എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Wednesday, May 28, 2008

“കണ്ണുണ്ടായാല്‍ പോരാ കാണണം”.. “അവതാര“ങ്ങള്‍ തകര്‍ത്താടുന്ന കേരളം!.... ഫോളോ അപ്പ്

“കണ്ണുണ്ടായാല്‍ പോരാ കാണണം”.. അതെ ഇനിയെങ്കിലും കേരളിയര്‍ കണ്ണ് തുറക്കണം. “സ്വാമി/നി“ മാര്‍ ഇല്ലായ്മയില്‍ നിന്നും കോടികള്‍ ആസ്തികളുള്ളവരായി മാറിയതെങ്ങിനെയെന്ന് തിരിച്ചറിയണം.

ഇന്ന് പിടിക്കപ്പെടുന്ന “സ്വാമി“മാര്‍ ഒരു അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ എവിടെയാകുമായിരുന്നെന്ന് ചിന്തിക്കണം. അന്ന് അവര്‍ ഒരു പക്ഷേ യു.എന്നിന്റെയും മറ്റും അകത്തളങ്ങളിലെ സിംഹാസനങ്ങളില്‍ കഴിയുമായിരുന്നു. ഒന്നുമില്ലെങ്കില്‍ ക്രിസ്ത്യന്‍ സഭാ മേലധ്യക്ഷന്മാരെയും, ലേഖകന്റെ “ആശ്രമാധിപ” യെയും പോലെ വിദ്യാഭ്യാസ കച്ചവടം നടത്തുവാനുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആശുപത്രികളും പണിയുമായിരുന്നു. അതിനുള്ള ഭാഗ്യം അവര്‍ക്കില്ലാതെ പോയി. ഇപ്പോള്‍ പിടിക്കപ്പെട്ട “സ്വാമി/നി“ മാരില്‍ ഭൂരിപക്ഷവും സാമൂഹിക പ്രവര്‍ത്തനം നടത്തുന്നവര്‍ തന്നെയായിരുന്നു. എറണാകുളത്ത് നിന്ന് അറസ്റ്റിലായ സന്തോഷ് അവിടെ ഒരു അഭയ കേന്ദ്രം നടത്തുകയായിരുന്നില്ലേ. ഒരു 5-10 വര്‍ഷം കഴിഞ്ഞിരുന്നുവെങ്കില്‍ രാഷ്ട്രപതിയും കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തികള്‍ അയാളുടെ അടുത്ത് ഭയഭക്തിയോടെ നില്‍ക്കുമായിരുന്നില്ലേ. അയാള്‍ക്കും ദാനമായിട്ടാണ് വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ പണം നല്‍കിയതെന്ന് അവകാശപ്പെടുന്നത്.

പിന്നെ ലേഖകന്‍ വിശ്വസിക്കുന്ന “ആശ്രമാധിപ” ഓരോ നയാ പൈസ കണക്ക് സര്‍ക്കാരിനെ ബോധിപ്പിക്കുന്നുണ്ടെന്ന് പറയേണ്ടത് സര്‍ക്കാരാണ്. അത് സര്‍ക്കാര്‍ പറയുവാന്‍ തയ്യാറാകുമോ? ലേഖകന്‍ അവകാശപ്പെടുന്നത് പോലെ കോടിക്കണക്കിന് ഭക്തജനങ്ങളുള്ളപ്പോള്‍......

എന്തായാലും 10 പൈസ 10 രൂപയാക്കി മാറ്റുന്ന വിദ്യ സര്‍ക്കാരിന് കൂടി പകര്‍ന്ന് കൊടുക്കുന്നത് നല്ലതാണ്.

സുനാമിയും, വെള്ളപ്പൊക്കവും, ഉരുള്‍പൊട്ടലും ഉണ്ടായപ്പോള്‍ ഇന്ന് “സ്വാമി”മാര്‍ക്കെതിരെ ശബ്ദമുയര്‍ത്തിയവര്‍ എവിടെയായിരുന്നൂ എന്നാണ് പുള്ളിയുടെ മറ്റൊരു ചോദ്യം.. ഒന്ന് മനസ്സിലാക്കുക ഇവര്‍ക്കൊന്നും കോടിക്കണക്കിന് അനുയായികളില്ല. വിദേശത്ത് നിന്നും പണവും കിട്ടുവാനുള്ള വഴിയില്ല... എങ്കിലും പലരും നുള്ളിപ്പെറുക്കി കൊടുത്തിരുന്നു എന്ന കാര്യം മറക്കരുത്. ഞാനും എന്റെ “അമ്മ”യും മാത്രമേ ഈ കേരളിയരെ സഹായിക്കുവാനുള്ളൂ എന്ന ജല്പനങ്ങള്‍ ജനങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് തിരിച്ചറിയുക.

തെറ്റ് ചെയ്യുന്നില്ലെങ്കില്‍ പിന്നെ വിമര്‍ശനങ്ങളെ ഭയപ്പെടുന്നത് എന്തിനാണ്? തലയില്‍ കോഴിത്തൂവല്‍ എന്ന് പറയുമ്പോള്‍ സ്വന്തം തല തപ്പി നോക്കുന്നത് പോലെയായി ഈ ലേഖനം. എന്തായാലും യുവജന സംഘങ്ങള്‍ മുടിയും താടിയും വടിക്കില്ല എന്ന് ഇദ്ദേഹത്തിന് ആശ്വസിക്കാം.... തൊടുവാന്‍ ധൈര്യമില്ലാഞ്ഞിട്ടു തന്നെ...

പിന്നെ “സ്വാമി” തന്നെ പറയുന്നത് പോലെ “ചിന്തയിലും പ്രവര്‍ത്തിയിലും പക്വത വേണ്ട“ ഒരാളുടെ വാക്കുകളാണോ ഈ ലേഖനം വായിക്കുന്നവര്‍ക്ക് കിട്ടുന്നത്? തങ്ങളെ വിമര്‍ശിക്കുന്നവരോടുള്ള ഒരു സാധാരണക്കാരന്റെ രോഷ പ്രകടനം മാത്രമായി ഈ ലേഖനം അധപതിപ്പിച്ചത് വളരെ ദയനിയമായി പോയി. പിന്നെ സന്യാസി വര്യന്മാര്‍ക്കൊപ്പം തന്റെ “മഠാധിപയെ” കൂട്ടിയതിലൂടെ, അവരേക്കാള്‍ ഒക്കെ മുന്നിലാണ് തന്റെ “മഠാധിപ” എന്ന് സമര്‍ത്ഥിക്കുവാന്‍ ശ്രമിക്കുന്നതിലൂടെ ഈ “സ്വാമി” എവിടെ നില്‍ക്കുന്നു എന്ന് മനസ്സിലാക്കാം.

Tuesday, May 27, 2008

“അവതാര“ങ്ങള്‍ തകര്‍ത്താടുന്ന കേരളം!

കേരളത്തെ നോക്കി വിവേകാനന്ദന്‍ ഭ്രാന്താലയം എന്ന് വിളിച്ചത് കേരളിയരുടെ മത ഭ്രാന്ത് കണ്ടിട്ടാണ്. മതത്തിന്റെ പേരില്‍ വിശ്വാസികളെ മുതലെടുക്കുന്ന മത മേധാവികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുകയും വിശ്വാസികളില്‍ തങ്ങളുടെ ഗൂഢലക്ഷ്യങ്ങള്‍ അടിച്ചേല്‍പ്പിച്ച് അവരെ ഭിന്നിച്ച് വളര്‍ന്ന് നില്‍ക്കുന്നവരെ കണ്ടിട്ടാണ്.

http://www.youtube.com/watch?v=jS70n4xT2lU







ഇന്ന് ആ പഴയ അവസ്ഥയിലേയ്ക്ക് കേരളം എത്തി നില്‍ക്കുന്നു. മതത്തിന്റെയും വിശ്യാസത്തിന്റെയും പേരില്‍ ജനങ്ങളെ മുതലെടുത്ത് തഴച്ചു വളരുന്ന സ്വാമിമാരെയും, വിശുദ്ധ പ്രാര്‍ത്ഥന‍ക്കാരെയും, മുല്ലാക്കമാരെയും കുറിച്ച് ലോകം ഒരു ഞെട്ടലോടെ തിരിച്ചറിയുവാന്‍ തുടങ്ങിയിരിക്കുന്നു...



മുടി നീട്ടി വളര്‍ത്തി അന്തരീക്ഷത്തില്‍ നിന്ന് ഭസ്മവും, ശിവലിംഗങ്ങളും, മാലകളും എടുക്കുന്ന സിദ്ധന്മാര്‍ അയല്‍ സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുമെന്ന് കരുതിയ കേരളിയരെ, കൊച്ചിയിലെ തന്ത്രി കേസ്സും, തൃശൂരിലെ ഒരു ധ്യാന കേന്ദ്രത്തില്‍ നടന്ന റെയ്ഡും ഞെട്ടിക്കുവാന്‍ തുടങ്ങി. 100% സാക്ഷരരുള്ള ഈ കേരളത്തില്‍ ആധ്യാദ്മികതയുടെ പേരില്‍ വളരെ സുഖമായി പലതും നടക്കും എന്ന് ഇന്ന് കേരളത്തിന്റെ എല്ലാ ഭാഗത്ത് നിന്നുമായി ഉയര്‍ന്നു വരുന്ന വാര്‍ത്തകള്‍ തെളിയിക്കുന്നു.





എറണാകുളത്ത് വളരെ അവിചാരിതമായി ഒരു “സ്വാമി”ക്കെതിരെ ഉയര്‍ന്ന് വന്ന ഒരു ആരോപണം, കേരളത്തിലെ ജാതി-മത ഭേതമന്യേയുള്ള വിശ്വാസികളെ വിഢികളാക്കി അവരെ മുതലെടുക്കുന്ന ഡസന്‍ കണക്കിന് സ്വാമിമാരെയും, വിശുദ്ധ പ്രാര്‍ത്ഥന‍ക്കാരെയും, മുല്ലാക്കമാരെയും തുറന്ന് കാട്ടുവാന്‍ അവസരം നല്‍കി.







എന്നാല്‍ ആത്മിയതയുടെയും, പ്രാര്‍ത്ഥനയുടെയും പേരില്‍ മുതലെടുത്തു കൊണ്ടിരിക്കുന്ന വന്‍ സ്രാവുകളെ തൊടുവാന്‍ സര്‍ക്കാരിന് കഴിയുമോ എന്നത് സംശയമാണ്. യുക്തിവാദികളുടെയും, ആര്യാടന്റെയും വെല്ലു വിളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമോ? ഇല്ല എന്ന് എളുപ്പത്തില്‍ പറയുവാന്‍ കഴിയും. കാരണം അവര്‍ വോട്ടു ബാങ്കുകളായി കഴിഞ്ഞു.







ഇതിനിടയില്‍, പകരം തിരിച്ചൊന്നും ചെയ്യുവാന്‍ കഴിയാത്ത ചില “സ്വാമി“മാരുടെ മുടിയും താടിയും മുറിക്കുവാനും “ആശ്രമങ്ങള്‍” തകര്‍ക്കുവാനും വലത്-ഇടത്-മദ്ധ്യ-സാമുദായിക യുവജന സംഘടനകള്‍ രംഗത്തിറങ്ങി കഴിഞ്ഞു. അവര്‍ നിയമം കയ്യിലെടുത്ത് കഴിഞ്ഞു... ഇവര്‍ ധൈര്യമുണ്ടെങ്കില്‍ ആരാധക വൃന്ദങ്ങളുള്ള, നാളുകളായി സംശയത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്ന വ്യക്തികളുടെയും, സ്ഥാപനങ്ങളുടെയും തനി നിറം പുറത്ത് കൊണ്ട് വരുവാന്‍ ധൈര്യം കാണിക്കുമോ?

ഇന്ന് “സ്വാമി”മാരുടെയും അവര്‍ നടത്തുന്ന ട്രെസ്റ്റ്കളുടെയും സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി വിദേശ കറന്‍സികളും, അനധികൃത ഇടപാടുകളും കണ്ടെത്തുന്നു. ഇത് പോലെ തന്നെ എന്ത് കൊണ്ട് കൊല്ലത്തെയും, കോട്ടയത്തെയും, തൃശൂരിലെയും, മലപ്പുറത്തെയും “കേന്ദ്രങ്ങളില്‍‍” റെയ്ഡ് നടത്തുന്നില്ല.



എന്ത് കൊണ്ട് ഈ കള്ള നാണയങ്ങള്‍ക്ക് കേരളിയരെ പറ്റിക്കുവാന്‍ കഴിയുന്നത്? ഒറ്റ ഉത്തരമേയുള്ളൂ.... 1940-60കളില്‍ യുവജനങ്ങള്‍ക്ക് മുന്‍പില്‍ സ്വാതന്ത്ര സമരമെന്നും, തൊഴിലാളികളുടെയും-ഭൂമിയില്ലാത്തവരുടെയും അവകാശ സമരങ്ങളെന്നുമുള്ള ലക്ഷ്യങ്ങള്‍ നിരത്തുവാന്‍ അന്നത്തെ രാഷ്ട്രീയ സംഘടനയ്ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്നോ... അധികാരത്തിനായി വടം വലിക്കുക, കിട്ടുന്നത് പോക്കറ്റിലാക്കുക, അധികാരം നിലനിര്‍ത്തുവാന്‍ എന്ത് വിടു പണിയും ചെയ്യുക എന്നിങ്ങനെയുള്ളത് മാത്രമേ ഭൂരിപക്ഷ രാഷ്ട്രീയക്കാര്‍ക്കും യുവജനങ്ങള്‍ക്കായി കാണിച്ച് കൊടുക്കുവാനുള്ളൂ. തന്റെയും, കുടുംബത്തിന്റെയും വ്യഥകള്‍ പങ്കുവെയ്ക്കുവാന്‍ ആരുമില്ലാതായി. ഇത് മുതലെടുക്കുവാന്‍ ചില കപട ആത്മീയര്‍ രംഗത്തെത്തി. ഇവര്‍ക്ക് ചില രാഷ്ടീയക്കാരും, മത മേലാളന്മാരും തണല്‍ നല്‍കിയതോടെ കാര്യങ്ങള്‍ എളുപ്പമായി.



കുഞ്ഞു മത്സ്യങ്ങളെ മാത്രമല്ല വമ്പന്‍ സ്രാവുകളെയും വലയിലാക്കിയില്ലെങ്കില്‍ വീണ്ടും ഈ കപട വേഷധാരികള്‍ രംഗത്തിറങ്ങും....

Saturday, May 24, 2008

സംസ്കാരങ്ങളെ പറ്റി സംസാരിക്കുവാന്‍ ഏറ്റവും യോഗ്യര്‍


പുതിയ ഏഴാം ക്ലാസ്സ് പാഠപുസ്തകം പിന് വലിക്കണം... ഭാരത സംസ്കാരത്തിന് കളങ്കം വരുത്തുന്നതാണത്രേ......

സംസ്കാരങ്ങളെ പറ്റി സംസാരിക്കുവാന്‍ ഏറ്റവും യോഗ്യര്‍ ഇവരാണല്ലോ... പിടിച്ചടക്കിയ രാജ്യങ്ങളില്,‍ അമേരിക്ക ഉള്‍പ്പെടെ, ആ രാജ്യങ്ങളിലെ ജനങ്ങളുടെ സംസ്കാരങ്ങളെ ചരിത്ര താളുകളിലാക്കിയ മേലാളന്മാരുടെ പിന്‍ ഗാമികള്‍ക്ക് മാത്രമേ ഇന്ന് ലോക സംസ്കാരങ്ങളെ പറ്റി സംസാരിക്കുവാന്‍ അര്‍ഹതയുള്ളൂ....

കേരളത്തില്‍ ഫിലിം ഫീല്‍ഡില്‍ നിലവിലുള്ള പ്രതിസന്ധിയെ തുടര്‍ന്ന് ജനങ്ങള്‍ എങ്ങിനെ തമാശകള്‍ കണ്ട് ആസ്വദിക്കുമെന്ന പേടി വേണ്ട. ഇത്തരം “അച്ചന്‍ “ തമാശകള്‍ ഇനിയും പ്രതീക്ഷിക്കാമല്ലോ...

Friday, May 23, 2008

സ്കൂള്‍ അധ്യാപകര്‍ക്ക് യോഗ്യത പരീക്ഷ ആവശ്യമോ?


ദീപികയുടെ മുഖപ്രസംഗം വായിച്ച് കഴിഞ്ഞപ്പോള്‍ തോന്നിയ സംശയമാണിത്. അതില്‍ പറയുന്നത് പോലെ ബി.എഡ്. ഉണ്ട് പിന്നെയെന്തിന് മറ്റൊരു പരൂക്ഷ? ശരിയല്ലേ....

പക്ഷേ സ്കൂള്‍ അധ്യാപകര്‍ക്ക് അത് വേണ്ടെങ്കില്‍ പിന്നെയെന്തിനാണ് +2 അധ്യാപകര്‍ക്ക് സെറ്റ് പരൂക്ഷ? അവരും ബി.എഡ്. പാസ്സായതല്ലേ? അതും പി.ജിയും., എം.ഫി.ലുമൊക്കെയുള്ളവര്‍... അതിനെ എന്ത് കൊണ്ട് അവര്‍ എതിര്‍ത്തില്ല? (സെറ്റ് പാസായാലേ നിലവില്‍ സ്കൂളിലുള്ള പി.ജി. അധ്യാപകര്‍ക്ക് +2വിലേയ്ക്ക് പ്രൊമേഷന്‍ കിട്ടുമായിരുന്നുള്ളൂ.. അല്ലെങ്കില്‍ മാനേജ്മെന്റിന് പുതിയ ആളെ നിയമിക്കാം.. പുതിയ നിയമനത്തിന് ലക്ഷങ്ങള്‍ വീണ്ടും കിട്ടുമല്ലോ.. അപ്പോള്‍ എതിര്‍ക്കാത്തത് സ്വാഭാവികം). കോളേജുകളില്‍ ഈ അടുത്ത കാലം വരെ പി.എച്ച്.ഡി. എടുത്തവര്‍ യു.ജി.സി. പാസാകണമായിരുന്നു. ഇന്നും എം.ഫി.ലുകാര്‍ക്ക് പി.ജി.കുട്ടികളെ പഠിപ്പിക്കുവാന്‍ യു.ജി.സി. വേണം. അപ്പോള്‍ ദീപികയുടെയും മനോരമയുടെയും മറ്റും തലപ്പത്തിരിക്കുന്നവരെ നിയന്ത്രിക്കുന്നവര്‍ എന്താ കുരുടന്മാരും വിഡ്ഢികുശ്മാണ്ഡങ്ങളുമാണോ? അതി ബുദ്ധിമാന്മാരാണ് അവര്‍.

യോഗ്യതാ പരീക്ഷ കൊണ്ട് വന്നാല്‍ ചില മാനേജ്മെന്റുകള്‍ക്ക് തോന്നുന്നവരെ തോന്നുന്ന പോലെ നിയമിക്കുവാന്‍ കഴിയില്ല. പണ്ട് യു.ജി.സി. വേണമെന്ന് നിര്‍ബന്ധം വന്ന വര്‍ഷം (1996-97) ലക്ഷക്കണക്കിന് “പടി”യാണ് അത്തരം കോളേജ് മാനേജ്മെന്റുകള്‍ക്ക് നഷ്ടമായത്. അന്ന് എന്തെങ്കിലും സംഭാവന തരണമെന്ന് കെഞ്ചി അവര്‍ നിയമനം കിട്ടിയ അധ്യാപകരുടെ പുറകെ നടക്കുന്ന കാഴ്ച എവിടെയും കാണാമായിരുന്നു (ഇന്ന് അവര്‍ ചോദിക്കുന്നതിലും കൂടുതല്‍ “പടി” കൊടുക്കുവാന്‍ തയ്യാറായി നില്‍ക്കുകയാണ് ഉദ്യോഗാര്‍ത്ഥികള്‍). പക്ഷേ കൊടുക്കാതിരുന്ന “വിരുതന്മാരുടെ“ നിയമന നടപടികള്‍ നീട്ടി വലച്ചത് ബാക്കി പത്രം.... ഇത് ആവര്‍ത്തിക്കാതിരിക്കുവാന്‍ ഇവര്‍ മുന്‍പേ കരുക്കള്‍ നീക്കുന്നു. അതിനായി പുതിയ പാഠപുസ്തകത്തിലെ ആശയങ്ങളെയും വരികളെയും വളച്ചൊടിച്ച് ഇതാണ് ഉദ്ദേശിച്ചതെന്നൊക്കെ പറഞ്ഞ് ജനങ്ങളില്‍ സംശയത്തിന്റെ വിത്തുകള്‍ പാകി മുതലെടുക്കുവാന്‍ ശ്രമിക്കുകയാണ് ഈ വിദ്യാഭ്യാസ കച്ചവടക്കാര്‍...

പിന്നെ വിദ്യാഭ്യാസ പരിഷ്കാരം തങ്ങളെ ബാധിക്കുന്നതാണെങ്കില്‍ ഏത് “കളി” കളിച്ചും സര്‍ക്കാരുകളെയും വ്യക്തികളെയും നിലം പൊത്തിക്കുക എന്നത് മാനേജ്മെന്റുകളുടേ കീഴ് വഴക്കമാണല്ലോ... അത് കൊണ്ട് തന്നെയാണല്ലോ ഇ.എം.എസ്സിനും ആന്റണിക്കും മുഖ്യമന്ത്രിപദം പോയതും.....

സര്‍ക്കാരിന്റെ മിനിമം ശബളം പറ്റുന്ന ലാസ്റ്റ് ഗ്രേഡ്കാരന് (ആ തസ്തികയിലും ദീപിക അവകാശപ്പെടുന്ന പി.ജി.ക്കാരുണ്ട് എന്ന് തിരിച്ചറിയുക) വരെ പി.എസ്സ്.സി. പരൂക്ഷ പാസാകണം. എന്നാല്‍ സര്‍ക്കാരിന്റെ എല്ലാ വിധ ആനുകൂല്യങ്ങളും പറ്റുന്ന എയ്ഡഡ് സ്കൂള്‍ അധ്യാപക-അനധ്യാപക നിയമനത്തിന് മാനേജ്മെന്റുകല്‍ക്ക് കാശു കൊടുത്ത് “ദ കിംഗിലെ“ ഡയലോഗ് പോലെ “ദ മോസ്റ്റ് ഒബീഡിയന്റ്...“ ആയാല്‍ മതി (അല്ലാത്തവരെ അവര്‍ ഇക്ഷ, ഇട്ട, ഇഞ്ഞ വരപ്പിക്കും). ഇന്ന് ന്യൂനപക്ഷങ്ങള്‍ക്ക്കാണ് മാര്‍ക്കറ്റ് എന്ന് ആറിയാവുന്ന വമ്പന്മാര്‍ ഇത്തരക്കാരെ മുന്‍പില്‍ നിറുത്തി കളിക്കുന്നു. ഭരണഘടനയില്‍ വ്യക്തമല്ലാത്ത നിയമം അവരുടെ വഴിക്ക് വളച്ചെടുത്ത് അലമുറയിടീക്കുന്നു. ഇന്ന് കേരളത്തില്‍ എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ന്യൂന പക്ഷ സര്‍ട്ടിഫിക്കറ്റുള്ളത്? വിരലില്‍ എണ്ണാവുന്നവര്‍ക്ക് മാത്രം... ബാക്കിയുള്ള ബഹുഭൂരിപക്ഷവും ആള്‍ ബലവും, കൈക്കരുത്തും കാട്ടി സര്‍ക്കാരിനെ പേടിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്.

വിദ്യാഭ്യാസത്തെ വ്യവസായമായി കാണുന്ന ഇത്തരം ചിലരുടെ കൈയ്യില്‍ നിന്നും മോചനം കിട്ടിയാലേ കേരളത്തിലെ വിദ്യാഭ്യാസ മേഖല രക്ഷപ്പെടുകയുള്ളൂ...

Wednesday, May 21, 2008

എസ്സ്.എസ്സ്.എല്‍.സി. റിസള്‍ട്ട്: വിവാദം എന്തിന്?


എസ്സ്.എസ്സ്.എല്‍.സി. ഫലം വരുന്ന്തിന് മുന്‍പ് തന്നെ %നത്തെ ചൊല്ലി ബഹളം തുടങ്ങിയിരുന്നു. ഇതിന് മെയ് 15നു മന്ത്രി മറുപടി നല്‍കി (http://www.keralakaumudi.com/news/print/may15/page6.pdf). എന്നാല്‍ ഇതൊന്നും മതിയായ വിശദീകരണമല്ല എന്ന് പറഞ്ഞ് ഇപ്പോളും ചിലര്‍ തെക്ക് വടക്ക് നടക്കുന്നു.

എസ്സ്. എസ്സ്.എല്‍.സി. ഫലം വിലയിരുത്തിയാല്‍ 2005ല്‍ 58.49%, 2006ല്‍ 68.00%, 2007ല്‍ 82.29%, 2008ല്‍ 92.09%. അപ്പോള്‍ ഇവര്‍ പ്രചരിപ്പിക്കുന്നത് പോലെ ഒറ്റയടിക്ക് 92%ല്‍ എത്തിയതല്ല.

പിന്നെ ഐ.സി.എസ്സ്.സി.യുടെയും, സി.ബി.എസ്സ്.സി.യുടെയും %ത്തെ പറ്റി ചോദിച്ചാല്‍ ഇവയും എസ്സ്.എസ്സ്.എല്‍.സി.യും തമ്മില്‍ നിലവാരത്തില്‍ വ്യത്യാസമുണ്ട് എന്നാണ് അവര്‍ വാദിക്കുന്നത്. അതായത് കേരളാ സിലബസ്സ് പഠിപ്പിക്കുന്നവരും, പഠിക്കുന്നവരും നിലവാരമില്ലാത്തവരാണെത്രേ!

സര്‍ക്കാര്‍ സ്കൂളുകളാണല്ലോ വിജയ ശതമാനം കുറയ്ക്കുന്നതിന് കാരണക്കാര്‍. പി.എസ്സ്.സി. വഴി പഠിപ്പിക്കുവാന്‍ വന്ന അധ്യാപകര്‍ക്ക് നിലവാരമില്ല എന്ന് പറയുന്നവരെ എന്ത് ചെയ്യണം. അപ്പോള്‍ പിന്നെ പിള്ളേരുടെ നിലവാരമാകണം കാരണം. എയ്ഡഡ് സ്കൂളുകളില്‍ പഠിക്കുവാന്‍ സാമ്പത്തിക പാങ്ങില്ലാത്ത ഭൂരിപക്ഷവും ചെന്നെത്തുന്നത് സര്‍ക്കാര്‍ സ്കൂളുകളിലാണ്. അവര്‍ക്ക് മറ്റേ പിള്ളേരെ പോലെ കാശ് കൊടുത്ത് ട്യൂഷന് പോകുവാനും കഴിവില്ല. പഠിപ്പിക്കുന്നത് പഠിച്ച് നടക്കുന്ന അവരില്‍ ഭൂരിപക്ഷത്തിനും പുനര്‍വായനയ്ക്ക് പോലും സമയം കിട്ടാറില്ല എന്ന സത്യം നാം മറക്കരുത്. ഇതിനെ മറികടക്കുവാന്‍ ഇതുവരെ വന്ന ഏതെങ്കിലും സര്‍ക്കാര്‍ തുനിഞ്ഞോ? ഇല്ല. എന്നാല്‍ സി.ബി.എസ്സ്.സി.യിലെ പോലെ നിരന്തര മൂല്യ നിര്‍ണ്ണയവും, പ്രൊജക്ടുകളും കൊണ്ടു വന്നപ്പോള്‍ പഠന ഭാരം ലഘുവായി. സ്കൂളുകള്‍ക്ക് പുറമേ പുനര്‍വായനകള്‍ നടത്തി പഠിച്ചത് മനസ്സില്‍ പതിപ്പിക്കുവാന്‍ ഏക വഴി അവരുടെ വീടുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുക എന്നതായിരുന്നു. ഇതിനായി സര്‍ക്കാരിന് എന്‍.ജി.ഒ.കളുടെയും, അയല്‍ക്കൂട്ടങ്ങളുടെയും സഹായം ലഭിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി അധ്യാപകരും, ഇക്കൂട്ടരും ചേര്‍ന്ന് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ട്. ഇതിന്റെ ഫലമാണ് ഇന്ന് കാണുന്ന 92% എന്ന് സമ്മതിച്ച് കൊടുക്കുവാന്‍ പ്രതിപക്ഷത്തെപ്പോലെ ചില കടുമ്പിടുത്തക്കാര്‍ക്ക് കഴിയില്ല. ഇത് തുടര്‍ന്നാല്‍ തങ്ങളുടെ വിദ്യാലയങ്ങളില്‍ നിന്നും കൊഴിഞ്ഞ് പോക്ക് നടക്കും എന്ന ഭീതിയുള്ള ചിലരും അവരുടെ പത്രങ്ങളിലൂടെ എതിര്‍ ചേരിയില്‍ ഇറങ്ങി കു-പ്രചരണം നടത്തുന്നു. (കേരളത്തിലെ 10ലെ പിള്ളേര്‍സ് ഏത് കോഴ്സ് കഴിഞ്ഞ് അവസാനം ഡിഗ്രിക്ക് പഠിക്കേണ്ടത് കേരളത്തിലെ സര്‍വകലാശാലകളിലാണെന്നത് മറ്റൊരു ദയനീയ അവസ്ഥ.)

സി.ബി.എസ്സ്.സി., ഐ.സി.എസ്സ്.സി. സിലബസ്സില്‍ പഠിക്കുന്നവരില്‍ ട്യൂഷനില്ലാത്ത ഒരാളെയെങ്കിലും ചൂണ്ടിക്കാണിക്കുവാന്‍ കഴിയുമോ, അവിടെ പഠിക്കുന്ന ഏതെങ്കിലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ കാണിച്ച് തരുവാന്‍ കഴിയുമോ? അപ്പോള്‍ അവിടെ വിജയ % കൂടുന്നത് പഠിതാക്കളുടെ എക്സ്ട്രാ പഠനമാണ് (അല്ലാതെ അവിടത്തെ അധ്യാപകരുടെ അതി ബുദ്ധിയൊന്നുമല്ല) , അതിന് കാശ് തന്നെ വേണം. എന്നാല്‍ ആ “എക്സ്ട്രാ“ പഠനം ഇപ്രാവശ്യം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും ലഭിച്ചപ്പോള്‍ സ്വാഭാവികമായും റിസള്‍ട്ട് ഉയര്‍ന്നു.

ഇവര്‍ ഉന്നത വിദ്യാഭ്യാസത്തിന് എവിടെ പോകും? ഇവരുടെ ഭാവി ഇരുളടഞ്ഞു എന്നൊക്കെ കണ്ണീര്‍ ഒഴുക്കുന്നത് കാണുമ്പോള്‍.... ഇവരൊക്കെ ജയിച്ചത് പ്രശ്നമായി എന്നുള്ളത് കൊണ്ടല്ല മറിച്ച് ഈ പ്രാവശ്യം ഏകജാലക സംവിധാനമാണുള്ളത്. അതിനാല്‍ അര്‍ഹതപ്പെട്ടവന് സീറ്റ് കിട്ടും. ഏകജാലകമില്ലായിരുന്നെങ്കിലുള്ള അവസ്ഥ ഒന്ന് ആലോചിക്കൂ. മാനേജ്മെന്റ് സീറ്റിന് അവര്‍ എത്ര വിലയിടുമായിരുന്നു. ആ കാശൊക്കെ ഇപ്പോള്‍ വെള്ളത്തിലായി. എല്ലാ വിദ്യാലയങ്ങളിലും ഒരേ ദിവസം ഇന്റര്‍വ്യൂ വെച്ച് പഠിതാക്കളുടെ മാതാപിതാക്കളെ ടെന്‍ഷന്‍ അടിപ്പിച്ച് ചോദിക്കുന്ന കാശ് പിടുങ്ങുന്നതില്ലാതെയായി. പാവപ്പെട്ടവനും പഠിക്കുവാന്‍ അവസരം വരവായി.

അപ്പോള്‍ 92% വിജയത്തിന്മേലുള്ള കോലാഹളത്തിനും, ഏകജാലകത്തിനും തമ്മില്‍ ബന്ധമുണ്ട്. 92%ത്തില്‍ പിടിച്ച് സര്‍ക്കാരിനെ മുട്ടുകുത്തിച്ചാല്‍ ഏകജാലകം ഇല്ലാതാക്കാം, അതിന് മേന്‍പൊടിയായി എപ്പോഴും പ്രയോഗിക്കുന്ന ന്യൂനപക്ഷ കാര്‍ഡും ചിലര്‍ ഇറക്കി . ഇത് വഴി ഇപ്രാവശ്യം ഈ വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് പ്രവേശനത്തിലൂടെ കോടികള്‍ പിടുങ്ങാം . ഇതിനായിട്ടാണല്ലോ ഏകജാലക സംവിധാനം നീട്ടികൊണ്ട്പോകുവാനായി ചിലര്‍ കോടതിയെ സമീപിച്ചിരിക്കുന്നതും. സ്വയാശ്രയ നിയമത്തിന് പറ്റിയത് പോലെ ഇതിനും എന്തെങ്കിലും ഊരാക്കുടുക്ക് വരുമോ ആവോ?

കോടതി വിധി അനുകൂലമെങ്കില്‍ 92% വിജയത്തെ പുകഴ്ത്താം. അല്ലെങ്കില്‍ കൂടുതല്‍ ശക്തമായി ആഞ്ഞടിക്കാം. അത് വരെ 92% വിജയത്തെ തള്ളിപറഞ്ഞ് നടക്കാം.

Tuesday, May 20, 2008

ഇനി ഇവരെ തല്ലി നന്നാക്കണം...


ഒരിടത്ത് ഡോക്ടര്‍മാര്‍ സമരം ചെയ്ത് രോഗികളെ പരീക്ഷിക്കുന്നു.. മറ്റൊരിടത്ത് ഭക്ഷണസുരക്ഷാ പദ്ധതിയുടെ പേരില്‍ പോര് നടക്കുന്നു... പ്രതിപക്ഷമാണെങ്കില്‍ എസ്സ്.എസ്സ്.എല്‍.സി.യുടെ പുറകെ.... ഇവരുടെയൊക്കെ ചന്തിക്ക് പഴുപ്പിച്ച ചൂരലുകൊണ്ട് രണ്ട് അടി കൊടുക്കേണ്ട സമയം കഴിഞ്ഞു....

ഐ.സി.എസ്.ഇ. 98% വിജയം... എവിടെ മഞ്ഞപിത്തക്കാര്‍??

മഞ്ഞപിത്തക്കാര്‍ ഇതിനെക്കുറിച്ച് എന്ത് പറയുമോ ആവോ? ഓ ഇത് കടുപ്പന്‍ ടീമുകള്‍ നടത്തുന്ന പരൂക്ഷയല്ലേ.... വാല്യൂവേഷന്‍ എങ്ങിനെയെന്ന് പുറത്ത് അറിയില്ലല്ലോ... അപ്പ പിന്നെ ലത് ആ കുട്ടികളുടെ കഴിവ് തന്നെ...

പക്ഷേ കേരള സിലബസ്സ് പിള്ളേര്‍.. പറ്റില്ല.. പറ്റില്ല... എല്ലാ കൊല്ലവും പരീക്ഷ എഴുതുന്നത്... 70%വും മണ്ടന്മാരാ... തങ്ങളുടെ മക്കള്‍ ഒഴികെ...

കഴിഞ്ഞ രണ്ട് കൊല്ലമായി കേരള സര്‍ക്കാരും, എന്‍.ജി.ഒ.കളും, അയല്‍ കൂട്ടങ്ങളും ചേര്‍ന്ന് ചെയ്യുന്ന പ്രവര്‍ത്തികളെ അംഗീകരിക്കുവാന്‍ കഴിയാത്ത മനസ്സുല്ലവരെ എന്ത് ചെയ്യണം?

Sunday, May 18, 2008

“പന്തം കണ്ട ദീപിക”

എങ്ങിനെ സഹിക്കുവാന്‍ കഴിയും? കേരളത്തിലൊഴികെ മറ്റ് പ്രധാന സംസ്ഥാനങ്ങളിലൊന്നും ഈ പത്രത്തിന്റെ തലതൊട്ടപ്പന്മാര്‍ക്ക് കടന്ന് കയറുവാന്‍ കഴിഞ്ഞട്ടില്ലല്ലോ....
അങ്ങ് കൊറിയയും, ക്യൂബയും പൊക്കി അമ്മാനമാടി അവിടെ ജനാധിപത്യമില്ല എന്ന് കരയുന്നു. ഇവരുടെ വത്തിക്കാനില്‍ എന്നാ ജനാധിപത്യമാണ്? ഒരു പ്രാവശ്യം കയറി കഴിഞ്ഞാല്‍ പിന്നെ കാലം ചെയ്താലെ അടുത്ത ആള്‍ക്ക് കയറുവാന്‍ കഴിയൂ.. എന്ത് കൊണ്ട് 5 കൊല്ലം ക്ഴിയുമ്പോള്‍ മാറ്റികൂടാ...
ഇവരൊക്കെ ഒന്ന് പറയും മറ്റൊന്ന് ചെയ്യും... ജനാധിപത്യത്തിന്റെ ഫലമായി കാലം ചെയ്ത അവസാനത്തെ മാര്‍പ്പയുടെ അന്ത്യം എങ്ങിനെയെന്നത് ഇപ്പോഴും വിവാദത്തിലാണ്. (http://www.time.com/time/world/article/0,8599,1664189,00.html, http://www.foxnews.com/story/0,2933,297975,00.html).
കഴിഞ്ഞ സര്‍ക്കാരിനെ പറ്റിച്ച് കുറേ വിദ്യാഭ്യാസ വ്യവസായശാലകള്‍ ആരംഭിച്ചത് “നല്ല രീതിയില്‍” തുടര്‍ന്ന് കൊണ്ടു പോകുവാന്‍ ഈ സര്‍ക്കാര് അനുവദിക്കാത്തത് ഇവരെക്കൂടുതല്‍ പ്രകോപിതരാക്കിയിരിക്കുന്നു...‍‍
ഇതു വരെ ഇവിടെ ആര് ഭരണത്തിലേറി കഴിഞ്ഞാലും പിന്നെ ജനങ്ങളുടെ നന്മയല്ല മറിച്ച് സ്വന്തം പോക്കറ്റും, പാര്‍ട്ടിയുടെ നിലന്നില്‍പ്പുമാണ് ലക്ഷ്യം. അത് മാറ്റണമെന്ന് പറയുമ്പോള്‍ എന്തിന് ഇങ്ങനെ പന്തം കണ്ട പെരുച്ചാഴിയെ പോലെ പെരുമാറുന്നത്?
അത് പോലെ ഈ രണ്ട് കൊല്ലം ഈ സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങളൊന്നും ഇക്കൂട്ടര്‍ കണ്ടില്ലേ? ഒന്നുമില്ലേലും കേന്ദ്ര സര്‍ക്കാരിന് കഴിയാത്ത കാര്യം ബംഗാള്‍ വഴി ഈ സര്‍ക്കാരിന് കഴിഞ്ഞില്ലേ, അരി വില കുറച്ചു, കൈ വിട്ടു പോകുമായിരുന്ന പാലക്കാട് സ്റ്റേഷന്റെ പരിധി കുറച്ചെങ്കിലും വിട്ടു കിട്ടി, മുല്ല പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിന്റെ ഭാഗം കേള്‍ക്കുവാന്‍ തമിഴ്നാടും കേന്ദ്രവും തയ്യാറായി... പിന്നെ 92% എസ്സ്.എസ്സ്.എല്‍.സി. വിജയം, ഒഴിഞ്ഞ ഖജനാവില്‍ നിന്നു കൊണ്ടും വികസനം, കഴിഞ്ഞ സര്‍ക്കാര്‍ തീറെഴുതാന്‍ തീരുമാനിച്ച കാക്കനാട്ട് മേഖലയുടെ മോചനം, കയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി (ഇടയ്ക്ക് വച്ച് ചിലര്‍ പാലം വലിച്ചെങ്കിലും...) എന്തേ ഇതൊക്കെ പ്രതിപക്ഷത്തിനും ആയി ക്കൂടായിരുന്നോ അവരല്ലേ കേന്ദ്രത്തില്‍ ഭരിക്കുന്നത്.. ഒന്നുമില്ലേലും ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കാത്ത 2 കോണ്‍. കേന്ദ്ര മന്ത്രിമാരില്ലേ അവിടെ??
അപ്പോള്‍ ദീപികയ്ക്കും ജന സേവനമല്ല ലക്ഷ്യം... ഈ സര്‍ക്കാര്‍ എങ്ങാനും തുടര്‍ന്നാല്‍ തങ്ങളുടെ വ്യവസായ(വിദ്യാഭ്യാസ)സ്ഥാപനങ്ങള്‍ പൂട്ടി പോകുമോ എന്ന പേടിയാണ്.... നടക്കട്ടെ നടക്കട്ടെ.... ഇനിയും എഴുതൂ... പക്ഷേ ഈ ഉശിര് സിസ്റ്റര്‍ അഭയുടെ കൊലയാളികളെ അറസ്റ്റ് ചെയ്യുമ്പോളും ഉണ്ടാകണം... കാത്തിരുന്ന് കാണാം...

Friday, May 16, 2008

നാരായണ ഗുരുവിനെ ഇനിയെങ്കിലും വെറുതെ വിടൂ....


ഗുരുവിനും, എസ്സ്,എന്‍.ഡി.പിക്കും ഇനിയും മോചാനമില്ല....
ഗുരുവിനെ വെറുതെ വിടുവാന്‍ ജൂനിയര്‍ വെള്ളാപ്പള്ളിയും തയ്യാറാകുന്നില്ല. സീനിയര്‍, ഗുരുവിന്റെ വചനങ്ങള്‍ വളച്ചൊടിച്ച് ഗുരുവിനെ ചെറുതാക്കി. തന്റെ അവസാന നാളുകളില്‍ വിഗ്രഹാരാധന നിരുത്സാഹപ്പെടുത്തിയ ഗുരുവിനെ ഇതാ ജൂനിയര്‍ വെള്ളാപ്പള്ളി ക്ഷേത്രവിഗ്രഹമാക്കി അപമാനിക്കുവാന്‍ തുനിയുന്നു.... ഗുരുവിന്റെ ഗതികേട്...... പാവം ഗുരു......

Thursday, May 15, 2008

മുഖപ്രസംഗത്തിലൂടെ ദീപിക വീണ്ടും നുണപറയുന്നു ...


ഒരു വൈദികന്‍ ചീഫ് എഡിറ്ററായിരിക്കുന്ന ദിനപത്രം നുണ പറയുന്നത് വീണ്ടും കാണേണ്ടി വരുന്നു.
മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതിയുടെ രീതി ശരിയായില്ല എന്നാണ് സുപ്രീം കോടതി പറഞ്ഞത്. എന്നാല്‍ അത് മുരിങ്ങൂരിനെതിരെ നടന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞിരിക്കുന്നതായി ദീപിക വളച്ചൊടിച്ചിരിക്കുന്നു. അവിടത്തെ അച്ചനെതിരെയുള്ള മാനഭംഗ ആരോപണ കേസിന്റെ ഫയല്‍ പോലീസിനെ ഏല്‍പ്പിക്കണമെന്ന് പറഞ്ഞതില്‍ നിന്നും തന്നെ കുറ്റങ്ങള്‍ ഉണ്ടെങ്കില്‍ അത് ശരിയായ മാര്‍ഗ്ഗത്തിലൂടെ നിയമ നടപടി സ്വീകരിക്കണമെന്നാണ്. സുപ്രീം കോടതി കേസ്സ് ആളുകളുടെ കണ്ണില്‍ പൊടിയിടുവാന്‍ നടത്തിയ കളിയാണെന്ന് ആര്‍ക്കാണ് അറിയാത്തത്. ആരെങ്കിലും ശരിയായ ഒരു ഹര്‍ജ്ജി കൊടുത്താല്‍ പത്രങ്ങളിലൂടെ പുറത്ത് വന്ന ഞെട്ടിക്കുന്ന സത്യങ്ങള്‍ തെളിയില്ല എന്ന് കരുതാനാകുമോ. കണ്ടില്ലേ അഭയ കേസ്സിന്റെ പുതിയ വഴി തിരിവ്. അതിനാല്‍ കാത്തിരുന്ന് കാണാം.....

Wednesday, May 14, 2008

എസ്സ്.എസ്സ്.എല്‍.സി. ഫലവും വൃത്തികെട്ട രാഷ്ട്രീയ കളിയും

എസ്സ്.എസ്സ്.എല്‍.സി. ഫലം പുറത്ത് വന്നു. 92% വിജയം. ഇതിനായി കഴിഞ്ഞ ഒരു വര്‍ഷം പ്രയത്നിച്ച എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു.

പതിവ് പോലെ പത്രങ്ങള്‍ക്ക് എഴുതുവാന്‍ റാങ്കുകാര്‍ ഇല്ലാത്തതിനാലോ എന്തോ ഒരു സ്വാമിയുടെ വലിയ വാര്‍ത്തയ്ക്ക് പിന്നില്‍ ഒരു ചെറിയ വാര്‍ത്തയായി അത് അവസാനിച്ചു. എന്നാല്‍ പതിവിന് വിരുദ്ധമായി ദീപിക എസ്സ്.എസ്സ്.എല്‍.സി. ഫല വാര്‍ത്ത മുഖ പ്രസംഗമാക്കിയത് കണ്ടപ്പോള്‍ ആകാംശയോടെ അതിലൂടെ കടന്ന് പോയി. അപ്പോളല്ലെ ദീപികയുടെ പതിവ് ജല്പനങ്ങളാണെന്ന് കണ്ടത്. 92% വിജയത്തിലുള്ള കണ്ണ് കടി.

അതിന്റെ കൂടെ ഏകജാലകത്തിനെതിരെയും ഒരു കൊത്ത്. ഏകജാലകത്തിലൂടെ തങ്ങളുടെ കള്ള കളികളൊന്നും നടക്കില്ല എന്ന് കണ്ട് സഭ നേതൃത്വം നല്‍കുന്ന മാനേജ്മെന്റ് കമ്മറ്റികള്‍ ഏകജാലകത്തെ തള്ളി പറയുമ്പോള്‍ അവര്‍ക്ക് റാന്‍ മൂളാന്‍ ദീപികയും ചട്ടുകമാകുന്നു. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പ്ലസ്സ് വണ്ണിന് സീറ്റ് കൂട്ടിയിട്ടും തങ്ങള്‍ക്ക് കിട്ടാന്നത് കൊണ്ട് ദീപികയെ മുന്‍പില്‍ നിറുത്തി പൊറോട്ട് നാടകം നടത്തുന്നവരുടെ വൃത്തികെട്ട മുഖം വെളിച്ചത്ത് കാണുവാന്‍ കേരള കൌമുതിയുടെ “എതിര്‍പ്പിന് പിന്നില്‍ മെരിറ്റ് സീറ്റില്‍ തിരിമറി സാധ്യത ഇല്ലാതായത്” എന്ന വാര്‍ത്ത വായിച്ചാല്‍ മതി.






ഇനി രാഷ്ടീയ പാപ്പരത്തത്തെ കുറിച്ച്.
ഫലം തമാശയായിട്ടാണ് ചെന്നിത്തലയ്ക്ക് തോന്നിയത്. അങ്ങിനെയല്ലേ പുള്ളി പറയൂ. അരി വില വര്‍ദ്ധനവിന് കാരണം കേരള സര്‍ക്കാരാണെന്ന് പറഞ്ഞ് നടന്ന പുള്ളി കേന്ദ്രത്തിലെ തന്റെ സ്വാധീനം കൊണ്ട് അരി ഒപ്പിക്കാന്‍ പാട് പെട്ടിട്ടും ഒന്നും കിട്ടാതെ മടങ്ങി. എന്നാല്‍ ബംഗാളിലെ കര്‍ഷകരില്‍ നിന്നും അരി വാങ്ങി കേരള സര്‍ക്കാര്‍ അരി വില കുറച്ചിട്ടും അത് കണ്ടില്ലെന്ന് നടിച്ച് വിലവര്‍ദ്ധനവിന് കാരണം സര്‍ക്കാരാണെന്ന് പറഞ്ഞ് ഇപ്പോളും തെക്ക് വടക്ക് നടക്കുന്നു.


തങ്കച്ചന്‍ പതിവ് പോലെ വായില്‍ തോന്നിയത് പാടി.. 92നെ 93 ആക്കി തന്റെ വിഢിത്തം വീണ്ടും വെളിവാക്കി.

ഏറ്റവും നല്ല തമാശ എസ്സ്.എസ്സ്.എല്‍.സി.യുടെ എല്ല് കളഞ്ഞ ജേയ്ക്കബിന്റെ കമന്റാണ്.

ഇപ്രാവശ്യം എസ്സ്.എസ്സ്.എല്‍.സി. എഴുതിയവരുടെ എണ്ണം കഴിഞ്ഞ തവണത്തെക്കാള്‍ കുറവാണ്. ഫലം പരിശോധിച്ചാല്‍ പക്ഷേ എ പ്ലസ്സ് കാരുടെ എണ്ണം കൂടിയതായി കാണാം. ഇവര്‍ പറയുന്നത് പോലെ ജയിപ്പിക്കുവാന്‍ ഉദാരമായി “സംഭാവന“ ചെയ്തതാണെങ്കില്‍ എന്ത് കൊണ്ട് എ പ്ലസ്സ് കാരുടെ എണ്ണം കൂടി? കഴിഞ്ഞ ഒരു വര്‍ഷമായി എസ്സ്.എസ്സ്.എല്‍.സി. ക്കാരെ മെച്ചപ്പെടുത്തുവാന്‍ പാടുപ്പെട്ട ആയിര്‍ക്കണക്കിനാളുകളുടെയും, എഴുതിയ കുട്ടികളുടെയും പ്രയത്നത്തെ കളിയാക്കുന്ന ഇവര്‍ക്ക് കണ്ണുകടിയാണ് എന്നല്ലാതെ എന്ത് പറയാന്‍?

Tuesday, May 13, 2008

തീവ്രവാദികള്‍ വീണ്ടും രംഗത്തിറങ്ങി....

ഇപ്രാവശ്യം ജയ്പൂരില്‍.... തീവ്രവാദികള്‍ മെട്രോകളില്‍ നിന്നും ചെറിയ നഗരങ്ങളിലേയ്ക്ക് നീങ്ങുന്നു....
എന്ന് തീരും ഇന്ത്യയുടെ ഈ ദുരിതം?

Friday, May 9, 2008

എസ്സ്.എന്‍.ഡി.പി. യോഗത്തിന്റെ ഒരു യോഗം!



തുഷാറിനെ യോഗം ദേവസ്വം സെക്രട്ടറിയാക്കി... (അപ്പന്‍ ജീവിച്ചിരിക്കുമ്പോള്‍ ജനറല്‍ സെക്രട്ടറിയാകാന്‍ കഴിയില്ലല്ലോ.... അപ്പന്‍ കസേരയില്‍ നിന്ന് ഇറങ്ങില്ലല്ലോ) !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!


???????????????????????????????????







!!



!!



!!

ഏക കണ്ഠമായി തിരഞ്ഞെടുത്തു.....

തിരുവായ്ക്ക് എതിര്‍വായോ.....

എതിര്‍ക്കുവാന്‍ അവിടെ ആരിരുന്നിട്ടാണ്....

അങ്ങിനെയുള്ളവരെ പടിക്ക് പുറത്താക്കിയിട്ട് പതിറ്റാണ്ടുകളായില്ലേ....

Monday, May 5, 2008

ലോക പട്ടിണി കണ്ട് വികസിത രാജ്യങ്ങളും വിറളി പിടിക്കുന്നു....


ലോകം ഇന്ന് നേരിടുന്ന ഭക്ഷണ ക്ഷാമത്തിന് ഉത്തരവാദി ആര് എന്ന് കണ്ടെത്താനാവാതെ പരസ്പരം പഴി ചാരുന്ന സമയത്താണ് പുതിയ കണ്ട് പിടുത്തവുമായി അങ്കിള്‍ സാം രംഗത്തിറങ്ങിയിരിക്കുന്നത്. എല്ലാം ഒരൊറ്റ വസ്ഥുവിന് വേണ്ടി.. എണ്ണ...

ഇറാക്കില്‍ സദ്ദാം എണ്ണ ഇടപാട് ഡോളറില്‍ നിന്നും യൂറോയിലേയ്ക്ക് മാറ്റുവാന്‍ തീരുമാനിച്ചപ്പോള്‍ നാം കണ്ടത് മുട്ടന്‍ നുണയുമായി വന്ന് സദ്ദാമിനെ വകവരുത്തുന്നതാണ്. ഇതിലൂടെ ഇറാക്കിലെ എണ്ണ പാടശേഖരം കൈക്കലാക്കാം എന്ന് അവര്‍ കരുതി. എന്നാല്‍ സദ്ദാം ഇല്ലാത്ത ഇറാക്ക് ഇത്ര ഭയാനകമാകുമെന്ന് അവര്‍ ഒട്ടും കരുതിയില്ല. മതഭ്രാന്തന്മാരും സദ്ദാം അനുകുലികളും പാവ സര്‍ക്കാരിന്റെ അനുകൂലികളും എല്ലാം പരസ്പരം ഏറ്റ് മുട്ടുമ്പോള്‍ കോടികള്‍ നഷ്ടത്തിലാക്കി, സ്വന്തം ആളുകള്‍ ദിനം പ്രതി മരിച്ച് വീഴുന്ന കാഴ്ചയാണ് കാണുന്നത്. ഇറാനും ബുഷിനെതിരെയായി. ഈ അടുത്ത് അവര്‍ തങ്ങളുടെ വ്യാപാരം യൂറോയിലും, യെന്നിലും ആക്കി. ബുഷിന് പിടിച്ച് നില്‍ക്കണമെങ്കില്‍ എന്തെങ്കിലും തരികിട കാണിക്കാതെ രക്ഷയില്ലാതെയായി. ഒടുവില്‍ കണ്ടെത്തിയതാണ് ആഗോള താപനം എന്ന വിഡ്ഢിത്തം.
കുഴിച്ചെടുക്കുന്ന എണ്ണയ്ക്കെതിരെ ശാസ്ത്രജ്ഞരെ കൂട്ട് പിടിച്ച് പടയൊരുക്കുന്നതിനോടൊപ്പം തൊട്ടടുത്ത രാജ്യത്ത് ജൈവ ഇന്ദനം ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ട് അതിലേയ്ക്ക് പതുക്കെ തിരിഞ്ഞു.

എന്നാല്‍ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന വസ്തുവാണ് ഇതിനായി വേണ്ടത് എന്ന് മനസ്സിലാക്കിയ അവര്‍ മൂന്നാം ലോക രാജ്യങ്ങളിലെ കര്‍ഷകരെ കൊണ്ട് പണിയെടുപ്പിച്ച് തുടങ്ങി. കൂടുതല്‍ പണം കിട്ടുമെന്നറിഞ്ഞ അവര്‍ അരയും തലയും മുറുക്കി വികസിത രാജ്യങ്ങള്‍ക്കായി തങ്ങളുടെ പാടശേഖരങ്ങള്‍ ഉപയോഗിച്ച് തുടങ്ങി. എന്നാല്‍ പതിവ് പോലെ തങ്ങളുടെ ഭക്ഷണ സുരക്ഷ ഉറപ്പ് വരുത്തുവാന്‍ വികസിത രാജ്യങ്ങള്‍ മറന്നില്ല. ഒടുവില്‍ രണ്ട് കൊല്ലം കഴിഞ്ഞ് ഈ അവസരത്തില്‍ ലോക ചന്തയില്‍ ഭക്ഷണം കിട്ടാതായി. പതിവ് പോലെ മൂന്നാം രാജ്യങ്ങളിലെ ജനങ്ങള്‍ പട്ടിണിയിലായി. അവിടെ കലാപങ്ങള്‍ പൊട്ടി പുറപ്പെട്ടു.

എല്ലാ വിരലുകളും ബുഷിലേയ്ക്ക് നീണ്ട് തുടങ്ങി. രക്ഷകിട്ടാതായ പുള്ളി അതാ വെച്ച് താങ്ങുന്നു. ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ച മൂലം മദ്ധ്യ വര്‍ഗ്ഗം കൂടുതല്‍ തിന്നു കൊഴുക്കുവാന്‍ തുടങ്ങിയതാണ് യഥാര്‍ത്ഥ കാരണം.... അല്ലാതെ പുള്ളിയുടെ ജൈവ വള ഭ്രാന്തല്ല.

ഇത് കേട്ട ഉടനെ മിണ്ടാ വ്രതം നോക്കുന്ന ആന്റണി പോലും വായ തുറന്ന് പുള്ളിയെ ചീത്ത വിളിച്ചു. എന്നാല്‍ പതിവ് പോലെ ബുഷിന്റെ വേലക്കാരന്‍ മന്മോഹന്‍ ഇതിനെതിരെ വായ തുറന്നില്ല.


ലോകം പട്ടിണിയിലേയ്ക്ക് ആഴ്ന്നിറങ്ങുമ്പോളും നമ്മള്‍ കേരളിയര്‍ വിദ്യാഭ്യാസ കച്ചവടവും, മത ഭ്രാന്തും പുലമ്പി പതിവ് പോലെ ഭക്ഷണത്തിന് വേണ്ടി തമിഴന്റെയും, ആന്ദ്രക്കാരന്റെയും, ഇപ്പോള്‍ ബംഗാളിയുടെയും കനിവ് നോക്കിയിരിപ്പാണ്. മലകള്‍ കാര്‍ന്നെടുത്ത് നിലങ്ങള്‍ നികത്തുമ്പോഴും, വയലുകള്‍ നിരത്തി സ്മാര്‍ട്ട് സിറ്റികള്‍ പണിയുമ്പോഴും ചിലയിടങ്ങളില്‍ നിന്നായി ഉയര്‍ന്ന് വന്ന പ്രതിഷേധ ശബ്ദങ്ങള്‍ നാം ബോധ പൂര്‍വ്വം കേട്ടില്ല എന്ന് നടിച്ച് മുന്‍പോട്ട് പോകുന്നു....

Thursday, May 1, 2008

മൂന്നാം ലോക മഹായുദ്ധം നടക്കുമോ?

ഒടുവില്‍ അമേരിക്കയും ലോകവും പേടിച്ചിരുന്നത് പോലെ ഇറാന്‍ എണ്ണ വില്‍പ്പന ഡോളറില്‍ നിന്ന് യൂറോയിലേയ്ക്കും, യെന്നിലേയ്ക്കും മാറ്റി (പണ്ട് സദ്ദാം ഇതിന് തുനിഞ്ഞതിന്റെ ഫലമാണ് ഇറാക്ക് യുദ്ധം). ഇനി ഡോളറിന്റെ വില, ഇറാന്‍ പ്രസിഡന്റ് പറഞ്ഞപോലെ, കടലാസ് വില മാത്രമാകും (ഇത് കണ്ട് കൊണ്ട് തന്നെയാണ് ഇന്ത്യ ഇറാനോടൊത്ത് കൂടിയിരിക്കുന്നത്!). യഥാര്‍ത്ഥത്തില്‍ ഇതില്‍ ഭയപ്പെടുന്നത് അമേരിക്കയല്ല, ഡോളര്‍ വാരിക്കൂട്ടി സൂക്ഷിച്ച് വെച്ചിരിക്കുന്ന ചൈനയെ പോലെയുള്ള മറ്റ് രാജ്യങ്ങളാണ്. പക്ഷേ അത്ഭുതപ്പെടുത്തുന്നത് യൂറോയോടൊപ്പം യെന്നിനെ കൂടിചേര്‍ത്തതാണ്.


ഇനിയൊരു വ്യാജ ആക്രമണത്തിനുള്ള ധനശേഖരം എന്തായാലും അമേരിക്കയ്ക്കില്ല എന്നറിഞ്ഞ് കൊണ്ട് തന്നെയാണ് ഇറാന്‍ ഇറങ്ങിയിരിക്കുന്നത്. ഇനിയെന്ത്? ഒരു മൂന്നാം ലോക മഹായുദ്ധം?