മുന്‍ ബിഷപ്പിന് പിന്നാലെ കോട്ടയം ബിഷപ്പിനെയും ചോദ്യം ചെയ്തു. കൊച്ചിയിലേയ്ക്ക് വിളിച്ച് വരുത്തി നടത്തിയ നാലു മണിക്കൂര്‍ ചോദ്യം ചെയ്യലില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ സാന്നിദ്ധ്യവും ഉണ്ടായതായി വാര്‍ത്ത.
ഇതിനിടയില്‍ മറ്റൊരു ഞെട്ടിക്കുന്ന ലീഡ് (കേരള കൌമുതിയില്‍): കൊല നടത്തി എന്നാരോപണ വിധേയനായ വ്യക്തിയുടെ മുറിയില്‍ നിന്നും കന്യാസ്ത്രികളുടെയടക്കം നഗ്ന ഫോട്ടോകള്‍ അടങ്ങിയ ആല്‍ബം സി.ബി.ഐ. കണ്ടെത്തിയെന്നും അത് ബിഷപ്പിനെ കാണീച്ചു കൊടുത്തും എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട് എന്ന് പത്രം പറഞ്ഞ് വെയ്ക്കുന്നു.
അതിനിടയില്‍ സി.ബി.ഐ. അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വാങ്ങിയത് ശരിയാം വണ്ണമുള്ള രീതിയിലല്ല എന്ന് കോടതി. പ്രതികള്‍ വന്‍ പിടിപാടുള്ളവരാണെന്നും, മതിയായ തെളിവുകളുണ്ടെന്നും സി.ബി.ഐ. വാദിച്ചു. ഇതിനുള്ള വിശദീകരണം ബുധനാഴ്ച ഹാജരാക്കണമെന്നും കോടതി.
വാല്‍കഷണം: സംശയത്തിന്റെ നിഴലില്‍ കഴിയുന്ന ഒരാള്‍ നഗ്ന ചിതങ്ങളടങ്ങിയ ആല്‍ബം തന്റെ മുറിയില്‍ സൂക്ഷിച്ചു എന്ന് പറയുമ്പോള്‍..... അയാള്‍ അത്രയ്ക്ക് “ബലഹീനനോ”? അല്ലെങ്കില്‍.... തന്നെ ഒന്നും ചെയ്യില്ല എന്ന “ചങ്കുറ്റമോ”? അതുമല്ലെങ്കില്‍... ആരോ ഇതിനിടയില്‍ അയാള്‍ക്കിട്ട് ടോര്‍പ്പിടോ വെയ്ക്കുന്നുവോ? കാത്തിരിക്കുക തന്നെ.....
Monday, November 24, 2008
Subscribe to:
Post Comments (Atom)


1 comment:
നഗ്ന ചിത്രങ്ങൾ കണ്ടെടുത്തു അസ്ലീല പുസ്തകങ്ങൾ പിടിച്ചെടുത്തു എന്നൊക്കെ സ്തിതീകരിക്കാത്ത വാർത്തകൾ കേട്ടു. പക്ഷെ താങ്കൾ പറന്ന്ഞമാതിരി ആരെങ്കിലും പാരവച്ചതാണോ?
Post a Comment