സംവിധായകന്‍ ആല്‍ബര്‍ട്ട് ഇന്തോ-ജപ്പാന്‍ പ്രൊജക്ടിന്റെ ഭാഗമായി മോഹന്‍ലാലിനെയും, ജാക്കിച്ചായനെയും ഉള്‍പ്പെടുത്തി ഒരു പുതിയ സിനിമ നിര്‍മ്മിക്കുന്നു. തിരകഥ എം.ടി., സിനിമയുടെ പേര് “നായര്‍സെന്‍”(നായര്‍സെന്‍ എന്നാല്‍ നായര്‍ജി എന്നാണ്). കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം ഉയരുന്ന ചോദ്യം: ആരാണ് നായര്‍സെന്‍?
ആരുമറിയാത്ത ജപ്പാനിലിരുന്ന് ബ്രിട്ടീഷുക്കാര്‍ക്കെതിരെ പൊരുതിയ ഒരു ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാളിയാണ് എന്ന് ആല്‍ബര്‍ട്ട് അവകാശപ്പെടുന്നു. തന്റെ അച്ഛന്‍ പറഞ്ഞ് തനിക്ക് തന്റെ നാട്ടുകാരനായ നായര്‍സെനിനെ അറിയാം എന്ന് മോഹന്‍ലാലും. പുള്ളി ബോസിന്റെ “എല്ലാം എല്ലാം ആണ്“ എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ബോസിന്റെ “എല്ലാമായ” ഇങ്ങനെ ഒരു മലയാളി എന്ത് കൊണ്ട് ചരിത്രത്തിലൊന്നും സ്ഥാനം ലഭിക്കാതിരുന്നത്? വക്കം ഖാദര്‍, എന്‍. രാഘവന്‍, കെ.പി.കെ.മേനോന്‍ തുടങ്ങിയ മലയാളികള്‍ ആദ്യകാല ഐ.എന്‍.എ.യില്‍ (ഐ.ഐ.എല്‍.) അംഗങ്ങളായിരുന്നു എന്നും, പിന്നീട് ഐ.എന്‍.എ. പുനര്‍ജീവിപ്പിച്ചപ്പോള്‍ സുബാഷ് രാഘവനെ തന്റെ എക്സൈല്‍ ഗവണ്മെന്റിന്റെ ഫൈനാന്‍സ് മന്ത്രിയാക്കിയിരുന്നു എന്നും രേഖകള്‍ ഉണ്ട്.
സുബാഷ് ചന്ദ്ര ബോസിനെ പറ്റിയും, ഐ.എന്‍.എ.യെയും കുറിച്ച് പലരും പല തവണ എഴുതിയിട്ടുണ്ട്. പക്ഷേ അവിടെയൊന്നും നായര്‍സെന്‍ എന്ന എ.എം.നായരെ കുറിച്ച് ഒരു സൂചന പോലുമില്ല! പിന്നെ ആല്‍ബര്‍ട്ടും, മോഹന്‍ലാലും അവകാശപ്പെടുന്ന നായര്‍സെന്‍ ആരായിരുന്നു? ഇതറിയണമെങ്കില്‍ നായര്‍സെന്‍ എന്ന എ.എം.നായറിന്റെ ജീവചരിത്രം വായിക്കണം (ഐ.എന്‍.എ.യെ കുറിച്ചും, സുബാഷിനെ കുറിച്ചും ഗവേഷണം നടത്തുന്നവര്‍ ഈ പുസ്തകം അംഗീകരിക്കുന്നില്ല, http://www.ihr.org/jhr/v14/v14_Montgomery.html ) . അതായത് പുള്ളിയല്ലാതെ പുള്ളിയെ പറ്റി മറ്റാരും തന്നെ ഇങ്ങേര്‍ ഒരു സ്വാതന്ത്ര്യ സമര പോരാളിയാണെന്ന് എഴുതി കണ്ടിട്ടില്ല.
ആരാണ് യഥാര്‍ത്ഥത്തില്‍ നായര്‍സെന്‍?
18ആം വയസ്സില്‍ പഠിക്കുവാനായി ജപ്പാനില്‍ എത്തി അവിടത്തെ ഭാഷ ഹൃദസ്ത്യമാക്കുകയും ജപ്പാന്‍ പൌരത്വം സ്വീകരിക്കുകയും ചെയ്തു. ഒരു ജപ്പാന്‍കാരിയെ വിവാഹം കഴിച്ചു. കൂടുതല്‍ ദാ ഇവിടെ (http://histrography.blogspot.com ).
ഇന്ത്യ സ്വാതന്ത്രമായതിന് ശേഷം ജപ്പാന്‍ അംബാസിഡര്‍ പദവി വേണമെന്ന് പറഞ്ഞ് നെഹ്രുവിന്റെ അടുത്ത് എത്തി. എന്നാല്‍ നെഹ്രു സുബാഷ് എന്ന പേര്‍ പോലും തനിക്ക് പാരയാകാതിരിക്കുവാന്‍ ശ്രമിച്ചിരുന്ന അക്കാലത്ത് ഐ.എന്‍.എ.ക്കാരെ ഭരണത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നു എന്ന് മനസ്സിലാക്കിയ നായര്‍സെന്‍ തിരിച്ച് ജപ്പാനില്‍ എത്തി തന്റെ റെസ്റ്റൊറന്റെ പണി തുടര്‍ന്നു. പിന്നീട് ഇന്ദിര ഗാന്ധി വന്നപ്പോള്‍ തന്റെ കറി പൊടിക്ക് ഇന്ദിരാ കറി പൌഡര്‍ എന്ന പേരിട്ട് നോക്കിയെങ്കിലും ഇന്ദിരയും ഒരു നല്ല പദവി നല്‍കിയില്ല.
തന്റെ കടയില്‍ വരുന്നവരോട് തന്നെ കുറിച്ച് പൊക്കി പറയുക എന്ന വിനോദം അദ്ദേഹം തുടര്‍ന്നു (http://www.rediff.com/news/2006/jan/23tps.htm ). ഒടുവില്‍ തന്നെ പുകഴ്ത്തി ഒരു പുസ്തകവും രചിച്ചു. അതില്‍ തന്നെ ബോസിനെ “ഫാസിസ്റ്റ്” എന്നാണ് പുള്ളി വിളിക്കുന്നത്. അങ്ങിനെയുള്ള ഒരാള്‍ സുബാഷിന്റെ രണ്ടാം ഐ.എന്‍.എ.യുമായി സഹകരിക്കും എന്ന് വിശ്വസിക്കുവാന്‍ ബുദ്ധിമുട്ടാണ്. പിന്നീട് എങ്ങിനെയാണ് ബ്രിട്ടീഷ് ഗവണ്മെന്റിനെതിരെ ഐ.എന്‍.എ.യില്‍ നിന്ന് നായര്‍സെന്‍ പോരാടുന്നത്. ഒരു പക്ഷേ കെ.പി.കെ.മേനോനെ പോലെ ഇദ്ദേഹം സുബാഷുമായി തെറ്റി ഐ.എന്‍.എ.യില്‍ നിന്ന് വിട്ട് പോയിട്ടുണ്ടാകാം. എന്നിരുന്നാലും മേനോനെ പോലെ റാഷ് ബിഹാരിയുമായി അടുത്ത് ബന്ധം ഉണ്ടായിരുന്നുവെങ്കില്‍ നായര്‍സെനിന്റെ പേര്‍ ആരെങ്കിലും ഏതെങ്കിലും സ്ഥലത്ത് രേഖപ്പെടുത്തേണ്ടതായിരുന്നില്ലേ?
ഇത്രയും “പ്രശസ്തനായ” ഒരു വ്യക്തിയെ കുറിച്ച് പടം എടുക്കുന്നതില്‍ തെറ്റില്ല. പക്ഷേ ചരിത്ര പടം എന്ന് ഒരിക്കലും പറയരുത്. അങ്ങിനെ പറഞ്ഞാല്‍ ജോധാ-അക്ബര്‍ എന്ന പടത്തിന് സംഭവിച്ച പോലെ ചരിത്ര മണ്ടത്തരമാകും (ചരിത്ര രേഖകളില്‍ ജോധാ എന്ന വനിത അക്ബറിന്റെ മരുമകളാണ് [http://en.wikipedia.org/wiki/Jodhaa_Akbar#Historical_Accuracy ]).
അത് കൊണ്ട് കാലാപാനി പോലുള്ള പടത്തില്‍ അഭിനയിച്ച മോഹന്‍ലാല്‍ ചരിത്ര സത്യം എന്ന് അവകാശപ്പെടുന്ന ഈ പടത്തില്‍ അഭിനയിക്കരുതായിരുന്നു. ഇതിപ്പോള്‍ ഒരേ നാട്ടുകാരനായതു കൊണ്ടും, രണ്ട് പേര്‍ക്കും കറി പൌഡര്‍ ബിസിനസ്സ് ഉള്ളത് കൊണ്ടുമാണ് ഈ പടത്തില്‍ അഭിനയിക്കുന്നതെന്ന് ആളുകള്‍ പറയും (http://maddy06.blogspot.com/2008/01/nair-curry-bose-and-mohanlal.html ).
ആ കാത്തിരുന്ന് കാണാം.... ആല്‍ബര്‍ട്ടിന്റെ നായര്‍സെന്‍ എന്ന സിനിമ ചരിത്രത്തോട് എത്രമാത്രം നീതി പുലര്‍ത്തുമെന്ന്.
Monday, July 28, 2008
Subscribe to:
Post Comments (Atom)


7 comments:
:)
:-)
ഓഹോ ഇങ്ങനെയും ഒരു പടം വരുന്നുണ്ടല്ലേ? അതു പോലെ ഇങ്ങനെയും ഒരു സ്വാതന്ത്ര്യസേനാനി ഉണ്ടല്ലേ? ..എന്റെ അപ്പൂപ്പനും ഒരു സ്വാതന്ത്ര്യസേനാനി ആയിരുന്നു എന്ന് ഞാന്‍ പറഞ്ഞാല്‍ ആരു വിശ്വസിക്കാന്‍ !! അതാ ഞാന്‍ അങ്ങേരെ പറ്റി പടം എടുക്കാത്തത്..
മൊത്തമൊരു നായരുകളി !!!
ജപ്പാനിലും ഈ ജാതിയുടെ കരയോഗമുണ്ടായിരിക്കും?!!
A smell for another big flop ! sure
ബിസിനസ്സുകാരനായപ്പോള്‍ പാര്‍ട്ടി പുറത്തു ചാടിച്ച വര്‍ഗ്ഗീസ് വൈദ്യനെ ഏറ്റവും മികച്ച കമ്യൂണിസ്റ്റ് കാരനായ നെട്ടൂരാനാക്കിയ “ലാല്‍ സലാം” എന്ന സിനിമയിലും മോഹന്‍ലാലായിരുന്നല്ലോ നായകന്‍?
അതിന്റെ കഥയെഴുതിയതു വര്‍ഗ്ഗീസ് വൈദ്യന്റെ മകനായിരുന്നു.
ഒരു പക്ഷേ, നായര്‍ സെന്റെ മകനായിരിക്കും ഇതിന്റെ കഥയെഴുതിയതു്!
ദീപസ്തംഭം ഭാരതചരിത്രം മഹാശ്ചര്യം, നമുക്കും കിട്ടണം...
മോഹന്‍ലാല്‍ : മലയാള സിനിമയിലെ അമിതാഭ് ബച്ചന്‍ ആവുമോ?
http://menbehind.blogspot.com/2008/09/blog-post.html
Post a Comment