എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Tuesday, January 27, 2009

കറുത്ത തിങ്കള്‍

സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ലോകമെമ്പാടും കമ്പനികള്‍ ജോലി വെട്ടി കുറയ്ക്കുന്നത് സര്‍വ്വ സാധാരണമായി.

പക്ഷേ ജനുവരി 26 ലോക ചരിത്രത്തില്‍ കറുത്ത തിങ്കളാഴ്ചയായി. വിവിധ കമ്പനികള്‍ ഒറ്റ ദിവസം തന്നെ 72,000 പേരെ പിരിച്ച് വിടുമെന്ന് പ്രസ്താവന ഇറക്കി!

അമേരിക്കയില്‍ Pfizer എന്ന മരുന്ന് കമ്പനി 26,000 പേരെ പിരിച്ചു വിടും, Caterpillar എന്ന കണ്‍സ്ട്രക്ഷന്‍ വണ്ടികള്‍ നിര്‍മ്മിക്കുന്ന സ്ഥാപനം 20,000 പേരെ പിരിച്ചു വിടുന്നു, ആശയ വിനിമയ രംഗത്തുള്ള Sprint Nextel Corp. എന്ന കമ്പനി 8,000 പേരെയാണ് പറഞ്ഞ് വിടുക.

വീട്ട് സാധനങ്ങള്‍ വില്‍ക്കുന്ന Home Depot ഉം, ഡച്ച് കമ്പനിയായ INGയും 14,000 (7000+7000) പേരെ പിരിച്ച് വിടും. Texas Instruments എന്ന കമ്പനി 3,400 പേരെ പറഞ്ഞഴയ്ക്കുന്നു.

3500 പേരെ പറഞ്ഞഴയ്ക്കുവാന്‍ യൂറോപ്പ്യന്‍ കമ്പനിയായ Corus തീരുമാനിച്ചു.

Deere& Co. എന്ന കമ്പനി ബ്രസീലില്‍ 700 പേരെ പറഞ്ഞഴയ്ക്കുന്നു.

മൂന്നാഴ്ച കൊണ്ട് ഇതു വരെ 2 ലക്ഷം പേരെ പിരിച്ചു വിടുമെന്ന് കമ്പനികള്‍ പറഞ്ഞ് കഴിഞ്ഞു!

4 comments:

Manoj മനോജ് said...

ലോക സാമ്പത്തിക മാന്ദ്യം കൂടുതല്‍ ആഴത്തിലേയ്ക്ക്....

അമേരിക്കയില്‍ തൊഴില്ലില്ലാത്തവര്‍ക്കുള്ള വേതനവും, ആരോഗ്യ സുരക്ഷയും മെച്ചപ്പെട്ടതാണ്. എന്നാല്‍ ഇന്ത്യയിലോ?

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ said...

കണക്കുകള്‍ വേദനിപ്പിക്കുന്നു. ആശങ്കപ്പെടുത്തുന്നു. ഈ സാമ്പത്തിക മാന്ദ്യത്തിനുത്തരവാദികളായവര്‍ എന്നൊരു കൂട്ടര്‍ ഈ ഭുമുഖത്തില്ലേ. കുറച്ചുപേരുടെ ദുര്‍മ്മാര്‍ഗ്ഗ സഞ്ചാരം മൂലം ലോകത്തുള്ള മുഴുവന്‍ പേരും കഷ്ടതയനുഭവിക്കേണ്ടി വരുമെന്നത് വളരെ നിസ്സാര കാര്യമല്ല.

Manoj മനോജ് said...

എ.ഐ.ജി. കടക്കെണിയില്‍പ്പെട്ടെന്ന് മനസ്സിലായിട്ടും അതിന്റെ മേലധികാരികള്‍ ഹവായില്‍ മുന്തിയ സ്യൂട്ടില്‍ സുഖിച്ചെന്നാണ് അമേരിക്കയിലെ ലോമേക്കേഴ്സ് കുറ്റപ്പെടുത്തിയത്! അമേരിക്കന്‍ ഗവണ്മെന്റില്‍ നിന്ന് “ബേയില്‍ ഔട്ട്” വാങ്ങിയ സിറ്റി ബാങ്ക് $50 മില്ല്യണ്‍ ചെലവിട്ട് 12 സീറ്റുള്ള ജെറ്റ് വാങ്ങുന്നു പോലും. അമേരിക്കന്‍ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിനായി “ബേയില്‍ ഔട്ട്” കമ്പനികളും, പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തവരും “കനത്ത” സംഭാവന നല്‍കിയത്രേ!

ഒരു സമാധാനം പലരെയും അമേരിക്കയില്‍ അറസ്റ്റ് ചെയ്യുവാന്‍ തുടങ്ങിയിരിക്കുന്നു എന്ന വാര്‍ത്തയാണ് (http://news.yahoo.com/s/nm/20090127/us_nm/us_nadel;_ylt=AtsZ4GlmCjOw_YiVczSMpPRvzwcF).

ചാര്‍ളി[ Cha R Li ] said...

പരസ്പരം പുറം ചൊറിഞ്ഞാലോ..?
"പോസ്റ്റ് വായിച്ചു...ഉഗ്രനായിട്ടുണ്ട് കേട്ടോ..ഞാന്‍ താങ്കളൂടെ ഒരു ആരാധകനാണ്‌"