എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Wednesday, October 27, 2010

മതഭ്രാന്തിന്റെ വിജയം!

കേരളത്തില്‍ നടന്ന ഇലക്ഷന്‍ ഫലം പുറത്ത് വന്നു. പതിവ് പോലെ ഇടവിട്ട് ഭരിക്കുവാന്‍ അവസരം നല്‍കുന്ന കേരളീയര്‍ ഇത്തവണ യു.ഡി.എഫി.ന് അവസരം നല്‍കിയിരിക്കുന്നു എന്ന് ഒറ്റ നോട്ടത്തില്‍ പറയുവാന്‍ കഴിയുമായിരിക്കും. എന്നാല്‍ ഫലം നന്നായി വിശകലനം ചെയ്താല്‍ കേരളം നീങ്ങുന്നത് അപകടകരമായ ദിശയിലേയ്ക്കാണ് എന്ന് മനസ്സിലാക്കാം.

ഫലം പുറത്ത് വന്നതോടെ കെ.സി.ബി.സി. പ്രതിനിധി പറഞ്ഞത് ബിഷപ്പ് പറഞ്ഞതിനാലാണ് അല്ലെങ്കില്‍ ഇടയലേഖനം വായിച്ചതിന്റെ ഫലമാണ് എന്നാണ്! തങ്ങളുടെ ഇടയലേഖനത്തില്‍ രാഷ്ട്രീയമൊന്നുമില്ല എന്ന് വിമ്പിളക്കിയവരാണ് ഇപ്പോള്‍ മനസ്സിലുണ്ടായിരുന്നത് ഛര്‍ദ്ധിച്ചിട്ടിരിക്കുന്നത്! പണ്ട് ജാലിയന്‍ വാലാഭാഗിനെ ന്യായീകരിച്ച വികൃത മനസ്സ് ഇപ്പോഴും ഈ പുരോഹിതര്‍ക്കുണ്ട് എന്നാണോ ഇവര്‍ പറയുവാന്‍ വെമ്പുന്നത്?

മറ്റൊന്ന് കൈ വെട്ടിയ പ്രതിയെന്നാരോപിക്കപ്പെടുന്നയാളുടെ വിജയമാണ്. പോള്‍ ചെയ്തതിന്റെ പകുതിയോടടുത്ത് വോട്ടാണ് ഇയാള്‍ക്ക് ലഭിച്ചിരിക്കുന്നത് എന്നതും രണ്ടാം സ്ഥാനക്കാരനും മൂന്നാം സ്ഥാനക്കാരനും കിട്ടിയ വോട്ട് കൂട്ടിയാല്‍ പോലും അതിനടുത്ത് എത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്. എന്ത് കൊണ്ട് അവിടത്തെ ജനങ്ങള്‍ ഇങ്ങനെ ചെയ്തു? അയാളെ നിര്‍ത്തിയ “പാര്‍ട്ടി”യുടെ തനി സ്വഭാവം എന്തെന്ന് വെളിവായിട്ടും അവര്‍ക്ക് ഒരു ഡസനിലേറേ സീറ്റുകള്‍ കിട്ടി എന്നതും കാണാതിരിക്കരുത്.

ബി.ജെ.പി. പലയിടങ്ങളില്‍ വിജയിച്ചു എന്ന് മാത്രമല്ല ചിലയിടങ്ങളില്‍ ഭരിക്കേണ്ടത് ആര് എന്ന് നിശ്ചയിക്കുവാനുള്ള നിര്‍ണ്ണായക ഘടകമാകുവാനും കഴിഞ്ഞിരിക്കുന്നു.

മതഭ്രാന്തിന്റെ അലയൊലികള്‍ കേരളത്തില്‍ കേട്ട് തുടങ്ങിയിരിക്കുന്നു. വോട്ടിന് വേണ്ടി മത പ്രീണനം നടത്തുവാന്‍ ഇടതുകാരും കോണ്‍ഗ്രസ്സുകാരും ഇനിയും കളി നിര്‍ത്തേണ്ട സമയമായിരിക്കുന്നു. കൈ വിട്ട് പോകുന്നതിന് മുന്‍പ് ഇരു മുന്നണികളും ശക്തമായ തീരുമാനം എടുത്തില്ല എങ്കില്‍ കേരളം “മതഭ്രാന്തിന്റെ നാടായി” മാറും എന്ന് തീര്‍ച്ച.

9 comments:

Manoj മനോജ് said...

കോണ്‍ഗ്രസ്സുകാര്‍ നടത്തുന്ന ഗ്രൂപ്പിസം ഇടത് തുടര്‍ന്നാല്‍ എന്താകുമെന്ന് ജനങ്ങള്‍ അറിയിച്ച് കഴിഞ്ഞു. അത് കൂടാതെ മതത്തിന്റെ നീരാളി കൈകള്‍ കേരള രാഷ്ട്രീയത്തില്‍ വലിഞ്ഞ് മുറുകുവാന്‍ തയ്യാറെടുക്കുന്നു എന്നും സൂചന നല്‍കിയിരിക്കുന്നു. ദേശീയ പാര്‍ട്ടികള്‍ ഇനിയും വോട്ടിനായി മത പ്രീണനം തുടര്‍ന്നാല്‍ ഒരു പക്ഷേ....

Jishnu Chandran said...

സത്യം സത്യം..... മത പ്രീണനത്തില്‍ ഒരു പാര്‍ട്ടിയും പിന്നിലല്ല.. കേരളീയ സമൂഹത്തില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളേയാണിത്‌ കാണിക്കുന്നത്.. ജനങ്ങളെ നയിക്കാന്‍ കഴിവുള്ള ഒരു നേതാവിനെ ആണ് ഇന്ന് ആവശ്യം.. ശരിയായ അര്‍ഥത്തില്‍ ഒരു നേതാവിനെ..

Chethukaran Vasu said...

well said

മലമൂട്ടില്‍ മത്തായി said...

The main reason for the left debacle is their lack of touch with the common man. Nothing matters to the coalition ruling the state other than their own pocket books.

The party which suddenly find fault with the religious folks need to sit and think about what they themselves were doing till a short while ago - they were in bed with the same fundamentalists they now find repulsive.

Cmd. Karat is doing his work. He has analyzed the history till about 1940s and is currently rectifying the errors which the party committed in the 1940s. May be in 2100, the then party head will analyze what went wrong with the Communists in the 2000s. The lag of a century's time is not going to stop the unstoppable march of the revolution.

vavvakkavu said...

വളരെ ശരി

shajiqatar said...

ഇനി ഈ മത പാര്‍ട്ടികള്‍ക്ക് ഒരു മുന്നണിയുടെയും സഹായം ആവശ്യമില്ല,അവര്‍ കാലുറപ്പിച്ചിരിക്കുന്നു. അടുത്ത് തന്നെ പ്രബല പാര്‍ട്ടികളെ ഇവര്‍ വിഴുങ്ങും. ബി ജെ പിയുടെ വിജയം കാണിച്ചു എന്‍ ഡി എഫിനും എന്‍ ഡി എഫി ന്റെ വിജയം കാണിച്ചു ബി ജെ പി ക്കും വളരാം.സമ്മതിദാനാവകാശം രഹസ്യമല്ലേ ആര്‍ക്കും വര്‍ഗ്ഗീയപാര്ടികള്‍ക്ക് വോട്ടു ചെയ്യാം,പുറത്തു വര്‍ഗ്ഗീയതക്കെതിരെ ഗീര്‍വാണങ്ങള്‍ വിടാം. നല്ല സൂത്രം അല്ലെ :))

Nasiyansan said...

മനോജ്‌ ഹാലിളകിയിട്ടു കാര്യമില്ല ..ആദ്യം സ്വന്തം വീട് നന്നാക്കുക ...എന്നിട്ട് KCBC എന്ത് പറഞ്ഞു എന്ന് അന്വേഷിച്ചു നടക്കുക ...കെ.സി.ബി.സി. വക്താവ് എങ്ങനെയെങ്കിലും പ്രതികരിക്കട്ടെ ...
നിങ്ങളുടെ പാര്‍ട്ടി നേതാക്കളുടെ ഗര്‍വും സഭാ സ്ഥാപങ്ങളെ തിരഞ്ഞു പിടിച്ചുള്ള നിങ്ങളുടെ നേതാക്കളുടെ പ്രതികാര നടപടികളുമൊക്കെ നിത്യേന കാണുകയും കേള്‍ക്കുകയും ചെയ്യുന്നവര്‍ ഇങ്ങനെയൊക്കെ പ്രതികരിഛെന്നു വരും ....അതിനെ കഷി രക്ഷ്ട്രീയമെന്നോ വര്‍ഗീയതയോ തെങ്ങക്കൊലയെന്നോ വിളിച്ചിട്ട് കാര്യമില്ല ... ..തോല്‍വിയുടെ ഉത്തരവാധിത്വം മുഴുവന്‍ നമ്മുക്ക് കെ.സി.ബി.സി. വക്താവിന്റെ തലയില്‍ ചാര്‍ത്താം ...


പൊതുവില്‍ രാഷ്‌ട്രീയരംഗത്ത്‌ ഒരു ക്രൈസ്‌തവ വിശ്വാസിക്ക്‌ എങ്ങനെ ഗുണപരമായി ഇടപെടാന്‍ കഴിയും എങ്ങനെ ഇടപെടണം എന്നു വ്യക്തമാക്കുന്നതായിരുന്നു തിരഞ്ഞെടുപ്പിന് മുന്‍പ് ഇറക്കിയ ഇടയലേഖനം... കേവലം രാഷ്‌ട്രീയത്തില്‍ ദൈവവിശ്വാസത്തിന്റെ കാര്യം പറയുന്ന ഒരു ലേഖനവുമാല്ലായിരുന്നത് ...പെട്ടന്നൊരു സുപ്രപാതത്തില്‍ നിങ്ങളുടെ പാര്‍ട്ടിയെ ഒന്ന് ഒതുക്കിക്കളയാം എന്ന് കരുതി ഇറക്കിയതുമല്ല ....അനുഭവത്തിന്റെ വെളിച്ചത്തില്‍ ചില പ്രായോഗിക നിര്‍ദേശങ്ങള്‍ വിശ്വാസികളുടെ മുന്നില്‍ വെച്ചു ...അത്ര തന്നെ ...സഭക്കും പിതാക്കന്മാര്‍ക്കും എതിരെ അരയും തലയും മുറുക്കി ഇറങ്ങമ്പോള്‍ ഇടതു കാരണവും കാണിച്ചു കിട്ടുന്നതും മേടിച്ചു മോങ്ങിക്കൊണ്ടിരിക്കും എന്ന് കരുതല്ലേ ...

ഇന്ത്യന്‍ ജനാധിപത്യത്തിന്‌ മതം, മതേതരത്വം, ജനാധിപത്യം എന്നിവയെക്കുറിച്ചുള്ള കാഴ്‌ചപ്പാടല്ല പാര്‍ട്ടിക്കുള്ളത്‌ എന്നതുകൊണ്ട്തന്നെയാണ്‌ "മതം " എന്ന് കേള്‍ക്കുന്നത്തെ നിങ്ങള്‍ യുദ്ധം പ്രഖ്യാപിച്ചു ഇറങ്ങുന്നത് ...വലിയ സഖാവ് ഇന്നലെ പ്രസ്താവിച്ചു ചെറിയ സഖാക്കളെല്ലാം കൂടി ബ്ലോഗുമായിട്ടിറങ്ങി .. . അതുകൊണ്ട്‌ പാര്‍ട്ടിയുടെ പ്രത്യയശാസ്‌ത്രത്തിന്റെ ചുവപ്പുകണ്ണടമാറ്റിയിട്ട്‌ ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും അതിന്റെ ആത്മാവുകണ്ടറിഞ്ഞ മഹാത്മജിയുടെയും കാഴ്‌ചപ്പാടും കണ്ണടയും ഉപയോഗിച്ച്‌ മതത്തെ കാണുകയു ഇടയലേഖനം വായിക്കുകയും ചെയ്യുക .... അപ്പോള്‍ പരാതികള്‍ ഒഴിവാകും...ചാക്കോയ്ക്കും തോമാക്കുമോന്നും ജനാതിപത്യ രീതിയില്‍ പോലും നിങ്ങളോട് പ്രതികരിക്കാന്‍ പറ്റില്ലേ ...

കേരളത്തിലെ മതവിശ്വാസികള്‍, വ്യക്തമായി പറഞ്ഞാല്‍ സമുദായങ്ങള്‍ത്തന്നെയാണ്‌ ഇവിടെ സാമൂഹ്യ നവോത്ഥാനം കൊണ്ടുവന്നത്‌. നവോത്ഥാ നമൂല്യങ്ങള്‍ പകര്‍ന്നുനല്‍കിയതും അവര്‍തന്നെ. 19-ാം നൂറ്റാണ്ടിന്റെ ആരംഭംമുതല്‍ തന്നെ ആസൂത്രിതമായി വിദ്യാഭ്യാസം എല്ലാ ജാതിമതസ്ഥര്‍ക്കും എത്തിക്കാന്‍ ശ്രദ്ധിച്ചിരുന്ന ക്രൈസ്‌തവ സഭകള്‍, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭംമുതല്‍ത്തന്നെ ശക്തമായ ഇടപെടലുകള്‍ക്കൊണ്ട്‌ നവോത്ഥാനസംസ്‌ക്കാ രം വളര്‍ത്തിയ എസ്‌.എന്‍.ഡി.പി., എന്‍.എസ്‌.എസ്‌, പുലയജനമഹാസഭ, യോഗക്ഷേമസഭ, മുസ്ലീം സാമൂദായിക സംഘടനകള്‍ എന്നിവ നല്‍കിയിട്ടുള്ള സാമൂഹ്യവളര്‍ച്ചയാണ്‌ ഏറ്റവും പ്രധാനപ്പെട്ട മുന്നേറ്റമെന്നുപറയാം. ഈ മൂല്യങ്ങള്‍ കേരളത്തിന്റെ സാമൂഹ്യ രാഷ്‌ട്രീയ മനസുകളില്‍ കിനിഞ്ഞിറങ്ങിയിട്ടുണ്ട്‌. അതുകൊണ്ടാണ്‌ പശ്ചിമ ബംഗാളിലെ സി.പി.എം. മന്ത്രിയെപ്പോലെ ജാതിചിന്ത നിറഞ്ഞ്‌ ഞാന്‍ ആദ്യമായി ഒരു ബ്രാഹ്മണനും, രണ്ടാമതായി ഒരു ഹിന്ദുവും മൂന്നാമതായി ഒരു കമ്മ്യൂണിസ്റ്റുകാരനും ആണന്നു കേരളത്തിലെ ഒരു കമ്മൂണിസ്റ്റുകാരനും പറയാത്തത്‌.

ദിവസം രണ്ടു വട്ടം "വര്‍ഗീയത" എന്ന് പറയാത്ത ഒരു നേതാവെങ്കിലും നിങ്ങളുടെ ഇടയിലുണ്ടോ...പാര്‍ട്ടിക്ക്‌ മതം വര്‍ഗ്ഗീയതയും മതനിഷേധം മതേതരത്വവുമാണ് ...അതിനു മറ്റുള്ളവരെ പഴിച്ചിട്ട് കാര്യമില്ല ... നിങ്ങള്‍ ആത്മാര്‍ഥതയുള്ള ഒരു പാര്‍ട്ടി പ്രവര്ത്തകനായിരുന്നെങ്കില്‍ ഒരു സ്വയം വിമര്‍ശനം നടത്തുകയായിരുന്നു ആദ്യം ചെയ്യേണ്ടത് ...അല്ലാതെ സാദാസമയവും കെ.സി.ബി.സി. വക്താവ് മൂത്രമൊഴിക്കാന്‍ പോയോ പോയിട്ട് വന്നോ എന്ന് അന്വേഷിചു നടക്കുവല്ല ചെയ്യേണ്ടത് ...

ഇടയലേഖനം, മാര്‍പാപ്പ, വത്തിക്കാന്‍ ഇതൊക്കെയാണല്ലോ സ്ഥിരം വിഷയങ്ങള്‍ വല്ലപ്പോഴും മൂത്ത സഖാവിനും താടി വെച്ച സഖാവിനും കൂടി പ്രയോജനപ്പെടുന്ന കാര്യങ്ങള്‍ കൂടി എഴുതുക ...

Manoj മനോജ് said...

Nasiyansan,
:) സമയമുണ്ടെങ്കില്‍ എന്റെ പോസ്റ്റ് വായിക്കുവാന്‍ ശ്രമിക്കുക ഇല്ല എങ്കില്‍ അവസാന വരികളെങ്കിലും :) എന്നിട്ട് ഞാന്‍ ഏതെങ്കിലും നേതാവിന്റെ വാലാട്ടിയാണോ എന്ന് നിശ്ചയിക്കുക...

“കേവലം രാഷ്‌ട്രീയത്തില്‍ ദൈവവിശ്വാസത്തിന്റെ കാര്യം പറയുന്ന ഒരു ലേഖനവുമാല്ലായിരുന്നത് ...”

ദാ അത് തന്നെയാണ് ഞാനും ചൂണ്ടി കാട്ടിയത്. ആദ്യം ഈ പല്ലവി തന്നെയാണ് കാ.പുരോഹിതര്‍ ചൂണ്ടി കാട്ടിയത്. പക്ഷേ ഇലക്ഷന്‍ റിസള്‍ട്ട് വന്ന് കഴിഞ്ഞ് മൊഴിഞ്ഞതോ!

“19-ാം നൂറ്റാണ്ടിന്റെ ആരംഭംമുതല്‍ തന്നെ ആസൂത്രിതമായി വിദ്യാഭ്യാസം എല്ലാ ജാതിമതസ്ഥര്‍ക്കും എത്തിക്കാന്‍ ശ്രദ്ധിച്ചിരുന്ന ക്രൈസ്‌തവ സഭകള്‍,“

ഉവ്വേയ്.. ഈ പഴങ്കഥ ഇനിയും ജനങ്ങള്‍ വിശ്വസിക്കും... മത പ്രചരണം എന്ന ഒറ്റ അജണ്ടയുടെ ഭാഗമായിരുന്നു അവയെന്ന് ലോകചരിത്രം കുറച്ചെങ്കിലും വായിച്ചവര്‍ക്കറിയരുതോ! ബുദ്ധിയുള്ള കേരളീയര്‍ പക്ഷേ അത് പ്രയോജനപ്പെടുത്തി വളര്‍ന്നു... എന്ത് കൊണ്ട് മറ്റ് സംസ്ഥാനങ്ങളില്‍ അത് ഉണ്ടായില്ല...

“ജാതിചിന്ത നിറഞ്ഞ്‌ ഞാന്‍ ആദ്യമായി ഒരു ബ്രാഹ്മണനും, രണ്ടാമതായി ഒരു ഹിന്ദുവും മൂന്നാമതായി ഒരു കമ്മ്യൂണിസ്റ്റുകാരനും ആണന്നു കേരളത്തിലെ ഒരു കമ്മൂണിസ്റ്റുകാരനും പറയാത്തത്‌.“

ദോ ലിത് തന്നെ... കമ്മ്യൂണിസ്റ്റുകാരന്‍ പോകട്ടെ സാധാരണ കേരളീയര്‍ ഈ പറച്ചില്‍ പറയുവാന്‍ മാനസ്സികമായി തയ്യാറായി കൊണ്ടിരിക്കുന്നു എന്ന് സൂചിപ്പിക്കുവാന്‍ തന്നെയാണ് ഈ പോസ്റ്റിട്ടത്. ഇത് തോന്നുവാന്‍ ഏതെങ്കിലും നേതാവ് മൊഴിയണം എന്നില്ല... താങ്കളുടെ മനസ്സിലും കേരളത്തില്‍ വരുവാനിരിക്കുന്ന മതഭ്രാന്തിന്റെ ആ ഭീതി നിറഞ്ഞ് നില്‍ക്കുന്നുണ്ട്... അത് ഏതെങ്കിലും നേതാവിന്റെ വാക്കുകള്‍ കേട്ടിട്ടാണോ!

“ഇടയലേഖനം, മാര്‍പാപ്പ, വത്തിക്കാന്‍ ഇതൊക്കെയാണല്ലോ സ്ഥിരം വിഷയങ്ങള്‍ “

വല്ലപ്പോഴും എഴുതുന്ന ഇവ മാത്രമേ വന്ന് വായിക്കാറുള്ളൂ അല്ലേ.. അപ്പോഴെങ്കിലും വലത് വശത്തുള്ള “ഇതുവരെയുള്ള കുത്തിക്കുറിക്കലുകള്‍...” എങ്കിലും ഒന്ന് നോക്കുന്നത് നല്ലതാണ്... :)

“മൂത്ത സഖാവിനും താടി വെച്ച സഖാവിനും കൂടി പ്രയോജനപ്പെടുന്ന കാര്യങ്ങള്‍ കൂടി എഴുതുക ...“

ഓ ഉത്തരവ്... അവര്‍ ആരൊക്കെയാണെന്ന് കൂടി പറഞ്ഞിരുന്നുവെങ്കില്‍ എളുപ്പമായിരുന്നു ;)

Manoj മനോജ് said...

മത്തായി,
ഇക്കാര്യത്തില്‍ കമ്മ്യൂണിസ്റ്റും കാത്തോലിക്കരും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ? കാ.പുരോഹിതര്‍ക്ക് തെറ്റ് ഏറ്റ് പറയാന്‍ 1000 കൊല്ലമെങ്കിലും ആവശ്യമില്ലേ.... 1000കണക്കിന് വര്‍ഷത്തെ തെറ്റുകള്‍ ഒന്നിച്ച് ഏറ്റ് പറഞ്ഞ് ജോണ്‍ പോള്‍ രണ്ടാമന്‍ മാപ്പ് ചോദിച്ചത് മറക്കരുതല്ലോ... കാ.പുരോഹിതരില്‍ പെട്ടവര്‍ പിള്ളാരെ പീഡിപ്പിച്ചതിന് മാപ്പ് പറയുന്നത് കേള്‍ക്കുവാനുള്ള ഭാഗ്യം പാവം പീഡനം അനുഭവിച്ചവര്‍ക്കാവില്ല എന്നത് ദു:ഖകരം തന്നെ....