നവമ്പര്‍ 28 അമേരിക്കയോടൊപ്പം ലോകവും ഉറ്റ് നോക്കിയിരുന്ന തിയതി. അന്നായിരുന്നു അമേരിക്കയില്‍ ബ്ലാക്ക് ഫ്രൈഡേ - സാധനങ്ങള്‍ക്ക് വന്‍ വില കിഴിവ് (നമ്മുടെ നാട്ടിലെ ഓണം സെയില്‍ പോലെ) തുടങ്ങുന്നത്. ബ്ലാക്ക് ഫ്രൈഡേ ദിവസം രാവിലെ 5 മണിക്ക് തന്നെ കടകള്‍ തുറക്കും, ഇന്റെര്‍നെറ്റും. പല കടകളും ചില സാധനങ്ങള്‍ (ഒരു കടയില്‍ ഒരു പ്രത്യേക സാധനം 10ഓ 15ഓ മാത്രമേ കാണൂ, ആദ്യം വരുന്നവന് കിട്ടും എന്നര്‍ത്ഥം) പകുതിയിലും താഴെ വിലയ്ക്ക് വില്‍ക്കും. പിന്നീട് ഒരു മാസത്തോളം ഓണം സെയില്‍ പോലെ ഹോളിഡേ സേയില്‍ ആണ്. വില കുറവില്‍ സാധനങ്ങള്‍ കിട്ടും. എന്നാല്‍ ബ്ലാക്ക് ഫ്രൈഡേയുടെ അന്ന് 5 മണിക്ക് കിട്ടുന്ന സാധനങ്ങളുടെ അത്രയും വില കുറവ് പിന്നീട് കിട്ടില്ല എന്നതിനാല്‍ ഇത് വാങ്ങുവാന്‍ തലേന്ന് രാത്രി തന്നെ കടകള്‍ക്ക് മുന്‍പില്‍ ക്യൂ ആയിരിക്കും. തണുപ്പത്ത് രാവിലെ 5 മണി വരെ കുത്തി നില്‍ക്കുകയോ, ഇരിക്കുകയോ ചെയ്യും (2006ല്‍ ഇത് പോലെ നിന്ന് പരിചയമുണ്ട്)....
കഴിഞ്ഞ കുറേ മാസങ്ങളായി അമേരിക്കയില്‍ റീട്ടേയില്‍ രംഗം തകര്‍ന്ന് കൊണ്ടിരിക്കുകയാണ്. മേടിക്കുവാന്‍ ആളുകള്‍ വരുന്നില്ല. വാങ്ങുവാന്‍ ആളുകളുടെ കയ്യില്‍ തുട്ടില്ല. അതിന് ജോലി വേണ്ടേ! ഹോളിഡേ സേയിലിലെങ്കിലും ആളുകള്‍ കടകളില്‍ എത്തുമെന്ന് കടക്കാര്‍ കരുതുന്നു. ഇത് സത്യമാകുമോ എന്നറിയാനുള്ള ടെസ്റ്റ് ഡേയാണ് ഈ കഴിഞ്ഞ 28. കണക്കുകള്‍ അനുസരിച്ച് അന്ന് 73.6 മില്ല്യണ്‍ ആളുകള്‍ അന്ന് സാധനങ്ങള്‍ വാങ്ങി. ഏകദേശം $41 ബില്ല്യണ്‍ ചെലവിട്ടു (റിഡക്ഷന്‍ സെയിലിലാണിത്, ശരിക്കുമുള്ള വിലയായിരുന്നെങ്കില്‍ കടകള്‍ക്ക് എന്ത് മാത്രം ലാഭം കിട്ടുമായിരുന്നു!). നാലിലൊന്ന് ആളുകള്‍ രാവിലെ 5 മണിക്ക് തന്നെ സാധനങ്ങള്‍ വാങ്ങി. തുണി തരങ്ങളും, ഇലക്ട്രോണിക്ക് സാധനങ്ങളുമാണ് കൂടുതല്‍ ചിലവായത്.
വ്യാഴം, വെള്ളി, ശനി, ഞായര്‍ എന്നീ 4 ദിവസങ്ങളിലായി 172 മില്ല്യണ്‍ ജനങ്ങള്‍ സാധനങ്ങള്‍ വാങ്ങി. കഴിഞ്ഞ കൊല്ലം ഇത് 147 മില്ല്യണ്‍ ആയിരുന്നു. ഈ തിങ്കളാഴ്ച “സൈബര്‍ മണ്ടേയാണ്”. 2005ലാണ് കച്ചവടക്കാര്‍ ഈ ആശയം തുടങ്ങിയതത്രേ. ഈ തിങ്കളാഴ്ച 85 മില്ല്യണ്‍ ആളുകള്‍ സാധനങ്ങള്‍ റിഡക്ഷന്‍ സെയിലില്‍ വാങ്ങുമെന്ന് കരുതുന്നു.
വെള്ളിയാഴ്ചത്തെ തിരക്കിനിടയില്‍ പലര്‍ക്കും അപകടം സംഭവിച്ചു. ന്യൂയോര്‍ക്കില്‍ ഒരു സെയിത്സ് മാന്‍ തിരക്കിനിടയില്‍ പെട്ട് മരിച്ചു!!
എന്താണ് ഇത് കാണിക്കുന്നത്? അമേരിക്കന്‍ ജനതയ്ക്ക് പഴയ പോലെ ലാവിഷ് ആകുവാന്‍ സാധിക്കുന്നില്ല. കുറഞ്ഞ നിരക്കില്‍ സാധനം വാങ്ങുവാന്‍ തണുത്ത് വിറയ്ക്കുന്ന 5 മണീക്ക് വലിയ ക്യൂവില്‍ നില്‍ക്കുവാനും, മൂന്നാം രാജ്യക്കാരെ പോലെ തള്ള് പിടിച്ച് സാധനങ്ങള്‍ കൈക്കലാക്കുവാനും കൂടുതല്‍ അമേരിക്കക്കാര്‍ തയ്യാറായിരിക്കുന്നു. നിഗമനങ്ങള്‍ അനുസരിച്ച് ഹോളിഡേയ്സ് സെയിലുകള്‍ കഴിഞ്ഞ കൊല്ലത്തേക്കാളും കുറയാനായിരിക്കും സാധ്യത. അതിനാല്‍ തന്നെ കടകള്‍ക്ക് നിലനില്‍ക്കണമെങ്കില്‍ പതിവിന് വിപരീതമായി തുടര്‍ന്നുള്ള ദിവസങ്ങളിലും കുറഞ്ഞ നിരക്കില്‍ സാധനങ്ങള്‍ കൊടുക്കേണ്ടി വരും. എങ്കില്‍ അമേരിക്കക്കാര്‍ ഹോളിഡേ സെയിത്സ് നടത്തും....
എന്ന് പറഞ്ഞാല്‍ അമേരിക്കന്‍ ജനതയുടെ കയ്യില്‍ ലാവിഷായി ചെലവഴിക്കുവാന്‍ പഴയ പോലെ തുട്ടില്ല... അമേരിക്കന്‍ ജനതയുടെ ഈ ഒരു മാസത്തെ ചെലവനുസരിച്ചായിരിക്കും ലോക വിപണി നിലനില്‍ക്കുക, പ്രത്യേകിച്ച് ചൈന, ഇന്ത്യ, പാക്കിസ്ഥാന്‍ തുടങ്ങിയ മൂന്നാം രാജ്യങ്ങളിലെ തുണി വിപണി....
Sunday, November 30, 2008
Friday, November 28, 2008
മുംബൈ ആക്രമണം: ആരുടെയെല്ലാം ഉറക്കം കെടുത്തും
ഈ പോസ്റ്റ് സി.എസ്സ്.ടി.യിലും, ഹോസ്പിറ്റലിലും, ഹോട്ടലുകളിലും മരണമടഞ്ഞവര്‍ക്കും, ഭീകരരെ തുരത്തുന്നതിനിടയില്‍ വീരചരമം പ്രാപിച്ചവര്‍ക്കും സമര്‍പ്പിക്കുന്നു...
1993ന് ശേഷം വീണ്ടും “അവര്‍” നരിമണില്‍ തിരിച്ചെത്തി. ഈ പ്രാവശ്യം ലക്ഷ്യമിട്ടത് വിദേശീയരെയാണ് എന്നുള്ളത് പലരുടെയും ഉറക്കം കെടുത്തും എന്നുറപ്പ്. നാവിക സേനയുടെ ശക്തമായ സാന്നിദ്ധ്യമുള്ള ഗേയ്റ്റ് വേ ഓഫ് ഇന്ത്യയിലൂടെയാണ് ആക്രമകാരികള്‍ എത്തിയത് എന്നത് ഇന്ത്യന്‍ ഗവണ്മെന്റിന് തലവേദയായിരിക്കുന്നു. സുരക്ഷിതമായ ഗേയ്റ്റ് വേയിലൂടെ കടന്ന് “അവര്‍” ഇന്ത്യയ്ക്കും ലോകത്തിനും ശക്തമായ മുന്നറിയിപ്പ് തന്നിരിക്കുന്നു......
സാധാരണ ഇന്ത്യയില്‍ ഭീകരാക്രമണം നടക്കുമ്പോള്‍ മരിച്ച് വീണിരുന്നത് ഇന്ത്യക്കാരായിരുന്നു. എന്നാല്‍ ഇതാദ്യമായി വര്‍ഷങ്ങള്‍ക്ക് ശേഷം വിദേശിയരും, ഉന്നത വ്യക്തികളും ആക്രമണത്തിനിരയായി. അമേരിക്കന്‍, ബ്രിട്ടണ്‍, ഇസ്രയേല്‍ വംശജര്‍ ആക്രമിക്കപ്പെട്ടു എന്നറിഞ്ഞതോടെ മറ്റുള്ളവരെ പോലെ ഒബാമയും ഒന്ന് ഞെടുങ്ങിയിട്ടുണ്ടാകണം.
ഈ മുംബൈ ആക്രമണമറിഞ്ഞ ഒബാമ രണ്ട് തവണ റൈസിനെ ഫോണില്‍ വിളിച്ചു എന്ന് വാര്‍ത്ത....
പൊതുവേ ഡെമോക്രാറ്റുകള്‍ ഇന്ത്യയ്ക്കെതിരാണെന്നാണ് നിഗമനം. പിന്നെ എന്തായിരിക്കാം ഒബാമയ്ക്കിത്ര വേവലാതി? അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ പട്ടാളത്തെ പാക്ക് ഗവണ്മെന്റിന്റെ സഹായത്താല്‍ എത്രയും വേഗം പിന്വലിക്കുവാന്‍ തയ്യാറെടുക്കുന്ന ഒബാമയ്ക്ക് ഈ ആക്രമണം ഒരു തിരിച്ചടി തന്നെയാണ്. ഈ ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ സേനയുടെ സഹായം ഉണ്ടെന്ന ഇന്ത്യയുടെ വെളിപ്പെടുത്തല്‍ പാക്ക് സേന അവിടത്തെ ഭരണാധികാരികളെ വക വെയ്ക്കുന്നില്ല എന്ന തിരിച്ചറിവ് അഫ്ഗാനിസ്ഥാനിലെ അല്‍ക്വയ്ദ വേട്ട ഇനിയും നീളുമെന്ന തിരിച്ചറിവ് ഒബാമയുടെ ഉറക്കം കെടുത്തുക തന്നെ ചെയ്യും. അതോടൊപ്പം പുതിയ പാക്ക് ഗവണ്മെന്റും കടുത്ത സമ്മര്‍ദ്ധത്തിലാകും.... സേനയുടെ നിയന്ത്രണമില്ലാതെ പാക്കിസ്ഥാനില്‍ ഭരിക്കാനാവില്ല എന്ന് ചരിത്രം....
“ഉന്നതര്‍ക്ക് മാത്രം, അതും കര്‍ശന നിയന്ത്രണത്തോടെ പ്രവേശനം” ലഭിക്കുന്ന സങ്കീര്‍ണ്ണമായ ടാജ്, ഒബ്രോയ്, നരിമണ്‍ ഹൌസ് എന്നിവയുടെ വ്യക്തമായ രൂപ രേഖയുടെ അടിസ്ഥാനത്തിലാണ് ഈ ആക്രമണം എന്നതും, ആക്രമണത്തെ പറ്റി മുങ്കൂര്‍ വിവരം ലഭിച്ചിരുന്നില്ല എന്ന ഗവണ്മെന്റിന്റെ കുറ്റ സമ്മതവും കൂട്ടി വായിക്കുമ്പോള്‍ “അവര്‍” എത്രമാത്രം മുന്നേറിയിരിക്കുന്നു എന്ന് തിരിച്ചറിവ് ലഭിക്കുന്നു. ഹോട്ടലുകളില്‍ നിന്ന്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയെന്ന വാര്‍ത്തയും സങ്കീര്‍ണ്ണമായ ഇടനാഴികളിലൂടെ 3 ദിവസം പിടിച്ച് നിന്നു എന്നതും “അവര്‍” ഈ സ്ഥലങ്ങളില്‍ കേന്ദ്രീകരിച്ചിട്ട് മാസങ്ങളായി എന്നുള്ളത് ഞെട്ടലോടെ മനസ്സിലാക്കാം. “അവര്‍” താല്‍ക്കാലിക വയര്‍ലെസ്സ് കേന്ദ്രം ഹോട്ടലുകളില്‍ ഉണ്ടാക്കിയെന്ന കേന്ദ്രമന്ത്രിയുടെ നിസ്സഹായതയോടെയുള്ള വെളിപ്പെടുത്തല്‍ കണ്ട് ലോകം ഞെട്ടിയോ? വിദേശിയരും ഉന്നതരും വരുന്ന അതിസുരക്ഷിതമെന്ന് പറഞ്ഞിരുന്ന ടാജിലും ഒബ്രോയിലും ഇത് സംഭവിക്കുമെങ്കില്‍...... പിന്നെയെന്തിന് നമുക്കൊരു ഭരണകൂടം? രാഷ്ട്രിയക്കാര്‍ പരസ്പരം ചെളിയെറീയുമ്പോഴും ഈ ഭീകര ആക്രമണത്തെ വിശകലനം ചെയ്യേണ്ടത് ഇന്ത്യയുടെ വരും ദിനങ്ങളുടെ സുരക്ഷിതത്തിന് ആവശ്യമാണ്.
ഏത് നിമിഷവും എന്തും സംഭവിക്കാം... പഴയ പോലെ ഒരു പൊട്ടിതെറിയല്ല മറിച്ച് പുഞ്ചിരിയോടെ നടന്നു പോകുന്ന ഒരു “വിദ്യാര്‍ത്ഥിയില്‍” നിന്നോ, പാഞ്ഞ് പോകുന്ന പോലീസ് വാഹനത്തില്‍ നിന്നോ, ആമ്പുലന്‍സില്‍ നിന്നോ ചീറി വരുന്ന എ.കെ.47 ബുള്ളറ്റുകളെ കൂടി ഇനി നാം പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു... ഇനി ഇന്ത്യക്കാര്‍ക്ക് ഉറക്കമില്ലാത്ത രാത്രി തന്നെയാണ്.....ഒപ്പം ലോക ജനതയ്ക്കും.....

Tuesday, November 25, 2008
ഗോവന്‍ ചലചിത്രോത്സവും മത ഭ്രാന്തന്മാരും
ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുവാന്‍ നിശ്ചയിച്ചിരുന്ന എം.എഫ്. ഹുസൈന്റെ 1967ലെ “ത്രൂ ദ ഐസ് ഓഫ് എ പെയിന്റര്‍” എന്ന 18 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്റെറി ഏതോ രണ്ട് ഹിന്ദു സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ചു!!!!
1967ല്‍ ബര്‍ലിന്‍ ചലചിത്രോത്സവത്തില്‍ “ഗോള്‍ഡന്‍ ബയര്‍” അവാര്‍ഡ് നേടിയിട്ടുള്ള ഇതില്‍ ഹുസൈനിന്റെ കണ്ണിലൂടെയുള്ള രാജസ്ഥാന്‍ യാത്ര മാത്രമാണ് എന്ന് ഗോവ ചലചിത്രോത്സവ ഡയറക്ടര്‍ പറയുമ്പോള്‍ പിന്നെ എന്തിന് ഈ കാലാമൂല്യം ഉപേക്ഷിച്ചു എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
ഹിന്ദു ദേവിമാരുടെ തുണിയില്ലാത്ത പടം വരച്ചു എന്നും, ഭാരതമാതാവിനെ തുണിയില്ലാതെ ചിത്രീകരിച്ചും എന്ന് പറഞ്ഞ് വളരെ നാളുകളായി ഹുസൈനിനെ “ഹിന്ദു മത വാദികള്‍” എതിര്‍ക്കുവാന്‍ തുടങ്ങിയിട്ട്. ഈ എതിര്‍പ്പന്മാര്‍ അജന്ത എല്ലോറ ഗുഹകളിലും, മറ്റ് ഗുഹാ ക്ഷേത്രങ്ങളിലുമുള്ള നഗ്നരായ ദേവീ വിഗ്രഹങ്ങള്‍ എന്തേ നശിപ്പിച്ചു കളയാത്തത്? ഓ ഇത് ഒരു “അഹിന്ദു” വരച്ചതാണല്ലോ. മറ്റുള്ളവര്‍ക്ക് പാടില്ല എന്നാല്‍ കാര്‍ന്നോര്‍ക്ക് അടുപ്പിലും അപ്പിയിടാമെന്ന തരം താണ വാദവുമായി നില്‍ക്കുന്ന ജാതി കോമരങ്ങളെ ഭയന്ന് കലാമൂല്യമുള്ള ഒരു ചിത്രത്തെ പടിക്ക് പുറത്ത് നിര്‍ത്തുമ്പോള്‍ വിജയിക്കുന്നത് “മത തീവ്രവാദികളാണെങ്കില്‍” പരാജയപ്പെടുന്നത് ഇന്ത്യന്‍ മതേരത്വത്തോടൊപ്പം നല്ല ചിത്രങ്ങള്‍ക്ക് വേണ്ടി തിരയുന്ന കാഴ്ചക്കാരാണ്.
40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എടുത്ത ഒരു ചിത്രം ഹുസൈനിന്റെ ചിത്രമാണെന്ന ഒറ്റ കാരണത്താല്‍ ചലചിത്രോത്സവത്തില്‍ നിന്ന് ഒഴിവാക്കിയതിലൂടെ ഗോവന്‍ ചലച്ചിത്രോത്സവ സമിതി ഒരു കലാകാരനെ അപമാനിക്കുക മാത്രമല്ല തെറ്റായ ഒരു വ്യവസ്ഥയ്ക്ക് കുട പിടിച്ച് കൊടുക്കുക കൂടിയാണ്. വോട്ടിന് വേണ്ടി മത ഭ്രാന്തന്മാര്‍ക്ക് കൂട്ട് നില്‍ക്കുവാന്‍ ഗവണ്മെന്റുകള്‍ തയ്യാറാകുന്നു എന്നത് മതേതര ഇന്ത്യയുടെ ഇന്നത്തെ ദയനീയ അവസ്ഥ വെളിവാക്കുന്നു.....

Monday, November 24, 2008
ബിഷപ്പിനെയും ചോദ്യം ചെയ്തു: ഫോളോ അപ്പ്
മുന്‍ ബിഷപ്പിന് പിന്നാലെ കോട്ടയം ബിഷപ്പിനെയും ചോദ്യം ചെയ്തു. കൊച്ചിയിലേയ്ക്ക് വിളിച്ച് വരുത്തി നടത്തിയ നാലു മണിക്കൂര്‍ ചോദ്യം ചെയ്യലില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ സാന്നിദ്ധ്യവും ഉണ്ടായതായി വാര്‍ത്ത.
ഇതിനിടയില്‍ മറ്റൊരു ഞെട്ടിക്കുന്ന ലീഡ് (കേരള കൌമുതിയില്‍): കൊല നടത്തി എന്നാരോപണ വിധേയനായ വ്യക്തിയുടെ മുറിയില്‍ നിന്നും കന്യാസ്ത്രികളുടെയടക്കം നഗ്ന ഫോട്ടോകള്‍ അടങ്ങിയ ആല്‍ബം സി.ബി.ഐ. കണ്ടെത്തിയെന്നും അത് ബിഷപ്പിനെ കാണീച്ചു കൊടുത്തും എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട് എന്ന് പത്രം പറഞ്ഞ് വെയ്ക്കുന്നു.
അതിനിടയില്‍ സി.ബി.ഐ. അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വാങ്ങിയത് ശരിയാം വണ്ണമുള്ള രീതിയിലല്ല എന്ന് കോടതി. പ്രതികള്‍ വന്‍ പിടിപാടുള്ളവരാണെന്നും, മതിയായ തെളിവുകളുണ്ടെന്നും സി.ബി.ഐ. വാദിച്ചു. ഇതിനുള്ള വിശദീകരണം ബുധനാഴ്ച ഹാജരാക്കണമെന്നും കോടതി.
വാല്‍കഷണം: സംശയത്തിന്റെ നിഴലില്‍ കഴിയുന്ന ഒരാള്‍ നഗ്ന ചിതങ്ങളടങ്ങിയ ആല്‍ബം തന്റെ മുറിയില്‍ സൂക്ഷിച്ചു എന്ന് പറയുമ്പോള്‍..... അയാള്‍ അത്രയ്ക്ക് “ബലഹീനനോ”? അല്ലെങ്കില്‍.... തന്നെ ഒന്നും ചെയ്യില്ല എന്ന “ചങ്കുറ്റമോ”? അതുമല്ലെങ്കില്‍... ആരോ ഇതിനിടയില്‍ അയാള്‍ക്കിട്ട് ടോര്‍പ്പിടോ വെയ്ക്കുന്നുവോ? കാത്തിരിക്കുക തന്നെ.....

Sunday, November 23, 2008
ഇടയലേഖനത്തിലെ ആത്മാര്‍ത്ഥത
അടുത്ത കാലത്തായി കാ. സഭ ഇറക്കുന്ന ഇടയ ലേഖനങ്ങള്‍ വായിച്ചാല്‍ ചിരിച്ച് മണ്ണ് കപ്പാവുന്നവയാണ്. ഇടയലേഖനത്തിന്റെ പരിശുദ്ധിയെ തന്നെ കളങ്കപ്പെടുത്തിയ പുതിയ കാ.സഭ മേലാളര്‍ ഇന്നലെ പുതിയ ഒരണ്ണം റിലീസ് ചെയ്തു. ഇത് കുറ്റവാളികള്‍ കുറ്റം തെളിയുന്നത് വരെ കുറ്റക്കാരാകുന്നില്ല എന്ന വള്ളിയില്‍ തൂങ്ങി മരിച്ച അഭയുടെ ആത്മാവിനെ നാണിപ്പിക്കുക മാത്രമല്ല അത് വായിക്കുന്നവരുടെ മനസ്സില്‍ നിന്നും കാ.സഭ മേലാളരോടുള്ള “ഉള്ള” ബഹുമാനം കൂടി ഇല്ലാതാക്കുവാന്‍ സഹായിക്കുന്നതാണ്. 3 പേരും കുറ്റവാളികല്ല എന്ന് സഭ ആണയിടുമ്പോഴും (അതും ദൈവത്തിന്റെ പേരില്!!!!!!) അറസ്റ്റിലായവര്‍ക്കെതിരെ സഭയില്‍ നിന്ന് തന്നെയുള്ള 2 കന്യാസ്ത്രീകളും ഒരച്ചനും സി.ബി.ഐ.ക്ക് സ്പഷ്ടമായ മൊഴി നല്‍കി എന്നുള്ളത് സഭാ മേലാളരെ സര്‍ക്കസ്സ് കോമാളികളാക്കി മാറ്റുന്നു.
കേരള കൌമുതി റിപ്പോര്‍ട്ട് അനുസരിച്ച് തെളിവ് നശിപ്പിക്കുവാന്‍ മുന്നില്‍ നിന്ന അന്നത്തെ മദര്‍ സുപീരിയര്‍ ലിസ്യുവിനെ പ്രതി ചേര്‍ക്കുവാന്‍ സി.ബി.ഐ. തയ്യാറാകുന്നു. ആ വാര്‍ത്തയില്‍ തന്നെയുള്ള മറ്റൊരു ഗുരുതര ആരോപണം അറസ്റ്റിലായ 3 പേര്‍ക്കും നാര്‍ക്കോ ടെസ്റ്റിനെ മറികടക്കുവാന്‍ കാ.സഭ ഒരു കുറ്റാന്വേഷണ വിദഗ്ദ്ധനെ കൊണ്ട് പ്രത്യേക പരിശീലനം നല്‍കി എന്നുള്ളതാണ്. “കൊല ചെയ്തു” എന്ന് കരുതുന്ന വ്യക്തി തന്നെയാണ് ഇത് വെളിപ്പെടുത്തിയിരിക്കുന്നതത്രേ...
ഈ വാര്‍ത്ത ശരിയെങ്കില്‍ സഭ ഇന്നലെയിറക്കിയ ഇടയലേഖനത്തിന് എന്ത് വിലയാണ് വിശ്വാസികളും കേരളീയരും നല്‍കേണ്ടത്? കേസ് ഒതുക്കുവാന്‍ നോക്കിയവരെ വെളിച്ചത്ത് കൊണ്ടു വരണമെന്ന് കാ.സഭ മേലാളരുടെ ജല്‍പ്പനങ്ങള്‍ക്ക് എന്ത് വിലയാണുള്ളത്?

Wednesday, November 19, 2008
അഭയ കേസ്: കാ സഭ അതി ബുദ്ധികാട്ടുന്നുവോ
ഒടുവില്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷം അത് സംഭവിച്ചു. അഭയ കേസില്‍ പ്രതികളെന്ന് തെളിഞ്ഞ തോമസ്, ജോസ്, സ്റ്റെഫി ത്രയങ്ങളെ അറസ്റ്റ് ചെയ്തു. പരിശുദ്ധമായ കുപ്പായമിട്ട 3 കാമവെറിയരുടെ കൈ കൊണ്ട് ഒരു പാവം പെണ്‍കുട്ടി മരണമടഞ്ഞു എന്ന് ഒടുവില്‍ നമുക്ക് സമ്മതിക്കേണ്ടി വന്നു. പ്രതികളാണെന്ന് തെളിഞ്ഞിട്ടും “മേല്‍” സമ്മര്‍ദ്ധങ്ങളുടെ ഫലമായി വിലസി നടന്നിരുന്ന മൂന്നിനെയും ഒടുവില്‍ അഴികള്‍ക്കുള്ളിലാക്കിയതോടെ അഭയയുടെ ആത്മാവിന് ശാന്തി... പക്ഷേ എത്ര ദിവസത്തേയ്ക്ക്? ദീപികയുടെ ഈ റിപ്പോര്‍ട്ട് (http://www.deepika.com/CAT2_sub.asp?ccode=CAT2&newscode=61261) വായിച്ചു കഴിഞ്ഞാല്‍ കാ. സഭയുടെ സംവിധാനത്തില്‍ നടക്കുന്ന നാടകമാണോയിത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സഞ്ജു കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്ന് ദീപിക പത്രം പറയുന്നു. ഇത് കോടതിയില്‍ നിലനില്‍ക്കില്ലെന്ന് പത്രം തന്നെ സമര്‍ദ്ധിക്കുന്നു. ഇപ്പോഴത്തെ സി.ബി.ഐ. സംഘം കോണ്‍ വെന്റില്‍ എത്തിയത് സഭയുടെ വണ്ടിയിലാണെന്ന് നാം കണ്ടതാണ്. ഈ 3 പേരെയും സുഖമായി ഊരികൊണ്ടു വരുവാന്‍ സഭയ്ക്ക് കഴിയും എന്ന് ദീപിക പറയുന്നത് മുഖ വിലയ്ക്കെടുക്കണം. കാരണം ഇപ്പോള്‍ നടക്കുന്ന അറസ്റ്റ് നാടകം ഒരു പക്ഷേ സി.ബി.ഐ.യുടെ മുഖം രക്ഷിക്കുവാനും, പിന്നീട് 3 പ്രതികളെയും ഊരിയെടുക്കുവാന്‍ സഭയെ സഹായിക്കുവാനും ആകണം. ഇതിന് മുന്‍പ് നടന്ന മിക്ക സി.ബി.ഐ. കേസുകളില്‍ നിന്നും പ്രതികള്‍ ഊരി പോയിട്ടുണ്ട് അത് പോലെ ഇതും എന്ന് വരുത്തി തീര്‍ക്കുവാന്‍ ദീപികയിലൂടെ സഭ മേലാധികാരികള്‍ ദീപികയിലൂടെ അതിബുദ്ധി കാട്ടുന്നു. ഒരു അറസ്റ്റിലൂടേ ജനങ്ങള്‍ എല്ലാം മറക്കുമെന്നും ആ സമയം ഈ കൊലപാതകികളെ ഊരീടുക്കാമെന്നും കാ. സഭ മേലാളര്‍ അനുഭവത്തില്‍ നിന്നും മനസ്സിലാക്കി കളിക്കുന്നു.
കന്യാസ്ത്രീകള്‍ കാ. സഭയുടെ പുരുഷമേധാവിത്വത്തിന്‍ കീഴില്‍ ചതഞ്ഞരയുന്നു എന്ന് ഉറക്കേ വിളിച്ച് പറഞ്ഞ് കൊണ്ട് പല അഭ്യസ്തവിദ്യരായ കന്യാസ്ത്രീമാരും സഭയില്‍ നിന്ന് രാജി വെയ്ക്കുന്നു, അല്ലാത്തവര്‍ എഴുത്തെഴുതി വെച്ച് ആത്മഹത്യ ചെയ്യുന്നു, ചില ഭാഗ്യഹീനകള്‍ സഭയുടെ ഭ്രാന്താശുപത്രി കിടക്കയില്‍ അടിഞ്ഞ് ചേരുന്നു. ഇങ്ങനെയുള്ള സമയത്തും കുറ്റവാളിയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടും സഭാ മേലധികാരികള്‍ ആ ദ്രോഹികളെ വെള്ള പൂശുവാന്‍ ശ്രമിക്കുന്നു എന്നത് ഒരു സമുദായത്തിന് മാത്രമല്ല കേരള ജനതയ്ക്ക് തന്നെ അപമാനമാണ്. ഇവിടെ സംശയത്തിന്റെയും, ആള്‍ ബലത്തിലും ഈ കൊലയാളികളെ രക്ഷപ്പെടുത്തുവാന്‍ കാ. സഭ മേലാളര്‍ക്ക് കഴിയുമെങ്കിലും, സഭ പ്രചരിപ്പിക്കുന്ന മതവിശ്വാസ പ്രകാരം മരിച്ച് കഴിയുമ്പോള്‍ ഈ കുറ്റവാളികള്‍ക്കും അവരെ സംരക്ഷിക്കുന്നവര്‍ക്കും സ്വര്‍ഗ്ഗത്തില്‍ ഏത് ഇരിപ്പടമായിരിക്കും ലഭിക്കുക?
പതിനായിരക്കണക്കിന് കൊച്ചു കുട്ടികളെ നൂറ് കണക്കിന് പാതിരിമാര്‍ ലോകമെമ്പാടും ലൈംഗികമായി പീഢിപ്പിച്ചത് സമ്മതിച്ച് പോപ്പ് മാപ്പ് ചോദിച്ചത് പോലെ ദുരഭിമാനം വെടിഞ്ഞ് കുറ്റവാളികളെ തള്ളി പറയുവാന്‍ കാ. സഭാ മേലാളര്‍ ഇനിയെങ്കിലും തയ്യാറാകുക. അതിനുള്ള ഭാഗ്യം കേരളിയര്‍ക്ക്...... ഇല്ല ഒരിക്കലുമുണ്ടാകില്ല....... കാരണം ഇന്നത്തെ തലതിരിഞ്ഞ കാ. സഭ മേലാളരുടെ കൂട്ടത്തിലേയ്ക്ക് അണി ചേരുവാന്‍ ചിലര്‍ തിരുപട്ടം സ്വീകരിക്കുവാന്‍ തയ്യാറായി കഴിഞ്ഞു.......
അപ്പോള്‍ നമുക്ക് നാടകം കാണല്‍ തുടരാം..... എവിടെ വരെ ഇത് നീട്ടി കൊണ്ട് പോകുമെന്ന് നമുക്ക് കാത്തിരുന്നു കാണാം... അഭയേ നിന്റെ ആത്മാവിന് എന്നാണ് ശാന്തി ലഭിക്കുക എന്ന് തീര്‍ത്ത് പറയുവാന്‍ ഞങ്ങള്‍ നിസ്സഹായരാണ്......

Tuesday, November 18, 2008
പെട്രോളിയം വില കുറയ്ക്കാത്തതെന്തേ: ചിന്തയിലെ ലേഖനം
ചിന്ത വാരികയില്‍ (http://www.deshabhimani.com/htmlpages/chintha/desharea/index.htm#b5) രഘു എഴുതിയ ലേഖനം.
പെട്രോളിയം വില കുറയ്ക്കാത്തതെന്തേ?
രഘു
സാധാരണക്കാരുടെ ക്ഷേമമല്ല തങ്ങളുടെ അജണ്ടയെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ വീണ്ടും വ്യക്തമാക്കുന്നു. യാത്രാ വിമാനങ്ങളുടെ ഇന്ധനവില കുറയ്ക്കുന്നു. എന്നാല്‍ പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വില കുറയ്്ക്കുന്നുമില്ല! അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ഉയരുന്ന ഓരോ സന്ദര്‍ഭത്തിലും ആഭ്യന്തര വിപണിയിലെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ച ചരിത്രമാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. ആഗോള ധനപ്രതിസന്ധിയുടെ പ്രതിഫലനമെന്ന നിലയില്‍ എണ്ണ വിലയിലും അന്താരാഷ്ട്ര വിപണിയില്‍ ഇടിവുണ്ടായി. എന്നല്ല രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയുടെ നേര്‍പകുതിയിലും താഴെയെത്തി, കഴിഞ്ഞ ഒരുമാസത്തിലധികമായി അസംസ്കൃത എണ്ണയുടെ വില. എന്നിട്ടും ഇന്ത്യയിലെ ഭരണകൂടം പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കു വിലകുറയ്ക്കില്ലെന്ന കടുംപിടുത്തത്തിലാണ്. ഇതിനു ന്യായമായി സര്‍ക്കാര്‍ നിരത്തുന്നത് എണ്ണക്കമ്പനികളുടെ നഷ്ടത്തിന്റെ കണക്കുകളാണ്. ഇവിടെയും സാധാരണക്കാര്‍ സര്‍ക്കാരിന്റെ പരിഗണനയ്ക്കുപുറത്ത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില, ഏറ്റവുമവസാനം വര്‍ധിപ്പിച്ചതെങ്കിലും കുറച്ചാല്‍ ബഹുഭൂരിപക്ഷത്തിനും ആശ്വാസമാവുമെന്നതിനാലും ആഗോള ധനപ്രതിസന്ധിയുടെ ആഘാതത്തില്‍ നിന്നും കുറച്ചെങ്കിലും ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയുമെന്നതിനാലുമാണ് സിപിഐ എം വിലകുറയ്ക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടിയതിനുശേഷം അവശ്യവസ്തുക്കളുടെ വില ഗണ്യമായി ഉയര്‍ന്നിരുന്നു; നാണപ്പെരുപ്പനിരക്ക് റെക്കോഡിലെത്തുകയും ചെയ്തു. ഇവ നിയന്ത്രിക്കുന്നതിനും എണ്ണവില കുറയ്ക്കേണ്ടത് അനിവാര്യമാണ്.
അസംസ്കൃത എണ്ണയുടെ വില ബാരലിന് 140 ഡോളറായിരുന്നപ്പോഴാണ് കേന്ദ്രം പെട്രോളിന് ലിറ്ററിന് നാലു രൂപയും ഡീസലിന് രണ്ടുരൂപയും വീതം വര്‍ധിപ്പിച്ചത്. ഇപ്പോള്‍ അസംസ്കൃത എണ്ണയുടെ വില ബാരലിന് 60 ഡോളറിലും താഴ്ന്നിരിക്കുന്നു. വില 61 ഡോളറായി താഴ്ന്നാല്‍ ആഭ്യന്തര വിപണിയിലെ വില കുറയ്ക്കാം എന്ന് പെട്രോളിയം മന്ത്രി മുരളി ദേവ്റ പാര്‍ലമെണ്ടില്‍ പ്രസ്താവിച്ചിരുന്നു. ആഴ്ചകളായി ശരാശരി 60 ഡോളറില്‍ തന്നെ വില നിലനിന്നിട്ടും വില കുറച്ചില്ലെന്നു മാത്രമല്ല, വില കുറയ്ക്കുന്നതിനെപ്പറ്റി ആലോചിക്കുന്നില്ലെന്നാണ് ഏറ്റവുമവസാനമായി മാധ്യമങ്ങളോട് പെട്രോളിയം മന്ത്രി പറഞ്ഞത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വില ഇടിഞ്ഞതാണ് ന്യായമായി പറയുന്നത്. അതുകൊണ്ട് എണ്ണവില കുറഞ്ഞതിനാല്‍ വലിയ ലാഭമൊന്നുമുണ്ടാവുന്നില്ലെന്നും കമ്പനികള്‍ ഇപ്പോഴും കനത്ത നഷ്ടത്തിലാണെന്നും സര്‍ക്കാര്‍ പറയുന്നു. വ്യോമയാന ഇന്ധനത്തിനു വിലകുറച്ചു എന്നത് വിരോധാഭാസമാവുന്നു. രൂപയുടെ മൂല്യം ഏകദേശം ഇരുപത്തഞ്ച് ശതമാനം മാത്രമേ കുറഞ്ഞിട്ടുള്ളൂ; എന്നാല്‍ എണ്ണവില അമ്പത്ശതമാനത്തിലും താഴ്ന്നിരിക്കുന്നു. അപ്പോള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കുന്നതിലൂടെ വന്‍നഷ്ടം ഉണ്ടാവില്ലെന്നു വ്യക്തം.
കഴിഞ്ഞ ജൂണില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ച അവസരത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ബാരലൊന്നിന് 140 ഡോളറായിരുന്നു. അത് ജൂലൈ മാസത്തില്‍ 147 ഡോളര്‍ വരെ എത്തി. 2004 ജൂണില്‍ 36 ഡോളര്‍ വിലയുണ്ടായിരുന്നത് നാലുവര്‍ഷത്തിനിടയില്‍ നാലുമടങ്ങ് കണ്ട് വര്‍ധിച്ചു. അമേരിക്കന്‍ അധിനിവേശമാണ് ഒരു കാരണം. മറ്റൊന്ന്, ഈ രംഗത്തെ ഊഹക്കച്ചവടമാണ്. ഇപ്പോഴത്തെ വിലയിടിവിനു കാരണം രണ്ടാമതു പറഞ്ഞതാണ്. ആഗോളധനകാര്യ പ്രതിസന്ധി ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുകയാണല്ലേ. അതിനാല്‍ എണ്ണയുടെ അവധി വ്യാപാരവും തിരിച്ചടി നേരിടുന്നു. 86 ഡോളറില്‍ നിന്നും 147 ഡോളറിലെത്തിച്ച അവധി വ്യാപാരം തന്നെ വിലയിടിവിനും കാരണമായി. എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ ഉല്‍പാദനം വെട്ടിക്കുറച്ചിട്ടും വില ഉയരുന്നില്ല. ന്യൂയോര്‍ക്കിലെ സിറ്റിഗ്രൂപ്പിന്റെ പഠനത്തില്‍ കണ്ടെത്തിയത് ആഗോളതലത്തില്‍ ആവശ്യമായത്ര എണ്ണ ഇന്ന് ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ്. അപ്പോള്‍ ഉല്‍പ്പന്നത്തിന്റെ ക്ഷാമം കാരണം വില കൂടേണ്ടതില്ല. വിദേശബാങ്കുകളും പെന്‍ഷന്‍ ഫണ്ടുകളും എണ്ണയുടെ അവധി വ്യാപാരത്തിലേക്കു പ്രവേശിച്ചതായിരുന്നു വിലകയറാന്‍ കാരണം. ഇപ്പോഴത്തെ ഓഹരി വിപണിയുടെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ 2008 ഡിസംബറിലെ എണ്ണയുടെ അവധിവ്യാപാര വില 60 ഡോളറില്‍ താഴെയായാണ് നിശ്ചയിച്ചിരിക്കുന്നത്. എണ്ണ വില അടുത്ത കാലത്തൊന്നും ഗണ്യമായി ഉയരാന്‍പോവുന്നില്ലെന്നു ചുരുക്കം.
ഈയൊരു സാഹചര്യത്തിലും ഇന്ത്യന്‍ വിപണിയില്‍ എണ്ണവില കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ഗള്‍ഫ് പര്യടനം കഴിഞ്ഞുമടങ്ങവേ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയിലും എണ്ണവില കുറയ്ക്കില്ലെന്നാണ് പറഞ്ഞത്. അസംസ്കൃത എണ്ണ വില ബാരലിന് 140 രൂപയായിരുന്ന സമയത്ത് വര്‍ധിപ്പിച്ച വിലയാണ് ഇന്നും ഉപഭോക്താക്കളില്‍ നിന്നും വാങ്ങുന്നത്. ഇപ്പോള്‍ രണ്ടാഴ്ചയിലധികമായി എണ്ണവില ശരാശരി 60 ഡോളറോ അതില്‍ താഴെയോ ആയി നില്‍ക്കുന്നു. ഇറക്കുമതി നിരക്കാവട്ടെ ഒക്ടോബര്‍ 28ന് ബാരലിന് 56.72 ഡോളറും നവംബര്‍ നാലിന് 58.62 ഡോളറും നവംബര്‍ അഞ്ചിന് 60.10 ഡോളറുമായിരുന്നു. ഈ വിലനിലവാരത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വിപണിയില്‍ വിലകുറയ്ക്കണമെന്ന ന്യായമായ ആവശ്യം ഉയരുന്നത്.
എണ്ണ കമ്പനികളാവട്ടെ ഇപ്പോള്‍ ലാഭം കൊയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ഒക്ടോബര്‍ രണ്ടാംവാരത്തിലെ അസംസ്കൃത എണ്ണയുടെ വിലയുടെ അടിസ്ഥാനത്തില്‍ പെട്രോള്‍ ഒരു ലിറ്ററില്‍ നിന്നും 4.12 രൂപ വീതം ഇന്ത്യന്‍ എണ്ണ കമ്പനികള്‍ ലാഭം നേടുന്നുണ്ട്. എന്നാല്‍, ഡീസല്‍, മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ വില്‍പനയില്‍ നഷ്ടം നേരിടുന്നതായും പറയുന്നു. ലിറ്ററൊന്നിന് 96 പൈസയും 22.40 രൂപയും യഥാക്രമം ഡീസലിനും മണ്ണെണ്ണയ്ക്കും നഷ്ടം ഉണ്ടെന്നാണ് കമ്പനികളുടെ വാദം. കമ്പനികള്‍ക്ക് അനുകൂല തീരുമാനം എടുക്കുന്ന സര്‍ക്കാര്‍ സാധാരണക്കാരെ അവഗണിക്കുന്നു. എണ്ണവില വര്‍ധിപ്പിച്ച കാലത്ത് നികുതിഘടനയില്‍ മാറ്റം വരുത്തി വില വര്‍ധിപ്പിക്കാതെ, സാധാരണക്കാരെ ഉപദ്രവിക്കാതിരിക്കാം എന്ന ഇടതുപക്ഷ നിര്‍ദേശം സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. അതേ സമയം ഇപ്പോള്‍ സ്വകാര്യവ്യോമയാന കമ്പനികളുടെ നിര്‍ബന്ധത്തിനു വഴങ്ങി വിമാനങ്ങള്‍ക്കുള്ള ഇന്ധനവില കുറച്ചു സര്‍ക്കാര്‍. ഒരു ലിറ്ററിന് 26 രൂപയാണ് കുറവ്. എക്സൈസ് ഡ്യൂട്ടിയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടേതിനേക്കാളും കുറവാണിപ്പോള്‍. വിമാനത്തിന്റെ ഇന്ധനത്തിന് ലിറ്ററിന് 1.80 രൂപ എക്സൈസ് ഡ്യൂട്ടി ചുമത്തുമ്പോള്‍ പെട്രോള്‍ ലിറ്ററൊന്നിന് 13.35 രൂപയും ഡീസല്‍ ലിറ്ററിന് 3.60 രൂപയും എക്സൈസ് ഡ്യൂട്ടിയായി നല്‍കണം. ഇറക്കുമതിത്തീരുവയുടെ കാര്യത്തിലും ഇതേ പോലെ തന്നെ.
പെട്രോളിന്റെ യഥാര്‍ഥ വിലയേക്കാള്‍ കൂടിയതാണ് അതിന്മേലുള്ള നികുതികള്‍. ഈ രീതിയില്‍ ലഭിക്കുന്ന നികുതിയാണ് സര്‍ക്കാരിന്റെ പ്രധാന വരുമാനമാര്‍ഗ്ഗം. ഇത് ഓരോ വര്‍ഷവും കുതിച്ചുയരുന്നു. കഴിഞ്ഞ വര്‍ഷത്തെ ബജറ്റിനുശേഷം വില വര്‍ധിപ്പിച്ചതു വഴി ബജറ്റില്‍ പ്രതീക്ഷിച്ചതിലും കവിഞ്ഞ വരുമാനം കേന്ദ്രത്തിനു ലഭിക്കുകയുണ്ടായി. ഇത്തരത്തില്‍ വില കൂടുന്നതിനനുസരിച്ച് നികുതി വരുമാനം കൂടുന്ന സമ്പ്രദായം മാറ്റി, ലിറ്ററിന് ഇത്ര എന്നു നിശ്ചയിച്ചാല്‍ അധികഭാരം ജനങ്ങളുടെമേല്‍ എല്‍പിക്കാതിരിക്കാം. അതേപോലെ തന്നെ കുത്തക കമ്പനികളുടെ നിര്‍ബന്ധത്തിനു വഴങ്ങി നടപ്പിലാക്കിയതാണ് ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്ന എണ്ണയുടെ വിലയും ഇറക്കുമതിചെയ്യുന്ന എണ്ണയുടെ വിലയും തുല്യമാക്കിയത്. ആഭ്യന്തരമായി എണ്ണപര്യവേഷണ, വിതരണ രംഗത്തുള്ള വമ്പന്‍ കുത്തകകള്‍ക്ക് (റിലയന്‍സ്, എസ്സാര്‍, കെയ്ന്‍സ്) യാതൊരുവിധ മൂല്യവര്‍ധനവും നടത്താതെ, അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തില്‍ നിന്നും കൊള്ള ലാഭം കിട്ടുന്നു. ഇതിന്മേല്‍ നികുതി ചുമത്തണമെന്ന ഇടതുപക്ഷത്തിന്റെ നിര്‍ദേശവും ബധിരകര്‍ണ്ണങ്ങളിലാണ് പതിച്ചത്.
ഗള്‍ഫ് പര്യടനം കഴിഞ്ഞുമടങ്ങവേ പ്രധാനമന്ത്രി എണ്ണവില കുറയ്ക്കുന്നതിനേക്കുറിച്ചാലോചിക്കുന്നില്ല എന്നാണ് പറഞ്ഞത്. അതേ സമയം വിമാനഇന്ധനങ്ങളുടെ വില കുറച്ചതിനെ ന്യായീകരിക്കുകയും ചെയ്തു. വ്യാവസായിക പുരോഗതിക്കുവേണ്ടിയാണ് വ്യോമയാന ഇന്ധനവില കുറച്ചത് എന്നാണ് വാദം. എന്നാല്‍ സ്വകാര്യ വിമാനകമ്പനികള്‍ യാത്രാ കൂലിയില്‍ ഇതുവരെയും കുറവുവരുത്തിയിട്ടില്ല. വ്യാവസായിക പുരോഗതിയെന്നാല്‍ ഏതാനും കുത്തകകളുടെ പുരോഗതി എന്നാണ് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തലിന്റെ ഉള്ളടക്കം. കമ്പനികള്‍ ലാഭം കൂട്ടുമ്പോള്‍ സാധാരണക്കാര്‍ കഷ്ടപ്പെടട്ടെ. അല്ലെങ്കില്‍ നവംബര്‍ 11ന് അസംസ്കൃത എണ്ണവില ബാരലിന് 55 ഡോളറെത്തിയിട്ടും (പ്രധാനമന്ത്രി എണ്ണ വിലകുറയ്ക്കില്ലെന്നു പറഞ്ഞ ദിവസം തന്നെ), ആഴ്ചകളായി വില ശരാശരി 60 ഡോളറില്‍ താഴെയായിരുന്നിട്ടും ആഭ്യന്തര രംഗത്ത് വിലകുറയ്ക്കാതിരിക്കുമോ? ജനങ്ങളെ ദ്രോഹിക്കുന്ന നവലിബറല്‍ നയങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശമാണ് മന്‍മോഹന്‍സിങ്ങും കൂട്ടരും ഇക്കാര്യത്തിലും കാണിക്കുന്നത്.

Sunday, November 16, 2008
ഒടുവില്‍ എസ്സ്.എന്‍.ഡി.പി.യി.ല്‍ അത് സംഭവിച്ചു
മംഗളം വാര്‍ത്ത: പത്തനംതിട്ടയില്‍ വെള്ളാപ്പള്ളി-ശ്രീകുമാര്‍ വിഭാഗങ്ങള്‍ ഏറ്റ് മുട്ടി. വെള്ളാപ്പള്ളിയും ശ്രീകുമാറും തെറ്റിയെന്നും അതിന് കാരണക്കാരായവരെ ശ്രീകുമാര്‍ പത്തനംതിട്ടയിലെ ഒരു യോഗത്തില്‍ വെച്ച് വിമര്‍ശിച്ചതും അടിച്ച് കാലൊടിക്കുമെന്ന് പറഞ്ഞതും രണ്ട് “വിഭാഗങ്ങളും” തമ്മിലുള്ള അടിപിടിയുടെ വക്കിലെത്തിയും എന്ന് വാര്‍ത്ത.
വാല്‍കഷണം: കഴിഞ്ഞ കൊല്ലം കേരളം മുഴുവന്‍ വെള്ളാപ്പള്ളി-ശ്രീകുമാര്‍ ടീമിന്റെ കൂറ്റന്‍ സ്വീകരണ ബാനറുകളും പന്തലുകളും കണ്ട കേരളീയര്‍ക്ക് ഇനി എന്തൊക്കെ കാണേണ്ടി വരുമോ ആവോ? വെള്ളാപ്പള്ളിയുമായി തെറ്റിയാല്‍ തനിക്ക് എന്ത് സംഭവിക്കുമെന്ന് നന്നായി അറിയാവുന്ന ശ്രീകുമാറും, ശ്രീകുമാറുമായി തെറ്റിയാല്‍ തനിക്ക് എന്ത് സംഭവിക്കുമെന്ന് വ്യക്തമായി അറിയാവുന്ന വെള്ളാപ്പള്ളിയും കാര്യങ്ങള്‍ രമ്യതയില്‍ തീര്‍ക്കുമെന്ന് ഉറപ്പ്. ഇല്ലായെങ്കില്‍ ആലുവപുഴയിലൂടേ കണിച്ചുകുളങ്ങരയിലെത്തി പത്തനംതിട്ടയില്‍ കൂടി ശബരിമല വഴി പലതും കേരള ജനതയുടെ മുന്നില്‍ തെളിഞ്ഞു വരും (മൈക്രോ മുതല്‍ മാക്രോ വരെ). അതിന് ഇട വരുത്തുവാന്‍ ഇരുവരും ഒരിക്കലും തയ്യാറാകില്ല എന്നത് കേരളിയരുടെ ഭാഗ്യം......

Saturday, November 15, 2008
പാസ്സ്പോര്‍ട്ട് ഫോട്ടോയും മുസ്ലീം വനിതകളും
മംഗളം വാര്‍ത്ത: ശിരോ വസ്ത്രം ധരിച്ച് ഫോട്ടോ പതിച്ച അപേക്ഷകള്‍ മലപ്പുറം പാസ്സ്പോര്‍ട്ട് ഓഫീസ് തള്ളി കളയുന്നു. നേരത്തേ കോഴിക്കോട് പാസ്സ്പോര്‍ട്ട് ഓഫീസില്‍ ഈ നിയമം വന്നെങ്കിലും എതിര്‍പ്പിനെതുടര്‍ന്ന് പിന്‍ വലിച്ചു അത്രേ!!!
പാസ്പോര്‍ട്ട് ഓഫീസ് വിശദീകരണം: ഫോട്ടോയില്‍ നെറ്റിയും, ചെവിയും കാണണമെന്ന് ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് നിയമം.
http://passport.gov.in/kozhikode.html ചോദ്യം 7 ല്‍ (പാസ്സ്പോര്‍ട്ട് അപേക്ഷ എന്തെല്ലാം കാരണം കൊണ്ട് തള്ളികളയാം) 7 ആമത്തെ കാര്യം.
വിവാദം: മുസ്ലീം വനിതകള്‍ക്ക് നെറ്റിയും, ചെവിയും കാണിക്കുവാന്‍ മത “നിയമം” അനുവദിക്കുന്നില്ല.
വാല്‍ കഷണം: ഇന്ത്യന്‍ നിയമത്തേക്കാള്‍ വലുതായിരിക്കണം മത നിയമങ്ങള്‍... മതം പറയുന്നത് അക്ഷരം പ്രതി അനുസരിച്ചേ തീരൂ.... എന്നൊക്കെ അഭിപ്രായമുള്ളവര്‍ എന്തിനാണാവോ പാസ്സ്പോര്‍ട്ട് എടുക്കുവാന്‍ പോകുന്നത്?

Thursday, November 13, 2008
ശിശുദിനവും നെഹ്രുവും
ലോകം ശിശുദിനം ആഘോഷിക്കുന്നത് നവമ്പര്‍ 20 നാണ്. പക്ഷേ ഇന്ത്യയില്‍ അത് നവമ്പര്‍ 14നാണ്. കാരണം അന്നാണ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന നെഹ്രുവിന്റെ ജന്മദിനം. കുട്ടികള്‍ എന്ന് പറയുന്നത് നിഷ്കളങ്കരാണ്. അവരെ നെഹ്രുവിന് വളരെ ഇഷ്ടമായിരുന്നു എന്ന് പറയപ്പെടുന്നു.
പണ്ട് ശിശുദിനത്തിന് ഒരു കുട്ടി നെഹ്രുവായി വേഷം കെട്ടും. ഒരു ഗാന്ധി തൊപ്പിയും, ഒരു ചുവന്ന റോസാ പൂവും അണിഞ്ഞുള്ള ആ നില്‍പ്പ് കുട്ടികളുടെ ചാച്ചാ നെഹ്രു എന്ന സങ്കല്പത്തെ കൊടുമുടിയില്‍ എത്തിച്ചിരുന്നു. അന്ന് ഇന്ത്യയ്ക്ക് വേണ്ടി പട പൊരുതിയ, ജയിലിലായിരുന്നിട്ടും മകളെ പഠിപ്പിച്ച ആ മഹാനെ ഓര്‍ത്ത് അഭിമാനം കൊണ്ടിരുന്നു.
എന്നാല്‍ 20 ആം നൂറ്റാണ്ടിന്റെ അവസാനം ഗാന്ധിയെ പോലെ നെഹ്രു എന്ന പളുങ്ക് പാത്രത്തിന്റെ തനി നിറം ഇന്ത്യക്കാര്‍ക്ക് മുന്നില്‍ അനാവരണം ചെയ്യപ്പെട്ടു. സ്വന്തം സിംഹാസനത്തിന് വേണ്ടി ഇന്ത്യയെ വിഭജിക്കുവാന്‍ നിര്‍ബന്ധിച്ചയാള്‍ എന്ന സത്യം ലോകമറിഞ്ഞു (http://books.google.com/books?id=MUeyUhVGIDMC&pg=PA158&lpg=PA158&dq=nehru+patel+gandhi+india+partition&source=web&ots=vU8Q4ZR5Vs&sig=ouK0tkyyWVg-jBR6az5vM8H96Xo&hl=en&sa=X&oi=book_result&resnum=2&ct=result). സുബാഷ് ചന്ദ്ര ബോസിന് എന്ത് സംഭവിച്ചു എന്നത് ഇന്നും ലോകമറിയാത്തതിന്റെ പ്രധാനി (http://missionnetaji.org/article/mukherjee-commission-after). സ്വന്തം ഭാര്യയെ ഒരു അധികപറ്റായി കണ്ട മനുഷ്യനെന്ന് സ്വന്തം മകള്‍ തന്നെ പറഞ്ഞ വ്യക്തി (http://www.guardian.co.uk/books/2001/mar/25/biography.politics). കാശ്മീര്‍ പ്രശ്നം രൂക്ഷമാക്കി ഇന്ത്യയെ ഇന്നും നരകിപ്പിക്കുന്നത് നെഹ്രുവിന്റെ ലേഡി മൌണ്ട്ബാറ്റണുമായുള്ള ബന്ധമാണെന്ന ഞെട്ടിക്കുന്ന സത്യം ലേഡിയുടെ മകള്‍ വെളിപ്പെടുത്തി (http://ibnlive.in.com/news/nehru-edwina-united-in-souls-not-bodies/45414-3-p5.html).
ഇങ്ങനെയുള്ള മനുഷ്യനെയാണോ കുട്ടികളുടെ ദിനത്തില്‍ ഓര്‍ക്കേണ്ടത്? എതിര്‍പ്പുകള്‍ ഉണ്ടായിരുന്നിട്ടും ഗാന്ധിയെ മഹാത്മാവെന്ന് ആദ്യമായി വിളിച്ച സുബാഷിന് തെറ്റിയത് പോലെ ശിശുദിനം നെഹ്രുവിന്റെ ഓര്‍മ്മപെടുത്തലാക്കുന്നതും ഒരു വലിയ തെറ്റ് തന്നെയാണോ?

ബ്രസ്സണ്‍ 1948ല്‍ എടുത്ത് ഈ ചിത്രം നിങ്ങള്‍ കണ്ടിട്ടുള്ളതായിരിക്കാം.
ഈ ചിത്രത്തിന് കോപ്പി റൈറ്റ് ഉള്ളത് കൊണ്ട് ലിങ്ക് ക്ലിക്കി നോക്കുക.

Wednesday, November 12, 2008
ആവൂ ഒടുവില്‍ വിളിപ്പിച്ചു
അങ്ങിനെ ഒടുവില്‍ ച്യാച്ചി മാധ്യമങ്ങളുടെ സഹായത്താല്‍ അത് നേടി കേട്ടാ (http://lokamalayalam.blogspot.com/2008/11/blog-post_11.html#--thanimalayalam).
പാവം ഒബാമ ച്യാട്ടന്‍... മാധ്യമങ്ങളുടെ ശല്യം കാരണം മന്മോഹിനി ച്യാച്ചിക്ക് മുന്‍പില്‍ ച്യാട്ടന് മുട്ട് മടക്കേണ്ടി വന്നു കേട്ടാ.....
അലര്‍ജിയില്ലാത്ത പട്ടിയെ... അതും അനാഥാലയത്തിലെ ഒരു പട്ടിയെ... അന്വേഷിച്ച് നടന്ന് ബുദ്ധിമുട്ടുമ്പോഴാണ് ഈ ച്യാച്ചിയുടെ ഒരു കരച്ചിലും, പിഴിച്ചിലും.... മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നാണം കെട്ട് ഒടുവില്‍ ച്യാട്ടന്‍ മനസ്സില്ലാ മനസ്സോടെയാണെങ്കിലും വിളിച്ചു കേട്ടാ.... നിന്റെ വീട് ഞാന്‍ ഒരിക്കലും മറക്കില്ല കേട്ടാ എന്നും പറഞ്ഞത്രേ.... കണ്ടില്ലേ ച്യാട്ടന് ച്യാച്ചിയോടുള്ള കടല് പോലത്ത സ്നേഹം...

Tuesday, November 11, 2008
എം.ജി.സര്‍വകലാശാല രക്ഷപ്പെടുമോ
എം.ജി. സര്‍വകലാശാല വി.സി.യായി ചരിത്രകാരനായ രാജക്കന്‍ ഗുരുക്കളെ സമിതി ശുപാര്‍ശ ചെയ്തു. സാറാ പാലിനെയും തോല്‍പ്പിക്കുന്ന ഇപ്പോഴത്തെ വി.സി.ക്ക് പകരം എം.ജി. സര്‍വകലാശാലയുടെ സ്പന്ദനങ്ങള്‍ അറിയുന്ന ഒരാള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വി.സി.യാകുന്നു. സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ളതാണെന്നും അല്ലാതെ അവിടെ പണിയെടുക്കുന്ന ജീവനക്കാര്‍ക്ക് വേണ്ടിയല്ലെന്നും വരും വര്‍ഷങ്ങള്‍ തെളിയിക്കുമെന്ന് പ്രത്യാശിക്കാം.
Monday, November 10, 2008
അമേരിക്കയില്‍ പാപ്പര്‍ ഹര്‍ജി ബഹളം
അമേരിക്കയില്‍ പാപ്പര്‍ ഹര്‍ജി സമര്‍പ്പിക്കാനുള്ള ബഹളമാണ് കേട്ടാ..... ജൂണ്‍ 30 വരെ ഒരു വര്‍ഷത്തിനുള്ളില്‍ 1 മില്ല്യണ്‍ ജനങ്ങള്‍/സ്ഥാപനങ്ങള്‍ പാപ്പര്‍ ഹര്‍ജി നല്‍കി കഴിഞ്ഞുന്നാ പറയണേ.... അമേരിക്കയില്‍ നടക്കുന്ന പാപ്പര്‍ ഹര്‍ജികളുടെ ഭീകരത എത്രമാത്രമെന്ന് ജൂണ്‍ കഴിഞ്ഞുള്ള കണക്ക് പുറത്ത് വന്നാലേ അറിയുവാന്‍ കഴിയൂന്ന്.....
അമേരിക്കയിലെ രണ്ടാമത്തെ വലിയ റീട്ടേല്‍ സ്ഥാപനമായ സെര്‍ക്ക്യൂട്ട് സിറ്റി പാപ്പര്‍ ഹര്‍ജി സമര്‍പ്പിച്ചു (http://business.timesonline.co.uk/tol/business/industry_sectors/retailing/article5124648.ece). ഒരു പക്ഷേ ലേമാന് ശേഷം അമേരിക്കന്‍ ജനതയെ ഞെട്ടിക്കുന്ന സ്ഥാപനമായിരിക്കും സര്‍ക്ക്യൂട്ട് സിറ്റി.
പാപ്പരത്വത്തില്‍ നിന്ന് എ.ഐ.ജി.യെ രക്ഷിക്കുവാന്‍ അമേരിക്കന്‍ ഗവണ്മെന്റ് $150 ബില്ല്യണ്‍ കൊടുക്കുവാന്‍ പോകുന്നു. ഇതില്‍ $40 ബില്ല്യണ്‍ ഗവണ്മെന്റിന് എ.ഐ.ജി.യിലുള്ള നിയന്ത്രണം കിട്ടുവാന്‍ വേണ്ടിയുള്ളതാണത്രേ! (ഇതിനല്ലേ നമ്മട പൊതു മേഖലാ സ്ഥാപനം എന്ന് പറയണത്!). അമേരിക്ക $10.6 ട്രില്ല്യണ്‍ കടത്തില്‍ മുങ്ങിയിട്ടും എ.ഐ.ജി.യെ ഇത്ര ഭീമയായ തുകയ്ക്ക് ഗവണ്മെന്റ് സഹായിക്കുവാന്‍ കാരണം എ.ഐ.ജി. പാപ്പര്‍ ഹര്‍ജി കൊടുത്താല്‍ ഒരു പക്ഷേ മാസങ്ങള്‍ക്കകം അമേരിക്കന്‍ ഗവണ്മെന്റ് തങ്ങള്‍ പാപ്പരായി എന്ന് വിളിച്ച് പറയേണ്ടി വരും എന്നത് കൊണ്ടാണത്രേ (http://edition.cnn.com/2008/POLITICS/09/17/aig.explainer/index.html).
ഗവണ്മെന്റിന് ഭീഷണിയായി നില്‍ക്കുന്നത് കാര്‍ വ്യവസായ മേഖലയാണ്. ജി.എം., ഫോര്‍ഡ് തുടങ്ങിയ വമ്പന്‍ കമ്പനികള്‍ തങ്ങളെ ഗവണ്മെന്റ് സഹായിച്ചില്ലെങ്കില്‍ വിവരമറിയുമെന്ന് ഭീഷണി മുഴക്കി കഴിഞ്ഞു. ഒരു പക്ഷേ അമേരിക്കന്‍ ജനതയില്‍ ഭൂരിപക്ഷത്തിന്റെയും ജീവിതം നിലനിര്‍ത്തിയിരിക്കുന്നത് (10ല്‍ 1 ജോലി) കാര്‍ വ്യവസായമാണ്. ജി.എം. പാപ്പരാകാന്‍ സാധ്യതയുണ്ടെന്നും കയ്യിലുള്ള ഷെയറുകള്‍ വില്‍ക്കുന്നതാണ് നല്ലത് എന്ന് ഒരു ജര്‍മ്മന്‍ ബാങ്ക് പറഞ്ഞതായ വാര്‍ത്ത (http://www.bizjournals.com/cincinnati/stories/2008/11/10/daily14.html) വന്നതോടെ ജി.എം.ന്റെ സ്റ്റോക്ക് വില കുത്തനെ ഇടിയുന്ന കാഴ്ചയാണ് ഇപ്പോള്‍ (നവ്. 10 സമയം 15:34 ഇ.എസ്സ്.ടി.) സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കാണുന്നത്. ഈ വാര്‍ത്ത ഭയത്തോടെയാണ് കാണേണ്ടത്....
അസ്സെന്‍ഷ്യ, ബയോവെസ്റ്റ് എന്നീ മരുന്നു കമ്പനികളും, ഡി.ബി.എസ്സ്.ഐ. എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയും പാപ്പര്‍ ഹര്‍ജി നല്‍കി കഴിഞ്ഞു.
പല പ്രമുഖ കമ്പനികളും ജോലിക്കാരെ പിരിച്ചു വിട്ടു കൊണ്ടിരിക്കുന്നു. ഒരു വര്‍ഷം കൊണ്ട് തൊഴിലില്ലായ്മ 4.7ല്‍ നിന്നും 6.5 യില്‍ എത്തി നില്‍ക്കുന്നു (http://www.bls.gov/opub/ted/2008/nov/wk2/art01.htm). ഒരു വര്‍ഷം കൊണ്ട് 2.8 മില്ല്യണ്‍ ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടു എന്ന് ഔദ്യോഗിക കണക്ക് (http://www.bls.gov/news.release/empsit.nr0.htm). ഇപ്പോള്‍ മൊത്തം 10.1 മില്ല്യണ്‍ തൊഴിലില്ലാത്തവര്‍ അമേരിക്കയിലുണ്ട് എന്ന് ഗവണ്മെന്റ് പറയുന്നു.
കാര്‍ വ്യവസായ കമ്പനികള്‍ പാപ്പരായാല്‍ ഇത് 10.5 യില്‍ എത്തുമെന്ന ഭയം അമേരിക്കന്‍ ജനതയില്‍ നിഴലിച്ചു നില്‍ക്കുന്നു. പിരിച്ച് വിടലുകള്‍ കൊണ്ടും പിടിച്ച് നില്‍ക്കാനാകാതെ കൂടുതല്‍ കമ്പനികള്‍ പാപ്പര്‍ ഹര്‍ജികളിലേയ്ക്ക് നീങ്ങുന്ന കാഴ്ചയാണ് ഈ മാസത്തിന്റെ തുടക്കത്തില്‍ തന്നെ കാണുവാന്‍ കഴിയുന്നത്. ഇത്ര നാള്‍ സാമ്പത്തിക മാന്ദ്യമം ഇന്ത്യയെ ബാധിക്കില്ല എന്ന് വീരവാദം മുഴക്കിയ മന്മോഹന്‍ ഗള്‍ഫില്‍ എത്തി ഇന്ത്യയെ ഇത് ബാധിക്കുമെന്ന് തിരുത്തി പറഞ്ഞു കഴിഞ്ഞു (മരുഭൂമിയിലെ ചൂട് കാറ്റ് കൊണ്ടത് കൊണ്ടായിരിക്കും കേട്ടാ).
അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കച്ചവടം നടക്കുന്ന സമയമാണ് നവംമ്പര്‍-ഡിസമ്പര്‍ മാസം.... ഈ മാസങ്ങളില്‍ എത്ര കച്ചവടം നടന്നു എന്ന ജനുവരിയിലെ ഗവണ്മെന്റ് വെളിപ്പെടുത്തലില്‍ നിന്ന്, അമേരിക്കയിലെ സാമ്പത്തിക പ്രശ്നം എത്രമാത്രം ഗൌരവമായി തീര്‍ന്നു എന്ന് അറിയുവാന്‍ കഴിയും.... അത് പോലെ ജനുവരിയില്‍ ഭരണമേറ്റെടുക്കുന്ന ഒബാമയ്ക്ക് താന്‍ വാഗ്ദാനം നടത്തിയവ നടപ്പിലാക്കുവാന്‍ കഴിയുമോ എന്ന് കണ്ടറിയാം.........

Friday, November 7, 2008
ടെലികോം അഴിമതി 60000 കോടി
അറുപതിനായിരം കോടിയുടെ (സംഖ്യ തെറ്റിയാ.. ഇല്ല കേട്ടാ...) സെല്‍ഫോണ്‍ സ്പെക്ട്രം ലൈസന്‍സ് അഴിമതി മന്മോഹന്റെയും, ചിദംബരത്തിന്റെയും അറിവോടെയെന്ന് രാജ.
ഡി.എം.കെ.യ്ക്ക് മാത്രമല്ല കാണ്‍ഗ്രസ്സിനും “ചാകര” കിട്ടി... അത് ഉന്നതരുടെ അറിവോടെയാണന്നുമല്ലേ രാജ പറഞ്ഞ് വെക്കണത്......
സാമ്പത്തിക മാന്ദ്യം കൊണ്ട് ലോകം വലയാണ്.... എന്നിട്ടും ഇന്ത്യന്‍ നേതാക്കള്‍ ലാവിഷായി ജീവിക്കണ കണ്ടാ... എവിടെന്നൊക്കയാ കാശൊണ്ടാക്കണത്.... ലോക നേതാക്കളേ, നിങ്ങ ഞങ്ങട നേതാക്കളെ കണ്ട് പഠീ......
.

Thursday, November 6, 2008
ദീപിക വര്‍ഗ്ഗീയത വളര്‍ത്തുന്നുവോ
ആഭ്യന്തര മന്ത്രി കൊടിയേരി അമേരിക്കന്‍ പര്യടനത്തിന് പോയപ്പോള്‍ ചാര്‍ജ് മന്ത്രി പാലോളിയെ ഏല്‍പ്പിച്ചിട്ടാണ് പോയത്. എന്നാല്‍ ദീപിക പറയുന്നത് കൊടിയേരി അമേരിക്കയില്‍ ആയതിനാല്‍ കേരളത്തിലെ ആഭ്യന്തര വകുപ്പ് നാഥനല്ലില്ലാത്ത കളരിയായി എന്നാണ്. ഇതിന് പിന്നില്‍ ദീപികയ്ക്ക് ചില ഹിഡന്‍ അജണ്ടകള്‍ ഉണ്ടെന്ന് മനസ്സിലാക്കാം- കേരളീയരില്‍ മത വിദ്വേഷം വളര്‍ത്തുക എന്നതാണ് പ്രധാനപ്പെട്ട ഒന്ന്!
മന്ത്രി പാലോളി ഒരു പ്രത്യേക സമുദായംഗമായതിനാലും ആ സമുദായത്തിലെ ചിലരെ കാശ്മീരില്‍ ദുരൂഹ സാഹചര്യത്തില്‍ കൊലപ്പെടുത്തിയതായും വാര്‍ത്ത വന്നു. തുടര്‍ന്ന് പാക്കിസ്ഥാന്‍ ചാരന്മാര്‍ കേരളത്തില്‍ നിന്ന് യുവാക്കളെ ഈ മതത്തിലെയ്ക്ക് മാറ്റി തീവ്രവാദത്തിനായി കാശ്മീരിലേയ്ക്ക് കൊണ്ടു പോകുന്നതായി തെളിവ് ലഭിച്ചത് മുതല്‍ ദീപിക മന്ത്രി പാലോളിക്കെതിരെ തിരിഞ്ഞിരിക്കുന്നു. അദ്ദേഹത്തില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് ദീപികയിലൂടെ അതിന്റെ തലപ്പത്തുള്ളവര്‍ വിളിച്ച് പറയുന്നു. ഇത് നേരിട്ട് പറയുവാന്‍ കഴിയാത്തതിനാലാണ് ആഭ്യന്തരം നാഥനില്ലാത്തതായി അവര്‍ നിലവിളിക്കുന്നത് എന്ന് വായനക്കാര്‍ക്ക് നിസംശയം പറയുവാന്‍ കഴിയും. ഒരു വെടിക്ക് അഞ്ചാറ് പക്ഷി.....
ഇത്തരം പൊറോട്ട് നാടകങ്ങള്‍ നിറുത്തുവാന്‍ എന്നാണാവോ ഇവര്‍ക്ക് “ക്രിസ്തു ദേവന്‍” - ക്ഷമിക്കണം, മറന്നു, ഇപ്പോള്‍ “ക്രിസ്തു ഭഗവാനാണ്” - വെളിവ് നല്‍കുക?

Wednesday, November 5, 2008
അമേരിക്കന്‍ ജനതയുടെ അഭിപ്രായ സ്വാതന്ത്ര്യം
പ്രസിഡന്റ്, സെനറ്റ്, ഹൌസ്, ഗവര്‍ണര്‍ തുടങ്ങിയവയ്ക്കൊപ്പം തന്നെ ചില സംസ്ഥാനങ്ങളില്‍ ജനങ്ങളുടെ അനുമതിക്കായി ചില കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിരുന്നു (ഇന്ത്യയില്‍ നാം തെരഞ്ഞെടുത്തഴയ്ക്കുന്നവര്‍ പല പരിഷ്കാരങ്ങളും നല്ലതായാലും ചീത്തയായാലും നമ്മുടെ തലയില്‍ കെട്ടിവെയ്ക്കുന്നു, വോട്ടര്‍മാരെന്ന കഴുതകള്‍ക്ക് ജനാധിപത്യ ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യമില്ലല്ലോ). അതില്‍ ചില പ്രധാനപ്പെട്ടവ.
ഗേ മാര്യേജ്: കാലിഫോര്‍ണിയയില്‍ ഗേ വിവാഹത്തിന് നിയമമം ഉണ്ടെങ്കിലും ജനങ്ങള്‍ ഗേ വിവാഹം നിരോധിക്കണമെന്ന് വിധിയെഴുതി. ഇതേ അഭിപ്രായമാണ് അരിസോണ, ഫ്ലോറിഡ എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക്.
സ്റ്റെംസെല്‍ റിസര്‍ച്ച്: അമേരിക്കയില്‍ പല സംസ്ഥാനങ്ങളും ഈ ഗവേഷണത്തിനെതിരാണ്. എന്നാല്‍ മിചിഗണിലെ ജനങ്ങള്‍ ഇതിന് അനുകൂലമായി വിധിയെഴുതി.
റിന്യൂവെബിള്‍ എനര്‍ജി: പരിസ്ഥിതിക്കനുകൂലമായ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കണമെന്നാണ് അമേരിക്കയുടെ ആഹ്വാനം എന്നാല്‍ കാലിഫോര്‍ണ്ണിയ ജനത ഇതിനെതിരാണെന്ന് വിധി പറഞ്ഞു. എന്നാല്‍ മിസ്സോറിയിലെ ജനങ്ങള്‍ ഇതിനനുകൂലമായാണ് വിധിയെഴുതിയത്.
മരിജ്യുവാനയുടെ നിയന്ത്രിത ഉപയോഗത്തെ അനുകൂലിക്കുവാന്‍ മാഞ്ചസ്റ്റര്‍കാരും, മിചിഗണ്‍കാരും തയ്യാറായി
വീഡിയോ ലോട്ടറിക്ക് അനുകൂലമായാണ് മെറിലാന്റ്
ടാക്സുകള്‍ ഏര്‍പ്പെടുത്തുവാന്‍ പല സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ തയ്യാറല്ല
ഗര്‍ഭഛിദ്രത്തിന് അനുകൂലമായാണ് സൌത്ത് ഡക്കോട്ട, കൊളറാഡോ ജനങ്ങള്‍
മേര്‍സി കില്ലിങ്ങിന് വാഷിങ്ങ്ട്ടണുകാര്‍ അനുകൂലമായി വിധിയെഴുതി. ഒറിഗോണുകാര്‍ 10 കൊല്ലം മുന്‍പേ ഇതിനനുകൂലമായി വിധിയെഴുതിയിരുന്നു.
പബ്ലിക്ക് ഫണ്ട് സ്വകാര്യ മേഖലയ്ക്കനുകൂലമായി സ്റ്റോക്കില്‍ നിക്ഷേപിക്കുന്നതിനെ മൊണ്ടാനോയിലെ 74% വോട്ടര്‍മാരും എതിര്‍ത്തു (ഇത് നമ്മുടെ ഇന്ത്യന്‍ ഗവണ്മെന്റ് കണ്ടിരുന്നെങ്കില്‍!!)
മിസ്സോറിയില്‍ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കാന്‍ അനുവാദമായി

ഡെമോക്രാറ്റുകള്‍ക്ക് വിജയം
സെനറ്റിലും, ഹൌസിലും ഡെമോക്രാറ്റുകള്‍ ഭൂരിപക്ഷം നേടുമെന്ന് തീര്‍ച്ചയായി.
മാറ്റത്തിന് അനുമതി നല്‍കിയതില്‍ ഒബാമ അമേരിക്കക്കാര്‍ക്ക് നന്ദി പറഞ്ഞു.
സാമ്പത്തിക മാന്ദ്യമാണ് ജനങ്ങള്‍ ഒബാമയ്ക്കും ഡെമോക്രാറ്റുകള്‍ക്കും അനുകൂലമായത് എന്ന് എക്സിറ്റ് പോളുകള്‍ പറയുന്നു. സോഷ്യലിസമാണ് ഒബാമ പറയുന്നതെന്ന മക്കെയ്നിന്റെ വാദം ജനങ്ങള്‍ തള്ളി കളഞ്ഞിരിക്കുന്നു. ഈ പ്രതിസന്ധിയില്‍ നിന്ന് എങ്ങിനെയും കരകയറുക എന്നതാണ് ഇപ്പോള്‍ അമേരിക്കന്‍ ജനത ആഗ്രഹിക്കുന്നത്. ഒബാമയ്ക്കതിന് കഴിയുമോ എന്ന് കാലം തെളിയിക്കും....

Tuesday, November 4, 2008
ഒബാമ....
ഒബാമയ്ക്ക് 300നു മുകളില്‍ ഇലക്ട്രല്‍ വോട്ട് കിട്ടുമെന്ന് പ്രവചനം...
മക്കെയ്ന്‍ ഒബാമയെ പ്രസിഡന്റായി അംഗീകരിച്ചു....

അമേരിക്കന്‍ വോട്ടെടുപ്പ് അവസാനിക്കുന്നു
10 മിനിറ്റിന് ശേഷം അലാസ്ക ഒഴിച്ചുള്ള ബാക്കി എല്ലായിടത്തെയും വോട്ടേടുപ്പ് അവസാനിക്കുകയായി.
ഇപ്പോള്‍ ലീഡ് ചെയ്യുന്നത് നോക്കിയാല്‍ ഒബാമ 207 - മക്കെയ്ന്‍ 135.
10 മിനിറ്റിന് ശേഷം അവസാനിക്കുന്ന 5ല്‍ 4 സ്റ്റേറ്റിലും ഒബാമ വിജയിക്കുമെന്നാണ് പോളുകള്‍ പറഞ്ഞിരിക്കുന്നത്. ഇത് ശരിയെങ്കില്‍ 270 എന്ന കടമ്പ ഒബാമ കടക്കും എന്നതില്‍ സംശയമില്ല.
സെനറ്റില്‍ ഡെമോക്രാറ്റുകള്‍ക്ക് 52 സീറ്റോടെ സെനറ്റിന്റെ നിഅയന്ത്രണം ലഭിക്കുമെന്ന് കരുതുന്നു. ഹൌസില്‍ 218 വേണ്ടിടത്ത് ഇപ്പോള്‍ 168 കാണുമെന്ന് കരുതുന്നു.
ഒരു തരത്തില്‍ തൂത്ത് വാരല്‍ തന്നെ ഡെമോക്രാറ്റുകള്‍ നടത്തിയിരിക്കുന്നു....
ഒഫീഷ്യല്‍ ഫലങ്ങള്‍ പുറത്ത് വരുവാന്‍ ഇനിയും കാത്തിരിക്കണം ....

അമേരിക്കന്‍ ഇലക്ഷന്‍ റിസള്‍ട്ട് എപ്പോള്‍
അമേരിക്കയില്‍ വോട്ടെടുപ്പ് അവസാനിക്കുന്നത് താഴെ കൊടുത്തിരിക്കുന്നു. സാധ്യതാ ലിസ്റ്റില്‍ (പോള്‍) നീല ഒബാമയ്ക്കനുകൂലം, ചുവപ്പ് മക്കെയ്നിന്.
റിപ്പബ്ലിക്കന്‍ പൊളിറ്റിക്കല്‍ വിദഗ്ദ്ധന്‍ കാറള്‍ റോവ് പറയുന്നതനുസരിച്ചുള്ള സാധ്യതയാണ് മുകളില്‍. ഇതനുസരിച്ച് നോക്കിയാല്‍ ഈസ്റ്റേണ്‍ സമയം രാത്രി 11 മണിക്ക് (ഇന്ത്യയില്‍ 5ന് രാവിലെ 9.30) കാലിഫോര്‍ണിയയിലെ 55 ഇലക്ട്രല്‍ വോട്ടോടെ വിജയിയെ അറിയുവാന്‍ കഴിയുമെന്ന് തോന്നുന്നു.
| Time (EST) | State | Electroal Vote | Poll |
| 7 pm | | 15 | |
| | 11 | | |
| | 13 | 13 | |
| | 3 | 3 | |
| | 8 | | |
| | 8 | | |
| 7.30 pm | | 20 | 20 |
| | 15 | | |
| | 5 | | |
| 8 pm | | 3 | 3 |
| | 27 | 27 | |
| | 11 | | |
| | 21 | 21 | |
| | 4 | 4 | |
| | 4** | 4 | |
| | 9 | | |
| | 6 | | |
| | 7 | | |
| | 11 | | |
| | 7 | 7 | |
| | 10 | 10 | |
| | 12 | 12 | |
| | 15 | 15 | |
| | 21 | 21 | |
| | 3 | 3 | |
| 8.30 pm | | 6 | |
| 9 pm | | 9 | 9 |
| | 5 | 5 | |
| | 3 | | |
| | 3 | | |
| | 5** | | |
| | 10 | | |
| | 6 | | |
| | 9 | | |
| | 34 | | |
| | 3 | | |
| | 17 | 17 | |
| | 10 | 10 | |
| | 31 | 31 | |
| | 4 | 4 | |
| | 10 | 10 | |
| 10 pm | | 7 | 7 |
| | 3 | | |
| | 5 | 5 | |
| | 5 | | |
| 11 pm | | 55 | 55 |
| | 4 | 4 | |
| | 7 | 7 | |
| | 11 | 11 | |
| | 4 | | |
| 1 am | | 3 | |
| | | 538 | 338 |
റിപ്പബ്ലിക്കന്‍ പൊളിറ്റിക്കല്‍ വിദഗ്ദ്ധന്‍ കാറള്‍ റോവ് പറയുന്നതനുസരിച്ചുള്ള സാധ്യതയാണ് മുകളില്‍. ഇതനുസരിച്ച് നോക്കിയാല്‍ ഈസ്റ്റേണ്‍ സമയം രാത്രി 11 മണിക്ക് (ഇന്ത്യയില്‍ 5ന് രാവിലെ 9.30) കാലിഫോര്‍ണിയയിലെ 55 ഇലക്ട്രല്‍ വോട്ടോടെ വിജയിയെ അറിയുവാന്‍ കഴിയുമെന്ന് തോന്നുന്നു.
Subscribe to:
Posts (Atom)