“നായര്‍ സെന്‍” എന്ന സിനിമയുടെ വിജയത്തിന് ലാലേട്ടന്‍ ജപ്പാനീസും, ചൈനീസും പഠിക്കുന്നു. നല്ലത്... ഈ പ്രായത്തിലും വ്യത്യസ്തത ചെയ്യണം എന്ന ലാലേട്ടന്റെ ആഗ്രഹത്തെ അഭിനന്ദിക്കേണ്ടത് തന്നെ. പക്ഷേ “നായര്‍ സെന്‍” എന്ന സിനിമയെ ന്യായീകരിക്കുന്തോറും ലാലേട്ടന്‍ തെറ്റുകളുടെ ഘോഷ യാത്ര തന്നെ നടത്തുന്നു എന്നത് ദുഖകരം തന്നെ.ദാ കഴിഞ്ഞ ആഴ്ച ദുബായിയില്‍ ഐ.എ.എന്‍.എസ്സിന് നല്‍കിയ അഭിമുഖത്തില്‍ നായര്‍ സെന്‍ ആയിരിക്കണം ബ്രിട്ടീഷ്കാര്‍ക്കെതിരെ പൊരുതിയ ലോകത്തെ ആദ്യത്തെ വിദ്യാര്‍ത്ഥി എന്ന പ്രസ്താവന ബ്രിട്ടനെതിരെ നടന്ന സമരങ്ങളെ പറ്റിയുള്ള ലാലേട്ടന്റെ അറിവില്ലായ്മ വെളിവാക്കുന്നു (സെന്നേട്ടന്റെ സ്വന്തം ബുക്ക് വായിച്ച് കിട്ടിയ അറിവായിരിക്കും). പരന്ന വായനാശീലമുണ്ടെന്ന് പറയപ്പെടുന്ന, ഈ സിനിമയ്ക്ക് വേണ്ടി പ്രത്യേക വായനകള്‍ നടത്തിയെന്ന് അവകാശപ്പെടുന്ന ലാലേട്ടന് ഈ തെറ്റ് ഒഴിവാക്കാമായിരുന്നു.
“നായര്‍ സെന്‍” എന്ന പടത്തിന് ചരിത്ര പ്രാധാന്യം ചരിത്ര വിദ്യാര്‍ത്ഥികള്‍ നല്‍കില്ലയെങ്കിലും ലാലേട്ടന് തെറ്റ് പറ്റിയെന്നതിന് ചെറിയ ഒരു ഉദാഹരണം മാത്രം ചൂണ്ടി കാട്ടുന്നു:
1889ല്‍ ബ്രിട്ടനെതിരെ പൊരുതുവാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ബ്രിട്ടനില്‍ തന്നെ സംഘടനകള്‍ രൂപീകരിച്ചിരുന്നു (http://en.wikipedia.org/wiki/Madan_Lal_Dhingra, http://en.wikipedia.org/wiki/India_House, http://www.movinghere.org.uk/galleries/histories/asian/politics/politics.htm). (അന്ന് നമ്മുടെ സെന്നേട്ടന്‍ ജനിച്ചിട്ടില്ല!) 1905ല്‍ ബംഗാള്‍ വിഭജന പ്രശ്നത്തെ തുടര്‍ന്ന് നടക്കുന്ന സമരത്തിനെ ഭാഗമായി 1909ല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ മദന്‍ ലാലിനെ തൂക്കി കൊല്ലുന്നു. ഇതിനെ തുടര്‍ന്ന് ബംഗാളില്‍ വന്‍ പ്രക്ഷോഭങ്ങള്‍ നടക്കുന്നു.
ലാലേട്ടാ പ്ലീസ് പണ്ട് ഒരു വൈദ്യരെ മുന്നിര്‍ത്തി ഒരു സിനിമ ചെയ്തു. അത് പോലെയല്ല ഇത്. ഇത് ഇന്ത്യന്‍ സ്വാതന്ത്യ സമരത്തില്‍ തൊട്ടുള്ള കളിയാണ്. നായര്‍ സെന്‍ സ്വയം പ്രക്രീര്‍ത്തിച്ചെഴുതിയത് എന്ന് ചരിത്രകാരന്മാര്‍ പറയുന്ന പുസ്തകം മാത്രം വെച്ച് അഭിപ്രായം പറയരുത്... പ്ലീസ്.....


6 comments:
ക്ഷമിച്ചുകള നമ്മുടെ ലാലേട്ടനല്ലേ...
ഒരു അബദ്ധം ഏതു പോലീസുകാരനും പറ്റും...
ചേട്ടാ "നായര്‍ സെന്‍" അല്ല "നായര്‍ സാന്‍" ആണ്.
pin പറഞ്ഞപോലെ ക്ഷമിച്ച് കളയ് ആശാനേ..
കൊച്ചിക്കാര്‍ക്കല്ലേലും ഞങ്ങളുടെ ലാലേട്ടനോട് എന്നും കെറുവാ..ദേ കണ്ടില്ലേ ..ലാലേട്ടന്‍ ഒരാവേശത്തിനു പറഞ്ഞതല്ലേ മോനൂ..
ഐ.എന്‍.എ.യിലെ മലയാളികളെ പറ്റിയുള്ള വിവരങ്ങള്‍ ഇന്ന് ലഭ്യമാണ്. റാഷ് ബിഹാരിക്കും പിന്നീട് സുബാഷിനും ഐ.എന്‍.എ.യുമായുള്ള ബന്ധം എഴുതപ്പെട്ട തെളിവുകളാണ്. അവരുടെ തൊട്ടടുത്ത അനുയായികളെല്ലാം അറിയപ്പെടുന്നവരാണ്. എന്നാല്‍ നായരേട്ടന്‍ രംഗത്ത് വരുന്നത് അദ്ദേഹം തന്നെ എഴുതിയ പുസ്തകത്തിലൂടേയാണ്. ഐ.എന്‍.എ.യുമായി തനിക്ക് ബന്ധമുണ്ടെന്ന് പറഞ്ഞ് നെഹ്രുവിനെ കാണുവാന്‍ വരുന്ന നായര്‍ എന്ത് കൊണ്ട് വെറും കയ്യോടെ മടങ്ങുന്നു?
താന്‍ ചെയ്യുന്നത് ഒരു ചരിത്ര സിനിമയാണെന്ന് ആദ്യമേ വ്യക്തമാക്കുന്ന ലാലേട്ടന്‍ എന്തിനാണ് ബ്രിട്ടനെതിരെ പൊരുതിയ ലോകത്തെ ആദ്യത്തെ വിദ്യാര്‍ത്ഥി നായരേട്ടനാണെന്ന് പറഞ്ഞത് എന്ന അത്ഭുതത്തില്‍ നിന്ന് എഴുതിയതാണ് ഈ പോസ്റ്റ്. അച്ഛന്‍ പറഞ്ഞ് നായരേട്ടനെ കേട്ടിട്ടുണ്ട് എന്ന പറഞ്ഞിരുന്ന ലാലേട്ടന്‍ ഇപ്പോള്‍ നായരേട്ടനെ കണ്ട് മുട്ടിയിട്ടുണ്ട എന്ന് വരെയായി!!!!
സിനിമ എട്ട് നിലയില്‍ പൊട്ടാതിരിക്കുവ്വാനുള്ള പബ്ലിസിറ്റിക്കാണെങ്കില്‍ പോലും ചരിത്രപരമായ തെറ്റുകള്‍ പറയരുത്.
ഇതു പത്രക്കാരു എഴുതിയതാവാന്‍ യാതൊരു സാധ്യതയും ഇല്ലെന്നു തോന്നുന്നു. മോഹന്‍ ലാല്‍ ഇങ്ങനെ പറഞ്ഞു എന്നതു നൂറു ശതമാനവും ഉറപ്പാണു. കാരണം ലൈവ് ഫീഡ് അല്ലായിരുന്നോ ഇന്റര്‍വ്യൂ.
സിഡ്കോ മാനേജര്‍ ആയ ചന്ദ്രമതി ഓഫീസില്‍ വരുന്നത് കോടി കണക്കിനു രൂപയായിട്ടായിരുന്നു എന്നു നമ്മുടെ സ്വന്തം ദീപിക എഴുതിയതു പോലേ???
Post a Comment