എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Thursday, August 21, 2008

വനിതാ വി.സിയുടെ കണ്ണീര്‍



എം.ജി.യിലെ വി.സിമാരായിരുന്ന ഐ.എ.എസ്സ്.കാരെ വരെ “ക്ഷ” വരപ്പിച്ച സ്ഥലത്ത് ഇത്ര നാള്‍ പിടിച്ചിരുന്ന ഈ പാവം അദ്ധ്യാപികയെ പൂജിക്കണം. ഈ “എളിയ അദ്ധ്യാപികയെ“ പിടിച്ച് വി.സി.യാക്കിയ പഴയ യു.ഡി.എഫ്. മന്ത്രി സഭയില്‍ ആര്‍ക്കായിരുന്നു ഇവരോട് ഇത്രയ്ക്ക് വൈരാഗ്യം ?


പണ്ട് റിസര്‍ച്ച് സ്കോളേഴ്സിന്റെ സി.എസ്സ്.ഐ.ആര്‍/യു.ജി.സി./യൂണിവേഴ്സിറ്റി ഫെല്ലോഷിപ്പുകള്‍ മാസാ മാസം കിട്ടണമെന്ന് പറഞ്ഞ് മെമ്മോറാണ്ടം കൊടുത്തപ്പോള്‍ റിസര്‍ച്ച്കാര്‍ക്കെന്തിന് ഈ ഫെല്ലോഷിപ്പ് എന്ന ഭാവത്തില്‍ മാസങ്ങളോളം മൈന്‍ഡ് ചെയ്തില്ലയെന്നും പറഞ്ഞ് ക്യാമ്പസിലെ റിസര്‍ച്ച്കാര്‍ എന്ത് സമരകോലാഹലമായിരുന്നു ഈ പാവം വിസി.ക്ക്കെതിരെ നടത്തിയത്. ഒടുവില്‍ പ്രശ്നം പരിഹരിക്കാന്‍ കമ്മറ്റിയെയും നിയമിച്ചു. എന്നിട്ടോ ഇന്നും വര്‍ഷങ്ങള്‍ കഴിയുമ്പോഴാണ് ഫെല്ലോഷിപ്പ് കൈയ്യില്‍ കിട്ടുന്നത്.


ക്യാമ്പസിലെ അദ്ധ്യാപകരും ജീവനക്കാരും വരെ തങ്ങളുടെ ആവശ്യങ്ങള്‍ വി.സി മുഖവിലയ്ക്കെടുക്കുന്നില്ല എന്ന് പറഞ്ഞ് വെറുതെ സമരങ്ങള്‍ നടത്തിയില്ലേ?


ഇപ്പോള്‍ ദാ ദേഹോപദ്രവും ഏല്‍പ്പിച്ചിരിക്കുന്നു.... അതും ഒരു പെണ്‍കുട്ടി..... ഗുരു നിന്ദയാണിത് ഗുരുനിന്ദ.


ഈ പാവം സ്ത്രീയോട് കാട്ടിയ പാപങ്ങളൊക്കെ ഇവരൊക്കെ എങ്ങിനെ കഴുകി കളയും?


പാവം വി.സി. തനിക്ക് മുന്‍പിരുന്നവര്‍ അനുഭവിച്ചതിന്റെ നൂറിലൊന്ന് മാത്രം രുചിച്ചപ്പോള്‍ ഇങ്ങനെ ദു:ഖിക്കുന്നു! അപ്പോള്‍ പണ്ടിരുന്ന ആണ്‍ വി.സിമാരുടെ മനക്കട്ടി ഒന്ന് ആലോചിച്ച് നോക്ക്.....

7 comments:

Manoj മനോജ് said...

എം.ജി.യിലെ വി.സിമാരായിരുന്ന ഐ.എ.എസ്സ്.കാരെ വരെ “ക്ഷ” വരപ്പിച്ച സ്ഥലത്ത് ഇത്ര നാള്‍ പിടിച്ചിരുന്ന ഈ പാവം അദ്ധ്യാപികയെ പൂജിക്കണം. ഈ “എളിയ അദ്ധ്യാപികയെ“ പിടിച്ച് വി.സി.യാക്കിയ പഴയ യു.ഡി.എഫ്. മന്ത്രി സഭയില്‍ ആര്‍ക്കായിരുന്നു ഇവരോട് ഇത്രയ്ക്ക് വൈരാഗ്യം ?

രിയാസ് അഹമദ് / riyaz ahamed said...

എസ്.എം.ഇ. കോളേജിലെ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ റാഗിംഗ് സംഭവത്തില്‍ ഈ വി.സി. എടുത്ത നിലപാടുകള്‍ ചരിത്രത്തിന്റെ താളുകളില്‍ എന്നേ തങ്കലിപികളാല്‍ കൊത്തി വെക്കപ്പെട്ടിട്ടുണ്ട്.

Manoj മനോജ് said...

എസ്.എം.ഇ. സമയത്ത് പെണ്‍കുട്ടി നുണ പറയുകയാണെന്ന് വി.സി. പറഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ നിങ്ങള്‍ ഒരു പെണ്ണല്ലേ എന്ന് വി.സി.യോട് ചോദിച്ചു. ഇന്ന് ഒരു പെണ്ണായ എന്നെ മറ്റൊരു പെണ്ണ് പിടിച്ച് ഉന്തിയെന്നും, വി.സി.യായ താന്‍ എന്തിനാണ് നുണ പറയുന്നത് എന്ന സെന്റി ചോദ്യവുമായി മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നു.

സുപ്രിയ said...

ഹൌ.... ഒരു ടി.വി. സീരിയല്‍ കണ്ടുകഴിഞ്ഞപോലെ...

സരസന്‍ said...

എസെഫൈ ചെയ്തത് തനി ചെറ്റത്തരം, അത് ന്യായീകരിച്ച് ഒത്തിരി പുഴുങ്ങല്ലെ..സരസനു ദേഷ്യം വരുന്നു. എസ്.എം.ഇ. കേസില്‍ പ്രതികളെയോ വാദിയേയൊ നുണപരിശോധന നടത്താന്‍ പൊലീസിനെ സര്‍ക്കാര്‍ അനുവദിച്ചില്ല. എങ്കില്‍ വീസി പറഞ്ഞത് തെറ്റെന്നു പറയാമായിരുന്നു.

രിയാസ് അഹമദ് / riyaz ahamed said...

സരസാ, പീഢനത്തിനിരയായി ആശുപത്രിയില്‍ കഴിയുന്ന, അവിടന്നു വരെ ജീവനു ഭീഷണി നേരിട്ട പെണ്‍കുട്ടിയെ, നുണപരിശോധനക്കു വിധേയയാക്കണം, അല്ലേ, അവള്‍ ആക്രമിക്കപ്പെട്ടു എന്ന് കണ്ടെത്താന്‍! നല്ല ന്യായം. പ്രതികളുടെ ഉന്നത തല ബന്ധങ്ങള്‍ മൂലം കോളേജ് മാനേജ്‌മെന്റും വി.സി.യും വരെ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ചത് നാണം കെട്ട സംഭവമായിരുന്നു.

എന്ത് നുണ പരിശോധനയുടെ അടിസ്ഥാനത്തിലാണു 'പെണ്‍കുട്ടി നുണപറയുകയാണ്' എന്ന് ഈ വി.സി. വിളിച്ച് കൂവിയത്?

Manoj മനോജ് said...

സരസന്‍,
അപ്പോള്‍ ഈ വി.സി.യെയും നുണ പരിശോധനയ്ക്ക് വിധേയയാക്കണ്ടേ. ഇവരും പറയുന്നത് താന്‍ നുണ പറയുന്നത് എന്തിനാണെന്നല്ലേ?

ലിപ്സ്റ്റിക്ക് പുരട്ടി, മുഖം മയ്ക്കപ്പിട്ട്, ദിവസത്തില്‍ 3 തവണയെങ്കിലും കാഞ്ചിപുരം സാരി മാറിയുടുക്കുന്ന എന്ന് ആളുകള്‍ “കുശുമ്പ്” പറയുന്ന ഇവരെ ഗവേഷക വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്കായി 2-3 തവണ ഇവരുടെ ചേമ്പറില്‍ കയറുവാണുള്ള ഗതികേട് എനിക്ക് ഉണ്ടായിട്ടുള്ളത് കൊണ്ട് തന്നെയാണ് ഞാന്‍ ഈ വാര്‍ത്ത കണ്ടപ്പോള്‍ ഇത് എഴുതിയത്.

പിന്നെ എസ്സ്.എഫ്.ഐ.യോ ഇടത് സംഘടനയോ മാത്രമല്ല രാഷ്ട്രീയമില്ലാത്ത ക്യാമ്പസ് അദ്ധ്യാപകരും ഇവര്‍ക്കെതിരെ പല തവണ സമരം നടത്തിയിട്ടുണ്ട് എന്ന് കാണുക. കെ.എസ്സ്.യു. ഇവര്‍ക്കെതിരെ സമരവുമായി ചേമ്പറില്‍ അതിക്രമിച്ച് കടന്നതും പഴയ പത്ര താളുകളില്‍ ഉണ്ട്.

വലിയ സ്ഥാനത്തിരിക്കുന്നവര്‍ പറയുന്നത് ശരി, എന്നാല്‍ അത് സമൂഹത്തിന്റെ താഴെക്കിടയിലുള്ളവര്‍ പറയുകയാണെങ്കില്‍ നുണ എന്ന കേരളീയരുടെ പഴയ വൃത്തികെട്ട ചിന്താഗതി ഇതു വരെ മാറിയിട്ടില്ല. ഇനിയൊട്ട് മാറുമെന്നും തോന്നുന്നില്ല.