നോര്‍ത്ത്-സൌത്ത് അമേരിക്കയിലെ പോലെ തന്നെ യൂറോപ്പിലും കാത്തലിക്ക് വിശ്വാസികളെ പിടിച്ച് നിര്‍ത്തുവാനും കൊഴിഞ്ഞ് പോയവരെ തിരിച്ച് കൊണ്ട് വരുവാനും സഭ കിണഞ്ഞ് പരിശ്രമിക്കുകയാണ്.
പഴയ ക്രൈസ്തവ വിശ്വാസങ്ങളുടെ സ്ഥാനത്ത് പുതിയവയുടെ വരവ് കാ.സഭയെയാണ് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ഇതിന്റെ കൂടെ പുരോഹിതരുടെ ബാല പീഡന വാര്‍ത്തകളും പുറത്ത് വന്നതോടെ സഭയിലുള്ള വിശ്വാസം കുറയുവാന്‍ ഇടയായി.
കൊഴിഞ്ഞ് പോയ വിശ്വാസികളെ തിരികെ കൊണ്ടു വരുവാനുള്ള പോപ്പിന്റെ ശ്രമങ്ങളുടെ ഒടുവിലത്തെ ഫലമാണ് കഴിഞ്ഞ ദിവസം വത്തിക്കാനില്‍ തുടങ്ങിയ പുതിയ ഓഫീസ്. കാ.സഭയുടെ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങള്‍ക്ക് നഷ്ടപ്പെട്ട് പോയ “വിശ്വാസം” വീണ്ടെടുക്കുവാനുള്ള ഒരു ശ്രമം. ഓഫീസ് വാര്‍ത്ത പുറത്ത് വിട്ടത് ബെനഡിക്റ്റ് തന്റെ അപ്പോസ്റ്റലിക് ലെറ്ററിലൂടെയാണ്.
ശാസ്ത്ര-സാങ്കേതിക കുതിച്ച് ചാട്ടം, സമൂഹത്തിന്റെ പെട്ടെന്നുള്ള വളര്‍ച്ച, വ്യക്തി സ്വാതന്ത്ര്യം, ദേശവും ഭാഷയും മാറിയുള്ള വിവാഹങ്ങള്‍, സാമ്പത്തിക പുരോഗതി തുടങ്ങിയവ ആളുകളില്‍ മതത്തെ പറ്റി മാറ്റി ചിന്തിക്കുകയും പലരും ദൈവമില്ലാതെ തന്നെ ജീവിക്കാം എന്ന തീരുമാനത്തില്‍ എത്തിയതും പോപ്പ് തന്റെ എഴുത്തില്‍ ചൂണ്ടി കാട്ടുന്നു (വത്തിക്കാന്‍ വെബ്സൈറ്റിലുള്ള ഈ എഴുത്തിന്റെ തര്‍ജ്ജിമ). അതോടൊപ്പം തന്നെ പണ്ട് മതവിശ്വാസം പ്രബലമായിരുന്ന “ഒന്നാം ലോക രാജ്യങ്ങളില്‍” ദൈവമില്ല എന്ന വിശ്വാസത്തിലേയ്ക്ക് ആളുകള്‍ എത്തിയിരിക്കുന്നു. പണ്ട് ക്രൈസ്തവ വിശ്വാസം വേരോടിയിരുന്ന പല സ്ഥലങ്ങളിലും മിക്കവാറും ആളുകള്‍ ക്രിസ്ത്യന്‍ വിശ്വാസികള്‍ അല്ലാതെ ആയിരിക്കുന്നു എന്ന ജോണ്‍ പോളിന്റെ 1988ലെ വചനങ്ങള്‍ ബെനഡിക്റ്റ് ഇവിടെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.
ഇവരെ തിരിച്ച് കൊണ്ട് വരുവാനായിട്ടാണ് പുതിയ “പോണ്ടിഫിക്കല് കൌണ്‍സിലിന്” രൂപം നല്‍കുകയാണെന്നും അതില്‍ എന്തൊക്കെ വേണമെന്നും സെപ്തമ്പര്‍ 21ന് പുറത്തിറക്കിയ എഴുത്തില്‍ പറയുന്നു. അതില്‍ ആര്‍ട്ടിക്കിള്‍ 3ല്‍ നാലാമതായി പറയുന്നത് പ്രചരണത്തിനായി ആധുനിക ആശയവിനിമയ മേഖലകളെ പറ്റി കൌണ്‍സില്‍ പഠിക്കുകയും അത് പ്രയോജനപ്പെടുത്തുകയും വേണമെന്നാണ്!
കഴിഞ്ഞ ദിവസം മെഡിസിനുള്ള നൊബേല്‍ സമ്മാനം "കൃത്രിമ" മാര്‍ഗ്ഗത്തിലൂടെ ജീവന് ഉണ്ടാക്കാം എന്ന കണ്ട് പിടുത്തത്തിന് കൊടുത്തതിനെ വത്തിക്കാന്‍ ശക്തമായി വിമര്‍ശിച്ചത് ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നല്ലതാണ്! മാറിയ സാഹചര്യത്തിലും തങ്ങള്‍ പഴയവയില്‍ നിന്ന് ഒരടി പോലും മുന്നോട്ട് വെയ്ക്കില്ല എന്നതിന്റെ തെളിവാണ് സെപ്തമ്പര്‍ 21ന് ഇറക്കിയ എഴുത്തിന് ശേഷം നടന്ന ഈ സംഭവം.
കൂടാതെ എല്ലാ മേഖലയിലും വത്തിക്കാന്റെ വാക്കുകള്‍ പ്രചരിപ്പിക്കണം എന്ന് പറയുന്ന ഈ എഴുത്ത് എഴുതിയിരിക്കുന്നത് ഇറ്റാലിയന്‍, ലാറ്റിന്‍ ഭാഷകളില്‍ മാത്രമാണ്. മറ്റ് ഭാഷകള്‍ സംസാരിക്കുന്നവര്‍ക്ക് ഈ എഴുത്തിന്റെ ഉള്ളടക്കം എങ്ങിനെ വായിച്ചെടുക്കാം എന്നത് ഒരു ചോദ്യ ഛിഹ്നം തന്നെ... ഗൂഗിള്‍ ട്രാന്‍സിലേറ്റര്‍ എന്ന ആധുനിക മാധ്യമം ഉപയോഗിക്കാം എന്നതായിരിക്കാം ഇതിനുള്ള മറുപടി!
ചുരുക്കത്തില്‍ തകര്‍ന്ന് പോയ മുഖം തിരിച്ച് പിടിക്കുവാന്‍ വ്യക്തമായ ലക്ഷ്യത്തോടെയാണ് കാ.സഭ എന്ന് മനസ്സിലാക്കാം.
Thursday, October 14, 2010
Subscribe to:
Post Comments (Atom)


12 comments:
കൊഴിഞ്ഞ് പോക്കിന് തടയിടുവാന്‍ ഒരു ശ്രമം.... പുതിയ കൌണ്‍സില്‍ കൊണ്ട് കാര്യമുണ്ടാകുമോ എന്ന് കാത്തിരുന്നു കാണാം...
വത്തിക്കാന്‍ വിശ്വാസികളുടെ കൊഴിഞ്ഞ് പോക്കാണ് പ്രശ്നമെങ്കില്‍ കേരളത്തിലെ കാ.സഭ പുരോഹിതര്‍ക്ക് ലോക്കല്‍ തെരഞ്ഞെടുപ്പാണ് പ്രശ്നം!!!!
കഴിഞ്ഞ ദിവസം മെഡിസിനുള്ള നൊബേല്‍ സമ്മാനം "കൃത്രിമ" മാര്‍ഗ്ഗത്തിലൂടെ ജീവന് ഉണ്ടാക്കാം എന്ന കണ്ട് പിടുത്തത്തിന് കൊടുത്തതിനെ വത്തിക്കാന്‍ ശക്തമായി വിമര്‍ശിച്ചത് ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നല്ലതാണ്! മാറിയ സാഹചര്യത്തിലും തങ്ങള്‍ പഴയവയില്‍ നിന്ന് ഒരടി പോലും മുന്നോട്ട് വെയ്ക്കില്ല എന്നതിന്റെ തെളിവാണ് സെപ്തമ്പര്‍ 21ന് ഇറക്കിയ എഴുത്തിന് ശേഷം നടന്ന ഈ സംഭവം.
കൃത്രിമ ബീജധാരണത്തില് ഗവേഷണം നടത്തുന്ന റോബര്‍ട്ട് എഡ്വേഡ്സിന് നല്‍കിയതിനെതിരെ വത്തിക്കാനില്‍ നിന്ന് വിമര്‍ശനം ഉണ്ടായത് . വന്ധ്യതാ ചികിത്സയില്‍ റോബര്‍ട്ട് നടത്തിയ ഗവേഷണങ്ങള്‍ വിപണിയില്‍ അണ്ഡവില്‍പ്പന നടത്തുന്നതിന് വരെ കാരണമായി എന്നാണ് വിമര്‍ശനം .Monsignor Ignacio Carrasco de Paula, the newly appointed head of the Pontifical Academy for Life, said awarding the Nobel to Edwards is "not completely out of place." But he said it raised a great number of questions, not least because his research didn't treat the underlying problem of infertility but rather skirted it.
എഡ്വേഡിന്റെ കണ്ടുപിടിത്തം(IVF) ഇല്ലായിരുന്നെങ്കില്‍ കൃത്രിമ അണ്ഡ വില്‍പ്പന ഉണ്ടാകുമായിരുന്നില്ല. ജീവന്റെ ഉല്‍പ്പത്തി സംബന്ധിച്ച ജൈവപരമായ സത്യങ്ങളെ നിഷേധിക്കുന്ന കൃത്രിമമാര്ഗങ്ങളാണ് ഐ.വി.എഫ്. സാങ്കേതികവിദ്യയിലൂടെ പരീക്ഷിക്കപ്പെട്ടത്. ഇതിനെ അനുകൂലിക്കാന്‍ കഴിയില്ലെന്നും പിതൃ-പുത്രബന്ധത്തിന്റെ പരിപാവനതയെ നഷ്ടപ്പെടുത്തുന്ന കണ്ടുപിടിത്തമായിരുന്നു ഇത് എന്നും അദ്ധെഹം ആരോപിച്ചു . എന്നാല്‍ റോബര്‍ട്ട് എഡ്വേഡ്സ് ഈ പുരസ്കാരത്തിന് നൂറുശതമാനം അനര്‍ഹനാണെന്ന് പറയുന്നില്ല എന്നും അദ്ദേഹം കൂട്ടിചെര്ക്കുന്നുണ്ട് . And also Carrasco blamed Edwards for the "current state of confusion of assisted procreation: children with four or five parents, babies born from their grandmothers.".
കൃത്രിമ പ്രത്യുത്പാദനമാര്ഗങ്ങളില് ഏറ്റവും ചെലവേറിയതും സങ്കീര്‍ണവുമായ ടെസ്റ്റ് ട്യൂബ് ബേബി രീതിയില്‍ അഥവാ In Vitro Fertilization (IVF) രീതിയില്‍ സ്ത്രീശരീരത്തില്നിന്നും അണ്ഡങ്ങള്‍ പുറത്തെടുത്ത് പരീക്ഷണശാലയില്‍ വച്ച് പുരുഷന്റെ ബീജവുമായി സങ്കലനം നടത്താന്‍ അനുവദിക്കുകയാണു ചെയ്യുന്നത്. ഇങ്ങനെ രൂപംകൊള്ളുന്ന ഭ്രൂണങ്ങളെ 48-72 മണിക്കൂറുകള്‍ വരെ വളരാന്‍ അനുവദിക്കും. അതിനുശേഷം മൂന്നോ നാലോ ഭ്രൂണങ്ങള്‍ ഗര്‍ഭിണിയാകാന്‍ ആഗ്രഹിക്കുന്ന സ്ത്രീയുടെ ഗര്‍ഭപാത്രത്തി ല്‍ നിക്ഷേപിക്കുന്നു. ഈ പ്രക്രിയയുടെ വിജയം ഏകദേശം 30 ശതമാനം ആയതുകൊണ്ടാണ് ഒരേ സമയം കൂടുതല്‍ ഭ്രൂണങ്ങള്‍ സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നത്. ഐ.വി.എഫില്‍ ആവശ്യം കഴിഞ്ഞ് ബാക്കിവരുന്ന ഭ്രൂണങ്ങള്‍ ഒന്നുകില്‍ നശിപ്പിച്ചു കളയുകയോ അല്ലെങ്കില്‍ ശീതീകരിച്ചു വയ്ക്കുകയോ ആണ് ചെയ്യുന്നത്. പക്ഷേ, പിന്നീട് ഈ ശീതീകരിച്ച ഭ്രൂണങ്ങളെ ഉപയോഗിക്കാന്‍ വേണ്ടി ഉണര് ത്തേണ്ടി വരുമ്പോള്‍ ഏകദേശം 40 ശതമാനം ഭ്രൂണങ്ങളും നശിച്ചുപോകുന്ന അവസ്ഥയുണ്ടാകും. അവകാശികളില്ലാത്ത ഭ്രൂണങ്ങള്‍ കൂട്ടത്തോടെ നശിപ്പിക്കപ്പെടുന്ന സാഹചര്യവുമുണ്ടാകും. ഇംഗ്ലണ്ട് പോലുള്ള രാജ്യങ്ങളില്‍ അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ സൂക്ഷിച്ചുവയ്ക്കുന്ന ഭ്രൂണങ്ങളെ നശിപ്പിക്കണമെന്നാണ് നി യമം. അതിനാല്‍ ഐ.വി.എഫ് എന്ന സാങ്കേതികവിദ്യയനുസരിച്ചുള്ള സംവിധാനത്തില്‍ ഭ്രൂണഹത്യതന്നെയാണ് വാസ്തവത്തില്‍ സംഭവിക്കുന്നത്. മനുഷ്യജീവനെ ഗര്‍ഭധാരണത്തിന്റെ ആദ്യനിമിഷം മുതല്‍ മനുഷ്യവ്യക്തിയായി ആദരിക്കുകയും ആ സമയം മുതല്‍ അതിന്റെ അവകാശങ്ങള്‍ പ്രത്യേകിച്ച് ജീവിക്കാനുള്ള അവകാശം അംഗീകരിക്കുകയും വേണമെന്നാണ് സഭയുടെ ഉറച്ച നിലപാട്.
ഇന്നത്തെ വികസനത്തിന്റെ ഏറ്റവും ശ്രദ്ധേയമായ വശങ്ങളിലൊന്നാണ് ``ജീവനോടുള്ള ആദരവ്'' എന്ന സുപ്രധാന പ്രശ്നമെന്ന് ബനഡിക്ട് പതിനാറാമന്‍ പാപ്പ തന്റെ `സത്യത്തില്‍ സ്നേഹം' എന്ന ചാക്രികലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: ``തന്റെയും തന്റെ ജീവന്റെയും സമൂഹത്തിന്റെയും സൃഷ്ടികര്‍ത്താവ് താന്‍ തന്നെയാണെന്ന് ആധുനിക മനുഷ്യന് ചിലപ്പോള്‍ തെറ്റായി ധരിച്ചുപോകാറുണ്ട്. സ്വാര്‍ത്ഥതയോടെ മനുഷ്യന് ത ന്നില്‍ത്തന്നെ അടയ്ക്കപ്പെട്ട് കഴിയുന്നതില്‍ നിന്നുണ്ടാകുന്ന അഹന്ത നിറഞ്ഞ ഒരു തോന്നലാണിത്.'' (സത്യത്തില്‍ സ്നേഹം, നമ്പര്‍. 34).
മതം പോലെ തന്നെ ശാസ്ത്രവും വിമര്‍ശനത്തിനു അതീതമല്ല ...അറ്റവും മുറിയും എഴുതിയാല്‍ ബ്ലോഗ് ആകില്ല ...അതിനെ ദേശാഭിമാനി എന്നെ വിളിക്കാന്‍ പറ്റൂ ...
അതെ കാത്തിരുന്നു തന്നെ കാണാം...
"മനുഷ്യജീവനെ ഗര്‍ഭധാരണത്തിന്റെ ആദ്യനിമിഷം മുതല്‍ മനുഷ്യവ്യക്തിയായി ആദരിക്കുകയും ആ സമയം മുതല്‍ അതിന്റെ അവകാശങ്ങള്‍ പ്രത്യേകിച്ച് ജീവിക്കാനുള്ള അവകാശം അംഗീകരിക്കുകയും വേണമെന്നാണ് സഭയുടെ ഉറച്ച നിലപാട്"
എന്നാ സഭ ആദ്യം ഒരു കാര്യം ചെയ്യ്. പ്രകൃത്യാ നടക്കുന്ന അബോര്‍ഷനുകള്‍ ഇല്ലാതാക്കാന്‍ ദൈവത്തോട് ആവിശ്യപ്പെട്.
tracking
Nasiyansan,
ഐ.വി.എഫിന്റെ ഗുണങ്ങള്‍ ഒന്നും പറഞ്ഞില്ലല്ലോ മാഷെ.. കുറ്റം പറയാന്‍ എന്തൊരു ധൃതി ആണപ്പാ... IVF, ഇല്ലേല് ഇന്ന് ഞാന്‍ വല്ല കുട്ടികളേയും ദത്തെടുക്കണമായിരുന്നു. അതിലും ഭേദമല്ലേ സുഹൃത്തേ ഐ.വി.എഫ്? കുട്ടികളില്ലാത്തവര്‍ക്ക് ഈ കണ്ടുപിടുത്തം നല്ലൊരു സഹായി എന്നേ ഞാന്‍ പറയൂ.. അവിടെ ചുമ്മാ ബൈബിളും കൊണ്ട് വന്ന് നാറ്റിക്കാതെ. താങ്കള്‍ക്ക് വേണ്ടങ്കില്‍ ഉപയോഗിക്കണ്ട.. പക്ഷേ മറ്റുള്ളവര്‍ ഇത് ഉപയോഗിക്കരുത് എന്ന് പറയുന്നതിനോട് യോജിപ്പില്ലാാ..
"മനുഷ്യജീവനെ ഗര്‍ഭധാരണത്തിന്റെ ആദ്യനിമിഷം മുതല്‍ മനുഷ്യവ്യക്തിയായി ആദരിക്കുകയും ആ സമയം മുതല്‍ അതിന്റെ അവകാശങ്ങള്‍ പ്രത്യേകിച്ച് ജീവിക്കാനുള്ള അവകാശം അംഗീകരിക്കുകയും വേണമെന്നാണ് സഭയുടെ ഉറച്ച നിലപാട്..."
എന്തിനാണാവോ... കൂടുതല്‍ പട്ടിണിപ്പാവങ്ങള്‍ നാട്ടിലുണ്ടേല്‍ പാതിരിമാര്‍ക്ക് എളുപ്പം കാര്യം സാധിക്കാലോ! അതോ.. പട്ടിണിപ്പാവങ്ങളില്ലേല് കന്യാസ്ത്രിയും,അച്ചനുമാവാന് ആളില്ലാതെ വരുന്നതു കൊണ്ടോ?
Nasiyansan,
വിശദീകരണത്തിന് നന്ദി...
സഭ വ്യക്താവിന്റെ വരികളില്‍ തന്നെ വൈരുദ്ധ്യങ്ങളില്ലേ!!
“`ജീവനോടുള്ള ആദരവ്'' എന്ന സുപ്രധാന പ്രശ്നമെന്ന് ബനഡിക്ട് പതിനാറാമന്‍ പാപ്പ തന്റെ `സത്യത്തില്‍ സ്നേഹം' എന്ന ചാക്രികലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.”
ഇത് കൂടാതെ മുക്കുവന് അവസാനം ക്വോട്ട് ചെയ്ത വരികള്‍ വായിക്കുക, അത് കൂടി വെച്ച് കൊണ്ട് ഒരു ചോദ്യം Nasiyansanനോട് മാത്രമല്ല കാ.സഭയോടും ചോദിക്കുവാനുള്ളത് ജീവനെ ഭ്രൂണാവസ്ഥയില്‍ നശിപ്പിക്കുന്നതിനെയാണ് എതിര്‍ക്കുന്നത് എങ്കില്‍ എന്തിനാണാവോ മീന്‍-കോഴി-താറാവ്-കാട തുടങ്ങിയവയുടെ മുട്ട (ഭ്രൂണം) പുഴുങ്ങിയും, വറുത്തും മറ്റും ഈ പുരോഹിതര്‍ കഴിക്കുന്നത്? എന്തു കൊണ്ട് മുട്ട കഴിക്കുന്നതില്‍ നിന്ന് വിശ്വാസികളെ വിലക്കുന്നില്ല? അതോ ദൈവം മനുഷ്യന് മാത്രമേ ജീവിക്കുവാനുള്ള അവകാശം നല്‍കിയിട്ടുള്ളോ :)
ഇനി മറ്റൊന്ന് ഭ്രൂണഹത്യ ചെയ്യാതാരിക്കുവാണാണോ പല പുരോഹിതരും ആണ്‍കുട്ടികളെ (പിഞ്ചു കുഞ്ഞുങ്ങളെ) തെരഞ്ഞെടുത്ത് ലൈംഗികമായി പീഡിപ്പിച്ചത് (പെണ്‍കുട്ടികളെയും പീഡിപ്പിച്ച വിരുതന്മാര് ഉണ്ട്, ഭ്രൂണഹത്യ നടത്താഞ്ഞത് കൊണ്ട് പിള്ളേരുള്ള കാ.സഭ പുരോഹിതരും)! ആ പീഡന വിരുതന്മാരെ സഭയുടെ തലപ്പത്തിരിക്കുന്നവര്‍ സംരക്ഷിച്ചിരുന്നതും സംരക്ഷിക്കുന്നതും അത് കൊണ്ടാണോ!
അപ്പോള്‍ ഭ്രൂണഹത്യയെ എതിര്‍ക്കുന്നു എന്ന സഭയുടെ നിലപാട് മദ്യത്തിനെ എതിര്‍ക്കുന്ന അതേ നാണയത്തിലല്ലേ കാണേണ്ടത്!
പിന്നെ അറ്റവും മുറിയുടെയും ബ്ലോഗിന്റെയും കാര്യം.... ബ്ലോഗ് അല്ലെങ്കില്‍ ഇടുന്ന പോസ്റ്റ് ഇന്ന പാറ്റേണിലേ ആകാവൂ എന്ന തീട്ടൂരം ഇത് വരെ എങ്ങും കണ്ടില്ല... ഉണ്ടെങ്കില്‍ ഒന്ന് കാട്ടി തരണം കേട്ടോ ;)
ദേശാഭിമാനിയില്‍ (മറ്റ് എവിടെയായാലും) ഒരു ലേഖനം വരുവാന്‍ ഒന്ന് ശ്രമിച്ച് നോക്ക് അപ്പോള്‍ അറിയാം ലേഖനം എഴുതുന്നതിന്റെ പങ്കപ്പാട് :)
താങ്കള്‍ എഴുതിയത് കൂടി ചേരത്താല് പോസ്റ്റ് എങ്ങും എത്താതെ വരും അതിനാല്‍ അത് മറ്റൊരു പോസ്റ്റാക്കുന്നതായിരിക്കും ഭംഗി എന്ന് തോന്നിയത് കൊണ്ട് മാത്രമല്ല വായിക്കുന്നവര്‍ക്ക് ഇത് പോലെ അഭിപ്രായം പറയുവാനും ഉള്ള സാഹചര്യം എഴുതുന്ന ആളും നല്‍കണ്ടേ :)
ഇത് കൂടാതെ മുക്കുവന് അവസാനം ക്വോട്ട് ചെയ്ത വരികള്‍ വായിക്കുക, അത് കൂടി വെച്ച് കൊണ്ട് ഒരു ചോദ്യം Nasiyansanനോട് മാത്രമല്ല കാ.സഭയോടും ചോദിക്കുവാനുള്ളത് ജീവനെ ഭ്രൂണാവസ്ഥയില്‍ നശിപ്പിക്കുന്നതിനെയാണ് എതിര്‍ക്കുന്നത് എങ്കില്‍ എന്തിനാണാവോ മീന്‍-കോഴി-താറാവ്-കാട തുടങ്ങിയവയുടെ മുട്ട (ഭ്രൂണം) പുഴുങ്ങിയും, വറുത്തും മറ്റും ഈ പുരോഹിതര്‍ കഴിക്കുന്നത്? എന്തു കൊണ്ട് മുട്ട കഴിക്കുന്നതില്‍ നിന്ന് വിശ്വാസികളെ വിലക്കുന്നില്ല? അതോ ദൈവം മനുഷ്യന് മാത്രമേ ജീവിക്കുവാനുള്ള അവകാശം നല്‍കിയിട്ടുള്ളോ :)
ദൈവം സൃഷ്ട്ടിയുടെ മകുടമായി മനുഷ്യനെ സ്രിഷ്ട്ടിച്ചു എന്നും ... മറ്റെല്ലാ ജീവജാലങ്ങളെയും അവനുവേണ്ടി സൃഷ്ട്ടിച്ചു എന്നുമാണ് വിശ്വാസം ...അതായത് മനുഷ്യന് മാത്രമേ വിലയോള്ളൂ എന്ന് ...ബാക്കിയെല്ലാം മൃഗം....'ജീവനോടുള്ള ആദരവ്'മനുഷ്യജീവനോടുള്ള ആദരവാണ് ....
ഞാന്‍ മറുപടി എഴുതിയ ഭാഗമൊഴിച്ച് ബാക്കി എല്ലാം മനോജ് സത്യസന്ധമായി അവതരിപ്പിച്ചിട്ടുണ്ട് ..കത്തോലിക്കാ ഭാഗത്ത് നിന്നെഴുതിയ ഒരു വിമര്‍ശന ലേഖന പോലെയാണ്എനിക്ക് തോന്നിയത് ...good
kalika prasaktham, kathirunnu kanam...... aashamsakal................
Let the Pope try his best. So long as he does not use violence to propagate his religion and ideas, so be it. After all this is a world in which Scientologists, Sai Baba and all other Babas as well as the Communists try to tell that they are the best.
So long as he does not issue his Fiat to kill anyone who does not believe what he says ....
Post a Comment