എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Tuesday, July 6, 2010

ഹര്‍ത്താലിനെ ഇങ്ങനെയും നേരിടാം!

ഭാരത് ബന്ദ്.... കേരളവും പങ്കെടുത്തു.... വന്‍ വിജയം....

ഹര്‍ത്താല്‍ ദിവസങ്ങളില്‍ കല്ല്യാണങ്ങള്‍ നടക്കുക പതിവാണ്... ചിലപ്പോഴൊക്കെ കല്ല്യാണ വണ്ടികള്‍ക്കിട്ട് ഏറും കിട്ടും.... ഇതാ കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലിനെ തോല്‍പ്പിച്ച് ഒരു കല്ല്യാണം നടന്നിരിക്കുന്നു (വാര്‍ത്ത പേയ്ജിന്റെ അങ്ങ് താഴെ വലത്തേ അറ്റത്ത്).... പോലീസ് സംരക്ഷണയോടെ....  തിരുവനന്തപുരത്തെ പ്രമുഖ ബിസിനസ്സ് കം അഭിഭാഷകന്‍ നിര്‍മ്മാലനന്ദന്റെ മകന്റെ കല്ല്യാണത്തിനാണ് വന്‍ പോലീസ് സന്നാഹം അണിനിരന്നത് ... രണ്ട് ദിവസത്തേയ്ക്കാണ് ഹൈക്കോടതി പോലീസ് സംരക്ഷണം നല്‍കുവാന്‍ ഉത്തരവിട്ടത്....

വീടുകളില്‍ നിന്ന് ചെക്കന്‍/പെണ്‍ വീട്ടുകാരെയും, ബന്ധുക്കളെയും വിവിധ സ്ഥലങ്ങളില്‍ നിന്ന് വിവാഹ വേദിയായ ശ്രീമൂലം ക്ലബിലേയ്ക്ക് ട്യൂറിസ്റ്റ് ബസ്സുകളിലും, മറ്റ് വാഹനങ്ങളിലും എത്തിച്ചത് പോലീസ് അകമ്പടിയോടെ.... രാഷ്ട്രീയ പ്രമുഖരും, എന്‍.ആര്‍.ഐ.ക്കാരും നിറഞ്ഞ വിവാഹത്തിന്റെ സംരക്ഷണത്തിനായി തലസ്ഥാനത്ത് നിന്ന് വരെ പോലീസ് എത്തിയിരുന്നു....

വിവാഹ ശേഷം എല്ലാവരെയും തിരിച്ച് വീട്ടില്‍ എത്തിക്കുവാനും പോലീസ് അകമ്പടിയുണ്ടായിരുന്നു....


മറ്റുള്ള കല്ല്യാണ വീട്ടുകാര്‍ക്ക് ഈ ബുദ്ധി തോന്നാഞ്ഞത് ഭാഗ്യം... അന്ന് നടന്ന എല്ലാ കല്ല്യാണ വീട്ടുകാരും ഇത് പോലെ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കില്‍!!! ആഭ്യന്തര മന്ത്രി കറങ്ങി പോകുമായിരുന്നു.....

ഹരിക്ക് വിവാഹ മംഗളാശംസകള്‍ നേര്‍ന്ന് കൊള്ളുന്നു.....

3 comments:

Manoj മനോജ് said...

പരീക്ഷകള്‍ മാറ്റിവെയ്ക്കാം, ഉദ്ഘാടനചടങ്ങുകളും മാറ്റി വെയ്ക്കാം... പക്ഷേ വിവാഹം മാറ്റി വെയ്ക്കുവാന്‍ കഴിയുമോ? ഹര്‍ത്താലുകളെ തോല്പിക്കേണ്ടത് ഇങ്ങനെയാണ്... നിയമത്തിന്റെ വഴിയിലൂടെ... പൊതുഗജനാവ് കാലിയാക്കുന്ന ഹര്‍ത്താലുകള്‍ നടത്തിയാല്‍ ഇത് പോലെ നികുതി പണം മുടക്കിച്ച് സംരക്ഷണം പിടിച്ച് വാങ്ങണം....

സന്തോഷ്‌ said...

>>വിവാഹത്തിന്റെ സംരക്ഷണത്തിനായി തലസ്ഥാനത്ത് നിന്ന് വരെ പോലീസ് എത്തിയിരുന്നു... <<

ഇപ്പോള്‍ തലസ്ഥാനം തിരുവനന്തപുരം അല്ലെ? കഴക്കൂട്ടവും കരമനയും ശ്രീമൂലം ക്ലബ്ബും എല്ലാം തിരുവനന്തപുരം നഗരത്തില്‍ തന്നെ ആണല്ലോ...

Manoj മനോജ് said...

പോത്തംകോട്, മംഗലപുരം ഭാഗത്ത് നിന്ന് ക്ലബ്ബിലേയ്ക്ക് ആളെ കൊണ്ട് വരുന്നതിനുള്ള സംരക്ഷണത്തിന്റെ കാര്യമായിരുന്നു പറഞ്ഞത് :)