എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Sunday, January 4, 2009

അഭയ വധക്കേസ്സും രാജ്യ സുരക്ഷയും


അഭയ വധക്കേസ്സിലെ (പോസ്റ്റ്മാര്ട്ടം നടത്തിയ ഡോ.രാധാകൃഷ്ണന് അഭയ കൊല്ലപ്പെട്ടത് തന്നെയാണെന്നും തന്റെ മുന്‍ റീപ്പോര്ട്ടില്‍ ആത്മഹത്യ ചെയ്തു എന്ന് എഴുതിയിട്ടില്ലെന്നും മൊഴി നല്കിയിരിക്കുന്നതായി മംഗളം ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ റീപ്പോര്‍ട്ട് ചെയ്തിരിക്കുന്നു) പുതിയ വിധിന്യായം ലോകരാജ്യങ്ങള്ക്ക് മുന്പില്‍ ഇന്ത്യയുടെ വിശ്വാസ്യതയെ തകര്ക്കുമോ? ജനുവരി 3ആം തിയതിയിലെ കേരള കൌമുദി വായിച്ചാല് ഉടലെടുക്കുന്ന സംശയം....

ജനുവരി 3ആം തിയതി കേരള കൌമുദി ഒന്നാം പേയ്ജില് ഒരു ചോദ്യം ചോദിച്ചിരിക്കുന്നു. “ഡോ.മാലിനിക്കെതിരായ പരാമര്ശം ദേശീയ സുരക്ഷയെ ബാധിക്കും?”

മുന്പ് നാര്ക്കോ സി.ഡി.യില് കൃത്രിമമം കാട്ടിയെന്ന് കോടതി സംശയം പറഞ്ഞപ്പോള് അന്ന് സംശയങ്ങളുടെ മുന ഡോ.മാലിനിക്ക് നേരെയായിരുന്നു. എന്നാല് താന് തന്നെ തയ്യാറാക്കിയ ചോദ്യാവലിയില് നിന്നും . രാംകുമാര് മാലിനിയും നാര്ക്കോ സെന്ററും കുറ്റക്കാരല്ലെന്നും, അവരുടെ കഴിവിനെ പ്രശംസിക്കുകയും ചെയ്തു എന്ന് എല്ലാ മാധ്യമങ്ങളും അന്ന് റിപ്പോര്ട്ട് ചെയ്തിരുന്നു (3ആം തിയതിയിലെ കേ.കൌമുദിയില് വിശദമായി കൊടുത്തിട്ടുണ്ട്).

എന്നാല് കഴിഞ്ഞ ദിവസത്തെ . ഹേമയുടെ വിധിന്യായത്തില് സി.ഡി.യില് മാലിനി കൃത്രിമമം കാട്ടിയിട്ടുണ്ടെന്ന പരാമര്ശം ഉള്ളതായി മാധ്യമ റിപ്പോര്ട്ടുകള് പുറത്ത് വന്നിരിക്കുന്നു. ഇതില് ആര്ക്കാണ് തെറ്റ് പറ്റിയതെന്ന ചോദ്യത്തിനേക്കാള് പുതിയ വിധി ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്നുണ്ടോ എന്ന കേ.കൌമുദിയുടെ ചോദ്യത്തിനാണ് പ്രസക്തിയെന്ന് തോന്നുന്നു.

ദേശീയ സുരക്ഷയെ ബാധിക്കുന്ന കേസുകളില് സൈന്യം പോലും മാലിനിയെയാണ് ആശ്രയിക്കുന്നതെന്നും 2006 ലെയും, 2007ലെയും സ്ഫോടനങ്ങളിലെ പ്രതികളെയും, 2008ല് മുബെയ് ആക്രമണത്തില് പിടിയിലായ കസബിന്റെയും നാര്ക്കോ പരിശോധന നടത്തിയത് മാലിനിയാണെന്നും കൌമുദി പറയുന്നു.

അങ്ങിനെയെങ്കില് അഭയ വധകേസ്സിന്റെ പുതിയ വിധിന്യായത്തില് സംശയത്തിന്റെ മുനയില് നില്ക്കുന്ന മാലിനിയുടെ റിപ്പോര്ട്ടുകളുടെ വിശ്വാസനിയത എവിടെയും ചോദ്യം ചെയ്യപ്പെടുമെന്ന് കേ.കൌമുദി പറഞ്ഞു വെയ്ക്കുന്നു.

കൌമുദി റിപ്പോര്‍ട്ട് വായിച്ച് കഴിഞ്ഞാല്‍ ഉണ്ടാകാവുന്ന സശയം: പാക്കിസ്ഥാനാണ് ഇന്ത്യയിലെ സ്ഫോടനങ്ങള്ക്ക് പിന്നിലെന്ന് ഇന്ത്യ വാദിക്കുന്നു. ഇന്ത്യ നുണ പറയുന്നു എന്ന് പാക്കിസ്ഥാനും. പാക്കിസ്ഥാന്റെ വാദത്തിന് കൂടുതല് ബലം നല്കുന്നതിന് ഒരു പക്ഷേ അവര് ഉയര്ത്തികാട്ടുവാന് പോകുന്നത് അഭയ വധക്കേസിലെ മാലിനിക്കെതിരെയുള്ള വിധിന്യായമായിരിക്കില്ലേ.

10 comments:

Manoj മനോജ് said...

കൌമുദി റിപ്പോര്‍ട്ട് വായിച്ച് കഴിഞ്ഞാല്‍ ഉണ്ടാകാവുന്ന സശയം: പാക്കിസ്ഥാനാണ് ഇന്ത്യയിലെ സ്ഫോടനങ്ങള്‍ക്ക് പിന്നിലെന്ന് ഇന്ത്യ വാദിക്കുന്നു. ഇന്ത്യ നുണ പറയുന്നു എന്ന് പാക്കിസ്ഥാനും. പാക്കിസ്ഥാന്റെ വാദത്തിന് കൂടുതല്‍ ബലം നല്‍കുന്നതിന് ഒരു പക്ഷേ അവര്‍ ഉയര്‍ത്തികാട്ടുവാന്‍ പോകുന്നത് അഭയ വധക്കേസിലെ മാലിനിക്കെതിരെയുള്ള വിധിന്യായമായിരിക്കില്ലേ.

Oracle said...

The judge has pointed out that an examination by comparison of the single CD containing matter pertaining to all the three accused and the three indipendant CDs containing one each file "reveals that all the CDs are not only edited but manipulated also." The judge goes on "The editing is visible to the naked eye and to find out the evident editing even an expert may not be necessary. I could not find even a single CD which is unedited.... I am making these observations beacuse the court is entitled to monitor investigation, as held in Sakiri Vasu vs State of UP and others (2008)2 SCC 409. Threfore it is necessary that the investigator takes all steps necessary to retrieve the unedited original video containing narco analysis of all the accused, before he proceeds any further to act upon these CDs." (emphasis bold as underlined in the original)

So what do you think about it? If a judge finds such discrepancies, he or she should discard it and agree with the conclusion made by the investigators --just because the technition in question was involved in some cases of national importance? Cant he or she demand the the unedited original be made available for the investigation and trail?

Manoj മനോജ് said...

ഓറക്കിള്‍,
ഞാനും അത് തന്നെയാണ് ആലോചിക്കുന്നത്. വീഡിയോയില്‍ ടേപ്പില്‍ നിന്ന് കമ്പ്യൂട്ടറിലേയ്ക്കും പിന്നീട് സി.ഡി.യിലേയ്ക്കും പകര്‍ത്തുമ്പോള്‍ എഡിറ്റ് ചെയ്ത തിയതി മാറൂം. എന്ത് കൊണ്ട് എഡിറ്റ് ചെയ്യാത്ത യഥാര്‍ത്ഥ വീഡിയോ ടേപ്പുകള്‍ ജഡ്ജുകള്‍ (രണ്ടു പേരും) നോക്കിയില്ല. അത് ചോദിച്ച് വാങ്ങുവാന്‍ കഴിയാവുന്നതല്ലേയുള്ളൂ.

3 സി.ഡി. എന്ന സാങ്കേതികതയിലായിരുന്നു ആദ്യത്തെ ജഡ്ജിന്റെ അന്വേഷണം. ആദ്യ ജഡ്ജി താന്‍ തന്നെ തയ്യാറാക്കിയ ചോദ്യാവലിയില്‍ നിന്നാണ് അദ്ദേഹത്തിന്റെ നിഗമനത്തിലെത്തിയതെന്ന് മാധ്യമങ്ങളില്‍ കണ്ടത്. രണ്ടാമത്തെ ജഡ്ജും 3 സി.ഡി.കളീല്‍ തന്നെ നിന്നാണ് അഭിപ്രായം പറഞ്ഞിരിക്കുന്നതെന്ന് മാധ്യമങ്ങളില്‍ നിന്നും പിന്നെ താങ്കള്‍ പറഞ്ഞതില്‍ നിന്നും തോന്നുന്നു.

ഓരോന്നും ഒരു പക്ഷേ 700എം.ബി.യിലും കൂടുതല്‍ കാണുമായിരുന്നിരിക്കണം. ആവശ്യമുള്ളത് മാത്രം (സംഭാഷണങ്ങള്‍) എഡിറ്റ് ചെയ്ത് 700 എം.ബി.യില്‍ നിര്‍ത്തിയതെന്ന് മാലിനിക്ക് വാദിക്കാം (ഡി.വി.ഡി. ഒരു പക്ഷേ നാര്‍ക്കോ സെന്ററീന് കിട്ടാകനിയായിരിക്കാം!).

പക്ഷേ യഥാര്‍ത്ഥ വീഡിയോ ടേപ്പ് കൂടി കണ്ടിട്ട് അഭിപ്രായം പറഞ്ഞിരുന്നുവെങ്കില്‍....

മാലിനിയുടെ വിശ്വാസ്യതതയെ പുതിയ വിധിന്യായം ചോദ്യം ചെയ്യുന്നു എന്ന് മാധ്യമങ്ങളില്‍ കണ്ടു. ജഡ്ജ്മെന്റിന്റെ പൂര്‍ണ്ണ രൂപം ഞാന്‍ ഇതു വരെ എങ്ങും കണ്ടില്ല. താങ്കളുടെ എഴുത്തില്‍ നിന്നും താങ്കള്‍ക്ക് ഇതിന്റെ പൂര്‍ണ്ണ രൂപം കിട്ടിയിട്ടുണ്ടെന്ന് തോന്നുന്നു. എങ്കില്‍ ദയവ് ചെയ്ത് ആ ലിങ്ക് ഒന്നിടുകയോ, ഇപ്പോള്‍ കമന്റിയത് പോലെ മാലിനിയെ പറ്റി പറയുന്നത് ഒന്നു കമന്റുകയോ ചെയ്യണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

kaalidaasan said...

അഭയാ കേസില്‍ മൂന്നു കുറ്റാരോപിതര്‍ക്കും ജാമ്യം അനുവദിച്ചുകൊണ്ട്‌ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ്‌ കെ. ഹേമ ജനുവരി ഒന്നിനു പുറപ്പെടുവിച്ച വിധിന്യായത്തിന്റെ വിശദരൂപം.
ഏകദേശം ഒന്നര പതിറ്റാണ്ടു മുമ്പ്‌ പയസ്‌ ടെന്ത്‌ കോണ്‍വന്റ്‌ ഹോസ്റ്റലിലെ അന്തേവാസിയായിരുന്ന സിസ്റ്റര്‍ അഭയ എന്ന കന്യാസ്ത്രീയുടെ മൃതദേഹം ഹോസ്റ്റല്‍ കോമ്പൗണ്ടിലുള്ള കിണറ്റില്‍ നിന്നു പുറത്തെടുത്തു. ഈ ഹോസ്റ്റല്‍ കന്യാസ്ത്രീകള്‍ നടത്തുന്ന ഒരു വനിതാ ഹോസ്റ്റല്‍ ആയിരുന്നു. ഇരുപതു കന്യാസ്ത്രീകളടക്കം 123 അന്തേവാസികളാണ്‌ ഹോസ്റ്റലില്‍ ഉണ്ടായിരുന്നത്‌.
അഭയാ കേസില്‍ മൂന്നാം പ്രതിയായി കുറ്റാരോപിതയായ കന്യാസ്ത്രീ ഹോസ്റ്റലിന്റെ താഴത്തെ നിലയില്‍ അടുക്കളയുടെയും ഭക്ഷണമുറിയുടെയും സമീപത്തുള്ള മുറിയിലാണ്‌ താമസിച്ചിരുന്നത്‌. ഹോസ്റ്റലില്‍ മെസിന്റെയും അടുക്കളയുടെയും ചുമതലയുള്ള സിസ്റ്റര്‍ ഹെലന്റെ സഹായിയായിരുന്നു അവര്‍. ഹോസ്റ്റലില്‍ ഒരേ മുറിയിലാണ്‌ ഇരുവരും താമസിച്ചിരുന്നത്‌. സംഭവദിവസം സിസ്റ്റര്‍ ഹെലന്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നില്ല.
കുറ്റാരോപിതയായ കന്യാസ്ത്രീക്ക്‌ ഒരു കോളജില്‍ അധ്യാപകരായ രണ്ടു വൈദികരുമായി രഹസ്യബന്ധം ഉണ്ടായിരുന്നുവെന്നാണ്‌ ആരോപണം. ഒന്നാം കുറ്റാരോപിതനായ ആള്‍ മനഃശാസ്ത്രവും രണ്ടാം കുറ്റാരോപിതനായ ആള്‍ മലയാളവുമാണ്‌ കോളജില്‍ പഠിപ്പിച്ചിരുന്നത്‌. സംഭവദിവസമായ 1992 മാര്‍ച്ച്‌ 27-ന്‌ പരീക്ഷയ്ക്കു തയാറെടുക്കുകയായിരുന്ന സിസ്റ്റര്‍ അഭയയെ, നേരത്തെ വാഗ്ദാനം ചെയ്തിരുന്നതുപോലെ സിസ്റ്റര്‍ ഷേര്‍ലി പുലര്‍ച്ചെ നാലിന്‌ വിളിച്ചെഴുന്നേല്‍പിച്ചു. തുടര്‍ന്ന്‌ സിസ്റ്റര്‍ അഭയ ടോയ്‌ലറ്റില്‍ പോയി. പിന്നീട്‌ ഉറക്കംവരാതെ ഉണര്‍ന്നിരിക്കാന്‍ കണ്ണില്‍ ഒഴിക്കുന്നതിന്‌ ഫ്രിഡ്ജില്‍ നിന്നു തണുത്ത വെള്ളം എടുക്കാന്‍ അടുക്കളയിലേക്കു പോയി.
അടുക്കളയില്‍ ചെന്ന സിസ്റ്റര്‍ അഭയ അവിടെ കുറ്റാരോപിതരായ രണ്ടു വൈദികരും കന്യാസ്ത്രീയും അരുതാത്ത രീതിയിലിരിക്കുന്ന കാഴ്ച കണ്ടുവെന്നാണ്‌ ആരോപ ണം. അഭയ ഇതു പുറത്തു പറയുമെന്ന ഭയത്താല്‍ ഒന്നാം കുറ്റാരോപിതന്‍ അവരുടെ കഴുത്തിനു ഞെക്കിപ്പിടിക്കുകയും മൂന്നാം കുറ്റാരോപിത കോടാലി കൊണ്ടു തലയ്ക്കടിക്കുകയും ചെയ്തു. പിന്നീട്‌ മൂന്നുപേരുംകൂടി ബലമായി പിടികൂടി അഭയയെ ബോധാവസ്ഥയില്‍ത്തന്നെ കിണറ്റിലെറിയുകയും അവിടെക്കിടന്ന്‌ വെള്ളം കുടിച്ചു മരിക്കുകയും ചെയ്തുവെന്നാണ്‌ കേസ്‌.
(ആരോപിക്കപ്പെടുന്ന ആക്രമണത്തിന്റെ ഈ ഭാഗം കേസ്‌ ഡയറിയിലോ നാര്‍ക്കോ അനാലിസിസ്‌ റിപ്പോര്‍ട്ടിലോ വേണ്ടത്ര വ്യക്തമല്ല. അതുകൊണ്ട്‌ ഇക്കാര്യങ്ങളില്‍ ഞാന്‍ പ്രോസിക്യൂഷന്റെ വിശദീകരണം തേടി. അന്വേഷണ ഉദ്യോഗസ്ഥനുമായി ചര്‍ച്ച ചെയ്ത ശേഷം പ്രോസിക്യൂഷന്‍ അഭിഭാഷകനാണ്‌ മുന്‍പറഞ്ഞ കാര്യങ്ങള്‍ വിശദീകരിച്ചത്‌.)
അഭയയുടെ മരണം നടന്ന്‌ പതിനാറര വര്‍ഷത്തിനുശേഷം അറസ്റ്റു ചെയ്യപ്പെട്ട മൂന്ന്‌ കുറ്റാരോപി തരേയും 2008 നവംബര്‍ 19ന്‌ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്കു റിമാന്‍ഡ്‌ ചെയ്തിരുന്നു. അവര്‍ നല്‍കിയ ജാമ്യഹര്‍ജിയില്‍ അഭിഭാഷകനായ എം.കെ ദാമോദരന്‍ മൂന്നാം കുറ്റാരോപിതയ്ക്കു വേണ്ടിയും ബി. രാമന്‍ പിള്ള ഒന്നാം കുറ്റാരോപിതനുവേണ്ടിയും സി.പി ഉദയഭാനു രണ്ടാം കുറ്റാരോപിത നുവേണ്ടിയും കോടതിയില്‍ ന്യായവാദം നടത്തി.
കുറ്റാരോപിതര്‍ക്ക്‌ ജാമ്യം കിട്ടാന്‍ അര്‍ഹതയുണെ്ടന്നു വാദിച്ച അഭിഭാഷകര്‍ അതിനായി നിരവധി ന്യായങ്ങള്‍ നിരത്തി. ഈ വാദങ്ങളെ എതിര്‍ത്ത സി.ബി.ഐ അഭിഭാഷകന്‍ കുറ്റാരോപി തര്‍ക്കെതിരേ ശക്തമായ സാഹചര്യത്തെളിവുകള്‍ ഉണെ്ടന്നു വാദിച്ചു. ഫാ. ജോസ്‌ പൂതൃക്കയിലി ന്റെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ മറ്റൊരു ബഞ്ച്‌ ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചതാണെന്നും സി.ബി.ഐ അഭിഭാഷകന്‍ പറഞ്ഞു. അഭയയുടെ പിതാവിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ എ. എക്സ്‌ വര്‍ഗീസും കുറ്റാരോപി തര്‍ക്ക്‌ ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു വാദിച്ചു.
വാദങ്ങളില്‍ ഉയര്‍ത്തപ്പെട്ട, പൊരുത്തമില്ലാത്ത വസ്തുതകളെ അഭിമുഖീകരിച്ച ഞാന്‍ ഒരു ജാമ്യഹര്‍ജിയില്‍ തീരുമാനമെടുക്കുമ്പോള്‍ പാലിക്കേണ്ട എന്റെ ഉത്തരവാദിത്വത്തെയും പ്രത്യേക ശ്രദ്ധയെയുംപറ്റി സ്വയം ഓര്‍മിപ്പിച്ചു. ഒരു ജാമ്യഹര്‍ജി പരിഗണിക്കുന്ന കോടതി അതിന്റെ വിവേചനാധികാരം നീതിപൂര്‍വകമായ വിധത്തില്‍ നിര്‍വഹിക്കേണ്ടതുണ്ട്‌. വ്യക്തമായ നിഗമനങ്ങളുടെ പിന്‍ബലത്തോടെയാവണം ഇക്കാര്യത്തില്‍ ഉത്തരവു പുറപ്പെടുവിക്കേണ്ടത്‌. അതുകൊണ്ട്‌ കേസ്‌ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നുണേ്ടാ ഇല്ലയോ എന്ന ഹ്രസ്വമായ പരിശോധന ജാമ്യഹര്‍ജിയിന്മേലുള്ള ഉത്തരവില്‍ അത്യാവശ്യമാണ്‌.
എന്തുകൊണ്ട്‌ ജാമ്യം നല്‍കുന്നു, അല്ലെങ്കില്‍ നിഷേധിക്കുന്നു എന്നതിന്റെ കാരണം കൂടി ജാമ്യഹര്‍ജിയിലുള്ള ഉത്തരവില്‍ കോടതി കാണിച്ചിരിക്കണം. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെട്ടിട്ടുള്ള കേസുകളില്‍ ഇത്‌ പ്രത്യേകിച്ചും ആവശ്യമാണ്‌. ഇത്തരം കാരണങ്ങള്‍ കാണിക്കാതെയുള്ള ഏത്‌ ഉത്തരവും നിയമദൃഷ്ടിയില്‍ മോശമാകും.
അതേസമയം മറ്റൊരു പ്രധാന ഘടകത്തെപ്പറ്റിയും കോടതി ജാഗരൂകമാകേണ്ടതുണ്ട്‌. ജാമ്യം നല്‍കുന്ന സമയത്ത്‌ തെളിവുകളുടെയും കേസിന്റെ മെരിറ്റിന്റെയും വിശദമായ പരിശോധന നടത്തേണ്ട ആവശ്യമില്ല. കോടതിയുടെ ഏതെങ്കിലും നിരീക്ഷണംമൂലം കുറ്റാരോപിതരോ അന്വേഷണ ഏജന്‍സിയോ മുന്‍വിധിക്ക്‌ അടിപ്പെട്ടുപോകരുത്‌ എന്നുറപ്പുവരുത്തേണ്ട ചുമതല കോടതിക്കുണ്ട്‌ എന്നതിനാലാണത്‌. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിലാണ്‌ കേസ്‌ എങ്കില്‍ ജാമ്യഹര്‍ജിയിലെ വിധിയില്‍ കോടതി രേഖപ്പെടുത്തുന്ന കണെ്ടത്തലുകള്‍ കുറ്റാരോപിതരെയോ അന്വേഷകരെയോ പ്രതികൂലമായോ അനുകൂലമായോ ബാധിക്കാം. അതുകൊണ്ട്‌ അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ കോടതി എന്തെങ്കിലും വ്യക്തമായ കണെ്ടത്തലുകളോ നിഗമനങ്ങളോ രേഖപ്പെടുത്തുന്നത്‌ കഴിയുന്നതും ഒഴിവാക്കണം.
ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ തെളിവുകള്‍ വിശദമായി പരിഗണിക്കുന്നത്‌ ഒഴിവാക്കണമെന്ന്‌ സ്റ്റേറ്റ്‌ ഓഫ്‌ യു.പി വേഴ്സസ്‌ അമര്‍മണി ത്രിപാഠി കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാല്‍, ഗുരുതരമായ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടിട്ടുള്ള കേസുകളില്‍ ജാമ്യം അനുവദിക്കുമ്പോള്‍ അതിന്റെ കാരണം കൂടി വ്യക്തമാക്കണമെന്ന്‌ കല്യാണ്‍ ചന്ദ്ര സര്‍ക്കാര്‍ വേഴ്സസ്‌ രാജേഷ്‌ രഞ്ചന്‍ കേസിലും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്‌.
ഈ കേസിന്റെ അന്വേഷണം തുടങ്ങിയിട്ട്‌ ഇപ്പോള്‍ 16 വര്‍ഷവും എട്ടു മാസവുമായി. മൂന്ന്‌ ഏജന്‍സികള്‍ കേസ്‌ അന്വേഷിച്ചു. കോണ്‍വന്റിന്റെ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലിസ്യു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണം എന്ന പേരില്‍ 1992 മാര്‍ച്ച്‌ 27-ന്‌ ലോക്കല്‍ പോലീസ്‌ അന്വേഷണം തുടങ്ങി. തുടര്‍ന്ന്‌ 1992 ഏപ്രില്‍ 13ന്‌ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്പി അന്വേഷണം ആരംഭിച്ചു. അഭയ ആത്മഹത്യ ചെയ്തതാണെന്ന റിപ്പോര്‍ട്ട്‌ 1993 ജനുവരി 30-ന്‌ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്പി സമര്‍പ്പിച്ചു.
1993 മാര്‍ച്ച്‌ 29-ന്‌ സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു. അഭയയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നു കണെ്ടത്താന്‍ കഴിഞ്ഞില്ലെന്ന്‌ പറയുന്ന റിപ്പോര്‍ട്ട്‌ സി.ബി.ഐ എസ്‌.പി എ.കെ ഓഹ്‌രി 1996 നവംബര്‍ 29-ന്‌ നല്‍കി. ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതി ഈ റിപ്പോര്‍ട്ട്‌ അംഗീകരിച്ചില്ല.
അഭയയുടെ മരണം കൊലപാതകമാണെന്നും എന്നാല്‍, പ്രതികളെ കണെ്ടത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പറഞ്ഞ്‌ 1999 ജൂലൈ ഒമ്പതിന്‌ സി.ബി.ഐ ഡിവൈഎസ്പി സുരീന്ദര്‍ പാല്‍ റിപ്പോര്‍ട്ടു നല്‍കി. ഈ റിപ്പോര്‍ട്ടും കോടതി അംഗീകരിച്ചില്ല. വീണ്ടും അന്വേഷണം നടത്തിയിട്ടും പ്രതികളെ കണെ്ടത്താനായില്ലെന്നും അതിനാല്‍ കേസ്‌ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട്‌ സി.ബി.ഐ അഡീഷണല്‍ എസ്‌.പി ആര്‍.ആര്‍ സഹായ്‌ 2005 ഓഗസ്റ്റ്‌ 25-നു നല്‍കിയ റിപ്പോര്‍ട്ടും കോടതി നിരസിച്ചു. കേസന്വേഷണം സി.ബി.ഐയുടെ കേരള ഘടകത്തെ ഏല്‍പ്പിച്ചുകൊണ്ട്‌ 2008 സെപ്റ്റംബര്‍ നാലിന്‌ കേരള ഹൈക്കോടതി ഉത്തരവിട്ടു.
അറസ്റ്റിലായ കുറ്റാരോപിതര്‍ നല്‍കിയ ജാമ്യഹര്‍ജിയിലുള്ള വാദം ഈ കോടതിയില്‍ നടക്കവേ, കേസിനെ സംബന്ധിച്ച യഥാര്‍ഥ വിവരങ്ങള്‍ സി.ബി.ഐയുടേയോ കുറ്റാരോപിതരുടേയോ അഭയയുടെ പിതാവിന്റേയോ പക്കലില്ലെന്ന്‌ ഞാന്‍ ഞെട്ടലോടെ മനസ്സിലാക്കി. കോടതിയില്‍ ഹാജരായിരുന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം സി.ബി.ഐ അഭിഭാഷകന്‍ എം.വി.എസ്‌ നമ്പൂതിരി ബോധിപ്പിച്ച കാര്യങ്ങള്‍ കേസ്‌ ഡയറിയില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ക്കു വിരുദ്ധമായിരുന്നു. പത്രങ്ങളില്‍ വരുന്ന വാര്‍ത്തകളല്ലാതെ, കുറ്റാരോപിതര്‍ക്കെതിരായ ആരോപണങ്ങളെപ്പറ്റി തങ്ങള്‍ക്ക്‌ യാതൊരു വിവരവുമില്ലെന്ന്‌ അവരുടെ അഭിഭാഷകര്‍ തുറന്നുപറഞ്ഞു. പത്രവാര്‍ത്തകളേയും ടെലിവിഷന്‍ റിപ്പോര്‍ട്ടുകളേയും ആധാരമാക്കിയാണ്‌ അവര്‍ തുടക്കത്തില്‍ വാദിച്ചിരുന്നത്‌. മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പലതും കേസ്‌ ഡയറിയിലെ വസ്തുതകളുമായി പൊരുത്തപ്പെടുന്നതായിരുന്നില്ല.
കുറ്റാരോപിതരെ പോലീസ്‌ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കാന്‍ ബാധ്യസ്ഥമായ പ്രസക്തവിവരങ്ങളൊന്നും നല്‍കിയില്ലെന്ന്‌ കുറ്റാരോപിതയുടെ അഭിഭാഷകന്‍ ബോധിപ്പിച്ചു. ഫാ. പൂതൃക്കയിലിന്റെ കേസില്‍ ഈ വിവരങ്ങള്‍ ഈ കോടതിയിലും നല്‍കിയിരുന്നില്ല. സ്വതന്ത്രമായ അന്തരീക്ഷത്തില്‍ അഭിഭാഷകരുമായി കേസ്‌ ചര്‍ച്ച ചെയ്യാനുള്ള അനുവാദം പോലും കുറ്റാരോപിതര്‍ക്കു നിഷേധിക്കപ്പെട്ടതായി അവര്‍ ബോധിപ്പിച്ചു.
ശരിയായ നീതിനിര്‍വഹണം സാധ്യമാക്കുന്നതല്ല ഈ സാഹചര്യം. അഭിഭാഷകര്‍ വാദിക്കുന്നതിനു മുമ്പ്‌ അവര്‍ക്ക്‌ കുറ്റാരോപിതരില്‍ നിന്ന്‌ ശരിയായ വിവരങ്ങള്‍ ലഭിക്കുകയെങ്കിലും വേണം. അതുകൊണ്ടാണ്‌ സംഭവം നടന്ന ദിവസം ഹോസ്റ്റലില്‍ താമസിച്ചിരുന്ന മൂന്നാം കുറ്റാരോപിതയെ കണ്ടു വിവരങ്ങള്‍ ശേഖരിക്കാന്‍ അവരുടെ അഭിഭാഷകനെ അനുവദിച്ചുകൊണ്ട്‌ ഞാന്‍ ഉത്തരവിട്ടത്‌.
ഹോസ്റ്റലില്‍ നടന്ന കാര്യങ്ങളെപ്പറ്റി അവര്‍ക്ക്‌ ചില വിവരങ്ങളെങ്കിലും ഉണ്ടാകാനിടയുണ്ട്‌. ഈ വിവരങ്ങള്‍ അറിയുന്നത്‌ ജാമ്യഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ സഹായിക്കും. ആവശ്യമെങ്കില്‍ മറ്റു കുറ്റാരോപിതര്‍ക്കും ഈ അനുവാദം നല്‍കാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു.
ഈ ഹര്‍ജിയില്‍ വാദം കേള്‍ക്കവേ എനിക്കു തോന്നിയത്‌, വാദങ്ങളെല്ലാം നടക്കുന്നത്‌ കേസ്‌ റിക്കാര്‍ഡുകളുടെ അടിസ്ഥാനത്തില്ല, കഴിഞ്ഞ 16 വര്‍ഷമായി മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ്‌ എന്നാണ്‌. ഈ കെട്ടുകഥകള്‍ക്ക്‌ കേസ്‌ റിക്കാര്‍ഡുകളുമായി യാതൊരു ബന്ധവുമില്ല. കേസ്‌ ഡയറി മാത്രമേ ഞാന്‍ കാര്യമാക്കുന്നുള്ളു.
കുറ്റാരോപിതരെ സഹായിക്കു ന്നതിനുവേണ്ടി ലോക്കല്‍ പോലീസ്‌ അഭയയുടെ മരണം ആത്മഹത്യയാണെന്ന്‌ റിപ്പോര്‍ട്ടു നല്‍കിയതായി വാദം ഉയര്‍ന്നിരുന്നു. കൊലപാതകം മൂടിവയ്ക്കാന്‍ ലോക്കല്‍ പോലീസ്‌, പ്രത്യേകിച്ച്‌ മരണമടഞ്ഞ മുന്‍ എ.എസ്‌.ഐ വി.വി അഗസ്റ്റിന്‍ ശ്രമിച്ചതായി സി.ബി.ഐ അഭിഭാഷകന്‍ ശക്തമായി വാദിച്ചിരുന്നു. കോണ്‍വന്റ്‌ അധികൃതരുടെ പ്രേരണമൂലം അന്വേഷണത്തിന്റെ തുടക്കത്തില്‍ത്തന്നെ പല തിരിമറികളും നടന്നതായും അദ്ദേഹം വാദിച്ചു. എന്നാല്‍, ലോക്കല്‍ പോലീസ്‌ കേസില്‍ അന്തിമ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിട്ടേയില്ലെന്ന്‌ കേസ്‌ ഡയറി വെളിപ്പെടുത്തുന്നു.
അഭയുടെ മരണം ആത്മഹത്യാണോ നരഹത്യയാണോ എന്ന നിഗമനങ്ങളിലൊന്നും അവര്‍ എത്തിയില്ല. രണ്ടു സാധ്യതകളും ലോക്കല്‍ പോലീസ്‌ പരിഗണിച്ചെന്നും കേസ്‌ ഡയറി വെളിപ്പെടുത്തുന്നു. നരഹത്യയാണെങ്കില്‍ അതു നടന്നിരിക്കാനുള്ള വിവിധ രീതികളുടെ സാങ്കല്‍പിക ചിത്രവും എ.എസ്‌.ഐയും സര്‍ക്കിള്‍ ഇന്‍സ്പെക്ടറും രേഖപ്പെടുത്തിയിരുന്നു.
എന്നിട്ടും കുറ്റാരോപിതരെ സഹായിക്കാനായി ലോക്കല്‍ പോലീസ്‌ അന്തിമ റിപ്പോര്‍ട്ട്‌ നല്‍കിയെന്ന്‌ സി.ബി.ഐ പോലൊരു ഏജന്‍സി കേസ്‌ ഡയറിയിലെ വസ്തുതകള്‍ക്കു വിരുദ്ധമായി ആരോപ ണം ഉന്നയിക്കുന്നത്‌ നിര്‍ഭാഗ്യകരമാണ്‌.
അഭയയുടെ കൊലപാതകം മൂടിവയ്ക്കാന്‍ എ.എസ്‌.ഐ അഗസ്റ്റിന്‍ ശ്രമിച്ചുവെന്ന ആരോപണം കേസ്‌ ഡയറിയിലെ ഉള്ളടക്കത്തിനു വിരുദ്ധമാണ്‌. കുറ്റാരോപിതര്‍ക്ക്‌ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ജസ്റ്റീസ്‌ കെ. ഹേമയുടെ വിധിന്യായം ഇങ്ങനെ തുടരുന്നു:
അഗസ്റ്റിന്‍ രണ്ടു ദിവസം, 1992 ഏപ്രില്‍ 27നും 28നും, മാത്രമേ കേസ്‌ അന്വേഷിച്ചുള്ളൂ. അഭയ ആത്മഹത്യ ചെയ്യില്ലെന്നും അതിനുള്ള കാരണങ്ങള്‍ ഇല്ലെന്നുമാണ്‌ അദ്ദേഹം റിക്കാര്‍ഡുകളില്‍ എഴുതിയിരുന്നത്‌. ഇതൊരു നരഹത്യയാണെന്ന മട്ടിലാണ്‌ അദ്ദേഹം രേഖപ്പെടുത്തിയിരുന്നത്‌.
1992 മാര്‍ച്ച്‌ 28-ന്‌ താന്‍ എഴുതിയ അവസാന എന്‍ട്രിയില്‍ അഗസ്റ്റിന്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: കാണരുതാത്തത്‌ എന്തെങ്കിലും അഭയ അന്നു രാവിലെ കണ്ടിരിക്കാം. അഭയ തന്നെ തിരിച്ചറിയുമെന്ന്‌ തോന്നിയ ആരെങ്കിലും അഭയയുടെ മരണത്തിനു കാരണമായ എന്തെങ്കിലും ചെയ്യുകയും അവരെ കിണറ്റിലേക്കു തള്ളിയിടുകയും ചെയ്തിരിക്കാം... ഈ വസ്തുത നിഷേധിക്കാനോ തള്ളിക്കളയാനോ ആവില്ല. കേസ്‌ ഡയറിയിലെ ഈ ഭാഗം അഭയയുടെ മരണം ആത്മഹത്യയാക്കി മാറ്റാന്‍ അഗസ്റ്റിന്‍ ശ്രമിച്ചുവെന്ന വാദവുമായി പൊരുത്തപ്പെടുന്നതല്ല.
വസ്തുതകള്‍ക്കു വിരുദ്ധമായ ഇത്തരം ആരോപ ണങ്ങള്‍ ഉന്നയിക്കുന്നത്‌ എന്തുകൊണ്ടാണെന്ന്‌ വാദം കേള്‍ക്കുന്നതിനിടെ ഞാന്‍ സി.ബി.ഐയുടെ അഭിഭാഷകനോടു ചോദിച്ചു. അദ്ദേഹം തൃപ്തികരമായ മറുപടി നല്‍കിയില്ല. ഈ സാഹചര്യത്തിലാണ്‌ കേസ്‌ ഡയറിയില്‍ അഗസ്റ്റിന്‍ എഴുതിയ മുന്‍പറഞ്ഞ ഭാഗങ്ങള്‍ സി.ബി.ഐ അഭിഭാഷകനെ വായിച്ചുകേള്‍പ്പിക്കാന്‍ ഞാന്‍ നിര്‍ബന്ധിതയായത്‌. കേസിലെ വാദം കേള്‍ക്കല്‍ സുഗമമാക്കുന്നതിനു വേണ്ടിയായിരുന്നു അത്‌.
എന്നാല്‍, എന്നെ വീണ്ടും ആശ്ചര്യപ്പെടുത്തിക്കൊണ്ട്‌, കോടതി കേസ്‌ ഡയറി വായിക്കാന്‍ പാടില്ലെന്ന്‌ സി.ബി.ഐ അഭിഭാഷകന്‍ പറഞ്ഞു! കേസ്‌ നരഹത്യ അല്ലാതാക്കി മാറ്റാന്‍ വി.വി അഗസ്റ്റിന്‍ രേഖകളില്‍ തിരിമറി നടത്തിയെന്ന വാദം മറ്റു പല കോടതികളും അംഗീകരിച്ചുവെന്ന വാദവും അദ്ദേഹം ഉയര്‍ത്തി.
കേസ്‌ ഡയറിയില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ള ഒരു കാര്യത്തെക്കുറിച്ച്‌ സി.ബി.ഐയില്‍ നിന്നുള്ള ശരിയായ വിശദീകരണമല്ല ഇതെന്നതില്‍ സംശയമില്ല. ഈ കേസുമായി ബന്ധപ്പെട്ടവരെല്ലാം മാധ്യമറിപ്പോര്‍ട്ടുകള്‍ ഉയര്‍ത്തിവിട്ട സെന്‍സേഷനില്‍ സ്വാധീനിക്കപ്പെട്ടുപോയി എന്നാണ്‌ എനിക്കു തോന്നുന്നത്‌. അതുകൊണ്ടായിരിക്കാം കേസ്‌ റിക്കാര്‍ഡുകളില്‍നിന്നു തീര്‍ത്തും വിരുദ്ധമായ വാദമുഖങ്ങള്‍ ഉന്നയിക്കുന്നത്‌. മരിച്ചുപോയ വി.വി അഗസ്റ്റിന്തിരേ സി.ബി.ഐ ഇപ്പോഴും ആരോപണങ്ങള്‍ ഉന്നയിക്കുന്നത്‌ നിര്‍ഭാഗ്യകരമാണ്‌. (ആത്മഹത്യ ചെയ്ത നിലയില്‍ കണെ്ടത്തിയ അഗസ്റ്റിന്റെ പക്കല്‍നിന്നും തന്റെ മരണത്തിനു കാരണം സി.ബി.ഐ ആണെന്ന ആത്മഹത്യാക്കുറിപ്പ്‌ കണെ്ടത്തിയിരുന്നു).
കോടതി കേസ്‌ ഡയറി വായിക്കരുതെന്ന സി.ബി.ഐ അഭിഭാഷകന്റെ വിചിത്രമായ വാദം കേട്ട്‌ ഞാന്‍ അമ്പരന്നുപോയി. ക്രിമിനല്‍ പ്രോസെഡിയര്‍ കോഡിലെ 172-ാ‍ം വകുപ്പുപ്രകാരം ഏതു ക്രിമിനല്‍ കോടതിക്കും പോലീസ്‌ ഡയറികള്‍ വിളിച്ചുവരുത്താനും അവ കേസുകളില്‍ കോടതിയുടെ സഹായത്തിനായി ഉപയോഗപ്പെടുത്താനും അധികാരമുണ്ട്‌. ഒരു ജാമ്യഹര്‍ജിയില്‍ പ്രഥമദൃഷ്ട്യാ കേസുണേ്ടാ ഇല്ലയോ എന്നു കണെ്ടത്തുന്നതിന്‌ കോടതിക്ക്‌ കേസ്‌ ഡയറി ഉപയോഗപ്പെടുത്താം.
കുറ്റാരോപിതരുടെ പങ്ക്‌ സംബന്ധിച്ച്‌ തര്‍ക്കങ്ങള്‍ ഉള്ള കേസുകളില്‍ റിക്കാര്‍ഡുകള്‍ പരിശോധിച്ചു തൃപ്തിപ്പെട്ട ശേഷമേ കോടതിക്ക്‌ ഒരു നിഗമനത്തില്‍ എത്തിച്ചേരാന്‍ കഴിയൂ. പ്രഥമദൃഷ്ട്യാ കേസുണേ്ടാ ഇല്ലയോ എന്നും ജാമ്യം നല്‍കണോ വേണ്ടയോ എന്നും തീരുമാനിക്കാന്‍ മറ്റു മാര്‍ഗമൊന്നും എന്റെ അറിവിലില്ല. സി.ബി.ഐ അഭിഭാഷകന്‍ മറ്റുമാര്‍ഗമൊന്നും നിര്‍ദേശിച്ചുമില്ല. ഈ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച സി.ബി.ഐയുടെ വാദങ്ങള്‍ ഞാന്‍ തള്ളുകയാണ്‌.
അഭയയുടെ മരണം ആത്മഹത്യയാക്കാന്‍ കത്തോലിക്കാ സഭ ശ്രമിച്ചതായും സി.ബി.ഐ വാദം ഉന്നയിച്ചിരുന്നു. സഭ ലോക്കല്‍ പോലീസിലും ക്രൈംബ്രാഞ്ചിലും സ്വാധീനം ചെലുത്തി കുറ്റവാളികളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്നു എന്നായിരുന്നു ആരോപണം. എന്നാല്‍, കേസ്‌ ഡയറിയില്‍ ഇതിന്‌ ഉപോദ്ബലകമായ യാതൊന്നുമില്ല. അഭയയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്നു പോലീസിനെ ബോധ്യപ്പെടുത്താനാണ്‌ വൈദികരും കന്യാസ്ത്രീകളും ശ്രമിച്ചതെന്ന്‌ കേസ്‌ ഡയറി വെറുതെ വായിച്ചുപോയാല്‍ തന്നെ മനസ്സിലാകും. അഭയയുടെ മരണം ആത്മഹത്യയാണെന്ന്‌ സഭയിലോ സന്യാസിനീസമൂഹത്തിലോ ഉള്‍പ്പെട്ട ആരെങ്കിലും വാദിച്ചതായി കേസ്‌ ഡയറിയില്‍ ഇല്ല.
അഭയയുടെ മരണം ആത്മഹത്യയാണെന്ന്‌ ക്രൈംബ്രാഞ്ച്‌ റിപ്പോര്‍ട്ട്‌ നല്‍കിയിട്ടും അന്വേഷണം മുന്നോട്ടുപോയത്‌ ചില കന്യാസ്ത്രീകളുടെ ശ്രമഫലമായാണ്‌. കോണ്‍വന്റ്‌ അധികൃതര്‍ നല്‍കിയ നിവേദനത്തിന്റെ ഫലമായാണ്‌ അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിച്ചത്‌. ഇതൊരു ആത്മഹത്യയാക്കി മാറ്റാനാണ്‌ സഭ ആഗ്രഹിച്ചിരുന്നതെങ്കില്‍ വീണ്ടും സി.ബി.ഐ അന്വേഷണത്തിന്‌ അവര്‍ നടപടി എടുക്കുമായിരുന്നോ? ഉത്തരമില്ല.
കന്യാസ്ത്രീകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ സി.ബി.ഐ കേസ്‌ രജിസ്റ്റര്‍ ചെയ്തത്‌. തന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ സംസ്ഥാന സര്‍ക്കാര്‍ കേസ്‌ അന്വേഷണം സിബി.ഐയെ ഏല്‍പിച്ചതെന്ന്‌ അഭയയുടെ പിതാവ്‌ അവകാശപ്പെട്ടിരുന്നു. കേസ്‌ രേഖകള്‍ തെളിയിക്കുന്നത്‌ മറിച്ചാണ്‌. സി.എം.സി മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ബനിക്കാസിയയും 69 കന്യാസ്ത്രീകളും ഒപ്പിട്ട്‌ മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ അഭയാ കേസില്‍ ശരിയായ രീതിയില്‍ അന്വേഷണം നടന്നിട്ടില്ലെന്നു ചൂണ്ടിക്കാട്ടുകയും മരണം കൊലപാതകമാണെന്ന്‌ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ 1993 മാര്‍ച്ച്‌ 29-ന്‌ സി.ബി.ഐ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്‌.
സി.ബി.ഐയും അഭയയുടെ പിതാവും സഭ കൊലപാതകം മൂടിവയ്ക്കാന്‍ ശ്രമിക്കുന്നു എന്ന്‌ ഇപ്പോഴും ആരോപണം ഉന്നയിക്കുന്നത്‌ എന്തിനാണെന്നു മനസ്സിലാകുന്നില്ല. കന്യാസ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ സി.ബി.ഐ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്‌ എന്ന കാരണത്താല്‍ത്തന്നെ ഈ ആരോപണം അടിസ്ഥാനരഹിതമാണ്‌. അഭയയുടെ മരണം കൊലപാതകമാണെന്ന ശക്തമായ നിലപാട്‌ കോണ്‍വന്റ്‌ അധികൃതര്‍ തുടക്കംമുതല്‍ എടുത്തിരുന്നതായി കേസ്‌ ഡയറിയില്‍നിന്നു കാണാം.
അഭയയുടെ മരണം സംബന്ധിച്ച്‌ പോലീസില്‍ പരാതി നല്‍കിയ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലിസ്യു സംശയിക്കുന്ന ചിലരെക്കുറിച്ചും പോലീസിനു സൂചന നല്‍കിയിരുന്നു. സിസ്റ്റര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിരവധി പേരെ ക്രൈംബ്രാഞ്ച്‌ കസ്റ്റഡിയില്‍ എടുത്തു.
ചില ആണ്‍കുട്ടികളോടൊപ്പം ആലപ്പുഴയില്‍ കറങ്ങിനടന്ന പയസ്ടെന്ത്‌ ഹോസ്റ്റലിലെ അന്തേവാസികളായ ചില പെണ്‍കുട്ടികളെ ആലപ്പുഴ പോലീസ്‌ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ പെണ്‍കുട്ടികളെ മദര്‍ സുപ്പീരിയര്‍ ഹോസ്റ്റലില്‍ നിന്നു പുറത്താക്കി. ഇതേത്തുടര്‍ന്ന്‌ ആണ്‍കുട്ടികള്‍ കോണ്‍വന്റിലേക്ക്‌ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നതായി ആരോപണമുണ്ട്‌. അഭയയുടെ മരണത്തില്‍ ഈ ആണ്‍കുട്ടികള്‍ക്കു പങ്കുണെ്ടന്നു സംശയിച്ച കോണ്‍വന്റ്‌ അധികൃതര്‍ ഇക്കാര്യം പോലീസിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. ഇങ്ങനെ സംശയിക്കപ്പെട്ട ചിലരേയും ക്രൈംബ്രാഞ്ച്‌ കസ്റ്റഡിയില്‍ എടുത്തിരുന്നു.
ഈ ആണ്‍കുട്ടികളില്‍ രണ്ടു പേരെ പിന്നീട്‌ കാണാതായി. ആത്മഹത്യാക്കുറിപ്പുകള്‍ എഴുതിവച്ചശേഷം ഞരമ്പു മുറിച്ച്‌ ഇവര്‍ ആത്മഹത്യക്കു ശ്രമിച്ചു. അഭയാ കേസില്‍ ഇവരുടെ പങ്കിനെക്കുറിച്ച്‌ ദീര്‍ഘകാലം അന്വേഷണം നടന്നിരുന്നു. ഇതെല്ലാമായിട്ടും അഭയയുടെ മരണം ആത്മഹത്യയാക്കി മാറ്റാന്‍ സഭ ശ്രമിക്കുന്നു എന്ന ആരോപണം എങ്ങനെയാണ്‌ ഉയരുന്നതെന്ന്‌ എനിക്കു മനസ്സിലാകുന്നില്ല.
ഇനി വസ്തുതകളിലേക്കു വന്നാല്‍, നരഹത്യയാണെന്ന വാദത്തിനു പിന്‍ബലമേകുന്ന, കോടതിക്കു മുമ്പാകെയുള്ള ഏറ്റവും നിര്‍ണായകമായ തെളിവ്‌ അലങ്കോലപ്പെട്ട അടുക്കളയാണെന്നു ഞാന്‍ കാണുന്നു. ഫ്രിഡ്ജിനു സമീപം വെള്ളത്തിന്റെ കുപ്പി മറിഞ്ഞു കിടന്നിരുന്നു. പുറത്തുനിന്നു പൂട്ടിയ, പുറത്തേക്കുള്ള വാതിലിനടിയില്‍ ശിരോവസ്ത്രം കാണപ്പെട്ടു. ഒരു കോടാലിയും ഒരു കൊട്ടയും മറിഞ്ഞുകിടന്നിരുന്നു. അഭയയുടെ ചെരിപ്പുകള്‍ അടുക്കളയില്‍ രണ്ടു സ്ഥലത്തായാണ്‌ കാണപ്പെട്ടത്‌. ആകെപ്പാടെ, ഒരു മല്‍പ്പിടുത്തം നടന്നതിന്റെ എല്ലാ ലക്ഷണങ്ങളും അവിടെയുണ്ടായിരുന്നു. അഭയയുടെ മരണം കൊലപാതകമാണെന്ന നിഗമനത്തിലെത്താന്‍ സി.ബി.ഐക്ക്‌ ഇതെല്ലാം മതിയായിരുന്നു.
എന്നാല്‍, എന്നെ സംബന്ധിച്ചിടത്തോളം ചോദ്യം അടുക്കളയില്‍ ഒരു മല്‍പ്പിടുത്തം നടന്നോ ഇല്ലയോ എന്നതു മാത്രമല്ല. പ്രോസിക്യൂഷന്‍ ആരോപിക്കുന്നതുപോലെ അടുക്കളയില്‍വച്ച്‌ അഭയ ആക്രമിക്കപ്പെട്ടോ എന്നാണ്‌ കണെ്ടത്തേണ്ടത്‌. ഒന്നാമത്തെ കുറ്റാരോപിതന്‍ അഭയയുടെ കഴുത്തിനു ഞെക്കിപ്പിടിച്ചുവെന്നും മൂന്നാം കുറ്റാരോപിത കോടാലികൊണ്ടു മൂന്നു തവണ തലയില്‍ അടിച്ചുവെന്നും മൂന്നു കുറ്റാരോപിതരും ചേര്‍ന്ന്‌ അഭയയെ ബലം പ്രയോഗിച്ച്‌ എടുത്തുകൊണ്ടുപോയി കിണറ്റിലിട്ടുവെന്നുമാണ്‌ പ്രോസിക്യൂഷന്‍ കേസ്‌. അഭയയ്ക്ക്‌ അപ്പോള്‍ ബോധമുണ്ടായിരുന്നുവത്രേ. അടുക്കളയില്‍ ഇത്തരമൊരു ആക്രമണം നടന്നതിന്‌ പിന്‍ബലമേകുന്ന എന്തെങ്കിലും തെളിവുണേ്ടായെന്ന്‌ ഞാന്‍ നോക്കട്ടെ.

Manoj മനോജ് said...

കാളിദാസന്‍,
നന്ദി

ഇത് പൂര്‍ണ്ണമല്ലെന്ന് തോന്നുന്നു. ഓറിക്കിള്‍ പറഞ്ഞ കാര്യങ്ങള്‍ ഇതില്‍ കാണുന്നില്ല. മാധ്യമങ്ങള്‍ പറയുന്ന മാലിനിയെ കുറിച്ചുള്ള പരാമര്‍ശവും കാണുന്നില്ല.

അതു പോലെ താങ്കളുടെ കമന്റില്‍ “സ്റ്റേറ്റ്‌ ഓഫ്‌ യു.പി വേഴ്സസ്‌ അമര്‍മണി ത്രിപാഠി“ എന്നും ഓറക്കിളിന്റേതില്‍ “Sakiri Vasu vs State of UP and others (2008)2 SCC 409“ എന്നും കാണുന്നു. ഇത് രണ്ടും ഒന്ന് തന്നെയാകുവാന്‍ സാധ്യതയുണ്ടോ?

http://www.ebc-india.com/practicallawyer/index.php?option=com_content&task=section&id=5&Itemid=51
ഇതില്‍ നിന്നും 409 കേസ്സ് വസുവിന്റേതാണെന്ന് കാണുന്നുണ്ട്. പക്ഷേ ആ ലിങ്കില്‍ കയറണമെങ്കില്‍ അനുവാദം വേണം :(

താങ്കള്‍ക്ക് കിട്ടിയ സോര്‍സിന്റെ ലിങ്ക് കിട്ടിയിരുന്നെങ്കില്‍ ഉപകാരപ്പെടുമായിരുന്നു.

Manoj മനോജ് said...

കാളിദാസന്‍,
ഞാന്‍ ക്വോട്ടിയ “സ്റ്റേറ്റ്‌ ഓഫ്‌ യു.പി വേഴ്സസ്‌ അമര്‍മണി ത്രിപാഠി“ എന്നത് “കല്യാണ്‍ ചന്ദ്ര സര്‍ക്കാര്‍ വേഴ്സസ്‌ രാജേഷ്‌ രഞ്ചന്‍ കേസിലും“ എന്ന് വായിക്കുക. Rajesh Ranjan Yadav v. CBI, (2008) 1 SCC 667 എന്ന് ഇബിസി ഇന്ത്യയില്‍ കാണുന്നുണ്ട്. ഇതിലും കയറുവാന്‍ കഴിയുന്നില്ല.

Manoj മനോജ് said...

ഇപ്പോള്‍ വായിച്ചത്: ഫോറന്‍സിക്ക് ലാബ് ഡയറക്ടര്‍ ഡോ. മോഹനന്‍ കോടതി വിധിയിലെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞിരിക്കുന്നു (http://mangalam.com/index.php?page=detail&nid=111989).

മാലിനി സി.ഡി.കളില്‍ കൃത്രിമമം കാണിച്ചിട്ടില്ലെന്നും, നേരത്തേ ജസ്റ്റിസ് രാംകുമാര്‍ തൃപ്തി രേഖപ്പെടുത്തി അഭിനന്ദിച്ചിരുന്നു എന്നും, ഇപ്പോഴത്തെ കോടതിവിധിക്ക് മുന്‍പ് ലാബിനോട് വിശദീകരണം ചോദിച്ചിട്ടില്ല എന്നും മോഹനന്‍ പറഞ്ഞതായി വാര്‍ത്ത.

Oracle said...

the full verdict is here.

http://rapidshare.com/files/179892696/CourtOrder.pdf.html

My reading gives me the impression that either the judge should be taking really high risk in discarding evidence or the CBI made a hell of a case once again.

I dont see much chance for the first from the part of a high profile permanent judge of the SC.

Manoj മനോജ് said...

O R D E R
K. HEMA, J.

----------------------------------------------------------------
Bail Appl. Nos. 7311, 7508 & 7551 of 2008
---------------------------------------------------------------
Dated this the 1st day of January, 2009.

.
.
.
.
.
.
.
[B.A.7311,7508 & 7551/08] 31
involvement in alleged murder).

54. Narco Analysis Report and CD: Learned Standing Counsel for CBI argued that Narco Analysis Report is admissible in evidence under Section 21 of the Evidence Act. He placed reliance upon the decision reported in Chandran v. State of Kerala (1987(1) KLT 391), wherein it is held that an admission made to a doctor is admissible in evidence. It was strongly argued that the materials in the CDs themselves reveal guilt of the accused. I am not going into the question whether report on Narco Analysis is admissible or not , since it is unnecessary for disposal of the bail applications at hand. I have very closely watched the four compact discs made available to me which contain the videograph of the Narco Analysis of the three accused. Three independent CDs each of which contained the analysis of the petitioners and another single CD which contained three files each relating to the three petitioners were produced for perusal. Those are stated to be prepared by Dr.Malini, NIMHANS, Bangalore.

55. Three independent CDs which were produced before me are stated to be received directly from the Forensic Laboratory, Bangalore. A comparison of those CDs with the other single CD (containing the three files in one CD) reveals that all the CDs are not only edited but manipulated also.

According to me, in all probabilities, those are edited and manipulated at the Forensic Science Laboratory itself, by the person or persons who were doing the analysis.


[B.A.7311,7508 & 7551/08] 32

56. The editing is clearly visible to the naked eye and to find out the evident editing even an expert may not be necessary. I could not find even a single CD which is unedited. I am not prepared to place any reliance upon the contents of the CDs on Narco Analysis or the reports submitted by Dr.Malini, for the reasons stated above. I have no doubt that if reliance is placed on the CDs made available to this court, the court and the investigator will go wrong in making conclusions. I am making these observations because the court is entitled to monitor investigation, as held in Sakiri Vasu V State of Utter Pradesh and others (2008)2 SCC 409). Therefore, it is necessary that the investigator takes all steps necessary to retrieve the unedited original video containing Narco Analysis of all the accused, before he proceeds any further to act upon those CDs.

I have no doubt that the edited and manipulated CDs and report on Narco Analysis by Dr.Malini may mislead the investigation.

മനോജ് ജോസഫ് said...

It is indeed a known fact that Kaumudi is no better than an yellow newspaper. If anyone has doubt, just read their mid day daily "Flash" and another magazine published by them "Fire".. and you will come to know the quality of their journalism. And, it is now heard that the Court has voluntarily charged a case against Kaumudi for their comments against the verdict of the court..

To read more on Abhaya Case, please visit the blog http://pavampalakaran.blogspot.com