എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Wednesday, September 30, 2009

നിയമം നോക്കുകുത്തിയാകുമ്പോള്‍

മറ്റൊരു ആഘാതം കൂടി.... ഒരു നിമിഷത്തെ പാളിച്ചയ്ക്ക് നല്‍കേണ്ടി വന്നത്....

ബീഹാറിലെ ബോട്ടപകടങ്ങള്‍ക്ക് പുറകേ കേരളത്തിലും...



Saturday, September 26, 2009

ബാലപീഡനക്കാരെ ഷണ്ടന്മാരാക്കുന്നു

പോളണ്ടില്‍ പുതിയ നിയമം നിലവില്‍ വരുന്നു. 15 വയസ്സിന് താഴേയുള്ളവരെയോ ബന്ധുക്കളെയോ ബലാല്‍ക്കാരം ചെയ്യുന്ന കുറ്റവാളികള്‍ക്ക് കൂടുതല്‍ വര്‍ഷം ജയിലില്‍ കിടക്കണമെന്ന് മാത്രമല്ല അവരെ പുറത്ത് വിടുമ്പോള്‍ മരുന്ന് കുത്തി വെച്ച് വന്ധീകരണം നടത്തുവാനും തീരുമാനമായി. പോളണ്ടിന്റെ പാത ഇന്ത്യയും പിന്തുരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു‍.

Friday, September 25, 2009

ചന്ദ്രനിലെ വെള്ളത്തിന് “നാറ്റം”

അമേരിക്കയുടെ എം3ക്ക് മുന്‍പേ ഇന്ത്യയുടെ മൂണ്‍ ഇമ്പാക്ട് പ്രോബ് (MIP) [ചന്ദ്രനില്‍ ഇറക്കിയ ഉപകരണം] ചന്ദ്രനിലേയ്ക്ക് ഇറങ്ങുന്ന സമയത്ത് തന്നെ ജലത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയെന്ന്  ശ്രീ മാധവന്‍ നായര്‍ സെപ്തമ്പര്‍ 25ന് ബാംഗ്ലൂരില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയുകയുണ്ടായി.





 എന്നിട്ട് എന്ത് കൊണ്ട് എം.ഐ.പി.യുടെ കാര്യം നാസ അവരുടെ പത്ര സമ്മേളനത്തില്‍ പറഞ്ഞില്ല! സയന്‍സ് ജേര്‍ണലില്‍ എം3യെ പറ്റിയും, കാസിനിയിലെ Visual and Infrared Mapping Spectrometer (VIMS) യെ പറ്റിയും, ഡീപ്പ് ഇമ്പാക്ട് സ്പേസ്ക്രാഫ്റ്റിനെ പറ്റിയും  ആര്‍ട്ടിക്കള്‍ വന്നപ്പോള്‍ എം.ഐ.പി.യുടെ കണ്ട് പിടുത്തത്തെ പറ്റി മാത്രം ആര്‍ട്ടിക്കിള്‍ ഉള്‍പ്പെട്ടില്ല?

ചന്ദ്രോപരിതലത്തിന് ഏറ്റവും അടുത്ത് നിന്ന് വിവരം ശേഖരിച്ച എം.ഐ.പി.യില്‍ നിന്ന് ലഭിച്ച ഡാറ്റ അതും ഏറ്റവും വിശ്വസിനീയമായ മാസ്സ് സ്പെക്ട്രോസ്ക്കോപ്പി ഡാറ്റ സയന്‍സ് ജേര്‍ണല്‍ ഒഴിവാക്കിയത് എന്തിന്?

എവിടെയോ എന്തൊക്കൊയോ ചീയുന്നു!!

Wednesday, September 23, 2009

“നമ്മുടെ ബൂലോകത്തിന്റെ“ ആളുകള്‍ വായിക്കുവാന്‍..

നിങ്ങളുടെ കമന്റ് നിരോധനം ഏര്‍പ്പെടുത്തിയ പുതിയ പോസ്റ്റില്‍ നിങ്ങള്‍ പറയുന്നു “...അങ്ങനെ ബ്ലോഗിന്റെ നാലതിരുകളില്‍ മാത്രം ഒതുങ്ങി നിന്ന ഈ വിഷയം പുറം ലോകം അറിയുന്നതിനുള്ള സകല സാധ്യതകളും ഇവര്‍ തന്ത്രപൂര്‍വ്വം മെനയുന്നുണ്ട്. പുറം ലോകത്തെ അറിയിച്ചു സിയാബിന്റെ ഇനിയുള്ള വ്യക്തി ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍...”



ബ്ലോഗില്‍ എഴുതുന്നത് “ബ്ലോഗിന്റെ നാലതിരുകളില്‍” ഒതുങ്ങുമെന്ന് വിശ്വസിപ്പിക്കുവാന്‍ ശ്രമിക്കുന്ന നിങ്ങളോട് എന്താണ് പറയേണ്ടത്?


നിങ്ങളുടേത് ഒരു പത്രമെന്ന് നിങ്ങളെങ്കിലും കരുതുന്നുവെങ്കില്‍ ഇനിയെങ്കിലും കുറച്ച് കൂടി ഉത്തരവാദിത്തത്വത്തോടെ പ്രവര്‍ത്തിക്കുമെന്ന് കരുതുന്നു. 

Wednesday, September 16, 2009

ട്വിറ്റര്‍ കുരിശ്

തിരുവനന്തപുരത്ത് നിന്ന് വന്‍ ഭൂരിപക്ഷത്തോടെ, സാധാരണ ജനങ്ങളുടെ ലക്ഷക്കണക്കിന് വോട്ടുകള്‍ നേടി വിജയിച്ച ശ്രീ. ശശി എം.പി. ട്വിറ്റര്‍ ഉപയോഗിക്കുന്നു എന്ന് പറഞ്ഞ് എന്തായ്യിരുന്നു പുകില്‍. ജനങ്ങളുടെ മുന്നില്‍ തുറന്ന ഹൃദയവുമായി ആദ്യമായി ഒരു ജനനായകന്‍, സാധാരണ ജനങ്ങള്‍ക്ക് വേണ്ടി ഇനി ജീവിതം എന്നൊക്കെയായിരുന്നു വാഴ്ത്തിപ്പാടലുകള്‍ :)


ഇന്ന് നോക്കിയപ്പോള്‍ ദാ ഒബാമ റ്റ്വിറ്ററിലൂടെ “കു”പ്രസിദ്ധനായ വാര്‍ത്ത. എംടിവി അവാര്‍ഡിനിടെ വെസ്റ്റ് മൈക്ക് തട്ടി പറിച്ചതിനെ കുറീച്ച് “അണൊഫീഷ്യല്‍” ആയി ഒബാമയെ ഇന്റര്‍വ്യൂ ചെയ്യുന്ന ആള്‍ ചോദിച്ചപ്പോള്‍. വെസ്റ്റ് ഒരു “ജാക്ക് ആസ്സ്” ആണെന്ന് ഒബാമ പറഞ്ഞതായി അവിടെയുണ്ടായിരുന്ന എബിസി ജോലിക്കാര്‍ ട്വിറ്റി. ഇതിന് എബിസി മാപ്പ് പറഞ്ഞത് വായിച്ച് 5-6 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ദാ നമ്മുടെ മലയാള റ്റ്വിറ്റര്‍ താരം എന്തോ ട്വിറ്റിയത് (സെപ്റ്റമ്പര്‍ 14ന് രാവിലെ 11.47ന്) ജഗപൊഗയായതായി വാര്‍ത്ത. താന്‍ ട്വിറ്റിയ ജോക്കിന്റെ "സീരിയസ്നെസ്സ്" അറിയാതെ പോയ കക്ഷി ഇപ്പോള്‍ ലൈബീരിയയില്‍ ലാന്റ് ചെയ്തിരിക്കുകയാണ്. ആ അക്ഷരങ്ങള്‍ പുലിവാലാകുമെന്ന് സ്വപ്നേപി ശശിയോ ശശിയെ ട്വിറ്റിയ കാഞ്ചന്‍ ഗുപ്തയോ അറീഞ്ഞില്ല.

സംഭവം ഏതാണ്ടിത് പോലെ. എന്തും ഏതും ട്വിറ്റുന്ന ശശി ഹിന്ദി ദിനത്തിന് ആശംസകള്‍ നേര്‍ന്നതിന് മറൂപടിയായി കാഞ്ചന്‍ ഗുപ്ത “താങ്കള്‍ അടുത്ത തവണ കേരളത്തിലേയ്ക്ക് കന്നുകാലി ക്ലാസ്സിലാണോ പോകുന്നത്” എന്ന് ചോദിച്ചതിന് ലൈബീരിയയിലേയ്ക്ക് ട്യൂറുന്ന മന്ത്രി ഉടന്‍ ഉത്തരം നല്‍കി “തീര്‍ച്ചയായും, കന്നുകാലി ക്ലാസ്സില്‍ തന്നെ നമ്മുടെ എല്ലാ വിശുദ്ധ പശുക്കള്‍ക്കും ഐക്യം പ്രഖ്യാപിച്ച്”
  
  

കന്നുകാലി ക്ലാസ്സ് എന്നത് കൊണ്ട് ഇന്ത്യയുടെ ഒരു പുതുമുഖ ജനപ്രതിനിധി എന്താണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമായതോടെ കോണ്‍ഗ്രസ്സ് ഈ റ്റ്വിറ്ററീനെതിരെ പ്രസ്താവനയുമായി ചാടി വീണു. "വിശുദ്ധ പശുക്കള്‍" ആരെന്നതിനേക്കാള്‍ തന്നെ തെരഞ്ഞെടുത്ത ഭൂരിപക്ഷം വരുന്ന താഴ്ന്ന ക്ലാസ്സില്‍ യാത്ര ചെയ്യുന്ന ജനങ്ങളെ കന്നുകാലികളായി കണ്ടത് തിരുവനന്തപുരത്തുകാര്‍ക്കുള്ള അദ്ദേഹത്തിന്റെ സമ്മാനമാണ് ;)

ദിവസം ഒരു ലക്ഷം രൂപ വാടകയ്ക്ക് കിടന്ന തന്നെ അപമാനിച്ചവരെ "വിശുദ്ധ പശുക്കള്‍" എന്ന് വിളിച്ചതോടെ ഒരു പക്ഷേ മന്ത്രി പദത്തില്‍ നിന്ന് ഉടനെ ഒരു ഡീ പ്രമോഷന്‍ പ്രതീക്ഷിക്കാം. അല്ല പണ്ടേ തന്നെ കോണ്‍ഗ്രസ്സ്കാര്‍ ശരിയല്ലയെന്ന് പുള്ളീ എഴുതി കഴിഞ്ഞതാണല്ലോ എന്നിട്ടു ടിക്കറ്റ് കിട്ടിയെങ്കില്‍ പിന്നെ ഇതില്‍ എന്തോന്ന് ഡീപ്രൊമോഷന്‍?

അതിലും വലുത് കോടീശ്വരനായ ഒരുവന്റെ ഉള്ളീല്‍ ഉറങ്ങി കിടന്ന, സാധാരണക്കാരനോട് തോന്നുന്ന, വെറുപ്പ് ആ “കന്നുകാലി” പ്രയോഗത്തിലൂടെ പുറത്ത് വന്നു എന്നതാണ് ;)

ലൈബീരിയയില്‍ നിന്ന് പുള്ളി എല്ലാം ഇട്ടെറീഞ്ഞ് വേദിനിക്കുന്ന കോടീശ്വരനായി ഇനി നേരെ ക്യാനഡയിലേയ്ക്ക് പറക്കുമോ? :D

Monday, September 7, 2009

ജിന്നയും ഗാന്ധിയും

ഇന്ത്യയെ വെട്ടി മുറിച്ചതിന് ഉത്തരവാദികള്‍ നെഹ്രുവും, പാട്ടിലുമാണെന്ന് പറഞ്ഞ് പുസ്തകമിറക്കി ജസ്വന്ത് സിംഗ് വിവാദത്തിന് തിരി കൊളുത്തി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇവരാണോ അതിന് തുടക്കമിട്ടത്.

ആര്‍ക്കൈവ്സില്‍ ലഭ്യമായ തെളിവുകള്‍ വെച്ച് നോക്കിയാല്‍ 1920കളില്‍ ഗാന്ധിയാണ് ഇതിന് തുടക്കമിട്ടത് എന്ന് കാണാം. അന്ന് ഖിലാഫത്ത് നടത്തിയിരുന്ന അലി സഹോദരങ്ങളെ കോണ്‍ഗ്രസ്സില്‍ ഇലയിട്ടിരുത്തിയത് ഗാന്ധിയാണ്. എന്നാല്‍ അന്ന് ജിന്ന ഇതിനെ എതിര്‍ക്കുകയാണ് ചെയ്തത്. ഖിലാഫത്ത് മതാധിഷ്ഠിത സമരമാണെന്നും കോണ്‍ഗ്രസ്സ് അതിന് കൂട്ട് നില്‍ക്കരുതെന്നും കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ ജിന്ന വിളിച്ച് പറഞ്ഞു. എന്നാല്‍ ഗാന്ധി ഇത് കാര്യമാക്കാഞ്ഞതിനാല്‍ ജിന്ന ഇറങ്ങി പോവുകയും ചെയ്തത് ചരിത്രം. എന്നാല്‍ അലി സഹോദരങ്ങള്‍ കോണ്‍ഗ്രസ്സില്‍ ചേരാതെ ഖിലാഫത്തില്‍ നിന്ന് കൊണ്ട് തന്നെ ഗാന്ധിയുടെ നിസ്സഹകരണവുമായി മുന്നോട്ട് പോയി. രാജ്യത്ത് ഉടനീളം കോണ്‍ഗ്രസ്സ് ഓഫീസുകള്‍ക്ക് സമീപമായി തന്നെ കോണ്‍ഗ്രസ്സിലെ മുസ്ലീംങ്ങള്‍ ഖിലാഫത്ത് ഓഫീസുകളും തുടങ്ങി. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഗാന്ധി നിസ്സഹകരണ സമരം ഇടയ്ക്ക് വെച്ച് പിന്‍ വലിക്കുമ്പോള്‍ അലി സഹോദരങ്ങള്‍ എതിര്‍പ്പുമായി രംഗത്ത് എത്തുന്നു. കോണ്‍ഗ്രസ്സ് പ്രസ്ഥാനം മുസ്ലീങ്ങള്‍ക്ക് മതിയായ പ്രാമുഖ്യം നല്‍കുന്നില്ല എന്ന കാരണം പറഞ്ഞ് അലി സഹോദരങ്ങള്‍ മുസ്ലീം ലീഗുമായി മുന്നോട്ട് പോകുന്നു. ഖിലാഫത്ത് ഓഫീസുകള്‍ മുസ്ലീം ലീഗ് ഓഫീസുകളായി മാറ്റി എടുക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞു. അങ്ങിനെ മുസ്ലീം ലീഗ് എന്ന സംഘടന എളുപ്പത്തില്‍ ദേശീയ സംഘടനയായി.

ഗാന്ധിയുടേതിന് പുറകേ നെഹ്രുവില്‍ നിന്നും പട്ടേലില്‍ നിന്നും മറ്റും അവഗണന വന്നപ്പോള്‍ സുബാഷ് ചന്ദ്ര ബോസിനെ പോലെ ജിന്നയും കോണ്‍ഗ്രസ്സില്‍ നിന്ന് അകന്നു. സ്വാഭാവികമായും ജിന്ന മുസ്ലീം ലീഗില്‍ സജീവമായി. ഇതിനിടയില്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കുന്നതിനെ എതിര്‍ത്തിരുന്ന വിന്‍സെന്റ് ചര്‍ച്ചില്‍ ജിന്നയെ സ്വാധീനിച്ചു.  ബ്രിട്ടീഷുകാര്‍ക്ക് സ്വതന്ത്ര്യ ആയ ഒറ്റക്കെട്ടായ ഇന്ത്യ ഭാവിയില്‍ ഭീഷണിയാകുമെന്ന് അറിയാമായിരുന്നു.

ഇന്ന് ലഭ്യമായ ബ്രിട്ടീഷ് മിനിസ്ട്രി ആര്‍ക്കൈവ് ഡോക്യുമെന്റ്സില്‍ നിന്ന് മനസ്സിലാക്കാവുന്നത് ഇന്ത്യയെ വിഭജിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഗാന്ധി ഇന്ത്യയെ കീറിമുറിക്കുന്നതിനെ എതിര്‍ത്തിരുന്നത് കാണാം. എന്നാല്‍ നെഹ്രുവും പട്ടേലും മറ്റ് കോണ്‍ഗ്രസ്സ് നേതാക്കളും മുസ്ലീം ലീഗിന് കൂടുതല്‍ പങ്കാളിത്തം കൊടുക്കാതിരിക്കുവാന്‍ പ്രയത്നിക്കുന്നത് കാണാം. ഒടുവില്‍ ജിന്നയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്ത്യയെ വിഭജിക്കുവാന്‍ എല്ലാവരും തീരുമാനിക്കുന്നു. താന്‍ പണ്ടേ കോണ്‍ഗ്രസ്സ് അംഗമല്ല (ഒരണ അംഗം) എന്ന് ഗാന്ധി പറഞ്ഞിട്ടുള്ളതായി മൌണ്ട്ബാറ്റണ്‍ ഓര്‍മ്മിപ്പിക്കുന്നുമുണ്ട്. എന്നാല്‍ ഈ തീരുമാനം ഗാന്ധി അംഗീകരിക്കുമെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ പറയുന്നുമുണ്ട്.

ഈ തെളിവുകള്‍ എന്താണ് പറയുന്നത്? ചാതുര്‍ വര്‍ണ്ണ്യം ആവശ്യമാണെന്ന് പറഞ്ഞിരുന്ന ഗാന്ധി മതത്തെ രാഷ്ട്രീയവുമായി കൂട്ടികലര്‍ത്തി എന്നല്ലേ. അത് ഒടുവില്‍ തനിക്ക് പിടിച്ചാല്‍ കിട്ടാത്ത വിധം കുഴഞ്ഞ് മറിയുന്നതും നിസ്സഹായകനായി കണ്ട് നില്‍ക്കേണ്ടിയും വന്നു.

എന്നാല്‍ ഇന്ത്യയില്‍ ഹിസ്റ്ററി പഠിച്ചിറങ്ങുന്ന ഒരു കുട്ടി എന്താണ് ഇത്രയും കാലം പഠിച്ചത്. ഗാന്ധിയും അദ്ദേഹത്തിന്റെ കോണ്‍ഗ്രസ്സും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടി തന്നു. അദ്ദേഹത്തിന്റെ അഹിംസ മാര്‍ഗ്ഗം ഒന്ന് കൊണ്ട് മാത്രം ഇന്ത്യ സ്വതന്ത്ര്യയായി. “മത ഭ്രാന്തനായ” ജിന്ന ഇന്ത്യയെ വെട്ടി മുറിച്ചു.

എന്നാല്‍ 1920കളില്‍ മതത്തെ രാഷ്ട്രീയവുമായി കലര്‍ത്തുന്ന ഗാന്ധിയെ എതിര്‍ക്കുന്ന ജിന്നയെ ആരും കാട്ടി തരുന്നില്ല. 1940കളില്‍ ആ ജിന്ന എന്ത് കൊണ്ട് “മത ഭ്രാന്തനായി” എന്നും പറഞ്ഞ് തരുന്നില്ല. 1942ലെ “ഡു ഓര്‍ ഡൈ” എന്ന ഗാന്ധിയുടെ പ്രഖ്യാപനവും അതിനെ തുടര്‍ന്ന് ഇന്ത്യയില്‍ ഉണ്ടായ ഹിംസാ സമരങ്ങളും ആരും പഠിപ്പിക്കുന്നില്ല!!  ഇന്ത്യ വിഭജന/സ്വാതന്ത്ര്യ സമയത്തെ കര്‍ട്ടന് പുറകില്‍ തള്ളപ്പെടുന്ന “പടു വൃദ്ധനായ” ഗാന്ധിയുടെ ദയനീയ അവസ്ഥ ആരും കാട്ടി തരുന്നില്ല! 

സാരേ ജഹാം സേ അഛാ, ഹിന്ദുസ്ഥാന്‍ ഹമാരാ.... എന്ന് പാടിയ മുഹമ്മദ് ഇഖ്ബാല്‍ ഒടുവില്‍ ഇന്ത്യയെ വിഭജിക്കണമെന്നും മുസ്ലീം രാഷ്ട്രത്തിന് “പാക്കിസ്ഥാന്‍” എന്ന പേരും ഇടണമെന്ന് ജിന്നയെ നിര്‍ബന്ധിക്കുന്നതില്‍ വരെ എത്തിപ്പെട്ടത് എന്ത് കൊണ്ട്?

വിഭജിച്ച ഇന്ത്യയാണ് തങ്ങള്‍ക്ക് സുരക്ഷിതമെന്ന് മനസ്സിലാക്കി അതിനായി പ്രവര്‍ത്തിച്ച ബ്രിട്ടണും കൂട്ടര്‍ക്കും അതിനുള്ള അവസരം ഒരുക്കിയത് ആര് എന്നതാണ് ചര്‍ച്ച ചെയ്യേണ്ടത്.