ഒരു കലാരൂപം മൂലം കുസാറ്റ് യൂണിവേഴ്സിറ്റിയിലെ സ്ത്രീ ജനങ്ങള്‍ അപമാനിതരാകുന്നുവത്രേ!
അവിടെ പതിറ്റാണ്ടുകളായി ഉള്ള ചെടിയില്‍ തീര്‍ത്ത ഒരു സ്ത്രീ ശില്പത്തിന്റെ നഗ്നമായ മാറിടം തങ്ങളുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്നതാണെന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് “കുസാറ്റ് വുമണ്‍ അസോസിയേഷന്” ബോധ്യം വന്നത്. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലെ ശില്പങ്ങളോ കലാ സൃഷ്ടികളോ കലാലയങ്ങള്ക്കടുത്ത് ഉണ്ടെങ്കില്‍ അവ എടുത്ത് കളയണമെന്ന് 2002ല്‍ ഒരു കോടതിവിധിയുണ്ടെന്ന് ഇപ്പോഴാണ് കുസാറ്റ് നാരീ മണികള്‍ക്ക് ബോധമുണ്ടായത്. കോടതി വിധിക്കെതിരാണെന്നും കാട്ടി പരാതി നല്കിയപ്പോള് തന്നെ ആ ശില്പത്തിന്റെ മാറിടങ്ങള്‍ വെട്ടി മാറ്റാന്‍ രജിസ്ട്രാര്‍ ഉത്തരവിട്ടു. മാറിടങ്ങള്‍ മുറിച്ച് മാറ്റപ്പെട്ട് വികൃതമായ ആ കലാരൂപം “സാംസ്കാരിക കേരളത്തിന്” കാണേണ്ടി വന്നു.
വിവാദമായതോടെ പി.വി.സി.യായ ഗോഡ്ഫ്രേയെ ഏകാംഗ കമ്മീഷനായി നിയമിച്ചു. കലാരൂപം നശിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് കഴിഞ്ഞ ദിവസം വി.സി. പറഞ്ഞിരുന്നു. എന്നാല്‍ ഇന്നലെ പുറത്ത് വന്ന ഗോഡ്ഫ്രെയുടെ റിപ്പോര്‍ട്ടില്‍ കുസാറ്റിലെ നഗ്ന കലാരൂപങ്ങള്‍ എല്ലാം നശിപ്പിച്ച് കളയണം എന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നു.
എന്തായാലും ഗോഡ്ഫ്രെയുടെ “ഉത്തരവ്” നടപ്പാക്കും മുന്‍പ് വിശദമായി പഠിക്കുവാന്‍ 3 അംഗ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ഇനി അവര്‍ എന്ത് പറയുമെന്ന് കാത്തിരിക്കാം.....
സാംസ്കാരിക കേരളത്തിന്റെ ഒരു ഗതികേട്......
കേരളത്തിലെ ചുവന്ന മഴയെ പറ്റി ഗവേഷണം നടത്തി അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യം തെളിയിക്കുന്ന ഗോഡ്ഫ്രെയോട് ബഹുമാനമായിരുന്നു ഇത് വരെ. പക്ഷേ ഇപ്പോള്‍.........
Tuesday, December 14, 2010
Subscribe to:
Post Comments (Atom)


14 comments:
ഇതിന് മുന്‍പും കലാരൂപങ്ങളെ “വൃത്തികെട്ട” കണ്ണിലൂടെ കാണുന്നവരെ നാം കണ്ടതാണ്. അങ്ങനെയുള്ള ഇന്ത്യയില്‍ കുസാറ്റ് പ്രശ്നം നിസ്സാരം.... പക്ഷേ നാം എങ്ങോട്ടേയ്ക്ക്?????
മനോജ് സര്, ഇത്ര കാലമായി അവര്‍ക്ക് ബോധ്യം വന്നില്ല എന്നതാണോ താങ്കള്‍ കണ്ടു പിടിച്ച കുറ്റം. "സാംസ്കാരിക കേരളം" സ്ത്രീകളുടെ മാറിടം കാണാന്‍ പറ്റാതെ ലജ്ജിക്കട്ടെ...?
ഇത്ര നാള് ഇല്ലാതിരുന്ന “സദാചാരം” ഇപ്പോള്‍ എങ്ങിനെ വന്നു? “കപട സദാചാരം“ കൊണ്ട് എന്ത് നേടാനാണ് സലീം സര്?
എങ്കില്‍ പിന്നെ മലമ്പുഴ യക്ഷിയെയും അങ്ങ് “തകര്‍ക്കാമല്ലോ”..... അതല്ലേ ഇതിലും കൂടുതല്‍ ആളുകള്‍ കാണുന്നത്!!
കുസാറ്റിലെ കുട്ടികള്‍ക്ക് കലാരൂപങ്ങളുടെ "മുല" കാണാതെ പഠനം നടക്കില്ലേ ...
" കുസാറ്റിലെ കുട്ടികള്‍ക്ക് കലാരൂപങ്ങളുടെ "മുല" കാണാതെ പഠനം നടക്കില്ലേ ... "
മോല കണ്ടാല്‍ കണ്ണ് പൊട്ടി പോകുമോ...?
ആദ്യം ഇവളുമാരോട് നേരെ ചൊവ്വേ തുണിയുടുത്തു നടക്കാന്‍ പറയണം.
ഫാഷന്‍ ഷോയുടെ പേരില്‍ തുണിയില്ലാതെ കോടിക്കണക്കിനു ആളുകളുടെ മുന്നില്‍ നടക്കാം.
പക്ഷെ വര്‍ഷങ്ങളുടെ പ്രയത്നമായ ഒരു ശില്പത്തിന്റെ മുല സഹിക്കാന്‍ പറ്റില്ല.
നല്ലതും ചീത്തയും കാണുന്നവരുടെ കന്നിലല്ലേ ..... !!!!!!!!!
ഇന്ന് നീ പറയുന്നു ഇത് നഗ്നതയാണെന്ന്..
അന്ന് അമ്മിഞ്ഞപ്പാല് ഊറ്റി ഊറ്റിക്കുടിക്കുമ്പോള്‍ നിനക്കത് തോന്നിയിരുന്നില്ലേ..?????
ഇവിടെ പ്രതികരിച്ചവരെല്ലാം ആണുങ്ങളാണു, അവര്‍ക്ക് എത്ര മുല കണ്ടാലും സന്തോഷമേ ഉള്ളൂ പെണ്ണുങ്ങളാണു കമ്പ്ളെയിണ്റ്റ് ചെയ്തിരിക്കുന്നത് അവരു പറയുന്നു മുല അശ്ളീലം ആണു, ഡാവീദിണ്റ്റെ (വേറ ആണുങ്ങളുടെ നഗ്ന പ്രതിമ ഉണ്ടോ?) ലിംഗം മുറിക്കുമ്പോള്‍ മാത്രമേ നമ്മള് ആണുങ്ങള്‍ക്ക് പ്രൊട്ടസ്റ്റ് ചെയ്യാന്‍ അധികാരം അവകാശം ഉള്ളു, കാനായിയുടെ കഞ്ഞികുടി മുട്ടും, അതെന്താ കാനായി ആണുങ്ങളെ നഗ്നമായി ഉണ്ടാക്കാത്തത്?
അസൂയക്കും കുശുമ്പിനും മരുന്നില്ലാ താഴത്തേക്കെന്തിത്റ തൂങ്ങിക്കിടക്കുന്നു പാതി പണം പോയ സഞ്ചിപോലെ എന്ന പരുവത്തില്‍ ഉള്ള ചില അസിസ്റ്റണ്റ്റ്മാറ്ക്കു മുഴുത്തു പാകത്തില്‍ നില്ക്കുന്ന മുല കണ്ടപ്പോള്‍ അസൂയ തോന്നി അവറ് കമ്പ്ളെയിണ്റ്റ് ചെയ്തു അത്റേ ഉള്ളു
ഇന്നലെ തോന്നിയില്ല എന്ന് കരുതി ഒരിക്കലും അത് തോന്നരുത് എന്ന് പറയുന്നതില്‍ എന്ത് ന്യായം ??
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പാടില്ല എന്നതാണ് SC വിധി .. ഇനി സ്ത്രീകളുടെ നഗ്നത കലാസൃഷ്ടി ആവുന്നത് ചിലര്‍ക്ക് (സ്ത്രീകള്‍ക്ക് ) മനസ്സിലാവുന്നില്ല എങ്കില്‍ അവരെ നഗ്നത എന്തെന്ന് പഠിപ്പിക്കുക വേണ്ടിവരും .. കുഞ്ഞായപ്പോള്‍ അമ്മിഞ്ഞ കുടിച്ച പൈതങ്ങള് വലുതായാലും സ്വന്തം അമ്മയുടെതല്ലാത്ത അമ്മിഞ്ഞയെ നഗ്നതയായല്ലാതെ കാണുമോ ? ഇനി ആ അമ്മിഞ്ഞ കാണുമ്പോള്‍ മാതൃത്വമാണോ ഓര്‍മ്മ വരുന്നത് ?
കലാ സൃഷ്ടികള്‍ക്ക് സദാചാര സീമ ലംഘിക്കാമോ ? അതോ അങ്ങിനെ ആവുമ്പോഴേ കലാ സൃഷ്ടി ആവുന്നുള്ളുവോ ? വിദ്യാര്‍ഥികള്‍ (ആണും പെണ്ണും ) ഈ മഹാ കലാ സൃഷ്ടിക്കടുത്തു കൂടെ പോവുമ്പോള്‍ (കമന്റുകള്‍ അടിക്കുന്ന ഞരമ്പ് രോഗികള്‍ കാരണം ചിലപ്പോള്‍ അങ്ങിനെയല്ലാതെയും) നാണം തോന്നുന്നെങ്കില്‍ അത്തരത്തില്‍ ഒരു പരാതിക്ക് അടിസ്ഥാനമില്ല ?? കോടതി വിശി ഇവിടെ ബാധകല്ല ?
ഇനി ആ ജല കന്യകയെ വസ്ത്രം അണിയിച്ചാല് കലാമൂല്യം ഇല്ലാതാവുമോ ? ഇല്ലെങ്കില്‍ അതിനെ അങ്ങിനെ രൂപപ്പെടുതിക്കൂടെ ?
കഷ്ടം, ഒരു യൂണിവേർസിറ്റിയിൽ, കല കപടസദാചാരക്കാരുടെ കയ്യിൽ നിന്ന് രക്ഷപെടില്ലെങ്കിൽ പിന്നെ എവിടെയാണ്...?
ലോകത്ത് എവിടെ ചെന്നാലും പെണ്ണുങ്ങളെ നോക്കി വെള്ളമിറക്കി ഇറക്കി ഇറക്കി ഇരിയ്ക്കുന്ന മലയാളി മോന്മാരുടെ സദാചാരം, ത്ധൂ!!!
ഞാനിവിടെ വന്നിട്ടില്ല.. !
തുണിയുടുക്കാത്തതേ കലയാകൂ എന്ന് വല്ല നിർബന്ധവും ഉണ്ടോ? ശില്പം ജലകന്യക ആകണമെന്നും അതു തുണിയുടുക്കരുതെന്നും കലാസ്വാദകർക്കെന്താണിത്ര നിർബന്ധം? ചെടിയിലും മുലകാണണമെന്ന്?
Post a Comment