വിവാദങ്ങള്‍ വത്തിക്കാനെ പിന്തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു....
വിക്കിലീക്സ് പുറത്ത് വിട്ടതില്‍ ഐര്‍ലന്റിലെ സര്‍ക്കാര്‍ പോപ്പിനെ അനുസരിച്ചില്ല എന്നതാണ് പുതിയ വിവാദങ്ങളില്‍ ഒന്ന്. ഐര്‍ലന്റിലെ പുരോഹിതര്‍ നടത്തിയ ബാല പീഡന കേസ്സ് അന്വേഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വത്തിക്കാനോട് വിശദീകരണം ചോദിച്ചു എന്നത് വത്തിക്കാനെ ബഹുമാനിക്കാത്തതിന്റെ തെളിവാണെന്ന് വിലയിരുത്തി ഐര്‍ലന്റ് സര്‍ക്കാരുമായി സഹകരിക്കേണ്ടതില്ല എന്ന നിലപാടെടുത്തു എന്നാണ് വിക്കിലീക്സ് പുറത്ത് വിട്ട രേഖകകള്‍ ചൂണ്ടി കാട്ടുന്നത്.
“വത്തിക്കാന്‍ ബാങ്ക്” പ്രശ്നമാണ് ഇപ്പോള്‍ വത്തിക്കാന്‍ നേരിടുന്ന മറ്റൊരു തല വേദന. ഇറ്റാലിയന്‍ നിയമം അനുസരിച്ച് പണത്തിന്റെ ഉറവിടമോ ലക്ഷ്യമോ വത്തിക്കാന്‍ ബാങ്ക് നല്‍കിയിട്ടില്ല എന്നതിനാല്‍ $30 മില്ല്യണ്‍ ആണ് കണ്ട് കെട്ടിയിരിക്കുന്നത്. 1946ല്‍ പോപ്പ് പയസ്സ് 12ആമന്‍ സ്ഥാപിച്ച ഈ ബാങ്ക് പണ്ടേ സംശയത്തിന്റെ നിഴലിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന കോടതി രേഖകള്‍ അനുസരിച്ച് “വത്തിക്കാന്‍ ബാങ്ക് ചില ബിസിനസ്സ് കള്ളന്മാര്‍ക്കും, മാഫിയകള്‍ക്കും വേണ്ടി money-laundering നടത്തിയെന്ന സംശയമാണ്”. എന്നാല്‍ തെറ്റിധാരണയുടെ പുറത്താണ് ഇപ്പോള്‍ ഇത് സംഭവിച്ചത് എന്നും ഉടനെ തന്നെ ഇതെല്ലാം മാറും എന്ന് വത്തിക്കാന്‍ പറയുന്നു. ഇതിനിടയില്‍ പണ്ട് ജൂത പീഡന സമയത്ത് നാസികള്‍ കൊള്ളയടിച്ചവ വത്തിക്കാന്‍ ബാങ്കില്‍ വന്ന് പെട്ടിട്ടുണ്ടെന്നും അത് തിരിച്ച് കിട്ടണമെന്നും ഉള്ള ജൂതന്മാരുടെ ആവശ്യം വീണ്ടും അവര്‍ ഉയര്‍ത്തി കൊണ്ട് വന്നിരിക്കുന്നു.
Pontifical Academy of Science ജി.എം. വിളകള്‍ നല്ലതാണെന്ന് കഴിഞ്ഞ ദിവസം പറഞ്ഞപ്പോള്‍ അത് വത്തിക്കാന്റെ ആശീര്‍വാദത്തോടെയാണെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴി വെയ്ക്കാതിരിക്കുവാന്‍ ഉടനെ തന്നെ വത്തിക്കാന്‍ അത് നിഷേധിച്ചു. പി.എ.എസ്സ്.ന്റെ 15 പേയ്ജുള്ള നിരീക്ഷണം അംഗീകരിച്ചാല്‍ എവലൂഷന്‍ തിയറിയെ അനുകൂലിക്കുന്നു എന്ന പ്രചരണം ഉണ്ടാകാം എന്നത് മുങ്കൂട്ടി കണ്ടാകണം വത്തിക്കാന്‍ ഉടന്‍ പ്രതികരിച്ചത്. എയിഡ്സും ഉറയും പ്രശ്നം ഉണ്ടാക്കിയ വിവാദത്തില്‍ നിന്ന് തലയൂരിയതേയുള്ളൂ...
Monday, December 13, 2010
Subscribe to:
Post Comments (Atom)


6 comments:
വത്തിക്കാന്‍ ഓരോ പ്രശ്നങ്ങള്‍ പരിഹരിക്കും തോറും പുതിയവ ഉണ്ടായി കൊണ്ടിരിക്കുന്നു....
അന്യഗ്രഹ ജീവികളെയും, പറക്കും തളികകളേയും അവയുമായി അമേരിക്കക്കുള്ള രഹസ്യ ബന്ധങ്ങളെയും കുറിച്ചുള്ള രേഖകള്‍ ഉടനെ പുറത്തുവിടുമെന്ന് വിക്കിലീക്സ്. ഈ തല വേദന വത്തിക്കാന്‍ എങ്ങനെ തീര്‍ക്കുമോ എന്തോ?.. ഇതെങ്ങാനും തെളിയിക്കപ്പെട്ടാല്‍ '' Aliens എന്നു പറയുന്നത് ദൈവ ദൂതരെയാണു'' എന്ന വല്ല ഊഡായീപ്പും പറയുമായിരിക്കും...
http://www.ufosonearth.com/site/3rd-dec-wikileaks-will-reveal-documents-referring-to-ufos-and-extraterrestrials/
വിക്കിലീക്ക്സ് വെളിപ്പെടുത്തലുകള്‍ ചില താല്‍ക്കാലിക കൌതുകങ്ങള്‍ നല്‍കുന്നുവെങ്കിലും എല്ലാം തൊണ്ടതൊടാതെ വിഴുങ്ങാമോ എന്നു സംശയിക്കണം. കിടങ്ങൂരാന്‍ പറയുന്നതുപോലെയുള്ള വെളിപ്പെടുത്തലുകള്‍ വന്നാല്‍ ഇതുവരെയുള്ള ശാസ്ത്രബോധമെല്ലാം മാറ്റിവെച്ച് പറക്കും തളികകളിലും ഏലിയന്‍ ഹുമനോഇഡിലും ഒക്കെ വിശ്വസിക്കാന്‍ നമ്മള്‍ ബാദ്ധ്യസ്ഥരാവുമോ? കിട്ടുന്ന രേഖകളുടെ നിജസ്ഥിതി ഉറപ്പാക്കാന്‍ വിക്കിലീക്ക്സിന് സംവിധാനമുണ്ടോ?
യു.എഫ്.ഒ. വിഷയത്തില്‍ ഇത്ര അത്ഭുതപ്പെടാന്‍ എന്തിരിക്കുന്നു? അന്യഗ്രഹ ജീവികള്‍ വന്ന് തങ്ങളുമായി ലൈംഗിക ബന്ധം വരെ നടത്തുന്നതായി അമേരിക്കക്കാര്‍ വെളിപ്പെടുത്താറുണ്ട്! ഇവര്‍ പറയുന്നത് രേഖപ്പെടുത്തി വെയ്ക്കുവാന്‍ പ്രത്യേക സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടണിലെയും മറ്റും മിസൈലുകള്‍ നിവീര്യമാക്കിയെന്ന് ഈ അടുത്ത് വാര്‍ത്തകള്‍ വന്നിരുന്നുവല്ലോ.
വൈറ്റ് ഹൌസിലെ ചില മുറികളില്‍ പ്രേതാത്മാക്കള്‍ ഉണ്ടെന്നതിനാല്‍ അവ തുറക്കാറേയില്ല എന്നാണ് പറയപ്പെടുന്നത് :) അപ്പോള്‍ ബാക്കിയുള്ളവരുടെ കാര്യം പറയണോ?
അന്യഗ്രഹ ജീവികളെ പറ്റി വെളിപെടുത്തലുകള്‍ ഉണ്ടായാല്‍ ശാസ്ത്രബോധം മാറ്റിവയ്ക്കുന്നതെന്തിനെന്ന് മനസ്സിലാവുന്നില്ല. പഠനങള്‍ നടക്കുന്നതേയുള്ളൂ. ചിലപ്പോള്‍ ഭൂമിക്കു വെളിയിലും ജീവന്‍ ഉണ്ടായിക്കൂടെന്നില്ല..വെളിപ്പെടുത്തലുകള്‍ വരട്ടെ...
Post a Comment