എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Friday, September 12, 2008

കാ. സഭയുടെ വൃത്തികെട്ട നുണ

ഇത്തിരി പോന്ന കേരളത്തില്‍ കിടന്ന് നെഗിളിക്കുന്നത് നിര്‍ത്തുവാന്‍ കേരളാ രാഷ്ട്രീയക്കാര്‍ക്ക് ആവുന്നില്ല എന്നത് കൊണ്ട് അങ്ങ് കൊമ്പത്തിരിക്കുന്ന കാ.സഭ മേലാളന്മാര്‍ ഒറീസ സംഭവം ഉപയോഗിച്ച് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കയറി ഞെരങ്ങാമെന്ന വ്യാമോഹത്തില്‍ ചെറിയ സംഭവങ്ങളെ വരെ പര്‍വതീകരിച്ച് കസറിയവര്‍ പുതിയ കള്ളത്തരവുമായി രംഗത്ത്. ‍

(സെപ്തമ്പര്‍ 10 ദീപികയിലെ പ്രധാന വാര്‍ത്ത)


ഒറീസ സര്‍ക്കാരിനെ കേന്ദ്രം 355 ഉപയോഗിച്ച് താക്കീത് ചെയ്തത്രേ.... ഇത് ഫലിച്ചില്ലെങ്കില്‍ പണ്ട് കേരളനിയമസഭ പിരിച്ച് വിട്ട പോലെ 356 ഉപയോഗിച്ച് ഒറിയ സര്‍ക്കാരിനെ പിരിച്ചു വിടും പോലും. പഴയ വിമോചന സമരത്തിന്റെ പ്രേതം കയറി നടക്കുന്ന കാ.സഭ മേലാളന്മാര്‍ ഒറീസ സര്‍ക്കാരിനെയും പിരിച്ച് വിടുവിക്കുവാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു.


എന്നാല്‍ ഇങ്ങനെയൊരു താക്കീത് കൊടുത്തിട്ടിലെന്നും, ഇത് വെറും നുണ പ്രചരണമാണെന്നും കേന്ദ്രം വ്യക്തമാക്കിയത്തോടെ കാ. സഭ മേലാളര്‍ വെട്ടിലായിരിക്കുകയാണ്.

ഇനി ഇതുപോലുള്ള എന്തൊക്കെ വമ്പന്‍ നുണകള്‍ കാ.സഭ ഇറക്കാനിരിക്കുന്നു എന്ന് വരും ദിവസങ്ങില്‍ കണ്ടറിയാം.

7 comments:

അനൂപ് തിരുവല്ല said...

:)

manu said...

ഭൂലോകത്തും ബ്ലോഗ്ലോകത്തുമുള്ള സര്‍വ ചരാചരങ്ങള്‍ക്കും എന്റെ ഓണാശംസകള്‍

പാമരന്‍ said...

:)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഇതില്‍ പുതുമയില്ല മാഷേ.

ജോനാന്‍ said...

ഈ വാര്‍ത്തയ്ക്ക് എന്തോ വ്യത്യാസം വന്നോ?. അതോ ഇപ്പോഴും കള്ളം തന്നെ ആണോ ഈ താക്കീത്?

അജീഷ് മാത്യു കറുകയില്‍ said...

പുതിയ വാര്‍ത്തകള്‍ വായിച്ചിരിക്കുമല്ലോ ?

Manoj മനോജ് said...

ഓ കണ്ടു..... അതും ഇടണമെന്നുണ്ടായിരുന്നു.. സമയം കിട്ടിയില്ല...

ഇതില്‍ നിന്ന് തന്നെ ഒരാഴ്ച മുന്‍പേ കാ.സഭയ്ക്ക് അത് അറീയാമായിരുന്നു എന്ന് ഇപ്പോള്‍ വ്യക്തമായില്ലേ. 2%ത്തൊന്റെ ശക്തി കണ്ടില്ലേ. ഈ ശക്തി നാം അഭയ കേസില്‍ കാണുന്നതല്ലേ....

ഇത് പോലെ തന്നെ സര്‍ക്കാരിന് വി.എച്ച്.പി.യെയോ, ബി.ജെ.പി.യെ.യോ തൊടുവാന്‍ കഴിയുമോ? അവരും ഭൂരിപക്ഷ വോട്ട് ബാങ്ക് അല്ലേ? തൊട്ടാല്‍ വിവരം അറിയും.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വോട്ട് ബാങ്കാണ് മുഖ്യം. ഇതിനിടയില്‍ സാധാരണക്കാര്‍ മരിച്ച് വീണാല്‍ അവര്‍ക്ക് എന്ത് ചേതം?