എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Tuesday, October 6, 2009

ലോകം തകര്‍ന്നടിയുമോ, ലോക സാമ്പത്തിക മാന്ദ്യം

ലോക സാമ്പത്തിക മാന്ദ്യം തീര്‍ന്നു എന്നും തിരിച്ച് വരവ് തുടങ്ങി കഴിഞ്ഞു എന്നും അമേരിക്കന്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നുവെങ്കിലും അമേരിക്കയിലെ പിത്സ്ബര്‍ഗില്‍ നടന്ന ജി20 രാജ്യങ്ങളുടെ സമ്മേളനത്തില്‍ ലോക സാമ്പത്തിക മാന്ദ്യം നിലച്ചു എന്നും എന്നാല്‍ തിരിച്ച് വരവിന് ഇനിയും സമയമെടുക്കുമെന്നുമാണ് ലോക രാജ്യങ്ങള്‍ വിലയിരുത്തിയത്.

ഈ അവസരത്തിലും പ്രൊട്ടക്ഷിനസവുമായി അമേരിക്ക മുന്നോട്ട് തന്നെയാണ് നീങ്ങുന്നത്. ചൈനീസ് ടയറുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയത് ജി20 സമ്മേളനത്തെ സാരമായി ബാധിക്കുമെന്ന ഭീഷണി നിലനിന്നിരുന്നു. മറ്റ് രാജ്യങ്ങള്‍ക്കായി ഉണ്ടാക്കിയ കടുത്ത നിയമങ്ങള്‍ ഇപ്പോള്‍ അവര്‍ക്ക് തന്നെ പ്രശ്നമായിരിക്കുന്നു.

ഇപ്പോള്‍ അമേരിക്ക മറ്റൊരു അടവ് പ്രയോഗിക്കുവാനുള്ള തെയ്യാറെടുപ്പിലാണത്രേ. ഡോളറിന്റെ മൂല്യം കുറച്ച് കാണിക്കുവാന്‍ പോകുന്നു പോലും. അങ്ങിനെയെങ്കില്‍ അമേരിക്കയ്ക്ക് തങ്ങളുടെ ട്രില്ല്യണ്‍ ഡോളര്‍ കമ്മി പെട്ടെന്ന് നികന്ന് കിട്ടും.

എന്നാല്‍ ഇത് ഡോളര്‍ കൈ വശം വെച്ചിരിക്കുന്ന രാജ്യങ്ങള്‍ക്ക് ഭീഷണിയാണ്. ഇത് ഏറ്റവും അധികം ബാധിക്കുക ചൈനയെയായിരിക്കും. ഈ സാമ്പത്തിക മാന്ദ്യത്തിലും ചൈന പിടിച്ച് നില്‍ക്കുന്നത് കയറ്റ്മതിയിലെ മുന്തൂക്കത്തിലാണ്. അമേരിക്ക ഡോളറിന്റെ മൂല്യം കുറയ്ക്കുമെന്ന സൂചന കിട്ടിയ മാര്‍ച്ചില്‍ തന്നെ ചൈന ഡോളറിന് പകരം മറ്റൊരു പുതിയ ആഗോള കറന്‍സി വേണമെന്ന് ഭീഷണി ഉയര്‍ത്തിയിരുന്നു. അമേരിക്ക അതിനാല്‍ തന്നെ വിലയിടിക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. എന്നാല്‍ ഈ ചൊവ്വാഴ്ച യു.എന്‍.ഉം ഡോളറിന് പകരം പുതിയ റിസര്‍വ് കറന്‍സി വേണമെന്ന് പറഞ്ഞ് കഴിഞ്ഞു

അമേരിക്ക തങ്ങളുടെ ഡോളറിന്റെ വിലയിടിക്കുന്നതിനെ ചെറുക്കുവാന്‍ മറ്റ് രാജ്യങ്ങള്‍ പുതിയ ഭീഷണീയുമായി എത്തി കഴിഞ്ഞു. ഇപ്പോള്‍ ഓയില്‍ വില്‍ക്കുന്നത് ഡോളറിലാണ് ഇത് മറ്റ് നാണയത്തിലേയ്ക്കോ, സ്വര്‍ണ്ണത്തിലേയ്ക്കോ മാറ്റുമെന്നാണ് ഗള്‍ഫ്, റഷ്യ, ചൈന, ബ്രസീല്‍, ജപ്പാന്‍ തുടങ്ങിയവര്‍ അവകാശപ്പെടുന്നത്. ഇറാന്‍ ഇത് നേരത്തെ തന്നെ നടപ്പിലാക്കിയിരുന്നു. ഇത് അവര്‍ക്ക് വന്‍ ലാഭമാണെന്ന വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നതും മറ്റ് ഓയില്‍ ഉല്‍പ്പാദന രാജ്യങ്ങള്‍ക്ക് ധൈര്യം പകരുമെന്ന് വിലയിരുത്തുന്നു.

എന്നാല്‍ ഇപ്പോള്‍ എണ്ണ ഉല്‍പ്പാദന രാജ്യങ്ങളുടെ ഭീഷണി അമേരിക്കയുടെ ഡോളറിന്റെ വില ഇടിക്കലിനെ തടയിടാനായിരിക്കണം എന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു. കാരണം സാമ്പത്തിക മാന്ദ്യത്തില്‍ അകപ്പെട്ടിരിക്കുന്ന ഈ അവസരത്തില്‍ ഏത് വിധത്തിലാണെങ്കിലും ഡോളറിന് വിലയിടിഞ്ഞാല്‍ അത് ലോക രാജ്യങ്ങളുടെ തകര്‍ച്ചയിലേ അവസാനിക്കൂ.

ഇനിയുള്ള ദിവസങ്ങള്‍ ലോക രാജ്യങ്ങളുടെ വിധി എഴുത്തിന്റെ ദിവസങ്ങളാണ്. അമേരിക്കയുടെ ഡോളറിന്റെ വില അമേരിക്ക തന്നെ ഇടിക്കാതിരിക്കുവാന്‍ ലോക രാജ്യങ്ങളും അവരെ കൊണ്ട് ഡോളറിന്റെ വില ഇടിപ്പിക്കുവാന്‍ അമേരിക്കയും കിണഞ്ഞ് പരിശ്രമിക്കും. ചുരുക്കി പറഞ്ഞാല്‍ സാധാരണക്കാരന്റെ വയറ്റത്ത് അടി കിട്ടുന്നത് എപ്പോഴാണെന്ന് കാത്തിരിക്കാം.

സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറുവാന്‍ ലോക രാജ്യങ്ങള്‍ പല അടവുകളും പയറ്റി കൊണ്ടിരിക്കുന്നു. എന്ന്, എപ്പോള്‍, എങ്ങിനെ തങ്ങള്‍ക്ക് ഈ ഗര്‍ത്തത്തില്‍ നിന്ന് പുറത്ത് കടക്കാനാകുമെന്ന തിരച്ചില്‍ ഈ സമയത്തും തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.

2 comments:

Manoj മനോജ് said...

സാമ്പത്തിക മാന്ദ്യത്തില്‍ അകപ്പെട്ടിരിക്കുന്ന ഈ അവസരത്തില്‍ ഏത് വിധത്തിലാണെങ്കിലും ഡോളറിന് വിലയിടിഞ്ഞാല്‍ അത് ലോക രാജ്യങ്ങളുടെ തകര്‍ച്ചയിലേ അവസാനിക്കൂ.

ഇനിയുള്ള ദിവസങ്ങള്‍ ലോക രാജ്യങ്ങളുടെ വിധി എഴുത്തിന്റെ ദിവസങ്ങളാണ്.

മലമൂട്ടില്‍ മത്തായി said...

The change to a new reserve currency will not happen over night. As of now, a group of countries including China, Brazil, and the Gulf nations are trying to convert to a new reserve currency by 2018. And the Chinese are of the opinion that in the interim, the reserve can be Gold. That might be one reason that Gold prices are hitting the skies.

It might be tough for the world to go through this change of currency. But then the Americans should have remembered that when they were spending way above their limits.

A note of caution as well - the last nation which changed abruptly from Dollar to Euro was Iraq. And then it was conquered by the Americans :-)