എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Saturday, May 8, 2010

യേശുവിന്റെ "കബറിടം" അടച്ചു

ടൈംസ് ഓഫ് ഇന്ത്യയില്‍ ഇന്ന് കണ്ട ഒരു വാര്‍ത്തയില്‍ നിന്നാണിത്.

യേശുവിന്റെ ഭൌതിക ശരീരം അടക്കം ചെയ്തത് എന്ന് വിശ്വസിക്കുന്ന കാശ്മീരിലെ കബറിടത്തില്‍ അമേരിക്കന്‍ സ്വദേശിനിയായ സൂസന്നെ ഓത്സണ്‍ കയറി അത് പൊളിക്കുവാന്‍ ശ്രമിച്ചു എന്നും തുടര്‍ന്ന് കബറിടം അടച്ചു എന്നും വാര്‍ത്ത.

  (ചിത്രത്തിന് കടപ്പാട് വിക്കിക്ക്)

കാശ്മീരിലുള്ള ഈ കബറിടം പണ്ടേ ലോക ശ്രദ്ധ നേടിയതാണ്. കുരിശ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ട യേശു ഭാര്യയും മക്കളും സഹിതം കാശ്മിരില്‍ എത്തിയെന്നും പിന്നീട് അദ്ദേഹത്തിന്റെ 80കളിലാണ് മരണമടയുന്നതെന്നും ഇവിടെയുള്ളവര്‍ വിശ്വസിക്കുന്നു. ഇത് ക്രിസ്ത്യാനികളെ കുറിച്ച് പഠിക്കുന്ന ചരിത്രകാരന്മാരെ ഇങ്ങോട്ട് ആകര്‍ശിച്ചിരുന്നു.

എന്നാല്‍ സൂസന്നെ പറയുന്നത് താന്‍ യേശുവിന്റെ മകന്റെ വംശത്തില്‍ പെട്ടവരാണെന്നും അതിനാല്‍ ഈ ഭൌതിക ശരീരം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നുമാണ്. ഇതിനായി ഡി.എന്‍.എ. പരിശോധന നടത്തണം എന്ന അവകാശ വാദവും ഇവര്‍ ഉയര്‍ത്തിയിരുന്നു. ഇതിനായി കോടതിയില്‍ പോകുവാനും അവര്‍ പദ്ധതിയിടുന്നു.

എന്നാല്‍ ഇപ്പോള്‍ അവര്‍ കബറിടത്തില്‍ അതിക്രമിച്ച് കയറി കുത്തിതുറക്കുവാന്‍ ശ്രമിച്ചു എന്നാണ് കബറിടത്തിന്റെ സൂക്ഷിപ്പ്കാരനായ മുഹമ്മദ് അമീന്‍ പറയുന്നത്. ഇത് ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറയുന്നു. ഈശായ് മുസ്ലീം വിശ്വാസത്തിന്റെ ഭാഗമാണെന്നും കൂടാതെ ഈ കബറിടത്തില്‍ ഇസ്ലാം മത പണ്ഡിതന്റെയും ശരീരം അടക്കം ചെയ്തിട്ടുണ്ട്.

ബി.ബി.സി. ഈ കബറീടത്തെ പറ്റി സംപ്രേക്ഷണം ചെയ്ത ഒരു ഭാഗം (ഡയറക്ടര്‍ ഇന്റര്‍വ്യൂ ഇവിടെ):





സൂസന്നെ പറയുന്നത് പോലെ ഡി.എന്‍.എ. പരിശോധന നടത്തി സത്യം തെളിയട്ടെ.. ടൂറിനിലെ “ശവകച്ച”യ്ക്കും ഒരു തീരുമാനമാകട്ടെ...... മതത്തിന്റെ മുഖം മൂടികള്‍ അഴിഞ്ഞ് വീഴട്ടെ..... എന്തൊക്കെ ആയാലും ഇതോടെ ഇപ്പോള്‍ കാശ്മീര്‍ വീണ്ടും ലോക ശ്രദ്ധയില്‍... കൂടുതല്‍ ട്യൂറിസ്റ്റുകളെ ആകര്‍ശിക്കുവാന്‍ ഒരു കഥ കൂടി.... കാശ്മീര്‍ പഴയ പോലെ ട്യൂറിസ്റ്റുകളെ കൊണ്ട് നിറയട്ടെ......

8 comments:

Manoj മനോജ് said...

കാശ്മീരിലെ ചോരകുരുതിയ്ക്ക് ശേഷം അടുത്തിടെയാണ് ഒരു ശാന്തത വന്നത്. ഇതിനിടയില്‍ കൂടുതല്‍ ട്യൂറിസ്റ്റുകളെ ആകര്‍ശിക്കുവാന്‍ ഒരു സംഭവം കൂടി.... കാശ്മീര്‍ പഴയ പോലെ ട്യൂറിസ്റ്റുകളെ കൊണ്ട് നിറയട്ടെ...... അതിന് സൂസന്നെ കാരണമാകട്ടെ...

മലമൂട്ടില്‍ മത്തായി said...

Just as an aside - give a decent burial to Lenin and Mao as well.

കാപ്പിലാന്‍ said...

അതേ . ഹോളി ലാന്‍ഡില്‍ പോകണം എന്ന് കരുതിയതാണ് . ഇനി കാശ്മീരില്‍ പോകാം .

Manoj മനോജ് said...

ഓ ഈ പോക്ക് പോയാല്‍ അധികം സമയം ഒന്നും ഇല്ലാതെ തന്നെ അവരൊക്കെ ദൈവങ്ങളാകില്ലേ....

Manoj മനോജ് said...

കാപ്പിലാന്‍ കുറച്ച് കാത്തിരുന്നാല്‍ ചിലപ്പോള്‍ ന്യൂയോര്‍ക്കില്‍ പോയാലും മതിയാകും :) സൂസന്നെയെ ആശ്രയിച്ചിരിക്കും :)

പള്ളിക്കുളം.. said...

വാർത്ത ഏതായാലും കൌതുകകരം തന്നെ..

സത്യാന്വേഷി said...

ഈ വിഷയത്തെക്കുറിച്ചു കൂടുതല്‍ അറിയാന്‍: http://www.tombofjesus.com/

മുക്കുവന്‍ said...

ഇതു കൊണ്ടാണോ കാശ്മീര്‍ പാകിസ്ഥാന്റെ ഭാഗമാണ് എന്ന് പറയാന്‍ കാരണം?