എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Wednesday, May 26, 2010

ആര്യന്മാര്‍ എന്ന നുണ!

കോര്‍ണല്‍ യൂണിവേഴ്സിറ്റിയിലെ ചരിത്രകാരനായ കെന്നത്തിനെ വായിച്ചപ്പോഴാണ് ആര്യന്മാരുടെ ഇന്ത്യന്‍ ആക്രമണം നുണയാണെന്ന വാദത്തിന്റെ പുതിയ മുഖം കണ്ടത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ 4000 ബി.സി.ക്കും 300 ബി.സി.ക്കും ഇടയില്‍ ആര്യന്‍ ആക്രമണം ഉണ്ടായെന്ന് പറയുവാന്‍ തെളിവുകളില്ല.

ഇനി ബി.വി. ഗിരി പറയുന്നത് മുള്ളര്‍ എന്ന ജര്‍മ്മങ്കാരനാണ് ആര്യന്‍ ആക്രമണം എടുത്തിട്ടതെന്നും പിന്നീട് ബ്രിട്ടീഷുകാര്‍ ഇതിന് പ്രചരണം കൊടുത്തു എന്നുമാണ്. ഹിറ്റലര്‍ "ആര്യന്‍" എന്ന വാക്കുകള്‍ ഉപയോഗിച്ചിരുന്നു എന്നതും ശ്രദ്ധിക്കണം. കൂടാതെ പുതിയ തെളിവുകളായ കടലിനടിയില്‍ കണ്ടെത്തിയിരിക്കുന്ന ദ്വാരക, റിഗ് വേദത്തിലെ പരാമര്‍ശങ്ങള്‍, മറ്റ് വേദങ്ങളിലെ തെളിവുകള്‍ തുടങ്ങിയവ വിരല്‍ ചൂണ്ടുന്നത് ആര്യന്‍ ആക്രമണം എന്നത് ഒന്നില്ല എന്നാണ്. ചുരുക്കത്തില്‍ ക്രിസ്ത്യന്‍ മത പ്രചരണത്തിനായും, ബ്രിട്ടീഷ്കാര്‍ക്ക് ഇന്ത്യ ഭരിക്കുന്നതിനുമായും കണ്ടെത്തിയ മാര്‍ഗ്ഗമാണ് മുള്ളറുടെ ആര്യന്‍ ആക്രമണ വാദത്തെ പിന്താങ്ങുക എന്നത്. അത് ഇന്നും ഇന്ത്യന്‍ സ്കൂളുകളില്‍ പഠിപ്പിക്കുന്നു എന്നത് ദു:ഖകരം തന്നെയെന്നും പറഞ്ഞ് വെയ്ക്കുന്നു. എന്ന് മാത്രമല്ല ഇന്ത്യയില്‍ നിന്നാണ് യൂറോപ്പിലേയ്ക്കും മറ്റും ജനങ്ങള്‍ പോയത് (ഔട്ട് ഓഫ് ഇന്ത്യ) എന്നും വെളിപ്പെടുത്തുന്നു! ഇന്ത്യയുടെ ശക്തമായ ഈ പാരമ്പര്യം നിഷേധിക്കുവാനാണ് ആര്യന്‍ ആക്രമണം എന്നത് പ്രചരിപ്പിച്ചത് പോലും.....

ഇപ്പറഞ്ഞതെല്ലാം നേരാണോ? ആര്യന്‍ ഇന്വേഷന്‍ എന്ന ഒന്ന് നടന്നിട്ടില്ലേ... ഒരു നിമിഷം....... ഇവര്‍ പറയുന്നത് പോലെ റിഗ്വേദങ്ങള്‍ ഈ പറയുന്ന ദ്രാവിഡരില്‍ നിന്ന് തട്ടിയെടുത്ത് പുതിയതായി എഴുതി ചേര്‍ത്തതായും വരാമല്ലോ. പ്രത്യേകിച്ച് സിന്ദു നദീതടങ്ങളിലെ സംസ്കാരങ്ങള്‍ കണ്ടാല്‍ അന്നത്തെ ദ്രാവിഡര്‍ “മോഡേണ്‍” ആയിരുന്നു എന്നല്ലേ മനസ്സിലാകുക! അവര്‍ താഴേയ്ക്ക് വന്നിരുന്നുവെങ്കില്‍ അതേ സംസ്കാര അവിശിഷ്ടങ്ങള്‍ മറ്റ് ഭാഗങ്ങളിലും കാണണ്ടേ? ഒരു കൂട്ടകുരുതി നടന്ന ലക്ഷണവും ഇത് വരെ കണ്ടെത്തിയിട്ടുമില്ല. അപ്പോള്‍.....

ചരിത്രാവിഷ്ടങ്ങളിലേയ്ക്ക് ഒന്ന് തിരിഞ്ഞ് നോക്കാം...

ഹാരപ്പന്‍ സംസ്കാരത്തിനും മുകളിലായുള്ള പ്രദേശത്ത് മറ്റൊരു സംസ്കാരം ഉണ്ടായിരുന്നു എന്ന് ഇന്ന് തെളിവ് ലഭിച്ചിട്ടുണ്ട്. Mehrgarh എന്ന സ്ഥലത്ത് 9000-7000 ബി.സി.യുടെ കഥയാണ് ഉള്ളത്. അവിടെ നിന്നും കണ്ടെത്തിയ മനുഷ്യരുടെ പല്ലുകള്‍ക്ക് പക്ഷേ രസകരമായ കഥ പാറയുവാനുണ്ട്. അന്ന് ജീവിച്ചിരുന്നവര്‍ക്ക് ഡെന്റിസ്റ്റ് പണി നന്നായി അറിയാമായിരുന്നു. നിയോലിറ്റിക്ക് കാലഘട്ടത്തില്‍ ജീവിച്ചിരുന്ന അവര്‍ പ്രത്യേകിച്ച് കല്ല് കൊണ്ടുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച സമയത്ത് ഇത്രയും സൂഷ്മമായി പല്ലുകള്‍ ഡ്രില്‍ ചെയ്തിരുന്നു! അതും ആ കാലഘട്ടത്തെ കര്‍ഷകരുടെ തുടക്കം എന്ന് അറിയപ്പെടുമ്പോള്‍!

പറഞ്ഞ് വന്നത് മെഹര്‍ഗ്രാഹില്‍ ഉള്ളത് ഹാരപ്പയുടേതിനേക്കാള്‍ പഴക്കമുള്ളതും എന്നാല്‍ പ്ലാന്‍ഡ് ആയിട്ടുള്ള നഗരവല്‍ക്കരണവുമായിരുന്നു. ഇവിടെ നിന്നും ജനങ്ങള്‍ സാവധാനം ഹാരപ്പയിലേയ്ക്ക് നീങ്ങുകയും ഒടുവില്‍ 2600 ഓടെ മെഹര്‍ഗ്രാഹ് ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നു. ആ സമയം ഹാരപ്പ സംസ്കാരം അതിന്റെ ഉന്നതിയിലാണ്. പിന്നീട് അവര്‍ക്ക് എന്ത് സംഭവിച്ചു. ആര്യന്മാര്‍ അവരെ അവിടെ നിന്നും തുരത്തിയെന്നും അവര്‍ സൌത്തിലേയ്ക്ക് പാലായനം ചെയ്തു എന്നും നാം പഠിച്ചിട്ടുണ്ട്. പക്ഷേ സൌത്തില്‍ എന്തായിരിക്കാം സംഭവിച്ചിരിക്കുക?

ഈ അടുത്ത് തമിഴ്നാട്ടിലും മറ്റും കിട്ടിയ തെളിവുകളനുസരിച്ച് 10000ക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ സൌത്തില്‍ “മനുഷ്യ” വാസം ഉണ്ടായിരുന്നു. അപ്പോള്‍ 1000 ബി.സി.യില്‍ ദ്രാവിഡര്‍ താഴേയ്ക്ക് വരുമ്പോള്‍ ഈ “മനുഷ്യര്‍” അവിടെ ഉണ്ടായിരുന്നില്ലേ? ഇനി അവരാണോ ആദിവാസികള്‍ എന്ന് നാം വിളിക്കുന്നവര്‍?

ചരിത്രാവിശിഷ്ടങ്ങള്‍ തേടുന്ന ഇക്കാലത്ത് ചരിത്രത്തിന് പിന്തുണയേകി ഹ്യൂമണ്‍ ജീനോം രംഗത്ത് എത്തിയിട്ട് അധിക കാലം ആകുന്നില്ല. ഇതിനാല്‍ തന്നെ ഇന്നും പലതും നിരീക്ഷണ ഘട്ടത്തിലുമാണ്. എന്നാല്‍ പുറത്ത് വന്നിരിക്കുന്ന തെളിവുകള്‍ വെച്ച് ഈ ആര്യന്‍ തിയറി സത്യമാണോ? അല്ലെന്നും ആണെന്നും വാദിക്കുന്നു.

2006ലെ ഒരു പഠനം അനുസരിച്ച് Y-ക്രോമസോമല്‍ പാറ്റേര്‍ണില്‍ നോര്‍ത്ത് ഇന്ത്യക്കാരും സൌത്ത് ഇന്ത്യക്കാരും തമ്മില്‍ ജനിതക പരമായി വ്യത്യാസം ഉണ്ട്. അത് പോലെ തന്നെ ജാതി വ്യവസ്ഥ എടുത്താലും ഈ വ്യത്യാസം കാണാം. മേല്‍ ജാതിക്കാര്‍ക്ക് നോര്‍ത്ത് ഇന്ത്യന്‍ പൂര്‍വ്വികരോട് സാമ്യം. താഴ്ന്ന ജാതിക്കാര്‍ക്ക് ആദിവാസികളോട് സാമ്യം.

ഇത് കൂടാതെ മറ്റ് ചില കണ്ട് പിടുത്തങ്ങള്‍ “ഔട്ട് ഓഫ് ആഫ്രിക്ക” എന്ന തിയറിക്ക് ഈ ജനിതക പഠനം പിന്തുണ നല്‍കുന്നു. ആഫ്രിക്കയില്‍ നിന്നും തീരപ്രദേശത്തിലൂടെ ഇന്ത്യയില്‍ ആളുകള്‍ എത്തുന്നത് 70-80 kya (70000-80000 ya) മുന്‍പാണ്. അവിടെ നിന്നും പിന്നീട് സൌത്ത് ഈസ്റ്റ് ഏഷ്യ വഴി ഓസ്ട്രേലിയയില്‍ 55 kya ഓടെ ആളുകള്‍ എത്തുന്നു. യൂറോപ്പില്‍ ആളുകള്‍ എത്തുന്നത് 45 kya അടുത്താണ്. ചുരുക്കത്തില്‍ മനുഷ്യരുടെ വികാസത്തില്‍ ആഫ്രിക്കയക്ക് ശേഷം ഇന്ത്യയ്ക്കാണ് പ്രാധാന്യം ലഭിക്കുന്നത്. എന്നാല്‍ മറ്റൊരു തിയറി അനുസരിച്ച് ആളുകള്‍ യൂറോപ്പ് വഴി ഇന്ത്യയിലും മറ്റും എത്തുന്നതാണ്. എന്നാല്‍ ഇത് ഏകദേശം 45 kya മുന്‍പ് മാത്രമാണ്.  

ചുരുക്കത്തില്‍ ആര്യന്‍ വിഷയത്തെ പറ്റി എന്താണ് ജനിതക പരമായി പറയുവാന്‍ കഴിയുക?

പഠനങ്ങളില്‍ നിന്നും തീരപ്രദേശങ്ങളിലൂടെയുള്ള ആഫ്രിക്കന്‍ ജനതയുടെ (പുരുഷന്മാരുടെ!) അലച്ചിലാണ് ശരി വ്വെയ്ക്കുന്നത്. ജനിതക പഠനത്തിന് പ്രധാനമായും mtDNA (തലമുറകളിലൂടെ സ്ത്രീകളില്‍ നിന്ന് സ്ത്രീകള്‍ക്ക് ലഭിക്കുന്നത്)  Y-ക്രോമസോമല്‍ DNA (പുരുഷന്മാരില്‍ നിന്ന് പുരുഷന്മാരിലേയ്ക്ക് തലമുറയായി ലഭിക്കുന്നത്) Markers ആണ് നോക്കുന്നത്. ഇതില്‍ ഇന്ത്യയില്‍ സ്ത്രീകളുടേതിന് വലിയ വ്യത്യാസമില്ല എന്നാല്‍ പുരുഷന്മാരുടേതില്‍ വലിയ വ്യത്യാസങ്ങളുണ്ട്. ഇത് പറയുന്നത് പുരുഷന്മാര്‍ ഇന്ത്യയിലേയ്ക്ക് വന്നു എന്നാണ്! നോര്‍ത്ത്, സൌത്ത് എന്നിവ കൂടാതെ ആസ്റ്റ്രോ-ഏഷ്യന്‍ എന്ന ഒരു കൂട്ടര്‍ കൂടിയുണ്ട് ഇവര്‍ കിഴക്ക്/മദ്ധ്യ ഇന്ത്യയിലാണ് കാണപ്പെടുന്നത്. ഇവരായിരിക്കാം ഇന്ത്യയില്‍ ആദ്യം ഉണ്ടായിരുന്നത് എന്നാണ് കരുതുന്നത്. Y-ക്രോമസോമല്‍ ഫലങ്ങളും ഇതിലേയ്ക്ക് തന്നെയാണ് ചൂണ്ടുന്നത്.

നോര്‍ത്ത് ഇന്ത്യക്കാര്‍ക്കും മേല്‍ ജാതിക്കാര്‍ക്കും സെണ്ട്രല്‍ ഏഷ്യക്കാരുമായാണ് കൂടുതല്‍ സാമ്യം എന്ന് മാത്രമല്ല അവര്‍ക്ക് ഇന്ത്യന്‍ ട്രൈബത്സുമായും ബന്ധമുണ്ട്! ഇത് ആര്യന്മാരുടെ ആഗമനത്തെയാണോ കാണിക്കുന്നത്? 

പക്ഷേ നേച്ചര്‍ ജേര്‍ണലില്‍ 2009ല്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് ദ്രാവിഡിയന്‍ ഭാഷ സംസാരിക്കുന്നവരേക്കാള്‍ നോര്‍ത്ത് ഇന്ത്യന്‍ പൂര്‍വ്വികരോട് സാമ്യം ഇന്തോ-യൂറോപ്പ്യന്‍ ഭാഷക്കാര്‍ക്കാണ്. ഇന്ത്യന്‍ ജനതയില്‍ എല്ലാം തന്നെ നോര്‍ത്ത് ഇന്ത്യന്‍ പൂര്‍വ്വികരുടെ സ്വാധീനം 39-71% ആണെത്രേ. ഇതില്‍ മേല്‍ ജാതിക്കാര്‍ക്കും ഇന്തോ-യൂറോപ്പ്യന്‍ ഭാഷക്കാര്‍ക്കും ആണ് നോര്‍ത്ത് ഇന്ത്യന്‍ പൂര്‍വ്വികരുടെ സ്വാധീനം കൂടുതലുള്ളത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ സൌത്ത് ഇന്ത്യന്‍ പൂര്‍വ്വികര്‍ മാത്രമായിട്ട് കാണപ്പെടുന്നില്ല. അതുള്ളത് ആന്റമാനില്‍ മാത്രമാണ്!

ജോണ്‍ ഹോപ്പ്കിന്‍സിലെ ചക്രബര്‍ത്തി പറയുന്നത് പോലെ ഇത് അവസാനമല്ല മറിച്ച് തുടക്കമാണ്. ഇനി പുതിയ വിവരങ്ങളുടെ പ്രവാഹമായിരിക്കാം. അതില്‍ ഒന്നാണ് ഇന്ത്യന്‍ മുസ്ലീം പൂര്‍വ്വികരുടെ അന്വേഷണ റിപ്പോര്‍ട്ട്. ഇതനുസരിച്ച് മുഖ്യമായും മതം മാറ്റത്തിലൂടെയാണ് ഇന്ത്യയില്‍ മുസ്ലീം ജനത ഉണ്ടായത് എന്നാണ്. എങ്കിലും പുറം രാജ്യങ്ങളിലെ ജീനുകളും ചെറിയ അളവില്‍ കണ്ടെത്തിയിട്ടുണ്ട്. അത് അറബി നാട്ടില്‍ നിന്ന് ഉള്ളതല്ല മറിച്ച് ഇറാന്‍, മദ്ധ്യ ഏഷ്യ മേഖലയില്‍ നിന്നാണ്.

ഇത് തന്നെയായീരിക്കുമോ “ഇന്ത്യയില്‍” സംഭവിച്ചിരിക്കുക. ദ്രാവിഡ ഭാഷക്കാരെ “മത” പരിവര്‍ത്തനത്തിലൂടെ അല്ലെങ്കില്‍ അക്കാലത്ത് ആദിവാസികളില്‍ ഉണ്ടായിരുന്ന തൊഴില്‍ വിഭാഗങ്ങളെ ജാതീയ വിഭാഗങ്ങളാക്കി ബ്രാഹ്മണ മേധാവിത്വം സ്ഥാപിച്ചുവോ. അതോ ആഫ്രിക്കയില്‍ നിന്നും എത്തിപ്പെട്ടവര്‍ (അന്ന് ചിലപ്പോള്‍ ആഫ്രിക്കയും ഇന്ത്യയും തമ്മില്‍ ബന്ധമുണ്ടായിരുന്നത് ഇന്ന് കടലിനടിയിലും!) ഇന്ത്യയില്‍ താമസിച്ചതിന് ശേഷം യൂറോപ്പ്യന്‍ വശത്തേയ്ക്ക് കുടിയേറിയതോ? കൂടുതല്‍ വിപുലമായ ജനിതക പഠനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. കൂടാതെ കൂടുതല്‍ ഉല്‍ഖനനങ്ങള്‍ സൌത്ത് ഇന്ത്യയിലും നടത്തേണ്ടിയിരിക്കുന്നു. ആന്ദ്രയിലെ ജവല്‍പ്പൂരില്‍ 2007ലാണ് തോബ അഗ്നിപര്‍വ്വത സ്ഫോടനത്തിന് (74 kya) മുന്‍പും ശേഷവും ഉള്ള തട്ടുകള്‍ കണ്ടെത്തിയത് പുറത്ത് വന്നിരിക്കുന്നത്. ഈ  അഗ്നി പര്‍വ്വത സ്ഫോടനത്തിന് മുന്‍പ് ആദ്യം കുടിയേറി താമസിച്ചിരുന്നവര്‍ ഒരു പക്ഷേ ഉന്മൂലനം ചെയ്യപ്പെടുകയും പിന്നീട് വീണ്ടുമൊരു കുടിയേറ്റം ഇന്ത്യയിലെ സൌത്തില്‍ വന്നിരിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കാം. അത് വരെ ആര്യന്‍ ആക്രമണം നടന്നു എന്നും ഇല്ല എന്നും വാദിക്കാം.....

Friday, May 21, 2010

മത പുരോഹിത തീട്ടൂരങ്ങള്‍

കൃത്രിമ ഡീ.എന്‍.എ. ഉപയോഗിച്ച് ബാക്ടീരിയ കോശങ്ങള്‍ക്ക് ജീവന്‍ നല്‍കിയ വാര്‍ത്ത പുറത്ത് വന്നതിന് തൊട്ട് പുറകേ കാത്തലിക്ക് സഭ തീട്ടൂരം പുറത്തിറക്കിയിരിക്കുന്നു. ശാസ്ത്രജ്ഞര്‍ സൂക്ഷിക്കുക ദൈവത്തിന്റെ ജോലി അവര്‍ ഏറ്റെടുക്കരുത് എന്ന തീട്ടൂരം ഇറക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല അവര്‍ക്ക്!

ദൈവത്തിന് മാത്രമേ ജീവന്‍ ഉണ്ടാക്കുവാന്‍ കഴിയുകയുള്ളൂ അത് കൊണ്ട് ശാസ്ത്രജ്ഞര്‍ ജാഗ്രതൈ.... അങ്ങിനെയുണ്ടാക്കി കാട്ടി ഞമ്മന്റെ കഞ്ഞിയില്‍ പാറ്റയിടരുതെന്ന് ചുരുക്കം... കഷ്ടം.....

കേരളത്തില്‍ കുഞ്ഞുങ്ങളുടെ എണ്ണം കുറയുന്നു എന്നതിനാല്‍ കൂടുതല്‍ കുട്ടികള്‍ എന്ന മുദ്രാവാക്യം വേണമെന്ന് കെസിബിസി പ്രോലൈഫ് സമിതി!!!!!!

ജനസംഖ്യയില്‍ ഇന്ത്യയെ ഒന്നാം സ്ഥാനത്ത് എത്തിച്ചിട്ടേ അടങ്ങൂ... ഇന്ത്യ നശിച്ചാലെന്ത് വിശ്വാസികളുടെ എണ്ണം കൂട്ടാമല്ലോ....

ഇന്ത്യയില്‍ Darul Uloom Deoband പുറപ്പെടുവിച്ച ഫത്വകള്‍ രസകരമായുള്ളവയാണ്. സ്ത്രീകള്‍ അന്യപുരുഷന്മാരുമായി ഇടപ്പെട്ട് ജോലി ചെയ്യരുത്, ബാങ്കുകളില്‍ പണി എടുക്കരുത്, ഇന്‍ഷ്വറന്‍സ് എടുക്കരുത്... ലിസ്റ്റ് നീളുന്നു... മറ്റൊരു കൂട്ടര്‍ ദാ പാക്കിസ്ഥാനിലാണ്. ആദ്യം ഫേയ്സ് ബുക്ക് നിരോധിപ്പിച്ചു, പുറകേ യൂ ട്യൂബ് ദാ ഇപ്പോള്‍ ട്വിറ്ററും, ബ്ലാക്ക്ബറിയും നിരോധിച്ചു!...

ഭാഗ്യം അവര്‍ മലയാളം ബ്ലോഗ് കാണാത്തത്. എങ്കില്‍ ബ്ലോഗ്ഗര്‍ ഡോട്ട് കോമും സ്വാഹ ആക്കിയാനേ.....

Friday, May 14, 2010

കലാപങ്ങള്‍ ഉണ്ടാക്കുന്നത്...

തെഹല്‍ക്ക പുറത്ത് കൊണ്ടു വന്നത്...




നാം മനസ്സിലാക്കിയിരിക്കേണ്ടത്.....

Wednesday, May 12, 2010

വര്‍ഷങ്ങള്‍ക്ക് മുന്‍പേ വേണ്ടിയിരുന്നു

ഒടുവില്‍ കേരളം അത് കണ്ടു... വര്‍ഷങ്ങള്‍ക്ക് മുന്‍പേ വേണ്ടിയിരുന്ന ഒരു ആവശ്യം... നാരായണ ഗുരുവിന്റെ വചനങ്ങള്‍ വളച്ചൊടിച്ച് അദ്ദേഹത്തെ അപമാനിച്ച്, യോഗത്തെ കുടുംബ സ്വത്താക്കി വെച്ച് കേരളം “നിറഞ്ഞ്” നിന്നപ്പോള്‍ ഒരിക്കല്‍ പോലും ഇത് പോലൊരു ദൃശ്യം കാണേണ്ടി വരുമെന്ന് കേരളിയര്‍ പോലും കരുതിയിട്ടുണ്ടാകില്ല.....




പക്ഷേ ഇവരെയും വിശ്വസിക്കാമോ? ഇവരില്‍ പലരും പണ്ട് ആ ലാവണത്തിലായിരുന്നു... ഇനിയും തിരിച്ച് പോകില്ല എന്ന് ഉറപ്പുണ്ടോ? കാത്തിരുന്ന് കാണാം....

Saturday, May 8, 2010

യേശുവിന്റെ "കബറിടം" അടച്ചു

ടൈംസ് ഓഫ് ഇന്ത്യയില്‍ ഇന്ന് കണ്ട ഒരു വാര്‍ത്തയില്‍ നിന്നാണിത്.

യേശുവിന്റെ ഭൌതിക ശരീരം അടക്കം ചെയ്തത് എന്ന് വിശ്വസിക്കുന്ന കാശ്മീരിലെ കബറിടത്തില്‍ അമേരിക്കന്‍ സ്വദേശിനിയായ സൂസന്നെ ഓത്സണ്‍ കയറി അത് പൊളിക്കുവാന്‍ ശ്രമിച്ചു എന്നും തുടര്‍ന്ന് കബറിടം അടച്ചു എന്നും വാര്‍ത്ത.

  (ചിത്രത്തിന് കടപ്പാട് വിക്കിക്ക്)

കാശ്മീരിലുള്ള ഈ കബറിടം പണ്ടേ ലോക ശ്രദ്ധ നേടിയതാണ്. കുരിശ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ട യേശു ഭാര്യയും മക്കളും സഹിതം കാശ്മിരില്‍ എത്തിയെന്നും പിന്നീട് അദ്ദേഹത്തിന്റെ 80കളിലാണ് മരണമടയുന്നതെന്നും ഇവിടെയുള്ളവര്‍ വിശ്വസിക്കുന്നു. ഇത് ക്രിസ്ത്യാനികളെ കുറിച്ച് പഠിക്കുന്ന ചരിത്രകാരന്മാരെ ഇങ്ങോട്ട് ആകര്‍ശിച്ചിരുന്നു.

എന്നാല്‍ സൂസന്നെ പറയുന്നത് താന്‍ യേശുവിന്റെ മകന്റെ വംശത്തില്‍ പെട്ടവരാണെന്നും അതിനാല്‍ ഈ ഭൌതിക ശരീരം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നുമാണ്. ഇതിനായി ഡി.എന്‍.എ. പരിശോധന നടത്തണം എന്ന അവകാശ വാദവും ഇവര്‍ ഉയര്‍ത്തിയിരുന്നു. ഇതിനായി കോടതിയില്‍ പോകുവാനും അവര്‍ പദ്ധതിയിടുന്നു.

എന്നാല്‍ ഇപ്പോള്‍ അവര്‍ കബറിടത്തില്‍ അതിക്രമിച്ച് കയറി കുത്തിതുറക്കുവാന്‍ ശ്രമിച്ചു എന്നാണ് കബറിടത്തിന്റെ സൂക്ഷിപ്പ്കാരനായ മുഹമ്മദ് അമീന്‍ പറയുന്നത്. ഇത് ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറയുന്നു. ഈശായ് മുസ്ലീം വിശ്വാസത്തിന്റെ ഭാഗമാണെന്നും കൂടാതെ ഈ കബറിടത്തില്‍ ഇസ്ലാം മത പണ്ഡിതന്റെയും ശരീരം അടക്കം ചെയ്തിട്ടുണ്ട്.

ബി.ബി.സി. ഈ കബറീടത്തെ പറ്റി സംപ്രേക്ഷണം ചെയ്ത ഒരു ഭാഗം (ഡയറക്ടര്‍ ഇന്റര്‍വ്യൂ ഇവിടെ):





സൂസന്നെ പറയുന്നത് പോലെ ഡി.എന്‍.എ. പരിശോധന നടത്തി സത്യം തെളിയട്ടെ.. ടൂറിനിലെ “ശവകച്ച”യ്ക്കും ഒരു തീരുമാനമാകട്ടെ...... മതത്തിന്റെ മുഖം മൂടികള്‍ അഴിഞ്ഞ് വീഴട്ടെ..... എന്തൊക്കെ ആയാലും ഇതോടെ ഇപ്പോള്‍ കാശ്മീര്‍ വീണ്ടും ലോക ശ്രദ്ധയില്‍... കൂടുതല്‍ ട്യൂറിസ്റ്റുകളെ ആകര്‍ശിക്കുവാന്‍ ഒരു കഥ കൂടി.... കാശ്മീര്‍ പഴയ പോലെ ട്യൂറിസ്റ്റുകളെ കൊണ്ട് നിറയട്ടെ......