അധികമായാല്‍ അമൃതും ആപത്ത് എന്ന പഴം ചൊല്ല് കേരളീയര്‍ക്ക് സുപരിചിതം. എന്നാല്‍ ഈ അടുത്ത കാലത്ത് ചില മതങ്ങളിലെ ഉന്നത വ്യക്തികള്‍ ഇത് വിസ്മരിക്കുന്നത് കാണാം.
അവര്‍ പറയുന്നത് എന്തെന്നാല്‍ “എല്ലാ മതവിശ്വാസവുമനുസരിച്ച് ദൈവമാണ് മനുഷ്യന്റെ സ്രഷ്ടാവ്. മനുഷ്യ ജീവന്‍ സംക്രമിപ്പിക്കുക എന്ന ഗൗരവമായ ചുമതലയില്‍ സ്രഷ്ടാവായ ദൈവവുമായി സ്വാതന്ത്ര്യത്തോടും ഉത്തരവാദിത്വത്തോടുംകൂടെ സഹകരിക്കേണ്ടവരാണ് ഓരോ കുടുംബവും. ഇത് മതപരമായ അവകാശവും കടമയുമാണ്...” “....രാജ്യവളര്‍ച്ചയ്ക്ക് ജനനനിയന്ത്രണമല്ല കൂടുതല്‍ ജനങ്ങളെയാണവശ്യം...” എന്ന് പറയുന്നവര്‍ക്ക് വായിച്ച് പഠിക്കുവാന്‍ അമേരിക്കയില്‍ നിന്നുമുള്ള ഒരു സംഭവം ഇതാ.
ജനുവരി 26ന് അമേരിക്കയിലെ കാലിഫോര്‍ണ്ണിയയില്‍ ഒരു സ്ത്രീക്ക് ഒറ്റ പ്രസവത്തില്‍ 8 കുട്ടികള്‍ ജനിച്ച വിവരം ലോകം അറിഞ്ഞു. ഇതിന് മുന്‍പ് ഇത് പോലെ ഒരു സംഭവമേ ഉണ്ടായിട്ടുള്ളൂ, 1998ല്‍ ഹൂസ്റ്റണില്‍ . എല്ലാവരും സന്തോഷിച്ചു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഈ സ്ത്രീ 33 വയസ്സുള്ള നാദിയയാണ് എന്നറിഞ്ഞു. കുട്ടികള്‍ കൂടുതല്‍ വയറ്റിലുണ്ടെന്നറിഞ്ഞിട്ടും കൂടുതലുള്ളതിനെ നഷിപ്പിക്കുവാന്‍ ആ അമ്മ തയ്യാറായില്ല. പിന്നെ വന്ന വാര്‍ത്ത ഈ സ്ത്രീക്ക് ഇതിന് മുന്‍പ് 6 കുട്ടികള്‍ ഉണ്ടെന്നും, ഇപ്പോള്‍ മൊത്തം 14 കുട്ടികള്‍! ഈ കുട്ടികളെല്ലാം തന്നെ കൃത്രിമ ഗര്‍ഭധാരണം നടത്തിയുണ്ടായതും!
ഈ സന്തോഷം അധികം നീണ്ടില്ല എന്ത് കൊണ്ട് 8 ഭ്രൂണങ്ങള്‍ ഒരുമിച്ച് നിക്ഷേപിച്ചു എന്ന ചോദ്യവുമായി ഡോക്ടര്‍മാര്‍ രംഗത്ത് എത്തി. അവിടം കൊണ്ടും കഴിഞ്ഞില്ല. 14 ഭ്രൂണങ്ങളും നിക്ഷേപിച്ചത് ഒരേ ക്ലിനിക്കില്‍ തന്നെ! ഇതിന്റെ എല്ലാം എത്തിക്സിനെ കുറിച്ച് ചര്‍ച്ചകള്‍ മുറുകുമ്പോള്‍ ഇതാ പുതിയ വിവാദം പൊട്ടി പുറപ്പെട്ടിരിക്കുന്നു.
ഈ കുട്ടികളുടെ പരിചരണത്തിനുള്ള പണം ആരാണ് നല്‍കുന്നത്?
ഇതിന്റെ ഉത്തരം കിട്ടിയതോടേ ജനങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നു. 8 കുട്ടികളുടെയും മൂത്ത 6 കുട്ടികള്‍ ജീവിക്കുന്നത് ഗവണ്മെന്റ് സഹായം കൊണ്ടാണ്. ഇനി ഈ 8 കുട്ടികളും ജീവിക്കേണ്ടത് ഗവണ്മെന്റ് സഹായത്താലാണ്. ഇത് കൂടാതെ ഇപ്പോഴത്തെ 8 കുട്ടികള്‍ ജനിച്ചിരിക്കുന്നത് സമയത്തിനും മുന്‍പേയായാണ്. ഇങ്ങനെ ജനിക്കുന്ന കുട്ടികള്‍ക്ക് അമേരിക്കയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് ഹ്യൂമണ്‍ സര്‍വീസസിന്റെ കണക്കനുസരിച്ച് ഹോസ്പിറ്റല്‍ ചെലവ് ഒരു കുട്ടിക്ക് ഏകദേശം $1,64,273 ആണ്. അപ്പോള്‍ 8 കുട്ടികള്‍ക്ക് $1.3 മില്ല്യണ്‍!
ഇത് കൂടാതെ അമേരിക്കയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രിക്കള്‍ച്ചറിന്റെ കണക്കനുസരിച്ച് ഒരു കുട്ടിയെ ജനനം മുതല്‍ 17 വയസ്സ് വരെ വളര്‍ത്തിയെടുക്കുന്നതിനുള്ള ചെലവ് ഏകദേശം $2 മില്ല്യണ്‍ വരും. അപ്പോള്‍ 14 കുട്ടികള്‍ക്ക് വേണ്ടി ഗവണ്മെന്റ് ചെല വഴിക്കേണ്ടി വരുന്നത്! തങ്ങള്‍ നല്‍കുന്ന നികുതി പണം എടുത്ത് ഇതു പോലെ ചെലവഴിക്കുന്നതിലാണ് കാലിഫോര്‍ണിയയിലെ ജനങ്ങള്‍ രോഷാകുലരാകുന്നത്.
എന്നാല്‍ നാദിയ പറയുന്നത് താന്‍ ഡിഗ്രിക്ക് ചേരുവാന്‍ പോകുകയാണെന്നും അങ്ങിനെ കിട്ടുന്ന സ്റ്റുഡ്ന്റ് ലോണ്‍ ഉപയോഗിച്ച് കുട്ടികളെ നോക്കും എന്നും ആണ്.
8 കുട്ടികളെ ജീവനോടെ കിട്ടിയ സന്തോഷ വാര്‍ത്ത ഇപ്പോള്‍ മെഡിക്കല്‍ എത്തിക്സിലും, സാമ്പത്തിക പ്രശ്നത്തിലും എത്തി നില്‍ക്കുന്നു. ഒരു കുടുമ്പത്തിലെ പ്രശ്നം ഇപ്പോള്‍ കാലിഫോര്‍ണിയയിലെ നികുതിദായകരുടെ പ്രശ്നമായി മാറിയിരിക്കുന്നു. ഇന്ന് ഈ വാര്‍ത്ത അമേരിക്കയില്‍ പ്രാധാന്യമായതിന് കാരണം ഒരു പക്ഷേ ഇന്ന് അമേരിക്ക നേരിടുന്ന സാമ്പത്തിക മാന്ദ്യമായിരിക്കണം.
ഗുണപാഠം: കുട്ടികള്‍ കൂടുതലുണ്ടായാല്‍ അത് ദൈവ നിയോഗം എന്നതിലുപരി ചിലപ്പോള്‍ ആ മാതാപിതാക്കളേക്കാള്‍ നികുതി കൊടുക്കുന്ന മറ്റുള്ളവര്‍ക്ക് സാമ്പത്തിക ബാധ്യത കൂടിയാകും.
Thursday, February 12, 2009
Subscribe to:
Post Comments (Atom)


4 comments:
ഇന്ന് കേരളത്തില്‍ മാതാപിതാക്കള്‍ മക്കളുടെ എണ്ണം കുറയ്ക്കുന്നതിന് ഒരു പ്രധാന കാരണം പണ്ട് മക്കളുടെ ആധിക്യത്താല്‍ തങ്ങളോ തങ്ങളുടെ മാതാപിതാക്കളോ അനുഭവിച്ച ദുരിതം തങ്ങളുടെ അടുത്ത തലമുറ അനുഭവിക്കരുതെന്നുള്ളതിനാലാണ്.
മക്കള്‍ക്ക് ജന്മം നല്‍കിയാല്‍ മാത്രം പോരാ അവര്‍ക്ക് വേണ്ട നല്ല ഭക്ഷണവും, വിദ്യാഭ്യാസവും മറ്റും കൊടുക്കണം എന്ന ചിന്ത ഉണ്ടായതിനാലാണ്.
ഇന്ന് കേരളത്തില്‍ മാതാപിതാക്കള്‍ മക്കളുടെ എണ്ണം കുറയ്ക്കുന്നതിന് ഒരു പ്രധാന കാരണം പണ്ട് മക്കളുടെ ആധിക്യത്താല്‍ തങ്ങളോ തങ്ങളുടെ മാതാപിതാക്കളോ അനുഭവിച്ച ദുരിതം തങ്ങളുടെ അടുത്ത തലമുറ അനുഭവിക്കരുതെന്നുള്ളതിനാലാണ്.
മക്കള്‍ക്ക് ജന്മം നല്‍കിയാല്‍ മാത്രം പോരാ അവര്‍ക്ക് വേണ്ട നല്ല ഭക്ഷണവും, വിദ്യാഭ്യാസവും മറ്റും കൊടുക്കണം എന്ന ചിന്ത ഉണ്ടായതിനാലാണ്.
താങ്കളുടെ ഈ ചിന്തകളോട് നൂറു ശതമാനം യോജിക്കുന്നു.
എട്ടു മക്കളെ പ്രസവിച്ച ആ അമ്മ ഇപ്പോഴിതാ കുട്ടികള്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഒരു വെബ്സൈറ്റും തുറന്നിരിയ്ക്കുന്നു.
ഇനി ഒരു തമിഴ് സുഹൃത്ത് ചോദിച്ച ചോദ്യം.
“ഇതെല്ലാം തേവയാ?”
വെട്ടുകിളികൾ പോലെ കുട്ടികളുണ്ടാകുന്ന സ്ഥലമാണ് നമ്മുടെ രാജ്യമെന്നറിഞ്ഞിട്ടും ബോധമുദിക്കാത്തവരെപ്പറ്റി എന്തുപറയാൻ!
wow...wow.. come manoj! dont put your head under the sand say its all dark over here!
I couldn;t understand what the context for your first link?
take the population growth for Christian in kerala and any other relegion. I guess it wil not be more than your cast.
You RSS/BJP has hidden agenda for every activity. I can see that in your every blog. yea... keep on working..
Post a Comment