എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Wednesday, April 8, 2009

വൈദികര്‍ കേരളത്തെ ഭ്രാന്താലയമാക്കുമോ?

തങ്ങളുടെ ആധിപത്യം തകര്‍ന്ന് പോകുമെന്ന ഭയം എല്ലാ ഭരണകൂടങ്ങള്‍‍ക്കും ഉണ്ടായിരുന്നു, ഉണ്ടാകും. ഇപ്പോല്‍ കേരളത്തില്‍ വൈദികര്‍ക്കിടയിലും ആ ഭയം എത്തിയത് കൊണ്ടോ എന്തോ വൈദികര്‍ വീട് വീടാന്തരം കയറിയിറങ്ങി ഇലക്ഷന്‍ പ്രചരണം നടത്തുന്നു പോലും.

ഞായറാഴ്ച പള്ളികളില്‍ ആരാധനയ്ക്കെത്തിയവര്‍ക്ക് സര്‍ക്കലറുകള്‍ വിതരണം നല്‍കിയാണത്രേ വൈദിക പ്രചരണം ആരംഭിച്ചത്. (ഇലക്ഷന്‍ കമ്മീഷന്റെ നിയമങ്ങളെ വെല്ല് വിളിച്ചാണ് തുടക്കം!)

ബിജെപി പണ്ട് നോര്‍ത്തില്‍ സന്യാസിമാരെ തെരഞ്ഞെടുപ്പില്‍ ഇറക്കിയപ്പോള്‍ കേരളം നെറ്റി ചുളിച്ചുവെങ്കില്‍ ഈ ഇലക്ഷനോടെ കേരളിയര്‍ക്ക് തലകുനിക്കാം. മതത്തിന്റെ അധികാരം ഉപയോഗിച്ച് വൈദികര്‍ നടത്തുന്ന ഈ പ്രചരണം തെറ്റായ കീഴ്വഴക്കത്തിലേയ്ക്ക് നയിക്കുമെന്നതിലും കേരളം പഴയ ഭ്രാന്താലയമാകും എന്നതിലും സംശയമില്ല.

മതപുരോഹിതര്‍ പരസ്യമായി രാഷ്ട്രീയത്തിലിടപ്പെടുന്നത് മത സ്പര്‍ദ്ധയ്ക്ക് കാരണമാകുമെന്ന തിരിച്ചറിവ് സമ്പൂര്‍ണ്ണ സാക്ഷരര്‍ എന്ന് അഭിമാനിക്കുന്ന കേരളിയര്‍ മനസ്സിലാക്കാത്തത് എന്ത്?

6 comments:

Manoj മനോജ് said...

മതത്തിന്റെ അധികാരം ഉപയോഗിച്ച് വൈദികര്‍ നടത്തുന്ന ഈ പ്രചരണം തെറ്റായ കീഴ്വഴക്കത്തിലേയ്ക്ക് നയിക്കുമെന്നതിലും കേരളം പഴയ ഭ്രാന്താലയമാകും എന്നതിലും സംശയമില്ല.

മതപുരോഹിതര്‍ പരസ്യമായി രാഷ്ട്രീയത്തിലിടപ്പെടുന്നത് മത സ്പര്‍ദ്ധയ്ക്ക് കാരണമാകുമെന്ന തിരിച്ചറിവ് സമ്പൂര്‍ണ്ണ സാക്ഷരര്‍ എന്ന് അഭിമാനിക്കുന്ന കേരളിയര്‍ മനസ്സിലാക്കാത്തത് എന്ത്?

ജനശക്തി said...

ഈ വിഷയത്തിലെ പ്രസക്തമായ രണ്ട് പോസ്റ്റുകള്‍. ഇതും ഇടയലേഖനം നിയമവിരുദ്ധം എന്നതും. കേരളീയര്‍ മനസ്സിലാക്കുന്നുണ്ട് എന്നതിനു തെളിവ് തിരുവമ്പാടി ഉപതെരഞ്ഞെടുപ്പ്. അഭിലാഷിന്റെ ഈ പോസ്റ്റും നോക്കുമല്ലോ. (കോണ്‍ഗ്രസ്സുകാരെ പറ്റിക്കുന്ന കാത്തോലിക്കാ പുരോഹിതര്‍)

ജാഗ്രതയിലെ ഈ പോസ്റ്റും നോക്കാം.

മിലിത്തിയോസ് you said it...ഇവിടെ

ഞാനും എന്‍റെ ലോകവും said...

വിവാഹവും മരണവും ഈ രണ്ടു കാര്യങ്ങളും വെച്ചാണ്‌ പള്ളിയിലെ പുരോഹിതന്മാര്‍ ഒരു സാധാരണ വിശ്വാസിയെ തങ്ങളുടെ വരുതിയിലാക്കുന്നത് .തങ്ങളുടെ താല്പര്യങ്ങള്‍ക്ക് വഴങ്ങാത്തവരെ പള്ളിയില്‍ വെച്ച് മകളുടെ വിവാഹം നടത്ത്തികൊടുക്കാതിരിക്കുക അപ്പന്റെ ശവം അടക്കതിരിക്കുക എന്നീ ആയുധങ്ങളും ഈ പുണ്യാളന്മാര്‍ ചെയ്യും . ക്രിസ്തു ജീവിച്ചുരുന്നേല്‍ ഇവന്മാര്‍ എന്‍റെ അനുയായികള്‍ അല്ല എന്ന് നേരിട്ട് പറഞ്ഞേനെ .

chithrakaran:ചിത്രകാരന്‍ said...

ഭ്രാന്താലയമാക്കും.സംശയം വേണ്ട !

ഹാരിസ് said...

ശിഖണ്ടികളെ മുന്‍ നിര്ത്തിയുള്ള പരിപാടി അവസാനിപ്പിച്ച് നേരിട്ടങ്ങ് ഏറ്റെടുക്കുന്നു എന്നേയുള്ളു.പാര്‍ലെമെന്റില്‍ മൊത്തം അച്ചന്മാരും സന്യാസിമാരും മൊല്ലാക്കമാരും മാത്രം കയറിയിരിക്കുന്ന സുന്ദര സുരഭിലമായ ഒരു കാലം വരുമോ..?

ബിനോയ് said...

രാഷ്ട്രപതി- പീഡനാക്രാന്ത സ്വാമികള്‍
പ്രധാനമന്ത്രി- ഫാദര്‍ മഠത്തില്‍‌ക്കേറി
ആഭ്യന്തരമന്ത്രി- കുറ്റിക്കാട്ടില്‍ ഐസ്ക്രീംതിന്ന തങ്ങള്‍

ആഹാ! ഇതാണോ പുണ്യ ഭാരത ഭൂമി!