കമലഹാസനെ ആദരിക്കുന്ന ചടങ്ങ് “അമ്മ” എന്ന സംഘടന ബഹിഷ്കരിച്ച് പോലും! മലയാള സിനിമയിലെ നടന്മാരെ ആദരിക്കാതെ കമലിനെ ആദരിച്ചതിനെതിരെയാണ് “അമ്മ” ബഹിഷ്കരിച്ചത്...
വി.എസ്സ്. പറഞ്ഞ പോലെ പരസ്യത്തിന്റെ മായിക ലോകത്ത് തളയ്ക്കപ്പെട്ട് തലയില്‍ ആള്‍ താമസം ഇല്ലാതായവരുടെ ഈ കൂട്ടത്തിന് ശക്തമായ തിരിച്ചടി കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. “അമ്മ”യിലെ ഈ “സൂപ്പര്‍” നാറികള്‍ സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പ് മലയാളികള്‍ കമലഹാസനെ കണ്ട് തുടങ്ങിയതാണ്. ഇന്നും മലയാളികളുടെ ഹൃദയത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന കമലിനെതിരെ തല ഉയര്‍ത്തി നില്‍ക്കുവാന്‍ “അമ്മ”യിലെ ഏത് അംഗമാണുള്ളത്?
“അമ്മ” സംഘടനയുടെ തലപ്പത്തിരിക്കുന്നവരുടെയും സൂപ്പര്‍ സ്റ്റാറൂകളെന്ന് സ്വയം അവകാശപ്പെടുന്ന “വയസ്സന്‍” നടന്മാരെയും തലമുണ്ടനം ചെയ്ത് തിരണ്ടി വാലിനടിച്ച് ചെരുപ്പ് മാല അണിയിച്ച് റോഡിലൂടെ നടത്തണം....
തിലകനെ പോലെയുള്ളവര്‍ എന്തിന് “സൂപ്പര്‍” താരങ്ങള്‍ക്കെതിരെ ശബ്ദിച്ചു എന്ന് ഇപ്പോള്‍ ഈ സംഭവത്തിലൂടെ കാട്ടി തന്നതില്‍ സന്തോഷം....
വിനയന്‍ പറഞ്ഞ പോലെ ഒരു വര്‍ഷത്തെയല്ല ഒരു നിമിഷത്തെ പോലും ആയുസ്സ് ഈ വിഡ്ഢികുശ്മാണ്ടന്മാര്‍ക്ക് കൊടുക്കരുത്....
Sunday, August 22, 2010
Monday, August 16, 2010
ചെന്നിത്തലയുടെ തലക്കിട്ട് കിഴുക്കാന്‍...
....കിഴുക്കി പിടിച്ച് പുറത്താക്കാന്‍ കോണ്‍ഗ്രസ്സില്‍ ആരുമില്ലേ?
സ്ത്രീകള്‍ സംവരണ സീറ്റിലല്ലാതെ മറ്റ് സീറ്റുകളില്‍ മത്സരിക്കുവാന്‍ നോക്കേണ്ട എന്ന് ചെന്നി ആലപ്പുഴയില്‍ വിളിച്ച് കൂവിയത്രേ. ഈ പഹയന്‍ ഏത് ലോകത്താണാവോ?
ചെന്നി വിളിച്ച് കൂവിയത് കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക നിലപാടാണോ ആവോ?
ഇത് പോലുള്ള വൃത്തികെട്ട ഇടുങ്ങിയ ചിന്താഗതിക്കാരെയാണ് രാഷ്ട്രീയത്തില്‍ നിന്ന് പടിയടച്ച് പിണ്ഡം വെയ്ക്കേണ്ടത്....

Sunday, August 15, 2010
വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയാക്കും!
കണ്ണന്താനത്തിന്റെ ഓരോ തമാശകള്‍.... വെള്ളാപ്പള്ളിയെ കേരള മുഖ്യമന്ത്രിയാക്കണം പോലും... നടേശന്റെ തട്ടകമായ കണിച്ചുകുളങ്ങരയില്‍ നിന്നാണ് അല്‍ഫോണ്‍സ് ഇത് വിളിച്ച് കൂവിയത്....
“സ്ഥാനമാനങ്ങള്‍ നോക്കാതെ തന്റെ സര്‍വ്വസുഖവും സമുദായത്തിന് വേണ്ടി ത്യജിക്കുന്ന വെള്ളാപ്പള്ളി ഈഴവ സമുദായത്തില്‍ ആയത് കൊണ്ട് മാത്രമാണ് എങ്ങുമെത്താതെ” ഇങ്ങനെ അടയിരുന്നു പോയതെന്നാണ് കണ്ണന്താനം വിലപിക്കുന്നത്!
സമുദായത്തെ രക്ഷിക്കുവാനെന്ന പേരിലുള്ള മൈക്രോ ഫൈനാന്‍സ് ഒടുവില്‍ ശാഖകളുടെ സ്വത്തുക്കള്‍ വില്‍പ്പിക്കുന്നതില്‍ വരെ എത്തിച്ചു എന്നത് കാണുവാനുള്ള കണ്ണ് കണ്ണന്താനത്തില്ലാതെ പോയോ! സ്ഥാനമാനങ്ങള്‍ നോക്കാത്ത ആളാണ് വീണ്ടും സെക്രട്ടറി കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുവാന്‍ തയ്യാറെടുക്കുന്നത്! രാഷ്ട്രീയത്തില്‍ മാത്രം കാണുന്ന കുടുംബവാഴ്ച സമുദായ സംഘടനയിലും എത്തിച്ചത് ആരാണെന്ന് കണ്ണന്താനം ഒന്ന് കണ്ണടച്ച് ചിന്തിച്ചിരുന്നുവെങ്കില്‍.....
അടുത്ത ഇലക്ഷനില്‍ തന്റെ നില പരുങ്ങലിലാണെന്ന് കണ്ട്, കൂടുതല്‍ താമസിക്കുന്തോറൂം തന്റെ കൂടെയുള്ളവര്‍ ഒഴുകി പോകുമെന്ന് മനസ്സിലായപ്പോള്‍ ഇലക്ഷന്‍ നേരത്തെയാക്കി തടി തപ്പാനിരുന്ന നടേശന് തിരിച്ചടിയായി ഗോപാലന്‍ രംഗത്തെത്തിയിരിക്കുന്നു. നടേശന് എതിരാളി താനായിരിക്കുമെന്ന് ഗോപാലന്‍ പ്രഖ്യാപിച്ച ഉടനെ ഷേക്ക് ഹാന്റ് കൊടുക്കുവാന്‍ താന്‍ തയ്യാറെന്ന് പറയുമ്പോള്‍ നടേശന്‍ താഴേയ്ക്കിറങ്ങി തുടങ്ങുകയാണ്.
ഈ ഇലക്ഷനില്‍ നടേശന്‍ തന്നെ വിജയിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. പണ്ടേ തന്നെ തനിക്ക് വേണ്ടാത്തവരെ പിരിച്ച് വിട്ട് സുരക്ഷിതത്വം ഒരുക്കി കഴിഞ്ഞവര്‍ക്ക് ആരെ ഭയപ്പെടുവാന്‍? പക്ഷേ ഇത്രയും കാലം ഒരാളും എതിര്‍ക്കാനില്ലാതെ നിന്ന ഒരാള്‍ക്ക് പൊടുന്നനെ എതിരാളിയെ നേരിടേണ്ടി വരുമ്പോള്‍ അടി ഒഴുക്കുകള്‍ നടക്കുമെന്ന് പ്രതീക്ഷിക്കാം. എല്ലാവരും കാത്തിരുന്നത് “ധനസ്ഥിതിയുള്ള” ഒരു പകരക്കാനെയായിരുന്നു എന്നതിന് ഉദാഹരണമാണ് ഗോപാലന്‍ നടത്തിയ കേരള യാത്രയില്‍ തെളിഞ്ഞത്. ഇനിയും വെളിയില്‍ വരുവാന്‍ അവസരം നോക്കിയിരിക്കുന്ന എത്രയോ നടേശന്‍ “ഫാനുകള്‍”.....
എന്തായാലും നടേശന്റെ വലം കൈ എന്നറിയപ്പെട്ടിരുന്ന ശ്രീകുമാര്‍ എതിര്‍ പക്ഷത്തുള്ളപ്പോള്‍ നടേശന്റെ വിജയം വിചാരിക്കുന്നത് പോലെ അത്ര എളുപ്പമാകില്ല.... എങ്ങിനെ ആളുകളെ “വലയിലാക്കാം” എന്ന് പഴയ ശിഷ്യന്‍ “കുരുവില്‍” നിന്ന് പഠിച്ചിട്ടുണ്ടാകുമെന്ന് തീര്‍ച്ച. ഒരു പക്ഷേ വരുന്ന തദ്ദേശീയ ഇലക്ഷനേക്കാള്‍ വാശിയേറിയ ഒന്നായിരിക്കും കേരളം കാണാനിരിക്കുന്നത്.
പിരിച്ച് വിട്ട ശാഖകളും, യൂണിയനുകളും കോടതിയിലെത്തിയാല്‍ ഒരു പക്ഷേ നടേശന്‍ കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടി വരും. കമ്പനി ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്ത എസ്സ്.എന്‍.ഡി.പി.യുടെ ജനറല്‍സെക്രട്ടറിക്ക് ശാഖകളെയോ യൂണിയനുകളെയോ പിരിച്ച് വിടുവാനുള്ള അവകാശമില്ല എന്നും അതിനാല്‍ തന്നെ അവ നിലനില്‍ക്കുന്നതല്ല എന്നുമുള്ള വിധിക്കെതിരെ കേസ്സ് നടക്കുന്ന ഈ സമയത്ത് അവസാന വിധി വരും മുന്‍പ് ഇലക്ഷന്‍ നടത്തി അടുത്ത 3 വര്‍ഷത്തേയ്ക്ക് തടി തപ്പാം എന്ന നടേശന്റെ അതിബുദ്ധി എത്രത്തോളം വര്‍ക്ക് ചെയ്യുമെന്ന് കണ്ടറിയാം.
കണ്ണന്താനത്തിന്റെ സര്‍വ്വ-സുഖ-പരിത്യാഗി നടേശന്റെ ചിത്രം ശ്രീകുമാര്‍ മാസങ്ങള്‍ക്ക് മുന്‍പ് വലിച്ച് കീറിയിട്ടതാണ്. എന്തായാലും നടേശന്റെ വലം കൈ ആയിരുന്ന ശ്രീകുമാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാതിരിക്കുന്നതിലൂടെ ഗോപാലന് കൂടുതല്‍ ശക്തിയായിരിക്കും ലഭിക്കുന്നത്. ഒന്നും കാണാതെ ഗോപാലന്‍ ഗോദയില്‍ ഇറങ്ങില്ല എന്നിരിക്കേ കണ്ണന്താനത്തിന്റെ കണ്ണിലുണ്ണിക്ക് എന്ത് സംഭവിക്കുമെന്ന് കണ്ടറിയാം.

Saturday, August 7, 2010
ശശി ഒടുവില്‍ കീഴടങ്ങി
മുന്‍ വാചകം: ശശി തരൂരിന്റെ പേഴ്സണല്‍ പ്രോബ്ലം എന്നതിലുപരി യുവജനങ്ങള്‍ക്ക് വഴികാട്ടിയാണെന്ന് പറയപ്പെടുന്ന ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള ശശി തരൂരിനെയാണ് ഇവിടെ നോക്കി കാണുന്നത്.
-------
ശശി സുനന്ദയെ വിവാഹം കഴിക്കുവാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ക്കിടയിലാണ് ട്വിറ്റര്‍ ശശിയെ പറ്റി ട്വിറ്ററിലൂടെ മോഡി ആ വിവരം പുറത്ത് വിട്ടത്. കേരള ടീമിന്റെ ഓഹരി സുനന്ദയ്ക്ക് സൌജന്യമായി കിട്ടി എന്നും ഇതിനെ പറ്റി പുറത്ത് പറയരുതെന്ന് ശശി നിര്‍ബന്ധിച്ചു എന്നും മോഡി ട്വീറ്റി. വാര്‍ത്ത തീ പോലെ പടര്‍ന്നു. ശശി പതിവ് പോലെ ശക്തമായി നിഷേധിച്ചു.
സുനന്ദയ്ക്ക് കിട്ടിയത് വിയര്‍പ്പ് ഓഹരിയാണെന്നും പുള്ളി പറഞ്ഞു വെച്ചു. ഒടുവില്‍ സുനന്ദ വിയര്‍പ്പ് ഓഹരി വേണ്ട എന്ന് തുറന്ന് പറഞ്ഞു. എന്നിട്ടും ശശിക്ക് രക്ഷ കിട്ടിയില്ല. യു.എന്‍.ല്‍ ആയിരുന്നപ്പോള്‍ രക്ഷിക്കുവാന്‍ തലതൊട്ടപ്പനായ അന്നന്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവിടെ മന്മോഹന്‍ പോലും തുണച്ചില്ല. ഒടുവില്‍ രാജി വെച്ച് തലയൂരി. എങ്കിലും മാധ്യമങ്ങളില്‍ ശശിയും സുനന്ദയും ഇടയ്ക്ക് പ്രത്യക്ഷപ്പെട്ട് കൊണ്ടിരുന്നു. സുനന്ദ ഇപ്പോഴും വിയര്‍പ്പ് ഓഹരി കയ്യില്‍ വെച്ചിരിക്കുന്നു എന്ന് വാര്‍ത്തകള്‍.
2007ല്‍ ഇത് പോലെ തന്നെ ശശി അന്ന് യു.എന്‍.ല്‍ ജോലി നോക്കിയിരുന്ന ക്രിസ്റ്റയെ വിവാഹം കഴിക്കുവാന്‍ പോകുന്നു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതിന് മുന്നോടിയായി ക്രിസ്റ്റയെ താന്‍ ജോലി ചെയ്യുന്ന അതേ നിലയിലേയ്ക്ക് ശശി സ്ഥലം മാറ്റിയെന്നായിരുന്നു വാര്‍ത്തകള്‍. അന്നും ശശി വിവാഹ വാര്‍ത്ത ശക്തമായി നിഷേധിച്ചു.
2007ല്‍ യു.എന്‍. ഫോറത്തില്‍ ഇതിനെ പറ്റി വന്ന വാര്‍ത്ത അവര്‍ അവസാനിപ്പിക്കുന്നത് “With all other options exhausted, Dubai may be the most convenient exit. Actually, he may do very well as a hedge fund manager, provided he realizes that others also will have to make some profit” എന്നാണ്.
ഒടുവില്‍ അമേരിക്കയില്‍ അദ്ധ്യാപികയായി ജോലി നോക്കുന്ന ആദ്യ ഭാര്യയെ ഉപേക്ഷിച്ച് ക്രിസ്റ്റയെ ശശി വിവാഹം കഴിച്ചു. ദുബായിയില്‍ ജോലി നോക്കിയിരിക്കുമ്പോഴാണ് തിരുവനന്തപുരത്തേയ്ക്ക് ലാന്റ് ചെയ്ത് ശശിയെ പോലും അത്ഭുതപ്പെടുത്തി ലക്ഷക്കണക്കിന് വോട്ട് ഭൂരിപക്ഷം “നേടി” വിജയിച്ചു മന്ത്രിയും ആയത്.
ഇതിനിടയില്‍ കേരള ക്രിക്കറ്റിനെ പരിപോഷിപ്പിക്കാനെന്ന പേരില്‍ രംഗത്തിറങ്ങിയ ശശിക്ക് പക്ഷേ ഇന്ത്യന്‍ തന്ത്രങ്ങള്‍ അത്രയ്ക്ക് പരിചയമില്ലാത്തതിനാല്‍ മോഡിക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു.
2007ലെ പോലെ തന്നെ ദാ ഇപ്പോള്‍ 3 വര്‍ഷങ്ങള്‍ക്ക് ശേഷം 2010ല്‍ ശശി വീണ്ടും മാധ്യമ പ്രചരണങ്ങള്‍ക്ക് “കീഴടങ്ങി” വിവാഹിതനാകുന്നു.
തിരുവനന്തപുരം എം.പി. തുറന്ന പുസ്തകമാണെന്ന് പ്രചരിപ്പിച്ചിരുന്നവര്‍ എവിടെ പോകുമോ എന്തോ?
വാല്‍കഷണം: ഐ.പി.എല്‍. ക്ലബിന്റെ തലപ്പത്ത് എത്തിയതോടെ പ്രമുഖ ബോളിവുഡ് നടി അഭിനയം നിറുത്തിയെന്ന് വാര്‍ത്ത. പണം കായ്ക്കുന്ന മരമുള്ളപ്പോള്‍ പിന്നെ എന്തോന്ന് അഭിനയം എന്തോന്ന് ജോലി?

Thursday, August 5, 2010
ഹിരോഷിമയും ഇന്ത്യയും
ഹിരോഷിമയിലും, നാഗസാക്കിയിലും വീണ ബോംബുകള്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ തലവരയാണ് മാറ്റി എഴുതിയത്.
ആ ബോംബുകള്‍ വീണില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ ഇന്ന് ഇന്ത്യ സുബാഷിന്റെ സ്വപ്നത്തിലുണ്ടായിരുന്ന ഇന്ത്യയാകുമായിരുന്നു..... കാര്‍ഷിക മേഖലയിലും വ്യാവസായിക മേഖലയിലും നേട്ടം കൊയ്യുന്ന, ജാതി തിരിവുകള്‍ ഒട്ടും തന്നെയില്ലാത്ത, വര്‍ഗ്ഗ വിവേചനം ഇല്ലാത്ത, സാമ്പത്തിക സമത്വം ഉള്ള, സ്ത്രീ സമത്വം അനുഭവിച്ചറിയുന്ന, സ്വാതന്ത്ര്യം എന്നത് എന്തെന്നും അത് എങ്ങിനെ സംരക്ഷിക്കണമെന്നും തിരിച്ചറിവ് ഉള്ള യുവജനതയുള്ള ഒരു ഇന്ത്യ....
സഹന സമരമെന്ന ഗാന്ധിയന്‍ സമരത്തിനേക്കാള്‍, സുബാഷ് നടത്തിയ ഉജ്ജ്വല നീക്കത്തിലൂടെ അന്ന് തുറന്ന് വിട്ട ഭൂതം അങ്ങ് ബ്രിട്ടന്റെ പാര്‍ലമെന്റില്‍ വരെ എത്തി തുറിച്ച് നോക്കിയിരുന്നു എന്ന് ക്ലമെന്റ് ആറ്റലി പറഞ്ഞ് വെച്ചതില്‍ നിന്നും അന്ന് ജപ്പാനില്‍ വീണ ബോംബുകളുടെ ശക്തി മനസ്സിലാക്കാം......

Subscribe to:
Posts (Atom)