ഹിരോഷിമയിലും, നാഗസാക്കിയിലും വീണ ബോംബുകള്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ തലവരയാണ് മാറ്റി എഴുതിയത്.
ആ ബോംബുകള്‍ വീണില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ ഇന്ന് ഇന്ത്യ സുബാഷിന്റെ സ്വപ്നത്തിലുണ്ടായിരുന്ന ഇന്ത്യയാകുമായിരുന്നു..... കാര്‍ഷിക മേഖലയിലും വ്യാവസായിക മേഖലയിലും നേട്ടം കൊയ്യുന്ന, ജാതി തിരിവുകള്‍ ഒട്ടും തന്നെയില്ലാത്ത, വര്‍ഗ്ഗ വിവേചനം ഇല്ലാത്ത, സാമ്പത്തിക സമത്വം ഉള്ള, സ്ത്രീ സമത്വം അനുഭവിച്ചറിയുന്ന, സ്വാതന്ത്ര്യം എന്നത് എന്തെന്നും അത് എങ്ങിനെ സംരക്ഷിക്കണമെന്നും തിരിച്ചറിവ് ഉള്ള യുവജനതയുള്ള ഒരു ഇന്ത്യ....
സഹന സമരമെന്ന ഗാന്ധിയന്‍ സമരത്തിനേക്കാള്‍, സുബാഷ് നടത്തിയ ഉജ്ജ്വല നീക്കത്തിലൂടെ അന്ന് തുറന്ന് വിട്ട ഭൂതം അങ്ങ് ബ്രിട്ടന്റെ പാര്‍ലമെന്റില്‍ വരെ എത്തി തുറിച്ച് നോക്കിയിരുന്നു എന്ന് ക്ലമെന്റ് ആറ്റലി പറഞ്ഞ് വെച്ചതില്‍ നിന്നും അന്ന് ജപ്പാനില്‍ വീണ ബോംബുകളുടെ ശക്തി മനസ്സിലാക്കാം......
Thursday, August 5, 2010
Subscribe to:
Post Comments (Atom)


4 comments:
ആഗസ്റ്റ് 6നും 9നും ജപ്പാനില്‍ വീണ ബോംബുകളെ കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ മനപൂര്‍വ്വം വിട്ട് കളയുന്ന ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം....
സുഭാഷിന്റെ സ്വപ്നത്തിലുണ്ടായിരുന്ന ഇന്ത്യ സുന്ദരമായ ഇന്‍ഡ്യ ആയിരിക്കുമെന്നുള്ളത് വെറുമൊരു വിശ്വാസം മാത്രമാണ്. സുഭാഷ് സ്വന്തമായി ഒരു തത്വചിന്തയോ ജീവിത വീക്ഷണമോ ഒക്കെ പ്രചരിപ്പിച്ചതായി തോന്നുന്നില്ല. എന്നാല്‍ സുസ്ഥിര ശാസ്ത്രീയ സാമൂഹ്യ സാമ്പത്തിക തത്വചിന്തകളില്‍ അടിസ്ഥാനമായ സോവ്യേറ്റ് യൂണിയന്‍ സാമൂഹ്യ വിരുദ്ധമാകുകയും തകര്‍ന്നടിയുകയും ചെയ്തെങ്കില്‍ ഒരു തത്വചിന്തയോ ജീവിത വീക്ഷണമോ ഇല്ലാത്ത സുഭാഷിന്റെ ഇന്‍ഡ്യ ഏകാധിപ്യ രാജ്യമായിത്തീരാനുള്ള സാധ്യത എത്ര അധികമാണ്. എത്രൊക്കെ ഗുണ്മുള്ളവനായാലും സുഭാഷിന് ലോകാവാസാനം വരെ ഇന്‍ഡ്യ ഭരിക്കാനാവില്ലല്ലോ!
"സുഭാഷ് സ്വന്തമായി ഒരു തത്വചിന്തയോ ജീവിത വീക്ഷണമോ ഒക്കെ പ്രചരിപ്പിച്ചതായി തോന്നുന്നില്ല."
ജഗദീസ് സുബാഷിനെ ഇനിയും അറിയേണ്ടിയിരിക്കുന്നു :)
നെഹ്രു ഫാസിസത്തില്‍ നിന്നും കമ്മ്യൂണിസത്തില്‍ നിന്നും കമ്മ്യൂണിസം തെരഞ്ഞെടുക്കുമ്പോള്‍ ഇതിന്റെ രണ്ടിന്റെയും സങ്കരമായ ഒന്നാണ് സുബാഷ് തെരഞ്ഞെടുക്കുന്നത്.
ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിയെ മറി കടന്ന് കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ആകുന്ന സുബാഷിനെ ആരെങ്കിലും അറിയുമോ? ഗാന്ധി കത്തി നില്‍ക്കുന്ന കാലത്താണിത് എന്ന് ഓര്‍ക്കുക. അതിനര്‍ത്ഥമെന്ത്?
:) ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രം ഗാന്ധിയുടെ സഹന സമരമെന്ന് വരുത്തി തീര്‍ക്കേണ്ടത് കോണ്‍ഗ്രസ്സിലെ പലരുടെയും ആവശ്യമായിരുന്നു.
“എത്രൊക്കെ ഗുണ്മുള്ളവനായാലും സുഭാഷിന് ലോകാവാസാനം വരെ ഇന്‍ഡ്യ ഭരിക്കാനാവില്ലല്ലോ!”
ഇന്ത്യ ഭരിക്കേണ്ടത് എങ്ങിനെയെന്നറിയുന്ന യുവ തലമുറയെ വാര്‍ത്തെടുക്കുവാനുള്ള പദ്ധതി സുബാഷ് മുന്നോട്ട് വെച്ചിരുന്നു.
കൂടുതല്‍ വായന ആവശ്യമെങ്കില്‍ http://histrography.blogspot.com/ നോക്കുക :)
അങ്ങനെ ഒന്നും ആയില്ലല്ലോ.... ഇനി പറഞ്ഞിട്ട് കാര്യമുണ്ടോ?
Post a Comment