ബ്ലോഗുലകത്ത് സുനീഷ് (http://ahamahamihayaa.blogspot.com/2008/05/blog-post_22.html), ജ്യോനവന്‍ (http://pottakkalam.blogspot.com/2008/07/blog-post_16.html) തുടങ്ങിയവര്‍ കവിതയില്‍ “മൈയിര്” എന്ന വാക്ക് പ്രയോഗിച്ചു എന്ന് പറഞ്ഞ് എന്തായിരുന്നു പൊടിപൂരം? സാംസ്കാരിക “സമ്പന്നര്‍” ഉറഞ്ഞ് തുള്ളുന്നത് കണ്ട് ബ്ലോഗുലകം കോള്‍മയിര്‍ കൊണ്ടു.
ഈ അടുത്ത ദിവസം എന്‍. പി. രാജേന്ദ്രന്‍ എന്ന വ്യക്തി “പുലയാട്ട്” എന്ന വാക്ക് ഉപയോഗിച്ച് (http://npr.bizhat.com/showArticle.php?cat_id=2&article_id=242#--thanimalayalam) കണ്ടു (“മാരീചന്‍ സുദീര്‍ഘമായി പുലയാട്ട് പറയുന്നുണ്ട് മാതൃഭൂമിയെയും അതിന്റെ തലപ്പത്തിരുന്ന ആളുകളെയും കുറിച്ച്..ഇതാ ഒരു സാമ്പിള്‍..... "). ബ്ലോഗുലകത്തിലെ ഒറ്റ സാംസ്കാരിക “സമ്പന്നരേ”യും ഇതിനെതിരെ ആ വഴി കണ്ടില്ല. അതോ 13 വര്‍ഷം മാതൃഭൂമിയിലെ ഒറ്റ കോളത്തിലൂടേ കോടാനുകോടി വായനക്കാരെ കോള്‍മയിര്‍ കൊള്ളിക്കുന്ന രാജേന്ദ്രന്‍ സര്‍ അത്തരം കമറ്റുകള്‍ ഇടാതിരുന്നതാണോ? ഈ സംശയം തോന്നിയത് മറ്റൊന്നും കൊണ്ടല്ല സാധാരണ പത്രങ്ങളില്‍ അങ്ങനെയാണല്ലോ സംഭവിക്കുന്നത് , തങ്ങള്‍ക്കെതിരെ വരുന്ന വിമര്‍ശനങ്ങള്‍ ചവറ്റ് കൊട്ടയിലാണല്ലോ തള്ളാറ്.
താങ്കള്‍ ഞങ്ങളെ പോലെയുള്ള “ബ്‌ളോഗര്‍ ശിശു” അല്ലല്ലോ. സ്വാതന്ത്ര്യത്തിന് പടവെട്ടി പാരമ്പര്യമുള്ള ഒരു പത്രത്തിലെ അതും ഇത്രയും സീനിയറായ ഒരു പത്രപ്രവര്‍ത്തകന്‍ ഇങ്ങനെയൊരു വാക്ക് എഴുതരുതായിരുന്നു. (പത്രപ്രവര്‍ത്തക കൂട്ടായ്മകളില്‍ വെള്ളമടിച്ച് പറയുന്നത് പോലെയല്ലല്ലോ എഴുതുന്നത്: ഈ വാക്കുകള്‍ക്ക് കടപ്പാട് എന്റെ പത്രപ്രവര്‍ത്തക സുഹൃത്തിന്) . അതോ ബ്ലോഗുലകം റോഡിലെ കുഴികളായതിനാല്‍ ഇവിടെ എന്തും എഴുതാമെന്ന തെറ്റിധാരണയാണോ? അല്ലെന്ന് താങ്കള്‍ തന്നെ ആ പോസ്റ്റിലെ കമന്റില്‍ പറയുന്നുണ്ട് “ആരും എഡിറ്റ് ചെയ്യാനില്ലെന്നത് നമ്മുടെ സ്വാതന്ത്ര്യം മാത്രമല്ല വര്‍ദ്ധിപ്പിക്കുന്നത്, നമ്മുടെ ഉത്തരവാദിത്തം കൂടിയാണ്. അവനവന്‍ എഡിറ്ററുമാകേണ്ടതുണ്ട്. ബ്‌ളോഗര്‍മാര്‍ക്കും ഉണ്ടാകണം പെരുമാറ്റസംഹിത. സ്വയം പാലിച്ചാല്‍ മതി.”
അത് ആദ്യം ചെയ്ത് കാണിക്കേണ്ടത് താങ്കള്‍ തന്നെയായിരുന്നില്ലേ സര്‍....... കോടികളില്ലെങ്കിലും ആയിരങ്ങള്‍ വായിക്കുകയും എഴുതുകയും ചെയ്യുന്ന സ്ഥലമല്ലേയിത്. അവിടെ താങ്കളെ പോലെ സീനിയറായിട്ടുള്ളവര്‍ ഇത്തരം പദങ്ങള്‍ ഉപയോഗിക്കരുതായിരുന്നു.
Subscribe to:
Post Comments (Atom)


4 comments:
താങ്കള്‍ ഞങ്ങളെ പോലെയുള്ള “ബ്‌ളോഗര്‍ ശിശു” അല്ലല്ലോ. സ്വാതന്ത്ര്യത്തിന് പടവെട്ടി പാരമ്പര്യമുള്ള ഒരു പത്രത്തിലെ അതും ഇത്രയും സീനിയറായ ഒരു പത്രപ്രവര്‍ത്തകന്‍ ഇങ്ങനെയൊരു വാക്ക് എഴുതരുതായിരുന്നു.
ഇതെല്ലാം ബൂലോകത്തിന്റെ വികാസ പരിണാമത്തിന്റെ വിവിധ ഘട്ടങ്ങളല്ലേ !
എല്ലാ പദങ്ങളും ബ്ലോഗില്‍ ഉപയോഗിക്കാനാകണം.
ഒരു വാക്കിനും അയിത്തമുണ്ടെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നില്ല.
ബ്ലോഗില്‍ മാത്രമല്ല, സമൂഹത്തിലും അപകീര്‍ത്തിക്കേസുകള്‍ക്ക് പ്രസക്തിയുണ്ടാകരുത്. കീര്‍ത്തി എപ്പോഴും പണത്തിന്റെ അളവുകോലുകൊണ്ടാണ് അളക്കപ്പെടുന്നത് എന്നതിനാല്‍ തെറി വാക്കുകള്‍ പറയാനുള്ള അവകാശം സാമൂഹ്യ സമത്വബോധത്തിന്റെ ആവശ്യം കൂടിയാണെന്ന് ചിത്രകാരന്‍ ചിന്തിക്കുന്നു.
അത് പൌരാവകാശത്തില്‍ ഉള്‍പ്പെടുത്തേണ്ടിയിരിക്കുന്നു...!!
മാന നഷ്ടത്തിനും, ബൌതീക സ്വത്തവകാശത്തിനുമുള്ള കേസുകള്‍ കോടതികള്‍ ചവറ്റുകുട്ടയിലെറിയണം.
ഹാ ഹാ മനോജേട്ടാ എല്ലാം നമ്മള്‍ ഉപയോഗിക്കുന്ന അക്ഷരങ്ങള്‍ തന്നെ. മ്+ഐ+യ്+ഇ+ര് = മൈര് എന്നു വരുമ്പോള്‍ അത് തെറിയല്ല. പക്ഷേ അതില്‍ നമ്മള്‍ ഒരു അര്‍ത്ഥം കല്‍പ്പിക്കുമ്പോള്‍ അത് തെറിയാകുന്നു. അത്ര മാത്രം. തമിഴില്‍ അതിന് തലമുടി എന്ന് അര്‍ത്ഥം.
പോട്ടെ വിട്ടുകള.സുരേഷ്ഗോപി സിനിമ ആസ്വദിക്കുന്നവരല്ലെ നമ്മൾ മലയാളികൾ...
Post a Comment