എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Tuesday, September 30, 2008

മതമേലാളരുടെ അഹന്ത

(കടപ്പാട്: മാതൃഭൂമി)

ഒറീസയിലും, കര്‍ണ്ണാടകയിലും നടന്ന മത പോരാട്ടം കേരളത്തില്‍ ഉണ്ടാകാതിരിക്കുവാന്‍ കഴിഞ്ഞ ദിവസം ക്രൈസ്തവ-ഹിന്ദു മത മേലാളര്‍ കൊച്ചിയിലെ മുന്തിയ ഹോട്ടലായ സരോവരത്തില്‍ ഒത്ത് കൂടിയത്രേ. ഇതോടെ കേരളത്തില്‍ ഇനി മതസ്പര്‍ദ്ധയുണ്ടാകില്ല പോലും!!!

സരോവരം ഹോട്ടല്‍ (കടപ്പാട്: http://kumbham.in/sarovaram.html)

ഈ നേതാക്കളെ കേരളത്തിലെ എല്ലാ ക്രിസ്ത്യാനികളുടേയും, ഹിന്ദുക്കളുടേയും പ്രതിനിധിയാക്കിയത് ആരാണാവോ? ഇവറ്റകള്‍ പറഞ്ഞാല്‍ എത്ര പേരാണാവോ കേള്‍ക്കുക? അതോ കേരളത്തില്‍ നടന്ന എല്ലാ മത കലഹങ്ങള്‍ക്കും കാരണക്കാര്‍ സരോവരത്തില്‍ ഒത്ത് ചേര്‍ന്നവരാണോ?

വയറ്റിപിഴപ്പിനായി....... ഓരോ അവതാരങ്ങള്‍...

മതങ്ങളുടെ വ്യക്താക്കള്‍ എന്നും പറഞ്ഞ് ഇനിയെത്ര പേര്‍ രംഗത്ത് വരുമോ ആവോ? തങ്ങളെ ക്ഷണിച്ചില്ല എന്ന് പറഞ്ഞ് ഇനി അത്തരക്കാര്‍ കേരളത്തില്‍ പ്രശ്നമുണ്ടാക്കുമോ ആവോ?

ഇനി എന്തെല്ലാം കാണാനിരിക്കുന്നു..........

Saturday, September 27, 2008

രാജേന്ദ്രന്റെ “പുലയാട്ടും“ കവിതകളിലെ “മൈയിരും“

ബ്ലോഗുലകത്ത് സുനീഷ് (http://ahamahamihayaa.blogspot.com/2008/05/blog-post_22.html), ജ്യോനവന്‍ (http://pottakkalam.blogspot.com/2008/07/blog-post_16.html) തുടങ്ങിയവര്‍ കവിതയില്‍ “മൈയിര്” എന്ന വാക്ക് പ്രയോഗിച്ചു എന്ന് പറഞ്ഞ് എന്തായിരുന്നു പൊടിപൂരം? സാംസ്കാരിക “സമ്പന്നര്‍” ഉറഞ്ഞ് തുള്ളുന്നത് കണ്ട് ബ്ലോഗുലകം കോള്‍മയിര്‍ കൊണ്ടു.

ഈ അടുത്ത ദിവസം എന്‍. പി. രാജേന്ദ്രന്‍ എന്ന വ്യക്തി “പുലയാട്ട്” എന്ന വാക്ക് ഉപയോഗിച്ച് (http://npr.bizhat.com/showArticle.php?cat_id=2&article_id=242#--thanimalayalam) കണ്ടു (“മാരീചന്‍ സുദീര്‍ഘമായി പുലയാട്ട്‌ പറയുന്നുണ്ട്‌ മാതൃഭൂമിയെയും അതിന്റെ തലപ്പത്തിരുന്ന ആളുകളെയും കുറിച്ച്‌..ഇതാ ഒരു സാമ്പിള്‍..... "). ബ്ലോഗുലകത്തിലെ ഒറ്റ സാംസ്കാരിക “സമ്പന്നരേ”യും ഇതിനെതിരെ ആ വഴി കണ്ടില്ല. അതോ 13 വര്‍ഷം മാതൃഭൂമിയിലെ ഒറ്റ കോളത്തിലൂടേ കോടാനുകോടി വായനക്കാരെ കോള്‍മയിര്‍ കൊള്ളിക്കുന്ന രാജേന്ദ്രന്‍ സര്‍ അത്തരം കമറ്റുകള്‍ ഇടാതിരുന്നതാണോ? ഈ സംശയം തോന്നിയത് മറ്റൊന്നും കൊണ്ടല്ല സാധാരണ പത്രങ്ങളില്‍ അങ്ങനെയാണല്ലോ സംഭവിക്കുന്നത് , തങ്ങള്‍ക്കെതിരെ വരുന്ന വിമര്‍ശനങ്ങള്‍ ചവറ്റ് കൊട്ടയിലാണല്ലോ തള്ളാറ്.

താങ്കള്‍ ഞങ്ങളെ പോലെയുള്ള “ബ്‌ളോഗര്‍ ശിശു” അല്ലല്ലോ. സ്വാതന്ത്ര്യത്തിന് പടവെട്ടി പാരമ്പര്യമുള്ള ഒരു പത്രത്തിലെ അതും ഇത്രയും സീനിയറായ ഒരു പത്രപ്രവര്‍ത്തകന്‍ ഇങ്ങനെയൊരു വാക്ക് എഴുതരുതായിരുന്നു. (പത്രപ്രവര്‍ത്തക കൂട്ടായ്മകളില്‍ വെള്ളമടിച്ച് പറയുന്നത് പോലെയല്ലല്ലോ എഴുതുന്നത്: ഈ വാക്കുകള്‍ക്ക് കടപ്പാട് എന്റെ പത്രപ്രവര്‍ത്തക സുഹൃത്തിന്) . അതോ ബ്ലോഗുലകം റോഡിലെ കുഴികളായതിനാല്‍ ഇവിടെ എന്തും എഴുതാമെന്ന തെറ്റിധാരണയാണോ? അല്ലെന്ന് താങ്കള്‍ തന്നെ ആ പോസ്റ്റിലെ കമന്റില്‍ പറയുന്നുണ്ട് “ആരും എഡിറ്റ്‌ ചെയ്യാനില്ലെന്നത്‌ നമ്മുടെ സ്വാതന്ത്ര്യം മാത്രമല്ല വര്‍ദ്ധിപ്പിക്കുന്നത്‌, നമ്മുടെ ഉത്തരവാദിത്തം കൂടിയാണ്‌. അവനവന്‍ എഡിറ്ററുമാകേണ്ടതുണ്ട്‌. ബ്‌ളോഗര്‍മാര്‍ക്കും ഉണ്ടാകണം പെരുമാറ്റസംഹിത. സ്വയം പാലിച്ചാല്‍ മതി.”

അത് ആദ്യം ചെയ്ത് കാണിക്കേണ്ടത് താങ്കള്‍ തന്നെയായിരുന്നില്ലേ സര്‍....... കോടികളില്ലെങ്കിലും ആയിരങ്ങള്‍ വായിക്കുകയും എഴുതുകയും ചെയ്യുന്ന സ്ഥലമല്ലേയിത്. അവിടെ താങ്കളെ പോലെ സീനിയറായിട്ടുള്ളവര്‍ ഇത്തരം പദങ്ങള്‍ ഉപയോഗിക്കരുതായിരുന്നു.

Monday, September 22, 2008

അമേരിക്കന്‍ സാമ്പത്തികം: അഗ്രിക്ക്

അഗ്രിക്ക് നേര്‍ച്ച

അമേരിക്കന്‍ സാമ്പത്തിക രംഗം തകര്‍ന്നടിയുന്നു. കരകയറാന്‍ $700 ബില്ല്യണ്‍ മതിയാകുമോ?

കൂടുതല്‍ ദാ ഇവിടെ http://vyathakal.blogspot.com/2008/09/blog-post_21.htm

Sunday, September 21, 2008

ഒടുവില്‍ അമേരിക്കയും സമ്മതിച്ചു

പൊതു മേഖല തന്നെയാണ് നല്ലതെന്ന് ഒടുവില്‍ അമേരിക്കയും സമ്മതിച്ചു. ഇത്രയും നാള്‍ ജനങ്ങളുടെ പണം സര്‍വീസുകള്‍ക്കായി ഉപയോഗിക്കരുത് അത് സ്വകാര്യ മേഖലയാണ് നോക്കേണ്ടത്. സബ്സിഡി പാടില്ല എന്നൊക്കെയായിരുന്നു വിജയ മന്ത്രം .... എ.ഡി.ബിയിലൂടെ മൂന്നാം ലോക രാജ്യങ്ങളെ നിര്‍ബന്ധിച്ച് പടുകുഴിയില്‍ വീഴ്ത്തി. ദാ ഇപ്പോള്‍ അമേരിക്കയിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ വരുത്തി തീര്‍ത്ത ട്രില്ല്യണ്‍ കണക്കിന് ഡോളര്‍ കടം വീട്ടാന്‍ ജനങ്ങളില്‍ നിന്ന് എടുത്ത് കൊടുക്കുവാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സ് തയ്യാറാകുന്നു.

ലോകത്തിന്റെ എല്ലായിടത്തും പണമിറക്കിയിരുന്ന 3 അമേരിക്കന്‍ സ്ഥാപനങ്ങള്‍ തങ്ങള്‍ കുത്തു പാളയെടുത്തു എന്ന വിവരം കഴിഞ്ഞ ആഴ്ച പുറത്ത് വിട്ടതേയുള്ളൂ ലോകത്തെ ഞെട്ടിച്ച് കൊണ്ട് അമേരിക്കന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക താഴോട്ട് നിലം പൊത്തി. പുറകേ ലോകത്തിലെ മറ്റ് എക്സ്ചേഞ്ചുകളും. ഒടുവില്‍ നഷ്ടമുണ്ടാക്കിയ സ്ഥാപനങ്ങളെ സര്‍ക്കാര്‍ പണം നല്‍കി സഹായിക്കുമെന്ന് ബുഷ് പ്രഖ്യാപിക്കുന്നതോടെ സൂചികകള്‍ തിരിച്ച് മുകളിലേയ്ക്ക് വന്നു. ഇപ്പോള്‍ 700 മില്ല്യണ്‍ ഡോളറീനാണ് ബുഷ് കോണ്‍ഗ്രസ്സിന്റെ അനുവാദം ചോദിച്ചിരിക്കുന്നത്. എന്നാല്‍ ട്രില്ല്യണ്‍ ഡോളറെങ്കിലും ഉണ്ടെങ്കിലേ എന്തെങ്കിലും മെച്ചമുള്ളൂ എന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞര്‍ പറയുന്നത്.

ഈ കൈവിട്ടകളി അപകടത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും, അമേരിക്കന്‍ സാമ്പത്തിക മേഖല തകര്‍ന്നടിയുന്നതിന്റെ തെളിവുകളാണിവ എന്നും എത്രേ. ഇനിയും പല സ്ഥാപനങ്ങളും പാപ്പരായി എന്ന് പറഞ്ഞ് രംഗത്ത് വരും എന്ന പേടിയോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്. സര്‍ക്കാര്‍ പൊതു ഗജനാവില്‍ നിന്നും $700 ബില്ല്യണ്‍ കൊടുക്കുമ്പോള്‍ ഇത് തിരിച്ച് പിടിക്കുവാന്‍ ടാക്സ് വര്‍ദ്ധിപ്പിക്കും എന്നതാണ് ജനങ്ങളെ അലോസരപ്പെടുത്തുന്നത്. സാമ്പത്തിക മാന്ദ്യം മൂലം ഇപ്പോള്‍ തന്നെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ജോലി നഷ്ടപ്പെട്ടിരിക്കുന്നു. സാധങ്ങള്‍ക്ക് വില വര്‍ദ്ധിച്ചു. വര്‍ദ്ധിച്ച ടാക്സ് കൂടി വരുമ്പോള്‍ ഇനിയും വില കൂടും. വീട്ട് ലോണ്‍ അടയ്ക്കുവാന്‍ പലര്‍ക്കും കഴിയുന്നില്ല. വില്‍ക്കാമെന്ന് വിചാരിച്ചാലോ, പുതിയ വീട്ട് ലോണ്‍ പല ബാങ്കുകളും കൊടുക്കാത്തതിനാല്‍ വീടിന് വില ഇടിഞ്ഞുമിരിക്കുന്നു. ഇതിനിടയില്‍ ദാ സ്വകാര്യ മേഖലയെ രക്ഷിക്കാന്‍ ഇങ്ങിനെയൊരു കളിയും. ഇതിലൂടെ ആ സ്ഥാപന ഉടമകള്‍ രക്ഷപ്പെടും എന്നും ജനങ്ങള്‍ കൂടുതല്‍ നരകിക്കുമെന്നാണ് ഭൂരിപക്ഷം അമേരിക്കകാരും ഭയപ്പെടുന്നത്. സര്‍ക്കാര്‍ ഇതില്‍ ഇടപെടാന്‍ കാരണം ഈ കമ്പനികളില്‍ നിന്ന് ബില്ല്യണ്‍ ഡോളറുകളാണ് പ്രസിഡന്റ് ഇലക്ഷന് വേണ്ടി രണ്ട് പാര്‍ട്ടികള്‍ക്കും ലഭിച്ചിരിക്കുന്നതത്രേ!

അമേരിക്കന്‍ സ്ഥാപനങ്ങള്‍ പാപ്പരായപ്പോള്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക ഇടിഞ്ഞതല്ലാതെ ഇന്ത്യയില്‍ മറ്റ് യാതൊരു ചലനവും ഉണ്ടാകില്ല എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്ത് കൊണ്ട്? അവരുടെ നിക്ഷേപം വെറും 20%ത്തില്‍ താഴെ മാത്രമേയുള്ളൂ എന്നത് കൊണ്ട്. ഇതിന് ആരെയാണ് അഭിനന്ദിക്കേണ്ടത്? സമസ്ത മേഖലയിലും വിദേശ പങ്കാളിത്തം വേണമെന്ന് വാദിക്കുന്ന മന്മോഹനെയും, ചിതമ്പരത്തെയുമോ? യു.പി.യെ. സര്‍ക്കാര്‍ പലതവണ 50% വിദേശ നിക്ഷേപത്തിന് ശ്രമിച്ചപ്പോഴും തടഞ്ഞ ഇടതിനെയോ? ഇടത് പിന്തുണ പിന്വലിച്ചപ്പോള്‍ തന്നെ ഇന്ത്യക്ക്കാരുടെ പെന്‍ഷന്‍ സ്കീം പണം ചൂതാട്ടത്തില്‍ നിക്ഷേപിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു. പാവപ്പെട്ടവരുടെ ഭാഗ്യം കൊണ്ട് അതിത് വരെ നടന്നില്ല. ഇല്ലായിരുന്നുവെങ്കില്‍ കഴിഞ്ഞ ആഴ്ചയിലെ കുത്തൊഴുക്കില്‍ അവരുടെ വിയര്‍പ്പില്‍ കുളിച്ച പണം ആവിയാകുമായിരുന്നു.

ഇനി അമേരിക്കന്‍ സര്‍ക്കാര്‍ നോട്ടമിടുന്നത് ഇന്ത്യന്‍ ഗവണ്മെന്റ് പണിയുന്ന ആണവ നിലയങ്ങളെയാണ്. കേട്ടിടത്തോളം 10 ആണവ നിലയങ്ങള്‍ പണിയാന്‍ അമേരിക്കയ്ക്ക് അനുമതി ന‍ല്‍കുമെന്നാണ്. അതോടെ അമേരിക്കന്‍ സാമ്പത്തിക മേഖല രക്ഷപ്പെടും (1979 ത്രീ മൈല്‍ ഐലന്റ് അപകടത്തിന് ശേഷം അമേരിക്കന്‍ കമ്പനികള്‍ക്കിതുവരെ നാട്ടിലും, പുറം ലോകത്ത് പണിയൊന്നും കിട്ടിയിരുന്നില്ല). അതായത് അവരുടെ ബാധ്യത മുഴുവന്‍ ഇന്ത്യന്‍ ജനങ്ങളുടെ ചുമലില്‍ വരും എന്ന് സാരം.

Friday, September 12, 2008

കാ. സഭയുടെ വൃത്തികെട്ട നുണ

ഇത്തിരി പോന്ന കേരളത്തില്‍ കിടന്ന് നെഗിളിക്കുന്നത് നിര്‍ത്തുവാന്‍ കേരളാ രാഷ്ട്രീയക്കാര്‍ക്ക് ആവുന്നില്ല എന്നത് കൊണ്ട് അങ്ങ് കൊമ്പത്തിരിക്കുന്ന കാ.സഭ മേലാളന്മാര്‍ ഒറീസ സംഭവം ഉപയോഗിച്ച് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കയറി ഞെരങ്ങാമെന്ന വ്യാമോഹത്തില്‍ ചെറിയ സംഭവങ്ങളെ വരെ പര്‍വതീകരിച്ച് കസറിയവര്‍ പുതിയ കള്ളത്തരവുമായി രംഗത്ത്. ‍

(സെപ്തമ്പര്‍ 10 ദീപികയിലെ പ്രധാന വാര്‍ത്ത)


ഒറീസ സര്‍ക്കാരിനെ കേന്ദ്രം 355 ഉപയോഗിച്ച് താക്കീത് ചെയ്തത്രേ.... ഇത് ഫലിച്ചില്ലെങ്കില്‍ പണ്ട് കേരളനിയമസഭ പിരിച്ച് വിട്ട പോലെ 356 ഉപയോഗിച്ച് ഒറിയ സര്‍ക്കാരിനെ പിരിച്ചു വിടും പോലും. പഴയ വിമോചന സമരത്തിന്റെ പ്രേതം കയറി നടക്കുന്ന കാ.സഭ മേലാളന്മാര്‍ ഒറീസ സര്‍ക്കാരിനെയും പിരിച്ച് വിടുവിക്കുവാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു.


എന്നാല്‍ ഇങ്ങനെയൊരു താക്കീത് കൊടുത്തിട്ടിലെന്നും, ഇത് വെറും നുണ പ്രചരണമാണെന്നും കേന്ദ്രം വ്യക്തമാക്കിയത്തോടെ കാ. സഭ മേലാളര്‍ വെട്ടിലായിരിക്കുകയാണ്.

ഇനി ഇതുപോലുള്ള എന്തൊക്കെ വമ്പന്‍ നുണകള്‍ കാ.സഭ ഇറക്കാനിരിക്കുന്നു എന്ന് വരും ദിവസങ്ങില്‍ കണ്ടറിയാം.

Wednesday, September 10, 2008

കണിക പരീക്ഷണം: കൂട്ടിയിടി നടന്നില്ല

കണിക പരീക്ഷണത്തില്‍ വിചാരിച്ച പോലെ ബുധനാഴ്ച കൂട്ടിയിടി നടന്നില്ല. 27 കിലോമീറ്റര്‍ ഓടിച്ച് പ്രോട്ടോണുകളെ പ്രകാശ വേഗത്തിനടുത്ത് എത്തിക്കുവാന്‍ കഴിഞ്ഞു. അതും ഒരു ദിശയില്‍ മാത്രം. സി.ഇ.ആര്‍.എന്‍. അവകാശപ്പെടുന്നത് (http://press.web.cern.ch/press/PressReleases/Releases2008/PR08.08E.html) ഇനിയും ഇതു പോലെയുള്ള ട്രയലുകള്‍ നടത്തി പരിചയം കിട്ടിയിട്ട് വേണം കൂട്ടിയിടി നടത്തുവാന്‍ എന്നാണ്‍‍. അതിന് ഇനിയും കടമ്പകള്‍ ഉണ്ടത്രേ. ആഴ്ചകള്‍ കഴിഞ്ഞാലേ കൂട്ടിയിടി നടത്തുകയുള്ളൂ എന്നാണ് പ്രസ്സ് റിലീസില്‍ നിന്ന് മനസ്സിലാകുന്നത്.

ഇതിനിടയില്‍ ലോകാവസാനമാണെന്ന് തെറ്റ്ധരിച്ച് ഇന്ത്യയില്‍ മധ്യപ്രദേശില്‍ ചയ്യ എന്ന 16കാരി പെണ്‍കുട്ടി ആത്മഹത്യ ചെയ്തു.

ആഴ്ചകള്‍ കഴിഞ്ഞ് വീണ്ടും ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നില്‍ക്കാം.

Tuesday, September 9, 2008

ലോകം അവസാനിക്കുന്നുവോ: ഭാഗം 1

ഇനി മണിക്കൂറുകള്‍ മാത്രം.... എല്‍.എച്ച്.സി. (http://shaastram.blogspot.com/2008/09/blog-post.html, http://lhc2008.web.cern.ch/lhc2008/index.html) പരീക്ഷണത്തിന്... ലൈവായി കാണാണമെങ്കില്‍ ദാ ഇവിടെ http://webcast.cern.ch/index.html

എന്ത് സംഭവിക്കും? ആര്‍ക്കും അറിയില്ല. ഈ കുറിപ്പ് ഇനി വായിക്കുവാന്‍ കഴിയുമോ? പരീക്ഷണം നടത്തുന്ന 5600 ഓളം ശാസ്ത്രജ്ഞര്‍ക്ക് 100% ഉറപ്പ് തരുവാന്‍ കഴിയുന്നില്ല....

പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തിയെ കുറിച്ച്, മഹാ വിസ്ഫോടനത്തിന് ശേഷം പ്രപഞ്ചത്തില്‍ എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് പഠിക്കുവാന്‍ ജെനീവയില്‍ ഈ ശാസ്ത്രജ്ഞരെല്ലാം ചേര്‍ന്ന് എതിര്‍ ദിശയില്‍ അത്യുഗ്ര വേഗതയില്‍ വരുന്ന രണ്ട് പ്രോട്ടോണുകളെ ഇടിപ്പിക്കുവാന്‍ പോകുന്നു. ഇതിനെ തുടര്‍ന്ന് എന്തെല്ലാം സാധനങ്ങളാണ് ജനിക്കുവാന്‍ പോകുന്നതെന്നതിനെ പറ്റി അവര്‍ക്ക് തന്നെ നിശ്ചയമില്ല. വിനാശകരങ്ങളായ പല കിരണങ്ങളും ജനിക്കാം, ബ്ലാക്ക് ഹോള്‍ എന്ന ഭീകര വസ്തുവിന്റെ ജനനത്തിന് തുടക്കമാകാം... ഒന്നും തീര്‍ച്ച പറയാന്‍ ഈ ശാസ്ത്രജ്ഞര്‍ തയ്യാറല്ല... പിന്നെയെന്തിന് ഈ പരീക്ഷണം എന്നാണ് ഇതിനെ എതിര്‍ക്കുന്നവര്‍ ചോദിക്കുന്നത്.

ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്ന് രണ്ട് കാര്യങ്ങളിലേയ്ക്ക് വിരല്‍ ചൂണ്ടാം (മുറിച്ച് കളയരുത് പ്ലീസ്)..

1. ആല്‍ഫാ, ബീറ്റാ, ഗാമാ, എക്സ്-റേ, കോസ്മിക്ക് കിരണങ്ങള്‍ ഇതൊക്കെ മാത്രമേ മനുഷ്യന് ഇന്ന് അറിയാവൂ... മറ്റ് എന്തെല്ലാം കിരണങ്ങള്‍ ഈ പ്രപഞ്ചത്തില്‍ ഉണ്ട്. ഈ പരീക്ഷണ സമയത്ത് വിനാശകരമായ ഏതെങ്കിലും കിരണങ്ങള്‍ പരീക്ഷണശാലയ്ക്ക് വെളിയില്‍ വന്നാല്‍ ഈ ഭൂലോകത്തിന് എന്ത് സംഭവിക്കും? (http://en.wikipedia.org/wiki/Safety_of_the_Large_Hadron_Collider)

2. ബ്ലാക്ക് ഹോള്‍ രൂപം കൊള്ളും എന്ന് ഈ ശാസ്ത്രര്‍ പറയുന്നു. പക്ഷേ വളരെ ചെറുതും, ഊര്‍ജ്ജം കുറഞ്ഞതും ആയിരിക്കും, ഭൂമിയില്‍ നിന്ന് രക്ഷപ്പെടുന്നതിന് മുന്‍പ് തന്നെ അവ ആവിയായി പോകും.... എന്നാല്‍ ബ്ലാക്ക് ഹോള്‍ ഏത് വസ്തുവിനെയും അകത്തേയ്ക്ക് ആകര്‍ഷിക്കുന്ന ഒന്നാണ്. ഇങ്ങനെ ആകര്‍ഷിച്ച് അകത്താകുമ്പോളാണ് ഇവ ആവിയാകുന്നതായി പറയുന്നത്... ഇത്തരം അനേകം ചെറിയ ബ്ലാക്ക് ഹോളുകള്‍ പരീക്ഷണശാലയില്‍ തന്നെ കൂട്ടിയോജിച്ച് വളരെ വലിയ ഒന്നായി മാറിയാല്‍ അല്ലെങ്കില്‍ ചെറിയ ബ്ലാക്ക് ഹോള്‍ വെലുതായാല്‍ (http://en.wikipedia.org/wiki/Safety_of_the_Large_Hadron_Collider#Micro_black_holes) എന്തായിരിക്കും സംഭവിക്കുക? ഭൂമി മുഴുവാനായും ചിലപ്പോള്‍ ഈ പ്രപഞ്ചം തന്നെ ആ ഹോളിലേയ്ക്ക് വലിഞ്ഞ് പോകില്ലേ? ഇങ്ങനെ സംഭവിക്കുമോ എന്ന് ചോദിച്ചാല്‍ സംഭവിച്ചു കൂടായ്കയുമില്ലല്ലോ? പ്രപഞ്ചത്തിന്റെ 4% മാത്രമേ നാം കണ്ടിട്ടുള്ളു ബാക്കി 96% കറുത്ത വസ്തുക്കളാണ്. ഇവ എന്തെന്ന് നമുക്കറിയില്ല.. എന്തിന് ബ്ലാക്ക് ഹോളിനെ പറ്റി തന്നെ മുഴുവന്‍ വിവരങ്ങളും നമുക്കറിയില്ല.

3. ഈ പറഞ്ഞവ മിനിറ്റുകള്‍ക്കുള്ളില്‍ സംഭവിക്കാം... ചിലപ്പോള്‍ ദിവസങ്ങളോ, മാസങ്ങളോ, വര്‍ഷങ്ങളോ എടുക്കും.... എല്ലാവരും പ്രതീക്ഷിക്കുന്നത് പോലെ ചിലപ്പോള്‍ ഒന്നും സംഭവിക്കയില്ല...
സംഭവിക്കാതിരിക്കട്ടെ.....

ഇനി അഥവാ തല്‍ക്കാലം ഒന്നും സംഭവിച്ചില്ല എങ്കില്‍ ലോകം അവസാനിക്കാറായി എന്ന് പറയപ്പെടുന്നതിന്റെ രണ്ടാം ഭാഗത്തെ പറ്റി എഴുതാം. നാളെയല്ലെങ്കില്‍ പിന്നെ ചിലരെങ്കിലും ഭയപ്പെടുന്നത് പോലെ 2012 ഡിസമ്പറിലായിരിക്കുമോ ലോകാവസാനം? 2012ലെ ലോകാവസാനത്തെ കുറിച്ച് എഴുതുവാന്‍ പറ്റുമോ എന്ന് മണിക്കൂറുകള്‍ കഴിഞ്ഞ് പറയാം...

ആദ്യം ജെനീവയില്‍ നടക്കുന്ന ഈ പരീക്ഷണത്തെ നാം അതിജീവിക്കുമോയെന്ന് കാണാം....

അതിജീവിക്കുമെന്ന ആത്മവിശ്വാസത്തോടെ.... രണ്ടാം ഭാഗത്തിലേയ്ക്ക്.....

Sunday, September 7, 2008

പീഡിപ്പിക്കുന്നവര്‍ക്കിതൊരു പാഠമാകണം

അധ്യാപക ദിനത്തില്‍ ഒരു മുന്‍ അധ്യാപകന് വധശിക്ഷ. അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലാണ് സുപ്രീംകോടതി ഈ നീചനെ വധശിക്ഷയ്ക്ക് വിധിച്ചത്. ദൃക്‌സാക്ഷിയില്ലാതിരുന്നിട്ടും കോടതി പരമാവധി ശിക്ഷ നല്‍കി. ഇത്തരം വിധികള്‍ പീഡിപ്പിക്കുന്നവര്‍ക്കൊരു പാഠമാകണം.

Saturday, September 6, 2008

മനുഷ്യത്വത്തിന്റെ പ്രതീകം

മനുഷ്യത്വമുള്ള അപര്‍ണമാര്‍ ജീവിച്ചിരുപ്പുണ്ട്.....

മൃതദേഹം വിട്ടുകൊടുക്കുവാനുള്ള പണം നല്‍കാന്‍ കഴിയാതെ വിഷമിച്ചവര്‍ക്ക് സ്വന്തം വളകള്‍ ഊരി നല്‍കിയ വനിത പോലീസ് അപര്‍ണ മനുഷ്യത്വം ഇനിയും മരിച്ചിട്ടില്ലാത്തവര്‍ ജീവിച്ചിരിക്കുന്നു എന്ന് തെളിയിച്ചിരിക്കുന്നു....

Wednesday, September 3, 2008

ആണവ കരാര്‍: ഇന്ത്യക്കാരെ വഞ്ചിച്ചത് ആരാണ്

ആണവ കരാറിനെ സംബന്ധിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ സംശയങ്ങള്‍ക്ക് ജനുവരിയില്‍ ബുഷ് എഴുതി നല്‍കിയ 26 പേജ് മറുപടി, 45 ചോദ്യങ്ങള്‍ക്ക്, രഹസ്യമായി വെയ്ക്കണമെന്ന അഭ്യര്‍ത്ഥനയെ മറികടന്ന് ആ രേഖകള്‍ ഡെമോക്രാറ്റ്കാരനായ കാലിഫോര്‍ണിയ പ്രതിനിധി ബെര്‍മന്‍ ചൊവ്വാഴ്ച പുറത്ത് വിട്ടു (http://www.washingtonpost.com/wp-dyn/content/article/2008/09/02/AR2008090202733.html, http://www.rediff.com/news/2008/sep/03brahma.htm). ഇതിനെ പറ്റി മന്മോഹന് അറിയാമായിരുന്നു എന്ന വെളിപ്പെടുത്തല്‍ സിങിന്റെ ഈ കരാറിന് വേണ്ടിയുള്ള വ്യഗ്രതയെ സംശയത്തോടെ കാണേണ്ടിയിരിക്കുന്നു.

കത്തിലെ പ്രധാന വിവരങ്ങള്‍: കത്തിന്റെ പൂര്‍ണ്ണ രൂപം കിട്ടാന്‍ http://specials.rediff.com/news/2008/sep/letter.pdf

1. ഹൈഡ് ആക്ട് അനുവദിക്കുന്നുണ്ടെങ്കിലും അമേരിക്ക ആണവ റിയാക്ടര്‍ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറില്ല (ചോദ്യം 5,6,7&9നുള്ള ഉത്തരം. ബൂലോകത്തുള്‍പ്പെടെയുള്ളവര്‍ പ്രതീക്ഷിച്ചിരുന്നത് ആധുനിക സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് ലഭിക്കും എന്നായിരുന്നു)
2. 123 നിയമം ഹൈഡ് ആക്ടിന് കീഴിലാണ് (ഈ കത്തില്‍ എല്ലായിടത്തും അതിന്റെ വ്യക്തമായ സൂചനയുണ്ട്)
3. ആണവ റിയാക്ടറുകള്‍ക്ക് ഇന്ധനം ലഭ്യമാക്കാന്‍ അമേരിക്കയ്ക്ക് ബാധ്യതയില്ല (ചോദ്യം 15&18നുള്ള ഉത്തരം. സിങ് പറഞ്ഞത് ഇന്ധനം ഇടമുറിയാതെ കിട്ടുവാന്‍ അമേരിക്ക സഹയിക്കും എന്നാണ്)
4. 123 ഒപ്പ് വെയ്ക്കുന്നതോടേ ഇന്ത്യ ആണ്വായുധ പരീക്ഷണങ്ങള്‍ നിര്‍ത്തുന്നു (ചോദ്യം 16നുള്ള ഉത്തരം.)
5. പരീക്ഷണം നടത്തിയാല്‍ ഉടനെ 123 ല്‍ നിന്ന് ആകപക്ഷീയമായി അമേരിക്ക പിന്മാറും (ചോദ്യം 36,37&38നുള്ള ഉത്തരം. )
6. താരാപ്പൂര്‍ റിയാക്ടറില്‍ നിന്നുള്ള മെറ്റീരിയത്സ് ഐ.എ.ഇ.എ.യുടെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട് (ചോദ്യം 40നുള്ള ഉത്തരം. )
7. സിങിന്റെ റീപ്രോസ്സസിങ്ങ് ഇന്ത്യയുടെ പെര്‍മനെന്റ് അവകാശം ആണെന്ന വാദം നിലനില്‍ക്കുന്നതല്ല. അമേരിക്കയ്ക്ക് ഈ പേരില്‍ 123ല്‍ നിന്ന് പിന്മാറാം (ചോദ്യം 44നുള്ള ഉത്തരം. )

അമെരിക്കയുടെ വ്യവസായ താല്പര്യത്തെ തെളിയിക്കുന്നതാണ് ആദ്യ ചോദ്യത്തിനുള്ള ഉത്തരം. വെറും രണ്ട് റിയാക്ടറിന്റെ വര്‍ക്ക് കിട്ടിയാല്‍ 5000 പേര്‍ക്ക് നേരിട്ടും 15000 പേര്‍ക്ക് അല്ലാതെയും ജോലി കിട്ടും. കൂടാതെ ഇത് കാണിച്ച് മറ്റ് രാജ്യങ്ങളുടെ വര്‍ക്കും പിടിക്കാം! കൂടാതെ സ്വന്തം നാട്ടിലെ റിയാക്ടറുകള്‍ നിര്‍മ്മിക്കുവാനുള്ള പണവും കിട്ടും!

2007ല്‍ മന്മോഹന്‍ ലോകസഭയ്ക്ക് ഉറപ്പ് കൊടുത്തിരുന്നതിന് വിപരീതമായ കാര്യങ്ങളാണിവയെല്ലാം. അതിന് ശേഷം അവിശ്വാസ പ്രമേയ ചര്‍ച്ചയിലും തനിക്കറിയാവുന്ന കാര്യങ്ങള്‍ മനപൂര്‍വ്വം സിങ് മറച്ചു വെച്ചു. എന്തിന്? ആര്‍ക്ക് വേണ്ടി?

അമേരിക്കന്‍ ജനതയുടെ സുരക്ഷയ്ക്കും അഭിമാനത്തിനും കോട്ടം തട്ടാതെ നോക്കുന്ന അവിടത്തെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികളെ കണ്ട് നാം പഠിക്കണം. അഴിമതി നടത്തുന്നുണ്ടെങ്കിലും അമേരിക്ക എന്ന വികാരത്തിന് മുന്നില്‍ അവര്‍ എന്നും ഒന്നാണ്. എന്‍.എസ്സ്.ജി. അപ്രുവല്‍ കിട്ടുകയാണെങ്കില്‍ അടുത്ത് തന്നെ അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ 123 വരും അന്നേരം അമേരിക്കകാര്‍ അറിയണം ഇന്ത്യക്കാര്‍ പ്രചരിപ്പിക്കുന്നത് പോലെ ഇന്ത്യയ്ക്കനുകൂലമായ ഒന്നല്ല ഇത് എന്നതിന് വേണ്ടിയാണ് ഇപ്പോള്‍ ഈ രഹസ്യം പുറത്ത് വിട്ടത് തന്നെ. എന്നാല്‍ ഇവിടെയോ സ്വന്തം കീശ വീര്‍പ്പിക്കുക എന്ന ഒറ്റ അജണ്ട മാത്രമേ ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ക്കുള്ളൂ.

എന്‍.എസ്സ്.ജി.യില്‍ നിന്ന് കടന്നു കിട്ടുവാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് തങ്ങള്‍ തയ്യാറല്ല എന്ന ഇന്ത്യന്‍ പ്രസ്താവനയെ കളിയാക്കുവാന്‍ കൂടിയല്ലേ ബെര്‍മന്‍ ഇപ്പോള്‍ ഇത് പുറത്ത് വിട്ടിരിക്കുന്നത്?

മന്മോഹന്‍ സിങ് എന്തിന് ഇന്ത്യക്കാരെ വഞ്ചിക്കുന്നു?

Tuesday, September 2, 2008

മോഹന്‍ലാലിന്റെ തെറ്റുകള്‍: നായര്‍ സെന്‍ ഫോളോ അപ്പ്

“നായര്‍ സെന്‍” എന്ന സിനിമയുടെ വിജയത്തിന് ലാലേട്ടന്‍ ജപ്പാനീസും, ചൈനീസും പഠിക്കുന്നു. നല്ലത്... ഈ പ്രായത്തിലും വ്യത്യസ്തത ചെയ്യണം എന്ന ലാലേട്ടന്റെ ആഗ്രഹത്തെ അഭിനന്ദിക്കേണ്ടത് തന്നെ. പക്ഷേ “നായര്‍ സെന്‍” എന്ന സിനിമയെ ന്യായീകരിക്കുന്തോറും ലാലേട്ടന്‍ തെറ്റുകളുടെ ഘോഷ യാത്ര തന്നെ നടത്തുന്നു എന്നത് ദുഖകരം തന്നെ.

ദാ കഴിഞ്ഞ ആഴ്ച ദുബായിയില്‍ ഐ.എ.എന്‍.എസ്സിന് നല്‍കിയ അഭിമുഖത്തില്‍ നായര്‍ സെന്‍ ആയിരിക്കണം ബ്രിട്ടീഷ്കാര്‍ക്കെതിരെ പൊരുതിയ ലോകത്തെ ആദ്യത്തെ വിദ്യാര്‍ത്ഥി എന്ന പ്രസ്താവന ബ്രിട്ടനെതിരെ നടന്ന സമരങ്ങളെ പറ്റിയുള്ള ലാലേട്ടന്റെ അറിവില്ലായ്മ വെളിവാക്കുന്നു (സെന്നേട്ടന്റെ സ്വന്തം ബുക്ക് വായിച്ച് കിട്ടിയ അറിവായിരിക്കും). പരന്ന വായനാശീലമുണ്ടെന്ന് പറയപ്പെടുന്ന, ഈ സിനിമയ്ക്ക് വേണ്ടി പ്രത്യേക വായനകള്‍ നടത്തിയെന്ന് അവകാശപ്പെടുന്ന ലാലേട്ടന് ഈ തെറ്റ് ഒഴിവാക്കാമായിരുന്നു.

“നായര്‍ സെന്‍” എന്ന പടത്തിന് ചരിത്ര പ്രാധാന്യം ചരിത്ര വിദ്യാര്‍ത്ഥികള്‍ നല്‍കില്ലയെങ്കിലും ലാലേട്ടന് തെറ്റ് പറ്റിയെന്നതിന് ചെറിയ ഒരു ഉദാഹരണം മാത്രം ചൂണ്ടി കാട്ടുന്നു:

1889ല്‍ ബ്രിട്ടനെതിരെ പൊരുതുവാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ബ്രിട്ടനില്‍ തന്നെ സംഘടനകള്‍ രൂപീകരിച്ചിരുന്നു (http://en.wikipedia.org/wiki/Madan_Lal_Dhingra, http://en.wikipedia.org/wiki/India_House, http://www.movinghere.org.uk/galleries/histories/asian/politics/politics.htm). (അന്ന് നമ്മുടെ സെന്നേട്ടന്‍ ജനിച്ചിട്ടില്ല!) 1905ല്‍ ബംഗാള്‍ വിഭജന പ്രശ്നത്തെ തുടര്‍ന്ന് നടക്കുന്ന സമരത്തിനെ ഭാഗമായി 1909ല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ മദന്‍ ലാലിനെ തൂക്കി കൊല്ലുന്നു. ഇതിനെ തുടര്‍ന്ന് ബംഗാളില്‍ വന്‍ പ്രക്ഷോഭങ്ങള്‍ നടക്കുന്നു.

ലാലേട്ടാ പ്ലീസ് പണ്ട് ഒരു വൈദ്യരെ മുന്നിര്‍ത്തി ഒരു സിനിമ ചെയ്തു. അത് പോലെയല്ല ഇത്. ഇത് ഇന്ത്യന്‍ സ്വാതന്ത്യ സമരത്തില്‍ തൊട്ടുള്ള കളിയാണ്. നായര്‍ സെന്‍ സ്വയം പ്രക്രീര്‍ത്തിച്ചെഴുതിയത് എന്ന് ചരിത്രകാരന്മാര്‍ പറയുന്ന പുസ്തകം മാത്രം വെച്ച് അഭിപ്രായം പറയരുത്... പ്ലീസ്.....