എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Saturday, December 6, 2008

ദളിത് ക്രിസ്ത്യന്‍ വിമോചന ഞായര്‍

ദളിത് ക്രിസ്ത്യാനികള്‍ക്ക് സംവരണം നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് ഇന്ത്യയിലെ ക്രൈസ്തവ സഭകള്‍, കേരളത്തില്‍ ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍, ദളിത് വിമോചന ഞായര്‍ ആചരിക്കുന്നു എന്ന് ദീപിക വാര്‍ത്ത.

ദളിത് ക്രിസ്ത്യാനികളുടെ വെബ്സൈറ്റില്‍ പോയാല്‍ കാത്തോലിക്ക സഭയുടെ ഇരട്ടത്താപ്പ് മനസ്സിലാക്കാം. ഹിന്ദു മേല്‍ജാതിക്കാരുടെ അവഗണന സഹിക്ക വയ്യാതെ വിഷമിച്ചിരുന്ന ദളിതരില്‍ പലരെയും പ്രകോപിപ്പിച്ച് ക്രിസ്ത്യാനിയാക്കിയ ക്രിസ്ത്യന്‍ സഭകള്‍ വാഗ്ദാനം നല്‍കിയ പോലെ ദളിത് ക്രിസ്ത്യാനികള്‍ക്ക് തുല്ല്യ പരിഗണന നല്‍കിയോ? കാ.സഭയില്‍ 70% ക്രിസ്ത്യാനികള്‍ ദളിത് വിഭാഗത്തില്‍ നിന്നും മതം മാറിയവരാണ്. എന്നാല്‍ 30% വരുന്ന “മുന്തിയ” ക്രിസ്ത്യാനികള്‍ ഈ 70%ത്തെ ഇത്രയും നാള്‍ അടിച്ചമര്‍ത്തി ഭരിച്ചു. ഹിന്ദു മതത്തിലെ തൊട്ട് തീണ്ടായ്മ ഈ ഭൂരിപക്ഷത്തോട് ക്രിസ്ത്യന്‍ സമൂഹം പുലര്‍ത്തി പോന്നു. മതം മാറിയതോടെ ദളിത് ഹിന്ദു വിഭാഗത്തിന് കിട്ടിയിരുന്ന ആനുകൂല്യങ്ങള്‍ ദളിത് ക്രിസ്ത്യാനികള്‍ക്ക് നഷ്ടമായി. ഇത്രയും കാലം തീണ്ടപാടകലെ നിര്‍ത്തിയിരുന്ന ദളിത് ക്രിസ്ത്യാനികളെ കാ.സഭ സ്നേഹിക്കുവാന്‍ തുടങ്ങിയിരിക്കുന്നു എന്ന് കാണുമ്പോള്‍ അമ്പരപ്പ് ഉണ്ടാകാം. അഭയ കൊലക്കേസില്‍ തങ്ങളുടെ ന്യായങ്ങള്‍ വിശ്വാസികള്‍ക്കിടയില്‍ വിലപോകില്ല എന്ന് കണ്ട് ഏത് പ്രവര്‍ത്തിയിലൂടെയും കുറ്റാരോപിതരെ പുറത്ത് കൊണ്ട് വരുന്നത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു എന്ന് കണ്ടപ്പോള്‍ അതില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടുവാന്‍ പുതിയ ഒരു നമ്പര്‍...

അടുത്തിടെ നടന്ന പല പ്രവര്‍ത്തികളും, സംഭവങ്ങളും വഴി നാണം കെട്ട കാ.സഭ അതില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടുന്നതിനൊപ്പം ആനുകൂല്യത്തിനും, ഐഡന്റിക്കും വേണ്ടി 70% ദളിത് ക്രിസ്ത്യാനികള്‍ (ക്രിസ്ത്യന്‍ സഭയും, സര്‍ക്കാരുകളും തള്ളി പറയുന്ന) തിരിച്ച് ഹിന്ദു മതത്തിലേയ്ക്ക് പോകാതിരിക്കുവാനും ഉള്ള (നോര്‍ത്ത് ഇന്ത്യയില്‍ ദളിത് ക്രിസ്ത്യാനികളെ തിരിച്ച് ഹിന്ദു മതത്തിലേയ്ക്ക് കൊണ്ടു വരുന്നു എന്ന് വാര്‍ത്ത വന്നിട്ട് അധിക സമയമായിട്ടില്ല, അപ്പോള്‍ പിന്നെ ഇങ്ങനെ ഒരു ഞായര്‍ ഇന്ത്യയില്‍ നടത്തിയില്ലെങ്കില്...‍) ചില ക്രിസ്ത്യന്‍ മത മേലാളരുടെ അതി സാമര്‍ത്ഥ്യം. ഈ അതി ബുദ്ധിയെ നാം കണ്ടില്ലെന്ന് നടിക്കരുത്... അഭിനന്ദിക്കണം ഇവരെ. സഭാവിശ്വാസികളുടെ പണം കൊണ്ട് അഭയാ കൊലക്കേസിലെ കുറ്റാരോപിതരെ രക്ഷിക്കാന്‍ പങ്കപ്പാടുപ്പെടുന്നതിനിടയില്‍ സഭയില്‍ നിന്ന് ചോര്‍ന്ന് പോകുവാന്‍ ഇടയുള്ള 70% ദളിത് ക്രിസ്ത്യാനികളെ നൂറ്റാണ്ടുകള്‍ക്ക് ശേഷം ഒരു ഞായറാഴ്ചയിലൂടെ ഓര്‍മ്മിക്കുന്നു....

4 comments:

Manoj മനോജ് said...

സഭാവിശ്വാസികളുടെ പണം കൊണ്ട് അഭയാ കൊലക്കേസിലെ കുറ്റാരോപിതരെ രക്ഷിക്കാന്‍ പങ്കപ്പാടുപ്പെടുന്നതിനിടയില്‍ സഭയില്‍ നിന്ന് ചോര്‍ന്ന് പോകുവാന്‍ ഇടയുള്ള 70% ദളിത് ക്രിസ്ത്യാനികളെ നൂറ്റാണ്ടുകള്‍ക്ക് ശേഷം ഒരു ഞായറാഴ്ചയിലൂടെ ഓര്‍മ്മിക്കുന്നു....

ചിത്രകാരന്‍chithrakaran said...

ക.സഭ ഇപ്പോള്‍ എന്തു വൈക്കോല്‍ തുരുമ്പുകിട്ടിയാലും കയറിപ്പിടിക്കും.

സരസന്‍ said...

സരസന്‍ :: ഈ മനോജിനും ചിത്രകാരനും ഊച്ചിക്കെറൂവാ, പങ്കു കിട്ടാത്തതിന്റെ...

അങ്കിള്‍ said...

:(