Tuesday, September 30, 2008
മതമേലാളരുടെ അഹന്ത
ഒറീസയിലും, കര്‍ണ്ണാടകയിലും നടന്ന മത പോരാട്ടം കേരളത്തില്‍ ഉണ്ടാകാതിരിക്കുവാന്‍ കഴിഞ്ഞ ദിവസം ക്രൈസ്തവ-ഹിന്ദു മത മേലാളര്‍ കൊച്ചിയിലെ മുന്തിയ ഹോട്ടലായ സരോവരത്തില്‍ ഒത്ത് കൂടിയത്രേ. ഇതോടെ കേരളത്തില്‍ ഇനി മതസ്പര്‍ദ്ധയുണ്ടാകില്ല പോലും!!!
ഈ നേതാക്കളെ കേരളത്തിലെ എല്ലാ ക്രിസ്ത്യാനികളുടേയും, ഹിന്ദുക്കളുടേയും പ്രതിനിധിയാക്കിയത് ആരാണാവോ? ഇവറ്റകള്‍ പറഞ്ഞാല്‍ എത്ര പേരാണാവോ കേള്‍ക്കുക? അതോ കേരളത്തില്‍ നടന്ന എല്ലാ മത കലഹങ്ങള്‍ക്കും കാരണക്കാര്‍ സരോവരത്തില്‍ ഒത്ത് ചേര്‍ന്നവരാണോ?
വയറ്റിപിഴപ്പിനായി....... ഓരോ അവതാരങ്ങള്‍...
മതങ്ങളുടെ വ്യക്താക്കള്‍ എന്നും പറഞ്ഞ് ഇനിയെത്ര പേര്‍ രംഗത്ത് വരുമോ ആവോ? തങ്ങളെ ക്ഷണിച്ചില്ല എന്ന് പറഞ്ഞ് ഇനി അത്തരക്കാര്‍ കേരളത്തില്‍ പ്രശ്നമുണ്ടാക്കുമോ ആവോ?
ഇനി എന്തെല്ലാം കാണാനിരിക്കുന്നു..........
Subscribe to:
Post Comments (Atom)




1 comment:
:)
Post a Comment