എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Tuesday, August 5, 2008

ശൈശവ വിവാഹം കേരളത്തിലും


കഴിഞ്ഞ വര്‍ഷം 3542 കുട്ടികള്‍ വിവാഹം കഴിച്ചതിനാല്‍ സ്കൂള്‍ വിദ്യാ‍ഭ്യാസം അവസാനിപ്പിച്ചു! 90% പേര്‍ മലപ്പുറത്ത് നിന്നും!

കേരളം ഇതെങ്ങോട്ടേക്കാ‍ണ്?

അടുത്ത ഞായറാ‍ഴ്ച ഒരു ഇടയലേഖനം പ്രതീക്ഷിക്കാം. “മറ്റ് സമുദായങ്ങള്‍” ജനസംഖ്യ വര്‍ദ്ധിപ്പിക്കുന്ന വിദ്യ ഇനി ഇവരും നടപ്പാക്കും... ചെറു പ്രാ‍യത്തില്‍ വിവാഹം കഴിക്കുന്നവര്‍ക്ക് പ്രത്യേക സമ്മാ‍ന പാ‍ക്കേജും കാ‍ണും....

7 comments:

ഒരു “ദേശാഭിമാനി” said...

ഇങ്ങനെയുള്ള ശൈശവ വിവാഹങ്ങളില്‍ വരാന്മാര്‍ നല്ലൊരുപങ്കും അടുത്ത കാലം വരെ വിദേശികള്‍ ആയിരുന്നു - പ്രത്യേകിച്ചു അറബികള്‍! ഇതിന്റെ സാധൂകരിച്ചു പറഞ്ഞുകേള്‍ക്കാറുണ്ടായിരുന്നതു - “ഒരു കുടുമ്പം രക്ഷപ്പെടട്ടേ” അല്ലങ്കില്‍ “കുടുമ്പത്തിനു കഴിവില്ലാഞ്ഞിട്ടല്ലേ” എന്നെല്ലാമുള്ള അവരുടെ “മഹത്തായ” തത്വങ്ങള്‍ ആണു. മലപ്പുറത്തു നിന്നും പ്രായ പൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ കല്യാണം കഴിക്കാന്‍ വന്ന ഒരു വയസ്സന്‍ അറബിയെ പോലീസ്സു അറസ്റ്റുചെയ്തു ലോക്കപ്പില്‍ അടച്ച വാര്‍ത്ത ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും!


ഇതൊരു ന്യായീകരണമായി തോന്നുന്നുണ്ടോ?

എനിക്കു തോന്നുന്നതു ആടിനേയും പശുവിനേയും വില്‍ക്കുന്നപോലെ, മക്കളേ സ്രുഷ്ടിച്ചു വലുതാവുമ്പോള്‍ വിലയുള്ള കമ്പോളങ്ങളില്‍ വില്‍ക്കുന്നതിനു തുല്യമായിട്ടാണു! ഒരു പക്ഷേ എന്റ്റെ തെറ്റിദ്ധാരണ ആകാം! ഇതു പെണ്‍കുട്ടികളുടെ മാത്രം കാര്യമല്ല, വിവാഹപ്രായം ആയ ചില ആണ്മക്കള്‍ക്കു വിലപറഞ്ഞു നടക്കുന്ന ഭോഷന്മാരേയും കൂ
ട്ടിയാണു!

keralainside.net said...

Your post is being listed by www.keralainside.net.
Under appropriate category. When ever you write new blog posts , please submit your blog post category
details to us. Thank You..

N.J ജോജൂ said...

1) വിവാഹം മൂലം പഠനം നിര്‍ത്തി എന്നതു ശരി. വിവാഹം കഴിയ്ക്കുമ്പോള്‍ പതിനെട്ടു വയസില്‍ താഴെയായിരുന്നോ എന്നു വ്യക്തമല്ല്ല.

2) പഠനത്തൊട് താത്പര്യമില്ലാത്തതും, വീട്ടില്‍ നിന്ന് പഠനത്തിന് പിന്തുണകിട്ടാത്തതും നിസ്സാരകാരണങ്ങള്‍ക്ക് പഠനം നിര്‍ത്താന്‍ പ്രേരണയുള്ളതുമായ സാഹചര്യം നിലനില്‍ക്കുന്നിടത്ത് പത്താം ക്ലാസ് പൂര്‍ത്തിയാവുമ്പോള്‍ തന്നെ പ്രായപൂര്‍ത്തിയാവാനുള്ള സാധ്യത കൂടുതലാണ്.

3) കേരളത്തില്‍ ഏറ്റവും വൈകി വിവാഹം കഴിയ്ക്കുന്നത്, വിവാഹത്തിനുമുന്‍പ് സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസം കിട്ടിയിട്ടൂള്ളത് ഒക്കെ ഏതു സമൂഹത്തിലാണ് എന്ന് സമയം കിട്ടൂമ്പോള്‍ ആലോചിക്കുക.

4) ദേശാഭിമാനി പറഞ്ഞ കാരണങ്ങള്‍ നിലവിലിരുന്നിരുന്നു. പക്ഷേ കുറയുന്നില്ലെന്നു മാത്രം പറയരുത്. മുസ്ലീം സമുദായത്തില്‍ ബഹുഭാര്യാത്വം എത്രയോ കുറഞ്ഞു. ജനസംഖ്യാ‍ വര്‍ദ്ധനവും കുറയുന്നുണ്ട്. പ്രായപൂര്‍ത്തിയാവുന്നതിനുമ്പെയുള്ള കല്യാണങ്ങളും കുറഞ്ഞിട്ടൂണ്ട്.

പാര്‍ത്ഥന്‍ said...

ജോജു,
4 വാചകം മാത്രമുള്ള ന്യൂസ്‌ മുഴുവന്‍ വായിച്ചില്ലെന്നു തോന്നുന്നു. പിന്നെ ക്ലാസ്സിലിരിക്കുന്ന എല്ലാവരും ജയിക്കുന്നു എന്ന കാര്യവും മറന്നുപോകുന്നു.

Manoj മനോജ് said...

ഈ പഠനം 18 വയസ്സിന് താഴെയുള്ളവരിലാണ് നടത്തിയത്. കഴിഞ്ഞ കൊല്ലം 28694 പേര്‍ പഠനം നിര്‍ത്തി. അതില്‍ 3542 പേര്‍ വിവാഹം കഴിച്ചതിനെ തുടര്‍ന്നാണ് പഠനം ഉപേക്ഷിച്ചത്. ഇതില്‍ 2686 പേര്‍ പെണ്‍കുട്ടികളാണ്.

ഇതില്‍ മുസ്ലീങ്ങളാണ് കാരണം എന്ന് പറയുന്നില്ല. 90% മലപ്പുറത്താണ്. അവിടെ ക്രിസ്ത്യന്‍ സമുദായത്തിന് വലിയ ജനസംഖ്യയുണ്ടോ? പിന്നെ കൂടുതല്‍ മുസ്ലീംസ് ആണ്. പിന്നെ ഹിന്ദുക്കളും.

ഇത് കണ്ട് ജനസംഗ്യ ഇങ്ങനെയും വര്‍ദ്ധിപ്പിക്കാം എന്ന് കാണുമ്പോള്‍ ഇന്നത്തെ നില അനുസരിച്ച് ചിലര്‍ ഇടയ ലേഖനം എഴുതി പോകാം എന്നേ ഞാന്‍ പറഞ്ഞുള്ളൂ.

പിന്നെ ദേശാഭിമാനി പറഞ്ഞ പോലെ ഇപ്പോഴും അറബി കല്ല്യാണം അല്ലെങ്കിലും അതേ പോലെയുള്ള കര്‍ണ്ണാടകയില്‍ നിന്നോ മറ്റോ വന്ന് കെട്ടികൊണ്ട് പോകുന്നതായി വാര്‍ത്ത കണ്ടിട്ടുണ്ട്. കുട്ടികള്‍ കൂടിയാല്‍ മാതാപിതാക്കള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളില്‍ പ്രധാനപ്പെട്ടതാണ് പെണ്‍കുട്ടികളുടെ കല്ല്യാണം. പക്ഷേ വിവാഹം കഴിച്ച് എക്സ്പീരിയന്‍സില്ലാത്ത കാ.സഭ മേലാളന്മാര്‍ അതിനെ നിസ്സാര വല്‍ക്കരിക്കുവാനാണ് നോക്കുന്നത്. അവരുടെ വാക്കും കേട്ട് ഏതെങ്കിലും കുഞ്ഞാടുകള്‍ ഇറങ്ങിയാല്‍ (അത്രയ്ക്ക് ബുദ്ധി മോശമുള്ളവരുണ്ടാകുമോ?) അവരുടെ ഗതികേട്.

പിന്നെ ശൈശവ വിവാഹം ഒരു സമുദായം മാത്രം നടത്തുന്നു എന്ന് പറയാനാവില്ല. അങ്ങ് വടക്കേ ഇന്ത്യയില്‍ രാജസ്ഥാനിലും, ബീഹാറിലും മറ്റും ഹിന്ദു സമുദായത്തില്‍ ഇന്നും ശൈശവ വിവാഹം സര്‍വ്വ സാധാരണമാണ്. ആ സംസ്ഥാനങ്ങളെ പോലെയല്ലല്ലോ സാക്ഷര കേരളം.

ഒരു “ദേശാഭിമാനി” said...

കുട്ടികള്‍ കൂടിയ മാതാപിതാക്കളുടെ വലിയൊരു പ്രശ്നമാണു പെണ്‍കുട്ടികളുടെ വിവാഹം! ഇവിടെ ആണു യുവാക്കള്‍ അവരുടെ ജീവിത കര്‍ത്തവ്യം നിറവേറ്റപ്പെടേണ്ട മുഹൂര്‍ത്തത്തിലെ ഏറ്റവും ലളിതവും,എന്നാല്‍ ധീരവും ശക്തവുമായ തീരുമാനം കൈകൊള്ളേണ്ടതു! പെണ്ണിനു ഭര്‍ത്താവിനേയും ആണിനു ഭാര്യയേയും ആവശ്യം അല്ലതെ അവരുടെ തന്തയുടെ പണമല്ല എന്നു പ്രവര്‍ത്തില്‍ ബോദ്ധ്യപ്പെടുത്തണം. അങ്ങനെയുള്ള ഭാര്യാഭര്‍ത്താക്കന്മാര്‍ സന്തോഷത്തോടെ അവരുടെ ജീവിതം കഴിച്ചു കൂട്ടും. പണത്തെകണ്ട് കല്യാണം കഴിച്ചു വരുന്നവര്‍ക്കു ഈഗോ പ്രശ്നങ്ങ്നങ്ങളാല്‍ സ്വൈര്യജീവിതം അത്ര സുഗമാ‍മാവണമെന്നില്ല!

പിന്നെ പെണ്‍കുട്ടികള്‍ കൂടുതല്‍ ഉണ്ടാവുന്നതിനെ പറ്റി..... ആര്‍ക്കും കുട്ടികള്‍ വെറുതെ പിറക്കുന്നില്ല! കഠിനമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്ന ഈ ലോകത്തേക്കു ഒരു ജീവനെ സ്രുടിച്ചു വിടുമ്പോള്‍, 100 വട്ടം ആലോചിക്കുക.....,അല്ലാതെ അതും ദൈവം തന്നതെല്ലേ എന്ന്നു വെറുതെ ദൈവത്തിനു പഴി ചാരി ഒഴിവാകരുതെ!

പക്ഷികള്‍ക്കും മ്രുഗങ്ങള്‍ക്കും മത്സരബുദ്ധി ഇല്ലാത്തതിനാല്‍ അവക്കു പ്രശനങ്ങള്‍ തുലോം കുറവാണു. എന്നാല്‍ നമുക്കോ, ജീവിത മത്സരത്തോടൊപ്പം,അഹംങ്കാരം,അത്യാഗ്രഹം, കുശുമ്പു, എന്നു വേണ്ട......എത്രയോ പ്രശ്നങ്ങള്‍!

Manoj മനോജ് said...

ദേശാഭിമാനി, അങ്ങ് പറഞ്ഞത് വളരെ ശരിയാണ്. കുട്ടികള്‍ എന്ന് പറയുന്നത് ഒരു തലമുറയാണ്. നന്നായി വളര്‍ത്തുക എന്നത് ഏതൊരു രക്ഷകര്‍ത്താവിന്റെയും കടമയാണ് (വിവാഹിതനായിട്ട് രണ്ട് വര്‍ഷം മാത്രമായതും ഒരു കുട്ടിയുടെ പിതാവുമെന്ന നിലയിലും ഉള്ള എന്റെ ആശങ്കകള്‍). പ്രത്യേകിച്ച് ഇന്നത്തെ ചുറ്റുപാടില്‍. വിദ്യാഭ്യാസത്തിനും, ജോലി കിട്ടാനും ഒടുവില്‍ വിവാഹം നടത്തി കൊടുക്കുവാനും ആലോചിക്കുമ്പോള്‍ ഏതൊരു വിവാഹിതനും/യും ഒരു നിമിഷം അമ്പര‍ക്കുന്നു. കൂടാതെ കുട്ടികള്‍ ഇന്ന് നേരിടുന്ന പീഡന കഥകളും കൂടിയാകുമ്പോള്‍... പക്ഷേ ഇത് പറഞ്ഞ് കൊടുക്കേണ്ട മത മേധാവികള്‍ തന്നെ കൂടുതല്‍ കുട്ടികളാണ് ഒരാളുടെ ജന്മം സാക്ഷാല്‍ക്കരിക്കുന്നത് എന്ന് പറയുമ്പോള്‍!!!

പിന്നെ സ്ത്രീധനം എന്ന പ്രശ്നം. അറേഞ്ച്ട് പ്രേമ വിവാഹം ചെയ്ത പെണ്‍കുട്ടികള്‍ ആവശ്യമുള്ളത് ചോദിച്ച് വാങ്ങുന്നത് ഞാന്‍ കണ്ടിട്ടുണ്ട് (അമ്മായിയമ്മ, നാത്തൂന്‍ പ്രശ്നങ്ങള്‍ ഇല്ലാഞ്ഞിട്ടും എന്ന് കൂടി വായിക്കുക!). അതായത് ഇന്ന് സ്ത്രീധനം ഫാഷനായി മാറിയിട്ടുണ്ട്. ഇത്രയും കിട്ടി എന്ന് പറഞ്ഞാലേ ആളുകള്‍ക്ക് തൃപ്തിയാകൂ. നാരായണ ഗുരു പണ്ട് പറഞ്ഞത് പോലെ ആളുകള്‍ മേലോട്ടേ നോക്കൂ. അവര്‍ക്ക് അതാകാമെങ്കില്‍ എന്ത് കൊണ്ട് ഞങ്ങള്‍ക്ക് ഇത്രയും ആയി കൂടാ എന്ന മനോഭാവം.

ഒരു സമൂഹത്തെ മാറ്റുവാന്‍ കഴിവുള്ള ആരാണ് ഇന്നുള്ളത്? ഏത് രാഷ്ട്രീയ പാര്‍ട്ടിക്കാണ് ഇന്ന് അതിന് കഴിയുക? ഏത് മത-സാമൂഹ്യ സംഘടനയ്ക്ക് അത് കഴിയും? പണ്ട് അങ്ങിനെയുണ്ടായിരുന്നത് കൊണ്ടല്ലേ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാല്‍ സംസ്കാരത്തില്‍ മുന്നില്‍ വന്നത്. ഇടയ്ക്ക് എല്ലാവര്‍ക്കും എന്തോ സംഭവിച്ചു. ഇനിയും അത് തിരുത്തിയില്ലായെങ്കില്‍ കേരളം എല്ലാത്തരം പീഡനങ്ങളുടെയും സംസ്ഥാനമായി മാറും.