അമേരിക്കന്‍ പ്രസിഡന്റ് വെറും കൈ കൊണ്ട് ഒരു ഈച്ചയെ കൊന്നിരിക്കുന്നു.
യൂ ട്യൂബില്‍
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സമയത്ത് ഈച്ചയ്ക്ക് പോലും പേടിയില്ലാതായാലോ? ജര്‍മ്മനി-ഫ്രാന്‍സില്‍ തുടങ്ങി നോര്‍ത്ത് കൊറിയ വഴി ബ്രിക്ക് രാജ്യങ്ങള്‍ക്ക് വരെ പണ്ടേ പേടിയില്ലാതായി.
ഈച്ച ആട്ടി ഇരിപ്പാണ് തൊഴില്‍ എന്ന് കാണിക്കാനാവില്ല മറീച്ച് ഈച്ചയെ പോലും വെറും കൈ കൊണ്ട് അടിച്ച് കൊല്ലാം എന്ന് തെളിയിച്ചിരിക്കുന്നു. ബുഷായിരുന്നെങ്കില്‍ ഒരു മിസൈല്‍ ഉപയോഗിച്ച് കാര്യം നടത്തുമായിരുന്നു.
Thursday, June 18, 2009
Friday, June 12, 2009
ജനാധിപത്യത്തെ തകര്‍ത്ത വിമോചന സമരം
1959ആണ് ലോക ജനാധിപത്യത്തില്‍ കറുത്ത മുദ്ര പതിപ്പിച്ച വര്‍ഷം. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു ഗവണ്മെന്റിനെ രാഷ്ട്രപതി “തന്റെ അധികാരം” ഉപയോഗിച്ച് പുറത്താക്കിയ വര്‍ഷം. അതിന് ജനാധിപത്യത്തെ കൊന്നവര്‍ ആയുധമാക്കിയതോ വിമോചന സമരമെന്ന പുകമറയും. സമരം നടത്തിയ പ്രമുഖര്‍ തന്നെ തള്ളി പറഞ്ഞ, ചരിത്രത്തില്‍ കറുത്ത ലിപികളില്‍ കുറിക്കപ്പെട്ട ആ വിമോചന സമരം ആര്‍ക്ക് വേണ്ടിയായിരുന്നു എന്ന് ഇന്ന് എല്ലാവര്‍ക്കും അറിയാം. അതിന് സഹായം ലഭിച്ചതിനെ കുറിച്ച് അന്നത്തെ ഇന്ത്യയിലെ യു.എസ്സ്. അംബാസഡര്‍ ആയിരുന്ന Ellsworth Bunker തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അന്ന് പ്രധാനമന്ത്രിയായിരുന്ന നെഹ്രുവിനെ പോലും പാവയാക്കി കൊണ്ട് ജാലിയന്‍ വാലാഭാഗിനെ പോലും അനുകൂലിച്ചിരുന്ന ചില “ന്യൂനപക്ഷങ്ങളുടെ” പിന്തുണയോടെ കോണ്‍ഗ്രസ്സിന്റെ മറ്റ് നേതാക്കള്‍ വഴി കേരളത്തിലെ ജനാധിപത്യ ഗവണ്മെന്റിനെ മറീച്ചിടുവാന്‍ കഴിഞ്ഞു എന്നത് ചരിത്രം.
എന്നെത്തെയും പോലെ പിന്നാമ്പുറ കളികള്‍ മനസ്സിലാകാതെ മരണത്തിലേയ്ക്ക് നടന്ന് പോയ ആ ഹതഭാഗ്യരുടെ സമരണയ്ക്ക് മുന്നില്‍ ഒരു നിമിഷം......

ലേബല്‍
ഓര്‍മ്മ,
വിമര്‍ശനം,
വിമോചന സമരം
Tuesday, June 2, 2009
ലോക സാമ്പത്തിക മാന്ദ്യം: മെയ്
കഴിഞ്ഞ മാസം ലോക സാമ്പത്തിക രംഗത്ത് വന്‍ ചാഞ്ചാട്ടമാണുണ്ടായത്.
പല കമ്പനികളും പാപ്പര്‍ ഹര്‍ജി നല്‍കി “രക്ഷപ്പെട്ടു”.
അമേരിക്കയില്‍ മാസാവസാനത്തോടേ ജി.എം. കാര്‍ കമ്പനി പാപ്പര്‍ ഹര്‍ജി നല്‍കുവാന്‍ തീരുമാനിച്ചു. ഗവണ്മെന്റിന്റെ രക്ഷാ പണം ലഭിക്കുവാനുള്ള അവസാന ശ്രമങ്ങള്‍ നടത്തി നോക്കിയെങ്കിലും എല്ലാവരും പ്രതീക്ഷിച്ചത് പോലെ, ക്രിസ്റ്റലര്‍ ഒരു മാസം മുന്‍പ് ചെയ്തത് പോലെ, ജി.എം. പാപ്പര്‍ ഹര്‍ജിയിലേയ്ക്ക് നീങ്ങി. അങ്ങിനെ ഒടുവില്‍ ഗവണ്മെന്റിന് ആവശ്യമുള്ള രീതിയില്‍ തന്നെ കാര്യങ്ങള്‍ അവസാനിച്ചു. നഷ്ടം ഷെയര്‍ ഹോള്‍ഡേഴ്സിനും പിന്നെ തൊഴിലാളികള്‍ക്കും മാത്രം. പെന്‍ഷന്‍ ലഭിച്ചിരുന്ന മുന്‍ തൊഴിലാളികള്‍ക്ക് ഇനി പെന്‍ഷന്‍ ലഭിക്കില്ല എന്ന് മാത്രമല്ല നിലവിലുള്ള തൊഴിലാളികള്‍ക്ക് ജോലിയും നഷ്ടപ്പെടും. ഇതോടൊപ്പം ഡീലര്‍മാരും അവരെ ആശ്രയിച്ച് കച്ചവടം നടത്തുന്നവരും, വര്‍ക്ക് ഷോപ്പുകളും എന്തിന് കമ്പനികള്‍ക്ക് ദിവസവും പൂച്ചെണ്ട് നല്‍കിയിരുന്നവര്‍ വരെ വരുമാനമില്ലാതെയാകും. ഗവണ്മെന്റ് രക്ഷാ പണം നല്‍കുന്നതോടേ അവര്‍ക്ക് നേരിട്ട് കമ്പനിയെ നിയന്ത്രിക്കുവാനുള്ള അവകാശം ലഭിക്കും. അതായത് പൊതുമേഖലാ സ്ഥാപനമായി മാറിയെന്ന് ചുരുക്കം. ഇനി ഇപ്പോള്‍ ജി.എം., ക്രിസ്റ്റലര്‍ എന്നിവയെ ഇന്ത്യയില്‍ ചെയ്യുന്നതു പോലെ കഷ്ണമാക്കി സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കും. ചോദിക്കുവാന്‍ ഷെയര്‍ ഹോള്‍ഡേഴ്സോ തൊഴിലാളികളോ ഇല്ല. ഒരു ചൈനീസ് കമ്പനി ജി.എം.ന്റെ ചില കാറുകള്‍ ഏറ്റെടുക്കുവാന്‍ രംഗത്തെത്തി കഴിഞ്ഞു. ഇത് ജോലി നഷ്ടപ്പെട്ട തൊഴിലാളികളില്‍ ചിലര്‍ക്ക് ഉപകാരമാകുമെന്ന് കരുതാം. എന്നിരുന്നാളും പഴയ പെന്‍ഷന്‍ തൊഴിലാളികളുടെ കാര്യമായിരിക്കും കഷ്ടത്തിലാവുക.
പതിവ് പോലെ അമേരിക്കയില്‍ 6 ലക്ഷത്തിന് മുകലീല്‍ ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നു. ഷെയര്‍ മാര്‍ക്കറ്റില്‍ ഉണര്‍വ്വുണ്ടെങ്കിലും ആളുകള്‍ തൊഴില്‍ രഹിതരായി കൊണ്ടേയിരിക്കുന്നു. എന്നിട്ടും രാജ്യം മാന്ദ്യത്തില്‍ നിന്ന് കരകയറി എന്ന് തന്നെയാണ് ഒബാമ ഗവണ്മെന്റ് പറയുന്നത്!
വീടുകള്‍ വിറ്റ് പോകുവാന്‍ തുടങ്ങിയെന്നതാണ് അമേരിക്കക്കാരെ സംബന്ധിച്ചുള്ള ശുഭ വാര്‍ത്ത. എന്നാല്‍ മേടിച്ചതിനേക്കാള്‍ വളരെ താഴ്ന്ന വിലയ്ക്കാണ് വില്‍ക്കപ്പെടുന്നത്. എങ്കിലും കടക്കെണിയില്‍ നിന്ന് തലയൂരാം എന്നതിനാല്‍ അവര്‍ വില്പനയുമായി മുന്നോട്ട് പോകുന്നു.
ഇന്ത്യയിലാകട്ടെ പുതിയ ഗവണ്മെന്റ് സ്വകാര്യ മേഖലയ്ക്കനുകൂലമായിരിക്കുമെന്ന വിശ്വാസം മൂലം വിദേശിയര്‍ സ്റ്റോക്കില്‍ പണമിറക്കുവാന്‍ തുടങ്ങി. ഇത് സ്റ്റോക്ക് മാര്‍ക്കറ്റ് വീണ്ടും ഉയരുന്നതിന് കാരണമായി. പക്ഷേ പതിവ് പോലെ പ്രൊഡക്ഷന്‍ മേഖല നെഗറ്റീവ് വളര്‍ച്ചയില്‍ തന്നെയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രതിശീര്‍ഷ വരുമാനം 3000ത്തില്‍ എത്തി എന്നാല്‍ മാസം 1750 രൂപയ്ക്ക് വകയില്ലാത്തവരുടെ എണ്ണം 42%ന് മുകളിലാണെന്നുള്ളത് ഇന്ന് ഇന്ത്യയില്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ദ്ധിപ്പിച്ചതിനെ ചൂണ്ടികാണിക്കുന്നു!
ചൈന തങ്ങളുടെ കയ്യിലെ പണം ഉപയോഗിച്ച് ഈ അവസരം മുതലെടുക്കുവാന്‍ രംഗത്തിറങ്ങി കഴിഞ്ഞു. പല വിദേശീയ കമ്പനികളും, ബാങ്കുകളും അവര്‍ വിലയ്ക്കെടുത്ത് കഴിഞ്ഞു. ചൈനയുമായുള്ള ബന്ധം യൂറോപ്പിന്റെ സാമ്പത്തിക നിലയെ മെച്ചപ്പെടുത്തുമെന്ന് വിലയിരുത്തപ്പെടുന്നു. ട്രില്ല്യണ്‍ കണക്കിന് ഡോളര്‍ കമ്മിയുള്ള അമേരിക്കയും ചൈനയിലാണ് പ്രതീക്ഷ അര്‍പ്പിക്കുന്നതെന്ന് അമേരിക്കന്‍ ട്രെഷറീ സെക്രട്ടറിയുടെ ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന ചൈന സന്ദര്‍ശനം വിളിച്ച് പറയുന്നു.
ജി20 രാജ്യങ്ങളുടെ അടുത്ത സമ്മേളനം അമേരിക്കയിലെ പിത്സ്ബര്‍ഗ്ഗില്‍ സെപ്തമ്പര്‍ 24, 25 തിയതികളില്‍ നടക്കും. ജി8 എന്ന ക്രീമില്‍ നിന്ന് നിന്ന് ജി20ലേയ്ക്ക് നീങ്ങേണ്ടി വന്ന ലോകം ഇന്ന് ഇന്ത്യയെയും ചൈനയെയും ഉറ്റ് നോക്കുന്നു. ചൈന തങ്ങളുടെ കയ്യിലെ ഡോളറുകള്‍ ബുദ്ധി പൂര്‍വ്വം മറ്റ് രാജ്യങ്ങളില്‍ നിക്ഷേപിച്ച് കൊണ്ടിരിക്കുന്നു. ഇന്ത്യ അമേരിക്കയ്ക്ക് പറ്റിയ മണ്ടത്തരങ്ങള്‍ (പെന്‍ഷന്‍ പണം സ്റ്റോക്കില്‍ നിക്ഷേപിക്കുക, സ്വകാര്യ കമ്പനികളെ കണ്ണുമടച്ച് വിശ്വസിക്കുക, റിയല്‍ എസ്റ്റേറ്റില്‍ കൂടുതല്‍ അയവ് വരുത്തുക .....) ആവര്‍ത്തിക്കുമോ എന്ന് വരും ദിനങ്ങളില്‍ അറിയാം. സെപ്തമ്പറീല്‍ ജി20 രാജ്യങ്ങള്‍ ഏപ്രിലിന് ശേഷമുള്ള സാമ്പത്തിക പുരോഗതി വിലയിരുത്തും.

ലേഖനം,
ലോക സാമ്പത്തികം,
വിലയിരുത്തല്‍
Subscribe to:
Posts (Atom)