എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Tuesday, April 27, 2010

USലെ സ്കൂളുകളില്‍ സമരം‍!

അമേരിക്കയിലെ ന്യൂ ജേര്‍സിയില്‍ സ്കൂള്‍ ബഡ്ജറ്റില്‍ കുറവ് വരുത്തിയതിനെതിരെ ചൊവ്വാഴ്ച രാവിലെ സ്കൂള്‍ കുട്ടികള്‍ ക്ലാസ്സുകളില്‍ കയറാതെ സമരത്തിനിറങ്ങി. പ്രോപ്പര്‍ട്ടി ടാക്സില്‍ നിന്ന് സ്കൂളുകള്‍ക്ക് ഫണ്ടിങ്ങ് കൊടുക്കരുതെന്ന് 59% ആളുകള്‍ കഴിഞ്ഞാഴ്ച വോട്ട് ചെയ്തിരുന്നു. അതിനെ തുടര്‍ന്ന് സ്കൂളുകള്‍ക്ക് ഫണ്ടിങ്ങ് കുറയുമെന്ന അവസ്ഥയില്‍ അദ്ധ്യാപകരുടെ ജോലി വരെ ഭീഷണീയിലായിരിക്കുന്നു എന്ന് മാത്രമല്ല കുട്ടികള്‍ക്ക് എക്സ്ട്രാ കരിക്കുലര്‍ കാര്യങ്ങളും നഷ്ടപ്പെടും. കൂടാതെ മറ്റ് ഫീസുകളും ചുമത്തപ്പെടുമെന്ന് കരുതപ്പെടുന്നു. ഈ അവസരത്തിലാണ് കുട്ടികള്‍ സമരത്തിനിറങ്ങിയത്. ഫേസ്ബുക്കിലൂടെ വളരെ ആസൂത്രിതമായിട്ടാണ് സമരം സംഘടിപ്പിച്ചതെന്നതും പ്രത്യേകതയാണ്.

ഗവര്‍ണറുടെ ഓഫീസില്‍ നിന്നും സമരത്തിനെതിരെ ശക്തമായ നീക്കം ഉണ്ടായിട്ടും കുട്ടികള്‍ ക്ലാസ്സുകളില്‍ നിന്നിറങ്ങി സമരത്തില്‍ പങ്കെടുത്തു.

ന്യൂജേര്‍ഴ്സിയിലെ (ഇന്ത്യന്‍-ചൈനക്കാര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഒന്ന്) സ്കൂളുകളില്‍ പഠിക്കുന്ന ഇന്ത്യന്‍-ചൈനീസ് കുട്ടികളുടെ രക്ഷകര്‍ത്താക്കളില്‍ ഭൂരിപക്ഷത്തിനും വോട്ടില്ലായിരുന്നു എന്നതും പ്രശ്നം സൃഷ്ടിച്ചു. പ്രൊട്ടക്ഷനിസം എന്നത് അമേരിക്കന്‍ ജനതയുടെ മനസ്സില്‍ ആഴ്ന്നിറങ്ങിയിരിക്കുന്നു. തങ്ങള്‍ക്ക് ഗുണമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനത്തില്‍ തങ്ങളുടെ ടാക്സ് ചെലവഴിക്കണ്ട എന്ന് അമേരിക്കന്‍ വോട്ടര്‍മാര്‍ നിശ്ചയിച്ചപ്പോള്‍ ന്യൂജേര്‍സിയില്‍ കഴിയുന്ന വോട്ടില്ലാത്ത ബഹുഭൂരിപക്ഷം ഇന്ത്യന്‍-ചൈനീസ് ആളുകള്‍ നല്‍കുന്ന പ്രോപ്പര്‍ട്ടി ടാക്സ് (അമേരിക്കക്കാര്‍ നല്‍കുന്ന അതേ അളവില്‍) തങ്ങളുടെ മക്കള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നില്ല എന്നത് വളരെ ഏറെ കഷ്ടം തന്നെയാണ്. ന്യൂയോര്‍ക്കിന് അടുത്തായതിനാല്‍ ന്യൂയോര്‍ക്കില്‍ ജോലിയുള്ള ഭൂരിപക്ഷവും താമസിക്കുന്നത് ന്യൂജേര്‍ഴ്സിയിലാണ് എന്നതും പ്രശ്നത്തെ സങ്കീര്‍ണ്ണമാക്കുന്നു.

സമരത്തിന്റെ വീഡീയോ ഇവിടെ ക്ലിക്കിയാല്‍ കാണാം.

കാലിഫോര്‍ണിയയില്‍ മാസങ്ങളായി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സമരത്തിലാണ്. ന്യൂജേര്‍ഴ്സിയില്‍ തന്നെ സര്‍ക്കാര്‍ യൂണിവേഴ്സിറ്റിയില്‍ കഴിഞ്ഞ അക്കാഡമിക്ക് സെഷനില്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ്സില്‍ നിന്ന് ഇറങ്ങി സമരം ചെയ്തിരുന്നു. എന്നാല്‍ യു.എസ്സ്.ല്‍ സ്കൂള്‍ കുട്ടികള്‍ സമരത്തിനിറങ്ങിയത് അത്ഭുതം തന്നെയാണ്. പ്രത്യേകിച്ച് പൊതുവായ ഒരു വിദ്യാര്‍ത്ഥി സംഘടന പോലുമില്ലാതെ.

1 comment:

Manoj മനോജ് said...

തങ്ങള്‍ക്ക് ഗുണമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനത്തില്‍ തങ്ങളുടെ ടാക്സ് ചെലവഴിക്കണ്ട എന്ന് അമേരിക്കന്‍ വോട്ടര്‍മാര്‍ നിശ്ചയിച്ചപ്പോള്‍ ന്യൂജേര്‍സിയില്‍ കഴിയുന്ന വോട്ടില്ലാത്ത ബഹുഭൂരിപക്ഷം ഇന്ത്യന്‍-ചൈനീസ് ആളുകള്‍ നല്‍കുന്ന പ്രോപ്പര്‍ട്ടി ടാക്സ് (അമേരിക്കക്കാര്‍ നല്‍കുന്ന അതേ അളവില്‍) തങ്ങളുടെ മക്കള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നില്ല എന്നത് വളരെ ഏറെ കഷ്ടം തന്നെയാണ്.