എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ഒബാമയ്ക്കാണ് ഇക്കൊല്ലത്തെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം. ഇത്ര വേഗമോ എന്നാണ് 1983ലെ സമ്മാന ജേതാവായ മുന്‍ പോളിഷ് പ്രസിഡന്റായ വലേഷ്യ പ്രതികരിച്ചത്. ലോക നെറുകയില്‍ വന്നിട്ട് ഒരു കൊല്ലം പോലും തികയ്ക്കാത്ത ഒബാമയ്ക്ക് എന്ത് കൊണ്ട് ഈ സമ്മാനം എന്ന് ഇനി ചര്‍ച്ചകള്‍ ഉയരാം. 7 തവണ ഈ സമ്മാനത്തിന് നാമ നിര്‍ദ്ദേശം ലഭിച്ച ഇന്ത്യയുടെ സോണിയയെ പോലും പിന്തള്ളി ഒബാമ ഇതെങ്ങിനെ നേടി? ബുഷിന്റെ വയറ്റത്തടിക്കുവാന്‍ ഗോറിന് കൊടുത്തതിന് പുറകേ ഒബാമയ്ക്കും കൊടുത്തതാണോ? ചോദ്യങ്ങള്‍ അനവധി.
നോബല്‍ പറഞ്ഞ് വെച്ചത്
"shall have done the most or the best work for fraternity between nations, for the abolition or reduction of standing armies and for the holding and promotion of peace congresses."“
ഒരു കൊല്ലത്തിനുള്ളില്‍ മഹത്തരമായ ഈ സമ്മാനം നേടാന്‍ കഴിഞ്ഞ ഒബാമയ്ക്ക് ഇനി വരുന്ന ദിനങ്ങള്‍ ഉത്തരവാദിത്വം നിറഞ്ഞതായിരിക്കും.
യാഹൂ എഴുതുന്നത് ഇങ്ങനെ
“Unlike the other Nobel Prizes, which are awarded by Swedish institutions, the peace prize is given out by a five-member committee elected by the Norwegian Parliament. Like the Parliament, the committee has a leftist slant, with three members elected by left-of-center parties.”
ഈ വരികള്‍ കൊണ്ട് യാഹു എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നത്!!!!!!!!!!!!!!!!
എന്തൊക്കെയാലും ഒബാമ എന്ന ഭാഗ്യവാന് ഈ സമ്മാനം അദ്ദേഹത്തിന്റെ തൊപ്പിയിലെ മറ്റൊരു പൊന്തൂവലാണ്.
Friday, October 9, 2009
Subscribe to:
Post Comments (Atom)


4 comments:
അന്താരാഷ്ട്ര നെറുകയില്‍ എത്തിയിട്ട് ഒരു കൊല്ലം തിഅകയുന്നതിനുള്ളില്‍ മഹത്തരമായ ഈ സമ്മാനം നേടാന്‍ കഴിഞ്ഞ ഒബാമയ്ക്ക് ഇനി വരുന്ന ദിനങ്ങള്‍ ഉത്തരവാദിത്വം നിറഞ്ഞതായിരിക്കും.
ങളുബാമാനെ തഖാവാക്കിയോ ? അതോ യാഹൂ ഒലത്തിയതൊ ? ന്തായാലും തന്തൊഷമായല്ലീ..
എല്ലാം റിയാലിറ്റി ഷോ അല്ലേ.. എസ്.എം.എസ് വിജയം
ലോകത്തിന്റെ ഏതു മൂലയിലായാലും അല്‍ഖായിതക്കാരനെ നമ്മന്റെ പോലീസ് തപ്പി പിടിച്ച് പൊക്കും എന്ന് പറഞ്ഞ മൈക്ക് ഓഫാക്കുന്നതിന് മുന്‍പ് തന്നെ ആള്‍ക്ക് സമാധാന സമ്മാനം കിട്ടി. ലോകത്തുള്ള എല്ലാ രാജ്യവും അമേരിക്കയില്‍ കോര്‍പറേറ്റ് ഭരണക്കാരുടെ കീഴിലാണെന്ന് തന്നെയാണീ ഇഷ്ടനും കരുതുന്നത്
കൊള്ളാം കൊള്ളാം
Post a Comment