കഴിഞ്ഞ രണ്ടാഴ്ചയായിട്ട് സാമ്പത്തിക മേഖലയില്‍ ചാഞ്ചാട്ടമായിരുന്നു കണ്ടത്. സാമ്പത്തിക തകര്‍ച്ചയുടെ അവസാനം ആയെന്നും ഇനി തിരിച്ച് വരവാണെന്നും അമേരിക്ക പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍ അമേരിക്കയില്‍ തൊഴിലില്ലായ്മ ശതമാനം ഉയര്‍ന്ന് തന്നെയാണിരിക്കുന്നത്. കൂടുതല്‍ കമ്പനികള്‍ തൊഴിലാളികളെ പിരിച്ച് വിട്ടു കൊണ്ടേയിരിക്കുന്നു!
ഇതിനിടയില്‍ കഴിഞ്ഞ ആഴ്ച കൂനിന്മേല്‍ കുരു എന്ന പോലെ സ്വൈന്‍ ഫ്ലൂ (എച്ച്1എന്‍1) എന്ന പകര്‍ച്ചവാധിക്കും ലോകം സാക്ഷിയായി. മെക്സിക്കൊയില്‍ ആരംഭിച്ച ഫ്ലൂ ഇപ്പോള്‍ ലോകമെമ്പാടും പടേന്ന് പിടിച്ച് കൊണ്ടേയിരിക്കുന്നു. ട്യൂറിസം മേഖലയ്ക്ക് കനത്ത ആഘാതമാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്. മാന്ദ്യം കൂടുതല്‍ രൂക്ഷമാകുമെന്നതാണ് ഏവരെയും ഭയപ്പെടുത്തുന്നത്. എന്നാല്‍ സ്വാഭാവികമായും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ ഷെയറുകള്‍ക്ക് ഡിമാന്റ് കൂടിയിരിക്കുന്നു!
അമേരിക്കയില്‍ കാര്‍ കമ്പനിയായ ക്രിസ്റ്റലര്‍ പാപ്പര്‍ ഹര്‍ജി സമര്‍പ്പിച്ചത് കഴിഞ്ഞ ആഴ്ചത്തെ പ്രധാന സംഭവമാണ്. ഇറ്റാലിയന്‍ കാര്‍ കമ്പനിയായ ഫിയറ്റ് ക്രിസ്റ്റലറെ ഏറ്റെടുക്കുവാന്‍ വേണ്ടിയാണിത്. എന്നാല്‍ പാപ്പര്‍ ഹര്‍ജിയുടെ പരിണിത ഫലം അനുഭവിക്കുക ക്രിസ്റ്റലര്‍ കാറുകള്‍ വാങ്ങുവാന്‍ ഒപ്പിട്ട ഡിലെര്‍സിനെയായിരിക്കും. അടച്ച് പൂട്ടേണ്ടി വരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടും, പുതിയ കമ്പനിയില്‍ ഇവരെയെല്ലാം തിരിച്ചെടുക്കുമെന്ന് പറയുന്നുണ്ടെങ്കിലും.
ഇതിനിടയില്‍ ജി.എം. എന്ന കമ്പനിയും ക്രിസ്റ്റലറിന്റെ പാത പിന്തുടരാന്‍ പോകുന്നു എന്ന് കേള്‍ക്കുന്നു. വരുന്ന തിങ്കളാഴ്ച അവര്‍ ഇത് പ്രഖ്യാപിക്കുമെന്നാണ് സൂചനകളത്രേ! ഫിയറ്റുമായി ഇവരും കരാറില്‍ ഏര്‍പ്പെടും. ജി.എം. കൂടി പാപ്പര്‍ ഹര്‍ജി സമര്‍പ്പിച്ചാല്‍ അമേരിക്കയിലെ തൊഴിലില്ലായ്മ ശതമാനം കൂടുതല്‍ ഉയരത്തിലേയ്ക്ക് പോകും.
ഇതിനിടയില്‍ ബുഷിന്റെ ബയോ ഫ്യുവല്‍ പദ്ധതി തുടര്‍ന്നും വിപുലപ്പെടുത്തണം എന്നുള്ള നീക്കം സാമ്പത്തിക മാന്ദ്യത്തില്‍ മറഞ്ഞ് പോയ ഭക്ഷണ ക്ഷാമം ഒന്ന് കൂടി വഷളാകുമെന്ന് തീര്‍ച്ചയായി.
Subscribe to:
Post Comments (Atom)


2 comments:
ഇതിനിടയില്‍ കഴിഞ്ഞ ആഴ്ച കൂനിന്മേല്‍ കുരു എന്ന പോലെ സ്വൈന്‍ ഫ്ലൂ (എച്ച്1എന്‍1) എന്ന പകര്‍ച്ചവാധിക്കും ലോകം സാക്ഷിയായി.
മനുഷ്യന്‍ വളരുകയല്ലേ..! അപ്പോള്‍ രോഗങ്ങളും വളരും, പടരും.
അതില്‍; നമ്മളും പെടും കാര്യം നമ്മളും സാമുഹ്യ ജീവിയാണ് എന്നത് തന്നെ കാരണം .
Post a Comment