എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Tuesday, October 26, 2010

കെ.വി.തോമസ്സിന്റെ വളിച്ച കോമഡി

കേന്ദ്രസഹ മന്ത്രി കെ.വി. തോമസ്സ് എന്‍ഡോസല്‍ഫാന്‍ പ്രശ്നത്തില്‍ കേന്ദ്രത്തിന്റെ നയത്തെ ന്യായീകരിച്ചിരിക്കുന്നു. തോമസ്സ് മാഷിന് എന്‍ഡോസള്‍ഫാന്‍ കമ്പനിക്കാരുടെ സ്വരം! സര്‍ക്കാര്‍ നിയോഗിച്ച സമതികള്‍ ഒന്നും കണ്ടെത്തിയില്ല പോലും! ഒരു പ്രദേശത്ത് മാത്രം പ്രശ്നം വരുവാന്‍ കാരണം എന്താണാവോ എന്ന്!

ഈ സഹമന്ത്രി എന്‍ഡോസള്‍ഫാനെ കുറിച്ച് കേരളത്തില്‍ ആരൊക്കെ പഠനം നടത്തി എന്ന് ഒന്ന് ശ്രദ്ധിച്ചിരുന്നുവെങ്കില്‍. ഒന്നുമില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സെന്റര്‍ ഫോര്‍ ഡിസീസ് ആന്റ് കണ്ട്രോള്‍ പ്രിവെന്‍ഷന്റെ കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പഠനത്തിന്റെ റിസള്‍ട്ട് 2003ല്‍ Environ Health Perspectല്‍ പ്രസിദ്ധീകരിച്ചത് ഒന്ന് ഓടിച്ച് നോക്കിയിരുന്നുവെങ്കില്‍ ഈ ജനവിരുദ്ധ പ്രസ്താവന നടത്തില്ലായിരുന്നു.



കേരളത്തില്‍ മാത്രമല്ല കര്‍ണ്ണാടകയിലെ അതിര്‍ത്തിയിലും ദുരിതം അനുഭവിക്കുന്നവര്‍ ഉണ്ട്. അവിടെ കഴിഞ്ഞ ദിവസം ഒരു മരണം കൂടി നടന്നത് പത്രങ്ങളില്‍ വന്നത് തമാശകള്‍ മാത്രം വായിക്കുന്ന തോമസ്സ് മാഷ് അറിഞ്ഞില്ലായിരിക്കാം! തമിഴ്നാട്ടിലെ കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ മാഷിന്റെ കണ്ണില്‍ നിസ്സാരമായിരിക്കാം.


കുമ്പളങ്ങി തമാശകള്‍ എഴുതുന്ന പോലെ നിസ്സാരമായി എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തെ കാണുന്ന ഒരു കേന്ദ്ര സഹ മന്ത്രിയെ നമുക്ക് ആവശ്യമുണ്ടോ?

വി.എം. സുധീരന്‍ തോമസ്സിനെതിരെ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞ പോലെ ജീവിക്കുന്ന രക്തസാക്ഷികളാണ് നമുക്ക് മുന്നിലുള്ളത്. അത് ഇനിയെങ്കിലും കാണുവാന്‍ കണ്ണ് തുറക്കുക. വങ്കിട കമ്പനിക്കാരെ സംരക്ഷിക്കുവാനല്ല ജനങ്ങള്‍ നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത് എന്ന് മറക്കരുത്! 

7 comments:

Manoj മനോജ് said...

കുമ്പളങ്ങി തമാശകള്‍ എഴുതുന്ന പോലെ നിസ്സാരമായി എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തെ കാണുന്ന ഒരു കേന്ദ്ര സഹ മന്ത്രിയെ നമുക്ക് ആവശ്യമുണ്ടോ?

പ്രവാസി എന്ന പ്രയാസി said...

എന്ടോസള്‍ഫാന്‍ ദുരിത ഭാധിതരെ സഹായിക്കാന്‍ ഏതായാലും സര്‍ക്കാറുകള്‍ക്ക് നേരമില്ല..എങ്കിലും ആ കൊടുംവിഷത്തെ നിലനിര്‍ത്താനുള്ള തീരുമാനം അത്ഭുതം തന്നെ. ധുരിതര്‍ക്ക് അല്പമെങ്കിലും ആശ്വാസമേകിയത് സോളിടാരിട്ടി യൂത്ത് മൂവ്മെന്റിന്റെ ഇടപെടലാണ്..

മുക്കുവന്‍ said...

ഇന്നലെ സൂരജിന്റെ ഒരു കോമഡി കേട്ടു.. “ഇവനെയൊക്കെ കുനിച്ചിരുത്തി, കൂമ്പിനിടിച്ച്, ആസനത്തില്‍ പെട്രോളൊഴിച്ച്, വായില്‍ തിരുകി കത്തിച്ചുവിടണം”.. അല്ലാതെന്തുപറയാന്‍... തെളിവില്ലാ പോലും..

chithrakaran:ചിത്രകാരന്‍ said...

ചുരുങ്ങിയത് കോടികള്‍കൊണ്ട് സ്നേഹപ്രകടനം നടത്തുന്ന
കംബനികള്‍ക്കെതിരെ കൊച്ചിയില്‍ നിന്നും മദാമ്മക്ക് കൊഞ്ചു പൊതിഞ്ഞു കൊണ്ടുപോകുന്ന വെളവന്മാരെന്തു പറയാന്‍... മനുഷ്യത്വപരമായി ചെറ്റ !!!

Manoj മനോജ് said...

പ്രവാസി,
സര്‍ക്കാരുകള്‍ക്ക് എന്ന് പറയുന്നതിലെ ഗുട്ടന്‍സ് മനസ്സിലായില്ല. കഴിഞ്ഞ 3 കൊല്ലമായി ഈ വിഷയത്തില്‍ നിന്ന് ഞാന്‍ അകന്ന് നില്‍ക്കുന്നതിനാല്‍ സോളിഡാരിറ്റി എന്നാണ് ഇതില്‍ ഇടപ്പെട്ട് തുടങ്ങിയത് എന്ന് എനിക്കറിയില്ല. അതിന് മുന്‍പ് തന്നെ ഇടത് സംഘടനകളും മറ്റ് എന്‍.ജി.ഓ.കളും അവിടെ പ്രവര്‍ത്തനം തുടങ്ങിയതായി അറിയാം. എന്‍ഡോസള്‍ഫാന്‍ തളിക്കുന്നതിനെതിരെ കോടതിയില്‍ നിന്ന് ഇഞ്ചക്ഷന്‍ നേടിയപ്പോള്‍ യു.ഡി.എഫ്. ഗവണ്മെന്റ് അതില്ലാതാക്കാന്‍ ഉള്ള നിയമ നടപടികള്‍ക്ക് തുനിഞ്ഞു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്സ്. ശക്തമായി തന്നെയാണ് രംഗത്തെത്തിയത്. ജനങ്ങളില്‍ നിന്ന് ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് യു.ഡി.എഫി.ന് പിന്നീട് കമ്പനിക്ക് അനുകൂലമായി നടപടിയെടുക്കുവാന്‍ കഴിയാതെ വന്നത്.

സി.എസ്സ്.ഇ.യുടെയും ഡൌണ്‍ ടു എര്‍ത്ത് മാഗസിന്റെയും ഇടപെടലാണ് മാധ്യമങ്ങളില്‍ ഈ രാസവസ്തുവിനെ കുറിച്ച് ചര്‍ച്ച വരുവാനും കൂടുതല്‍ ജനങ്ങള്‍ ഇതിലേയ്ക്ക് ശ്രദ്ധിക്കുവാനും തുടങ്ങിയത്. http://www.cseindia.org/taxonomy/term/7568

ഇപ്പോഴത്തെ കേരള ഗവണ്മെന്റിന് ഇപ്പോള്‍ ചെയ്തതിലും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാമായിരുന്നു എന്ന് തന്നെയാണ് എന്റെ നിലപാട്.

പദ്രയില്‍ നിന്ന് ആദ്യ ഡോക്യുമെന്ററി പിടിച്ച സംവിധായകന്‍ പറഞ്ഞത് പദ്രയിലുള്ളവര്‍ക്ക് സഹതാപമല്ല മറിച്ച് സഹായമാണ് വേണ്ടത് എന്നാണ്. എം.ജി. സര്‍വ്വകലാശാല ക്യാമ്പസ്സില്‍ അതിന് വേണ്ട നടപടികളും അന്നത്തെ സര്‍വ്വകലാശാല സ്റ്റുഡന്‍സ് കൌണ്‍സിലും ക്യാമ്പസ്സ് ജീവനക്കാരും ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയായിരുന്നു പ്രത്യുഷ് ചന്ദ്രന്റെ ഡോക്യുമെന്ററി.

"ധുരിതര്‍ക്ക് അല്പമെങ്കിലും ആശ്വാസമേകിയത് സോളിടാരിട്ടി യൂത്ത് മൂവ്മെന്റിന്റെ ഇടപെടലാണ്.." എന്ന് താങ്കള്‍ എഴുതിയത് കൊണ്ടാണ് ഇത്രയും പറയേണ്ടി വന്നത്. മറ്റുള്ളവര്‍ ചെയ്തത് തള്ളിപറയുമ്പോള്‍ അന്ന് അതിന്റെ ഭാഗമായിരുന്ന എനിക്ക് ഇങ്ങനെയെങ്കിലും പ്രതിരോധിക്കണ്ടേ!

മുക്കുവന്‍,
സൂരജിന്റെ വാക്കുകള്‍ ശരിയാണ്. പലപ്പോഴും കമ്പനിക്കനുകൂലമായ പ്രസ്താവനകള്‍ കാണുമ്പോള്‍ അത് തന്നെ വിചാരിച്ച് പോകും. പെപ്സിയില്‍ രാസവസ്തുക്കള്‍ എന്ന് സി.എസ്സ്.ഇ. പറഞ്ഞപ്പോള്‍ പാര്‍ലമെന്റില്‍ മാത്രം അവ നിരോധിച്ച നമ്മുടെ കേന്ദ്രന്മാരില്‍ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്?

ചിത്രകാരന്‍,
ശരിയാണ് തിരുത കൊടുത്ത് കരുണാകരന്റെ കണ്ണിലുണ്ണീയാവുകയും പിന്നീട് ആ കരുണാകരനെ തന്നെ കാല് വാരി തറയിലടിച്ചവരില്‍ നിന്ന് ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കുവാന്‍!

ശ്രീജിത്ത് said...

എന്‍ഡോസള്‍ഫാന്‍ മൂലം കേരളത്തില്‍ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല എന്ന് പറയുന്ന പ്രിയ മന്ത്രീ അങ്ങയെ നമസ്ക്കരിക്കുന്നു ..... അങ്ങയെപ്പോലെ ഈ വിഷയം പഠിച്ച ഒരു മഹാ പണ്ഡിതന്‍ വേറെ ഇല്ലല്ലോ .... കേരളത്തിന്റെ അരി മുട്ടിച്ചു ഇനി പാവങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിയിടാന്‍ ഇത്തരം കൊച്ചു തമാശകളുമായി ഇടയ്ക്കൊക്കെ ഇതുവഴി വരണേ....

ഒരു ജനപ്രതിനിധി അത് മന്ത്രി ആയിക്ക്കൊള്ളട്ടെ എം പീ ആയിക്കൊള്ളട്ടെ എം എല്‍ എ ആയിക്കൊള്ളട്ടെ നാടിന്‍റെ വികസനത്തിന് പരിശ്രമിക്കണം അതിനു ഏറ്റവും നല്ല ഉദാഹരണം ശ്രീമാന്‍ ഏ കെ ആന്റണി ആണ് വികസന കാര്യങ്ങള്‍ക്കു അദ്ദേഹം കേരളത്തിന്‌ നല്‍കുന്ന കൈ താങ്ങ് എല്ലാ രാഷ്ട്രീയക്കാര്‍ക്കും ഒരു പാഠം ആണ് അത്തരക്കാരെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ എത്തിക്കുക്ക ...... നമ്മുടെ നര്‍മ്മ വീരനായ മന്ത്രിയെപ്പോലുള്ളവരെ കുറ്റി ചൂലിന് അടിച്ചു പുറത്തുകളയണം

Anilkumar said...

He got good position and got money so what is teh necessity to think about people from kasaragod region.If this is happening in kottayam or christian dominated areas ,he is the first person speak against Endosalfan.