ലോക സാമ്പത്തിക മാന്ദ്യം തുടര്‍കഥയായി നില്‍ക്കുന്നു. അടുത്ത ആഴ്ച നടക്കുന്ന ജി20 രാജ്യങ്ങളുടെ സമ്മേളനത്തില്‍ കണ്ണൂം നട്ട് ലോക രാജ്യങ്ങള്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നു.
ഇതിനിടയില്‍ സമ്മേളനത്തില്‍ മേല്‍കൈ നേടുവാന്‍ ചൈന ഇറങ്ങി പുറപ്പെട്ടു കഴിഞ്ഞു. തങ്ങളാണ് ഇനി ലോകത്തെ നയിക്കുക എന്ന സന്ദേശം അവര്‍ ലോകത്തിന് കൊടുത്ത് കഴിഞ്ഞു. ലോക ഒന്നാം നമ്പറായി വിലസിയിരുന്ന അമേരിക്കയുടെ ട്രില്ല്യണ്‍ കണക്കിന് ഡോളറീന്റെ ഗവണ്മെന്റ് ബോണ്ടുകള്‍ ചൈനയുടെ കയ്യിലാണ്. ആഫ്രിക്കയിലെയും, ഇറാനിലെയും സാമ്പത്തിക മേഖലയില്‍ ചൈനയുടെ ശക്തമായ സാന്നിദ്ധ്യം അവരെ പണ്ടേ അമേരിക്കയ്ക്ക് ഒപ്പം ഒന്നാം സ്ഥാനത്തേയ്ക്ക് ഉയര്‍ത്തിയിരുന്നു. അത് കൊണ്ട് തന്നെ ചരിത്രകാരന്മാര്‍ മുന്നേ തന്നെ “ചിമേരിക്ക” എന്ന വാക്ക് ഉപയോഗിച്ച് തുടങ്ങിയത്.
രാജ്യങ്ങളുടേതല്ലാത്ത പുതിയ കറന്‍സി എന്ന ആശയം ചൈന കഴിഞ്ഞ ദിവസം മുന്നോട്ട് വെച്ചത് തങ്ങള്‍ മാത്രമാണ് ഒന്നാം സ്ഥാനത്ത് എന്ന് വരുത്തി തീര്‍ക്കുവാനുള്ള പുതിയ തന്ത്രത്തിന്റെ ഭാഗം മാത്രമല്ല അമേരിക്കയെ ഡിഫന്‍സിഫ് പൊസിഷനില്‍ ആക്കുവാന്‍ കൂടിയാകണം. ഇപ്പോള്‍ ചൈനയിലെ മാനുഷിക പ്രശ്നങ്ങളെ പറ്റിയും, ചൈനീസ് കറന്‍സിയായ യുവാനിന്റെ ഡിഫ്ല്മേഷനെ പറ്റിയും വിമര്‍ശിക്കുന്ന അമേരിക്ക ജി20 സമ്മേളനത്തില്‍ ഇത് ഉയര്‍ത്തി കൊണ്ട് വരാതെ നോക്കുക എന്ന തന്ത്രം. ചൈന ഇനിയും തങ്ങളുടെ ഗവണ്മെന്റ് ബോണ്ടുകള്‍ വാങ്ങണമെന്ന് ക്ലിന്റണ്‍ അഭ്യര്‍ത്ഥിച്ചത് ചൈനയ്ക്ക് കൂടുതല്‍ മേല്‍കൈയ്യ് നല്‍കിയിരിക്കുകയാണ്.
അടുത്ത ആഴ്ച നടക്കുന്ന ജി20 രാജ്യങ്ങളുടെ സമ്മേളനത്തില്‍ പുതിയ അച്ചുതണ്ടിന് രൂപം നല്‍കുമെന്ന് മാസങ്ങള്‍ക്ക് മുന്നേ ജര്‍മ്മിനിയും ഫ്രാന്‍സും പറഞ്ഞ് കഴിഞ്ഞിരുന്നു. അമേരിക്കയുടെ ഒറ്റയാന്‍ ഭരണം ഇനി നടക്കില്ല എന്നും അവര്‍ തുറന്ന് പറഞ്ഞിരുന്നു. അമേരിക്കയുടെ പ്രൊട്ടക്ഷനിസത്തെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. അമേരിക്കന്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് വേണ്ടിയായി ചൈനയുടെ സഹായം ക്ലിന്റണ്‍ അഭ്യര്‍ത്ഥിച്ചതും ലോക രാജ്യങ്ങലുടെ വിമര്‍ശനത്തിന് ഇടയാക്കി. സ്വന്തം താല്പര്യം മാത്രമാണ് അമേരിക്ക നോക്കുന്നത് എന്ന സന്ദേശമാണ് ഇതിലൂടെ വ്യക്തമാകുന്നത് എന്നായിരുന്നു ആക്ഷേപം. ബ്രിട്ടണ്‍ വരെ അമേരിക്കയുടെ ഈ നയത്തിനെതിരെ രംഗത്തെത്തി നില്‍ക്കുന്നു. ഗതികെട്ട് ചിദംബരവും ഈ നയത്തിനെതിരെ സംസാരിച്ചു. ഈ കോലാഹലത്തിനിടയിലാണ് ചൈന പുതിയ കറന്‍സി എന്ന ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്. അമേരിക്ക ഡോളറിന്റെ മൂല്യം മനപൂര്‍വ്വം കുറയ്ക്കുന്നു എന്നും അതിനാല്‍ തങ്ങളുടെ കയ്യിലിരിക്കുന്ന ബോണ്ടുകളെക്കുറിച്ച് പുനര്‍ചിന്തിക്കേണ്ടി വരുമെന്നും ചൈന പറഞ്ഞു. ഈ സംഭവങ്ങളെല്ലാം അമേരിക്കയുടെ പഴയ പ്രതാപത്തിന് കോട്ടം വരുത്തുന്നവയാണ്.
ഇതിനിടയില്‍ അമേരിക്കയില്‍ ക്യാപറ്റലിസത്തിന് അന്ത്യമായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അമേരിക്കയില്‍ എ.ഐ.ജി. എന്ന കമ്പനിയുടെ സി.ഇ.ഓ.മാര്‍ക്ക് നല്‍കിയ മില്ല്യണ്‍ ഡോളര്‍ ബോണസ് തിരിച്ച് പിടിക്കുവാന്‍ ഒബാമ സര്‍ക്കാര്‍ പുതിയ ടാക്സ് നിയമം കൊണ്ടു വന്നത് കോര്‍പ്പറേറ്റുകളുടെ അധികാരങ്ങള്‍ കഴിഞ്ഞു എന്നും ഇനി സര്‍ക്കാര്‍ നിയന്ത്രിക്കുമെന്നുമുള്ള ശക്തമായ സൂചനയാണ്. പണം വാങ്ങുന്നവര്‍ കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് പോലെ ഭരിക്കണമെന്ന വ്യവസ്ഥയുള്ളത് കാരണം അമേരിക്കയിലെ പല സംസ്ഥാനങ്ങളും ഒബാമയുടെ രക്ഷാ പണം വാങ്ങുവാന്‍ മടിച്ച് നില്‍ക്കുന്നു. സര്‍ക്കാര്‍ സഹായം നേടിയ ചില കമ്പനികളുടെയും ബാങ്കുകളുടെയും ഓഹരികള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു കഴിഞ്ഞു.
ഒബാമ സര്‍ക്കാരിന് മുന്നോട്ട് പോകണമെങ്കില്‍ ചൈന സര്‍ക്കാര്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ ബോണ്ടുകള്‍ വാങ്ങേണ്ട അവസ്ഥയില്‍ എത്തി നില്‍ക്കുന്നു!
അടുത്ത ആഴ്ചയില്‍ നടക്കുന്ന ജി20 സമ്മേളനത്തില്‍ പുതിയ ചരിത്രം കുറിക്കപ്പെടുമോ എന്ന് കാത്തിരിക്കാം.
Saturday, March 28, 2009
Tuesday, March 24, 2009
മതമേലാളരും തെരഞ്ഞെടുപ്പും
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ചില മത മേലാളരും, സമുദായ മോലാളരും എപ്പോഴത്തെയും പോലെ ഭീഷണികളുമായി രംഗത്തിറങ്ങി. സെക്യുലര്‍ രാജ്യമായ ഇന്ത്യയില്‍ മതത്തിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികളെ ബ്ലാക്ക് മെയില്‍ ചെയ്യുന്നത് ശരിയാണോയെന്ന് ഇനിയെങ്കിലും ചിന്തിക്കേണ്ടിയിരിക്കുന്നു. മത മേലാളരും, സാമുദായിക മേലാളരും മാധ്യമങ്ങളില്‍ നിറഞ്ഞാടുകയാണ്. തങ്ങള്‍ പറയുന്നവരെ സ്ഥാനാര്‍ത്ഥികളാക്കിയില്ലെങ്കില്‍ വോട്ടില്ല എന്ന് പബ്ലിക്കായി ഭീഷണീപ്പെടുത്തുവാന്‍ വരെ ചങ്കുറ്റം കാണിക്കുന്നത് കാണുമ്പോള്‍ ഇന്ത്യയിലെ മതേതരത്വത്തിന്റെ അവസ്ഥയെയോര്‍ത്ത് ലജ്ജിക്കാം.
വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിളിച്ച കേരളത്തിലെ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നാടാര്‍ തന്നെ വേണം, കോട്ടയത്ത് അച്ചായന്‍ തന്നെ വേണം, എറണാകുളത്ത് കത്തോലിക്കന്‍ തന്നെ വേണം, കോഴിക്കോട് മുസ്ലീം തന്നെ വേണം എന്ന അവസ്ഥ ഇനിയും തിരുത്തിക്കുറിക്കുവാന്‍ രാഷ്ട്രീയ പാര്‍ട്ടികളെ ഈ മതമേലാളരോ, സാമുദായിക മേലാളരോ സമ്മതിക്കുന്നില്ല എന്ന ഭീകരമായ അവസ്ഥയില്‍ എത്തി നില്‍ക്കുന്നു.
ദേശീയ പാര്‍ട്ടി എന്ന ലേബല്‍ ഇന്ന് ഒരു പാര്‍ട്ടിക്കും ഇല്ലാതായതും മതത്തിന്റെ അതിപ്രസരണം തന്നെയാണെന്നുള്ളതും ദു:ഖകരം തന്നെ. രാഷ്ട്രീയ പാര്‍ട്ടികളില്‍ മതം കടന്ന് കയറുന്നത് കണ്ട് ഭൂരിപക്ഷ മതമായ ഹിന്ദു മതത്തെ പ്രതിനിധീകരിക്കുന്നു എന്ന് പറഞ്ഞ് ബി.ജെ.പി. തരികടകളുമായി രംഗത്തെത്തിയത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിരിക്കുന്നു. ഹിന്ദു ജ്വരം പടര്‍ന്നാല്‍ അത് തങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് മറ്റ് മതങ്ങള്‍ ഭയപ്പെടുന്നിടത്ത് നിലനില്‍പ്പിനുള്ള വിലപേശല്‍ ആരംഭിച്ചു. അത് ഇന്ന് വളരെ അപകടകരമായ അവസ്ഥയില്‍ എത്തി നില്‍ക്കുന്നു.
അക്രിസ്ത്യാനിയെ കല്ല്യാണം കഴിച്ച ക്രിസ്ത്യാനിയായിരുന്ന (ഇപ്പോള്‍ ഹിന്ദു എന്നവകാശപ്പെടുന്ന!) സോണിയയോട് ക്രിസ്ത്യന്‍ വിശ്വാസമില്ലാത്തവരെ ചില പ്രത്യേക സ്ഥലത്ത് നിര്‍ത്തരുതെന്ന് പറയുവാന്‍ മാത്രം അധപതിച്ചിരിക്കുന്നു ഇന്നത്തെ ചില മതമേലാളര്‍. മുസ്ലീം വോട്ടുകള്‍ കിട്ടുന്നതിനായി ആ സമുദായത്തെ പ്രീണിപ്പിക്കുന്ന നടപടികളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുന്ന കാഴ്ച നിരാശജനകം തന്നെ.
ന്യൂനപക്ഷത്തിന്റെ ഉന്നമനത്തിനായി ഭരണഘടനാ രചിയതാക്കള്‍ എഴുതി ചേര്‍ത്തവ ഇന്ന് ഇന്ത്യയുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലേയ്ക്ക് വന്നിരിക്കുന്നു. പല മതങ്ങള്‍ക്കും പല നിയമം നടപ്പാക്കിയതോടെ തന്നെ പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടു എന്ന് കരുതാം. പൊതുവായ ഒരു നിയമം നടപ്പിലാക്കുവാന്‍ ശ്രമിച്ചിട്ടും സമ്മതിക്കുവാന്‍ മോലാളര്‍ അനുവദിക്കുന്നില്ല എന്നതും അപലനീയം തന്നെ. തങ്ങളുടെ മത വിശ്വാസങ്ങളെ ഹനിക്കുമെന്നാണ് ഇവരുടെ വാദം. എന്നാല്‍ 2008ല്‍ നിലവില്‍ വന്ന വിവാഹ നിയമം ധീരതയോടെ എടുത്ത തീരുമാനവും അത് വിജയകരമായി നടപ്പിലാക്കുവാനും കേരള സര്‍ക്കാരിന് സാധിച്ചു. ഈ നിയമം എല്ലാവര്‍ക്കും ഒരു പോലെ ബാധകമാണെന്നത് ശ്രദ്ധിക്കുക. അവരവരുടെ മതവിശ്വാസത്തിനനുസരിച്ച് വിവാഹം കഴിക്കുന്നതില്‍ നിന്ന് ആരെയും വിലക്കുന്നുമില്ല. എന്നാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നത് നിര്‍ബന്ധവുമാണ്. ഇതു പോലെയുള്ള നിയമങ്ങളാണ് മതേതര ഇന്ത്യയില്‍ വേണ്ടത്. അല്ലാതെ ഒരു ജാതിയില്‍ പെട്ട ആളിന് ഇന്ന നിയമം എന്ന് വന്നാല്‍ ഇതിലൊന്നും വിശ്വസിക്കാത്തവര്‍ക്ക് (ഇടത് “വിശ്വാസികള്‍” മാത്രമല്ല) ഏത് നിയമം ബാധമാകും? ഇന്ന് നിയമ പരിഷ്കാര സമതിയുടെ പല നല്ല നിര്‍ദ്ദേശങ്ങളെ പൊലും വെല്ലുവിളിക്കുവാന്‍ ചില ന്യൂനപക്ഷ മത-സാമുദായിക മേലാളര്‍ തയ്യാറായിരിക്കുന്നു. ഭൂരിപക്ഷത്തിന്റെ അഭിപ്രായം ഈ മോലാളര്‍ക്ക് പ്രശ്നമില്ല പോലും!
ഇനി എന്നെങ്കിലും മത മേലാളരോ, സാമുദായിക മേലാളരോ സമ്മര്‍ദ്ദം ചെലുത്താത്ത ഒരു സ്ഥാനാര്‍ത്ഥി പട്ടിക ഒരു തെരഞ്ഞെടുപ്പിന് സ്വപ്നം കണുവാന്‍ കഴിയുമോ? തന്റെ സമുദായത്തില്‍ പെട്ടവന് വോട്ട് ചെയ്യാതെ ജനനന്മയ്ക്ക് പ്രവര്‍ത്തിക്കുന്ന മനുഷ്യന് വോട്ട് ചെയ്യുവാനുള്ള ഭാഗ്യം ഇന്ത്യക്കാര്‍ക്ക് ഉണ്ടാകുമോ?

Sunday, March 22, 2009
ഗുഡി എന്ന അമ്മയ്ക്ക് ആദരാജ്ഞലികള്‍
ജെയ്ഡ് ഗുഡിയെ 27കാരിയെ ഇന്ത്യക്കാര്‍ അറിയുന്നത് ശില്‍പ്പാ ഷെട്ടിയെ വംശീയമായി അധിക്ഷേപിച്ചു എന്ന വാര്‍ത്തയിലൂടെയാണ്.
എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗുഡി മാധ്യമ ലോകത്തെ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. ക്യാന്‍സര്‍ ബാധിച്ച ഗുഡി ഏത് നിമിഷവും മരണമടയുമെന്ന് ലോകം ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു.
അവസാന നിമിഷങ്ങളില്‍ തന്റെ മരണം ടി.വി. ഷോയിലായിരിക്കണം എന്ന് ഗുഡി പറഞ്ഞപ്പോള്‍ മരണത്തെപ്പോലും വില്‍ക്കുന്നു എന്ന വിമര്‍ശനം ഉയര്‍ന്നു. അതിനുള്ള മറുപടി ഏത് അമ്മയുടെയും തന്റെ മക്കളെ കുറിച്ചുള്ള ആശങ്കയുടെ പ്രതിഫലമാണ്. തന്റെ മരണ ശേഷം തന്റെ മക്കള്‍ അനാഥരാകാതെ, വിശന്ന് വലയാതെ, മയക്കു മരുന്നില്‍ അടിമപ്പെടാതെ അല്ലല്ലില്ലാതെ ജീവിക്കുവാന്‍ ഒരമ്മ ചെയ്യുന്ന അവസാന ശ്രമങ്ങളാണ് എന്ന ഗുഡിയുടെ വാക്കുകള്‍, തന്റെ മക്കളുടെ ഭാവിയെ കുറിച്ചുള്ള ഒരു അമ്മയുടെ വാക്കുകള്‍, ലോക ജനതയുടെ ഹൃദയത്തില്‍ തന്നെയാണ് തറച്ചത്.
ഗുഡീ നീ ഈ ലോകത്തോട് വിട പറയുമ്പോള്‍ മറ്റെല്ലാത്തിനേക്കാള്‍ ഉപരിയായി സ്നേഹനിധിയായ ഒരമ്മയുടെ പ്രതിനിധിയായിട്ടേ ലോകം നിന്നെ കാണുകയുള്ളൂ.

Friday, March 20, 2009
ഗതികേട്‍, ലോക സാമ്പത്തിക മാന്ദ്യം 2009 11
സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് എന്തൊക്കെ രംഗങ്ങളാണ് കാണേണ്ടി വരുന്നത്?
ക്യാപിറ്റലസിന്റെ ഈറ്റില്ലമായ അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് സോഷ്യലിസത്തിലേയ്ക്ക് വഴുതി വീണിരിക്കുന്നു. കഴിഞ്ഞ ദിവസം സി.ഇ.ഓ.മാര്‍ വാങ്ങുന്ന ബോണസിന്റെ 90% നികുതിയായി പിടിച്ചെടുക്കുവാനുള്ള നിയമത്തിന് സെനറ്റും ഹൌസും അംഗീകാരം നല്‍കി. സാമ്പത്തിക മാന്ദ്യത്തിന്റെ തുടക്കക്കാരായ എ.ഐ.ജി. എന്ന ഇന്‍ഷ്യുറന്‍സ് സ്ഥാപനം ബുഷിന്റെ കാലത്ത് നല്‍കിയ ബില്ല്യണ്‍ ഡോളേഴ്സിന്റെ ബലത്തിലാണ് നിലനില്‍ക്കുന്നത്. കഴിഞ്ഞ ആഴ്ച ഈ സ്ഥാപനത്തിലെ ഉന്നതര്‍ക്ക് എല്ലാ കൊല്ലത്തെയും പോലെ ബോണസ് വിതരണം ചെയ്യാന്‍ തീരുമാനിച്ചു. ബോണസ് വിതരണവും തുടങ്ങി. $165 മില്ല്യണ്‍ ആണ് 72 പേര്‍ക്കായി വിതരണം ചെയ്തത്. ഇത് കേട്ട ഒബാമ ഇതിനെതിരെ രംഗത്തെത്തി. സര്‍ക്കാരില്‍ നിന്ന് പണം പറ്റിയവര്‍ ബോണസ് വാങ്ങുവാന്‍ പാടില്ല എന്നും മേടിച്ച ബോണസ് സി.ഇ.ഓ. മാര്‍ തിരിച്ച് നല്‍കണമെന്നും ശക്തമായി ആവശ്യപ്പെട്ടു! കിട്ടില്ല എന്ന് കണ്ടപ്പോള്‍ 90% നികുതി അടിച്ചേല്‍പ്പിക്കുവാന്‍ നിയമവും ഉണ്ടാക്കി.
ഗതികേട് നോക്കണേ... സി.ഇ.ഓ. മാര്‍ വിലസിയിരുന്ന കാപ്പറ്റിലിസ്റ്റ് രാജ്യത്ത് ഇപ്പോള്‍ അവര്‍ക്ക് വിലയില്ല എന്ന് മാത്രമല്ല അവര്‍ എത്ര സമ്പാദിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും. ഇത് തന്നെയല്ലേ സോഷ്യലിസ്റ്റ് ചിന്താഗതി എന്ന് പറയുന്നത്!
യൂറോപ്പിലും സര്‍ക്കാര്‍ സഹായം മേടിക്കുന്ന പ്രൈവറ്റ് കമ്പനികള്‍ക്ക് മൂക്ക് കയര്‍ ഇട്ടു കഴിഞ്ഞു.
ഒരു വശത്ത് തൊഴില്‍ നഷ്ടപ്പെടുന്നു മറു വശത്ത് ബില്ല്യണുകള്‍ സമ്പാദിച്ചിരുന്ന സി.ഇ.ഓ.മാര്‍ “നക്കാപിച്ച”യുമായി കഴിയേണ്ട ഗതികേടും. സാമ്പത്തിക മാന്ദ്യമാണെങ്കില്‍ നാള്‍ക്കു നാള്‍ വഷളാകുന്നു.
ഇന്ത്യയ്ക്കാകട്ടേ മറ്റൊരു ഗതികേടാണ് നേരിടേണ്ടി വന്നിരിക്കുന്നത്. പണപ്പെരുപ്പ നിരക്ക് 0.44% ആയിരിക്കുന്നു രണ്ട് മാസത്തിനുള്ളില്‍ നെഗറ്റീവിലേയ്ക്ക് പോകുമത്രേ. ഒറ്റ നോട്ടത്തില്‍ നല്ലത് തന്നെ എന്നാല്‍ പ്രശ്നം പണപ്പെരുപ്പ നിരക്ക് വര്‍ദ്ധിക്കുന്നത് പോലെ തന്നെ ഗുരുതരവും. 100രൂപയ്ക്ക് ഉണ്ടാക്കുന്ന സാധനം സാധാരണ നിലയില്‍ 100ന് മുകളീല്‍ വില്‍ക്കാം. പണപ്പെരുപ്പ നിരക്ക് 0%ത്തിലായാല്‍ 100രൂപയ്ക്ക് തന്നെ വില്‍ക്കേണ്ടി വരും. ഇനി നെഗറ്റീവായാലോ 100രൂപയ്ക്ക് താഴെ വില്‍ക്കേണ്ടി വരും. അതായത് 100രൂപ മുടക്കുള്ള സാധനത്തിന് മുടക്ക് വിലയേക്കാള്‍ താഴ്ത്തി വില്‍ക്കേണ്ട ഗതികേട് കമ്പനികള്‍ക്ക് വരും. ഇതിന്റെ അനന്തര ഫലമോ തൊഴിലില്ലായ്മ തന്നെ! ആളുകള്‍ വാങ്ങുന്നത് കുറഞ്ഞതാണ് പണപ്പെരുപ്പ നിരക്ക് കുറയുന്നതിനുള്ള കാരണം അത്രേ.
ഇന്ത്യയുടെ വളര്‍ച്ച 2009-2010ല്‍ 7ന് മുകളില്‍ പോകുമെന്നാണ് സര്‍ക്കാര്‍ വീമ്പിളക്കുന്നത്. എന്നാല്‍ 6നും 7നും ഇടയിലായിരിക്കുമെന്നാണ് ഏജന്‍സികള്‍ വിലയിരുത്തുന്നത്. പണപ്പെരുപ്പ നിരക്ക് നെഗറ്റീവില്‍ കുറച്ച് കാലം നിന്നാല്‍ വളര്‍ച്ച എത്രയില്‍ വന്ന് നില്‍ക്കുമെന്ന് കണ്ടറിയേണ്ടി വരും.
ഏപ്രില്‍ 2ന് ജി20 രാജ്യങ്ങള്‍ എന്ത് നിലപാടെടുക്കും എന്നതിനെ ആശ്രയിച്ചിരിക്കും സാമ്പത്തിക മാന്ദ്യത്തിന്റെ തുടര്‍ന്നുള്ള വളര്‍ച്ചയും തളര്‍ച്ചയും.

Thursday, March 19, 2009
ഒടുവില്‍ കോണ്‍ഗ്രസ്സ് പട്ടിക
എല്ലാവരും കാത്തിരുന്ന ആ സുദിനമെത്തി.... കോണ്‍ഗ്രസ്സ് സ്ഥാനര്‍ത്ഥി പട്ടിക പുറത്ത് വിട്ടു. ഇത് തന്നെയായിരിക്കുമോ അവസാനത്തേത്?
ആകെയുള്ള വനിതാ സ്ഥാനാര്‍ത്ഥി ഷാനി കാസര്‍ഗോഡ് മത്സരിക്കുന്നില്ലത്രേ, പ്രതിഷേധം അറീയിച്ചു കഴിഞ്ഞു പോലും. എറണാകുളത്ത് തോമസ്സിനെതിരെ ജാഥ, തിരുവനന്തപുരത്ത് കോണ്‍ഗ്രസ്സ് വിരുതനല്ല സ്വതന്ത്രനാണെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്സ് ചാനലിന്റെ ചെയര്‍മാന്‍ രംഗത്തെത്തി കഴിഞ്ഞു. ഇനി ആരല്ലാം വരാനിരിക്കുന്നു? ഇലക്ഷന് മുന്‍പെങ്കിലും “യഥാര്‍ത്ഥ” സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കഴിയുമായിരിക്കും....
ഇടതിലെ പ്രശ്നങ്ങള്‍ തീര്‍ന്നതിന് ശേഷം കോണ്‍ഗ്രസ്സ് പട്ടിക ഇറക്കിയത് നന്നായി. അപ്പുറവും ഇപ്പുറവും നോക്കി കഴുത്തുളുക്കണ്ടല്ലോ? ഇനിയുള്ള അങ്കം കാണാന്‍ കോണ്‍ഗ്രസ്സ് ക്യാമ്പില്‍ മാത്രം നോക്കിയാല്‍ മതിയല്ലോ.
യുവരക്തങ്ങളെ പുറം തള്ളി രാഹുലിനെ വെറും ഇസ്പേടാക്കി കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ കരുത്ത് കാട്ടി.....

Wednesday, March 18, 2009
പോപ്പും, ഉറയും പിന്നെ മതവും
ദക്ഷിണാഫ്രിക്കയിലേയ്ക്ക് വിമാനം കയറിയ പോപ്പ് തന്റെ കൂടെയുള്ള പത്രപ്രതിനിധികളോട് എയിഡ്സ് നിയന്ത്രിക്കുവാന്‍ ഉറ (കോണ്ടം) ഉപയോഗിക്കുന്നത് കൊണ്ട് മാത്രം പ്രയോജനമില്ല എന്നും, നേരെ മറിച്ച് ഉറ ഉപയോഗിക്കുന്നത് കൊണ്ട് എയിഡ്സ് വര്‍ദ്ധിക്കുകയാണ് ചെയ്യുന്നതെന്നും പറഞ്ഞുവത്രേ!
പോപ്പിന്റെ പ്രസ്താവനയ്ക്കെതിരെ ന്യൂയോര്‍ക്ക് ടൈംസ് മാര്‍ച്ച് 18ന് മുഖപ്രസംഗം എഴുതി. ഉറ ഉപയോഗിക്കുന്നത് എയിഡ്സ് വര്‍ദ്ധിപ്പിക്കുമെന്ന് കാത്തലിക്ക് സഭയുടെ അദ്ധ്യക്ഷന്‍ പറഞ്ഞതിനെ “his statement is grievously wrong” എന്നാണ് എന്‍.വൈ.ടി. മുഖപ്രസംഗത്തില്‍ എഴുതിയിരിക്കുന്നത്. “It seems irresponsible to blame condoms for making the epidemic worse” എന്ന് പറഞ്ഞാണ് പത്രം മുഖപ്രസംഗം അവസാനിപ്പിക്കുന്നത്.
എയിഡ്സ് നിയന്ത്രിക്കുവാന്‍ ഉറ മാത്രമല്ല മാര്‍ഗ്ഗമെന്നത് ശരിയാണ് പക്ഷേ ഉറ ഉപയോഗിക്കുന്നത് കൊണ്ട് എയിഡ്സ് പകരുന്നത് കുറയുകയല്ല മറിച്ച് വര്‍ദ്ധിക്കുകയാണെന്ന് പറയുമ്പോള്‍ ശാസ്ത്ര പഠനങ്ങളെ മുഴുവന്‍ തള്ളി പറയുകയാണ് ചെയ്തിരിക്കുന്നത്. ഉറ ഉപയോഗിക്കുന്നതിലുള്ള മതപരമായ എതിര്‍പ്പ് മനസ്സിലാക്കാം പക്ഷേ ആ എതിര്‍പ്പ് ഇത്രത്തോളമാകുമ്പോള്‍. ശാസ്ത്രത്തെ പണ്ടേ കണ്ണെടുത്താല്‍ കണ്ടുകൂടാത്ത കാത്തലിക്ക് സഭയ്ക്ക് ഈ ആധുനിക കാലഘട്ടത്തിലും ശാസ്ത്രത്തെ അംഗീകരിക്കുവാന്‍ ബുദ്ധിമുട്ടുണ്ട് എന്ന് ഒരിക്കല്‍ കൂടി ഈ സംഭവം തെളിയിക്കുന്നത്.
ഏക ലൈംഗിക പങ്കാളിയെ തെരഞ്ഞെടുക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം എയിഡ്സ് വന്നവര്‍ക്കായി ഉറ ഉപയോഗിക്കുന്നത് രോഗം പകരാതിരിക്കുവാന്‍ സഹായിക്കുമെന്നും പറഞ്ഞ് ലോകമെമ്പാടുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ഇത്രയും നാള്‍ അഹോരാത്രം പ്രവര്‍ത്തിച്ചത് വെറും ഒരു വാക്കില്‍ പാഴാക്കി കളയുന്നു എന്ന് വരുമ്പോള്‍! ഉറ ഉപയോഗിക്കുന്നത് കൊണ്ട് എയിഡ്സിന്റെ വ്യാപനം മന്ദഗതിയിലാക്കി എന്ന് ശാസ്ത്രീയമായ പഠനങ്ങള്‍ തെളിയിച്ചത് കണ്ടില്ലെന്ന് നടിച്ച് സ്വന്തം മത വിശ്വാസത്തിനെതിര് നില്‍ക്കുന്നു എന്ന ഒറ്റ കാരണത്താല്‍ അതിനെ തള്ളി പറയുകയും ചെയ്യുന്നു എന്ന് വരുമ്പോള്‍?

Monday, March 16, 2009
ക്രിസ്ത്യന്‍ സഭയെ, ഫോളോ അപ്പ്
കഴിഞ്ഞ പോസ്റ്റില്‍ ക്രിസ്ത്യന്‍ സഭയെ തകര്‍ക്കുന്നത് സര്‍ക്കാരുകളല്ല എന്ന എന്റെ വാദത്തെ പിന്താങ്ങുവാന്‍ ഇതാ തിങ്കളാഴ്ച തന്നെ അമേരിക്കയില്‍ നിന്ന് ഒരു സര്‍വ്വേ വാര്‍ത്ത. ട്രിനിറ്റി കോളേജില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണിത്.
അമേരിക്കയില്‍ ക്രിസ്ത്യാനിറ്റിയില്‍ വിശ്വസിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുന്നു! 1990കളില്‍ 86.2% വിശ്വാസികള്‍ ഉണ്ടായിരുന്ന സ്ഥലത്ത് ഇപ്പോള്‍ 76% ക്രിസ്ത്യന്‍ വിശ്വാസികള്‍ മാത്രം. ഒന്നിലും താല്പര്യമില്ലാത്തവര്‍ (None, No religion, Humanistic, Ethical Culture, Agnostic, Atheist, Secular) 8.2%ത്തില്‍ നിന്ന് 15% ആയി ഉയര്‍ന്നു.
1990ല്‍ 26.5% ഉണ്ടായിരുന്ന കത്തോലിക്കക്കാര്‍ ഇപ്പോള്‍ 25.1% മാത്രം. മറ്റ് മത വിശ്വാസികള്‍ 3.3% ആയിരുന്നത് 3.9% ആയി. ദൈവമില്ല എന്ന് പറയുന്നവര്‍ 1.6%. കാത്തലിക്കുകാര്‍ 2001ല്‍ 24.5% ആയി താന്നിരുന്നത് 2008ല്‍ 25.1% ആയി വര്‍ദ്ധിച്ചു. ഇത് ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് കുടിയേറിയ കാത്തലിക്കുകളാണ് എന്നാണ് സര്‍വ്വേ വിലയിരുത്തുന്നത്. പല റീജ്യണിലും കാത്തലിക്കരുടെ % ഇടിഞ്ഞപ്പോള്‍ ബേര്‍ഡര്‍ റീജ്യണുകളില്‍ കാത്തലിക്കരുടെ % കൂടിയത് ഇതാണ് കാണിക്കുന്നത്. എന്നാല്‍ എല്ലാ റീജിയണിലും ഒന്നിലും താല്പര്യമില്ല എന്നു പറയുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്!
സര്‍വ്വേയിലെ വാക്കുകള്‍ ശ്രദ്ധിക്കുക “The 2008 findings confirm the conclusions we came to in our earlier studies that Americans are slowly becoming less Christian and that in recent decades the challenge to Christianity in American society does not come from other world religions or new religious movements (NRMs) but rather from a rejection of all organized religions”.
അമേരിക്കന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ കൊണ്ട് ക്രിസ്ത്യാനികളുടെ എണ്ണം കുറഞ്ഞു എന്ന് പറയുവാന്‍ കഴിയില്ല. അപ്പോള്‍ ക്രിസ്ത്യന്‍ സഭയെ തകര്‍ക്കുന്നത് ആരാണ്?
ഇന്ത്യയിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. ഇത് മത പുരോഹിതര്‍ക്കും അറിയാം അതിനാലാണ് ഇന്ന് മതത്തിന്റെ പേരില്‍ വൃത്തികെട്ട നാടകങ്ങള്‍ ഇന്ത്യയില്‍ അരങ്ങേറുന്നത്. സ്വന്തം മതത്തില്‍ നിന്നുള്ള കൊഴിഞ്ഞ് പോക്കിന് തടയിടാന്‍. കേരളത്തിലെ ക്രിസ്ത്യന്‍ സഭാ മേധാവികള്‍ ഇതിന്റെ കുറ്റം സര്‍ക്കാരില്‍ ആരോപിച്ച് സ്വന്തം മാനം രക്ഷിക്കുന്നു.
അമേരിക്കയില്‍ ഭക്തി കുറയുവാനുള്ള ഒരു കാരണം സര്‍വ്വേയില്‍ എടുത്ത് പറയുന്നുണ്ട്. “One sign of the lack of attachment of Americans to religion is that 27% do not expect a religious funeral at their death”. ഒന്നാലോചിച്ചു നോക്കുക കേരളത്തില്‍ വിവാഹത്തിനും, ശവമടക്കിനും പള്ളി കടുമ്പിടുത്തം പിടിച്ചില്ല എങ്കില്‍ സഭയ്ക്ക് എത്ര വിശ്വാസികളെ കിട്ടും? ഈ പേടിയുള്ളത് കൊണ്ടല്ലേ സര്‍ക്കാര്‍ കൊണ്ടു വരുന്ന പല നല്ല നിയമങ്ങള്‍ക്കും എതിര്‍പ്പുമായി സഭ രംഗത്തിറങ്ങുന്നത്.
പഴയ പോലെ പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുവാന്‍ സഭയ്ക്ക് കഴിയും എന്ന് വിശ്വാസികള്‍ക്ക് കാണിച്ച് കൊടുക്കുക. ആര്‍ഭാട ജീവിതം നല്ലതല്ല, പണത്തിനോട് ആര്‍ത്തി പാടില്ല എന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ച് കൊടുക്കുക. പണ്ടുണ്ടായിരുന്നു കേരളത്തിലെ സഭകളില്‍ അത്തരം ആളുകള്‍. ഇന്ന് രാഷ്ട്രീയത്തിലെന്ന പോലെ സഭകളിലും അത്തരക്കാര്‍ക്ക് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നു.

Sunday, March 15, 2009
ക്രിസ്ത്യന്‍ സഭയെ തകര്‍ക്കുന്നത് ആര്?
ലൂര്‍ദ്ദ് ഫെറാന പള്ളിയില്‍ ക്രൈസ്തവ സഭകള്‍ സര്‍ക്കാരിനെതിരെ പ്രാര്‍ത്ഥനാ പ്രതിഷേധം നടത്തി.
ഇടത് സര്‍ക്കാര്‍ നശിക്കും വരെ വിശ്രമമില്ല പോലും (മംഗളം വാര്‍ത്ത)!
എന്തിന് ഈ പൊറോട്ട് നാടകം?
കേരള സര്‍ക്കാര്‍ സഭയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു പോലും!
സഭാ സ്വത്തുക്കള്‍ ട്രസ്റ്റിന്റെ കീഴിലാക്കുവാന്‍ നോക്കുന്നു എന്നതാണ് ഒരു പ്രശ്നം. 16 ജനുവരിയിലിറങ്ങിയ സത്യദീപത്തിലെ കവര്‍ സ്റ്റോറിയില്‍ ഇതിനുള്ള മറുപടിയുണ്ട്. അതില്‍ ഫാ. ജോയ് കള്ളിയത്ത് സി.എം.ഐ. ആരോപിക്കുന്നത് “ഇന്ന് പൌരോഹിത ജീവിതത്തിലേയ്ക്ക് “കണ്‍സ്യൂമറിസം” കടന്ന് കയറിയിട്ടുണ്ടെന്നും പണത്തിന്റെ സ്വാധീനവും, ആര്‍ഭാട ജീവിതവും പുരോഹിതരെ ബാധിച്ചു തുടങ്ങിയെന്നും ഇത് പതിയെ ആത്മീയ വൃത്തിയെ ഇല്ലാതാക്കും” എന്നാണ്.
മറ്റൊരു പ്രശ്നം കന്യാസ്ത്രീകള്‍ക്ക് നിയന്ത്രണം കൊണ്ട് വരുന്നതിനെ പറ്റിയാണ്. ഇതിന് മംഗളം ദിനപത്രത്തില്‍ വന്നിട്ടുള്ള ഈ അഭിമുഖം മതിയാകുമല്ലോ. അതേ പഴയ സിസ്റ്റര്‍ ജെസ്മി തന്നെ. ഓ തലയ്ക്ക് സുഖമില്ലാത്ത സ്ത്രീയാണല്ലോ എങ്കില്‍ പിന്നെ സത്യദീപത്തിലെ കവര്‍ സ്റ്റോറിയില്‍ തന്നെ ഫാ. ജോയ് താന്‍ നടത്തിയ “കന്യാസ്ത്രീ മഠത്തിലെ സമൂഹ ജീവിതം” എന്ന ഗവേഷണത്തെ പറ്റി പറയുന്നുണ്ട്.
പിന്നെ ഈയിടയ്ക്ക് ഇറങ്ങിയ വിവാദ സി.ഡി.യെ പറ്റി. പിടിച്ചത് പുലിവാലിലാണെന്ന് തിരിച്ചറിഞ്ഞിട്ടും ഇപ്പോഴും ആ വാലിന്റെ പിടി വിടാത്തത് തിരിഞ്ഞ് കടിക്കുമെന്നുള്ളത് കൊണ്ടാണല്ലോ! വിശ്വാസികള്‍ ഇടയലേഖനങ്ങള്‍ മാത്രമേ വായിക്കുന്നുള്ളൂ എന്ന ഓവര്‍ കോണ്‍ഫിഡന്‍സ് സമ്മതിക്കേണ്ടത് തന്നെ.
ഉന്നത വിദ്യാഭ്യാസ നിയമങ്ങളാണ് മറ്റൊന്ന്. അതില്‍ ഇത്ര ഭയമെന്തെന്ന് ഫാ. ജോയും, ഡോ. ജെസ്മിയും വിശദമായി പറഞ്ഞ് തരുന്നു.
കുടുംബാസൂത്രണം, ദയാവദം തുടങ്ങിയവയാണ് മറ്റ് ആരോപണങ്ങള്‍. പ്രകൃതിക്ക് വിരുദ്ധമായി വിവാഹം കഴിക്കാത്ത പുരോഹിതരാണ് കുടുംബാസൂത്രണത്തിനെതിരെ പറയുന്നത്! എന്തിനും ഏതിനും അമേരിക്കയെ ഉദാഹരിക്കുന്നവര്‍ എന്തേ ഒബാമ സര്‍ക്കാര്‍ ഇപ്പോള്‍ ഈ വിഷയങ്ങളില്‍ നടപ്പിലാക്കുന്ന നടപടികള്‍ കണ്ടില്ലെന്ന് നടിക്കുന്നത്?
വികൃതമായി കൊണ്ടിരിക്കുന്ന മുഖത്തിന് കണ്ണാടിയെയോ, മറ്റുള്ളവരെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. വൈകൃതം മാറ്റിയെടുക്കുവാനുള്ള വഴികളാണ് ആരായേണ്ടത്. അല്ലെങ്കില്‍ യൂറോപ്പിലും അമേരിക്കയിലും സംഭവിക്കുന്നത് പോലെ വിശ്വാസികളെ കിട്ടാതെ വലയേണ്ടി വരും. അവിടെയൊക്കെ സര്‍ക്കാരുകള്‍ ക്രിസ്ത്യന്‍ സഭയ്ക്കെതിരെ നിയമം കൊണ്ടു വന്നിട്ടല്ലേ പള്ളികളില്‍ വിശ്വാസികളെ കിട്ടാതെ, പള്ളികള്‍ നടത്തി കൊണ്ട് പോകുവാന്‍ പണമില്ലാതെ ക്രിസ്ത്യന്‍ സഭകള്‍ വലയുന്നത്.
കേരളത്തില്‍ സഭയെ തകര്‍ക്കുന്നത് ആര് എന്ന് സ്വയം വിലയിരുത്തുന്നത് ഒരു പക്ഷേ വിശ്വാസികളുടെ കൊഴിഞ്ഞ് പോക്ക് തടയുവാന്‍ മത പുരോഹിതര്‍ക്ക് സാധിക്കും.
“ആമേന്‍”

Saturday, March 14, 2009
വഴിതിരിവ്‍, ലോക സാമ്പത്തിക മാന്ദ്യം 2009 10
ഒബാമ ഭരണത്തില്‍ കയറിയ ഉടനെ തന്നെ ചൈന തങ്ങളുടെ യുവാന്‍ കറന്‍സി “മാനിപ്പുലേറ്റ്” ചെയ്യുന്നു എന്നും, ചൈനയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടി വരുമെന്നും പറയുകയുണ്ടായി. എന്നാല്‍ ഈ കഴിഞ്ഞ വെള്ളിയാഴ്ച ചൈനയുടെ പുതിയ പ്രസ്താവന കേട്ട് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഒന്ന് കിടിങ്ങിയിരിക്കുന്നു. ചൈന പറയുന്നത് അമേരിക്ക ഡോളറിനെ അണ്ടര്‍വാല്യു ചെയ്യുന്നു എന്നും ഇത് തങ്ങളുടെ കയ്യിലിരിക്കുന്ന അമേരിക്കന്‍ സര്‍ക്കാര്‍ ബോണ്ടുകളെ ബാധിക്കുമെന്നും. അതിനാല്‍ ഈ ബോണ്ടുകള്‍ തങ്ങള്‍ക്ക് ബാധ്യതയാകുമെന്നും പറഞ്ഞിരിക്കുന്നു. ഏകദേശം $1 ട്രില്ല്യണ്‍ മൂല്യമുള്ള ഇത്തരം ബോണ്ടുകള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് ചൈന പറയുന്നു!
ഈ ബോണ്ടുകള്‍ ചൈന അമേരിക്കയ്ക്ക് തിരിച്ച് നല്‍കിയാല്‍? കടക്കെണിയില്‍ നില്‍ക്കുന്ന അമേരിക്കന്‍ സര്‍ക്കാരിന് പിന്നെ പിടിച്ച് നില്‍ക്കുവാന്‍ കഴിയില്ല. $1 ട്രില്യണ്‍ കൂടി ഉണ്ടാക്കേണ്ട ഗതികേടിലാക്കും അവര്‍. ഇത് ഡോളറീന്റെ വില ഇടിക്കുമെന്ന് മാത്രമല്ല ലോക സാമ്പത്തിക വ്യവസ്ഥിതിയെ തകര്‍ത്ത് തരിപ്പണമാക്കുകയും ചെയ്യും. ഇത് ചൈനയ്ക്കും അറിയാം. അതിനാല്‍ തന്നെ അവര്‍ അതിന് മുതിരില്ല. ഇപ്പോഴത്തെ പ്രസ്താവന അമേരിക്കയെ വരുതിയിലാക്കുവാനുള്ള ചൈനയുടെ ഒരു അടവ് മാത്രമാണ്. എന്നാല്‍ വരും നാളുകളില്‍ തങ്ങള്‍ പറയുന്നത് പോലെ അമേരിക്കയ്ക്ക് ചെയ്യേണ്ടി വരുമെന്ന സൂചന ഇതില്‍ തെളിഞ്ഞ് കാണാം!!
ഈ ഒരു ചതി കുഴി പണ്ടേ അമേരിക്ക കണ്ടിട്ടുണ്ട്. അവര്‍ എന്ത് പ്രതിരോധമാണ് ഉപയോഗിക്കുന്നത് എന്ന് വരും നാളുകളില്‍ കാണാം.
തങ്ങള്‍ ചെയ്യുന്നത് പോലെയുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ യൂറോപ്പ്യന്‍ രാജ്യങ്ങള്‍ ചെയ്യുന്നില്ല എന്ന് അമേരിക്ക തുറന്നടിച്ചിരിക്കുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് ജര്‍മ്മനി ഉള്‍പ്പെടെയുള്ള യൂറോ രാജ്യങ്ങള്‍ വ്യക്തമാക്കി. ഈ വാഗ് യുദ്ധങ്ങളെല്ലാം തന്നെ ഏപ്രിലില്‍ ചേരുന്ന ജി20 രാജ്യങ്ങളുടെ സമ്മേളനത്തിന് മുന്‍പായുള്ളവയാണ്. ജി20 രാജ്യങ്ങളുടെ സമ്മേളനത്തില്‍ പുതിയ അച്ചു തണ്ട് രൂപം കൊള്ളുമെന്ന് ജര്‍മ്മനിയും, ഫ്രാന്‍സും മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പറഞ്ഞ് കഴിഞ്ഞിട്ടുണ്ട്. ചൈനയുടെ പുതിയ പ്രസ്താവനയും കൂടി കൂട്ടി വായിക്കുമ്പോള്‍ പുതിയ സംഭവ വികാസങ്ങള്‍ക്ക് ഏപ്രില്‍ സാക്ഷ്യം വഹിക്കും എന്ന് കരുതാം. അമേരിക്ക ഇതിനെ എങ്ങിനെ പ്രതിരോധിക്കുമെന്നും കാണാം.
പതിവ് പോലെ കമ്പനികള്‍ രക്ഷപ്പെടുവാന്‍ ആളുകളെ പിരിച്ച് വിട്ട് കൊണ്ടേയിരിക്കുന്നു. അമേരിക്കയില്‍ തൊഴിലില്ലായ്മ വേതനത്തിന് പുതിയതായി അപേക്ഷിക്കുന്നവരുടെ എണ്ണം കൂടി. സെയിത്സ് വീണ്ടും താഴെയ്ക്ക്. വമ്പന്‍ കടകളെല്ലാം വില കുറച്ച് സാധനങ്ങള്‍ വില്‍ക്കുകയാണ്. എന്നിട്ടും അമേരിക്കന്‍ ജനത വിപണിയില്‍ നിന്ന് വിട്ട് നില്‍ക്കുന്നു!
അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറുവാന്‍ രാജ്യത്തുടനീളമുള്ള പല സ്കൂളുകളും പ്രവര്‍ത്തന സമയം ആഴ്ചയില്‍ 4 ദിവസമാക്കിയിരിക്കുന്നു. കമ്പനികളും, ഓഫീസുകളും ഈ രീതിയിലേയ്ക്ക് മാറ്റുവാന്‍ അലോചിക്കുന്നു. അമേരിക്കയിലെ സര്‍ക്കാര്‍ തപാല്‍ സര്‍വീസ് ഒരു ദിവസം കൂടി ഒഴിവ് കൊടുക്കുവാന്‍ തീരുമാനിച്ചു കഴിഞ്ഞു.
ഇന്ത്യയില്‍ ജനുവരിയിലെ വ്യവസായിക ഉല്‍പ്പാദന ഇന്‍ഡെക്സ് പുറത്ത് വിട്ടു. സാമ്പത്തിക മാന്ദ്യം ഇന്തയെ നിസ്സാരമായേ ബാധിച്ചിട്ടുള്ളൂ എന്നാണ് ഇപ്പോഴും ഗവണ്മെന്റ് പറയുന്നത്. എന്നാല്‍ കണക്കുകള്‍ അങ്ങിനെയല്ല സൂചിപ്പിക്കുന്നത്. ജനുവരിയിലെ കണക്കനുസരിച്ച് 2007-2008ല്‍ 2.9% ഉണ്ടായിരുന്ന മൈനിങ്ങ് മേഖല 2008-2009ല്‍ നെഗറ്റീവ് 0.4% (-0.4%) ആയി നിലമ്പതിച്ചിരിക്കുന്നു. മാനുഫാക്റ്ററിങ്ങ് 6.7%ത്തില്‍ നിന്ന് നെഗറ്റീവ് 0.8% (-0.8%) ത്തിലേയ്ക്ക് കൂപ്പ് കുത്തി. ഇലക്ട്രിസിറ്റി മേഖല 3.7%ത്തില്‍ നിന്ന് തകര്‍ന്ന് 1.8%ത്തില്‍ എത്തി നില്‍ക്കുന്നു. ജനറല്‍ ഇന്‍ഡെക്സ് 6.2%ത്തില്‍ നിന്ന് നെഗറ്റീവ് 0.5% (-0.5%)ത്തിലേയ്ക്ക് പതിച്ചിരിക്കുന്നു! ഏപ്രില്‍-ജനുവരി മാസങ്ങളിലെ ഇന്‍ഡെക്സ് നോക്കിയാല്‍ 2007-2008ല്‍ 8.7% ഉണ്ടായിരുന്ന ജനറല്‍ ഇന്‍ഡെക്സ് 3.0% ആയി കുത്തനെ കുറഞ്ഞിരിക്കുന്നു. ഇന്‍ഡസ്ട്രി ഇന്‍ഡെക്സ് 9.3%ത്തില്‍ നിന്ന് 3.0%ത്തിലേയ്ക്കും, മൈനിങ്ങ് 4.9%ത്തില്‍ നിന്ന് 2.7%ത്തിലേയ്ക്കും ഇലക്ട്രിസിറ്റി മേഖല 6.3%ത്തില്‍ നിന്ന് 2.6%ത്തിലേയ്ക്കും വീണിരിക്കുന്നു.
ലോക സാമ്പത്തിക രംഗത്തിന്റെ 80%ത്തെ പ്രതിനിധീകരികുന്ന ജി20 രാജ്യങ്ങളുടെ തലവന്മാരുടെ സമ്മേളനത്തിന് മുന്നോടിയായി മാര്‍ച്ച് 14ന് ജി20 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെ സമ്മേളനം നടന്ന് കൊണ്ടിരിക്കുന്നു. ഏപ്രില്‍ 2ന് ലണ്ടനില്‍ കൂടുന്ന ജി20 തലവന്മാരുടെ സമ്മേളനത്തില്‍ പുതിയ തന്ത്രങ്ങള്‍ ഉരുതിരിയുമെന്ന് പ്രതീക്ഷിക്കാം. ചൈന തങ്ങളുടെ കയ്യിലിരിക്കുന്ന അമേരിക്കന്‍ സര്‍ക്കാരിന്റെ ബോണ്ടുകള്‍ കൊണ്ട് എന്തെല്ലാം വിലപേശലുകള്‍ നടത്തുമെന്നും വരും നാളുകളില്‍ കാണാം.

Thursday, March 12, 2009
ഒടുവില്‍ മൂന്നാം മുന്നണി
അങ്ങിനെ കാത്തിരുന്ന ആ സുദിനം വന്നു. ഇന്ത്യയില്‍ മൂന്നാം മുന്നണി രൂപം കൊണ്ടു.
ബംഗളുരുവിലെ ഡൊബസ്സ്പേട്ടില്‍ മുന്നാം മുന്നണി രൂപം കൊണ്ടു. ജനത ദള്‍ (എസ്സ്), സി.പി.എം., സി.പി.ഐ., ബി.എസ്.പി., ടി.ഡി.പി., ഫോര്‍വേര്‍ഡ് ബ്ലോക്ക്, എ.ഐ.ഡി.എം.കെ., ടി.ആര്‍.എസ്സ്., ആര്‍.എസ്.പി., ഹരിയാന ജനഹിത് കോണ്‍ഗ്രസ്സ് എന്നിവരാണ് ഇപ്പോള്‍ മൂന്നാം മുന്നണിയിലുള്ളത്. നവീണ്‍ പട്നായിക്കിന്റെ ബി.ജെ.ഡി. ഇവരോടൊപ്പം കൂടുമെന്ന് കരുതുന്നു.
യു.പി.എ. നിലവിലില്ല എന്ന് കോണ്‍ഗ്രസ്സ് വ്യക്തമാക്കുകയും, എന്‍.ഡി.എ.യിലെ പലരും കൊഴിഞ്ഞു പോകുകയും ചെയ്യുന്ന അവസരത്തില്‍ കോണ്‍ഗ്രസ്സ്, ബി.ജെ.പി. എന്നിവര്‍ക്ക് ബദലായി പുതിയ ഒരു ദേശീയ സഖ്യത്തിന്റെ പ്രസക്തി ഇവരിലൂടെ ഉരുതിരിയുമോ? കണ്ടറിയേണ്ടിയിരിക്കുന്നു.

Wednesday, March 11, 2009
സിപിഎമ്മിന്റെ ഒരു ധൈര്യം
ഇടതില്‍ അടി നടക്കുന്നത് കണ്ട് മാധ്യമങ്ങള്‍ സന്തോഷത്താല്‍ ആറാടുന്ന സമയത്ത് അവരെ ഞെട്ടിച്ച് കൊണ്ട് സിപീഎം തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ വെളിപ്പെടുത്തി. വി.എസ്സ്.-പിണറായി യുദ്ധം പ്രതീക്ഷിച്ചിരുന്ന മാധ്യമങ്ങള്‍ നിരാശയുടെ കയത്തില്‍. ഇനിയുള്ള ഏക ആശ്വാസം ഇടതിന്റെ വരും ദിവസങ്ങളിലെ പ്രകടനവും പിന്നെ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥി പട്ടികയുമാണ്.
ഏഴ് പുതുമുഖങ്ങള്‍ക്ക് അവസരം ലഭിച്ചു നല്ലത്. എന്നാല്‍ 30% സ്ത്രീ സംവരണം നടന്നില്ല എന്നത് ലജ്ജാകരമായി. 14 പേരില്‍ വെറൂം 2 വനിതകള്‍!
കോഴിക്കോട് വിജയ സാധ്യതയുടെ പേരിലാണ് സിപീഎം ചോദിച്ച് വാങ്ങുന്നത്. ജയിക്കുമെങ്കില്‍ നല്ലത് തന്നെ. പക്ഷേ അങ്ങിനെയെങ്കില്‍ എന്തിന് സിന്ധു ജോയിയെ എറണാകുളത്ത് നിര്‍ത്തിയിരിക്കുന്നു? എറണാകുളം ക്രിസ്ത്യന്‍ സഭയുടെ, പ്രത്യേകിച്ച് ലാറ്റിന്‍ കത്തോലിക്കരുടെ ശക്തി കേന്ദ്രമാണ്. അച്ചന്മാരും, കന്യാസ്ത്രീകളും കൂടുതലുള്ള ഇവിടെ കഴിഞ്ഞ രണ്ട് തവണയും വിജയിച്ചത് ഇടത് സ്വതന്ത്രന്‍, ടിവി ചിഹ്നം, ആയത് കൊണ്ട് മാത്രമാണ്. എറണാകുളത്തെ ക്രിസ്ത്യാനികള്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ കുത്തുമോ? അതും കത്തോലിക്ക സഭ സിപീഎമ്മിനെതിര് നില്‍ക്കുന്ന ഈ സമയത്ത്? എന്തായാലും സിപീഎമ്മിന്റെ ധൈര്യത്തെ സമ്മതിക്കാതെ വയ്യ.
യുവ സ്ഥാനാര്‍ത്ഥികള്‍ ഭൂരിപക്ഷമുള്ളത് ഏറെ പ്രതീക്ഷ നല്‍കുന്നു. ഇത്തരം നിലപാട് മറ്റ് പാര്‍ട്ടികളും കാണിക്കുമോ എന്ന് കണ്ടറീയേണ്ടിയിരിക്കുന്നു.
പുത്തന്‍ ആശയങ്ങളുമായി വരുന്ന യുവതലമുറ ഭരിക്കുന്ന ഒരു ഇന്ത്യ എന്ന് ഉണ്ടാകുമോ ആവോ?

Tuesday, March 10, 2009
തര്‍ജ്ജനിക്കാരുടെ സങ്കടം
“പടിയിറക്കപ്പെടുന്ന മലയാളം” എന്ന ഒരു ലേഖനം തര്‍ജ്ജനി പ്രവര്‍ത്തകര്‍ എഴുതിയിരിക്കുന്നു.
മലയാളം ബ്ലോഗുകള്‍ക്ക് ലിങ്ക് കൊടുക്കുന്ന ഒരു വെബ്സൈറ്റ് എന്ന നിലയിലെങ്കിലും നിങ്ങള്‍ കുറച്ച് ഉത്തരവാദിത്തം കാണിക്കണമെന്ന് അപേക്ഷ.
മലയാളത്തിന്റെ പടിയിറക്കില്‍ തുടങ്ങുന്ന ലേഖനം പക്ഷേ ചെന്ന് നില്‍ക്കുന്നത് മറ്റൊരു ദിശയിലാണ് എന്നത് ദു:ഖകരം തന്നെ.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴില്‍ നടന്നത് നിങ്ങള്‍ പറഞ്ഞത് പോലെ വെറുമൊരു “മാര്‍ഗ്ഗനിര്‍ദ്ദേശകരേഖ അടിസ്ഥാനമാക്കി ചര്‍ച്ച നടത്തുകയും പ്രതികരണങ്ങള്‍ സ്വരൂപിക്കുകയും ചെയ്യുക എന്നതായിരിക്കണം ഇപ്പോഴത്തെ ശില്പശാലകളുടെ ഉത്തരവാദിത്തം” അല്ല മറിച്ച് യു.ജി.സി. 2008ല്‍ ഇറക്കിയ D.O.No.F.1-2/2008 (XI Plan) January 31, 2008 അനുസരിച്ച് “I hope that you will initiate the process of implementing these reforms on a priority basis and the UGC is committed to extend all the necessary support and assistance to you in this endeavour. You will agree that these reforms are long over due and can not afford further delay.” തന്നെയായിരിക്കണം.
2008 ജനുവരിയില്‍ പുറപ്പെടുവിച്ച “അന്ത്യശാസനം” കേരളം ഒരു കൊല്ലമായിട്ട് നടപ്പിലാക്കിയിട്ടില്ല!!!!!
യു.ജി.സി. പണ്ട് തൊട്ടേ സെമസ്റ്റര്‍ സിസ്റ്റം നടപ്പിലാക്കുവാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. 2000ത്തിലെ ബിര്‍ള-അംബാനി റിപ്പോര്‍ട്ടില്‍ തുടങ്ങിയ പരിഷ്കാരമാണിത്. ഈ അടുത്ത സമയത്ത് പതിനൊന്നാം പദ്ധതിയുടെ ഭാഗമായി യു.ജി.സി. സെമസ്റ്റര്‍ സിസ്റ്റത്തിനെ ഡിഗ്രി-പി.ജി. തലത്തില്‍ നടപ്പാക്കുവാന്‍ ശക്തമായി ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഇന്ന് കേരളത്തിലും കാണുന്നത്. യു.ജി.സി. ഫണ്ട് കിട്ടണമെങ്കില്‍ ഇത് നടപ്പാക്കിയേ മതിയാകൂ എന്ന അവസ്ഥ വന്നിരിക്കുന്നു.
2008 ജനുവരി 31ന് യു.ജി.സി. പുറത്തിറക്കിയത് ഇവിടെ വായിക്കാം http://www.ugc.ac.in/11plan/english11/central11plan.pdf
പുതിയ രീതിയില്‍ പരീക്ഷാ നടത്തിപ്പ് എങ്ങിനെയായിരിക്കണമെന്ന യു.ജി.സി. സൈറ്റില്‍ ഉണ്ട് http://www.ugc.ac.in/new_initiatives/academic.pdf
പിന്നെ ഇന്റേണല്‍ വാലുവേഷനില്‍ തരികിട നടക്കും. അനുഭവമുള്ളത് കൊണ്ട് പറയുകയാണ്. ജയിച്ചവരെ തോല്‍പ്പിക്കുവാന്‍ മാത്രമല്ല ഇഷ്ടമില്ലാത്തവര്‍ക്ക് റാങ്ക് കൊടുക്കാതിരിക്കുവാനും അദ്ധ്യാപകര്‍ക്ക് കഴിയും. യൂണിവേഴ്സിറ്റികളില്‍ ഇതാകാമെങ്കില്‍ പ്രൈവറ്റ് കോളേജുകളുടെ കാര്യം പറയേണ്ടതുണ്ടോ? എന്നാല്‍ ചില അദ്ധ്യാപകരുടെ/മാനേജ്മെന്റുകളുടെ തോന്ന്യവാസത്തില്‍ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് പോകുന്നത് എങ്ങിനെ തടയാം എന്നാണ് നാം അന്വേഷിക്കേണ്ടത്. വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരെ അസ്സെസ്സ് ചെയ്യണമെന്ന യു.ജി.സി. നിയമം ഒരു പരിധി വരെ ഇത്തരം ഹീന കൃത്യങ്ങള്‍ക്ക് തടയാകും. പക്ഷേ അവിടെയും പ്രശ്നമുണ്ട് സമര്‍ത്ഥനായ ഒരു അദ്ധ്യാപകനെ കരിവാരി തേക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയും, വിദ്യാര്‍ത്ഥികള്‍ വഴി മറ്റുള്ളവര്‍ക്ക് കഴിയും എന്നത് തന്നെ.
സംഘടനയ്ക്ക് ആളെ കിട്ടില്ല എന്ന അമ്പരപ്പാണ് പല രാഷ്ട്രീയ സംഘടനകളും ഇതിനെ എതിര്‍ക്കുന്നത്. പണ്ട് എതിര്‍ത്തത് കൊണ്ട് ഭരണത്തിലിരിക്കുമ്പോള്‍ അത് നടപ്പിലാക്കാതെ മാറിനിന്നാല്‍ യൂണിവേഴ്സിറ്റികള്‍ നടത്തുവാനുള്ള കാശ് എവിടെ നിന്ന് കിട്ടും?
പിന്നെ യു.ജി.സി.യുടെ നാക്ക് അക്രഡിക്കേഷന്‍ എങ്ങിനെ നേടിയെടുക്കാമെന്ന് നാം പത്രങ്ങളിലൂടെ കണ്ടതാണ്. എന്നിട്ടും നാം അതിന് നിന്ന് കൊടുക്കുന്നു? കാരണം അതില്ലെങ്കില്‍ യു.ജി.സി. കാശ് തരില്ല എന്നത് കൊണ്ട് തന്നെ. ഇതേ കാരണം കൊണ്ട് തന്നെയല്ലേ ഇപ്പോള്‍ ഡിഗ്രി-പി.ജി. ലെവലില്‍ സെമസ്റ്റര്‍ സിസ്റ്റത്തിന് കുമ്പിടേണ്ടി വരുന്നതും.
പിന്നെ വിദ്യാര്‍ത്ഥികള്‍ വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നതിനെ കുറിച്ച്. സയന്‍സ് മാത്രം പഠിക്കുക, ആര്‍ട്ട്സ് മാത്രം പഠിക്കുക എന്ന പഴഞ്ചന്‍ ആശയങ്ങളുടെ കാലം തീര്‍ന്നു. ഹിസ്റ്ററി ഓഫ് സയന്‍സ്, ഹിസ്റ്ററി ഓഫ് മെഡിസിന്‍ എന്നൊക്കെയാണ് ഇന്നുള്ള വിഷയങ്ങള്‍. ഇന്ത്യയിലെ സര്‍വകലാശാലകളില്‍ ഇപ്പോഴേ ആര്‍ട്ട്സ്കാര്‍ക്ക് സയന്‍സും, സയന്‍സ്കാര്‍ക്ക് ആര്‍ട്ട്സ് വിഷയങ്ങളും എടുത്ത് പഠിക്കാവുന്ന രീതിയുണ്ട്, കേരളത്തിലെ സര്‍വകലാശാലാ ക്യാമ്പസുകളിലും ഉണ്ട്. പിന്നെ എന്ത് കൊണ്ട് മറ്റ് കോളേജുകളിലെ കുട്ടികള്‍ക്കും ആയിക്കൂടാ? അവരെന്താ രണ്ടാം കിടക്കാരായി മാറി നില്‍ക്കണമോ?
കേരളത്തില്‍ ഉന്നത വിദ്യാഭ്യാസം ഇന്നും മുരടിച്ച് നില്‍ക്കുന്നതിന് കാരണമെന്താണ്? അമേരിക്കയില്‍ ഒരു കൊല്ലത്തില്‍ വെറൂം 6 മാസമേ പഠനം നടക്കുന്നുള്ളൂ എന്നിട്ടും അവിടെയുള്ളവര്‍ക്ക് യാതൊരു കുഴപ്പവുമില്ല. 10 മാസവും പഠിച്ച് നടക്കുന്ന ഇന്ത്യ/കേരള വിദ്യാര്‍ത്ഥികളേക്കാള്‍ അഡ്വാന്‍സ് ക്നോളേജ് അവര്‍ നേടിയെടുക്കുന്നു എന്നുണ്ടെങ്കില്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിലെ തകര്‍ച്ചയല്ലേ കാണിക്കുന്നത്. കഴിഞ്ഞ കൊല്ലം നടന്ന സംഭവങ്ങള്‍ വരെ അവര്‍ക്ക് പഠന വിഷയമാകുന്നു. എന്നാല്‍ ഇന്ത്യയിലോ ഇന്നും പഴയ കുറേ റിട്ടയേര്‍ഡ് അദ്ധ്യാപകര്‍ എഴുതിയ പതിറ്റാണ്ടുകള്‍ പഴക്കമുള്ള പുസ്തകങ്ങളിലെ അറിവേ നമുക്കുള്ളൂ. അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളായിരുന്നപ്പോള്‍ പഠിച്ച നേട്ടുകള്‍ ഇന്ന് അവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞ് കൊടുത്ത് പഠിപ്പിക്കുന്നു. ഈ അറുപഴഞ്ചന്‍ രീതിയാണ് മാറേണ്ടത്. ആധുനിക സാങ്കേതിക വിദ്യകളിലൂടേ പുതു തലമുറ അറീവിന്റെ ഉയരങ്ങള്‍ കീഴടക്കട്ടേ. അതിനുള്ള മാര്‍ഗ്ഗങ്ങളാണ് നിര്‍ദ്ദേശിക്കപ്പെടണ്ടത്.

Friday, March 6, 2009
പൊട്ടിതെറികള്‍, ലോക സാമ്പത്തിക മാന്ദ്യം 2009 9
കഴിഞ്ഞ 3 ആഴ്ചയായി ലോക സാമ്പത്തിക രംഗം തകര്‍ച്ചയുടെ ആഴങ്ങളിലേയ്ക്ക് പതിച്ച് കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്!
അമേരിക്കയില്‍ വെള്ളിയാഴ്ച ഫെബ്രുവരി മാസത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടവരുടെ കണക്ക് പുറത്ത് വിട്ടു. ജനുവരിയിലെ 7.6%ത്തില്‍ നിന്ന് ഫെബ്രുവരിയില്‍ 0.2% വര്‍ദ്ധനവ് ആയിരുന്നു വിദഗ്ദ്ധര്‍ പ്രവചിരുന്നത്. എന്നാള്‍ എല്ലാവരെയും അമ്പരിപ്പിച്ച് കൊണ്ട് തൊഴിലില്ലാത്തവരുടെ ശതമാനം 8.1ല്‍ എത്തി നില്‍ക്കുന്നു. ഫെബ്രുവരി മാസത്തില്‍ മാത്രം 0.5% അഥവാ 6,51,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. പ്രൊഫഷണല്‍, ബിസിനസ്സ്, കണ്‍സ്ട്രക്ഷന്‍, മാനുഫാക്റ്ററിങ്ങ് മേഖലകളില്‍ നിന്നാണ് കൊഴിഞ്ഞ് പോക്ക് കൂടുതലായും അനുഭവപ്പെട്ടത്. കഴിഞ്ഞ ഒരു കൊല്ലം കൊണ്ട് 3.3% വര്‍ദ്ധനവ് അഥവാ 5 മില്ല്യണ്‍ ആളുകള്‍ തൊഴില്‍രഹിതരായി. 4 മാസത്തിനുള്ളില്‍ ജോലി പോയവര്‍ വെറും 2.6 മില്ല്യണ്‍!! എന്നാല്‍ ആരോഗ്യമേഖലയില്‍ പതിവ് പോലെ ഫെബ്രുവരിയിലും ആളുകള്‍ക്ക് ജോലി ലഭിച്ചു (27,000 പേര്‍ക്ക് ).
ഒരു കൊല്ലം കൊണ്ട് 3.9% ഏഷ്യന്‍ വംശജര്‍ക്ക് തൊഴിലില്ലാതായി. ഇപ്പോള്‍ 6.9% ഏഷ്യന്‍ വംശജര്‍ തൊഴിലില്ലാതെ അമേരിക്കയില്‍ നില്‍ക്കുന്നു. 8.2% വെള്ളക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടപ്പോള്‍ 13.8% കറുത്ത വര്‍ഗ്ഗക്കാരാണ് തൊഴിലില്ലാതെയായത്. ഹിസ്പാനിക്കുകളുടെ തൊഴിലില്ലായ്മ നിരക്ക് 25.5% ആയി.
ഗവണ്മെന്റുകള്‍ ഏറ്റവുമതികം ഭയപ്പെടുന്ന തൊഴില്‍രഹിതരുടെ പൊട്ടിതെറികള്‍ ലോകത്തിന്റെ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയിരുന്നു.
അമേരിക്കയിലാണ് തൊഴില്‍ നഷ്ടപ്പെട്ടതിനെതിരെ ഒരു നിര്‍മ്മാണ കമ്പനി തൊഴിലാളികള്‍ പിടിച്ചടക്കി കൊണ്ടാണ് ആദ്യമായി സമരവുമായി ആളുകള്‍ രംഗത്ത് വന്നത്. എന്നാല്‍ അതിനെ സമാധാനപരമായ പ്രതിഷേധമായാണ് ലോകം അറിഞ്ഞത്. അന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തുണ്ടായിരുന്ന ഒബാമയും ആ തൊഴിലാളികളെ പിന്തുണച്ചിരുന്നു. ഫെബ്രുവരി 10ന് കാലിഫോര്‍ണിയയില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ സമരം ചെയ്തത് എത്ര പേര്‍ അറിഞ്ഞു?
ബ്രിട്ടനില്‍ വിദേശിയരെ ഒഴിവാക്കണം എന്ന് പറഞ്ഞ് ബ്രിട്ടീഷുകാര്‍ സമരങ്ങള്‍ നടത്തി വരുന്നു. ഇതിനിടയില്‍ പ്രൊട്ടക്ഷനിസത്തിനെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ രൂക്ഷ വിമര്‍ശനം നടത്തിയതും ഈ ആഴ്ചയായിരുന്നു എന്നതും രസകരം തന്നെ.
യൂറോപ്പിലും, റഷ്യയിലും, ചൈനയിലും തൊഴിലില്ലായ്മ പ്രശനങ്ങള്‍ സൃഷ്ടിക്കുന്നു എന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ റഷ്യയില്‍ ഒരു എക്കണോമിസ്റ്റ് അമേരിക്കയുടെ പതനം 2010ല്‍ ഉണ്ടാകുമെന്ന് വിളിച്ച് പറഞ്ഞു. 2011ല്‍ അമേരിക്ക 6 കഷണങ്ങളാകുമെന്നും പറയുവാന്‍ വരെ പുള്ളി ധൈര്യം കാണിച്ചു എന്നത് ശ്രദ്ധേയമാണ്.
ഇന്ത്യയില്‍ 3 ആമത്തെ ആഴ്ചയും സ്റ്റോക്ക് തകരുന്ന കാഴ്ചയാണ് കണ്ടത്. ഈ ആഴ്ചമാത്രം 6% തകര്‍ച്ചയാണ് സ്റ്റോക്ക് നേരിട്ടത്! ഇതിനിടയില്‍ രൂപയുടെ മൂല്യം ഇടിഞ്ഞ് ഒരു ഡോളറിന് 52 രൂപ വരെ എത്തിയിരുന്നു.
മാന്ദ്യം ഇന്ത്യയെ ബാധിച്ചിട്ടില്ല എന്ന് ഇപ്പോഴും ഉരുവിടുന്ന പഴയ ധനകാര്യ മന്ത്രി ചിദംബരവും, മന്മോഹനും ഇതിനിടയില്‍ സാമ്പത്തിക ഉത്തേജനം എന്ന പേരില്‍ “സാമ്പത്തിക ബുദ്ധിമുട്ട്” അനുഭവിക്കുന്ന “ചില” കമ്പനികള്‍ക്ക് മില്ല്യണ്‍ കണക്കിന് പണമാണ് നല്‍കിയത്.
ഇതിനിടയില്‍ ഈ ആഴ്ച ഇന്ത്യന്‍ രാഷ്ട്രപിതാവ് ഗാന്ധി ഉപയോഗിച്ചത് എന്ന് അവകാശപ്പെടുന്ന ചില വസ്തുക്കളുടെ ലേലം അമേരിക്കയില്‍ നടക്കുന്നു എന്ന് വെളിപ്പെടുത്തിയപ്പോള്‍ എന്ത് വില കൊടുത്തും അത് ഇന്ത്യ വാങ്ങുമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍. സര്‍ക്കാരിന് ഇത് വെറുതെ നല്‍കാമെന്നും എന്നാല്‍ അതിന് പകരം ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്ക് ജിഡിപിയുടെ 1% മാറ്റി വെയ്ക്കുവാന്‍ തയ്യാറാകണമെന്ന് ഈ വസ്തുക്കളുടെ ഉടമ നിര്‍ദ്ദേശം വെച്ചു. എന്നാല്‍ “ചില പ്രത്യേക വിഭാഗത്തിന്” മാത്രം സഹായം നല്‍കുവാന്‍ സര്‍ക്കാരിനാവില്ല എന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയത്. അപ്പോള്‍ ഈ സര്‍ക്കാര്‍ തന്നെ “ചിലര്‍ക്ക്” നേരത്തെ കൊടുത്ത സാമ്പത്തിക സഹായം എന്തിനായിരുന്നു എന്ന് പറയുവാനുള്ള ചങ്കുറ്റം കോണ്‍ഗ്രസ്സ് കാണിക്കുമോ?
ഇന്ത്യയിലെ ആഭ്യന്തര ഉല്‍പ്പാദനത്തെ പറ്റിയുള്ള ജനുവരിയിലെ കണക്കുകള്‍ മാര്‍ച്ച് 12ന് പുറത്തിറക്കും. അന്നറിയാം വ്യവസായിക മേഖലയിലെ ഉല്‍പ്പാദനത്തില്‍ ഡിസമ്പറിലെ നെഗറ്റീവ് 2% തകര്‍ച്ചയില്‍ നിന്ന് കൂടുതല്‍ താഴേയ്ക്ക് പതിച്ചോ എന്ന്! 2008ലെ അവസാന 6 മാസത്തില്‍ കയറ്റ്മതി മേഖലയില്‍ മാത്രം 10ലക്ഷം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. ജനുവരിയില്‍ മാത്രം കയറ്റ്മതി മേഖലയില്‍ 16% ഇടിവാണ് രേഖപ്പെടുത്തിയത്! എഫ്.ഐ.ഇ.എ. പറയുന്നത് മാര്‍ച്ചോടെ 1 കോടി ആളുകള്‍ക്ക് കയറ്റ് മതി മേഖലയില്‍ ജോലി നഷ്ടപ്പെടുമെന്നാണ്!!!
സാമ്പത്തിക മാന്ദ്യം കൊണ്ട് ലോകജനത പൊറുതി മുട്ടുവാന്‍ തുടങ്ങിയിരിക്കുന്നു. പലയിടങ്ങളിലും പ്രതിഷേധങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു. ലോക രാജ്യങ്ങള്‍ ഈ ഭയത്തിനിടയിലും ഏപ്രിലില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബ്രൌണിന്റെ നേതൃത്വത്തില്‍ കൂടുന്ന ജി20 രാജ്യങ്ങളുടെ സമ്മേളനത്തില്‍ ഉറ്റ് നോക്കിയിരിക്കുന്നു. ആപത്ത് ഘട്ടത്തില്‍ അമേരിക്ക സ്വന്തം കാര്യം നോക്കുന്നു എന്നത് മറ്റ് രാജ്യങ്ങളെ പുതിയ ഒരു ലോക നേതൃത്വത്തിന് പ്രേരിപ്പിച്ചിരിക്കുന്നു. ഏപ്രിലില്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരിക്കാം.

Wednesday, March 4, 2009
അമേരിക്ക റഷ്യയെ പോലെ തകരുമത്രേ!
റഷ്യന്‍ ഡിപ്ലൊമാറ്റായ പാനറിന്‍ എന്ന വ്യക്തി കഴിഞ്ഞ ദിവസം ഒരു പ്രസ്താവന നടത്തി. ഈ വര്‍ഷം അവസാനത്തോടെ ഒബാമ അമേരിക്കയില്‍ മാര്‍ഷ്യല്‍ ലോ പ്രഖ്യാപിക്കും, 2010ല്‍ അമേരിക്ക തകര്‍ന്നടിയും, 2011ല്‍ യു.എസ്സ്.എ. 6 ആയി വിഭജിക്കും, അലാസ്ക്ക റഷ്യയുടെ അധീനതയിലുമാകും. പിന്നെ ഉയര്‍ന്നു വരിക റഷ്യയും, ചൈനയും ആയിരിക്കുമെന്നും അതിനാല്‍ ഈ രണ്ട് രാജ്യങ്ങളും ചേര്‍ന്ന് പൊതു കറന്‍സി ഉണ്ടാക്കണമെന്നും പുള്ളി പറഞ്ഞു അത്രേ.
ഓരോരോ മോഹങ്ങളേയ്... റഷ്യ തകര്‍ന്നത് പോലെ അമേരിക്ക തകരും പോലും... എന്തടിസ്ഥാനത്തിലാണ് ഈ മാന്യദേഹം ഇങ്ങനെ പറഞ്ഞത് എന്ന് എവിടെയും കണ്ടില്ല... റഷ്യ എപ്പോള്‍ വീണ്ടും വിഭജിക്കപ്പെടുമെന്ന് ലോകം നോക്കിയിരിക്കുമ്പോഴാണ് ഇങ്ങനെയുള്ള പ്രസ്താവനകളുമായി ഒരു റഷ്യക്കാരന്‍ രംഗത്തിറങ്ങുന്നത്!!!!
ഈ സംഭവത്തിനിടയില്‍ രണ്ട് മൂന്ന് ചെറിയ വാര്‍ത്തകള്‍ കൂടി നോക്കുക.
ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഒരു പഠന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നു. അമേരിക്കയില്‍ നിന്നും ഇന്ത്യക്കാരും, ചൈനക്കാരും തിരിച്ച് നാട്ടിലേയ്ക്ക് പോകുന്നു. അടുത്ത 3-5 വര്‍ഷത്തിനുള്ളില്‍ ഐ.ടി., എഞ്ജിനീറിങ്ങ്, ഡോക്ടര്‍, റിസര്‍ച്ച് എന്നീ പ്രൊഫഷണല്‍ മേഖലകളില്‍ നിന്ന് രണ്ട് ലക്ഷത്തോളം ഇന്ത്യക്കാരും, ചൈനക്കാരും അമേരിക്ക വിടുമത്രേ! നാട്ടില്‍ മെച്ചപ്പെട്ട ജോലി സാധ്യതയും, ശമ്പളവും, മാതാപിതാക്കളെ നോക്കുവാനുള്ള സൌകര്യവും, കുട്ടികളുടെ സ്വഭാവശുദ്ധിക്കും വേണ്ടിയാണത്രേ ഈ കൊഴിഞ്ഞ് പോക്ക്. വിസാ നിയമം കര്‍ശനമാകുന്നതിന് മുന്‍പുള്ള പഠനമാണിത്.
അമേരിക്കന്‍ ഗവണ്മെന്റിന്റെ “പ്രൊട്ടക്ഷനിസത്തിന്റെ” ഭാഗമായി എച്ച്1 വിസക്കാരെയും പിരിച്ച് വിടുമെന്ന് സൂചന.
സ്കില്‍ഡ് വര്‍ക്കേഴ്സ് അമേരിക്ക വിട്ടു പോയാല്‍ അത് അമേരിക്കയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് ഹോഫ്മാന്‍ വാഷിങ്ങ്ടണ്‍ പോസ്റ്റില്‍ എഴുതിയിരിക്കുന്നു! “The H-1B cap was established to prevent foreigners from taking American jobs, but, in fact, an education gap frequently leaves American candidates less qualified for these positions.” എന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്.
ഇങ്ങനെയൊക്കെയാണെങ്കിലും ഒരു റഷ്യക്കാരന് സോവിയറ്റ് റഷ്യ തകര്‍ന്നടിഞ്ഞ പോലെ യു.എസ്സ്.എ. തകരുമെന്ന് പറയാമോ? ഇപ്പോള്‍ അമേരിക്ക സാമ്പത്തിക പ്രതിസന്ധിയിലാണ്, ശരിയാണ്. എന്നാല്‍ ഒബാമ പറഞ്ഞത് പോലെ അമേരിക്കകാര്‍ പ്രതിസന്ധി ഘട്ടങ്ങളെ അതി വിദഗ്ദ്ധമായി തരണം ചെയ്യും, ചെയ്തിട്ടുണ്ട്- ബ്രിട്ടീഷ് പ്രധാനമന്ത്രി ബ്രൌണ്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ പ്രസംഗിക്കുന്നതിനിടയില്‍ വിമര്‍ശിച്ച അതേ “പ്രൊട്ടക്ഷനിസ”ത്തിന്റെ ബലത്തില്‍ വീണ്ടും ഒന്നാം ലോക ശക്തിയായി അമേരിക്ക മാറും.

Monday, March 2, 2009
കറുകറുത്ത തിങ്കള്‍, സാമ്പത്തിക മാന്ദ്യം
ലോകത്തെമ്പാടുമുള്ള സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ സൂചികള്‍ താഴേയ്ക്ക് പതിക്കുന്നത് കണ്ട് കൊണ്ടാണ് 2009ലെ മൂന്നാം മാസം ആരംഭിച്ചിരിക്കുന്നത്.
അമേരിക്കയില്‍ 2007 ഒക്ടോബറില്‍ ഡൌവിന്റെ സൂചിക 14,164 ആയിരുന്നത് തിങ്കളാഴ്ച 6,763ല്‍ എത്തി. തിങ്കളാഴ്ച മാത്രം 4.2% തകര്‍ച്ച! അമേരിക്കയിലെ വമ്പന്‍ ഇന്‍ഷ്യുറന്‍സ് കമ്പനി “ആയിരുന്ന” എ.ഐ.ജി. വീണ്ടും സര്‍ക്കാര്‍ സഹായം ആവശ്യപ്പെട്ടു!
ഓസ്ട്രേലിയ, തായ്‌വാന്‍, സിംഗപൂര്‍ എന്നിവിടങ്ങളില്‍ 3% തകര്‍ച്ചയാണ് കണ്ടത്. ടോക്ക്യോ, ഹോങ്കോങ്ക് എന്നിവിടങ്ങളില്‍ 3.8%, സൌത്ത് കൊറിയയില്‍ 4.2%, ഇന്ത്യയില്‍ 3.2%, യൂറോപ്പില്‍ 5%, ജര്‍മ്മനിയിലെ എംഡാക്സ് 11%, നെതര്‍ലാന്റ്സ് 5%, സ്വീഡന്‍ 3%, യു.കെ. 5%, കാനഡ 5% തകര്‍ച്ച രേഖപ്പെടുത്തി.
എന്നാല്‍ ചൈനയില്‍ താഴേയ്ക്ക് പോയ സൂചിക ഉച്ചയ്ക്ക് ശേഷം ഉയരുകയും അങ്ങിനെ തിങ്കളാഴ്ച 0.5% വര്‍ദ്ധനവില്‍ ക്ലോസ്സ് ചെയ്യുകയും ചെയ്തു.
ഇതിനിടയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഒരു ഡോളറിന് 56 രൂപ ആകുമെന്ന് Barclays Capital പറയുന്നു!

Subscribe to:
Posts (Atom)