
ഒറീസയില്‍ മാവോയിസ്റ്റ് തീവ്രവാദി നേതാവ് പാണ്ട തങ്ങളാണ് ലക്ഷമണാനന്ദ സരസ്വതിയെ കൊന്നത് എന്ന് വ്യക്തമാക്കിയിരിക്കുന്നു. ക്രിസ്ത്യന്‍ സമൂഹത്തില്‍ നിന്നുമുള്ള ആവശ്യപ്രകാരമാണ് ഇത് ചെയ്യേണ്ടി വന്നതെന്നും തങ്ങളുടെ പ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും ക്രിസ്ത്യാനികളാണെന്നുമുള്ള പാണ്ടയുടെ വെളിപ്പെടുത്തല്‍ ഇന്ത്യയില്‍ തലപ്പൊക്കിയിരിക്കുന്ന പുതിയ തീവ്രവാദത്തിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു - ക്രിസ്ത്യന്‍ സ്പോണ്‍സേര്‍ഡ് തീവ്രവാദം.
തൃപുരയിലും, വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലും ക്രിസ്ത്യന്‍ സഭകളാണ് അവിടത്തെ തീവ്രവാദികളെ സംരക്ഷിക്കുന്നതെന്ന് ഇതിനകം തന്നെ വെളിവായതാണ് (ലോകത്ത് ഇസ്രായേല്‍-പാലസ്റ്റീന്‍ [ക്രിസ്ത്യന്‍-മുസ്ലീം] തീവ്രവാദം ഉണ്ടായിട്ട് അധികം കാലമായിട്ടില്ല) ഇത് ഇപ്പോള്‍ അന്യ സംസ്ഥാനങ്ങളിലേയ്ക്കും പടര്‍ന്നിരിക്കുന്നു എന്ന് വിശ്വസിക്കത്തക്ക വിവരമാണ് പാണ്ടയിലൂടെ പുറത്ത് വന്നിരിക്കുന്നത്.
രാജ്യത്ത് അടിക്കടിക്ക് നടക്കുന്ന സ്ഫോടനങ്ങള്‍ക്ക് പിന്നിലുള്ള യഥാര്‍ത്ഥ പ്രതികളെ കണ്ട് പിടിക്കുവാന്‍ പരാജയപ്പെട്ട പാട്ടീലും കോണ്‍ഗ്രസ്സും ഇപ്പോള്‍ ഒറീസ ഗവണ്മെന്റിനെതിരെ 356 പുറപ്പെടുവിക്കുമെന്ന് വീമ്പിളക്കി രംഗത്തെത്തിയതിന് തൊട്ട് പിന്നാലയാണ് രാജ്യത്തെ ഞെട്ടിച്ച് കൊണ്ട് പാണ്ട പ്രസ്താവനയുമായി വരുന്നത്. ഇതിനെ പറ്റിയുള്ള വിവരങ്ങള്‍ വെളിപ്പെടുത്താതെ തങ്ങളുടെ കഴിവില്ലായ്മ മറയ്ക്കുവാനുള്ള തന്ത്രപാടിലാണ് മന്ത്രി പാട്ടീലും, സിംഗിന്റെ കോണ്‍ഗ്രസ്സും.
കര്‍ണ്ണാടക തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് അവിടത്തെ മുഖ്യമന്ത്രി പ്രസ്താവിച്ച് കഴിഞ്ഞു. മുസ്ലീം തീവ്രവാദികളാണ് അവിടെ എന്നാണ് ഇത്ര്യയും നാള്‍ പറഞ്ഞിരുന്നത് എന്നാള്‍ അവിടെയും ഒറീസയിലെ പോലെ ക്രിസ്ത്യന്‍-ഹിന്ദു സംഘട്ടനങ്ങള്‍ നടക്കുന്നു എന്നത് പാണ്ടയുടെ വെളിപ്പെടുത്തല്‍ മുന്‍ നിറുത്തി വായിച്ചാല്‍ ഇന്ത്യ വലിയ ഒരു അപകടത്തിലേയ്ക്ക് നീങ്ങുന്നു എന്ന് കരുതേണ്ടിയിരിക്കുന്നു. മുസ്ലീം, ഹിന്ദു തീവ്രവാദത്തിന് പുറകെ ക്രിസ്ത്യന്‍ തീവ്രവാദവും രംഗ പ്രവേശനം ചെയ്യുന്നു.
ചുരുക്കി പറഞ്ഞാല്‍ ഇന്ത്യ പുതിയ തീവ്രവാദത്തിന് വേദിയാകുന്നു- ഹിന്ദു-ക്രിസ്ത്യന്‍-മുസ്ലിം (മത) തീവ്രവാദത്തിന് . എന്നാല്‍ തീവ്ര മതത്തില്‍ വിശ്വസിക്കുന്ന ഒരു ന്യൂനപക്ഷം മാത്രമാണ് മതത്തിന്റെ പേരില്‍ സാധാരണ ജനങ്ങളുടെ ജീവിതം നരക തുല്ല്യമാക്കുന്നത് എന്നുള്ളതാണ് ദു:ഖകരമായ സംഗതി. ഇത് മുളയിലേ നുള്ളിയില്ലെങ്കില്‍ ഗുജറാത്തും, ഒറീസയും, തൃപുരയും, നാഗാലാന്റും, ആസാമും, കര്‍ണ്ണാടകവും രാജ്യമൊട്ടാകെ സംഭവിക്കും.
തിരുത്ത്: “(ലോകത്ത് ഇസ്രായേല്‍-പാലസ്റ്റീന്‍ [ക്രിസ്ത്യന്‍-മുസ്ലീം] തീവ്രവാദം ഉണ്ടായിട്ട് അധികം കാലമായിട്ടില്ല)” എന്നത് “(ലോകത്ത് ഇസ്രായേല്‍-പാലസ്റ്റീന്‍, ക്രിസ്ത്യന്‍-മുസ്ലീം തീവ്രവാദം ഉണ്ടായിട്ട് അധികം കാലമായിട്ടില്ല)” എന്ന് വായിക്കുവാന്‍ അപേക്ഷ.


22 comments:
ചുരുക്കി പറഞ്ഞാല്‍ ഇന്ത്യ പുതിയ തീവ്രവാദത്തിന് വേദിയാകുന്നു- ഹിന്ദു-ക്രിസ്ത്യന്‍-മുസ്ലിം (മത) തീവ്രവാദത്തിന്.
എന്നിട്ടാണോ കൊലപാതകത്തില്‍ തങ്ങള്‍ക്കൊരു പങ്കുമില്ലെന്ന് അച്ചന്മാര്‍ പ്രസംഗിച്ച് നടന്നത്
ഇസ്രേയല്‍ പാലസ്തീന്‍ പ്രശ്നം കൃസ്ത്യന്‍ മുസ്ലീം സംഘര്‍ഷമല്ല. ഇസ്രേയലില്‍ ജൂതരാണ് കൃസ്തുമതക്കാരല്ല. മാത്രമല്ല പാലസ്തീന്‍ പ്രശ്നം ഒരു രാജ്യാന്തര ടെറിട്ടറിയെച്ചൊല്ലിയുള്ള തര്‍ക്കമാണ്. അതിലുപരി ഒരു മതത്തര്‍ക്കമൊന്നുമല്ല.ഈയിടെ മാത്രമാണ് അതൊരു മുസ്ലീം മതവിഷയമായിപ്പോലും പരിഗണിയ്ക്കുന്നത്.എന്നാലും അതിനെ ഒരു സിയോണിസ്റ്റ് പാലസ്തീന്‍ തര്‍ക്കമെന്നതിലുപരി ജൂത മുസ്ലീം തര്‍ക്കം എന്നൊരിയ്ക്കലും വിശേഷിപ്പിയ്ക്കാനാവില്ല.എവിടുന്നാണ് അതൊരു കൃസ്ത്യന്‍ തീവ്രവാദമാണെന്നുള്ള അറിവു കിട്ടിയത്?
മിക്കവാറും എല്ലാ സംഘടിത മതങ്ങളും വര്‍ഗ്ഗീയത മൂത്തുള്ള ആക്രമണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ബുദ്ധമതമടക്കം. അതിലുപരി കൃസ്തുമതം ഇന്നത്തെ ഭാരതത്തില്‍ മനപ്പൂര്‍വം പ്രശ്നങ്ങളുണ്ടാക്കുന്നു എന്നത് ഒരു വികല മാധ്യമ പെരുപ്പിച്ചുകാട്ടലാണ്. മാവോവാദികള്‍ക്ക് കൃസ്ത്യാനികളെന്നും മുസ്ലീങ്ങളേന്നുമൊന്നുമില്ല. കള്ളത്തരങ്ങള്‍ കേട്ട് പരത്തരുത്.കേരളത്തിന്റെ ഇപ്പോഴത്തെ കാര്യമാണേങ്കില്‍ കൃസ്ത്യന്‍ മതമേലധികാരികളുടേയടുത്ത് നിന്നുണ്ടായ വളരെ വിവേകപൂര്‍ണ്ണമായ നടപടികളാണ് ഈയിടേ നടന്ന പള്ളി അക്രമണങ്ങള്‍ ഒരു കലാപമായി വളരാതെ സഹായിച്ചത്. പിണറായിയുള്ളപ്പെടെയുള്ള ദ്രോഹികള്‍ അതിനെയൊന്ന് സെന്‍സേഷണലൈസ് ചെയ്യാന്‍ പല തായവും തുള്ളി നോക്കിയെങ്കിലും
അംബി, താങ്കള്‍ പറഞ്ഞ പോലെ ഇസ്രേല്‍-പാലസ്റ്റീന്‍ ജൂത-മുസ്ലിം സംഘട്ടനമാണ്. അത് തീവ്രവാദം തന്നെയാണ്.
പിന്നെ മാവോയ്സ്റ്റുകള്‍ തങ്ങളാണ് കൊന്നതെന്ന് പറയുന്നത് വിശ്വസിക്കണം പക്ഷേ ക്രിസ്ത്യാനികളുടെ സമ്മര്‍ദ്ധം മൂലമാണെന്ന് അവര്‍ പറയുന്നത് വിശ്വസിക്കരുത്. നല്ല ആശയം തന്നെ....
പിന്നെ കേരളത്തില്‍ ഒരു പള്ളിയില്‍ കല്ലേറ് നടന്നപ്പോള്‍ കാ.സഭ പത്രം ഫ്ലാഷ് ന്യൂസിട്ടത് ഒറീസ സംഭവം കേരളത്തിലും വരുന്നു എന്ന് പറഞ്ഞാണ്. പക്ഷേ ഗവണ്മെന്റിന്റെ വ്യക്തമായ ഇടപെടല്‍ കൊണ്ട് ആരാണ് അത് ചെയ്തതെന്ന് തെളിഞ്ഞപ്പോള്‍ സഭ പത്രവും കാലുമാറിയത് നാം കണ്ടതല്ലേ.
ഇന്ന് ദേശാഭിമാനി ഉള്‍പ്പെടേ മലയാള പത്രങ്ങള്‍ ഒറിയ സംഭവത്തില്‍ കാട്ടികൂട്ടുന്ന കൂത്തിനോട് ഞാനും യോജിക്കുന്നില്ല.
മാവോയിസ്റ്റുകള്‍ കൂലിപ്പട്ടാളമാണെന്നത് ഇന്നും ഇന്നലെയും കേട്ട് തുടങ്ങിയതല്ല. കമുണിസ്റ്റ് അശയം ഉയര്‍ത്തിപ്പിടിക്കുന്നു എന്നു പുറമെപറയുമെങ്കിലും പണമുണ്ടാക്കന്‍ വടക്കുകിഴക്കന്‍ സംസ്താനങ്ങളിലെ ജന്മിമാര്‍ക്കുവേണ്ടി ഗുണ്ടാപണിയും കാവല്‍പണിയും കൊള്ളയും നടത്തുകയാണെന്നത് പരസ്യമാണല്ലോ. അതിന്റെകൂടെ മറ്റൊന്നുകൂടി.
പ്രിയ മനോജ്
തീവ്രവാദം ആരിൽ നിന്നായാലും എതിർക്കപ്പെടേണ്ടത് തന്നെ. സംശയമില്ല. എന്നാൽ ഒറീസ്സയിൽ നിരപരാധികളെ അതി ക്രൂരമായി പീഡിപ്പിച്ചതിന്റെ ന്യായീകരണമാകുന്നില്ല ഇതൊന്നും.
ഇസ്രയേൽ ഫലസ്തീൻ പ്രശ്നം ഒരു ജൂത മുസ് ലീം പ്രശ്നമായി ലഘൂകരിച്ച് കാണേണ്ടതില്ല. പണ്ടും ഇന്നും,അത് അധിനിവേശക്കാരനും അധിനിവേഷത്തിന് ഇരയായവനും തമ്മിലുള്ള പ്രശ്നമാണ്. പാശ്ചാത്യർ ഇക്കാര്യത്തിൽ ഇസ്രായേലിന്റെ ഭാഗത്താണ്. കാരണം അവരാണല്ലോ 1948 ല് ഫലസ്തിന്റെ മണ്ണിൽ ഇസ്രായേലിനെ ഉണ്ടാക്കിയത്. അത് കൊണ്ട് തന്നെ പാശ്ചാത്യ ഭാഷയിൽ ഇവിടെ അധിനിവേശത്തിരയക്കപ്പെട്ട ഫലസ്തീനിയുടെ ചെറുത്ത് നിൽപ്പ് ഭീകരവാദവും, ഫലസ്തീനിയുടെ മണ്ണില് അന്യായമായി കുടിയേറ്റം നടത്തുന്ന ഇസ്രായിലേന്റെത് പ്രതിരോധവുമായാണ് ചിത്രീകരിക്കപ്പെടുന്നത്. അത് അതേ പടി നമ്മളും പാടേണ്ടതുണ്ടോ?
"അതിനെ ഒരു സിയോണിസ്റ്റ് പാലസ്തീന്‍ തര്‍ക്കമെന്നതിലുപരി ജൂത മുസ്ലീം തര്‍ക്കം എന്നൊരിയ്ക്കലും വിശേഷിപ്പിയ്ക്കാനാവില്ല." - അംബി
“അംബി, താങ്കള്‍ പറഞ്ഞ പോലെ ഇസ്രേല്‍-പാലസ്റ്റീന്‍ ജൂത-മുസ്ലിം സംഘട്ടനമാണ്. അത് തീവ്രവാദം തന്നെയാണ്.” - മനോജ്
മാവോയിസ്റ്റ് തീവ്രവാദികള്‍ മാര്‍ക്സിസ്റ്റ് ഭീകരാണെന്നാണ് ഇതുവരെ കരുതിയിരുന്നത്. താങ്കള്‍ക്ക് ഈ വിഷയങ്ങളിലൊക്കെയുള്ള വിവരം അപാരം തന്നെ. ഇസ്രായേല്‍-പലസ്തീന്‍ പ്രശ്നം മുസ്ലിം-കൃസ്ത്യന്‍ തീവ്രവാദമാണത്രേ :-)
ഇനിയിപ്പോൾ അതിന്റെ ഒരു കുറവേ ഉണ്ടായിരുന്നുള്ളൂ..ഒരു സംശയം ക്രിസ്ത്യാനികളെ കുറിച്ച് മാവോയിസ്റ്റുറ്റ് നേതാവു പറഞ്ഞതുവിശ്വസിക്കാൻ കഴിയില്ല എന്ന് പറഞ്ഞ് ഉടൻ പുരോഗമനക്കാർ പ്രസ്ഥാവന ഇറക്കുമോ?
മനോജ്, തങ്കളുടെ പക്ഷപാതപരമയ ഈ വിവരണം കേട്ടീട്ട് വളരെ വിഷമം തോന്നുന്നു....ന്നൂറ് കണക്കിന് പേരുടെ ജീവനും സ്വത്തും നഷ്ടപെടുത്തിയവരെ വെള്ളപൂശാനുള്ള ശ്രമം .നിഷ്പക്ഷമായി ചിന്തിയ്കാന്‍ പറ്റാത്ത രാഷ്ടിയക്കാരന്റെ സ്വരം പോലെ. ഒരു കൊലയുടെ പാപം ക്രിസ്ത്യാനികളുടെ തലയില്‍ കെട്ടിവച്ച് ന്നൂറ് കണക്കിന് കൊലപാതകങളുടെ
രക്തക്കറ തുടച്ച് നീക്കാന്‍ ശ്രമിയ്കൂന്ന നീചനായ ഒരു പ്രതിഭാഗം വക്കീലിന്റെ
സ്വരം പോലെ.
കേരളത്തില്‍ ഒട്ടനവധി കൊലപാതകങള്‍ നടത്തിയ മര്‍ക്സിസ്റ്റ് പാര്‍ട്ടിയെ നിങള്‍ എന്തു വിളിയ്കും , ബിജെപി യെ എന്തു വിളിയ്കും
മുസ്ലീം, ഹിന്ദു തീവ്രവാദത്തിന് പുറകെ ക്രിസ്ത്യന്‍ തീവ്രവാദവും രംഗ പ്രവേശനം ചെയ്യുന്നു.ഇവിടെ മനുഷ്യര്‍ എന്നൊരു കൂട്ടര്‍ ഇല്ലേ മനോജേ ? ക്രിസ്ത്യന്‍ തീവ്രവാദിയോ ? തീവ്രവാദം നടത്തുന്നവര്‍ എങ്ങനെയാണു ക്രിസ്തു അനുയായി ആകുന്നതു ?മാവോ വാദിയോ,കമ്മ്യൂണിസ്റ്റ് വാദിയോ, വിഘടന വാദിയോ ,ആരായാലും സഹോദരനിലെ ദൈവത്തെ കാണത്തവന് എങ്ങനെയാണ് ക്രിസ്തു അനുയായി ആകാന്‍ കഴിയുക .കൂടുതല്‍ എഴുതുക അനീതികെതിരെ പൊരുതുന്ന ദീപമാകുക ഞങ്ങളും പ്രാര്‍ത്ഥിക്കാം
ഞാന്‍ എന്റെ നയം വ്യക്തമാക്കിയിരുന്നു. ഒരു ചെറു വിഭാഗം മതത്തിന്റെ പേരും പറഞ്ഞ് നടത്തുന്ന അക്രമണങ്ങളെ തീവ്രവാദം എന്ന് വിളിക്കുന്ന ഈ കാലഘട്ടത്തില്‍ എന്ത് കൊണ്ട് ക്രിസ്ത്യന്‍ പേരു പറഞ്ഞ് നടത്തുന്ന അക്രമണങ്ങളെ ക്രിസ്ത്യന്‍ തീവ്രവാദം എന്ന് വിളിച്ചു കൂടാ.
പിന്നെ ജോജു & തൊമ്മന്‍: അംബി എന്റെ പോസ്റ്റില്‍ ഞാന്‍ ഇസ്രായേല്‍-പാലസ്തീന്‍ പ്രശ്നത്തെ ജൂത-മുസ്ലിം എന്നതിന് പകരം ക്രിസ്ത്യന്‍-മുസ്ലിം എന്ന് എഴുതിയത് ചൂണ്ടി കാട്ടി (പോസ്റ്റുന്ന സമയത്ത് വരികള്‍ എഡിറ്റ് ചെയ്തപ്പോള്‍ “[ക്രിസ്ത്യന്‍-മുസ്ലിം]” എന്ന സ്ഥലത്ത് ബ്രാക്കറ്റ് ഡിലീറ്റ് ചെയ്യാന്‍ മറന്നതായിരുന്നു, അത് അംബി ചൂണ്ടികാട്ടിയതിനാല്‍ പിന്നീട് മാറ്റിയില്ല). അതിനെയാണ് അംബി പറഞ്ഞത് ശരിയാണ് എന്ന് ഞാന്‍ പറഞ്ഞത്. അല്ലാതെ അംബി അത് സംഘട്ടനമാണെന്ന് പറഞ്ഞിട്ടില്ല. ഞാന്‍ അതിനെ സംഘട്ടനമായും ഇന്നത്തെ നിലയില്‍ തീവ്രവാദമായും കണക്കാക്കുന്നു. പിന്നെ മാവോയിസ്റ്റുകളെ കുറിച്ച് ഞാനും അങ്ങിനെ തന്നെയാണ് കരുതിയിരുന്നത്. എന്റെ പോസ്റ്റിനാധാരം മാവോയിസ്റ്റ് നേതാവ് പറഞ്ഞതില്‍ നിന്നാണ്.
പിന്നെ പാലസ്റ്റീന്‍ പ്രശ്നം അധിനിവേശം മൂലമുള്ള സംഘട്ടനമാണെന്ന് വിശ്വസിക്കുന്നവന്‍ തന്നെയാണ് ഞാന്‍. പക്ഷേ ഇന്നത്തെ സാഹചര്യത്തില്‍ മതവുമായി ബന്ധമുള്ളതിനെയെല്ലാം തീവ്രവാദം എന്ന് വിളിക്കുമ്പോള്‍ ക്രിസ്ത്യന്‍ സ്പോണ്‍സേര്‍ഡ് കൊലപാതകങ്ങളെ എന്തേ തീവ്രവാദം എന്ന് വിളിക്കാത്തത് എന്നേ ഞാന്‍ ചോദിക്കുന്നുള്ളൂ. പാലസ്റ്റീങ്കാരെ തീവ്രവാദികള്‍ എന്ന് വിളിക്കുമ്പോള്‍ തന്നെ ഇസ്രായേലുകാരെ സമാധനത്തിന്റെ യുദ്ധ ഭടന്മാര്‍ എന്നാണ് പറയുന്നത്. ഈ വൈരുദ്ധ്യാത്മകത നാം എന്തേ കാണാത്തത്?
ജോയ്: ഒറീസയില്‍ ഇപ്പോള്‍ നടക്കുന്ന നരനായാട്ടിനെ ഞാന്‍ അനുകൂലിക്കുന്നില്ല. ഒരു പ്രത്യേക ക്രിസ്ത്യന്‍ സഭ ഹിന്ദു വിശ്വാസികളെ പണം നല്‍കി മതം മാറ്റിയതില്‍ നിന്ന് തുടങ്ങിയ പ്രശ്നം ഇന്ന് നരനായാട്ടിലേയ്ക്ക് എത്തിച്ചിരിക്കുന്നു. ഇത് ആവര്‍ത്തിക്കരുത് എന്നത് കൊണ്ട് തന്നെയാണ് അവസാന വരികളില്‍ “ഇത് മുളയിലേ നുള്ളിയില്ലെങ്കില്‍ ഗുജറാത്തും, ഒറീസയും, തൃപുരയും, നാഗാലാന്റും, ആസാമും, കര്‍ണ്ണാടകവും രാജ്യമൊട്ടാകെ സംഭവിക്കും“ എന്ന് പറഞ്ഞതും.
തിരുത്ത്: “(ലോകത്ത് ഇസ്രായേല്‍-പാലസ്റ്റീന്‍ [ക്രിസ്ത്യന്‍-മുസ്ലീം] തീവ്രവാദം ഉണ്ടായിട്ട് അധികം കാലമായിട്ടില്ല)” എന്നത് “(ലോകത്ത് ഇസ്രായേല്‍-പാലസ്റ്റീന്‍, ക്രിസ്ത്യന്‍-മുസ്ലീം തീവ്രവാദം ഉണ്ടായിട്ട് അധികം കാലമായിട്ടില്ല)” എന്ന് വായിക്കുവാന്‍ അപേക്ഷ.
guys like you make terrorist. I do agree with Joy.
'am sure when the majority groups come and rape your mother and sister or burn your house, destroy your business you will realize the pain!
may god bless for your great findings!
കേരളീയ നവോത്ഥാനം, വിദ്യാഭ്യാസ പുരോഗതി ഇതിനെല്ലാം ഏറ്റവും വലീയ സംഭാവനകള്‍ നല്‍കിയത് തങ്ങളാണെന്നാണ് കൃസ്ത്യന്‍ സഭകളുടെ അവകാശവാദം. ഇത്തരം നവോത്ഥാനവും പുരോഗതിയുമെന്നും ഒറീസ്സയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഉണ്ടാക്കിയെടുക്കാന്‍ ഇവര്‍ക്ക് കഴിയാത്തതെന്താ? അവിടെയൊന്നും നിരീശ്വര പ്രസ്ഥാനങ്ങള്‍ അധികാരത്തിലിരുന്നിട്ടില്ല, രാഷ്ട്രീയലാഭത്തിനായി തായം തുള്ളുന്ന പിണറായിയെപ്പോലുള്ള ദ്രോഹികളില്ല. എന്നിട്ടും.
തങ്ങള്‍ ശരിമാത്രമേ ചെയ്യുന്നുള്ളൂ എന്ന കൃസ്ത്യന്‍ സഭകളുടെ തീവ്രമായ വാദം തന്നെ വെറുപ്പ് ക്ഷണിച്ചുവരുത്തുന്നതാണ്. മാര്‍പ്പാപ്പ മാപ്പും പറഞ്ഞ് നടക്കുന്ന ഇക്കാലത്ത് ഇന്ത്യയിലെയും കേരളത്തിലെയും സഭകള്‍ക്ക് ഒരു സ്വയം വിചിന്തനത്തിന് തയ്യാറായാലെന്താ?
എന്റെ മുക്കുവാ,
ഞാന്‍ ഈ ചോദ്യം പണ്ട് ഗുജറാത്തില്‍ നര ഹത്യ നടന്നപ്പോള്‍ ചോദിച്ചിട്ടുള്ളതാണ്, അതിനെതിരെ പ്രതികരിച്ചിട്ടുള്ളതുമാണ് (അതിനുള്ള സമ്മാനം ക്യാമ്പസില്‍ നിന്ന് എനിക്ക് കിട്ടുകയും ചെയ്തിട്ടുണ്ട്). നമ്മള്‍ അനുഭവിക്കുമ്പോഴേ അതിന്റെ തീവ്രത നാം അറിയൂ.
ഗുജറാത്ത് സംഭവത്തില്‍ ഹിന്ദുക്കളില്‍ ചിലര്‍ റെയില്‍ സ്റ്റേഷനില്‍ തുടങ്ങി വെച്ച നിസ്സാരമെന്ന് തോന്നിയ അടിപിടിയാണ് പിന്നീട് കലാപമായി മാറിയത് - ഇന്ന് അത് ചെയ്തവര്‍ ഒഴിച്ച് എല്ലാവരും അത് അംഗീകരിക്കുന്നുണ്ട്. അത് പോലെ തന്നെ ഒറീസയിലും ആദ്യം ആരാണ് തുടങ്ങിയത് എന്നതും പ്രസക്തമാണ്. ഒരു സ്വാമിയുടെ വധത്തെ തുടര്‍ന്നല്ല ഇന്ന് നടക്കുന്നവ എന്നുള്ളത് എല്ലാവര്‍ക്കും അറിയാം. അത് ഒരു നിമിത്തം മാത്രം.
ഗുജറാത്തില്‍ ഗര്‍ഭിണിയുടെ വയര്‍ പിളര്‍ത്തി കുഞ്ഞിനെ എടുത്ത വാര്‍ത്തയും, അതിന് മുന്‍പ് ഇന്ത്യന്‍ പട്ടാളം ശ്രീലങ്കയിലും, കാശ്മീരിലും നടത്തിയ “കാര്യങ്ങളെ” കുറിച്ച് വായിച്ചപ്പോഴും, ഗൌരി അമ്മയേയും അജിതയേയും പോലുള്ളവര്‍ ജയിലില്‍ അനുഭവിച്ചത് വായിച്ചപ്പോഴും, തങ്കമണിയില്‍ പോലീസ് നടത്തിയ നായാട്ട് വായിച്ചപ്പോഴും, നോര്‍ത്ത് ഇന്ത്യയില്‍ ജന്മിമാര്‍ അടിയാന്‍ പെണ്ണുങ്ങളെ നശിപ്പിച്ചത് വായിച്ചപ്പോഴും, അമേരിക്കയില്‍ കത്രീന അപകട സമയത്ത് അഭയാര്‍ത്ഥി ക്യാമ്പില്‍ പീഢിപ്പിക്കപ്പെട്ട വാര്‍ത്ത വായിച്ചപ്പോഴും, പാലസ്തീനിലും, ഇറാക്കിലും അതേ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് വായിച്ചപ്പോഴും, ഇപ്പോള്‍ ഒറീസയില്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടി വന്നത് വായിച്ചപ്പോഴും, ഇന്നലെ ഒരു പെണ്‍കുട്ടിയെ രണ്ടാനച്ഛന്‍ കാണിച്ചു കൂട്ടിയ വാര്‍ത്ത വായിച്ചപ്പോഴും ഒരേ വികാരമാണുണ്ടായത്. അതില്‍ ജാതി-വര്‍ഗ്ഗ-വര്‍ണ്ണ വിവേചനം മൂലം ഏറ്റ കുറച്ചിലുകള്‍ ഉണ്ടായിട്ടില്ല. ആ വികാരത്തില്‍ നിന്നു തന്നെയാണ് ഇനിയും ഇതു പോലെയുള്ള സംഭവങ്ങള്‍ ഉണ്ടാകാതെ നോക്കുവാന്‍ വേണ്ടത് ചെയ്യേണ്ടിയിരിക്കുന്നു എന്ന് എനിക്ക് തോന്നിയത് ഞാന്‍ കുറിച്ചിട്ടത്. ഗുജറാത്ത് സംഭവത്തെ തുടര്‍ന്ന് കേന്ദ്രം ശക്തമായ നടപടിയെടുത്തിരുന്നുവെങ്കില്‍ ഇന്ന് ഒറീസയില്‍ ഇത് ആവര്‍ത്തിക്കുകയില്ലായിരുന്നു.
പിന്നെ ക്രിസ്ത്യാനികള്‍ മാവോയിസ്റ്റുകളെ സഹായിക്കുന്നു എന്നതും, ഒറീസയില്‍ മാവോയിസ്റ്റുകളില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളാണെന്നുള്ളതും എന്റെ കണ്ട് പിടുത്തമൊന്നുമല്ല. പി.ടി.ഐ. വാര്‍ത്തയാണത്. റിപ്പോര്‍ട്ട് അനുസരിച്ച് പാണ്ട എന്ന ഭീകരന്‍ പറഞ്ഞതിനെ വിശകലനം ചെയ്തു എന്നേയുള്ളൂ.
താങ്കള്‍ തന്നെ പറയൂ ഞാനാണോ അതോ പാണ്ടയെ പോലെയുള്ളവരെ സഹായിക്കുന്നവരാണോ ഭീകരവാദികളെ സൃഷ്ടിക്കുന്നത്?
ഇതും കൂടി കാണുമല്ലോ?
http://chinthiku.blogspot.com/2008/10/blog-post_09.html
“ക്രിസ്ത്യന്‍ പേരു പറഞ്ഞ് നടത്തുന്ന അക്രമണങ്ങളെ ക്രിസ്ത്യന്‍ തീവ്രവാദമാകും, എങ്ങിനെ“
ക്രിസ്ത്യന്‍ പേരു പറഞ്ഞ് ആരു നടത്തുന്ന തീവ്രവാദമാണ് മനോജ് ഉദ്ദേശിച്ചത്? ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ മറ്റു മതസ്ഥര്‍ക്കെതിരെ അക്രമണങ്ങള്‍ നടത്തിയതായോ, നടത്തുന്നതായോ ഇതുവരെ ആരും പറഞ്ഞു കേട്ടില്ല. ഒരു വാര്‍ത്തയും വയിച്ചില്ല,തീവ്രഹിന്ദുനേതാക്കളോ, പോളീറ്റ്ബൂറോയോ ഒരു പ്രസ്താവനയോ ഇറക്കിയിട്ടുമില്ല. മനോജിനീ വിവരം എവിടുന്നു കിട്ടീ ?
ക്രിസ്ത്യാനികള്‍ക്കെതിരെ തീവ്രഹിന്ദുക്കള്‍ നടത്തുന്ന അക്രമങ്ങള്‍ എങ്ങിനെ ക്രിസ്ത്യന്‍ തീവ്രവാദമാകും ? പാണ്ട ചെയ്തത് പാണ്ട ഏറ്റെടുത്തിട്ടുണ്ട്. ഇതേ ജനുസ്സിലുള്ള തീവ്രവാദികള്‍ ക്രിസ്ത്യന്‍ വൈദികരെ തട്ടിക്കൊണ്ടുപോകാറുള്ള വിവരം മനോജിനറിവീല്ലെ? അതും ബീഹറിലും ഓറീസയിലും തന്നെയാണു നടക്കുന്നത്.
ക്രിസ്ത്യാനികള്‍ മാവോയിസ്റ്റുകളെ സഹായിക്കുന്നു എന്നതും, ഒറീസയില്‍ മാവോയിസ്റ്റുകളില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളാണെന്നുള്ളതും അക്രമത്തെ ന്യായീകരിക്കുവാന്‍ തീവ്രഹിന്ദുപക്ഷം പറയുന്ന ന്യായമാണു. അതിനു പീടീഐ ചൂട്ടുപിടിച്ചാല്‍ അതു ന്യായമല്ല. ക്രിസ്ത്യാനികളെ കൊല്ലപ്പെട്ടസ്വാമിയുടെ നേത്രുത്വത്തില്‍ പീഠിപ്പിക്കുന്നൂ എന്ന കാര്യം പലപ്രാവശ്യം പത്രങ്ങളില്‍ വന്നിട്ടുള്ളതാണു, അതിനെതിരെ വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെയെ നേരിടാന്‍ ക്രിസ്ത്യന്‍ നേത്രുത്വം തയ്യാറായിട്ടുള്ളൂ, അതെന്നു അങ്ങിനെതന്നെയാവും. പാണ്ടെ നേത്രുത്വം നല്‍കുന്ന മാവോയിസ്റ്റുകളിലെ ക്രിസ്ത്യാനികളെ സ്വാമിയുടെ നേത്രുത്വത്തില്‍ പീഠിപ്പിക്കുകയും, അതിനെതിരെ വ്യവസ്ഥാപിത നയങ്ങള്‍ വിട്ടു പ്രതികരിക്കാതിരുന്ന സഭയെ വിട്ടു, തങ്ങളുടെ നേതാവായ പാണ്ടെയെ സ്വാധീനിച്ച് സ്വാമിയെ ഉന്മൂലനം ചെയ്തിട്ടുണ്ടെങ്കില്‍ അതു എങ്ങിനെ ക്രിസ്ത്യന്‍ തീവ്രവാദമാകും.
ഓറീസയിലൊ, ബീഹാറിലോ ക്രിസ്ത്യന്‍ മിഷനറിമാര്‍പ്രവര്‍ത്തനം നടത്തുന്നത് പട്ടണങ്ങളിലല്ല, കുഗ്രാമങ്ങളീലാണു. അവിടൂത്തെ പട്ടിണീപ്പാവങ്ങളിലാണു. അവര്‍ക്കു സുവിശെഷവും വിദ്യാഭ്യാസവും,മാത്രമല്ല ചൂഷകെര്‍ക്കെതിരെ സ്വന്തം നിലയില്‍ ജീവിക്കുവാനും വഴികള്‍ ഊണ്ടാക്കിയെടുക്കെണ്ട ചുമതലയും ക്രിസ്ത്യന്‍ മിഷനറിമാര്‍ നടത്തുന്നുണ്ട്, ഇതിലേക്കായി സഭയോ, വിദേശീയരോ പണം മുടക്കറൂണ്ട്. ഇത്തരത്തില്‍ വിദ്യനേടിയവര്‍ സഭയുടെ ചൂഷകെര്‍ക്കെതിരെയുള്ള പ്രവര്‍ത്തനത്തില്‍ ത്രുപ്തി പോരാഞ്ഞു തീവ്രനിലപാടുകള്‍ സ്വീകരിക്കുകയും, ഇതിനെതിരെ നിന്നിട്ടുള്ള ക്രിസ്ത്യന്‍ മിഷനറിമാരെ ഇടതുപക്ഷതീവ്രവാദികള്‍ തട്ടിക്കൊണ്ടും പോയിട്ടുണ്ട്. അന്നു ഇതുപോലെ ഹിന്ദു തീവ്രവാദം ശക്തമല്ലായിരുന്നു. ഇടതുപക്ഷതീവ്രവാദികളുടെ കടന്നുകയറ്റത്തിനു ക്രിസ്ത്യന്‍ മിഷനറിമാരുടെ വിദ്യാഭ്യാസ-ബോധവല്‍ക്കരണം എത്ര സഹായിച്ചു എന്നു മനസ്സിലാക്കിയ ജന്മിമാര്‍ തന്ത്ര പൂര്‍വ്വം ഹിന്ദു തീവ്രത ആളിക്കത്തിക്കുകയും മതം മാറ്റം ഒരു വിഷയമാക്കി ക്രിസ്ത്യാനികള്‍ക്കെതിരെ തിരിച്ചു. ഇതുവഴി ക്രിസ്ത്യാനികളെ അല്ലെങ്കില്‍ മിഷനറിമാരെ തുരത്തി അധക്രുതരെ തീര്‍ത്തും അടിമകളാക്കി മാറ്റാന്‍ നടത്തുന്ന ശ്രമങ്ങളാണു ഇന്നു ഓറീസയില്‍ കാണുന്നത്. ക്രിസ്ത്യന്‍ സഭയിലെ നേത്രുസ്ഥാനങ്ങളില്‍ ഉള്ളവര്‍ ഒറീസയില്‍നിന്നും ഉള്ളവര്‍ ചുരുക്കമാണു , ബാക്കിയില്‍ ബഹുഭൂരിപക്ഷവും മലയാളികളാണു. അവരെ അക്രമത്തിലൂടെ പുറത്താക്കിയാല്‍, ബക്കി വരുന്നത് ഒറിയകളും, മാവോയിസ്റ്റുകളുമാണു. മാവോയിസ്റ്റുകളെ സര്‍ക്കാരും, നേത്രുത്വം നഷ്ടപ്പെട്ട ഒറിയകളെ ഹിന്ദുതീവ്രവാദികളും അടിച്ചമര്‍ത്തും. എല്ലാം പഴയതുപോലെ ജന്മിമാര്‍ക്ക് സര്‍വസ്വാതന്ത്ര്യത്തോടും കൂടി ഭരിക്കാം, അതിനു കൂട്ടുനില്‍കുന്ന ഒരു ഭരണവും ഉണ്ട്. ഇതൊക്കെയാണു ഒറീസായിലെ മതതീവ്രവാദം.
മനോജിന്റെ വ്യഥകളിലെ കാപട്യം സരസന്‍ തിരിച്ചറിയുന്നു, ഗുജറാത്തില്‍ കാട്ടികൂട്ടിയ നരനായാട്ടിന്റെയും ഒറീസയില്‍ നടന്നുകൊണ്ടിരീക്കുന്ന നരനായാട്ടിന്റെയും തുടക്കം നിസാരകാരണങ്ങളെന്നു കണ്ടെത്തിയ ആ മനസിന്റെ ജീര്‍ണ്ണതയ്ക്കു മാര്‍ക്സിന്റെ ഏതു സൂക്തം ആണു ചികിത്സ. അതൊ ലാടവൈദ്യമോ?
അതോടൊപ്പം അമേരിക്കയിലെ 9/11 ഉം, സിംഗൂരും, ടിയാനെന്മെന്‍സ്ക്വയറും, വിതുരയും, ശാരിയും, സൂര്യനെല്ലിയും, കണ്ണൂരും, വയിച്ചപ്പോളത്തെ വികാരവുംകൂടി പങ്കുവയ്ക്കൂ, ഒരറിവിലേക്കാണു.
if there are some christian's in mavoist pandeys group you have to catch them and bring them to court. not wipe out all christian city. thats what I disagree with you.
if pandey is the head of it, you have the power why cant you catch that idiot?
the basic problem in Orissa is, christian are upbringing the low cast uneducated people. this hurts the upper cast in that area... like what happend in kerala in 500 years back.
'am sure if dig back my generation, my forefathers might have a pulayan/parayan. they might have got converted because the uppercast did not allow them to read/write or wear a good dress. where the most christian are dominat in kerala you can see the less obc's,sc/sct in that area. ie it is clear that almost all christian's in kerala are converted from those cast.
as long as you dont change you upper cast mentality the poor pulayan/parayan is going to convert to other relegion. even if you kill them they will not stop that.
ക്രിസ്തുവിന്റെ പേരില്‍ ഇന്ത്യയുടെ നോര്‍ത്ത്-ഈസ്റ്റില്‍ തീവ്രവാദം നടക്കുന്നുണ്ട് എന്നുള്ളതിന്റെ ലിങ്ക് ഞാന്‍ കൊടുത്തിട്ടുണ്ട്.
അമേരിക്കയിലും, ചൈനയിലും, കണ്ണൂരിലും എന്ന് മാത്രമല്ല കൊലപാതകങ്ങള്‍ എവിടെ നടന്നാലും എനിക്കുണ്ടാകുന്നത് ഒരേ വികാരം തന്നെയാണ്. പക്ഷേ അമേരിക്കന്‍ ട്രാജഡിക്ക് പിന്നില്‍ പണ്ട് കണ്ടഹാര്‍ വിമാന റാഞ്ചലിന് വിട്ട് കൊടുത്ത ഭീകരനാണ് പ്രധാനിമാരില്‍ ഒരാളായി പ്രവര്‍ത്തിച്ചതെന്ന് അമേരിക്ക തന്നെ പിന്നീട് പറഞ്ഞപ്പോള്‍ അവരോട് വെറുപ്പാണ് തോന്നിയത്. കാരണം കണ്ടഹാറിന് സഹായം ചോദിച്ചപ്പോള്‍ വേണ്ട പരിഗണന അമേരിക്ക നല്‍കിയില്ല. അന്ന് അമേരിക്ക ഇടപ്പെട്ടിരുന്നെങ്കില്‍ 911 ന് പിന്നില്‍ ആ ഭീകരര്‍ വരുമായിരുന്നോ? ഇന്ന് അഫ്ഗാന്‍ മേഖലയില്‍ അമേരിക്കക്കാര്‍ തമ്പടിക്കണമായിരുന്നോ?
പിന്നെ ടിയാന്മെന്‍ സ്ക്വയറില്‍ നടന്നത് എന്തിന്റെ പേരിലായാലും ക്രൂരമാണ്. ചൈനയില്‍ നമ്മള്‍ ഒന്ന് നമുക്ക് ഒന്ന് എന്നാണല്ലോ. അത് കൊണ്ട് അവിടെ മരിച്ച് വീണത് വിദ്യാര്‍ത്ഥികള്‍ മാത്രമല്ല പല കുടുമ്പങ്ങളുടെയും ഭാവിയായിരുന്നു. പല കുടുമ്പങ്ങളും അന്യം നിന്നു.
സിംഗൂരും, പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതും എന്റെ നയം ഞാന്‍ പണ്ടേ പല പോസ്റ്റുകളിലായി വ്യക്തമാക്കിയിട്ടുള്ളതാണ്.
ഒറീസയില്‍ നടന്നതും ക്രൂരത തന്നെ. പക്ഷേ അതിന്റെ ബേസിക്ക് കാരണം താങ്കളും സമ്മതിക്കുന്നു, മത പരിവര്‍ത്തനം.... ആദ്യം നടന്നതോ രണ്ടാമത് നടന്നതോ എന്നതിലേ തര്‍ക്കമുള്ളൂ....
mr manoj,
america is not a christian country. I dont see any attack like orissa in america. I do agree with your points that america were supportive for taliban once. its nothing to do with religeon. its their money making agenda's. like Iraq war.
american government run by military equipment companies. the poor americans dont know about it. you see what Dick Chenny did? he looted the whole country for his company( haliburton). Now that company is moved to Dubai.
did Christian's killed others? YES. they did it in many years. look the history in south america. they routed the whole mayans in that country and converted them to christianity. is that correct, NO. did I support that NO.
it doesn;t mean that now I should be killed in Orissa.
for me as a normal citizen, I dont want to get hurt/penalized for others actions. thats it.
malegav..is this terrorist activity?
did not see any terrorist comment about this? looks like your role is over after commenting this?
malegav..is this terrorist activity?
did not see any terrorist comment about this? looks like your role is over after commenting this?
Post a Comment