വല്ലവരുടെയും “അച്ചാരം” വാങ്ങി കേരളത്തെ മത ഭ്രാന്തിലേയ്ക്ക് തള്ളി വിടുന്ന അച്ചാരുപറമ്പില്‍മാരും, താഴത്തുമാരും, ചെന്നി തലമാരും ഇതൊക്കെ കണ്ണ് തുറന്ന് കാണട്ടേ...
Monday, June 30, 2008
ദാ ജീവന്‍ മതമില്ലാതെ ഇവിടെ ജീവിക്കുന്നു
വല്ലവരുടെയും “അച്ചാരം” വാങ്ങി കേരളത്തെ മത ഭ്രാന്തിലേയ്ക്ക് തള്ളി വിടുന്ന അച്ചാരുപറമ്പില്‍മാരും, താഴത്തുമാരും, ചെന്നി തലമാരും ഇതൊക്കെ കണ്ണ് തുറന്ന് കാണട്ടേ...
Sunday, June 29, 2008
ജനന നിരക്ക്: മലപ്പുറം മുന്നില്‍
Saturday, June 28, 2008
റിയാലിറ്റി ഷോയ്ക്ക് ഒരു രക്തസാക്ഷി...
Friday, June 27, 2008
ഈ രക്ത ചൊരിച്ചില്‍ ആര്‍ക്ക് വേണ്ടി?
പണ്ടു മുതലേ രാജാവിന് വേണ്ടി ബലികഴിക്കുവാനുള്ളതായിരുന്നു പടയാളികളുടെ ജന്മം. പിന്നീട് സ്വാതന്ത്ര്യത്തിനെന്ന പേരില്‍.... അന്നും തലപ്പത്തിരിക്കുന്നവര്‍ക്ക് സമര പ്രഖ്യാപനത്തോടെ ജയിലില്‍ സുഖവാസം, പാവം ജനങ്ങള്‍ നിസ്സഹരണം എന്നും, വിപ്ലവം എന്നും പറഞ്ഞ് അടിയും തൊഴിയും വാങ്ങി. പിന്നീട് കാണുന്നത് ഒളിവില്‍ കഴിയുന്ന നേതാക്കളെയും അവര്‍ക്ക് വേണ്ടി വെടിയുണ്ടകളെ നെഞ്ചേറ്റിയവരെയാണ്. ഇന്നും മണിമാളികകളില്‍ ഇരുന്ന് സുഖിക്കുന്നവര്‍ സമരത്തിന് ആഹ്വാനം നല്‍കുമ്പോള്‍ ആ പഴയ പടയാളികളുടെ പ്രേതങ്ങള്‍ തെരുവിലിറങ്ങി രക്തസാക്ഷികളാകുന്നു..... അവര്‍ക്ക് ബാഷ്പാജ്ഞലികള്‍ അര്‍പ്പിക്കുവാന്‍ മേലാളര്‍ മണിമാളികകളില്‍ നിന്ന് ഇറങ്ങി വരും എന്ന പ്രതീക്ഷയില്‍ പടയാളികള്‍ വീണ്ടും തെരുവിലിറങ്ങുന്നു ...
ഈ രക്ത ചൊരിച്ചില്‍ ആര്‍ക്ക് വേണ്ടി?
Wednesday, June 25, 2008
കാത്തോലിക്ക സഭയുടെ മുഖം മൂടി മറ്റ് ക്രിസ്ത്യന്‍ സഭകള്‍ തുറന്ന് കാട്ടുന്നു..
Tuesday, June 24, 2008
രണ്ടാം “വിമോചന സമരം” സ്വപ്നം കാണുന്ന കാ.സഭ
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സ്വകാര്യ കോളേജ് നിയമന ഉത്തരവ് സര്‍ക്കാര്‍ പിന്‍ വലിക്കുമെന്ന് പറഞ്ഞാല്‍ ഈ സമരത്തില്‍ നിന്ന് എന്‍.എസ്സ്.സ്സ്. താനെ പിന്മാറും. പക്ഷേ കോടികളായി കിട്ടുവാനുള്ള കൈക്കൂലി കളയാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്? വിദേശ സഹായം നല്ല വണ്ണമുള്ളത് കൊണ്ട് നിങ്ങള്‍ക്ക് ഒരു പക്ഷേ വേണ്ടായിരിക്കാം...
Monday, June 23, 2008
പ്രേമ വിവാഹത്തില്‍ മത പരിവര്‍ത്തനത്തിലെ ആണ്‍ സ്വാധീനം
ഇവിടെ മനോരമയുടെ വാര്‍ത്ത ബേബി കഴിഞ്ഞ ദിവസം അഹമ്മദിന്റെ മകന്‍ വ്യത്യസ്ത ജാതിയില്‍ പെട്ട വിദേശിയെ കല്യാണം കഴിച്ചു എന്നു പറഞ്ഞതിനെ കുഞ്ഞാലി എതിര്‍ത്തതാണ്. അഹമ്മദിന്റെ മകന്‍ കെട്ടിയ പെണ്ണ് ഇപ്പോള്‍ ജാതി മാറിയതിനാല്‍ ബേബിക്ക് അങ്ങിനെ പറയാന്‍ അവകാശമില്ലത്രേ!! കുഞ്ഞാലിക്കയുടെ ഒരു തമാശ.
പണ്ട് പ്രേമിച്ച് വിവാഹം കഴിക്കുന്നവര്‍ തങ്ങളുടെ ജാതിയില്‍ തന്നെ വിശ്വസിച്ച് ശേഷിച്ച കാലം കഴിച്ചു കൂട്ടിയിരുന്നു. എന്നാല്‍ ഇന്ന് മറ്റൊരു പ്രവണതയാണ് കാണുന്നത്. പ്രേമിച്ച് വിവാഹം കഴിച്ചു കഴിഞ്ഞാല്‍ പെണ്ണിനെ ആണിന്റെ മതത്തിലേയ്ക്ക് (ഏത് മതമാണെങ്കിലും) ചേര്‍ക്കുന്നു. പ്രേമിച്ചു പോയി എന്ന ഒരൊറ്റ കാരണത്താല്‍ പെണ്ണിന് താന്‍ അന്ന് വരെ വിശ്വസിച്ച് വന്നതൊക്കെ വലിച്ചെറിയേണ്ടി വരുന്നു. ചില സന്തര്‍ഭങ്ങളില്‍ ആണുങ്ങള്‍ പെണ്ണിന്റെ മതവും സ്വീകരിക്കുന്നുണ്ട്. പക്ഷേ അത് മിക്കവാറും പെണ്ണിന്റെ പണത്തിന്റെ ബലം കൊണ്ടായിരിക്കും. ഗതികെട്ടും മതം മാറേണ്ടി വരുന്നവരും ഉണ്ട്. എന്റെ ഒരു സുഹൃത്തിന്റെ ക്രിസ്ത്യാനിയായ ഭാര്യ പറഞ്ഞത്: ഹിന്ദു മതത്തിലുള്ളവനെ കെട്ടിയതിനാല്‍ എന്നെ പള്ളിയില്‍ കയറ്റില്ല അത് കൊണ്ട് ഞാന്‍ അമ്പലത്തില്‍ പോകുന്നു. ഇനി ചുരുക്കം ചിലര്‍ പഴയ പോലെ തങ്ങള്‍ വിശ്വസിക്കുന്ന മതത്തില്‍ വിശ്വസിച്ച് ജീവിക്കുന്നുമുണ്ട്.
എന്ത് കൊണ്ട് ഇന്ന് ഈ അവസ്ഥ സംജാതമായി?
സമൂഹം എപ്പോഴും മേലോട്ടേ നോക്കൂ എന്ന് നാരായണ ഗുരു പറഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെയാണ് വയസ്സറിയിക്കല്‍ പോലെ അന്ന് “ആഘോഷിച്ചിരുന്ന“ പലതും സമൂഹത്തിലെ ഉന്നത വ്യക്തികള്‍ ഉപേക്ഷിക്കണം എന്ന് അദ്ദേഹം പറഞ്ഞത്. ഇന്ന് ഇവിടെ മകന്‍ കെട്ടി കൊണ്ട് വരുന്ന പെണ്ണിന്റെ മതം മാറ്റി അഹമ്മദിനെ പോലെയുള്ളവര്‍ സമൂഹത്തിന് വഴി കാട്ടുന്നു. എന്നിട്ട് ഏഴാം ക്ലാസ്സിലെ പാഠപുസ്തകത്തിനെതിരെ അനുയായികളെ തെരുവിലിറക്കുന്നു....
Sunday, June 22, 2008
കാത്തലിക്ക് മേലാള രാജ്യ ദ്രോഹികള്‍ക്ക് സര്‍ക്കാര്‍ വഴങ്ങരുത്...

കാ.സഭയുടെയും, പ്രതിപക്ഷത്തിന്റെയും തനി നിറം കാണൂ.. പാര്‍ട്ട്1






ഇതിന്റെ ബാക്കി ഭാഗമായ “മതമില്ലാത്ത ജീവന്‍” എന്ന ഭാഗം റെഫീക്ക് തന്റെ ബ്ലാഗില്‍ കൊടുത്തിട്ടുണ്ട് (http://rafeeqkizhattur.blogspot.com/2008/06/blog-post_22.html)
ഇവിടെ സത്യപ്രതിജ്ഞയും,ദളിതനെ കത്തിച്ചതും വലിയ തെറ്റാണന്നാണ് സമരക്കാരുടെ വാദം എന്നാല്‍ അവ രണ്ടും ചേര്‍ന്നു വരുന്ന സാഹചര്യത്തെ കുറിച്ച് തൊട്ടടുത്ത പേജില്‍ കൊടുത്തിരിക്കുന്ന ചോദ്യം വായിച്ചാല്‍ ഈ തെറ്റിദ്ധാരണ മാറും.
ഇനി ഈ പാഠ പുസ്തകത്തില്‍ കൊടുത്തിരിക്കുന്നത് സ്വന്തം ജീവിതാനുഭവങ്ങള്‍ എഴുതിയ എഴുത്തുകാരുടെ ഉദ്ദരണികളാണന്നുള്ളത് ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവിടെ ഫസ്റ്റ് ഹാന്‍ഡ് എക്സ്പീരിയന്‍സ് ആണ് വിദ്യാരത്ഥികള്‍ പഠിക്കുന്നത്...
പണ്ട് താഴെക്കിടയിലുള്ളവര്‍ എങ്ങിനെയാണ് ജീവിച്ചിരുന്നത് എന്ന് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചറിയുവാന്‍ “എച്ചില്‍” എന്ന ഭാഗം മതിയാകും...
“നവീകരണ ശ്രമങ്ങള്‍” എന്ന ഭാഗം തൊട്ട് പുറകെ ഉള്‍പ്പെടുത്തിയത് നാം എങ്ങിനെ ഇന്നത്തെ സ്ഥിതിയിലായി എന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പെട്ടെന്ന് മനസ്സിലാക്കാം.. ചാന്നാര്‍ ലഹളയും (കുട്ടികള്‍ അത്ഭുതപ്പെടും എന്തെന്നാല്‍ പണ്ട് ഉടുതുണി ഉടുക്കുവാന്‍ ഇങ്ങനെയും നടന്നൂ? ഇന്ന് ഉടുതുണി അഴിച്ച് ആടുവാനാണ് മോഡേര്‍ണ്‍ സൊസൈറ്റി അവരെ പഠിപ്പിക്കുന്നത്), വൈക്കം സത്യാഗ്രഹം, ഗുരുവായൂര്‍ സത്യാഗ്രഹം, പ്രത്യക്ഷ രക്ഷാ ദൈവ സഭ, മുസ്ലിം ഐക്യ സംഘം എന്നിവ എത്രലളിതമായിട്ടാണ് കൊടുത്തിരിക്കുന്നത്. കോണ്‍ഗ്രസ്സുകാര്‍ പറയുന്നത് പോലെ ഇവിടെ എവിടെയാണ് ചരിത്രത്തെ മാറ്റി എഴുതിയിരിക്കുന്നത്ത്? ഗാന്ധിക്കും,, കോണ്‍ഗ്രസ്സിനും അതിന്റേതായ പ്രാധാന്യംകൊടുത്തിട്ടില്ലേ?
പിന്നെ കാ.സഭയ്ക്ക് ചിലപ്പോള്‍ കൊള്ളും കാരണം, മത പരിവര്‍ത്തനവും, മത്ം മാറിവന്ന താഴ്ന്ന ജാതിക്കാര്‍ക്ക് നേരിട്ട അനുഭവവും അവര്‍ ഇത്രയും കാലം ഒളിപ്പിക്കുകയ്യായിരുന്നുവല്ലോ?
“മതമില്ലാത്ത ജീവന്‍” എന്ന ഭാഗം... എന്തായിരുന്നു ദീപികയില്‍? ജീവജാലങ്ങള്‍ക്ക് മതമില്ല എന്നാണ് അത് അര്‍ത്ഥമാക്കുന്നത് എന്ന് വരെ അവര്‍ എഴുതി. പക്ഷേ “ജീവന്‍” എന്നത് വിദ്യാര്‍ത്ഥിയുടെ പേരാണന്ന് പുസ്തകം വായിച്ചാലേ മനസ്സിലാകു...
പിന്നെ നെഹ്രുവിന്റെ വരികള്‍ ഉള്‍പ്പെടുത്തിയത് അദ്ദേഹത്തെ കളിയാക്കാനാണെന്നാണ് ചെന്നിയുടെയും, ഉമ്മ്മന്റെയും കണ്ടുപിടുത്തം. ഒരാള്‍ പറഞ്ഞത് ക്വോട്ട് ചെയ്യുന്നത് അയാളെ അപമാനിക്കാനാണെന്ന് പറയുന്നത്......
മഹാഭാരതം, ബൈബിള്‍, നബി, ഗുരുനാനാക്ക് എന്നിവരുടെ വചനങ്ങള്‍ കാണിച്ചിട്ടുണ്ട് (ന്യൂനപക്ഷ അനുയായികള്‍ക്ക് സമാധാനമായല്ലോ, സിക്കിനെ വരെ ഉള്‍പ്പ്പെടുത്തിയിട്ടുണ്ട്)
കാ.സഭ ഉന്നയിച്ച ആരോപണമാണ് അടുത്തവരികള്‍ ഈ പാഠം മത നിഷേധമാണെന്ന്.. ഇത്രയും വായിച്ചാല്‍ എവിടെയാണാവോ ഇവറ്റകളുടെ മത നിഷേധം?
ഇനി ഏറ്റവും അവസാനം കൊടുത്ത ആന്റമാനെ കുറിച്ചാണങ്കില്‍ അവിടെ നടക്കുന്ന സത്യാവസ്ഥയല്ലേ എഴുതിയിരിക്കുന്നത്? ക്രിസ്തു സത്യം പറയണമെന്നല്ലേ ഉപദേശിക്കുന്നത്?
ഇനി ഇവരുടെ വാദങ്ങളെയെല്ലാം ശൂ ആക്കുന്നത്താണ് “പ്രദര്‍ശന പലക” തയ്യാറാക്കുന്ന ഭാഗത്ത്... “എല്ലാ മതങ്ങളും മനുഷ്യ നന്മയെ ലക്ഷ്യമാക്കുന്നു സഹിഷ്ണുതയോടെ ജീവിക്കുവാന്‍ പ്രേരിപ്പിക്കുന്നു” “മതത്തിനതീതമായി ജനങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന പത്ര വാര്‍ത്തകളും” മറ്റും പലകയില്‍ ഒട്ടിക്കുക എന്നാണ്. അല്ലാതെ ലഹളയുണ്ടായ വാര്‍ത്തകള്‍ വേണം എന്ന് പറയുന്നില്ല എന്നത് ശ്രദ്ധിക്കുക...
ഇനി പറയൂ എവിടെയാണ് മത നിഷേധം? എവിടെയാണ് ചരിത്രത്തെ വളച്ചൊടിക്കുന്നത്?
പാഠപുസ്തകത്തിന്റെ തുടക്കത്തില്‍ എന്‍.സി.ഇ.ആര്‍.ട്ടി. ഡയറക്ടര്‍ പറയുന്നത് പോലെ “പ്രശ്നങ്ങളെ അറിയലല്ല, അതില്‍ ഇടപെടലാണ് വരും ക്ലാസ്സ് മുറികളില്‍ ലക്ഷ്യം വെയ്ക്കുന്നത്”. അതിന് വേണ്ടി നാം നമ്മുടെ കഴിഞ്ഞ നല്ലതും ചീത്തയുമായചരിത്രങ്ങള്‍ അതിന്റെ തീവ്രതയില്‍ തന്നെ ആ കുട്ടികളെ മനസ്സിലാക്കി കൊടുക്കണം....
സമരത്തിന് കാരണമായ അടുത്ത പാഠം അടുത്ത പോസ്റ്റില്‍...
Friday, June 20, 2008
പാഠപുസ്തക വിവാദത്തിന്റെ മുഖം മൂടി പൊളിയുന്നു..

ലോകവും ആണവ സുരക്ഷയും
നാഴികയ്ക്ക് നാല്പത് വട്ടം ആണവ സുരക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്ന അമേരിക്കയില്‍ തന്നെ ആയിരത്തിലേറേ ആണവമിസൈല്‍ ഭാഗങ്ങള്‍ കാണ്മാനില്ല എന്ന വാര്‍ത്ത പുറത്ത് വന്നത് ലോക ജനതയെ ഞെട്ടിച്ചിരിക്കുകയാണ്. ആണവ സുരക്ഷയുടെ അവസാന വാക്ക് തങ്ങളാണെന്ന് സ്വയം നടിക്കുന്ന ഇവര്‍ക്ക് ഇതൊരു തിരിച്ചടിയായിരിക്കുന്നു എന്നത് നേര്‍ തന്നെ. പക്ഷേ ലോക ജനത ഇതിനെ ഉറ്റ് നോക്കുന്നത് മറ്റൊരു രീതിയിലാണ്. ഈ ഭാഗങ്ങള്‍ ആരുടെ കൈയ്യിലാണ്? പണ്ട് സോവിയറ്റ് റഷ്യ തകര്‍ന്നപ്പോള്‍ ഏവരെയും ഭയപ്പെടുത്തിയിരുന്നത് അവരുടെ കൈയ്യിലുള്ള ആണവ ആയുധങ്ങള്‍ എന്ത് ചെയ്യും? ആരുടെ വരുതിയില്‍ വരും? എന്നൊക്കെയാണ്.. കഴിഞ്ഞ് വര്‍ഷങ്ങളിലായി പാക്കിസ്ഥാന്‍ ആണവ ശാസ്ത്രജ്ഞന്‍ താന്‍ പണത്തിന് വേണ്ടി രഹസ്യങ്ങള്‍ കൈമാറിയെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അമേരിക്കയുടെ ഒരു വിമാനം ആണവ മുനകളുമായി അവരറിയാതെ പറന്നു എന്ന വാര്‍ത്ത വന്നത്. അതിന്റെ തുടര്‍ച്ചയായി നടത്തിയ അന്വേഷണഥ്റ്റിലാണ് ഇപ്പോള്‍ ഈ വാര്‍ത്ത വന്നിരിക്കുന്നത്.
ഇനിയെന്ത്?
Thursday, June 19, 2008
ദീപിക കേരളത്തെ കത്തിക്കുന്നു

പാഠപുസ്തകത്തില്‍ മത നിഷേധമൊന്നുമില്ലെന്നും, നെഹ്രു പറഞ്ഞിട്ടുള്ളവ ചര്രിത്രമാണെന്നും അവ നമുക്ക് തിരുത്തുവാന്‍ കഴിയില്ലെന്നും എം.ടി. കുട്ടികളോട് പറഞ്ഞത് ഇവിടെ ശ്രദ്ധേയമാണ്.

ഏകജാലകത്തിനും, മെഡിക്കല്‍ പ്രവേശനത്തിലും ഉയര്‍ത്തിയ അപസ്വരങ്ങള്‍ ജനങ്ങള്‍ കാര്യമാക്കിയില്ല എന്ന് കണ്ടപ്പോള്‍ പുതിയ അടവുമായി വിദ്യാഭ്യാസ കച്ചവടക്കാര്‍ രംഗത്തിറങ്ങിയിരിക്കുന്നു. പാഠപുസ്തകം വായിച്ച് കഴിയുമ്പോള്‍ പതിവ് പോലെ ജനങ്ങള്‍ ഇതും അവഗണിക്കും. അതോടെ സര്‍ക്കാരിനെ തല്ലാന്‍ ഒരു വടിയും കൊടുത്ത് ശിഖണ്ടിയുടെ വേഷത്തില്‍ പ്രതിപക്ഷത്തെ ഇറക്കി വിട്ടവര്‍ക്ക് തന്നെ അത് വിനയായി മാറും....
സുപ്രീംകോടതിയുടെ വിചിത്രമായ രണ്ട് കാഴ്ചപ്പാടുകള്‍..
Wednesday, June 18, 2008
ഹിന്ദു ചാവേറുകളെ സൃഷ്ടിക്കുവാന്‍ താക്കറെ
Tuesday, June 17, 2008
ഏത് സര്‍ക്കാര്‍ വന്നാലും വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രനേഡ് കിട്ടും...
Monday, June 16, 2008
നാല് കാശ് കിട്ടാനല്ലാതെ പിന്നെ സഭയ്ക്കെന്തിന് ഈ മെഡിക്കല്‍
പറയുന്നതിന് മുന്‍പ് ഒരു തിരിഞ്ഞ് നോട്ടം... 6 സ്വായാശ്രയങ്ങള്‍ 50:50 എന്ന ആന്റണിയുടെ സ്വപ്നത്തിനെ അനുകൂലിച്ചു. ആന്റണിക്കിട്ട് പണിത അദ്ദേഹത്തിന്റെ സ്വന്തക്കാര്‍ (4 കോളേജുകള്‍) ഇപ്പോഴും ജനങ്ങള്‍ക്കിട്ട് പണിതു.
6ല്‍: 20000/- മാത്രം ഫീസ്. 2 1/2ലക്ഷം ഡെപ്പോസിറ്റ് (തിരിച്ച് കിട്ടുന്നതാണെങ്കിലും ഇത് ഒരു സാധാരണക്കാരനായ വിദ്യാര്‍ത്ഥി എങ്ങിനെ കൊടുക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ട്). ബാക്കി 50% സീറ്റ്... അത് കാശുള്ളവനുള്ളതാ.. വിട്ട് കള..
4ല്‍: 3.5 ലക്ഷം വരെ ഫീസ്. ഒരു സാധാരണക്കാരന് ഇത് എവിടെ നിന്നും കിട്ടും? 10% വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഇളവ് ഉണ്ട് പക്ഷേ എത്ര എന്ന് പിന്നീട് പറയും! (പുതിയ സാഹചര്യം വെച്ച് നോക്കിയാല്‍ 2 മക്കളില്‍ കൂടുതലുള്ള കുടുംബത്തിന് കിട്ടുമായിരിക്കും) അവര്‍ക്ക് 3 1/2യില്‍ നിന്ന് 3 ലക്ഷം എന്തായാലും കുറയ്ക്കുമോ? അപ്പോള്‍ ഈ 4 കോളേജില്‍ കാശുള്ളവന് പ്രവേശിക്കാം... കാശില്ലാത്തവനോ, പണ്ട് രജനിയുടെ മരണ സമയത്ത് കൊല്ലത്തെ ഒരു ദിവ്യ ചോദിച്ചതായി പറയുന്ന ചോദ്യം തിരിച്ച് കിട്ടും... കൊക്കിലൊതുങ്ങുന്നത് കൊത്തിയാല്‍ പോരേ...
ഈ അഭ്യാസങ്ങളെല്ലാം നാട്ടുകാര്‍ കാണുന്നുണ്ടെന്ന് ഈ വിദ്യാഭ്യാസ കച്ചവടക്കാര്‍ മറക്കുകയാണോ? പണ്ട് വിദ്യാലയങ്ങള്‍ സ്ഥാപിച്ച് കേരളത്തിലെ സാധാരണക്കാരെ രക്ഷപ്പെടുത്തി എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറയുന്നവര്‍ എന്തേ ഇപ്പോള്‍ അതിന് തുനിയാത്തത്? അവര്‍ അന്ന് അവ സ്ഥാപിച്ചത് മത പ്രചരണത്തിനായിരുന്നു. ബുദ്ധിയുള്ളവന്മാര്‍ അവിടെ കയറി പഠിച്ചിട്ട് പൊടിയും തട്ടി പോയി (അച്ചനാകാന്‍ സെമിനാരിയില്‍ പോയി അവസാനം ഇംഗ്ലീഷില്‍ പ്രാവീണ്യം കിട്ടികഴിയുമ്പോള്‍ ദൈവ വിളിയില്ല എന്ന് പറഞ്ഞ് പുറത്ത് ചാടുന്നവരെ പോലെ). ഇന്ന് സാധാരണക്കാരെ പഠിപ്പിച്ച് ഡോക്ടറാക്കിയിട്ട് എന്ത് കിട്ടാന്‍.. ഇന്ന് കാശിനാണാവശ്യം.. പണ്ടത്തെ പോലെ വിദേശ പണം കിട്ടുന്നില്ല. ഇന്ത്യന്‍ ഗവണ്മെന്റ് സമ്മതിക്കണ്ടേ... അപ്പോള്‍ ഇങ്ങനെയൊക്കെ അല്ലാതെ എങ്ങിനെയാ ഒരു വഴി...
Sunday, June 15, 2008
കാത്തലിക്ക് സഭയുടെ ഇന്ത്യാ വിരുദ്ധ നിലപാട്... ഫോളോ അപ്പ്
അവിടെ ചെന്ന് അത് വായിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ കിരണിനോടും ആ ലിങ്കിട്ട് തന്ന ജോജുവിനോടും സഹതാപം തോന്നി.... പള്ളികളില്‍ വായിച്ച ഇടയ ലേഖനത്തിന്റെ യഥാര്‍ത്ഥ പൊരുള്‍ മംഗളത്തില്‍ വന്നത് തന്നെയെന്ന് യൂണിയന്‍ ഓഫ് കാത്തലിക്ക് ഏഷ്യന്‍ ന്യൂസിന്റെ 2007 സെപ്തമ്പറില്‍ വന്ന ലേഖനം (http://www.ucanews.com/2007/09/14/bishops-want-catholic-baby-boom-to-halt-slide-in-kerala-christian-community/) വായിച്ചാല്‍ മനസ്സിലാകും.
അവിടെ കാത്തലിക് ന്യൂസ് അവകാശപ്പെടുന്നത് തൃശൂര്‍ ബിഷപ്പ് ആന്‍ഡ്രൂസ് അവരുമായി സംസാരിച്ചു എന്നാണ്. അവിടെ കൊടുത്തിരിക്കുന്ന പല വാചകങ്ങളും ക്വോട്ട് ചെയ്തിരിക്കുകയാണ്. അതിനര്‍ത്ഥം അവ ആന്‍ഡ്രൂസിന്റെ അഥവാ കാത്തലിക് ബിഷപ്പന്മാരുടെ വാക്കുകളാണെന്നാണ്. ഇനി ആ ലേഖനത്തില്‍ അദ്ദേഹം പറയുന്നത് വായിച്ചാലോ...
തലകെട്ട് തന്നെ നോക്കൂ “INDIA Bishops Want Catholic Baby Boom To Halt Slide In Kerala Christian Community” കാത്തലിക് ന്യൂസ് എഴുതുന്നു...
In 1991, Christians accounted for 19.5 percent of Kerala's 29.09 million people. The state's population increased to 31.84 million in 2001, but the percentage of Christians dropped to 19 percent.
ഇവിടെ യഥാര്‍ത്ഥത്തില്‍ അഭിമാനിക്കുകയാണ് വേണ്ടത്.. ഇന്ത്യാ ഗവണ്മെന്റിന്റെ കുടുംബാസൂത്രണ പരിപാടി വിജയം കാണുന്നതില്‍...
ഇവിടെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം നോക്കേണ്ടതുണ്ട് പ്രോകേരള സൈറ്റില്‍ പോകാം (http://www.prokerala.com/kerala/religions.htm). 2001ലെ സെന്‍സസ്സ് പ്രകാരം ഹിന്ദുക്കളില്‍ 1.48% കുറവ് വന്നപ്പോള്‍ ക്രിസ്ത്യാനികളില്‍ 0.32% മാത്രമേ കുറവ് വന്നിട്ടുള്ളൂ. എന്നാല്‍ മുസ്ലീമില്‍ 1.70% വര്‍ദ്ധനവ് വന്നിട്ടുണ്ട്. കേരളത്തില്‍ 9.42% വര്‍ദ്ധനവേ 2001ല്‍ ഉണ്ടായുള്ളൂ എന്ന് നാം അഭിമാനിക്കുന്ന അവസരത്തില്‍ ബിഷപ്പുമാരുടെ മനസ്സിലുള്ളതോ?
"It's a dangerous trend. Our community is shrinking day by day," Archbishop Thazhath told UCA News Sept 10. Other communities are "growing steadily" and the "trend should open our eyes," he added എന്നാണ് കാത്തലിക് ന്യൂസിനോട് കാത്തലിക് ബിഷപ്പ്മാരുടെ തലവന്‍ സെപ്തമ്പര്‍ 10ന് അരുളി ചെയ്തത്.
ഇതില്‍ നിന്ന് എന്ത് മനസ്സിലാക്കാം? കിരണിന്റെ പോസ്റ്റില്‍ ചിലര്‍ ചൂണ്ടികാണിച്ചതു പോലെ, ഗര്‍ഭഛിദ്രം ഒരു പാപമാണെന്ന വിചാരം കൊണ്ടല്ല മറിച്ച് തങ്ങളുടെ ആളുകളുടെ എണ്ണം കുറയുന്നു അല്ലെങ്കില്‍ തങ്ങള്‍ക്ക് നിയന്ത്രിക്കുവാന്‍ ആളെ കിട്ടില്ല എന്നതിനാല്‍ കൂടുതല്‍ കുട്ടികളെ ഉണ്ടാക്കാന്‍ പരിശ്രമിക്കുക എന്ന് ഇടയ ലേഖനം ഇറക്കിയത്.
രാജ്യ താല്പര്യത്തിന് എതിര്‍ നില്‍ക്കുന്ന ഇവരെ വിളിക്കുവാന്‍ രാജ്യദ്രോഹികള്‍ എന്നല്ലാതെ മറ്റ് എന്ത് പദമാണ് ഉള്ളത്?
ഇനി കാത്തലിക് ന്യൂസില്‍ കൊടുത്തിരിക്കുന്ന അവസാന വരികള്‍ നോക്കൂ... കുട്ടികള്‍ കൂടുതല്‍ ഉള്ളവര്‍ക്ക് ധനസഹായം ഉള്‍പ്പെടെ എല്ലാ പ്രോത്സാഹനവും നല്‍കും എന്ന്.
ഇനി സെപ്തമ്പറില്‍ പള്ളികളില്‍ വായിച്ച ആ ഇടയലേഖനത്തെ ഒന്ന് പുനര്‍വായന നടത്തി നോക്കൂ.... സംഗതികള്‍ തെളിഞ്ഞ് വരുന്നില്ലേ...
കിരണിന് പറ്റിയ അബദ്ധം പുള്ളി ഇടയലേഖനത്തെ ഒരു വിശ്വാസിയുടെ കണ്ണിലൂടെ കണ്ടു എന്നതാണ്. അതിനാല്‍ ആ വരികള്‍ക്കിടയില്‍ രാജ്യദ്രോഹികള്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്ന സത്യങ്ങള്‍ പുള്ളി കണ്ടില്ല... കിരണ്‍ ഒരു പക്ഷേ കാത്തലിക് ഏഷ്യന്‍ ന്യൂസിന്റെ ഈ വാര്‍ത്ത വായിച്ചിരുന്നുവെങ്കില്‍ അത്തരം മാപ്പ് പോസ്റ്റ് ചെയ്യുമായിരുന്നില്ല എന്ന് തോന്നുന്നു....
എന്തായാലും ജോജുവിന് ഒരായിരം നന്ദി...വായിക്കുവാന്‍ ഞാന്‍ വിട്ടുപോയ ആ പോസ്റ്റിലേയ്ക്ക് നയിച്ചതിനും, രാജ്യദ്രോഹപരമായ ആ ഇടയലേഖനം വായിക്കുവാന്‍ നിര്‍ഭാഗ്യമുണ്ടാക്കി തന്നതിനും..... ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലഘട്ടത്തിലെ പോലെ തന്നെ ഇന്നും കാത്തലിക്ക് ബിഷപ്പുമാര്‍ ഇന്ത്യക്കാരുടെ താല്പര്യങ്ങള്‍ക്ക് എതിരാണെന്ന് മനസ്സിലാക്കി തന്നതിനും.....
കാത്തലിക്ക് സഭ ഇന്ത്യാ വിരുദ്ധ നിലപാട് തുടരുന്നുവോ? ഫോളോ അപ്പ്
അവിടെ ചെന്ന് അത് വായിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ കിരണിനോടും ആ ലിങ്കിട്ട് തന്ന ജോജുവിനോടും സഹതാപം തോന്നി....
പള്ളികളില്‍ വായിച്ച ഇടയ ലേഖനത്തിന്റെ യഥാര്‍ത്ഥ പൊരുള്‍ മംഗളത്തില്‍ വന്നത് തന്നെയെന്ന് യൂണിയന്‍ ഓഫ് കാത്തലിക്ക് ഏഷ്യന്‍ ന്യൂസിന്റെ 2007 സെപ്തമ്പറില്‍ വന്ന ലേഖനം (http://www.ucanews.com/2007/09/14/bishops-want-catholic-baby-boom-to-halt-slide-in-kerala-christian-community/) വായിച്ചാല്‍ മനസ്സിലാകും.
അവിടെ കാത്തലിക് ന്യൂസ് അവകാശപ്പെടുന്നത് തൃശൂര്‍ ബിഷപ്പ് ആന്‍ഡ്രൂസ് അവരുമായി സംസാരിച്ചു എന്നാണ്. അവിടെ കൊടുത്തിരിക്കുന്ന പല വാചകങ്ങളും ക്വോട്ട് ചെയ്തിരിക്കുകയാണ്. അതിനര്‍ത്ഥം അവ ആന്‍ഡ്രൂസിന്റെ അഥവാ കാത്തലിക് ബിഷപ്പന്മാരുടെ വാക്കുകളാണെന്നാണ്. ഇനി ആ ലേഖനത്തില്‍ അദ്ദേഹം പറയുന്നത് വായിച്ചാലോ...
തലകെട്ട് തന്നെ നോക്കൂ “INDIA Bishops Want Catholic Baby Boom To Halt Slide In Kerala Christian Community”
കാത്തലിക് ന്യൂസ് എഴുതുന്നു...
In 1991, Christians accounted for 19.5 percent of Kerala's 29.09 million people. The state's population increased to 31.84 million in 2001, but the percentage of Christians dropped to 19 percent.
ഇവിടെ യഥാര്‍ത്ഥത്തില്‍ അഭിമാനിക്കുകയാണ് വേണ്ടത്.. ഇന്ത്യാ ഗവണ്മെന്റിന്റെ കുടുംബാസൂത്രണ പരിപാടി വിജയം കാണുന്നതില്‍...
ഇവിടെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം നോക്കേണ്ടതുണ്ട് പ്രോകേരള സൈറ്റില്‍ പോകാം (http://www.prokerala.com/kerala/religions.htm).
2001ലെ സെന്‍സസ്സ് പ്രകാരം ഹിന്ദുക്കളില്‍ 1.48% കുറവ് വന്നപ്പോള്‍ ക്രിസ്ത്യാനികളില്‍ 0.32% മാത്രമേ കുറവ് വന്നിട്ടുള്ളൂ. എന്നാല്‍ മുസ്ലീമില്‍ 1.70% വര്‍ദ്ധനവ് വന്നിട്ടുണ്ട്. കേരളത്തില്‍ 9.42% വര്‍ദ്ധനവേ 2001ല്‍ ഉണ്ടായുള്ളൂ എന്ന് നാം അഭിമാനിക്കുന്ന അവസരത്തില്‍ ബിഷപ്പുമാരുടെ മനസ്സിലുള്ളതോ?
"It's a dangerous trend. Our community is shrinking day by day," Archbishop Thazhath told UCA News Sept 10. Other communities are "growing steadily" and the "trend should open our eyes," he added എന്നാണ് കാത്തലിക് ന്യൂസിനോട് കാത്തലിക് ബിഷപ്പ്മാരുടെ തലവന്‍ സെപ്തമ്പര്‍ 10ന് അരുളി ചെയ്തത്.
ഇതില്‍ നിന്ന് എന്ത് മനസ്സിലാക്കാം? കിരണിന്റെ പോസ്റ്റില്‍ ചിലര്‍ ചൂണ്ടികാണിച്ചതു പോലെ, ഗര്‍ഭഛിദ്രം ഒരു പാപമാണെന്ന വിചാരം കൊണ്ടല്ല മറിച്ച് തങ്ങളുടെ ആളുകളുടെ എണ്ണം കുറയുന്നു അല്ലെങ്കില്‍ തങ്ങള്‍ക്ക് നിയന്ത്രിക്കുവാന്‍ ആളെ കിട്ടില്ല എന്നതിനാല്‍ കൂടുതല്‍ കുട്ടികളെ ഉണ്ടാക്കാന്‍ പരിശ്രമിക്കുക എന്ന് ഇടയ ലേഖനം ഇറക്കിയത്.
രാജ്യ താല്പര്യത്തിന് എതിര്‍ നില്‍ക്കുന്ന ഇവരെ വിളിക്കുവാന്‍ രാജ്യദ്രോഹികള്‍ എന്നല്ലാതെ മറ്റ് എന്ത് പദമാണ് ഉള്ളത്?
ഇനി കാത്തലിക് ന്യൂസില്‍ കൊടുത്തിരിക്കുന്ന അവസാന വരികള്‍ നോക്കൂ...
കുട്ടികള്‍ കൂടുതല്‍ ഉള്ളവര്‍ക്ക് ധനസഹായം ഉള്‍പ്പെടെ എല്ലാ പ്രോത്സാഹനവും നല്‍കും എന്ന്.
ഇനി സെപ്തമ്പറില്‍ പള്ളികളില്‍ വായിച്ച ആ ഇടയലേഖനത്തെ ഒന്ന് പുനര്‍വായന നടത്തി നോക്കൂ.... സംഗതികള്‍ തെളിഞ്ഞ് വരുന്നില്ലേ...
കിരണിന് പറ്റിയ അബദ്ധം പുള്ളി ഇടയലേഖനത്തെ ഒരു വിശ്വാസിയുടെ കണ്ണിലൂടെ കണ്ടു എന്നതാണ്. അതിനാല്‍ ആ വരികള്‍ക്കിടയില്‍ രാജ്യദ്രോഹികള്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്ന സത്യങ്ങള്‍ പുള്ളി കണ്ടില്ല... കിരണ്‍ ഒരു പക്ഷേ കാത്തലിക് ഏഷ്യന്‍ ന്യൂസിന്റെ ഈ വാര്‍ത്ത വായിച്ചിരുന്നുവെങ്കില്‍ അത്തരം മാപ്പ് പോസ്റ്റ് ചെയ്യുമായിരുന്നില്ല എന്ന് തോന്നുന്നു....
എന്തായാലും ജോജുവിന് ഒരായിരം നന്ദി...വായിക്കുവാന്‍ ഞാന്‍ വിട്ടുപോയ ആ പോസ്റ്റിലേയ്ക്ക് നയിച്ചതിനും, രാജ്യദ്രോഹപരമായ ആ ഇടയലേഖനം വായിക്കുവാന്‍ നിര്‍ഭാഗ്യമുണ്ടാക്കി തന്നതിനും..... ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലഘട്ടത്തിലെ പോലെ തന്നെ ഇന്നും കാത്തലിക്ക് ബിഷപ്പുമാര്‍ ഇന്ത്യക്കാരുടെ താല്പര്യങ്ങള്‍ക്ക് എതിരാണെന്ന് മനസ്സിലാക്കി തന്നതിനും.....
പെട്രോള്‍ വില വര്‍ദ്ധനയുടെ പിന്നിലെ കളികള്‍

ചിന്തയില്‍ വന്ന രഘുവിന്റെ ലേഖനം ഇന്ത്യയിലെ ആഭ്യന്തര സ്വകാര്യ പെട്രോള്‍ ഊറ്റ്കാരുടെ കൊള്ള ലാഭത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ചീപ്പ് പൊളിറ്റിക്സ് തുറന്നു കാട്ടുന്നു...
“പെട്രോള്‍ വിലവര്‍ദ്ധന സ്വകാര്യകമ്പനികളുടെ കൊള്ളലാഭത്തിന്: രഘു
നാണയപ്പെരുപ്പം സമീപകാലത്തെ ഏറ്റവും ഉയര്‍ó നിരക്കിലേക്ക് കുതിക്കുóത് കേന്ദ്രത്തിന്റെ പരാജയം വ്യക്തമാക്കുóതാണ്. നാണയപ്പെരുപ്പനിരക്ക് കുറയ്ക്കുóതിനുവേïി കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ച നടപടികള്‍ ഫലം കïിñó് വ്യക്തമായിരിക്കുóു. മെയ് 17ന് അവസാനിച്ച ആഴ്ചയിലെ നാണയപ്പെരുപ്പനിരക്ക് 8.1 ശതമാനമായിരുóു. കഴിഞ്ഞ 45 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ó നിരക്കാണിത്. 2004 ആഗസ്തിð 8.33 ശതമാനമായിരുóതാണ് സമീപകാലത്തെ ഉയര്‍ó നാണയപ്പെരുപ്പനിരക്ക്. ഇപ്പോള്‍ രേഖപ്പെടുത്തിയിട്ടുള്ളതിðനിó് വ്യത്യസ്തമായി കൂടുതലാണ് യാഥാര്‍ത്ഥ്യം എóാണ് സാമ്പത്തിക ശാസ്ത്രജ്ഞരുടെ അഭിപ്രായം. നാണയപ്പെരുപ്പം അടുത്തകാലത്തൊóും കുറയാന്‍പോകുóിñó് ധനമന്ത്രിതó തുറന്ന് സമ്മതിച്ചു. അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുóതാണ് നാണയപ്പെരുപ്പനിരക്കുയരാന്‍ കാരണം. പക്ഷേ, സമ്പó വര്‍ഗ്ഗതാðപര്യം വെച്ചുപുലര്‍ത്തുó കോണ്‍ഗ്രസും കേന്ദ്ര സര്‍ക്കാരും അടിസ്ഥാനപരമായ കാരണങ്ങള്‍ പരിശോധിക്കാന്‍ തയ്യാറാവുóിñ. പകരം സാധാരണക്കാരെ കൂടുതð ദ്രോഹിക്കുó സമീപനം നടപ്പിലാക്കാനാണ് അവര്‍ക്ക് താðപര്യം. കഴിഞ്ഞ ഒരാഴ്ചയായി ചര്‍ച്ചചെയ്യപ്പെടുó പെട്രോളിയം ഉðപóങ്ങളുടെ വില വര്‍ദ്ധനയുടെ കാര്യത്തിലും അത് പ്രതിഫലിക്കുóു.അന്താരാഷ്ട്ര വിപണിയിð അസംസ്കൃത എണ്ണയുടെ വില ബാരലൊóിന് 130 ഡോളര്‍ കവിഞ്ഞിരുóു. ഈ സാഹചര്യത്തിð പെട്രോളിയം ഉðപóങ്ങളുടെ വില വര്‍ധിപ്പിക്കണമെóാണ് സ്വകാര്യ എണ്ണ കമ്പനികളുടെ വാദം. ഭീമമായ നഷ്ടമാണ് അവര്‍ക്കുïാവുóതെóുംസ്ഥാപിക്കുóു. പ്രധാനമന്ത്രി പെട്രോളിയം ഉðപóങ്ങള്‍ക്ക് സബ്സിഡി നðകാനാവിñó് അസോചോമിന്റെ സമ്മേളനത്തിð പ്രഖ്യാപിച്ചിട്ട് ഏതാനും ദിവസമേ ആയിട്ടുള്ളു. ഇക്കഴിഞ്ഞ കേന്ദ്രബജറ്റിð കേവലം രïുകോടി രൂപയാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പെട്രോളിയം ഉðപóങ്ങളുടെ സബ്സിഡിക്കായി അധികമായി അനുവദിച്ചത്. അതേസമയംതó യുപിഎ സര്‍ക്കാര്‍ അധികാരത്തിð വóതിനുശേഷം എട്ടുതവണ പെട്രോളിന്റെയും ഡീസലിന്റെയും വില ഉയര്‍ത്തുകയുïായി. അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ദ്ധനവിന്റെ ആഘാതം സാധാരണക്കാര്‍കൂടി അനുഭവിക്കണം എóതാണ് പ്രധാനമന്ത്രിയുടെ വാദം. ആഭ്യന്തരമായി ഉðപാദിപ്പിക്കുó എണ്ണയുടെ കാര്യത്തിലും വില കൂടുóു. ഇതിð രïിðനിóും കൊള്ളലാഭം നേടുóത് സ്വകാര്യ കമ്പനികളാണ്. കമ്പനികളുടെ നഷ്ടമാണ് ഗവണ്‍മെന്റിനെ അലട്ടുóത്. അñാതെ സാധാരണക്കാരുടെ പ്രശ്നങ്ങളñ. നാണയപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തിð പെട്രോളിയം ഉðപóങ്ങളുടെ വിലവര്‍ദ്ധന കാര്യങ്ങള്‍ കൂടുതð സങ്കീര്‍ണ്ണമാക്കും.എണ്ണവില കൂടുóതിനനുസരിച്ച് സ്വകാര്യ എണ്ണക്കമ്പനികളുടെ ലാഭവും കൂടുóു.
ആഗോളതലത്തിð അസംസ്കൃത എണ്ണവില ഉയര്‍óതുകൊïുമാത്രം അപ്രതീക്ഷിതമായി വലിയ ലാഭമാണ് ഈ കമ്പനികള്‍ നേടുóത്. കൂടുതð കച്ചവടം നടത്തിയതുകൊïാ, മത്സരാധിഷ്ഠിത കച്ചവടത്തിðകൂടി നേടുóതോ അñ ഈ കൊള്ളലാഭം. ഇങ്ങനെ കമ്പനികള്‍, സ്വകാര്യമേഖലയിലുള്ളതോ സംയുക്ത സംരംഭമോ ആവട്ടെ അപ്രതീക്ഷിതമായി നേടുó ലാഭം ഗവണ്‍മെന്റ് പിടിച്ചെടുക്കേïതാണ്. പ്രത്യേകിച്ചും ഇന്ത്യയിðനിóും എണ്ണ ഖനനംചെയ്യുó കമ്പനികളായ കെയ്ന്‍സ്, റിലയന്‍സ്, എസാര്‍ തുടങ്ങിയവയിðനിóും. ഗവണ്‍മെന്റുമായി എണ്ണ ഖനനത്തിന് കരാര്‍ ഉïാക്കിയപ്പോള്‍ ഈ കമ്പനികളൊóും അസംസ്കൃത എണ്ണവില ഇത്രയധികം കൂടുമെó് പ്രതീക്ഷിച്ചിരുóിñ. അധികമായി നേടുó ലാഭം പിടിച്ചെടുക്കാന്‍ വകുപ്പുïാക്കുóതിð സര്‍ക്കാര്‍ ഇവിടെ പരാജയപ്പെടുóു. പക്ഷേ, മറ്റു പല രാജ്യങ്ങളിലും അപ്രതീക്ഷിത ലാഭത്തിനുമേð നികുതി ചുമത്താനുള്ള ശ്രമം നടക്കുóു; അതിന്റെ ഭാഗമായി മുമ്പുïായിരുó കരാറുകള്‍ പുതുക്കുóു. ഇപ്പോള്‍ ഇന്ത്യാ ഗവണ്‍മെന്റും അത്തരം നടപടികള്‍ക്ക് തുടക്കംകുറിക്കേïതാണ്.
സ്വകാര്യ എണ്ണഖനന കമ്പനികള്‍ വന്‍ ലാഭം നേടുóതിന്റെ ഏറ്റവും നñ ഉദാഹരണം റിലയന്‍സിന്റേതാണ്. 2007 ഒക്ടോബര്‍-ഡിസംബര്‍ (മൂóുമാസം)കാലത്തെ അവരുടെ ലാഭം മുന്‍പത്തേതിനെ അപേക്ഷിച്ച് ഇരുപത്തിയാറ് ശതമാനം കïു വര്‍ദ്ധിച്ചു. അടുത്ത മൂóുമാസത്തി (ജനുവരി-മാര്‍ച്ച് 2008) ലാവട്ടെ 2007ലെ അതേ കാലയളവിനെ അപേക്ഷിച്ച് 35 ശതമാനം കïാണ് വര്‍ധിച്ചത്. സ്വദേശത്തുനിóും കുഴിച്ചെടുക്കുó എണ്ണയുðപóങ്ങളിð ഭൂരിപക്ഷവും റിലയന്‍സ് വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയാണ്. ഇത്തരത്തിð മറ്റു സ്വകാര്യ കമ്പനികളും ലാഭം നേടുóു. പൊതുമേഖലാ കമ്പനികളെ അവഗണിച്ച് സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കുó നയം മാറ്റണം. എണ്ണ സബ്സിഡിക്ക് ഒരു സംഭാവനയും നðകാത്ത സ്വകാര്യ കമ്പനികളുടെ അപ്രതീക്ഷിത കൊള്ള ലാഭത്തിന് നികുതി ഏര്‍പ്പെടുത്തണം.
അമേരിക്കയിð 1980ð എണ്ണ കമ്പനികളുടെ അപ്രതീക്ഷിത ലാഭത്തിനുമേð നികുതി ചുമത്തിക്കൊïുള്ള നിയമം പാസാക്കിയിരുóു. പിóീടത് പിന്‍വലിച്ചെങ്കിലും ഇപ്പോള്‍ അത് പുന:സ്ഥാപിക്കുóതിനുള്ള സമ്മര്‍ദ്ദം ഗവണ്‍മെന്റിനുമേð ഏറിവരുóു. 1988ð അസംസ്കൃത എണ്ണവില ഗണ്യമായി കുറഞ്ഞിരുóപ്പോള്‍ പ്രസിഡï് റീഗനായിരുóു ആ നിയമം പിന്‍വലിച്ചത്. 2007 മെയ് ആദ്യവാരം ഡെമോക്രാറ്റിക് പാര്‍ടിയുടെ ഒരു സെനറ്റംഗം നികുതി ഏര്‍പ്പെടുത്തണമെó് നിര്‍ദ്ദേശിക്കുó ഒരു ബിð സെനറ്റിð അവതരിപ്പിച്ചു. ഇറക്കുമതിചെയ്യുóതിന്റെ വിലപ്രകാരം ഇവിടെനിóും കുഴിച്ചെടുക്കുó എണ്ണയ്ക്കും വില നിശ്ചയിച്ച് കൊള്ള ലാഭം നേടുó സ്വകാര്യ, സംയുക്ത സംരംഭങ്ങള്‍ക്കുമേð ഇന്ത്യാ ഗവണ്‍മെന്റ് നികുതി ഏര്‍പ്പെടുത്തണമെóതാണ് സിപിഐ (എം)ന്റെ ഉറച്ച നിലപാട്. ഒരു സാഹചര്യത്തിലും സ്വകാര്യ എണ്ണക്കമ്പനികള്‍ക്കുമേð അത്തരമൊരു നികുതി ചുമത്തുകയñ യുപിഎ ഗവണ്‍മെന്റ് ചെയ്തിട്ടുള്ളത്. അവശ്യസാധനങ്ങളുടെ വിലക്കയറ്റത്താð നട്ടംതിരിയുó സാധാരണക്കാരെ കൂടുതð ദുരിതത്തിലാഴ്ത്തിക്കൊï് പെട്രോള്‍-ഡിസð വില വര്‍ധിപ്പിക്കുകയാണ് യുപിഎ ഗവണ്‍മെന്റ്.ജനങ്ങളെ ദ്രോഹിക്കുó കോണ്‍ഗ്രസിന്റെ സമീപനത്തിðനിó് വ്യത്യസ്തമായി, ജനങ്ങള്‍ക്ക് ആശ്വാസംപകരുó സമീപനമാണ് സിപിഐ (എം) സ്വീകരിക്കുóത്. പെട്രോളിയം ഉðപóങ്ങളുടെ വില നിയന്ത്രിക്കാനുള്ള നിര്‍ദ്ദേശങ്ങളിലും അത് പ്രകടമാണ്.
വിലയ്ക്കനുസരിച്ച് നികുതി തുക മാറുó സമ്പ്രദായം മാറ്റി, അസംസ്കൃത എണ്ണയുടെ ഇറക്കുമതിത്തീരുവ കുറച്ച്, പെട്രോളിയം ഉðപóങ്ങളുടെ എക്സ്സൈസ് തീരുവകുറച്ച് വിðപന കമ്പനികള്‍ക്കും ഉപഭോക്താക്കള്‍ക്കും ആശ്വാസം പകരണം. ഇറക്കുമതിത്തീരുവ ഇപ്പോള്‍ അôുശതമാനമെóത് ഇñാതാക്കണം. അതുപ്രകാരം 15,000 കോടി രൂപ വാര്‍ഷിക വരുമാനം ഉïാവുóു. ഇത് വേïóുവെച്ചാð എണ്ണ വിðപന കമ്പനികള്‍ക്ക് നഷ്ടം കുറയ്ക്കാനാകും. ഒഎന്‍ജിസിയും ഓയിð ഇന്ത്യയും ഉðപാദിപ്പിക്കുó അസംസ്കൃത എണ്ണയ്ക്കുമേð സെസ് ഏര്‍പ്പെടുത്തി വില സ്ഥിരതാ ഫï് നിര്‍മ്മിക്കുക. ഇതിലൂടെ 7,500 കോടി നേടുóത് വിðപന കമ്പനികളെ സഹായിക്കും. അതോടൊപ്പം എക്സ്സൈസ് ഡ്യൂട്ടി കുറയ്ക്കുóത് ഉപഭോക്താക്കള്‍ക്കും ഗുണം ചെയ്യും.”
കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്ക് ഒരു പൊന്‍ തൂവല്‍ കൂടി....
Saturday, June 14, 2008
രാജ്യ താല്പര്യത്തിനെതിര് നില്‍ക്കുന്ന കത്തോലിക്ക സഭയുടെ ഇരട്ടത്താപ്പ്...

Thursday, June 12, 2008
ആള്‍ ബലം കൂട്ടാന്‍ “ഉല്‍പ്പാദനം” കൂട്ടുക: മെത്രാന്‍ സമിതി

2007 സെപ്തമ്പറില്‍ തന്നെ ഇത് ആവശ്യപ്പെട്ട് പള്ളികളില്‍ സര്‍ക്കുലറുകള്‍ വായിച്ചതായി http://www.ucanews.com/2007/09/14/bishops-want-catholic-baby-boom-to-halt-slide-in-kerala-christian-community/ ഈ സൈറ്റില്‍ നിന്ന് മനസ്സിലാക്കാം...
കുമ്മനം ഇപ്പോഴത്തേത് മേലാള സമിതി ആദ്യമായിട്ട് പറഞ്ഞപോലെയാണ് പറയുന്നത്......
ജനസംഖ്യ കുറയ്ക്കാന്‍ കേന്ദ്ര-കേരള സര്‍ക്കാര്‍ കോടികള്‍ മുടക്കി പ്രചരണം നടത്തുമ്പോള്‍ ബ്രിട്ടീഷ് കാലഘട്ടത്തിലെ തങ്ങളുടെ പഴയ ഇന്ത്യാ വിരുദ്ധ സ്വഭാവം കാത്തോലിക്ക മേലാളന്മാര്‍ കളയുന്നില്ല....
ന്യൂനപക്ഷത്തിന്റെ ഭരണഘടന അവകാശത്തെപറ്റി വായ തോരാതെ കരഞ്ഞ് ഒച്ച വെയ്ക്കുമ്പോഴും മറുവശത്ത് ഇന്ത്യയുടെ മതസഹിഷ്ണുത തകര്‍ക്കാന്‍ ഈ മത ഭ്രാന്ത് പിടിച്ച മത മേലാളന്മാര്‍ കച്ച കെട്ടി ഇറങ്ങിയിരിക്കുന്നു. കേരള-കേന്ദ്ര സര്‍ക്കാരുകള്‍ക്ക് മാത്രമല്ല ഇന്ത്യന്‍ ജനതയ്ക്ക് വരെ ടോര്‍പ്പിടോ വെയ്ക്കുന്ന ഇന്ത്യയോട് സ്നേഹമില്ലാത്ത ഇത്തരം മത മേലാളന്മാരെ ഇന്ത്യയില്‍ നിന്ന് കെട്ട് കെട്ടിക്കേണ്ടി വരുന്ന കാലം വിദൂരമല്ലാതായിരിക്കുന്നു...
Wednesday, June 11, 2008
നാം എങ്ങോട്ട് പോകുന്നു?
Tuesday, June 10, 2008
അമേരിക്ക സാമ്പത്തിക പ്രതിസന്ധിയിലോ?



അമേരിക്കയിലെ ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് പുറത്ത് വിട്ട കണക്ക് അക്ഷരാര്‍ദ്ധത്തില്‍ സാമ്പത്തിക ശാസ്ത്രജ്ഞരെ ഞെട്ടിച്ചിരിക്കുകയാണ്. മെയ് മാസത്തോടെ ജോലി ഇല്ലാത്തവരുടെ എണ്ണം 5.1% ആയിരിക്കും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കണക്കുകള്‍ വ്യക്തമാക്കുന്നത് 5.5% (8.5 മില്ല്യണ്‍ ആളുകള്‍) എന്നാണ്. മെയ് മാസത്തില്‍ മാത്രം 0.5% വര്‍ദ്ധനവ്!
Monday, June 9, 2008
കത്തോലിക്ക സഭ കേരളത്തില്‍ സമാന്തര സര്‍ക്കാര്‍ ഉണ്ടാക്കുന്നുവോ?... ഫോളോ അപ്പ്
കൊല്ലത്തെ നാല് +1സ്കൂളില്‍ മാത്രമല്ല കേരളത്തിലെ കത്തോലിക്ക സഭയുടെ കീഴിലുള്ള എല്ലായിടത്തും തങ്ങളുടെ ഫോം വിതരണം ചെയ്യുമെന്ന് സഭ...എന്തൊരു ധാര്‍ഷ്ട്യം.. ഇവരെന്താ സമാന്തര സര്‍ക്കാരോ?
എന്തിനും ഏതിനും കോടതിയെ ആശ്രയിക്കുന്ന സഭ ഈ കാര്യത്തില്‍ മാത്രം എന്തേ കോടതി കയറാത്തത്?കയറിയാല്‍ സ്വന്തം കുഞ്ഞാടുകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ ഇവരെ വേണ്ട വിധം കൈ കാര്യം ചെയ്യുമെന്ന ഭയം കൊണ്ടോ?
ഈ പ്രസ്താവനായിലൂടെ കേരളത്തില്‍ തങ്ങള്‍ക്കിഷ്ടമുള്ള എന്തും മതത്തിന്റെ പേരില്‍ ചെയ്യുവാന്‍ കഴിയും എന്ന് മറ്റ് മതങ്ങളെ കാട്ടി കൊടുക്കുകയാണിവര്‍...
ഇവര്‍ക്കാക്കാമെങ്കില്‍ എന്ത് കൊണ്ട് തങ്ങള്‍ക്കും ആയി കൂടാ എന്ന് ചോദിച്ച് മറ്റ് ന്യൂനപക്ഷങ്ങളും ഭൂരിപക്ഷങ്ങളും വരുന്നതോടെ കേരളം മത തീവ്രവാദത്തിലേയ്ക്ക് വഴുതി വീഴുമെന്ന് സഭയെ നിയന്ത്രിക്കുന്ന ചില ബുദ്ധികേന്ദ്രങ്ങള്‍ മനസ്സിലാക്കീയെന്ന് തോന്നുന്നു...

സഭയുടെ വരട്ടു വാദം ദീപികയുടെ മുഖപ്രസംഗത്തില്‍ കാണാം.... ഭരണഘടനയെ പറ്റി പറയുമ്പോള്‍ തന്നെ കത്തോലിക്ക മാത്രമാണ് ന്യൂനപക്ഷം എന്ന് വരുത്തി തീര്‍ക്കുവാനുള്ള ശ്രമവും നടത്തുന്നു... ഭരണഘടനയില്‍ കത്തോലിക്കരല്ല ക്രിസ്സ്ത്യാനികളാണ് ന്യൂനപക്ഷം എന്നത് മറച്ച് പിടിച്ച് തങ്ങള്‍ക്ക് അനുകൂലമായത് മാത്രം ഹൈലൈറ്റ് ചെയ്ത് കേരളിയരെ വിഡ്ഢികളാക്കാനുള്ള വൃഥാ ശ്രമവും സഭ കാണിക്കുന്നു ....
മതം ഉപയോഗിച്ച്നടത്തുന്ന ഈ വൃത്തികെട്ട കളി കളിക്കുന്നവരെ നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായില്ലയെങ്കില്‍ കേരളം ഭയാനകമായ വിപത്തിലേയ്ക്ക് കൂപ്പ് കുത്തുന്നത് കാണേണ്ടിവരും.. കേവലം വോട്ടിന് വേണ്ടി ഇവരെ പ്രീണിപ്പിക്കുന്ന നടപടി ഇനിയെങ്കിലും സര്‍ക്കാരും, പ്രതിപക്ഷവും ഉപേക്ഷിക്കേണ്ടിയിരിക്കുന്നു....
ടോം വടക്കന് ബോധോദയമുണ്ടായപ്പോള്‍...

Sunday, June 8, 2008
കൊല്ലം രൂപതയുടെ ഗുണ്ടായിസം..


മറ്റ് സ്വകാര്യ മാനേജ്മെന്റുകള്‍ എന്താ നിര്‍ഗുണന്മാരായിട്ടാണോ ഫോം സ്വന്തം പേരില്‍ അടിക്കാതിരുന്നത്...
ഇത് തനി ചെറ്റത്തരം തന്നെ... ചെറ്റത്തരം ചെയ്തതും പോരാഞ്ഞിട്ട് ഇപ്പോള്‍ ഭീഷണിയുടെ സ്വരത്തില്‍ ന്യായികരിക്കുവാനും നോക്കുന്നു...
സഭയ്ക്ക് വേണ്ടി ഓശാന പാടുന്ന സര്‍ക്കാരിലെ ചിലരുടെയും, ക്രിസ്ത്യന്‍ സഭയുടെയും ഒത്ത് കളി വെളിയില്‍ വന്ന് തുടങ്ങിയിരിക്കുന്നു...
ചില ക്രിസ്ത്യന്‍ സഭകള്‍ കേരളത്തെ ഭീകരമായ മത ധ്രുവീകരണത്തിലേയ്ക്ക് കൂപ്പ് കുത്തിക്കുവാന്‍ പരിശ്രമിക്കുന്നുണ്ടോ എന്ന് സംശയിപ്പിക്കുന്നതാണ് ഈ അടുത്ത കാലത്തായിട്ടുള്ള അവരുടെ ചില പ്രവര്‍ത്തികള്‍...
Friday, June 6, 2008
അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്... ഉമ്മന്‍ ചാണ്ടിയുടെ വിഷമങ്ങള്‍..
ചിലവായ കടത്ത് കാശ് സോണിയാ അമ്മിച്ചി കൊടുക്കുമോ...
കേന്ദ്രത്തിലും, മറ്റ് സംസ്ഥാനങ്ങളിലും കിടന്ന് തെണ്ടിയിട്ട് കിട്ടാതിരുന്നത് ബംഗാളിലെ കര്‍ഷകരെ കൊണ്ട് തരുവിക്കുവാന്‍ പെട്ട പാടിനെ അഭിനന്ദിക്കണ്ടതിന് പകരം...
Wednesday, June 4, 2008
മെഡിക്കല്‍ കോളേജ് പ്രവേശന കോഴ 500 കോടി..
തള്ളേ.... 500 കോടിയാ... ദാ ഏഷ്യാനെറ്റിന്റെ ഈ വാര്‍ത്ത കാണ്




