സ്വാതന്ത്ര്യ സമരത്തോടൊപ്പം കേരളം കണ്ട മറ്റൊരു മാറ്റമായിരുന്നു ഹിന്ദു മതത്തിലെ അയിത്ത വ്യവസ്ഥയില്‍ നിന്ന് രക്ഷപ്പെടുവാന്‍ താഴ്ന്ന ജാതിയില്‍ നിന്ന് പലരും മതം മാറിയത്. ഹിന്ദു മതത്തിലെ താഴ്ന്ന ജാതിക്കാര്‍ക്ക് ഉയര്‍ന്ന ജാതിക്കാര്‍ ഉപയോഗിക്കുന്ന വഴികളിലൂടെ പോലും നടക്കുവാന്‍ വിലക്കുള്ള കാലം. താഴ്ന്ന ജാതിയില്‍ ജനിച്ചു എന്ന കാരണത്താല്‍ അവരുടെ സ്ത്രീകള്‍ക്ക് മാറ് മറയ്ക്കുവാന്‍ പറ്റാതിരുന്ന കാലം. എന്നാല്‍ അതേ താഴ്ന്ന ജാതിക്കാരന്‍ മതം മാറിയാല്‍ പിന്നെ മേല്‍ ജാതിക്കാരന് തന്നോട് അയിത്തമില്ല എന്ന് വന്നതോടെ, സ്ത്രീകള്‍ക്ക് മാറ് മറയ്ക്കുവാന്‍ കുഴപ്പമില്ല എന്ന് വന്നതോടെ താഴ്ന്ന ജാതിയില്‍ നിന്ന് പലരും മറ്റ് മതങ്ങളിലേയ്ക്ക് ചേക്കേറി. ഇതില്‍ ഭൂരിപക്ഷവും ചെന്നെത്തിയത് ക്രിസ്ത്യന്‍ സമുദായത്തിലായിരുന്നു. മതം വിട്ടെറിഞ്ഞ് പോകുവാന്‍ മടിച്ചവരില്‍ നിന്ന് വ്യത്യസ്തമായി ഇവര്‍ ഹിന്ദു മതത്തിലെ മേല്‍ജാതിക്കാര്‍ക്ക് മുന്നില്‍ ജീവിച്ചു എന്ന് ചരിത്രം.
എന്നാല്‍ അങ്ങിനെ മതം മാറിയവരുടെ ഇന്നത്തെ തലമുറ പഴയ തലമുറയെ കുറ്റപ്പെടുത്തുകയാണോ? ദളിത് ക്രിസ്ത്യാനികള്‍ക്ക് അവകാശം എന്ന പ്രയോഗത്തിന് പിന്നാലെ ഇപ്പോള്‍ ഉയര്‍ന്ന് വരുന്ന നാടാര്‍ ക്രിസ്ത്യാനികള്‍ക്കും അവകാശം എന്ന പ്രയോഗം അതിലേയ്ക്കല്ലേ വിരല്‍ ചൂണ്ടുന്നത്?
അന്ന് അയിത്തത്തിന്റെ പീഢനങ്ങള്‍ അനുഭവിച്ച ഹിന്ദു മതത്തിലെ താഴ്ന്ന ജാതിക്കാരന് ഇന്ത്യന്‍ ഭരണഘടന പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കിയപ്പോള്‍ അന്ന് അയിത്ത പീഢനങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് മതം മാറിയവര്‍ തങ്ങള്‍ ചെന്നെത്തിയിടത്ത് സമത്വം ലഭിച്ചില്ല എന്ന് മാത്രമല്ല തങ്ങള്‍ക്കും കിട്ടുമായിരുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തു എന്നത് വൈകിയാണ് മനസ്സിലായതെന്ന് തോന്നുന്നു. ഈയിടെ കേരളത്തില്‍ ചിലയിടങ്ങളില്‍ ഇതിന്റെ മാറ്റൊലി കേട്ട് തുടങ്ങിയിരുന്നു.
എന്നാല്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് ആളുകള്‍ കൊഴിഞ്ഞ് പോകാതിരിക്കുവാന്‍ ക്രിസ്ത്യാനികളില്‍ തന്നെ ജാതി തിരിവ് സൃഷ്ടിക്കുവാന്‍ ഇപ്പോള്‍ ക്രിസ്ത്യന്‍ സമുദായം തയ്യാറായിരിക്കുന്നു! താമസിയാതെ ഈഴവ ക്രിസ്ത്യാനി (അവര്‍ കൂട്ടത്തോടെ പൊഴിഞ്ഞ് പോകുമെന്ന ഭയമാണ് ക്ഷേത്ര പ്രവേശന വിളംബരത്തിന് കാരണമെന്ന് പറയപ്പെടുന്നുണ്ടല്ലോ) എന്നും ഒടുവില്‍ ബ്രാഹ്മണ ക്രിസ്ത്യാനിയെന്നും (ഇവരെയല്ലേ ആദ്യമായി ക്രിസ്ത്യാനികളാക്കി മാറ്റിയതെന്ന് പറയപ്പെടുന്നത്) വിളിച്ച് ക്രിസ്ത്യന്‍ സമുദായത്തിലും ജാതിയുടെ തട്ടുകള്‍ പണിയുവാന്‍ തയ്യാറെടുക്കുകയാണോ?
അന്ധവിശ്വാസങ്ങളുടെയും മത-ജാതീയ ഭ്രാന്തിന്റെയും ചങ്ങലകളില്‍ നിന്ന് കുറേയെങ്കിലും മോചനം നേടിയ കേരള സമൂഹത്തിനെ വീണ്ടും ചങ്ങലയ്ക്കിടുവാന്‍ പഴയ ബാധ വീണ്ടും എത്തിയോ? ഈ പ്രാവശ്യം ഹിന്ദു മതത്തിനെ മാത്രമല്ല ക്രിസ്ത്യന്‍ മതത്തിനെയും ഈ ബാധ ആക്രമിച്ചിരിക്കുന്നുവോ!
ജാതി ഭ്രാന്തിന്റെ തീവ്രത ഏറ്റവും കൂടിയ അളവില്‍ അനുഭവിച്ച പഴയ തലമുറയുടെ നിസ്സഹായവസ്ഥയിലേയ്ക്ക് കേരളത്തെ വീണ്ടും തള്ളിയിടുവാന്‍ തുടങ്ങിയിരിക്കുന്നു എന്ന സത്യം എന്നാണ് നാം തിരിച്ചറിയുക!
Thursday, December 17, 2009
Subscribe to:
Post Comments (Atom)


3 comments:
അന്ധവിശ്വാസങ്ങളുടെയും മത-ജാതീയ ഭ്രാന്തിന്റെയും ചങ്ങലകളില്‍ നിന്ന് കുറേയെങ്കിലും മോചനം നേടിയ കേരള സമൂഹത്തിനെ വീണ്ടും ചങ്ങലയ്ക്കിടുവാന്‍ പഴയ ബാധ വീണ്ടും എത്തിയോ? ഈ പ്രാവശ്യം ഹിന്ദു മതത്തിനെ മാത്രമല്ല ക്രിസ്ത്യന്‍ മതത്തിനെയും ഈ ബാധ ആക്രമിച്ചിരിക്കുന്നുവോ!
me fit into which cadre? ente vaikathaappaa :) 'am sure not from st.thomas converted category.. most probably from wheat converted era :)
താങ്കളുടെ ബ്ലോഗ് വയിക്കുവനിടയി. ഇതില്‍ താങ്കള്‍ ഒരു സംശയം ചോദിക്കുന്നതായി അനുഭവപ്പെട്ടു. താങ്കളുടെ എഴുത്തില്‍ നിന്നും താങ്കള്‍ ക്രിസ്തവ സഭയെ പുറത്തു നിന്നുകൊണ്ട് നോക്കുകയാണെന്ന് തോന്നുന്നു. അതിനാല്‍ ഒരു ക്രിസ്ത്യാനിയായ ഞാന്‍ സഭക്കുള്ളില്‍ നിന്നും കൊണ്ട് താങ്കള്‍ക്ക് ഒരു ഉത്തരം തരാം. മാര്‍ തോമ്മാ ശ്ലീഹായുടെ കാലം തോട്ടിങ്ങോട്ടുള്ള കത്തോലിക്കാ സഹോദരങ്ങള്‍ എല്ലാം സമഭാവനയോടും സഹോദര സ്നേഹത്തോടും കൂടിയാണ് ഇതുവരെ എത്തിയിട്ടുള്ളത്. എന്നിട്ട് ഇപ്പോള്‍, സമൂഹം മുഴുവന്‍ തള്ളിക്കളഞ്ഞ ജാധി വ്യവസ്ഥയെ ക്രിസ്ത്യനികളുടെമേല്‍ ആരോപിക്കുന്നതിനെ, സഭയെക്കുറിച്ചുള്ള താങ്കളുടെ അറിവില്ലയ്മയായി മാത്രമേ കാണാനൊക്കൂ.
Post a Comment