എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Tuesday, August 11, 2009

പന്നി പനിയുടെ പിന്നില്‍ കളികളോ

പന്നി പനി എന്നല്ല എച്ച്1എന്‍1 എന്നാണ് പറയേണ്ടത് എന്ന് ഡബ്ലു.എച്ച്.ഒ. പറഞ്ഞ് കഴിഞ്ഞിട്ടും ഇപ്പോഴും നാം ഉപയോഗിക്കുന്നത് പന്നി പനിയെന്ന് തന്നെ.

ഇന്ത്യയില്‍ പനി പടര്‍ന്ന് പിടിക്കുന്നു. സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. എവിടെയും ഭീതി. പക്ഷേ ഈ പനിയെ ഇത്ര പേടിക്കുന്നത് എന്തിന്? അല്ലെങ്കില്‍ എന്തിന് ഈ ഭീതി ജനങ്ങളിലേയ്ക്ക് പടര്‍ത്തുന്നു എന്ന് ആരും ആലോചിക്കുന്നില്ല. തുടക്കത്തിലേ “ഭയന്ന് വിറച്ച” അമേരിക്കയില്‍ പോലും മാളുകള്‍ അടച്ച് പൂട്ടുകയോ, ട്രാന്‍സ്പോര്‍ട്ടേഷന്‍ റെദ്ദാക്കുകയോ ചെയ്തിരുന്നില്ല!

ലോകത്ത് വര്‍ഷാവര്‍ഷം 2ലക്ഷത്തിനും 5ലക്ഷത്തിനും അടുത്ത് ജനങ്ങളാണ് സാധാരണ ഫ്ലൂ വന്ന് മരിക്കുന്നത് എന്ന് ഡബ്ലു.എച്ച്.ഒ. തന്നെ പറയുന്നു! എന്നാല്‍ പുതിയ ഫ്ലൂ വൈറസ് വഴി 1000ത്തില്‍ പരം ആളുകള്‍ മാത്രമേ ഇത് വരെ മരിച്ചിട്ടുള്ളൂ!

ഈ വൈറസിനെ പ്രതിരോധിക്കുവാന്‍ രണ്ട് മരുന്നുകള്‍ക്കേ ആവുകയുള്ളൂ എന്നാണ് ഇപ്പോള്‍ പറയപ്പെടുന്നത്- തമിഫ്ലൂവും, റിലെന്‍സയും. ഇതാകട്ടേ മറ്റ് ഫ്ലൂവിന് ഉപയോഗിക്കുന്നതും! എന്നാല്‍ ജനങ്ങള്‍ ഇത് നേരിട്ട് വാങ്ങി ഉപയോഗിക്കരുതെന്ന് ഡ്ബ്ലു.എച്ച്.ഒ. പറയുന്നു.

ഒരു വൈറല്‍ പ്രത്യക്ഷപ്പെട്ടാല്‍ അതിനെതിരെയുള്ള വാക്സിന്‍ പുറത്തിറങ്ങുവാന്‍ ചുരുങ്ങിയത് ആറ് മാസമെങ്കിലും എടുക്കും. ഇതിന്റെ പണികള്‍ അണിയറയില്‍ നടക്കുന്നുണ്ട്. എന്നാല്‍ അതിന് മുന്‍പേ തന്നെ നിലവിലുള്ള രണ്ട് മരുന്നുകളും ഉപയോഗപ്രദം എന്ന് കണ്ടെത്തി! അതില്‍ തമിഫ്ലൂവാണ് പ്രചാരം നേടിയത്. എന്നാല്‍ അടുത്ത ദിവസം തമിഫ്ലൂവിനെ പ്രതിരോധിക്കുവാന്‍വൈറസ് ശക്തി നേടിയെന്ന് തെളിഞ്ഞ് കഴിഞ്ഞു. അതിനാല്‍ ഇപ്പോള്‍ എല്ലാവരും റിലെന്‍സയുടെ പുറകെയാണ്!

തമിഫ്ലൂവിന്റെ ലക്ഷക്കണക്കിന് ഡോസുകള്‍ ഈ അടുത്ത് കാലഹരണപ്പെട്ട് പോകുമെന്ന റിപ്പോര്‍ട്ടുകള്‍ പന്നി പനി ഭീകരതയ്ക്ക് കരിനിഴല്‍ വീഴ്ത്തുന്നുവോ എന്ന് സംശയം. എന്തായാലും രാജ്യങ്ങള്‍ മുഴുവന്‍ ഇപ്പോള്‍ ഈ രണ്ട് മരുന്നുകളും ശേഖരിക്കുന്ന തിരക്കിലാണ്.

എന്നിരുന്നാലും അമേരിക്കയുടെ ഓണ്‍ലൈന്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ സൈറ്റ് ആയ സി.ഡി.സി. ഒന്ന് സന്തര്‍ശിച്ചിരിക്കുന്നത് നല്ലതാണ്. ഒക്ടോബറോടെ പുതിയ വാക്സിന്‍ ഇറങ്ങുമെന്ന് ഇതില്‍ പറയുന്നു.

വീട്ടില്‍ എന്താണ് ചെയ്യേണ്ടത് എന്ന് ഇവിടെ പറയുന്നുണ്ട്. അപകട ഘട്ടം ഏതെന്ന് തിരിച്ചറിയാന്‍ ഇവിടെ കൊടുത്തിരിക്കുന്നത് ചുവടെ ചേര്‍ക്കുന്നു.
“Get medical care right away if the sick person at home:
  • has difficulty breathing or chest pain
  • has purple or blue discoloration of the lips
  • is vomiting and unable to keep liquids down
  • has signs of dehydration such as dizziness when standing, absence of urination, or in infants, a lack of tears when they cry
  • has seizures (for example, uncontrolled convulsions)
is less responsive than normal or becomes confused”

6 comments:

Manoj മനോജ് said...

സാധാരണ ഫ്ലൂ പോലെ തന്നെയാണ് ഇതും. സാധാരണ ഫ്ലൂ അപകടകാരിയാണ്. 5ലക്ഷത്തിനടുത്ത് ആളുകളണ് സാധാരണ ഫ്ലൂ വന്ന് ലോകത്ത് മരിക്കുന്നത്.

തമിഫ്ലൂവിന്റെ ലക്ഷക്കണക്കിന് ഡോസുകള്‍ ഈ അടുത്ത് കാലഹരണപ്പെട്ട് പോകുമെന്ന റിപ്പോര്‍ട്ടുകള്‍ പന്നി പനി ഭീകരതയ്ക്ക് കരിനിഴല്‍ വീഴ്ത്തുന്നുവോ എന്ന് സംശയം.

അനിൽ@ബ്ലൊഗ് said...

മനോജെ,
ഈ പറഞ്ഞ ഒറ്റക്കാരണം,ടാമിഫ്ലൂ മരുന്ന് വിറ്റക്കഴിക്കല്‍, മാത്രമാണ് “ഈ പന്നിപ്പനി” ജാഗ്രതക്ക് പിന്നിലെന്ന് പറയാമെന്ന് തോന്നുന്നു.
അമേരിക്കയിലെ പല പ്രമുഖന്മാരുടെയും ഷെയറുകളുള്ള കമ്പനിയുടെ ഉത്പന്നമാണ് ടാമിഫ്ലൂ.
എന്തായാലും ഒരു കോടി രൂപയുടെ ടാമിഫ്ലൂ വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചെന്നും വാര്‍ത്തയുണ്ടായിരുന്നു.
പക്ഷിപ്പനിയെപ്പറ്റി എന്റെ ഈ പോസ്റ്റില്‍ ടാമിഫ്ലൂവിനെപ്പറ്റി ചില പരാമര്‍ശങ്ങള്‍ ഉണ്ട്.

vahab said...

ആകെ കണ്‍ഫ്യൂഷനായല്ലോ?
പത്രങ്ങള്‍ വായിക്കുമ്പോള്‍ അതാണ്‌ ശരിയെന്നു തോന്നും. ഇവിടെയൊക്കെ വായിക്കുമ്പോള്‍, അതല്ല, ഇതാണ്‌ ശരിയെന്നു തോന്നും.....???!!!

Manoj മനോജ് said...

അനില്‍,
പന്നി പനിയെന്ന് പറഞ്ഞ് തുടങ്ങിയ ഇതിനെ എച്ച്1എന്‍1 എന്ന പേരിട്ട് വിളിക്കാന്‍ ഇടയായ സാഹചര്യം ഞാന്‍ ഇതിന് മുന്‍പ് എഴുതിയിരുന്നു (http://njaanmanoj.blogspot.com/2009/04/11.html). പന്നി പനിയെന്ന് കേട്ടപാടേ അമേരിക്കയില്‍ ഉള്‍പ്പെടെ ആളുകള്‍ പന്നിയെ തിന്നാതെയായി. ബില്ല്യണ്‍ കണക്കിന് ബിസിനസ്സ് ഉള്ള ഈ മേഖലയെ രക്ഷിക്കാനെന്ന പോലെ പെട്ടെന്ന് എച്ച്1എന്‍1 എന്ന പേര് നിലവില്‍ വന്നു!

കഴിഞ്ഞ 2-3 മാസമായി തമിഫ്ലൂവിന്റെ എക്സ്പൈറി ഡേറ്റിനെ കുറിച്ച് വാര്‍ത്തകള്‍ കാണുന്നത്. കൂടാതെ മുന്‍പേ തന്നെ പലയിടങ്ങലിലും തമിഫ്ലൂ റെസിസ്റ്റന്റ് വൈറസുകള്‍ റിപ്പോര്‍ട്ട് ചെയ്യുവാനും തുടങ്ങിയിരുന്നു. അതും ഇതും തമ്മില്‍ ചേര്‍ന്ന് പോകുന്നോ എന്ന് ഒരു സംശയം.

അമേരിക്കയില്‍ ഭീതിജനകമായ ആദ്യ കാലഘട്ടത്തില്‍ പോലും ഗവണ്മെന്റ് ഉപദേശിച്ചത് ഒരാഴ്ചയില്‍ കൂടുതല്‍ ദിവസം പനി തുടരുകയാണെങ്കില്‍ മാത്രം ഡോക്ടറെ കണ്ടാല്‍ മതിയെന്നായിരുന്നു! ഈ പനി ആദ്യം റിപ്പോര്‍ട്ട് ചെയ്ത ന്യൂയോര്‍ക്കില്‍ പോലും ട്രാന്‍സ്പോര്‍ട്ടേഷനില്‍ തടസ്സമൊന്നും ഗവണ്മെന്റ് നടത്തിയില്ല എന്നത് ശ്രദ്ധേയമാണ്. സ്കൂളുകള്‍ക്ക് ആവശ്യമെങ്കില്‍ അവധി കൊടുക്കുവാന്‍ സ്കൂളുകള്‍ക്ക് തന്നെ വിവേചനാധികാരം കൊടുക്കുകയാണ് ഉണ്ടായത്!

മെക്സിക്കോയില്‍ കുറച്ചധികം ആളുകള്‍ മരിച്ചു എങ്കിലും അമേരിക്കയിലും മറ്റ് സ്ഥലങ്ങളിലും അങ്ങിനെ സംഭവിച്ചില്ല എന്നതും കൌതുകകരമാണ്! പെട്ടെന്ന് ഓര്‍മ്മ വന്നത് ഇന്ത്യയില്‍ ഏറ്റവും ഒടുവില്‍ പെട്ടെന്ന് പൊട്ടിപുറപ്പെട്ട പ്ലേഗ്ഗിനെ കുറിച്ചായിരുന്നു!

പക്ഷി പനിയെ പോലെ തന്നെ ഈ പനിയേ പറ്റിയും ജനങ്ങളില്‍ ഭീതി ജനിപ്പിക്കുന്നത് എന്തിന് എന്നതാണ് ചോദ്യം. സാധാരണ ഫ്ലൂ ബാധിച്ച് ലക്ഷക്കണക്കിന് ആളുകള്‍ വര്‍ഷാവര്‍ഷം മരിക്കുന്നു (അമേരിക്കയില്‍ പോലും!) എന്നുള്ളപ്പോള്‍ ഈ പനിക്ക് അതിനേക്കാള്‍ എന്ത് മാത്രം അപകടമാണ് ഉള്ളത് എന്നു അറിയിക്കേണ്ടത് ആരുടെ കടമയാണ്? ആര്‍ക്ക് വേണ്ടിയാണ് ഈ അതീവ ജാഗ്രത?

ചാണക്യന്‍ said...

നല്ല പോസ്റ്റ് മനോജ്....

ബഹുരാഷ്ട്ര കുത്തകകളായ മരുന്നു കമ്പനികളുടെ വിപണന തന്ത്രത്തിന്റെ ഭാഗമാകാം ഈ കാടിളക്കല്‍ എന്ന് സംശയിക്കുന്നതില്‍ തെറ്റില്ലാന്ന് ചിലപ്പോഴെങ്കിലും തോന്നാറുണ്ട്...

Areekkodan | അരീക്കോടന്‍ said...

ഇന്ന് ഫോര്‍വേഡ്‌ ചെയ്ത്‌ കിട്ടിയ ഒരു മെയിലില്‍ പാശ്ചാത്യരുടെ ചുംബന ത്വര വെളിപ്പെടുന്ന കുറേ രംഗങ്ങളായിരുന്നു.അവര്‍ ചുംബിക്കുന്നത്‌ പന്നികളെയാണ്‌,മനുഷ്യരെ അല്ല!!!ഇവര്‍ക്കെല്ലാം ഇത്‌ വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ എന്ന് തോന്നിപ്പോയി.ഒപ്പം മറ്റൊരാശങ്കയും - താമസിയാതെ പട്ടി ഫ്ലൂ പടരുമോ,പട്ടികളെ കിസ്സ്‌ ചെയ്യുന്ന അനേകം പേര്‍ നമ്മുടെ നാട്ടിലുണ്ട്‌.കാത്തിരുന്ന് കാണാം.