എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Monday, February 2, 2009

കലാപങ്ങള്‍, ലോക സാമ്പത്തിക പ്രതിസന്ധി

എല്ലാ വരും പേടിച്ചിരിക്കുന്ന ആ വിപത്ത്, സാമൂഹിക കലാപം, തുടങ്ങി കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ ഭീകര മുഖമാണത്, കലാപം. ജോലി നഷ്ടപ്പെട്ടവരും, ജോലി നഷ്ടപ്പെടുമെന്ന് ഭയക്കുന്നവരും തെരുവിലിറങ്ങുന്ന അവസ്ഥ. കാപറ്റിലസത്തിന്റെ അനന്തര ഫലമായുണ്ടായ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ ജനങ്ങളുടെ നികുതി പണം ചെലവാക്കുന്നതിലുള്ള ജനങ്ങളുടെ വികാര പ്രകടനം.

ലോക സാമ്പത്തിക വേദിയില്‍ ഫ്രാന്‍സിന്റെ ധനമന്ത്രി ക്രിസ്തീനെ ഭരണകൂടങ്ങള്‍ നേരിടാനിരിക്കുന്ന ഈ പ്രതിസന്ധിയെ കുറിച്ച് തുറന്ന് പറഞ്ഞ് കഴിഞ്ഞു.

ഗ്രീസ്, ബള്‍ഗേറിയ, ലാറ്റ്വിയ, ലിത്വാന, മഡ്ഗാസ്കര്‍ എന്നിവിടങ്ങളില്‍ കലാപം പൊട്ടി പുറപ്പെട്ടു കഴിഞ്ഞു. ജനരോഷത്തെ തുടര്‍ന്ന് ഐസ്ലാന്റില്‍ സര്‍ക്കാര്‍ രാജി വെച്ചു. ഫ്രാന്‍സില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് കഴിഞ്ഞാഴ്ച തെരുവിലിറങ്ങിയത്. റഷ്യയിലാകട്ടെ ശനിയാഴ്ച ആയിരക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങി. ബ്രിട്ടണില്‍ വിദേശിയ ജോലിക്കാരെ പുറത്താക്കണമെന്ന ആവശ്യം ജനങ്ങള്‍ ഉയര്‍ത്തിക്കഴിഞ്ഞു. അമേരിക്കയിലാകട്ടെ “അമേരിക്കന്‍ വസ്തുക്കള്‍ വാങ്ങുക” എന്ന മുദ്രാവാക്യം മുഴങ്ങിക്കഴിഞ്ഞു.

വിപണിയില്ലാത്തതിനാല്‍ ചൈനയില്‍ 20 മില്ല്യണ്‍ ജനങ്ങള്‍ക്ക് പണീയില്ലാതെയായിരിക്കുന്നു. ഇത് ചൈനയില്‍ സാമൂഹിക കലാപത്തിന് കാരണമാകുമെന്നാണ് അമേരിക്കയും മറ്റും “വേദനയോടെ” പറയുന്നത്. എന്നാല്‍ ഉരുക്ക് മുഷ്ടിയില്‍ ഭരിക്കുന്ന ചൈനയില്‍ ഒരു കലാപത്തിന് വിജയമില്ലയെന്ന് ഇവര്‍ ഓര്‍ക്കുന്നില്ല. കൂടാതെ ചൈനയില്‍ ഗവണ്മെന്റ് സാമ്പത്തിക ഉത്തേജനം നല്‍കുന്നത് രാജ്യത്തിന്റെ അടിസ്ഥാന പുരോഗതിക്കാണ് അല്ലാതെ മറ്റ് രാജ്യങ്ങള്‍ ചെയ്യുന്നത് പോലെ കൂമ്പിന് വളമിടുകയല്ല. ചൈനയും, ഒബാമയും ചെയ്യുന്നത് പോലെ തടത്തില്‍ വളമിടുവാനുള്ള ധൈര്യം മറ്റ് രാജ്യങ്ങള്‍ കാണിക്കുമോ? മറ്റ് രാജ്യങ്ങളിലെ ചെറിയ പ്രശ്നങ്ങള്‍ പോലും ലോകമറിയും. ഇവിടങ്ങളില്‍ ചൈനയിലെ പോലെ ഉരുക്ക് മുഷ്ടി കൊണ്ട് സമരങ്ങളെ അടിച്ചമര്‍ത്തുവാന്‍ കഴിയില്ല.

അമേരിക്കയിലും, യൂറോപ്പിലും, മിഡില്‍ ഈസ്റ്റിലും ഉയരുന്ന “സ്വദേശി” മന്ത്രം ഇന്ത്യയുടെ സ്ഥിതി വഷളാക്കും. ഇവിടെയുള്ള ഇന്ത്യക്കാരുടെ മടങ്ങി വരവ് സര്‍ക്കാരുകള്‍ക്ക് കൂനിന്മേല്‍ കുരുവായി മാറും, ഇപ്പോഴേ കയറ്റ് മതി മേഖലകളായ ഡൈമണ്ട്, വസ്ത്ര, കയര്‍, മത്സ്യ മേഖലകളില്‍ ദശലക്ഷക്കണക്കിന് ജനങ്ങള്‍ തൊഴില്‍ രഹിതരായി നില്‍ക്കുന്നു. അതിലേയ്ക്ക് മറുനാട്ടില്‍ നിന്നും തൊഴില്‍ രഹിതരായ പ്രവാസികളുടെ തിരിച്ച് വരവും കൂടിയാകുമ്പോള്‍!

2009ല്‍ ലോക രാജ്യങ്ങള്‍ തൊഴിലില്ലായ്മ മൂലമുള്ള കലാപങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വരുമെന്ന മുന്നറിയിപ്പാണ് ഇന്നലെ തീര്‍ന്ന, 5 ദിവസം നീണ്ട് നിന്ന, ലോക സാമ്പത്തിക വേദി നല്‍കുന്നത്.

ഇനി ഏപ്രിലില്‍ നടക്കുന്ന ജി20 രാജ്യങ്ങളുടെ സമ്മേളനത്തില്‍ എന്ത് സംഭവിക്കുമെന്ന് ലോകം ഉറ്റ് നോക്കുന്നു. മുന്‍പ് ജര്‍മ്മന്‍ ചാന്‍സലര്‍ സൂചിപ്പിച്ചത് പോലെ ഒറ്റയാന്‍ മുതലാളിക്ക് പകരം ഒരു പുതിയ സാമ്പത്തിക അച്ചുതണ്ടിന് ലോകം സാക്ഷിയാകുമോ?

5 comments:

Manoj മനോജ് said...

"We're facing two major risks: one is social unrest and second is protectionism," French Economy Minister Christine Lagarde

കുഞ്ഞിക്കിളി said...

Hey MAnoj, I keep reading ur blogs, but think I have not put comments so far.. I look ont it with all the eagerness to get updates aboutthe current trend. U present it well, crisp and clear.. yeha the Recession will soon give way to many revolutions....

വര്‍ക്കേഴ്സ് ഫോറം said...

തുടരുക

Manoj മനോജ് said...

പല രാജ്യങ്ങളും കഴിഞ്ഞ കൊല്ലം തന്നെ വരാനിരിക്കുന്ന ലഹളകളെ നേരിടുവാന്‍ തയ്യാറെടുപ്പ് നടത്തി കഴിഞ്ഞു അത്രേ!

ila said...

സുഹൃത്തേ
മലയാളത്തില്‍ മുഖ്യധാരാ മാധ്യൺമങ്ങളില്‍ നിന്നൊഴിഞ്ഞ് സാധാരണകക്കാരനുവേണ്ടി ഒരു സമാന്തര മാധ്യൺമം എന്ന ആശയത്തില്‍ നിന്നാണ് ഇല എന്ന പബ്ലിക് മീഡിയ പോര്‍ട്ടല്‍ രൂപമെടുത്തത്.
മികച്ച ബ്ലോഗുകളില്‍ നിന്നുള്ള പോസ്റ്റുകളും വ്യക്തികള്‍ നേരിട്ട പോസ്റ്റ് ചെയ്യുന്ന ലേഖനങ്ങളുമാവും ഇലയിലുണ്ടാവുക.
എല്ലാ ബ്ലോഗ് പോസ്റ്റുകള്‍ക്കും മാതൃബ്ലോഗിലേക്ക് വ്യക്തമായ ലിങ്ക് ഉണ്ടായിരിക്കും.
താങ്കളുടെ "വ്യഥകള്‍" കൂടി ഇലയില്‍ ചേര്‍ക്കുന്നതില്‍ അസൌകര്യങ്ങള്‍ ഒന്നും ഇല്ലല്ലോ അല്ലേ
http://ila.cc