എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Wednesday, August 6, 2008

മന്മോഹന്‍ ഇന്ത്യയുടെ രക്ഷകന്‍

മന്മോഹന്‍ജി, ഇന്ത്യ ഇതു വരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും പ്രഗ്ത്ഭനായ രാജ്യസ്നേഹി. ഇന്ത്യയുടെ കുതിപ്പിനായി സ്വന്തം പദവിയും, എന്തിന് സ്വന്തം പാര്‍ട്ടിയെ വരെ പണയം വെച്ച മാണിക്യം. ഇനിയങ്ങോട്ട് ഇന്ത്യയുടെ കുതിപ്പായിരിക്കും. 40000മെ.വാ. വൈദ്യുതിയുടെ കരുത്തില്‍ ഇന്ത്യ വെട്ടിതിളങ്ങും.


ഒരു നിമിഷം....


അപ്പോള്‍ ഇങ്ങേര്‍ക്ക് മുന്‍പ് ഇരുന്ന പ്രധാനമന്ത്രിമാര്‍ പമ്പര വിഡ്ഢികളും രാജ്യദ്രോഹികളുമായിരുന്നില്ലേ.


നെഹ്രുവിന്റെ കാലം മുതല്‍ നമ്മള്‍ ചേരി-ചേരാ നയവും പ്രസംഗിച്ചു നടന്നു. പത്തിരുന്നൂറ് ദരിദ്ര രാജ്യങ്ങളുടെ രക്ഷകനായി ഇന്ത്യയെ ലോകത്തിന് മുന്‍പില്‍ അണി നിരത്തി. നമ്മുടെ താന്‍ പൊരിമ കാട്ടാന്‍ ഒന്ന് രണ്ട് തവണ ബോംബും പൊട്ടിച്ചു. ഇതൊന്നും നടന്നില്ലായിരുന്നെങ്കില്‍, അന്നേ അമേരിക്കയുമായി കൂട്ട് കൂടിയിരുന്നെങ്കില്‍, ഇന്ന് ഇന്ത്യ എവിടെ എത്തിയാനേ. അന്നേ അമേരിക്ക വിളിച്ചതാ... പക്ഷേ ആര് കേള്‍ക്കാന്‍? പിന്നീട് ഒരു പ്രതീക്ഷ വെച്ചത് 1992ലാണ്. അന്ന് ഫിനാന്‍സ് മന്ത്രിയായിരുന്ന നമ്മുടെ മന്മോഹന്‍ ജി ഇക്കണോമിക്ക് ലിബറലൈസേഷന് തുടക്കമിടുക വഴി ഇന്ന് ഇന്ത്യയില്‍ മദ്ധ്യ വര്‍ഗ്ഗത്തെ ഒരു പരിധി വരെ ഇല്ലായ്മ ചെയ്യുവാന്‍ കഴിഞ്ഞു! മദ്ധ്യവര്‍ഗ്ഗത്തില്‍ ബഹു ഭൂരിപക്ഷവും ഇപ്പോള്‍ ദരിദ്രരായി എന്ന് അസൂയക്കാര്‍ പറയുന്നു. ഇന്ന് പണക്കാരനും ദരിദ്രനും എന്ന രണ്ട് തട്ട് മാത്രമായുള്ളൂ എന്നും അവര്‍ തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചു എന്നും അസൂയക്കാരായ നാട്ടിലെയും വിദേശത്തെയും ഇക്കണോമിസ്റ്റുകള്‍ പറഞ്ഞ് നടക്കുന്നു. ദാ ഇപ്പോള്‍ 2005ല്‍ ഫോറിന്‍ ഡയറക്ട് ഇന്‍ വെസ്റ്റ്മെന്റ് ലിബറലൈസ് ചെയ്തിരിക്കുന്നു. ഇതോടെ ഇന്ത്യയിലെ വര്‍ഗ്ഗങ്ങള്‍ തന്നെ ഇല്ലാതാകും എന്ന് പ്രതീക്ഷിക്കാം. 123 ഒപ്പിടുന്നതോടെ ഇന്ത്യയിലെ കലാവതിമാരോടൊത്ത് മറ്റുള്ളവര്‍ക്കും വൈദ്യുതി വെളിച്ചത്തില്‍ സമ്പല്‍ സമൃതിയെ കുറിച്ചുള്ള കിനാവ് കാണാം...


എന്ത് കൊണ്ട് ഇന്ത്യയ്ക്ക് മന്മോഹന്‍ ജിയെ ദൈവം ഇത്ര താമസിച്ച് തന്നു?


ഇത് എഴുതി തുടങ്ങിയപ്പോഴാണ് പണ്ട് നമ്മുടെ നേതാക്കള്‍ക്ക് പറ്റിയ അബദ്ധങ്ങള്‍ എന്തൊക്കെയായിരുന്നു എന്ന് തെരയാന്‍ തോന്നിയത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഗാന്ധി ഇന്ത്യയില്‍ കാലുകുത്തിയതോടെ നമ്മുടെ നേതാക്കള്‍ക്ക് തെറ്റ് പറ്റി തുടങ്ങിയിരുന്നു. എന്തായാലും ഈ ആഗസ്റ്റ് 15ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് 61 വര്‍ഷം തികയുന്നു. പഴയ നേതാക്കള്‍ക്ക് പറ്റിയ തെറ്റുകളുടെ ഭണ്ടാരത്തിലേയ്ക്ക് വെറുതെ പാളി നോക്കുവാന്‍ ഒരാഗ്രഹം. ഇനിയുള്ള പോസ്റ്റുകള്‍ അതിനായി മാറ്റി വെച്ചാലോ എന്ന് ഒരു ദുരാഗ്രഹം..... ബ്ലോഗുലകത്തില്‍ സീരീസ് പോസ്റ്റുകള്‍ക്ക് ഇപ്പോള്‍ നല്ല ഡിമാന്റാണല്ലോ....


എന്തായാലും ആള്‍ ദൈവ പ്രശ്നവും, പാഠപുസ്തകവും, 123 കരാറും, ബ്ലോഗുലകത്തിലെ കക്കലുകളും അടികളും കെട്ടെടങ്ങിയ മട്ടുണ്ട് ..... പക്ഷേ അഭയ വീണ്ടും പൊങ്ങി വന്നിട്ടുണ്ട്... ഇതിനെ ജന ശ്രദ്ധയില്‍ നിന്ന് മാറ്റാന്‍ കേരളത്തില്‍ പുതിയ പ്രശ്നങ്ങള്‍ പൊങ്ങുമോ ആവോ? അതിന് മുന്‍പ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ പറ്റി ഒരു പുനര്‍വായന നടത്തി കളയാം.... അതും പഴയ നേതാക്കള്‍ക്ക് പറ്റിയ മണ്ടത്തരങ്ങളുടെ പോയിന്റ്-ഓഫ്-വ്യൂവില്‍..... ഓ ഇപ്പോള്‍ കണ്ണട എന്ന പ്രയോഗമാണ് ബ്ലോഗുലകത്തില്‍ ഫാഷന്‍.. എങ്കില്‍ മന്മോഹന്റെ സ്റ്റൈലന്‍ കട്ടി കണ്ണടയിലൂടെ ഒരെത്തി നോട്ടം....

1 comment:

keralainside.net said...

Your post is being listed by www.keralainside.net.
It is not categorised , please categorise your post using "GET CATEGORISED" option( When ever you write new blog posts , please submit your blog post category details to us)
this website is under test run will be fully functional from the 15th of August
Thank You..