ഒരു കൊല്ലം മുന്‍പ് അവതരിച്ച എച്ച്1എന്‍1 പനി (പന്നി പനി) എന്ന “പകര്‍ച്ച വ്യാധി” വാക്സിന്‍ കമ്പനിക്കാരെ സഹായിക്കുവാനാണെന്ന് പണ്ടേ സംശയിച്ചിരുന്നു. ഇതാ പുതിയ വെളിപ്പെടുത്തല്‍. ഡബ്ലു.എച്ച്.ഓ.യിലുള്ളവര്‍ക്ക് മരുന്ന് കമ്പനികളുമായുള്ള “രഹസ്യ” ബന്ധമാണ് ഈ പനിയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചത് അത്രേ. ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ ആണ് ഇതിനെ സംബന്ധിച്ച അന്വേഷണം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടനയെ ഉപദേശിക്കുന്ന ശാസ്ത്രജ്ഞരില്‍ പലര്‍ക്കും മരുന്ന് കമ്പനിയില്‍ നിന്ന് ഫണ്ടും മറ്റും ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇത് പുറത്ത് വിടുവാന്‍ ലോകാരോഗ്യ സംഘടന ഇത് വരെ തയ്യാറാകുന്നില്ലത്രേ.
എന്നാല്‍ ഇത് ശരിയല്ല എന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ മറൂപടി കൊടുത്തിരിക്കുന്നു. താന്‍ കഴിഞ്ഞ കൊല്ലം പകര്‍ച്ച വ്യാധിയെന്ന് പ്രഖ്യാപിക്കുമ്പോള്‍ മരുന്ന് കമ്പനികളുടെ ഉപദേശം കേട്ടിരുന്നില്ല എന്ന് അവര്‍ പറയുന്നു. എന്നാല്‍ ലേഖനത്തില്‍ ചൂണ്ടികാട്ടിയ പ്രധാന വിഷയത്തിന് ഇപ്പോഴും വ്യക്തമായ ഒരു മറുപടി ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയം തന്നെ.
ഇതിനിടയില്‍ യൂറോപ്പില്‍ അവിടെ മരുന്ന് വാങ്ങി കൂട്ടിയതിനെ കുറിച്ച് അന്വേഷണം നടത്തിയ Parliamentary Assembly of the Council of Europe (PACE) പറയുന്നതും വാക്സിന്‍ കമ്പനികള്‍ക്ക് വേണ്ടി ചിലര്‍ നടത്തിയ ചരട് വലികളാണ് ഡബ്ലു.എച്ച്.ഓ.യുടെ കഴിഞ്ഞ കൊല്ലത്തെ “പേടിപ്പിക്കല്‍”. പൊതുമുതല്‍ കൊണ്ട് പോയി കമ്പനികള്‍ക്ക് അടിയറ വെച്ചതിനെ റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.
ലോകത്ത് പന്നി പനി പടരുന്നതിന് തൊട്ട് മുന്‍പ് കാലാവധി തീരാറായ വാക്സിനുകളെ കുറിച്ച് വാര്‍ത്തയുണ്ടായിരുന്നു. ഉടനെ തന്നെയാണ് മെക്സിക്കോയില്‍ പനി പടര്‍ന്ന് ആളുകള്‍ മരിക്കുന്നത്. പിന്നീട് അത്രയും മരണ സംഖ്യ എങ്ങും ഉണ്ടായതുമില്ല!! പുതിയ വൈറസ് രോഗത്തിന് നിലവിലുള്ള വാക്സിന്‍ മതിയെന്ന “കണ്ട് പിടുത്തവും” തുടര്‍ന്ന് നശീക്കാറായ വാക്സിന്‍ കൂമ്പാരം പോരാഞ്ഞിട്ട് വീണ്ടും പ്രൊഡക്ഷന്‍ വേണ്ടി വന്നിരുന്നു!!! 7 മുതല്‍ 10 ബില്ല്യണ്‍ ഡോളര്‍ വരെയാണ് ഈ വാക്സിന്‍ കമ്പനികള്‍ക്ക് നേട്ടമൂണ്ടായി എന്നാണ് ജെ.പി. മോര്‍ഗണ്‍ പറയുന്നതത്രേ.
ഇപ്പോള്‍ പന്നി പനിക്ക് ഉപകാരം എന്ന് പറഞ്ഞിറക്കിയിരിക്കുന്ന വാക്സിനുകള്‍ എടുത്തത് മൂലം എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണണം. ഡബ്ലു.എച്ച്.ഓ.യുടെ “പേടിപ്പിക്കല്‍” ഉണ്ടായതിനാല്‍ സാധാരണ സ്ക്രീനിങ്ങുകളില്‍ ഇളവ് നല്‍കിയാണ് പുതിയ വാക്സിനുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത് (“പേയ്സ്” റിപ്പ്പോര്‍ട്ടിലെ പേയ്ജ് 13 നോക്കുക). നിലവിലുണ്ടായിരുന്ന തമിഫ്ലൂ പോലും നേരാം വണ്ണം സ്ക്രീന്‍ ചെയാതെയാണ് മാര്‍ക്കറ്റില്‍ ഇറക്കാന്‍ അനുമതി നല്‍കിയിരിക്കുന്ന എന്ന ഞെട്ടിക്കുന്ന വിവരമാണ് “പേസ്” നല്‍കുന്നത്!
ഇന്ത്യയില്‍ പന്നി പനി വാക്സിന്‍ കണ്ട് പിടിച്ചു എന്ന വാര്‍ത്ത വരുന്നതിന് തൊട്ട് മുന്‍പ് കേരളത്തില്‍ പന്നി പനി പടരുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം കണ്ടിരുന്നു. ലോക രാജ്യങ്ങളില്‍ കെട്ടി കിടക്കുന്ന സ്റ്റോക്ക് ഇന്ത്യയില്‍ അല്ലാതെ എവിടെയാണ് ചെലവാകുക? ആരോഗ്യകാര്യത്തില്‍ നല്ല ശ്രദ്ധയുള്ള കേരളത്തില്‍ തന്നെ വേണമല്ലോ തുടങ്ങാന്‍!
25 മില്ല്യണ്‍ ഡോസാണ് 2010 അവസാനത്തോടെ കാലാവധി തീരുവാനായി ഫ്രാന്‍സിലെ ഷെല്‍ഫുകളില്‍ ഇരിക്കുന്നത്.... ബാക്കിയ്യുള്ള രാജ്യങ്ങളിലോ? അപ്പോള്‍ ഉടനെ മറ്റൊരു പനി പ്രതീക്ഷിക്കാം..... കേരളത്തില്‍ മാദ്ധ്യമങ്ങള്‍ തുടങ്ങി കഴിഞ്ഞു....
Tuesday, June 8, 2010
Subscribe to:
Post Comments (Atom)


2 comments:
ഡബ്ലു.എച്ച്.ഓ.യ്ക്ക് ഉപദേശങ്ങള്‍ കൊടുക്കുന്നവരുടെ മരുന്ന് കമ്പനികളുമായുള്ള “രഹസ്യ” ബന്ധമാണ് ഈ പനിയെ “ഭീകര” പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചത് അത്രേ.
ഇപ്പോള്‍ പന്നി പനിക്ക് ഉപകാരം എന്ന് പറഞ്ഞിറക്കിയിരിക്കുന്ന വാക്സിനുകള്‍ എടുത്തത് മൂലം എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണണം. ഡബ്ലു.എച്ച്.ഓ.യുടെ “പേടിപ്പിക്കല്‍” ഉണ്ടായതിനാല്‍ സാധാരണ സ്ക്രീനിങ്ങുകളില്‍ ഇളവ് നല്‍കിയാണ് പുതിയ വാക്സിനുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. നിലവിലുണ്ടായിരുന്ന തമിഫ്ലൂ പോലും നേരാം വണ്ണം സ്ക്രീന്‍ ചെയാതെയാണ് മാര്‍ക്കറ്റില്‍ ഇറക്കാന്‍ അനുമതി നല്‍കിയിരിക്കുന്ന എന്ന ഞെട്ടിക്കുന്ന വിവരമാണ് “പേസ്” നല്‍കുന്നത്!
:)
Post a Comment