എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Tuesday, December 2, 2008

കന്യകാത്വം എന്ന ഉട്ടോപ്പ്യന്‍ ആശയം

അഭയാ കേസില്‍ പ്രതിസ്ഥാനത്തുള്ള കന്യാസ്ത്രീയെ കന്യകാ പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് വാര്‍ത്ത. പുള്ളിക്കാരി കന്യാചര്‍മ്മ ശസ്ത്രക്രിയ നടത്തിയെന്നും അതിലൂടെ കന്യാസ്ത്രീ കന്യകയല്ലെന്നും തെളിവ് നശിപ്പിക്കലിന്റെ ഒരുദാഹരണമാണിതെന്നും സി.ബി.ഐ. വാദിച്ചുവത്രേ!

കന്യാ ചര്‍മ്മം പൊട്ടിയിട്ടുണ്ടെങ്കില്‍ കന്യകയല്ല എന്ന് ഈ ആധുനിക യുഗത്തില്‍ പ്രതിയായ കന്യാസ്ത്രീക്കും സി.ബി.ഐ.ക്കും തോന്നിയതെങ്ങിനെ?

കന്യാ ചര്‍മ്മത്തെ കുറിച്ച് ഇന്നോ ഇന്നലെയോ തുടങ്ങിയ ചര്‍ച്ചയല്ല. എന്നാല്‍ ആധുനിക വൈദ്യ ശാസ്ത്രമനുസരിച്ച് ജോലി സംബന്ധമോ, അറ്റ് ലറ്റിക്സ്, സൈക്കിള്‍ ചവിട്ട് തുടങ്ങിയ ശാരീരിക അധ്വാനം മൂലമോ, സ്വയംഭോഗം മൂലമോ, പുതിയ തരം ടാംബൂണ്‍ നാപ്കിന്‍ ഉപയോഗിക്കുന്നത് മൂലമോ കന്യാ ചര്‍മ്മം പൊട്ടാം. ഇനി ശാരീരിക ബന്ധം നടത്തിയാലും ചില സ്ത്രീകളുടെ കന്യാ ചര്‍മ്മം പൊട്ടില്ല. അതിനാല്‍ തന്നെ കന്യാ ചര്‍മ്മം പൊട്ടി എന്ന പേരില്‍ ഒരു സ്ത്രീയയെ കോടതി കന്യകയല്ലെന്ന് വിധിയെഴുതില്ല, എഴുതുവാന്‍ സാധിക്കില്ല. സത്യം ഇങ്ങനെയായിരിക്കേ പിന്നെയെന്തിന് ഈ സാഹസം.

എന്തായാലും തലയില്‍ കോഴി പൂട [ഈ ബനാന ടോക്ക് തെറിയാണെന്ന് ഇനി ആരങ്കിലും പറയുമോ ആവോ ;)] എന്ന് പറഞ്ഞപ്പോള്‍ കോഴിക്കള്ളന്‍ തന്റെ തല തപ്പിയത് പോലെ പ്രതിയെന്ന് പറയുന്ന കന്യാസ്ത്രീക്ക് താന്‍ എന്തിന് കന്യാചര്‍മ്മ ശസ്ത്രക്രിയയ്ക്ക് വിധേയയായി എന്നതിന് ഇനി ഉത്തരം പറയേണ്ട ഗതികേടിലായിരിക്കുന്നു.

പുതിയ സംഭവം സ്ത്രീ ശാക്തീകരണം എന്ന സാമൂഹികമുന്നേറ്റത്തിനേല്‍ക്കുന്ന തിരിച്ചടി തന്നെയാണ്. സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന ഈ കാലഘട്ടത്തില്‍ കന്യാകത്വമെന്ന ഉട്ടോപ്പ്യന്‍ ആശയം കേരള സാമൂഹിക തലത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുവാന്‍ കാരണമാകാതിരുന്നാല്‍ മതിയായിരുന്നു. ആദ്യ രാത്രിയിലെ കിടക്ക വിരിയിലെ ചിതറിയ രക്ത തുള്ളികള്‍ക്ക് വേണ്ടി പരതിയിരുന്ന പഴയ കിരാത സംസ്കാരം കേരളത്തിലെ പുതിയ തലമുറയിലേയ്ക്ക് പകരാതിരുന്നാല്‍ മതിയായിരുന്നു.

10 comments:

ശിക്കാരി ശംഭു said...

മനോജേ, വളരെ നന്നായിട്ടുണ്ട്‌. ഞാന്‍ ഇതേ വിഷയത്തില്‍ ഒരു ചളു എഴുതിയിട്ടുണ്ട്‌. എന്നാലും ബുദ്ധി കൂടിയാലും കുഴപ്പാ അല്ലേ..!! ഹി ഹി.

Manoj മനോജ് said...

ലൈംഗിക ബന്ധം മൂലം ആണോ കന്യാചര്‍മ്മം പൊട്ടിയതെന്ന് കണ്ടു പിടിക്കുക പ്രയാസമാണെന്ന് ഇതില്‍:
http://ia311519.us.archive.org/1/items/ConstructionofVirginityTurkey/ConstructionofVirginityTurkey.pdf
പേജ്: 61-62

വികടശിരോമണി said...

സംഭവം ശരിതന്നെ.പക്ഷേ മറ്റൊരുതരത്തിലാകാമല്ലോ-കന്യാചർമ്മം പൊട്ടിയതുകൊണ്ട് കന്യകയല്ല എന്നു വരുന്നില്ല.പക്ഷേ കന്യാചർമ്മം പൊട്ടിയില്ലെങ്കിൽ കന്യകയാണെന്നു വരുന്നുണ്ടല്ലോ.അല്ലെങ്കിൽ സംഭോഗക്രിയ മറ്റു മാർഗങ്ങളിലൂടെയാകണം.അപ്പോൾ കന്യകയാണെന്നതിന് തെളിവുണ്ടാക്കുക എന്ന ആവശ്യത്തിനായി അവർ ശസ്ത്രക്രിയ നടത്തിയതായിക്കൂടെ?അങ്ങനെ ശസ്ത്രക്രിയ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ടെങ്കിൽ(ഉണ്ടോ എന്ന് ഇപ്പോൾ നമുക്കറിഞ്ഞുകൂടാ)എന്തിനാ ശസ്ത്രക്രിയ നടത്തി എന്ന ചോദ്യമുയരുന്നു.

Manoj മനോജ് said...

“കന്യാചര്‍മ്മം പൊട്ടിയില്ലെങ്കില്‍ കന്യകയാണെന്നു വരുന്നുണ്ടല്ലോ.” ചിലരുടെ കന്യാ ചര്‍മ്മം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലും പൊട്ടില്ല എന്ന് തെളിഞ്ഞിട്ടുണ്ടത്രേ!

പരാതിക്കാരൻ said...

കന്യകാത്വ പരിശോധനയിൽ കന്യാ ചർമ്മം പൊട്ടിയോ ഇല്ലയോ എന്ന് മാത്രമാണോ അറിയുക.?
പൊട്ടി എന്ന് ഉറപ്പായാൽ, ഒരു ടെമ്പ് സെസ്റ്റപ്പിൽ കർത്താവിനെ പറ്റിക്കാമെന്ന് വിചാരിച്ച് കാണും.കർത്താവാരാ പുള്ളി, സ്പോട്ടിൽ പിടിച്ചില്ലെ കള്ളക്കളി

meera said...

Friend, your view is almost right. However, there are some facts beyond your knowledge,i think.Dont feel bad.Shall i share some facts abt hymen. Ruptured hymen(kanyacharmam)is not the only test to detect defloration (means loss of virginity)there is some more test also but most imp is regarding hymen Certainly I can say as a doctor , there is some difference between true virgin &false virgin . Even though hymen ruptured due to intercourse or some other cause, the margin remains. But women who is habituated to sexual intercourse, there will be multiple ruptures with presence of tags of hymenal tissue on the margin of hymen that’s called as carunculae hymenalis. but it will not seen in true virgins who’s hymen is ruptured due to some other cause.but the hymen is totally absent in case of any surgical interference & delivery. Unfortunately here a surgical interference occurs, which masks the truth. If there was no surgery, it is sure that medical science can detect the truth. But bad luck &good luck for convicts.

Manoj മനോജ് said...

മീര,
താങ്കളെ പോലെയുള്ള ഡോക്ടര്‍മാര്‍ പ്രതികരിച്ചതില്‍ സന്തോഷം. അഭിപ്രായത്തിന് നന്ദി.
ഞാന്‍ ഒരു ക്ലിനിക്കല്‍ ഡോക്ടര്‍ അല്ലാത്തതിനാല്‍ റെഫര്‍ ചെയ്ത ബുക്ക് ഇതില്‍ കൊടുത്തിരുന്നു. അതില്‍ ബ്രൌണോ മറ്റോ കന്യാചര്‍മ്മം പൊട്ടിയത് അനലൈസ് ചെയ്യാന്‍ കൊടുത്തപ്പോള്‍ എക്സ്പീരീയന്‍സ് ഡോക്ടര്‍മാര്‍ക്ക് വരെ തെറ്റി എന്ന് വായിച്ചു. അതില്‍ കൂടുതല്‍ എനിക്കറിയില്ല.

പിന്നെ താങ്കള്‍ എഴുതിയത് പോലെയുള്ള വരികള്‍ "But women who is habituated to sexual intercourse" ഞാനും കണ്ടിരുന്നു. ഇവിടെ ഒരു കന്യാസ്ത്രീയായതിനാല്‍ അത് കോട്ട് ചെയ്തില്ല.

മറ്റൊരു സംശയം സ്വയംഭോഗം ചെയ്താലും (ലിംഗാകൃതിയിലുള്ള വസ്തുക്കള്‍ ഉപയോഗിച്ച്) ലൈംഗിക ബന്ധത്തിന്റെ അതേ പൊട്ടല്‍ തന്നെയാകുമോ?

പിന്നെ എന്റെ വിഷയം കന്യാചര്‍മ്മത്തിന് നല്‍കുന്ന അനാവശ്യ ഇമ്പോര്‍ട്ടന്‍സ് ആണ്. ടര്‍ക്കിയില്‍ താമസിച്ച് വന്ന 5 പെണ്‍കുട്ടികളില്‍ കന്യാചര്‍മ്മ പരിശോധന നടത്തിയതും, പല മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും ഇന്ന് കന്യാ ചര്‍മ്മം വെച്ച് പിടിപ്പിക്കുവാന്‍ തിരക്കാണെന്നുള്ളതും വായിക്കുകയുണ്ടായി. സ്ത്രീകള്‍ക്ക് മാത്രം പരിശുദ്ധി എന്ന പഴയ ഉട്ടോപ്പ്യന്‍ ആശയത്തെ പിന്താങ്ങുവാന്‍ അഭയ കൊലക്കേസിലെ കന്യാചര്‍മ്മം ഇടയാകരുതെന്നേ എനിക്കുള്ളൂ....

കാണാക്കുയില്‍ said...

ഇവിടെ കന്യാചര്‍മ്മം പൊട്ടി എന്നതല്ല വിഷയം, അത് എങ്ങനെ പൊട്ടി അല്ലങ്കില്‍ എന്തോ ഒളിക്കാന്‍ എന്നരീതിയില്‍ clinical interference നടന്നിരിന്നു എന്നതാണു. അത് എന്താവശ്യത്തിനാണന്ന് സെഫി സിസ്റ്റെര്‍ വ്യക്തമാക്കേണ്ടി വരും. അത് സാധിച്ചില്ലങ്കില്‍ ക്രിസ്തുവിന്റെ മണവാട്ടി സംശയത്തിന്റെ നിഴലില്‍ ആവും.

കാണാക്കുയില്‍ said...

ഇവിടെ കന്യാചര്‍മ്മം പൊട്ടി എന്നതല്ല വിഷയം, അത് എങ്ങനെ പൊട്ടി അല്ലങ്കില്‍ എന്തോ ഒളിക്കാന്‍ എന്നരീതിയില്‍ clinical interference നടന്നിരിന്നു എന്നതാണു. അത് എന്താവശ്യത്തിനാണന്ന് സെഫി സിസ്റ്റെര്‍ വ്യക്തമാക്കേണ്ടി വരും. അത് സാധിച്ചില്ലങ്കില്‍ ക്രിസ്തുവിന്റെ മണവാട്ടി സംശയത്തിന്റെ നിഴലില്‍ ആവും.

Yasar Arafath said...

dear manoj,

i have one dout! wihout sex it(Kanyacharmam) remove or not.
can u explain

regards
Yasar