ത് ചെയ്യാന്‍... അത് ആഗോള തലത്തില്‍ അങ്ങ് കൂടിയില്ലേ... പാവം റിഫൈനറിക്കാര്‍ ദിവസം ലക്ഷങ്ങള്‍ നഷ്ടത്തിലാ തള്ളി നീങ്ങിയിരുന്നത്..
അതൊക്കെ അവിടെ നില്‍ക്കട്ടെ.. നമ്മുടെ കന്യാസ്ത്രീ ഇഷ്യൂ എന്തായി? സഭ തിരിച്ച് എന്ത് പറഞ്ഞു? സര്‍ക്കാര്‍ എന്ത് പറഞ്ഞു.. നമുക്ക് ഇത് വല്ലതും നോക്കാം... ഇത് പരിഹരിച്ചില്ലെങ്കില്‍ പിന്നെ നാം ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ? ഹല്ല പിന്നെ... മതത്തില്‍ തൊട്ട് കളിക്കുന്നു.. വിടരുത് അവള്മാരെ... എല്ലാം അവന്മാര് ചെയ്യിക്കുന്നതാ... ദേവാലയങ്ങളെല്ലാം പിടിച്ചടക്കാന്‍.. കണ്ടില്ലേ അവന്മാര്‍ കള്ള സ്വാമിമാരെയും, സ്വാമിനിമാരെയും വേഷം കെട്ടിയിറക്കിയിട്ട് അതിന്റെ പേരില്‍ എല്ലാം പിടിച്ചടക്കുവാന്‍ നോക്കുന്നു.... സഭയില്‍ കയറിപിടിക്കണമെങ്കില്‍ കന്യാസ്ത്രീകളുടെ ഇഷ്യൂവില്‍ തന്നെ പിടിക്കണമെന്ന സോഫ്റ്റ് കോര്‍ണര്‍ അവന്മാര്‍ കണ്ടു പിടിച്ചു.. വിടരുതവരെ...
ഈ ഇഷ്യു ഒക്കെ ജനങ്ങളില്‍ നിന്ന് മറയ്ക്കുവാന്‍ ഇവന്മാര്‍ കേന്ദ്രത്തെ ഉപയോഗിച്ച് നടത്തിയ കളിയാണ് ഈ വില വര്‍ദ്ധനവ്.. വിശ്വാസികളെ നമ്മള്‍ ഇതില്‍ വീഴരുത്.. തിന്നില്ലേളും കുടിച്ചില്ലേലും നമുക്ക് നഷ്ടപ്പെടുവാന്‍ ഒന്നുമില്ല.... പക്ഷേ നമ്മന്റെ വിശ്വാസത്തി തൊട്ട് കളിച്ചാ വിടരുത്.... ഒരുത്തനെയും...


No comments:
Post a Comment