കോമണ്വെല്‍ത്ത് ഗെയിംസില്‍ ബീഫ് വിളമ്പില്ല എന്ന് ആഴ്ചകള്‍ക്ക് മുന്‍പേ തീരുമാനിച്ചിരുന്നു എന്ന് കല്‍മാഡി! ഗെയിംസില്‍ ബീഫ് വിളമ്പരുതെന്ന് ബി.ജെ.പി. ആവശ്യം ഉയര്‍ത്തുന്നതിന് മുന്‍പേ ഇത് നടപ്പിലാക്കിയെന്നാണ് കല്‍മാഡി പറയുന്നത്. ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനും ഗെയിംസ് അധികൃതരെ “ഭീഷണി”പ്പെടുത്തിയിരിക്കുന്നു അത്രേ! ഡെല്‍ഹി ഗവണ്മെന്റിനും എന്തെങ്കിലും ചെയ്യണ്ടേ... അവരും പ്രഖ്യാപിച്ചു... ബീഫ് നഹി നഹി....
കോമണ്വെല്‍ത്ത് ഗെയിംസിന് പച്ചക്കറി മാത്രമേ ആകാവൂ എന്ന് പറയാതിരുന്നത് ഭാഗ്യം....
കര്‍ണ്ണാടകയില്‍ ബി.ജെ.പി. ഗോ വധ നിരോധന നിയമം പുതുക്കി കഴിഞ്ഞതേയുള്ളൂ..... ഇതാ ഇപ്പോള്‍ കോണ്‍ഗ്രസ്സ് കോമണ്വെല്‍ത്ത് ഗെയിംസിലൂടെ തങ്ങളുടെ മനസ്സും തുറന്നിട്ടിരിക്കുന്നു.....
ന്യൂനപക്ഷ പ്രീണനം, ഭൂരിപക്ഷ പ്രീണനം, കുത്തക പ്രീണനം... എല്ലാം നടത്തി സാധാരണക്കാര്‍ക്ക് പീഡനം മാത്രം ആയി.... മത തീവ്രവാദികളും, മാവോയിസ്റ്റുകളും, കുത്തകകളും സാധാരണ ജനങ്ങളെ എടുത്തിട്ടടിക്കുന്നു.... എങ്കിലും വോട്ടിന് സമയമാകുമ്പോള്‍ ഉളുപ്പില്ലാത്തിവരുടെ ചിരിക്ക് വോട്ട് കൊടുത്ത് നാം വീണ്ടും പീഡനങ്ങള്‍ ഏറ്റ് വാങ്ങി ജീവിക്കും.....
Thursday, July 22, 2010
Subscribe to:
Post Comments (Atom)


4 comments:
ഇതാ ഇപ്പോള്‍ കോണ്‍ഗ്രസ്സ് കോമണ്വെല്‍ത്ത് ഗെയിംസിലൂടെ തങ്ങളുടെ മനസ്സും തുറന്നിട്ടിരിക്കുന്നു.....
എന്തെല്ലാം കേള്‍ക്കണമെന്റെ ഈശ്വാരാ.....
മനുഷ്യനെക്കാള്‍ വില ഇന്ന് “പെറ്റ”യ്ക്കാണല്ലോ
:)
ഡെല്‍ഹിയില്‍ ഇപ്പോള്‍ “മനുഷ്യരുടെ” വില അറീയണമെങ്കില്‍
http://timesofindia.indiatimes.com/india/Labouring-for-the-Commonwealth-Games-/articleshow/6182947.cms
ഇവിടെയും വായിക്കാം
http://www.bbc.co.uk/news/world-south-asia-10696792
സത്യം മനോജ്, ഈ മത പ്രീണനം അസഹ്യമായിരിക്കുന്നു.
Post a Comment