എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Sunday, December 5, 2010

അമേരിക്ക ഞെട്ടി!

ആ വാര്‍ത്ത കേട്ട് അമേരിക്കക്കാര്‍ ഞെട്ടി.. കൂടെ ലോകവും....

തൊഴിലില്ലായ്മ 9.6%ല്‍ നിന്ന് 9.8%ല്‍ എത്തിയെത്രേ! 1,70,000 തൊഴില്‍ നവമ്പറില്‍ ലഭിക്കുമെന്ന് അമേരിക്കന്‍ എക്കണോമിസ്റ്റുകള്‍ പറഞ്ഞ സ്ഥാനത്ത് വെറും 36,000 തൊഴില്‍ മാത്രം! തൊഴില്‍ വിചാരിച്ചത് പോലെ ഉണ്ടായില്ല എന്ന് മാത്രമല്ല തൊഴിലാളികളെ പിരിച്ചും വിട്ടിരിക്കുന്നു.... എല്ലാവരും ഞെട്ടാതെ എന്ത് ചെയ്യും?

ബ്ലാക്ക് ഫ്രൈഡേ, സൈബര്‍ മണ്ഡേ സെയിലുകള്‍ തകര്‍ത്ത് നടന്നു എന്ന വാര്‍ത്തകള്‍ക്ക് പുറകേയാണ് തൊഴില്ലില്ലായ്മ 0.2% കൂടി എന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്....

എന്നാല്‍ റിപ്പോര്‍ട്ട് സൂക്ഷമമായി പരിശോധിച്ചാല്‍ രസകരമായ വിവരം മനസ്സിലാക്കാം. ഒക്ടോബറില്‍ തൊഴില്‍ അന്വേഷിക്കുന്നവര്‍ (9.6%), ഫുള്‍ ടൈം തൊഴില്‍ കിട്ടാത്തതിനാല്‍ പാര്‍ട്ട് ടൈം ചെയ്യുന്നവര്‍, തൊഴില്‍ ഇനി കിട്ടില്ല എന്ന് ഉറച്ച് തൊഴില്‍ നോക്കാത്തവര്‍ എന്നിവര്‍ എല്ലാം ചേര്‍ന്നാല്‍ 17% ആയിരുന്നു. നവമ്പറില്‍ നോക്കിയാലും ഇവരുടെ എണ്ണം 17% തന്നെ. അപ്പോള്‍ പിന്നെ ഈ “ഞെട്ടല്‍” എന്തിനായിരിക്കും? 


ഇടതട്ടുകാര്‍ക്ക് മാത്രം ടാക്സ് ഇളവ് നല്‍കിയാല്‍ മതിയെന്ന ഒബാമയുടെ വാദത്തെ തള്ളി കളഞ്ഞ് ബുഷ് നടപ്പിലാക്കിയ മേല്‍തട്ടുകാര്‍ക്ക് ഉള്‍പ്പെടെ ഇളവ് എന്നത് നീട്ടണമെന്ന് റിപ്പബ്ലീക്കന്മാര്‍ ഭീഷണി മുഴക്കി ദിവസങ്ങള്‍ക്കുള്ളിലാണ് ഈ റിപ്പോര്‍ട്ട് വന്നിരിക്കുന്നത് എന്ന് ശ്രദ്ധിക്കുക...

ഇനി ഇടനിലക്കാര്‍ക്ക് ഇളവ് കൊടുത്തില്ലെങ്കില്‍ അമേരിക്കന്‍ സാമ്പത്തിക സ്ഥിതി വശളാകുമെന്ന് ഉടനെ തന്നെ ഡെമോക്രാറ്റുകള്‍ വിളിച്ച് പറഞ്ഞു. എന്നാല്‍ ഇതേ റിപ്പോര്‍ട്ട് ചൂണ്ടി കാട്ടി കമ്പനി മുതലാളിമാര്‍ സാമ്പത്തിക വിഷമത്തിലായത് കൊണ്ടാണ് തൊഴില്‍ നലകുവാന്‍ സാധിക്കാത്തതെന്ന് റിപ്പബ്ലിക്കന്മാരും വാദിക്കുന്നു!

അമേരിക്കന്‍ സാമ്പത്തിക രംഗം തിരിച്ച് വരവിലാണെന്ന വാര്‍ത്തകള്‍ക്ക് പിന്തുണ കിട്ടണമെങ്കില്‍ ഈ ഹോളിഡേ സീസണില്‍ അമേരിക്കക്കാര്‍ കാശിറക്കി എന്ന് തെളിയണം. അതിനുള്ള കണക്കില്‍ കണ്ണ് നട്ടിരിക്കുമ്പോഴാണ് “ഞെട്ടിക്കുന്ന” ഈ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്!

ഇതിനിടയില്‍ തൊഴിലില്ലാതെ 99 ആഴ്ച പിന്നിടുന്ന ഏകദേശം 2 മില്ല്യണ്‍ പേര്‍ക്ക് തൊഴിലില്ലായ്മ വേതനം കിട്ടുന്നത് ഏതാനും ആഴ്ചയ്ക്കുള്ളില്‍ അവസാനിക്കും. എല്ലാവരും ആകാംശയോടെ വാഷിങ്ടണ്‍ ഡി.സി.യിലേയ്ക്ക് നോക്കിയിരിക്കുന്നു.... കോണ്‍ഗ്രസ്സ് എന്താണ് തീരുമാനം എടുക്കുന്നത് എന്നറിയാന്‍...

4 comments:

Manoj മനോജ് said...

ഭരണപക്ഷവും പ്രതിപക്ഷവും തങ്ങള്‍ വിജയിക്കണമെന്ന വാശി ഒടുവില്‍ മാറ്റി വെച്ച് സാധാരണ ജനങ്ങള്‍ക്ക് ഉപകാരമായ നിയമം നടപ്പാക്കും എന്നതാണ് അമേരിക്കന്‍ സര്‍ക്കാരിന്റെ വിജയം, അമേരിക്കയുടെയും.... അതിനാല്‍ തന്നെ വരുന്ന ഏതാനും ദിവസങ്ങള്‍ എല്ലാവരും ഡി.സി.യിലേയ്ക്ക് നോക്കിയിരിക്കുന്നു.... അമേരിക്കന്‍ ജനതയ്ക്ക് സഹായകമായ തരത്തിലുള്ള തീരുമാനം തങ്ങളുടെ പ്രതിനിധികള്‍ വീണ്ടും സ്വീകരിക്കുമോ എന്നറിയാന്‍....

മുക്കുവന്‍ said...

മുതലാളിമാര്‍ സാമ്പത്തിക വിഷമത്തിലായത് കൊണ്ടാണ് തൊഴില്‍ നലകുവാന്‍ സാധിക്കാത്തതെന്ന് റിപ്പബ്ലിക്കന്മാരും വാദിക്കുന്നു....പാവങ്ങളല്ലേ... കഞ്ഞികുടിക്കാന്‍ എന്തേലും ഒന്ന് കൊടുക്കണേ!!!!

മുക്കുവന്‍ said...

ഇതിന്റെ തമാശ അതല്ലാ... റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അടിവേരെന്ന് പറയുന്നത് സെണ്ട്രല്‍,സൌത്തിലെ ദരിദ്ര സത്യകൃസ്ത്യാ‍നികളാണു... മതത്തിന്റെ നിലനില്പ് കാശാണു.. ഏതൊരു മതത്തിനും കാശുകിട്ടണേല്‍ ധനികരെ കിട്ടണം.. അങ്ങനെ മതത്തേയും,ഭരണത്തേയും കാശുള്ളവന്‍ കൈക്കലാക്കി!

jayarajmurukkumpuzha said...

yadharthyangal purathu varatte.... aashamsakal...