Monday, March 31, 2008
Friday, March 28, 2008
ക്രിസ്തീയ സഭയും നിരീശ്വര വാദവും: ശില്പശാലാ പ്രഹസനം
നിരീശ്വരര്‍ കമ്മ്യൂണിസ്റ്റ്കാര്‍ മാത്രമാണെന്ന ഇടുങ്ങിയ ചിന്താഗതി വെച്ച് പുലര്‍ത്തുന്ന സഭാ അധ്യക്ഷന്മാരോട് എന്തോന്ന് പറയാന്‍? നിരീശ്വരവാദത്തെ പറ്റിയാണെങ്കില്‍ ധൈര്യമുണ്ടെങ്കില്‍ ഇവര്‍ indian rationalist association നിലെ സനല്‍ ഇടമറുകിനെ പോലെയുള്ളവരെ വിളിച്ച് ചര്‍ച്ച ചെയ്യുവാന്‍ തയ്യാറാകട്ടെ.
അതു പോലെ ചര്‍ച്ചയില്‍ പ്രബന്ധം അവതരിപ്പിക്കുന്നവരെ ശ്രദ്ധിക്കൂ. സ്ഥാനമാനത്തിന് വേണ്ടി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തള്ളി പറഞ്ഞ് ബി.ജെ.പി.യില്‍ ചേക്കേറിയ ഒരു കക്ഷി, യോഗ്യതയില്ലാഞ്ഞിട്ടും യുണിവേഴ്സിറ്റിയിലെ ഉന്നത സ്ഥാനത്തിന് വേണ്ടി അവസാനം വരെ പൊരുതിയ ഒരു കോണ്‍ഗ്രസ്സ് കക്ഷി, പിന്നെ അച്ചന്മാര്‍.. ഇവിടെ ശരിയായ ചര്‍ച്ച നടക്കുമെന്ന് ആരെങ്കിലും വിശ്വസിക്കുമോ? ഇതിന് ശില്പശാലയെന്നല്ല മത പഠന ക്ലാസ്സ് എന്നാണ് പറയേണ്ടിയിരുന്നത്.
ശില്പശാലകള്‍ക്ക് തലക്കെട്ട് തെരഞ്ഞെടുക്കുമ്പോള്‍ അവിടെ അവതരിപ്പിക്കേണ്ട വിഷയങ്ങളെക്കുറിച്ച് ഗ്രാഹ്യമില്ലാത്തവരാണിനി ദൈവത്തിനെ കുറിച്ച് പറഞ്ഞു കൊടുക്കുവാന്‍ പോകുന്നത്!!!!!
ധൈര്യമുണ്ടെങ്കില്‍ ഇവര്‍ സനല്‍ ഇടമറുകിനെ പോലെയുള്ളവരെ വിളിച്ച് നിരീശ്വരവാദത്തെക്കുറിച്ച് ഒരു തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാകട്ടെ.
Thursday, March 27, 2008
“വെളുത്ത ളോഹ....”: ഫോളോ അപ്പ്
അന്ന് ചില വാലാട്ടി സിന്‍ഡിക്കേറ്റുകള്‍ എതിര്‍ത്തില്ലായിരുന്നുവെങ്കില്‍... ഒരു പക്ഷേ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു.
യഥാര്‍ത്ഥ്യത്തില്‍ എന്താണ് സംഭവിച്ചത് എന്ന് പുറത്ത് കൊണ്ട് വരുവാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. അവര്‍ അതില്‍ വെള്ളം ചേര്‍ക്കില്ല എന്ന് വിചാരിക്കാം.
അച്ചനോട് പറയാതിരുന്ന രണ്ടാമത്തെ കാര്യവും, പ്രിന്‍സിപ്പള്‍ അച്ചന്‍ നിരപരാധിയാണോ എന്നതും പോലെ ലാപ്പ് ടോപ്പിന് എന്ത് സംഭവിച്ചു എന്നും അറിയേണ്ടിയിരിക്കുന്നു. ലാപ്പ് ടോപ്പ് എവിടെയുണ്ടെന്ന് കണ്ട്പിടിക്കുവാനുള്ള ആാധുനിക സാങ്കേതികത ഉപയോഗിക്കുവാന്‍ ഒരു ലാപ്പ് ടോപ്പ് സ്വന്തമായുള്ള മുഖ്യന്‍ ഉപദേശിക്കും എന്ന് കരുതാം.
Wednesday, March 26, 2008
“വെളുത്ത ളോഹയ്ക്കുള്ളിലെ കറുത്ത മനസ്സ്“
എം.സി.എ. വിദ്യാര്‍ത്ഥിനി സുമി ആത്മഹത്യ ചെയ്തു. ആത്മഹത്യാക്കുറിപ്പില്‍ കോളേജ് പ്രിന്‍സിപ്പലാണ് കാരണം എന്ന് എഴുതിയിട്ടുണ്ട്. എല്ലാ പത്രങ്ങളും അത് റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയാണ്. എന്നാല്‍ സഭാ പത്രം മാത്രം അതിനെ വെറും ലാപ്പ് ടോപ്പ് നഷ്ടപ്പെട്ടതിനുള്ള മാനസിക പ്രശ്നം മൂലം എന്ന് നിസ്സാരമാക്കി മാറ്റി. എന്തിന്? ആരെ രക്ഷിക്കുവാന്‍? ആത്മഹത്യാ പ്രേരണ കുറ്റകരമാണ്. അതിനാല്‍ പ്രിന്‍സിപ്പളിനെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യാം. ഒരു പക്ഷേ സഭ അച്ചനെ രക്ഷിക്കുവാന്‍ പെടുന്ന പാടായിരിക്കാം.
മാതൃഭൂമി റിപ്പോര്‍ട്ട് നോക്കൂ.
ആത്മഹത്യാ കുറിപ്പില്‍ പറയുന്നത് ശരിയാണെന്ന് സുമിയുടെ സഹപാഠികള്‍ സമ്മതിച്ചതായി അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സുമി എഴുതി വെച്ചിരിക്കുന്നത് വളരെയധികം ഗവ് രവത്തോടെ ചര്‍ച്ച ചെയ്യേണ്ട ഒന്നാണ്. “അവര്‍ക്ക് പണം പണം എന്ന ചിന്ത മാത്രം.” പണത്തിന് വേണ്ടി മാത്രം വിദ്യാഭ്യാസ വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് നേരെയുള്ള ചൂണ്ട് പലകയാണത്.
ഇവിടെ ശ്രദ്ധിക്കേണ്ടത് കോളേജ് വഴിയാണ് ലാപ്പ് ടോപ്പ് കുട്ടികള്‍ മേടിച്ചിരിക്കുന്നത്. തനിക്ക് പഴയ ഒരണ്ണം വേണമെന്ന് പറഞ്ഞപ്പോള്‍ പറ്റില്ല പുതിയത് തന്നെ വാങ്ങണം എന്ന് അധികൃതര്‍ പറഞ്ഞതിന് കാരണം ലാപ്പ് ടോപ്പ് കച്ചവടത്തില്‍ നിന്നും അവര്‍ക്ക് കിട്ടുന്ന കൂറ്റന്‍ കമ്മീഷന്‍ കൊണ്ടായിരിക്കാം.
യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്നും ജന ശ്രദ്ധതിരിച്ചു വിടുവാന്‍ ദീപിക തന്ത്രപൂര്‍വ്വം ഈ പ്രശ്നത്തെ രജനി പ്രശ്നവുമായി കൂട്ടി കുഴയ്ക്കുന്നു.
രജനിയും, സുമിയും വിദ്യാഭ്യാസ കച്ചവടത്തിന്റെ ഇരകള്‍ തന്നെയാണ്. ഇവിടെ നാം സുമി ഒടുവില്‍ എഴുതിയത് ആവര്‍ത്തിച്ച് വായിച്ച് പഠിക്കേണ്ടിയിരിക്കുന്നു.
വിദ്യാഭ്യാസ കച്ചവടക്കാരെ നേരിടുവാനുള്ള നട്ടെല്ല് നമുക്കുണ്ടാകണം.
അത് എസ്സ്.എഫ്.ഐ.ക്കാര്‍ കാണിച്ചതു പോലെയുള്ള അക്രമത്തിലൂടെയല്ല മറിച്ച് ദീപിക കാണിക്കുന്നത് പോലെയുള്ള പ്രചരണത്തിലൂടെ, ഇത്തരം പണത്തിനുള്ള ആര്‍ത്തിക്കാണിക്കുന്ന മൃഗങ്ങളെ ജന മദ്ധ്യത്തില്‍ പൊളിച്ച് കാട്ടണം.
ഇനി ഒരു രജനിയോ, സുമിയോ, എസ്സ്.എം.ഇ.യോ കേരളത്തില്‍ ഉണ്ടാകുവാന്‍ നാം സമ്മതിക്കരുത്.
Tuesday, March 25, 2008
എല്ലാ മതക്കാര്‍ക്കും ബാധകം..... ധീരമായ നടപടി
എല്ലാവരും തുല്ല്യര്‍ എന്ന് ഭരണഘടന പറയുമ്പോഴും, ചില പ്രധാന നിയമങ്ങള്‍ പല മതക്കാര്‍ക്കും പലതാണ്. ഒരു ഏകീകൃത നിയമത്തിന്റെ സമയം അതിക്രമിച്ചിട്ടും വോട്ടിന് വേണ്ടി പാര്‍ട്ടികള്‍ അതിന് മുതിര്‍ന്നില്ല. പൂച്ചയ്ക്ക് ആര് മണികെട്ടും? ഒടുവില്‍ പൊതു വിവാഹ രജിസ്ട്രേഷന്‍ നിയമമെങ്കിലും വേണമെന്ന് സുപ്രീം കോടതി വിധി എഴുതി. ഇത് ഏകീകൃത നിയമത്തിന്റെ നാഴികകല്ലായി മാറിയാല്‍ മതിയായിരുന്നു.Monday, March 24, 2008
അണ്‍ഏയ്ഡഡ് എന്ന മാഫിയ
പണ്ട് ഏയ്ഡഡ് മേഖലയില്‍ മാനേജ്മെന്റ് ചെയ്തിരുന്നത് പോലെ തന്നെയാണ് വര്‍ഷങ്ങളായി അണ്‍ ഏയ്ഡഡ് മേഖലയില്‍ മാനേജ്മെന്റ് തുടര്‍ന്ന് വരുന്നത്. അധ്യാപകര്‍ക്ക് ഒപ്പിട്ടെടുക്കുന്ന ശമ്പളം നല്‍കില്ല, ലീവില്ല, ചത്ത് പണിയും എടുക്കണം... കോഴ കൊടുത്ത് ഏയ്ഡഡ് സ്ഥാപനങ്ങളില്‍ കയറുവാന്‍ പാങ്ങില്ലാത്തവരുടെ ഏക ആശ്രയം.. എതിര്‍ത്താല്‍ ഉള്ള കഞ്ഞിയും പോകുമെന്നതിനാല്‍ ആരോടും പരിഭവം പറയാതെ കഴിഞ്ഞു കൂടുന്ന ഇവരുടെ വേദന വര്‍ഷങ്ങളായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ന്യൂനപക്ഷക്കാര്‍ക്കും, പണ ചാക്കുകള്‍ക്കും മുന്‍പില്‍ സര്‍ക്കാരുകള്‍ ആ റിപ്പോര്‍ട്ടുകള്‍ കണ്ടില്ല എന്ന് നടിച്ചു. ഈ ഗവണ്മെന്റ് ഒരു രണ്ടംഗ കമ്മറ്റിയെയെങ്കിലും നിയമിച്ചു. പക്ഷേ ആ കമ്മറ്റി റിപ്പോര്‍ട്ടിന് എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം.....
Sunday, March 23, 2008
കേരള ശാസ്ത്രഞ്ജര്‍ കേരളിയരെ വീണ്ടും ദുരിതത്തിലാക്കി...

Thursday, March 20, 2008
കോണ്‍ഗ്രസ്സിന്റെ കാപട്യം...
Wednesday, March 19, 2008
ദീപിക സൈറ്റിലും, ബ്ലോഗ്ഗിലെ കമന്റ് ലിങ്കിലും വൈറസ്സ്!
ഇനി എങ്ങിനെ ഇവറ്റകളെ വിശ്വസിക്കും?
ബ്ലോഗ്ഗിലാണെങ്കില്‍ ലിങ്ക് പണി കണ്ട് പിടിച്ചതോടെ ബ്ലോഗ്ഗിങ്ങ് എളുപ്പമായി എന്ന് കരുതിയിരിക്കുമ്പോളാണ് ചില സാമൂഹ്യ വിരുദ്ധര്‍ ഇതു പോലെ വൈറസും മറ്റും കടത്തിവിടുവാനുള്ള സ്ഥലത്തിന്റെ ലിങ്ക് നല്‍കി നമ്മളെ പറ്റിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. ഇവരെ തുരത്താന്‍ മലയാള ബ്ലോഗ്ഗിലെ വില്ലാളിവീരന്മാര്‍ ശ്രദ്ധിക്കുമെന്ന് കരുതാം.
Friday, March 14, 2008
മതവും എസ്സ്.എസ്സ്.എല്‍.സിയും തമ്മിലുള്ള ബന്ധം!
കഴിഞ്ഞ ദിവസം മറ്റൊരു രസകരമായ വാര്‍ത്ത കണ്ടു.
പരീക്ഷ തുടങ്ങുന്നത് രാഹു കാലത്ത് അതിനാല്‍ പിള്ളേര്‍സിന് പരീക്ഷ എഴുതുവാന്‍ മാനസികമായി ബുദ്ധിമുട്ട് ഉണ്ടാകുമത്രേ...
സ്കൂള്‍ പരിസരത്തുള്ള കറുത്ത പൂച്ചകളെ കെട്ടിയിടണമെന്ന് ഇത്തരക്കാര്‍ വാദിക്കുന്ന കാലം അകലെയല്ല...
ഇനി വെള്ളിയാഴ്ചകളിലെ പരീക്ഷകള്‍ക്ക് എന്ത് സംഭവിക്കും എന്ന് കണ്ടറിയാം...
Thursday, March 13, 2008
ഒടുവില്‍ കേന്ദ്രമന്ത്രി സത്യം പറഞ്ഞു...
Wednesday, March 12, 2008
മുരിങ്ങൂര്‍ പ്രശ്നവും.. ദീപിക മുഖപ്രസംഗവും..

“സഹകരിക്കാന്‍ ധ്യാന കേന്ദ്രം അധികൃതര്‍ തയ്യാറായി”
ഉവ്വേയ്.. അത് മനസ്സിലാക്കണമെങ്കില്‍ ആ സമയത്ത് അവിടം സന്ദര്‍ശിച്ച വി.വി.ഐ.പികളെ നോക്കിയാല്‍ മതി. (അന്ന് പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ തപ്പിയാല്‍ മതിയല്ലോ, ഉദാ: ഹിന്ദുസ്ഥാന്‍ ടൈംസിലെ വാര്‍ത്തയുടെ അവസാന ഭാഗം വായിക്കൂ [ക്ഷമിക്കുക.. പഴയ മലയാളം പത്രങ്ങള്‍ നെറ്റില്‍ നിന്നും കിട്ടിയില്ല])
"അന്വേഷണം അതിക്രമത്തിന്റെ സ്വഭാവത്തിലേയ്ക്ക് കടന്നപ്പോള്‍”...
തങ്ങള്‍ക്ക് ദഹിക്കാത്ത പല സത്യങ്ങളും വെളിയില്‍ വന്നപ്പോള്‍ എന്ന് എഴുതുന്നതായിരുന്നില്ലേ ശരി.
വി.വി.ഐ.പികളെ കൊണ്ടും രക്ഷയില്ല എന്ന് കണ്ടതോടെ എന്നും കൂടി എഴുതി ചേര്‍ക്കേണ്ടിയിരിക്കുന്നു.
“പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ച് വിടാനും”..
അതായിരുന്നല്ലോ വേണ്ടിയിരുന്നതും.
“അടിസ്ഥാനരഹിതമെന്ന് ലോക്കല്‍ പോലീസ്”..
അങ്ങിനെയല്ലേ വരൂ... വി.വി.ഐ.പികള്‍ വെറുതെയാണോ അവിടം സന്ദര്‍ശിച്ചത്...
ലൈംഗിക പീഡനം നടന്നിട്ടില്ല എന്ന് ലോക്കല്‍ പോലീസ് കണ്ടെത്തി എന്നും ദീപിക.
ഐസ്ക്രീം പാര്‍ലര്‍ പോലെയുള്ള കേസ്സുകള്‍ നമ്മള്‍ എത്ര കണ്ടതാ.... അത് യു.എസ്സി.നെ കണ്ട് പഠിക്കണം. തങ്ങളുടെ പള്ളിയിലെ അച്ചന്മാര്‍ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തിയെന്ന് സമ്മതിച്ച് കോടിക്കണക്കിന് ഡോളേര്‍സ്സാണ് പീഡനത്തിനിരയായവര്‍ക്ക് നല്‍കുന്നത്....
ഇനി നമ്മുടെ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ തന്നെ രംഗത്ത് ഇറങ്ങണം... അത് വരെ കാത്തിരിക്കാം..
ഇത് മറ്റൊരു അഭയാ കേസ്സ് പോലെയോ... അതോ പുട്ടപര്‍ത്തിയിലെ മനുഷ്യ ദൈവത്തിന്റെ കഥ പോലെയോ... (എങ്ങും എത്താതെയോ അതോ ഒന്നും സംഭവിക്കാതെയോ)... കാത്തിരുന്ന് കാണാം...
നോട്ട്: ഇവിടെ കുത്തിക്കുറിക്കുന്നത് ഞാന്‍ പത്ര വാര്‍ത്തകളിലൂടെ കടന്ന് പോകുമ്പോള്‍ കാണുന്ന വൈരുദ്ധ്യങ്ങളെയാണ്. അല്ലാതെ ഒരു പ്രത്യേക മതത്തിനെയോ, വ്യക്തിയെയോ, പ്രസ്ഥാനത്തിനെയോ കരിവാരി തേയ്ക്കുവാനല്ല. ഈ നോട്ട് എഴുതുവാന്‍ കാരണം എന്റെ പഴയ കുത്തിക്കുറിക്കലുകള്‍ക്ക് അഭിപ്രായം പറഞ്ഞവരില്‍ ചിലര്‍ ഇത്തരം ഒരു സംശയം ഉന്നയിച്ചതിനാലാണ്.
Tuesday, March 11, 2008
മുരിങ്ങൂര്‍ കേസും....
Monday, March 10, 2008
കൈ വിട്ട് പോകുമോ?
Friday, March 7, 2008
കണ്ണൂര്‍ വീണ്ടും ചുവക്കുന്നു...
Thursday, March 6, 2008
മെത്രാന് മുണ്ടാട്ടം മുട്ടിയാല്‍...
കാശ് കൊടുക്കുവാന്‍ ത്രാണിയില്ലാതിരുന്ന, തങ്ങളുടെ അവസരം നഷ്ടപ്പെട്ട ആ പാവം തൊഴിലന്വേഷകര്‍ക്ക് പോയത് പോയി.. ആ അവസരം അവര്‍ക്ക് തിരിച്ച് കിട്ടില്ലല്ലോ..
ഇവര്‍ മാപ്പെങ്കിലും പറഞ്ഞു.. പണിക്കരേട്ടനില്‍ നിന്നും, വെള്ളാപ്പള്ളി അനിയനില്‍ നിന്നും ഇത്തരം ഒന്ന് പ്രതീക്ഷിക്ക വേണ്ട...
Monday, March 3, 2008
കേന്ദ്ര ബഡ്ജറ്റിലെ കെണി...


