എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Friday, June 20, 2008

പാഠപുസ്തക വിവാദത്തിന്റെ മുഖം മൂടി പൊളിയുന്നു..



2007 ജൂണ്‍ 21ലെ കേരള കൌമുതിയുടെ ആറാം പേജ് (http://www.keralakaumudi.com/news/print/jun21/page6.pdf) വായിച്ച് കഴിയുമ്പോള്‍ പാഠപുസ്തക വിവാദ കോലാഹലങ്ങള്‍ എന്തിനായിരുന്നെന്ന് ചിന്തിച്ച് പോകും.. പാഠപുസ്തക വിവാദം കത്തി പടര്‍ത്തുന്നതിനിടയില്‍ പാഠപുസ്തകത്തില്‍ യഥാര്‍ത്ഥത്തില്‍ എന്താണുള്ളതെന്ന് തനിക്കറിയില്ല എന്ന് ഇതിനെ എതിര്‍ക്കുന്നവരെ പോലെ ഇതാ ഉമ്മനും തന്റെ വാക്കുകളിലൂടെ വെളിപ്പെടുത്തുന്നു....
നെഹ്രു തന്റെ മരണക്രിയയെ പറ്റി പറഞ്ഞതിനെ തള്ളിപറയുവാന്‍ മാത്രം കോണ്‍ഗ്രസ്സ് വളര്‍ന്നോ അതോ അവരെ കൊണ്ട് ചുട് ചോറ് വാരിക്കുന്ന ആ പഴയ സ്വാതന്ത്ര്യത്തിനെതിരെ പ്രവര്‍ത്തിച്ചിരുന്ന മത മേലാളന്മാരുടെ പിന്‍ ബലമുള്ളത് കൊണ്ടോ .... സ്വാതന്ത്ര്യ സമരമെന്നാല്‍ നെഹ്രുവും, ഗാന്ധിയും മാത്രമാണെന്ന തേര്‍ഡ് റേറ്റ് വാദം ഇനിയും ഇവര്‍ നിര്‍ത്താറായിട്ടില്ല...
പുതു തലമുറ‍ സ്വാതന്ത്ര്യ സമരത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ അറിഞ്ഞിരിക്കണം...
കമ്മ്യൂണിസ്റ്റുകാരെ പോലെ തന്നെ ക്രിസ്ത്യന്‍ സഭകളും സ്വാതന്ത്ര്യ സമരത്തിനെതിരായിരുന്നു എന്ന് പുതു തലമുറ പഠിക്കട്ടെ... അതു പോലെ ഇന്ത്യയ്ക്ക് പെട്ടെന്ന് സ്വാതന്ത്ര്യം വേണ്ടെന്നും തങ്ങള്‍ക്ക് ഭരണത്തില്‍ പങ്കാളികളായാല്‍ മതിയെന്നും ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് പറഞ്ഞിരുന്നു എന്നും ഇതിനെതിരെ സുബാഷ് ചന്ദ്ര ബോസിനെയും, ഭഗത്ത് സിംഗിനെയും പോലെയുള്ളവര്‍ എതിര്‍ത്തിരുന്നു എന്നും അവര്‍ മനസ്സിലാക്കട്ടെ...
ഗാന്ധിയുടെയോ, കോണ്‍ഗ്രസ്സിന്റെയോ കഴിവ് കൊണ്ടല്ല മറിച്ച് രണ്ടാം ലോക മഹായുദ്ധിന്റെ ഫലമായി ബ്രിട്ടന്റെ ശക്തി നഷ്ടപ്പെട്ടതു കൊണ്ടാണ് ഇന്ത്യയ്ക്ക് മറ്റ് ഏഷ്യന്‍ രാജ്യങ്ങളെ പോലെ സ്വാതന്ത്ര്യം കിട്ടിയതെന്ന് അവര്‍ തിരിച്ചറിയട്ടെ... ഗാന്ധി വളരെ ലളിതമായി ജീവിച്ചു എന്നും എന്നാല്‍ അതിനായി ഭീമമായ തുകയാണ് ചെലവിട്ടിരുന്നതെന്ന യാഥാര്‍ത്ഥ്യങ്ങളും അവര്‍ തിരിച്ചറിയട്ടെ... നെഹ്രുവിന്റെ ലേഡി മൌന്‍ഡ്ബാറ്റനോടുള്ള പ്രേമമാണ് ഇന്ത്യന്‍ വിഭജനത്തിലും, കാശ്മീര്‍ പ്രശ്നത്തിലും കലാശിച്ചതെന്നു അവര്‍ മനസ്സിലാക്കുന്നതില്‍ എന്താ കുഴപ്പം... (ഇക്കാര്യങ്ങളിലെല്ലാം സംശയമുള്ളവര്‍ക്ക് ഡെല്‍ഹിയിലെ നാഷണല്‍ ആര്‍ക്കേവ്സില്‍‍ സൂക്ഷിട്ടുള്ള പഴയ ഡോക്യുമെന്റ്സ് നോക്കാം)
സ്വാതന്ത്ര്യാനന്തരം കേരളത്തില്‍ മതത്തേക്കാള്‍ ഉപരിയായി തൊഴിലാളി വര്‍ഗ്ഗ ചിന്തയായിരുന്നു കേരളത്തിന്റെ പുരോഗതിക്ക് നാന്ദി കുറിച്ചതെന്നും എന്നാല്‍ ഇന്ന് പണത്തിനും സ്ഥാന ലബ്ധിക്കും വേണ്ടിയാണ് എല്ലാവരും പ്രവര്‍ത്തിക്കുന്നതെന്ന തിരിച്ചറിവ് അവര്‍ക്ക് വേണ്ടതല്ലേ?
പുതു തലമുറ പഠീക്കട്ടെ... യഥാര്‍ത്ഥ ചരിത്രം... അതിനെതിര്‍ നില്‍ക്കുന്നവര്‍ക്ക് ചരിത്രം ഒരിക്കലും മാപ്പ് നല്‍കില്ല എന്നും അവര്‍ തിരിച്ചറിയട്ടെ....

2 കമന്റ്കള്‍:

അമ്മു said...

good post frnd..now ppl tv added full text in web..i'll search it.anyway we need some commited ppl like u..thank u

സന്ദേഹം സുഗ്രി said...

Excellent post, Manoj.
The question is, how we can take true history to masses. Never think that the politicians will do that. Someone has to bell the cat.
We have to think what we can do. It is time for +ve actions.